Good beginning. Cases koodathe irikkatte. Ingane thanne povatte.....
Sponsored Links ::::::::::::::::::::Remove adverts | |
Good beginning. Cases koodathe irikkatte. Ingane thanne povatte.....
Annaatthe Vannal Kurach Engilum Aashwasam Theatre Ownersnu Kittum Until Kurup Arrives..
ഒടിടിയോ തിയറ്ററോ?; എന്താകും ക്ലൈമാക്സ്?
കോവിഡ് സൃഷ്ടിച്ച ഇരുട്ടിൽ നിന്നു പ്രതീക്ഷകളുടെ വെളിച്ചത്തിലേക്കു വാതിൽ തുറന്നു കഴിഞ്ഞു, കേരളത്തിലെ സിനിമ തിയറ്ററുകൾ. ഇനി, റിലീസുകളുടെ, ആളിരമ്പത്തിന്റെ പൂക്കാല പ്രതീക്ഷ. പക്ഷേ, വെള്ളിത്തിരയ്ക്കു പിന്നിൽ സംഘർഷങ്ങളുടെ, അട്ടിമറികളുടെ വമ്പൻ തിരക്കഥയാണോ ഒരുങ്ങുന്നത്? എന്താകും ക്ലൈമാക്സ് ?
തിയറ്ററുകൾ തുറന്ന ശേഷവും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നവർ എത്ര വമ്പൻമാരായാലും ശരി, പിന്നെ അവർക്ക് അവരുടെ വഴി, ഞങ്ങൾക്കു ഞങ്ങളുടെ വഴി. ഞങ്ങൾക്ക് അവരുടെ സിനിമ വേണ്ട! അവർ ഒടിടിയിൽ തന്നെ റിലീസ് ചെയ്തോട്ടെ കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ.വിജയകുമാറിന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിരിക്കുന്നു! ചലച്ചിത്ര പ്രേമികളുടെ മനസിൽ പൊന്നും വിലയുള്ളൊരു ചോദ്യമുണ്ട്: എന്താകും ഇനി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുള്ള റിലീസ് സാധ്യതകൾ? ആ ചോദ്യത്തിനുള്ള ഭാഗിക ഉത്തരമാണു മുകളിൽ വായിച്ചത്! അപൂർവം ചിലരെങ്കിലും ഒടിടി വഴി തേടിയേക്കാം, അവർക്കു പക്ഷേ, തിയറ്ററുകളിൽ ഇടം കിട്ടില്ലെന്നു ചുരുക്കം.
തിയറ്ററുകൾ കോവിഡ് പൂട്ടിക്കെട്ടിച്ച ഒന്നര വർഷത്തിനിടെ വ്യാപിച്ച ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകളിലൂടെ പല മലയാള ചിത്രങ്ങളും റിലീസ് ചെയ്തതോടെയാണു മലയാള ചലച്ചിത്ര ലോകത്തും അസ്വാരസ്യം പടർന്നത്. വൻതുക പലിശയ്ക്കെടുത്തു നിർമിച്ച ചിത്രങ്ങൾ മാസങ്ങളോളം റിലീസ് ചെയ്യാനാകാതെ വന്നപ്പോൾ ചില നിർമാതാക്കൾ ഒടിടിയുടെ രക്ഷാവഴി തേടി. നിവൃത്തിയില്ലാതെ ഒടിടിയെ ആശ്രയിക്കേണ്ടിവന്ന സാഹചര്യം എല്ലാവരും ഉൾക്കൊണ്ടു. പക്ഷേ, ചില നിർമാതാക്കൾ മാത്രം ഒന്നിനു പിന്നാലെ മറ്റൊന്നായി ചിത്രങ്ങൾ ഒടിടിയിലൂടെ റിലീസ് ചെയ്യാൻ ഉൽസാഹം കാണിച്ചതോടെ തിയറ്റർ ഉടമകളിൽ കടുത്ത പ്രതിഷേധം പുകഞ്ഞു തുടങ്ങി. ഭൂരിപക്ഷം നിർമാതാക്കളും വിതരണക്കാരും നിലകൊള്ളുന്നതു തിയറ്ററുകൾക്കു വേണ്ടിയാണ്. വിജയകുമാറിന്റെ വാക്കുകളിൽ നിഴലിച്ചതും അതു തന്നെ.
∙ രോഷം ആന്റണിക്കും പൃഥ്വിക്കുമെതിരെ; തണുപ്പിച്ചതു ദിലീപ്?
തിയറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി ഉടമകളുടെ യോഗം കഴിഞ്ഞ ദിവസം നടന്നു. തിയറ്ററുകൾ മാസങ്ങളോളം അടഞ്ഞു കിടന്നപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങൾ റിലീസ് ചെയ്ത ചില വമ്പൻമാർക്കെതിരെ ഉയർന്നതു കടുത്ത വിമർശനം. നിലവിൽ, മലയാളത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമിക്കുന്ന വമ്പൻ നിർമാതാവായ ആന്റണി പെരുമ്പാവൂർ, താരനിരയിലെ പ്രമുഖനും നിർമാതാവും സംവിധായകനുമായ പൃഥ്വിരാജ് എന്നിവർക്കെതിരെ വിമർശനമുണ്ടായി.ഉടമകളുടെ രോഷ പ്രകടനം തണുപ്പിച്ചതു നടനും നിർമാതാവും തിയറ്റർ ഉടമയുമെല്ലാമായ ദിലീപാണെന്നാണു സൂചനകൾ.
തിയറ്ററുകൾ അടഞ്ഞുകിടന്നപ്പോൾ മറ്റു വഴികളില്ലാതെയാണു പലരും ഒടിടിയെ ആശ്രയിച്ചതെന്നും തിയറ്ററുകൾ തുറന്നതിനാൽ അത്തരം സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചുവത്രെ. തിയറ്ററുകൾ അട*ഞ്ഞുകിടന്നപ്പോഴാണ് ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം 2 ഒടിടിയിലൂടെ റിലീസ് ചെയ്തത്. പടുകൂറ്റൻ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം തിയറ്ററുകളിലൂടെ റിലീസ് ചെയ്യണമെന്ന ഉടമകളുടെ താൽപര്യം മാനിക്കപ്പെട്ടില്ലെന്നാണ് അവരുടെ പരാതി. ഒരു പക്ഷേ, തിയറ്റർ റിലീസ് ആയിരുന്നെങ്കിൽ മറ്റൊരു ബ്രഹ്മാണ്ഡ ഹിറ്റായി മാറുമായിരുന്നുവെന്നും തിയറ്ററുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുമായിരുന്നു എന്നും കരുതുന്നവർ ഏറെയുണ്ട്, ചലച്ചിത്ര വ്യവസായത്തിൽ. പക്ഷേ, അതുണ്ടായില്ല!
∙ വിവാദക്കടലിൽ മരയ്ക്കാർ റിലീസ്
ആന്റണിയുടെ തന്നെ ആശീർവാദ് മൂവീസ് നിർമിച്ച മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ആലോചിക്കുന്ന വാർത്തകളാണു തിയറ്റർ സംഘടനകളെ കടുത്ത രോഷത്തിലേക്കു നയിക്കുന്നത്. തിയറ്ററുകൾ തുറന്ന ശേഷവും ഒടിടി റിലീസിനു പോകുന്നത് ഒരു വിധത്തിലും ചലച്ചിത്ര വ്യവസായത്തിനു നല്ലതല്ലെന്നും അവർ* ചൂണ്ടിക്കാട്ടുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനായി വൻ തുക വർഷങ്ങൾക്കു മുൻപേ തങ്ങളിൽ നിന്നു വാങ്ങിയിരുന്നുവെന്നും തിയറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. മുൻകൂർ പണം വാങ്ങിയ ശേഷം സിനിമ തരില്ലെന്ന നയം നിയമപരമായും ധാർമികമായും നിലനിൽക്കില്ലെന്നും അവർ വാദിക്കുന്നു. എന്നാൽ, തിയറ്ററുകളിൽ പകുതി കാണികൾക്കു മാത്രം പ്രവേശനമുള്ളതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് ആന്റണിയുടെ ആശങ്ക. വൻതുക മുടക്കിയ ചിത്രമായതിനാൽ റിസ്ക് എടുക്കുക പ്രയാസമാണെന്നും അദ്ദേഹം പറയുന്നു. 2020 മാർച്ചിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണിത്. തിയറ്റർ ഉടമകളുടെ യോഗത്തിൽ പൃഥ്വിരാജിനെതിരെയും ഉയർന്നതു കടുത്ത വിമർശനമാണ്. കോൾഡ് കേസ്, കുരുതി, ഭ്രമം തുടങ്ങി അദ്ദേഹം നിർമിച്ചു നായകനായ ചിത്രങ്ങളെല്ലാം ഒടിടിയിലൂടെയാണു റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയും ഒടിടി റിലീസിലേക്കാണെന്ന അഭ്യൂഹങ്ങളുമുണ്ട്.
ലാൽ പാക്കേജ് ഒടിടിയിൽ?
അതേസമയം, മോഹൻലാൽ കേന്ദ്ര കഥാപാത്രമായ 4 ചിത്രങ്ങൾ പ്രമുഖ ഒടിടി ചാനലിലൂടെ റിലീസ് ചെയ്യുമെന്ന അഭ്യൂഹം ഉയർന്നു കഴിഞ്ഞു. മരയ്ക്കാർ, ജീത്തു ജോസഫിന്റെ ട്വൽത് മാൻ, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ഷാജി കൈലാസ് ചിത്രം എലോൺ എന്നിവ പാക്കേജായി നൽകുമെന്നാണ് അണിയറ വാർത്തകൾ. 80 കോടി ചെലവിട്ടു നിർമിച്ച മരയ്ക്കാറിന് ഒടിടി പ്ലാറ്റ്ഫോം 70 കോടി രൂപ വരെയെ നൽകൂവത്രെ. നഷ്ടം നികത്താൻ 3 ലാൽ ചിത്രങ്ങൾ കൂടി ചേർത്തു നൽകിയാൽ വലിയ തുക ലാഭം കിട്ടുമെന്ന കണക്കുകൂട്ടലാണു പാക്കേജ് പദ്ധതിയത്രെ!
∙ ഇളവുകൾ പ്രതീക്ഷിച്ചു തിയറ്ററുകൾ
50 ശതമാനം സീറ്റുകളിൽ മാത്രമാണു തൽക്കാലം പ്രവേശനമെങ്കിലും കോവിഡ് വ്യാപനം കുറയുന്നതോടെ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണു ചലച്ചിത്ര വ്യവസായം. രണ്ടു വാക്സീനെടുത്തവർക്കു മാത്രമാണു പ്രവേശനം അനുവിച്ചിട്ടുള്ളത്. എന്നാൽ, വാക്സീനേഷൻ പൂർണമായവരുടെ എണ്ണം കുറവായതിനാൽ ഒരു വാക്സീൻ എടുത്തവർക്കു കൂടി പ്രവേശനം അനുവദിക്കണമെന്നു തിയറ്റർ സംഘടനകൾ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. നവംബറിൽ തന്നെ സാഹചര്യങ്ങൾ അനുകൂലമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ തുടക്കമിട്ട ആരവങ്ങൾ രജനീകാന്ത് ചിത്രം അണ്ണാത്തെ, ദുൽഖറിന്റെ കുറുപ്പ്, സുരേഷ് ഗോപിയുടെ കാവൽ തുടങ്ങിയ ചിത്രങ്ങൾ നവംബറിൽ എത്തും.
Star padathinu thread ille??? First Malayalam release enna nilakku oru thread avashayam alle? Prithviraj, Jojo okke ullathalle?
Admins, Please do needful. Padam enthum aayikkotte. IMO this movie deserves a thread.