
Originally Posted by
JeevanCK
കോവിഡ് ടൈമിൽ OTT ലക്ഷ്യം വച്ച് കുറെ സിനിമകൾ പ്ലാൻ ചെയ്തു . ആ സമയം ജനങ്ങൾ വീട്ടിൽ തന്നെ ഇരുന്നത് കൊണ്ട് OTT വ്യൂ വളരെ കൂടുതൽ ആയിരുന്നു . അത് കൊണ്ട് വലിയ OTT കമ്പനികൾ പുതിയ കണ്ടൻറ് കൊണ്ട് വരാൻ ചോദിക്കുന്ന പണം കൊടുത്തു റൈറ്സ് എടുത്തു . ഇത് കണ്ടു കൊറേ എണ്ണം തട്ടി കൂട്ട് പടം പ്ലാൻ ചെയ്തു എടുത്തു തുടങ്ങി .
ഇതൊക്കെ പൂർത്തിയായി വന്നപ്പോൾ കോവിഡ് കുറഞ്ഞു , ജനം പുറത്തിറങ്ങി തുടങ്ങി . OTT വ്യൂ കുറഞ്ഞു . OTT കമ്പനികൾ സെലെക്ടിവ് ആവാൻ തുടങ്ങി . നല്ല സ്റ്റാർസ് അല്ലെങ്കിൽ നല്ല കണ്ടൻറ് ഇല്ലാത്ത പടം എടുക്കാതെ ആയി . ഇതൊക്കെ തിയറ്ററിൽ ഇറക്കിയാൽ പൊളിയും എന്നും ഉറപ്പാണ് . ഇതാണ് യഥാർത്ഥ കാരണം .
നിര്മ്മാതാക്കള് പ്രതീക്ഷിച്ച റിട്ടേൺ ഇല്ലാതെ വരുമ്പോൾ ഉള്ള കൺഫ്യൂഷൻ ആണ് ഇത് . ഉടൻ ഇത് മാറും . തീയറ്ററിനു വേണ്ടി എടുക്കുന്ന സിനിമകൾ വരാൻ തുടങ്ങുമ്പോൾ ശരിയാവും . പക്ഷെ അപ്പോഴും തട്ടി കൂട്ട് എടുത്തു കൊള്ള ലാഭം ഉണ്ടാക്കൻ നിന്ന പ്രൊഡ്യൂസഴ്സ് 3G . Drishyam2 , ജോജി , ബ്രോ ഡാഡി , കനഹം കാമിനി ഒക്കെ കറക്ട് സമയത്തു ഇറക്കി കാശും കിട്ടി .