Pachuvum Albhutha Vilakkum hit statusilekku poyi kondirikkanu . Romanchathinu shesham adutha hit.
Ippo njan paranjathu correct aayille oru star value ulla nadan vannal theeravunna prashname ullu ithu ennu
Pinne nalla contentum.
Second clean hit after Romancham
Last edited by Movie Lover; 04-30-2023 at 11:19 PM.
2018 movie -Pride of Mollywood.
Sponsored Links ::::::::::::::::::::Remove adverts | |
ആദ്യം തിയേറ്ററിൽ ഇറക്കൂ, പിന്നെയാവാം കച്ചവടമെന്ന് ഒ.ടി.ടിക്കാർ; മലയാള സിനിമയെ വിഴുങ്ങുന്ന ഒ.ടി.ടി
ഫഹദ് ഫാസിൽ ചിത്രം എട്ടുകോടിയോളം രൂപയ്ക്ക് വിറ്റുപോയതോടെ ഒറ്റമുറി ഫ്ളാറ്റ് ലൊക്കേഷനാക്കി ഒ.ടി.ടി. കഥകൾ മെനയാൻ പാഞ്ഞുനടക്കുകയായിരുന്നു സംവിധായകരും നിർമാതാക്കളും.
മലയാളസിനിമയിലെ പ്രതിസന്ധി മൂർച്ഛിച്ചത് ഓവർ ദി ടോപ് (ഒ.ടി.ടി.) പ്ലാറ്റ്*ഫോമുകൾക്കുവേണ്ടി സിനിമകൾ നിർമിച്ചു തുടങ്ങിയതോടെയാണ്. കോവിഡ് കാലത്ത് ഒ.ടി.ടി. ലക്ഷ്യമിട്ട് ലാഭക്കൊതിയോടെ തുരുതുരാ പടംപിടുത്തത്തിനിറങ്ങിയ സിനിമാമേഖല ഇപ്പോൾ അത്തരം പ്ലാറ്റ്*ഫോമുകളുടെ പിടിയിലായിരിക്കുകയാണ്.
പണം തുച്ഛം, ഗുണം മെച്ചം
കോവിഡിന്റെ തുടക്കത്തിൽ ചിത്രീകരണം പ്രതിസന്ധിയിലായപ്പോഴാണ് ഒ.ടി.ടി. എന്ന വാക്ക് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഒരുകോടിയിൽ താഴെ ചെലവിൽ മൊബൈൽഫോണിൽ ചിത്രീകരിച്ച ഫഹദ് ഫാസിൽ ചിത്രം സീ യൂ സൂൺ ആമസോണിൽ എട്ടുകോടിയോളം രൂപയ്ക്ക് വിറ്റുപോയപ്പോൾ സിനിമാലോകം ഞെട്ടി. പിന്നെ ഒറ്റമുറി ഫ്ളാറ്റ് ലൊക്കേഷനാക്കി ഒ.ടി.ടി. കഥകൾ മെനയാൻ പാഞ്ഞുനടക്കുകയായിരുന്നു സംവിധായകരും നിർമാതാക്കളും.
ഒ.ടി.ടി. പ്ലാറ്റ്*ഫോമുകളിലൂടെ പ്രീമിയർഷോകൾക്ക് അരങ്ങൊരുങ്ങി. ഒ.ടി.ടി.യിൽ റിലീസ് ചെയ്യപ്പെട്ട സിനിമകൾക്ക് വൻ തുകകളാണ് കിട്ടിയത്. ദൃശ്യം-2 30 കോടിയോളം രൂപയ്ക്കും കേശു ഈ വീടിന്റെ നാഥൻ 25കോടിയോളം രൂപയ്ക്കുമാണ് ഒ.ടി.ടി. ക്കാർ വാങ്ങിയത്.
ഇതോടെ മൂന്നോ നാലോകോടി മുടക്കി ആറോ ഏഴോ കിട്ടുന്ന ഇടപാടിന്റെ മാന്ത്രികതയിൽ നിർമാതാക്കൾ മയങ്ങി വീണു. കോവിഡ് മാറി തിയേറ്ററുകൾ തുറന്നപ്പോഴും പലരും ഒ.ടി.ടി.യിൽ കച്ചവടമുറപ്പിച്ചിട്ടാണ് തിയേറ്ററുകളിലേക്ക് പടം എത്തിച്ചത്. മുടക്കുമുതൽ ഒ.ടി.ടി കച്ചവടത്തിൽത്തന്നെ കിട്ടുന്ന ടേബിൾപ്രോഫിറ്റ് രീതിയുടെ പ്രലോഭനത്തിലേക്ക് കച്ചവടഫോർമുല എത്തി.
കാര്യങ്ങൾ പക്ഷേ, പെട്ടെന്ന് മാറിമറിഞ്ഞു. പ്രീമിയർ ഷോ ഒ.ടി.ടി.പ്ലാറ്റ് ഫോമുകൾ അവസാനിപ്പിച്ചു. താരമൂല്യമില്ലാത്ത സിനിമകൾ വാങ്ങാതെയായി. അതോടെ അമ്പതോളം സിനിമകളുടെ വിൽപ്പന പ്രതിസന്ധിയിലായി.
ഇപ്പോൾ ഒ.ടി.ടി.ക്കാർ പറയുന്നത് ആദ്യം റിലീസ് ചെയ്യൂ എന്നിട്ട് വാങ്ങാം എന്നാണ്. പുതിയതായി കിട്ടുന്ന സബ്*സ്*ക്രിപ്ഷനുകളാണ് ഒ.ടി.ടി.ക്കാരുടെ വരുമാനം. ഒ.ടി.ടി.യിലെത്തി പിറ്റേന്നുതന്നെ ടെലഗ്രാം പോലുള്ളവ സാമൂഹിക മാധ്യമങ്ങളിൽ സിനിമ പ്രത്യക്ഷപ്പെടുന്നതിനാൽ പുതിയ സബ്*സ്*ക്രിപ്ഷനുകൾ കിട്ടാതെയായി. വലിയ തുകകൊടുത്ത് കച്ചവടമുറപ്പിച്ച സിനിമകൾ തിയേറ്ററിൽ പരാജയമായതും മാറിച്ചിന്തിക്കാൻ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെ പ്രേരിപ്പിച്ചു.
ആദ്യം റിലീസ്, പിന്നെ നോക്കാം
റിലീസ് ചെയ്ത് ഒരുമാസത്തിനകം ഒ.ടി.ടി.യിൽ വരും. തൊട്ടുപിറകേ ടെലഗ്രാമിലും. പിന്നെ എന്തിന് പണംമുടക്കി തിയേറ്ററിൽ പോകണം എന്ന ചിന്തയിലേക്ക് പ്രേക്ഷകർ മാറിക്കഴിഞ്ഞതായി സിനിമാപ്രവർത്തകർ പറയുന്നു. നാലംഗങ്ങളുള്ള കുടുംബം സിനിമയ്ക്ക് പോയിവരുമ്പോൾ ഭക്ഷണം ഉൾപ്പെടെ 1500 രൂപയിൽ അധികമാകും. ഈ കാശിന് ഒരുവർഷത്തേക്ക് ഒ.ടി.ടി. സബ്*സ്*ക്രിപ്ഷനെടുക്കാം.
എല്ലാവരും കൊള്ളാം എന്ന് പറയുന്ന ഒരു സിനിമ കണ്ടില്ലെങ്കിൽ മോശമല്ലേ എന്ന ചിന്തയിലേക്ക് പ്രേക്ഷകരെത്തണം. പക്ഷേ, അത് ഇന്നത്തെ നിലയിൽ അതി ദുഷ്*കരമാണ്. -ഒരു നിർമാതാവ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം ചെയ്ത് സിനിമ റിലീസ് ചെയ്യണമെങ്കിൽ ഒരുകോടി രൂപയെങ്കിലുമാകും. അങ്ങനെ അഞ്ചുകോടി നിർമാണച്ചെലവുള്ള ചിത്രം തിയേറ്ററിലെത്തുമ്പോൾ ആറുകോടിയാകും.പക്ഷേ, അവിടെനിന്ന് കിട്ടുന്നത് ഏതാനും ലക്ഷങ്ങൾമാത്രം. സിനിമ പരാജയമായാൽ ഒ.ടി.ടി. പ്ലാറ്റ്*ഫോമുകൾ വാങ്ങുകയുമില്ല.
തമിഴ് ഡയലോഗ്*, ബംഗാളിപ്പാട്ട്
ആദ്യം ഒ.ടി.ടി.യിലൂടെ അമിതലാഭമുണ്ടാക്കാൻ ശ്രമിച്ചു. ഇപ്പോൾ അവരുടെ കാരുണ്യത്തിന് കാത്തുനിൽക്കുന്നു. -മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥയെ ഒരു മുതിർന്ന സംവിധായകൻ ഇങ്ങനെ ഒറ്റവാചകത്തിൽ ഒതുക്കുന്നു. ഒ.ടി.ടി. പ്ലാറ്റ്*ഫോമുകളുടെ വരിക്കാരായവർ എല്ലാഭാഷകളിലുമുള്ളവരുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന കണ്ടന്റുകളിലാണ് ഒ.ടി.ടി.ക്കാർക്ക് താത്പര്യം. അതുകൊണ്ട് പാൻ ഇന്ത്യൻ സ്വഭാവത്തിൽ കഥാസന്ദർഭങ്ങളുണ്ടാക്കാൻ നിർബന്ധിതരായിരിക്കുകയാണ് മലയാളസിനിമാക്കാർ. തമിഴും ഹിന്ദിയും പറയുന്ന കഥാപാത്രങ്ങളും ബംഗാളിപാട്ടുമൊക്കെ കടന്നുവരുന്നത് അങ്ങനെയാണ്.
Ithil ippo colour kathakal aanu.
Producermarude kadhana kadha mathram mathiyo. Casting couch stories koodi vende... Ellathilum maru vasham undallo
The reality I guess is that many producers are making table profits and alongside they should be having fun. Ennittanu ee karachil
Enikku sahathapam theatre ownersinodu mathre ullu. Sherikkum nashtam muzhuvan avarkku aanu. Pakshe avarkku ee feel good parippuvada okke medikkathe irikkam at least during festival season. They should be firm and put their foot down and say that they will not accept films like Enthada Saji, or Ayalvashi or madanolsavam. Instead Christopher or even pachu should have been released during the festival season
Now pachu is picking up due to excellent word of mouth. If this was during a festival this would have got a good initial and with word of mouth this should have picked up. So a good opening with long run blockbuster guranteed. Ithu ippo hitil othungan aanu chance
Pinne ee shine tomnte adi, ayalvashi, madanolsavam , KKA ellam limited release mathi maximum 50 screens in major centres.
2018 movie -Pride of Mollywood.