thanks bhai....kidu review...repped...![]()
കല്*പ്പറ്റ-മഹാവീര്*
19-09-15, ശനി. 7.30 pm
സ്റ്റാറ്റസ്-70%
ഇരുവഞ്ഞിപ്പുഴ അറബിക്കടലിലേക്കൊഴുകുകയാണ്..മൊയ്തീനും കാഞ്ചനയും മനസുകളിലേക്കും.
കാഞ്ചനമാലയുടെയും മൊയ്തീന്*റയും അനശ്വര പ്രണയം തിരശീലയിലേക്ക് പകര്*ത്താനുള്ള രചയിതാവ് കൂടിയായ സംവിധായകന്* ആര്*.എസ് വിമലിന്*റെ വലിയ പരിശ്രമത്തെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ. 'എന്ന് നിന്*റെ മൊയ്തീന്*' മലയാളം കണ്ട ഏറ്റവും ഉദാത്തമായ പ്രണയ കാവ്യമൊന്നും ആയിരിക്കില്ല. എന്നാല്* കേട്ടു തഴമ്പിച്ച ആയിരം പ്രണയകഥകള്* കാഞ്ചനയുടെയും മൊയ്തീന്*റയും ജീവിതത്തിന് മുമ്പില്* ഒന്നും തന്നെ ആയിരുന്നില്ല എന്ന വലിയ ഒാര്*മപ്പെടുത്തലായി മാറാന്* ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര മലബാറിന്*റെ പരിച്ഛേദമാകുന്നുണ്ട് മുക്കവും അവിടുത്തെ സാമുദായിക-രാഷ്ട്രീയ കാഴ്ചകളും. സോഷ്യലിസ്റ്റ് പാര്*ട്ടിയുടെ ആവിര്*ഭാവവും നക്സലൈറ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്*ത്തനങ്ങളും കോണ്*ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും വിമര്*ശന വിധേയമാക്കുന്നതുമടക്കം അറുപത്-എഴുപത് കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്നുണ്ട് സിനിമ. ആണ്*മേല്*ക്കോയ്മയുടെ മൂര്*ധന്യാവസ്ഥയും നിസ്സഹായതയുടെ പര്യായമായി മാറുന്ന സ്ത്രീ കഥാപാത്രങ്ങളും തൊഴിലാളികളോടുള്ള കാഴ്ചപ്പാടും ചര്*ച്ച ചെയ്യപ്പെട്ട കാലത്തിന്*റെ നേര്*ച്ചിത്രങ്ങളാകുന്നുണ്ട്. സരസമായി അവസാനിക്കുന്ന ആദ്യ പകുതിക്ക് ശേഷം മൊയ്തീന്*റയും കാഞ്ചനയുടെയും ജീവിതസമരങ്ങളിലേക്ക് വിശദമായി പ്രവേശിക്കുന്നുണ്ട് സിനിമ. ദുരന്തപൂര്*ണ്ണമായ ക്ളൈമാക്സ് സംഭവിക്കേണ്ടത് അനിവാര്യത ആയിരുന്നിട്ടു കൂടിയും കാലാനുഗതമായി മുമ്പോട്ട് പോകുന്ന പ്രണയം ഒന്നാവാന്* മൊയ്തീനും കാഞ്ചനമാലയും നടത്തുന്ന ശ്രമങ്ങള്* ചിലപ്പോഴെന്കിലും കാഴ്ചക്കാരനു പോരാതെ വരും.
തൊണ്ണൂറു ശതമാനം രംഗങ്ങളിലും മഴ നിശബ്ദ സാന്നിധ്യമാണ് സിനിമയില്*. മൊയ്തീനും കാഞ്ചനയും പരസ്പരം വാക്കുകൊടുക്കുന്ന സമയത്തും ബാപ്പയുടെ കുത്തേറ്റ് മൊയ്തീന്* പെരുവഴിയില്* കിടക്കുമ്പോഴും ഇരുവഞ്ഞിപ്പുഴയുടെ കരയില്* മോതിരം മാറുമ്പോഴും ഒടുവില്* ഇവരുടെ പ്രണയത്തെ ഇരുവഞ്ഞിപ്പുഴയിലെ ചുഴി കവരുമ്പോഴും മഴ ചിരിക്കുകയും കരയുകയും ചെയ്യുന്നു. ജോമോന്* ടി ജോണിന്*റെ മനോഹരമായ ക്യാമറക്കണ്ണുകളും ഗോപി സുന്ദറിന്*റെ പശ്ചാത്തല സംഗീതവും ഈ മഴക്കാഴ്ചകളോട് ആവേശം ജനിപ്പിക്കും. മൊയ്തീന്*റയും കാഞ്ചനയുടെയും പ്രണയവും വിരഹവും കാത്തിരിപ്പും സാഹസവും ഹൃദ്യമാക്കുന്നതില്* ക്യാമറയും പശ്ചാത്തല സംഗീതവും വഹിച്ച പന്ക് വളരെ വലുതാണ്. മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്*വതി മേനോനും ജീവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്* പുതുമയില്ലാതെ പോകും. ഇരുവരും കാഴ്ചക്കാര്*ക്ക് ഒരു അനുഭവം സമ്മാനിക്കുന്നുണ്ട് എന്ന് പറയുന്നതാണ് കൂടുതല്* ശരി എന്ന് തോന്നുന്നു.
ചിത്രം കണ്ടിറങ്ങുമ്പോള്* കാഴ്ചക്കാരനുണ്ടാകുന്ന മാനസികവ്യാപാരങ്ങളുടെ എത്രയോ മടങ്ങാണ് യതാര്*ത്ഥ ജീവിതത്തില്* മൊയ്തീനും കാഞ്ചനയും അനുഭവിച്ചത് എന്നുള്ള ചിന്ത ഈ സിനിമാ അനുഭവത്തെ അതിന്*റെ പൂര്*ണ്ണതയിലേക്കെത്തിക്കുന്നു.
Sponsored Links ::::::::::::::::::::Remove adverts | |
Thanks..good one..
Where continuity breaks there begins creativity ”›
thanks......
@Highrange Hero rating include cheyu...
.
thanxxxxxxxxx bhai
idukkikaaran engien mahaaveeril ethi ........
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........