കോഹിനൂര് - ഒരു തവണ കാണാം ഈ കോഹിനൂര്
1988 കാലഘട്ടത്തില് അരങ്ങേറുന്ന ഒരു ‘heist ‘ സിനിമ ..അതാണ് കോഹിനൂര് .. ഒരേ സാധനം കൈയ്യക്കലക്കാന് ഒന്നില് കൂടുതല് ആള്കാര് ശ്രമിക്കുംപം ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സിനിമ
https://www.facebook.com/malayalamfilmreviews
ചുമ്മാ കണ്ടിരിക്കാവുന്ന ആദ്യ പകുതി.. സിനിമ അതിന്റെ മെയിന് പ്ലോട്ടിലേക്ക് കടക്കുന്നത് രണ്ടാം പകുതിയില് ആണ്... കുറേ ഏറ ട്വിസ്ടുകളും ആയി ക്ലൈമാക്സ്
പാട്ടുകള് മികച്ചതായിരുന്നു ...പശ്ചാത്തലസംഗീതം ക്യാമറ വര്കക്കും സംവിധാനവും നന്നായി ..
ചിത്രത്തില് മികച്ചു നിന്നത് കലാസംവിധാനം ആണ് .. തൊണ്ണൂറു കാലഘട്ടം വളരെ നന്നായി ചെയ്തു ... ഓരോ സീനും അടുത്തതിലേക്ക് പോകുമ്പം എവിടെ കട്ട് ചെയ്യണം എന്ന വെക്തമായ ധാരണ സംവിധായകനും എഡിറ്റര്ക്കും ഉണ്ടായിരുന്നു .. അത് കൊണ്ട് തന്നെ ഒന്നില് നിന്നും അടുത്തതിലേക്ക് പോകുന്നതിനു പല സ്ഥലത്തും ഒരു ഒഴുക്ക് ഉണ്ടായിരുന്നു
പ്രകടങ്ങള് :
അസിഫ് അജു കൂട്ടുകെട്ട് നന്നായി
ഇന്ദ്രന് , വിനയ് , ചെമ്പന് , സുധീര് എല്ലാവരും അവരുടെ ഭാഗം നന്നാക്കി
പോരായ്മകള് ആയി തോന്നിയത് ..ആദ്യ പകുതിയിലെ മെല്ലെ പോക്ക് ആണ് ...ക്ലൈമാക്സ് അടുക്കുംപം തിരകധയില് ഉണ്ടാകുന്ന ഒരു ഓളം സിനിമയില് ഉടനീളം കൊണ്ടു പോകാന് ആയിരുനെങ്കില് കൂടുതല് ആസ്വധകാരം ആക്കാന് പറ്റുമായിരുന്നു
verdict : ഇടക്കിടെ കുറച്ചു നര്മ മുഹുര്ത്തങ്ങളും ക്ലൈമാക്സിലെ ട്വിസ്റ്റ്സ് ഒക്കെ ആയി ഒരു തവണ ബോര് അടിക്കാതെ കണ്ടിരിക്കാം
വാല്കഷ്ണം : ഒരു ആറു മാസം മുന്നേ ഇറങ്ങിയിരുന്ന എല്ലാ സിനിമാകളിലേം സാനിധ്യം ആയിരുന്നു ജോയ് മാത്യു... സപ്തമശ്രീ ഹരിശ്രീയില് ഏറി ഇപ്പം ആ സാനിധ്യം സുധീര് കരമന ആണ്