ആദ്യമായി സിനിമ കാണാൻ ആടുപുലിയാട്ടത്തിലെ ‘താരങ്ങൾ’ എത്തിയത്* ആവേശത്തോടെ..
തൊടുപുഴ: ആടുപുലിയാട്ടം ചിത്രത്തിൽ അഭിനയിച്ച ആദിവാസികൾ തിയേറ്ററിലെത്തി ആഹ്ലാദനൃത്തം ചവിട്ടി..
തൊടുപുഴ വിസ്മയ തിയേറ്ററിലാണ്* പട്ടയക്കുടിയിലെ ആദിവാസികൾ ജീവിതത്തിലാദ്യമായി സിനിമ കാണാനെത്തിയത്*., വെള്ളിത്തിരയിൽ തങ്ങളുടെ മുഖം കണ്ടതിന്റെ അത്ഭുതത്തിലും ആവേശത്തിലുമായിരുന്നു ഇവർ..,
സിനിമ കണ്ടിറങ്ങിയ ഇവർ പരമ്പരാഗത വാദ്യോപകരണങ്ങളുടെയും വേഷവിധാനങ്ങളുടെയുംഅകമ്പടിയോടെ ആഹ്ലാദസൂചകമായി ചുവടുകൾവെച്ചു..
സിനിമയിലെ പ്രധാനകഥാപാത്രങ്ങളിലൊന്ന്* അവതരിപ്പിച്ച ഷാജി പാഷാണവും ഇവരോടൊപ്പം ചേർന്നതോടെ തിയേറ്റർ പരിസരം ഉത്സവാന്തരീക്ഷത്തിലായി. നൂറുകണക്കിന്* നാട്ടുകാരും ആഘോഷത്തിൽ പങ്കുചേർന്നു..,
സംഘത്തോടൊപ്പം സെൽഫിയെടുക്കാൻ നാട്ടുകാർ മത്സരിച്ചതോടെ ആദിവാസികളും താരപ്പൊലിമയിലായി.. സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ പാഷാണം ഷാജിയും മറന്നില്ല..
ആദിവാസി കുടിലിന്റെ ദൃശ്യങ്ങളോടെയാണ്* സിനിമയുടെ തുടക്കം..
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആദ്യ ദൃശ്യങ്ങൾ മികവുറ്റതാക്കിയ ആദിവാസികളോടുള്ള ആദരസൂചകമായാണ്* അണിയറ പ്രവർത്തകർ ഇവരെ തിയേറ്ററിലെത്തിച്ചത്*..
തൊടുപുഴയിലെ മുനിസിപ്പൽ കൗൺസിലർമാരും സിനിമ കാണാൻ എത്തിയിരുന്നു, സംവിധായകൻ കണ്ണൻ താമരക്കുളം, സിനിമയിൽ രാജാവിന്റെ വേഷമണിഞ്ഞസണ്ണി ചാക്കോ, സംഗീത സംവിധായകൻ രതീഷ്* വേഗ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കലാസംവിധായകൻ സഹസ്*, സിനിമാ പ്രമോട്ടർ വിഎസ്* ഹൈദർ അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്* റിച്ചാർഡ്* എന്നിവരും ആദിവാസികൾക്കൊപ്പം ആഹ്ലാദം പങ്കുവെച്ചു...
Sponsored Links ::::::::::::::::::::Remove adverts | |
BoxOffice Bazaar
3 June at 21:43
BOXOFFICE UPDATES
03-06-2016
AADUPULIYAATTAM [Malayalam]
(14 days)
Kerala Gross : 6.60cr
Share: 3cr+
Budget: 4cr(apprx)
Tv Rights:
C.Ratings:2.5/5
Kerala Boxoffice Verdict
"Average HIT"
8cr - Hit
10.50- SuperHit
16cr - Blockbuster
Note:its not a official reports.these are collected from various websites and online film promoters