Thanks my dear..... evidokke undalle......
പേരിനോട് 100 % നീതി പുലർത്തിയ ചിത്രം ആനന്ദം :)
സിനിമ തുടങ്ങുന്നത് മുതൽ അവസാനം വരെ ഓരോ ഫ്രയ്മിലും ആനന്ദം നിറച്ചുവെക്കാൻ സംവിധായകനായി.
ചിത്രത്തിന്റെ ആദ്യ സീൻ തൊട്ടെ ഒരു ചെറിയ ആകാംക്ഷ നിറച്ചു കൊണ്ട് നീങ്ങുന്നു, ടൈറ്റിൽ കാർഡിന് മുൻപേ ഉള്ള സീനുകളിലൂടെ തന്നെ സിനിമയുമായി പ്രേക്ഷകരെ ഇഴുകിപ്പിച്ച ചേർക്കാൻ ഗണേഷ് രാജിനായി. ആനന്ദം എന്നെഴുതി കാണിച്ചപ്പോൾ കിട്ടിയ കയ്യടികൾ അതിനെ സൂചിപ്പിക്കുന്നു !!
ഇനി സിനിമയിലേക്ക് വരാം. ഒരു ഇൻഡസ്ട്രിയൽ വിസിറ്റിനുള്ള തയ്യാറെടുപ്പോടെ ആനന്ദം തുടങ്ങുന്നു . തന 4 ദിവസത്തേക്കാണ് യാത്ര ഈ 4 ദിവസങ്ങളിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ സന്ദർഭത്തിനനുസരിച്ച നർമത്തിന്റെയും മറ്റും മേമ്പൊടി യോടെ നീങ്ങുന്നു. ഫസ്റ് ഡേ ഹംപി , ദി ജഡ്ജ്മെന്റ് ഡേ , തേർഡ് ഡ ഗോവ , ഫൈനൽ ഡേ .. ഇങ്ങനെ 4 ദിവസം പോയതറിഞ്ഞില്ല.
പ്രേമത്തിന് ശേഷം ആനന്ദ് സി ചന്ദ്രന്റെ ക്യാമറ അതി മനോഹരം ആണ്, ഓരോ ഷോട്ടും സിനിമയോട് ഇഴ ചേർന്ന് നീങ്ങി .. (സിനിമ കുറെ പേർ കാണാനുള്ളത് കൊണ്ട് കൂടുതൽ വിവരിക്കുന്നില്ല ) സച്ചിൻ വാരിയരുടെ സംഗീതം ആണ് എടുത്തു പറയേണ്ട മറ്റൊന്ന് പാട്ടുകൾ എല്ലാം തന്നെ സിനിമയുടെ പേര് പോലെ മനസ്സിൽ മൊത്തം ആനന്ദം നിറക്കുന്നു.
ചുരുക്കി പറഞ്ഞാൽ ആനന്ദത്തോടെ തുടങ്ങി ആനന്ദത്തോടെ തന്നെ അവസാനിക്കുന്ന ഒരു നല്ല സിനിമ :)
കോളേജ് ലൈഫിൽ ആനന്ദം കണ്ടെത്താത്തവരും, അന്ന് ആഘോഷമാക്കിയിട് ഇന്ന് "അയ്യേ പിള്ളേര് കളി " എന്ന് പുച്ചിക്കുന്നവരും ഈ വഴിക്ക് വരേണ്ടതില്ല
വിനീത് ശ്രീനിവാസൻ സ്കൂളിൽ നിന്ന് കഴിവുള്ള ഒരാൾ കൂടി ഗണേഷ് രാജ് :) ഒപ്പം മനസ് നിറയെ ആനന്ദമേ!!!!!
പുതുമുഖങ്ങളെ കുറിച് പറയാൻ വിട്ടു പോയി എല്ലാവരും അവരവരുടെ റോൾ ഗംഭീരമായി ചെയ്തിട്ടുണ്ട് . റേറ്റിംഗ് ഇടുന്നില്ല ആനന്ദം മാത്രം ....
Where continuity breaks there begins creativity ”›
Sponsored Links ::::::::::::::::::::Remove adverts | |
Thanks my dear..... evidokke undalle......
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
Thankzzzzzz macha
MAMMOOTTY AKKI VIJAY PRABHAS YASH
Thanks for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍