Thanks bhai . . . .![]()
സമയം : വർഷത്തിലെ അവസാനത്തെ വൈകുന്നേരം
കൊട്ടക : തൃശ്ശൂർ രവികൃഷ്ണ
അവസ്ഥ : പകുതിയോളം ആളുകൾ
കഥയുടെ രത്ന ചുരുക്കം :
ഒരു പെണ്*കുട്ടി ബോയ്സ് ഹോസ്റ്റലിനുള്ളിൽ ചെന്ന് കയറുന്നു ...അവളെ അവിടെ ചെന്ന് കേറാൻ സഹായിച്ച ഒരു ചെക്കൻ കേറിയപോലെ ആരും കാണാതെ തന്നെ അവളെ പുറത്തിറക്കാൻ പാട് പെടുന്നു ...ധിതാണ് ഗധ അല്ല കഥ .
മികച്ചു നിന്നവ :
ഫ്രഷ്* ആയി തോന്നി ...മുൻപ് ഇത്തരം സന്ദർഭങ്ങൾ ഉള്ള സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും മുഴുനീളം ഈ തീമിൽ ഒന്ന് ആദ്യമായാണ് കണ്ടത്.
ക്ലൈമാക്സിലെ അന്തസ്സ് ടയലോഗ്![]()
![]()
താക്കോൽ നിലത്തു നിന്ന് എടുക്കുന്ന സീൻ![]()
മണിച്ചിത്രത്താഴ് സീൻ
ഡാൻസ് പ്രാക്ടീസ്![]()
![]()
പറ്റിലെങ്കി കളഞ്ഞിട്ടു പോടെ
ധ്യാൻ ശ്രീനിവാസൻ : എന്തോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അഭിനയം ...ഒരു രസമുള്ള ഇന്നസൻസ് ആണ് പുള്ളിക്ക്.
ശബ്ദം ഏതാണ്ട് വിനീത് ശ്രീനിവാസൻറ്റെ തന്നെ .
നമിത പ്രമോദ് : ക്യൂട്ട് ആൻഡ്* ബോൾഡ് .... വളരെ നന്നായി ചെയ്തിട്ടുണ്ട് .
മുകേഷേട്ടൻ : ആദ്യമായി ഒരു ഫാദർ വേഷം . അത്ര വലിയ റോൾ ഒന്നുമല്ല എന്നാലും ഉള്ളത് കിടുക്കി ... അന്തസ്സ് ടയലോഗ് രണ്ടു തവണ പ്രയോഗിക്കുന്നുണ്ട് ...ആദ്യതെതിനു ക്ലാപ്സ് കിട്ടിയെങ്കിലും അത്ര ഏറ്റില്ല പക്ഷെ ക്ലൈമാക്സിൽ പ്രയോഗിച്ചപ്പോ ശെരിക്കും ഏറ്റു![]()
നല്ല കയ്യടിയും കിട്ടി .
ബിജുക്കുട്ടൻ : അടിപൊളി ആയിരുന്നു ... പുള്ളി ശങ്കരൻ തമ്പി ആയി നടക്കുന്നത് ചിത്രത്തിലെ ഹൈലൈറ്റ് സീൻ ആണ് .
അജു വർഗീസ്* : അവിടെയും ഇവിടെയും ഒക്കെ ചെറുതായി ചിരിപ്പിച്ചു . ബോധം കെടൽ ഒക്കെ കിടു.
കഥയും തിരക്കഥയും : ഫ്രഷ്നസ് ഉണ്ട് ... ആ ചെറിയ ട്വിസ്റ്റ്* , പെട്ടന്നുള്ള മലക്കം മറിച്ചിൽ ഇഷ്ടപ്പെട്ടു .
സംവിധാനം : സംവിധായകൻ ജോണ്* വർഗീസിന് പണി അറിയാം ... ഇനിയും സംവിധാനം ചെയ്യണം .
സംഗീതം : മ്യൂസിക് സൈഡ് നന്നായി വന്നിട്ടുണ്ട് ... എല്ലാ പാട്ടും ഇഷ്ടായി ...മറുധ പാട്ടിന്റ്റെ തുടക്കം കിടു .
പലർക്കും മോശം ആയി തോന്നിയ ക്ലൈമാക്സ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ... ക്ലൈമാക്സിലെ ചെറിയ ട്വിസ്റ്റ്* ..തുടര്ന്നു ഗതി തന്നെ മാറി പോയ അവതരണം ശരിക്കും പിടിച്ചു.
ഹൊറർ ആംബിയൻസ് നന്നായി
ഉലാസഗായികെ ഗാന ചിത്രീകരണം നന്നായി
മോശം ആയി തോന്നിയത് :
നീരജ് മാധവ് : ഇഷ്ടപെട്ടില്ല ...നമിതയോടുള്ള ഒലിപ്പീരു തീരെ നന്നായില്ല . ഡാൻസ് കൊള്ളാം .
ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നു കാണിക്കാമായിരുന്നു ...എങ്കിൽ കുറച്ചൂടെ നന്നായേനെ ...ഇത് നനഞ്ഞ പടക്കം പോലെ പലർക്കും തോന്നാം ചിത്രത്തെ പ്രതികൂലമായി ബാധിക്കാം .
കോമഡി അവിടെയും ഇവിടെയും ഉണ്ട് പക്ഷെ കുത്തി നിറക്കണമായിരുന്നു ...ഈ തീം വച്ച് കോമഡി കുറെ ഉണ്ടാകാൻ ചാൻസ് ഉണ്ടായിരുന്നു .
അല്പം സ്ലോ ആണ് പടം .
പ്രേക്ഷകരുടെ പ്രതികരണം :
കോമഡി സീന്സിനു നല്ല പ്രതികരണം ഞങ്ങൾ യുവാക്കളുടെ ഇടയിൽ നിന്നും ...മുതിര്ന്നവര്ക്ക് ദഹിക്കാൻ ഇടയില്ല...വലിയ പ്രതികരണം ഒന്നും കണ്ടില്ല ഫാമിലി സൈഡിൽ നിന്ന്
വീക്ഷണകോണകം :
വലിയ പ്രതീക്ഷകൾ വേണ്ട ! , കണ്ടിരിക്കാം ...ഫ്രഷ് ആണ് ... എനിക്കിഷ്ടായി .
മലയാളിയുടെ ഒരു മനശാസ്ത്രം വെച്ച് ക്ലൈമാക്സിൽ നല്ല കൂവൽ കിട്ടാൻ ചാൻസ് ഉണ്ട്![]()
:thilakan.jpg:
Rating :
3.75/ 5
വാൽകഷ്ണം :
ബെസ്റ്റ് പടം !!! എന്നൊരു കമന്റ്റ് കേട്ട് പടം കഴിഞ്ഞപ്പോ![]()
'' തോമസുകുട്ടീ .............. വിട്ടോടാ ''
Sponsored Links ::::::::::::::::::::Remove adverts | |
Thanks bhai . . . .![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
ക്ലൈമാക്സിലെ അന്തസ്സ് ടയലോഗ്![]()
![]()
താക്കോൽ നിലത്തു നിന്ന് എടുക്കുന്ന സീൻ![]()
മണിച്ചിത്രത്താഴ് സീൻ
ഡാൻസ് പ്രാക്ടീസ്![]()
![]()
പറ്റിലെങ്കി കളഞ്ഞിട്ടു പോടെ
![]()
![]()
![]()
ധ്യാൻ ശ്രീനിവാസൻ : എന്തോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അഭിനയം ...ഒരു രസമുള്ള ഇന്നസൻസ് ആണ് പുള്ളിക്ക്.
+1![]()
Ithinu enthaayalum dvd watch aanu nallatu alle ...?
When truth is a fantasy, reality lies ..
Narayana ... Narayana ...
'' തോമസുകുട്ടീ .............. വിട്ടോടാ ''