Sponsored Links ::::::::::::::::::::Remove adverts | |
Night updates njan idaam,athuvare alpam busy aanu![]()
getting good reports from my tvm boys
CHORI CHORI TERI MERI LOVE STORY CHALNE DE.......
CHORI CHORI TERI MERI LOVE STORY CHALNE DE.......
@BangaloreaN thread title update cheyu... actress name onnum venda...
.
ആദം ജോൺ ഒരു ഗംഭീര ഫാമിലി ത്രില്ലർ | റിവ്യൂ വായിക്കാം
BY MOLLYWOODTIMES
ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രിത്വി രാജ് സുകുമാരനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോൺ എന്ന ചിത്രം. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭാവന, മിഷ്*ടി ചക്രവർത്തി, നരെയ്ൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു. സ്റ്റാൻലി സി എസ് , ജോസ് സൈമൺ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രഞ്ജി പണിക്കർ എന്റെർറ്റൈന്മെന്റ്സ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ ടീസറുകളും അതുപോലെ തന്നെ ഗാനങ്ങളും വമ്പിച്ച പ്രേക്ഷക പ്രശംസ നേടി എടുത്തിരുന്നു. പ്രിത്വി രാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന ജിനുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ആദം ജോൺ. ഒരു ഫാമിലി ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് ആദം ജോൺ.
ആദം ജോൺ എന്ന കോട്ടയംകാരൻ ആയ ഒരു പ്ലാന്റർ ആയാണ് പ്രിത്വി രാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. എമി എന്ന പെൺകുട്ടിയെ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന ആദം അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് ആദത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ആണ്. സ്കോട്ട്ലൻഡിൽ വെച്ചാണ് ആ പ്രശ്നങ്ങളെ ആദത്തിനു നേരിടേണ്ടി വരുന്നത്. സസ്പെൻസ് നിറഞ്ഞ ചിത്രം ആയതിനാൽ കൂടുതൽ കഥ വെളിപ്പെടുത്തുന്നത് ശരിയല്ല .ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ജിനു എബ്രഹാം എന്ന ഈ നവാഗത സംവിധായൻ. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ജിനു പുലർത്തിയ കയ്യടക്കമാണ് ആദം ജോൺ എന്ന ഈ സ്റ്റൈലിഷ് ഫാമിലി ത്രില്ലറിന്റെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട വസ്തുത തന്നെയാണ്. രസകരമായ കുടുംബ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും സസ്*പെൻസും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് പാക്കേജ് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം ആവേശം കൊള്ളിക്കുകയും ചെയ്യുന്നുണ്ട് ആദം ജോൺ.
പ്രിത്വി രാജ് എന്ന യുവ സൂപ്പർ താരത്തിന്റെ ഞെട്ടിക്കുന്ന മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്എന്ന് എടുത്തു പറയേണ്ടി വരും . ആദം ജോൺ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് പ്രിത്വി രാജ് കാഴ്ച വെച്ചത്. അത്രമാത്രം സ്റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ പ്രിത്വി രാജിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്.സിറിയക് . ആയി വന്ന നരെയ്*നും ശീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവനയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ എമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഷ്*ടി ചക്രവർത്തിയും മികച്ചുനിന്നു. രാഹുൽ മാധവ്, ലെന, മണിയൻ പിള്ളൈ രാജു, സിദ്ധാർഥ് ശിവ, ജയാ മേനോൻ, മധുസൂദൻ റാവു, സിദ്ദിഖ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു. ജിത്തു ദാമോദർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ആത്മാവായി മാറി എന്നുതന്നെ സമ്മതിക്കേണ്ടി വരും . കാരണം ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ജിത്തു ഒരുക്കിയ മനോഹരവും സ്റ്റൈലിഷും ആയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ ലെവൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട് . എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം തന്റെ പരിചയ സമ്പത്തു മുഴുവൻ ഉപയോഗിച്ചപ്പോൾ ചിത്രത്തിന് മികച്ച ഒഴുക്കും ലഭിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ ആദം ജോൺ എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ജിനു എബ്രഹാം നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച ആദം ജോൺ.
.
Midhun Ottapalam
Review :
Adam Joan എന്നകോട്ടയംകാരൻ ആയ ഒരു പ്ലാന്റർ ആയാണ് പ്രിത്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. എമി എന്ന പെൺകുട്ടിയെ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന ആദം അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് ആദത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന ചില കാര്യങ്ങൾ ആണ്. സ്കോട്ട്ലൻഡിൽ വെച്ചാണ് ആ പ്രശ്നങ്ങളെ ആദത്തിനു നേരിടേണ്ടി വരുന്നത്. സസ്പെൻസ് നിറഞ്ഞ ചിത്രം ആയതിനാൽ കൂടുതൽ കഥ വെളിപ്പെടുത്തുന്നത് ശരിയല്ല .ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ജിനു എബ്രഹാം എന്ന ഈ നവാഗത സംവിധായൻ. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ജിനു പുലർത്തിയ കയ്യടക്കമാണ് ആദം ജോൺ എന്ന ഈ സ്റ്റൈലിഷ് ഫാമിലി ത്രില്ലറിന്റെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട വസ്തുത തന്നെയാണ്. രസകരമായ കുടുംബ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങളും സസ്*പെൻസും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് പാക്കേജ് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം ആവേശം കൊള്ളിക്കുകയും ചെയ്യുന്നുണ്ട് ആദം ജോൺ.
പ്രിത്വി രാജ് എന്ന യുവ സൂപ്പർ താരത്തിന്റെ ഞെട്ടിക്കുന്ന മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്എന്ന് എടുത്തു പറയേണ്ടി വരും . ആദം ജോൺ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് പ്രിത്വി രാജ് കാഴ്ച വെച്ചത്. അത്രമാത്രം സ്റ്റൈലിഷായും അതേസമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ പ്രിത്വിരാജിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്.സിറിയക് ആയി വന്ന നരെയ്*നും ശീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാവനയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ എമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഷ്*ടി ചക്രവർത്തിയും മികച്ചുനിന്നു. രാഹുൽ മാധവ്, ലെന, മണിയൻ പിള്ളൈ രാജു, സിദ്ധാർഥ് ശിവ, ജയാ മേനോൻ, മധുസൂദൻ റാവു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു. ജിത്തു ദാമോദർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ആത്മാവായി മാറി എന്നുതന്നെ സമ്മതിക്കേണ്ടി വരും. കാരണം ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ജിത്തു ഒരുക്കിയ മനോഹരവും സ്റ്റൈലിഷും ആയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ ലെവൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം തന്റെ പരിചയ സമ്പത്തു മുഴുവൻ ഉപയോഗിച്ചപ്പോൾ ചിത്രത്തിന് മികച്ച ഒഴുക്കും ലഭിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ ആദം ജോൺ എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് Jinu Abraham നമ്മുക്ക് മുന്നിൽ അവതരിപ്പിച്ച Adam Joan
.