Cinema Media review
"പിന്നെ ഇളയുടെ കാര്യം.. എനിക് ഒറ്റക്ക് പോകാൻ പറ്റുന്നിടത്തോളം ഞാൻ പോകും.. ചെയ്യാൻ പറ്റുന്നിടത്തോളം ഞാൻ ചെയ്യും എന്നിട്ടും അവളെ കൊണ്ട് വരാൻ പറ്റിയില്ലെങ്കിൽ അവൾക്ക് ഒരു നിമിഷം മുമ്പെങ്കിലും ഞാൻ ഇല്ലാതായിരിക്കും"
ആദം ജോണ് ...ഈ വർഷത്തെ ഓണ ചിത്രങ്ങളിൽ അന്നൗൻസ്*മെന്റ് മുതൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ചിത്രം ആയിരുന്നു.. ആദം.. മലയാളത്തിന്റെ യുവ താരങ്ങളിൽ മുൻ പന്തിയിൽ നിൽക്കുന്ന പ്രത്വി രാജിനെ നായകനാക്കി മാസ്റ്റേഴ്സിന്റെയും ലണ്ടൻ ബ്രിഡ്ജിന്റെയും കഥാകൃത്ത് ജിനു വി അബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രം ക്രിയേറ്റിവ് പോസ്*റ്ററുകളിലൂടെയും നല്ല ടീസറുകളിലൂടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.. ഈ കാറ്റു എന്ന ഗാനവും നന്നായിരുന്നു....അങ്ങനെ ഒരു നല്ല ചിത്രം ആ ഒരു പ്രതീക്ഷയോട് കൂടിയാണ് ടിക്കറ്റെടുത്തത്..
story and casting
സ്കോട്ട്ലാന്റിൽ താമസിക്കുന്ന ആദം ജോണിന്റെ അനിയനെയും കുടുംബത്തെയും കാണിച്ചു കൊണ്ട് ആരംഭിക്കുന്ന കഥ വളരെ പെട്ടെന്നു തന്നെ അവരുടെ മകളെ തട്ടി കൊണ്ടു പോകുന്നതിനിടയിൽ ഉണ്ടാകുന്ന പ്രശ്നത്തിലേക്കും അത് കാരണം സ്*കോട്ടലാണ്ടിലേക്ക് മടങ്ങി വരുന്ന ആദമിനെയും ചുറ്റി പറ്റി മുന്നോട്ട് പോകുന്നു..
ആദം ആയി പൃഥി പതിവ് പോലെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു... ആദമിന്റെ കൂട്ടുകാരനായ സിറിയക് എന്ന കഥാപാത്രം ആയി നരേനും അനിയന്റെ ഭാര്യയായി ഭാവനയും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തു.. നായികയായി വന്ന മിഷ്ടിയും നല്ല പ്രകടനം തന്നെ ആയിരുന്നു.... പക്ഷെ അധികം ഒന്നും ചെയാനില്ലായിരുന്നു..
Music and Bgm
കഥയോടു ചേർന്ന് പോകുന്ന പാട്ടുകളും സന്ദർഭങ്ങലോഡ് ചേർന്നു പോകുന്ന ബിജിഎം , ദീപക് ദേവിന്റെ കയ്യിൽ നിന്നും വന്നപ്പോൾ അത് മൊത്തംഫിലിമിനു ചെയ്തത് ഒരു വലിയ ഇമ്പാക്ട് ആയിരുന്നു . ചിത്രത്തിലെ ഗാനങ്ങൾ എല്ലാം മികച്ചു നില്ക്കുന്നതായി തോന്നി. കഥാ ഗതിയോട് വളരെ അധികം അടുത്തു നില്കുന്നു എന്നതും അവയെ മനോഹരമാക്കി. കഥയോട് ചേർന്നു നിൽക്കുന്ന ഒരു ഹൃദയ സ്പര്ശിയായ ക്ലൈമാക്*സും കൂടി ആവുമ്പോൾ മൊത്തത്തിൽ ഒരു സംതൃപ്തി ആയിരുന്നു .
Cinematography and frames
ജിത്തു ദാമോദറിന്റെ സിനിമാട്ടോഗ്രഫി പല സന്ദർഭങ്ങളിലും എടുത്തു പറയേണ്ട ഒന്നാണ്... സ്കോട്ട്ലന്റിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന പല ഫ്രെയിംസും മൊത്തത്തിൽ ഒരു മികച്ച അനുഭവം ആയിരുന്നു...
Script and Direction
മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്*ജ്* എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ ആളാണ് ജിനു വി അബ്രഹാം... പക്ഷേ ആ രണ്ട് പടങ്ങളും തീയേറ്ററിൽ വലിയ ചലനം ഉണ്ടാകൻ സാധികാത്തവയായിരുന്നു.. എന്നാൽ അതിന്റെ എല്ലാം കുറവ് ഈ സിനിമയിലൂടെ അദ്ദേഹം തീരുത്തിയിട്ടുണ്ട് ...
മലയാള സിനിമയിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർസ് ഒരിക്കലും ഒരു പുതിയ അനുഭവം അല്ല... എന്നാൽ അവിടെ ആദം ജോണ് വെത്യസ്*മാവുന്നത് മലയാളം ഇന്നേ വരെ കാണാത്ത ഒരു വിഷയത്തെ അതിന്റെ ഒരു വിധം പൂർണതയിൽ എടുത്തു കൈ കാര്യം ചെയ്ത ആ മികവാണ്... ജിനു എന്ന സംവിധായകന്റെ ഒരു കഴിവ് അവിടെ നമുക്ക് കാണാം.... മലയാളത്തിൽ ആരും തന്നെ എസ്പ്ലോർ ചെയ്യാത്ത മലയാളികൾക്കു വലിയ പരിചയം ഇല്ലാത്ത ഒരു വിഷയം എടുത്തു അതിനെ ഒരു മനോഹരമായ സ്ക്രിപ്റ്റ് ആക്കി മാറ്റിയത്തിലൂടെ അദേശത്തിലെ എഴുത്തുകാരനെയും...
Overall :
വളരെ അധികം സംതൃപ്തി തന്ന ഒരു ചലചിത്ര അനുഭവം.... എമോശനലി ആയാലും സ്റ്റോറി ആയാലും എടുത്തിരിക്കുന്ന രീതിയിലും മികച്ചു നിന്ന ഒരു ചിത്രം... അവസാനം കുറച്ചെങ്കിലും ക്ലിഷേ യിലെക്ക് പോകുമോ എന്നു തോന്നിച്ചപ്പോൾ അപ്രതീക്ഷിതമായി തന്ന ക്ലൈമാക്സ് മനസ്സിനെ നിറക്കുന്നതായിരുന്നു...
വാൽ: പടം കണ്ടു കഴിഞ്ഞു directed by ജിനു വി അബ്രഹാം എന്നു കാണിച്ചപ്പോൾ ഉണ്ടായ ആ കയ്യടി ഞാൻ ഈ അടുത്തു കാലത്ത് കേട്ടതിൽ വെച്ചു വളരെ അധികം സന്തോഷം തോന്നിയതായിരുന്നു.. അറിയാതെ ഞാനും കൈയടിച്ചു പോയി...
റേറ്റിങ് വേണ്ടവർക്ക് വേണ്ടി ഒരു 3.75/5...
അഭിപ്രായം വ്യക്തിപരം പടം സ്വയം കണ്ടു വിലയായിരുത്തുക..