thanks..![]()
■ലോകത്തെ ആദ്യ ചാരിറ്റി മുവീയാണ്* 'ജലം.' ഇത്തരത്തിലൊരു ചിത്രം, മലയാള ഭാഷയിലാണെന്നുള്ള അഭിമാനകരമായ വസ്തുത, ആദ്യദിനം ആദ്യഷോ തന്നെ കാണുവാൻ എന്നിൽ ആഗ്രഹമുളവാക്കി.
■'ആരാണ്* ഭൂമിയുടെ അവകാശികൾ" -എന്ന തലക്കെട്ടോടുകൂടിയ, കേവലം 104 മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം, ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്*.
■നായകൻ, നായികയോടുള്ള തന്റെയിഷ്ടം തുറന്നു പറയുവാനായി ഒരു കള്ളം പറയുന്നതിലൂടെ ആരംഭിക്കുന്ന ചിത്രം, സ്വന്തമായി ഒരുപിടി മണ്ണിനുവേണ്ടി അവരനുഭവിക്കേണ്ടിവന്ന പ്രശ്നപൂരിതമായ സാഹചര്യങ്ങളുടെ നേർക്കാഴ്ചകളിലൂടെ കടന്നുപോവുന്നു.
■സീത, ദിനകരൻ എന്നീ നായികാനായകന്മാരായി വേഷമിടുന്നത്*, പ്രിയങ്കയും 'ശിക്കാർ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച
ജെയിൻ സിറിയക്* എന്ന നടനുമാണ്*. രണ്ടുപേരും, തങ്ങളുടെ വേഷങ്ങൾ കറയറ്റതാക്കി.
■പ്രകാശ് ബാരെ ഈ ചിത്രത്തിൽ, റവന്യൂ ഉദ്യോഗസ്ഥനായി വേഷമിട്ടു. വാസു എന്ന ചായക്കട ഉടമയെ അവതരിപ്പിക്കുന്നത്* പി.ബാലകൃഷ്ണൻ
■ഏതാനും വർഷങ്ങളായി, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹരീഷ്* പെരടിയുടെ ഈ ചിത്രത്തിലെ വേഷം, വളരെ വ്യത്യസ്തമാണ്*. അൽപം സ്ത്രൈണതയുള്ള, എന്നാൽ സ്ത്രീകളോട്* വിഭിന്നമായ ആസക്തിയുള്ള കഥാപാത്രമായി, ഈ ചിത്രത്തിലും അദ്ദേഹം അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.
■മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്* ലഭിച്ച നമ്മുടെ പ്രിയതാരം സേതുലക്ഷ്മിയമ്മ ഈ ചിത്രത്തിൽ, ഒരു അലക്കുകാരിയുടെ വേഷം വാക്കുകൾക്കതീതമായി അവതരിപ്പിച്ചു.
■ഓസ്കാറിന്റെ പട്ടികയിൽ 'മികച്ച ചിത്രം' എന്ന വിഭാഗത്തിൽ ആദ്യമായി കയറിപറ്റിയ മലയാളചിത്രമായ 'ജലം', 'വാസ്തവം' എന്ന ചിത്രത്തിനുശേഷം, എം പദ്മകുമറിന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്*.
■ഉറൂബിന്റെ, 'രാച്ചിയമ്മ' എന്ന കൃതി നായിക വിലകൊടുത്തു വാങ്ങുന്ന രംഗം ചിത്രത്തിൽ കാണിക്കുന്നുണ്ട്*.
■എസ്. സുരേഷ് ബാബുവാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ടി. ഡി. ആന്*ഡ്രൂസും സോഹന്* റോയിയും ചേര്*ന്ന് നിര്*മ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ വളരെ ആകർഷകമായിരുന്നു.
MUSIC & ORIGINAL SCORES
■ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വച്ച്*, ഏറ്റവും കഴിവുള്ള മലയാള സിനിമാ സംഗീത സംവിധായകനായ ഔസേപ്പച്ചൻ, ഈ ചിത്രത്തിൽ ഈണമേകിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും അതിഗംഭീരമായിരുന്നു. ഗാനരചയിതാവ്* മധു വാസുദേവൻ. ശക്തിശ്രീ ഗോപാലിന്റെ സ്വരത്തിലുള്ള "കൂടുവെയ്ക്കാൻ, കൊതി കൊണ്ടു.." എന്ന് തുടങ്ങുന്ന ആദ്യഗാനവും, "ഭൂമിയിലെങ്ങാനുമുണ്ടോ, തുള്ളിക്കണ്ണുനീർ വീഴാത്ത മണ്ണ്*.." എന്ന് തുടങ്ങുന്ന അർത്ഥവത്തായ വരികളും, ഹൃദയഭേദകമാണ്*. ഓസ്കാർ നോമിനേഷൻ നേടിയ ഈ ഗാനം, മലയാളികൾക്ക്* തീർച്ചയായും അഭിമാനിക്കത്തക്കതാണ്*. "പകൽ പാതിചാരി നീ മറയുമ്പോൾ" എന്ന അവസാനഗാനം, ഒറ്റപ്പെടലിൽ അഭിമുഖീകരിക്കേണ്ടിവന്ന വിഷമതകളെ എടുത്തുകാണിക്കുന്നു.
»Overall view
■വികസനം എന്ന പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയെ പുനരധിവസിപ്പിക്കുവാൻ അധികാരികൾ കാണിക്കുന്ന നിസ്സംഗതാമനോഭാവം മൂലം, കഷ്ടതകൾ അനുഭവിക്കേണ്ടിവന്ന ഒരു കൊച്ചുകുടുംബത്തിന്റെ കഥയാണിത്*.
■മാനുഷിക മുഖമില്ലാത്ത ഭരണകൂടങ്ങളുടെ അനാസ്ഥനിമിത്തം, ഭൂരഹിതരായി ജീവിക്കേണ്ടിവന്ന ചില ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ്* ഈ ചലച്ചിത്രം. അബലയായ സ്ത്രീക്ക്* നേരിടേണ്ടി വരുന്ന ചെറുത്തുനിൽപ്പും, അവകാശത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള മനുഷ്യന്റെ പ്രയത്നവും, മനസിൽ തട്ടും വിധത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
■ഇതൊരു അവാർഡ്* പടമല്ല. തീർച്ചയായും കണ്ടിരിക്കേണ്ടതും, നല്ല സന്ദേശമടങ്ങിയിരിക്കുന്നതുമായ, അർഹമായ വേഗതയിൽ മുൻപോട്ടു പോകുന്ന ഈ ചിത്രം, ഒരു നിമിഷം പോലും ബോറടിക്കാത്ത വിധത്തിലുള്ളതാണ്*.
■വർഷങ്ങളായി ഭൂരഹിതയായി, അവഗണനകൾ നേരിട്ടുതളർന്ന സേതുലക്ഷിയമ്മ(യുടെ കഥാപാത്രം) പറയുന്ന വാക്കുകൾ..
"വല്ല പാമ്പോ പറവയോ ആയിരുന്നെങ്കിൽ വല്ല മരത്തിന്റെ പൊത്തിലോ മറ്റോ പോയി കിടക്കാമായിരുന്നു. ഇത്* മനുഷ്യനായി ജനിച്ചുപോയില്ലേ..! മനുഷ്യന്* കിടക്കുവാൻ ഒരുപിടി മണ്ണുവേണം. ഒരു ഉറുമ്പ്* കാലുതെറ്റിവീണാൽ, മറ്റുറുമ്പുകളെല്ലാം ഓടിക്കൂടും. എന്നാൽ മനുഷൻ ഒറ്റപ്പെട്ടാൽ, അവനെ തിരിഞ്ഞുനോക്കാൻ ആരുമില്ല.."
■ഉറങ്ങുവാനായി എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായേക്കാവുന്ന നാമോരോരുത്തരും എത്ര ഭാഗ്യമുള്ളവരാണെന്ന് കാണിച്ചുതരുന്നു ഈ ചിത്രം, നമുക്കേവർക്കും ഒരു വലിയ പാഠമാണ്*.
»My Rating:
★★★½/☆☆☆☆☆
»വാൽക്കഷണം:
■പല ചിത്രങ്ങളും മാർക്കറ്റ്* ചെയ്യുവാനായി പലരും വിവിധമാർഗങ്ങൾ അവലംബിക്കുന്നു. തിയെറ്ററുകളിൽ ആളുകൾ ഓടിയെത്തുവാനായി, ഫാൻസ്* പ്രവർത്തകരെ ക്രമീകരിച്ചും, നിർമ്മാതാക്കളുടെ പ്രവചനങ്ങളായും ചിലപ്പോൾ കോണ്ടസ്റ്റുകളായും, അവരത്* ചെയ്യുന്നു. എന്നാൽ ഈ ചിത്രത്തിന്റെ പരസ്യവാചകമായിരുന്നു, "ഈ ചിത്രത്തിൽ നിന്നുമുള്ള ലാഭം, ഭൂരഹിതർക്കുവേണ്ടി വിനിയോഗിക്കും' എന്നത്*.. ഈ നല്ല ചിത്രത്തിനുവേണ്ടി ഞാൻ 170 രൂപാ മുടക്കുകയും, എത്രയും വേഗം എന്റെ കുടുംബാംഗങ്ങളെ ചിത്രം കൊണ്ടുപോയി കാണിക്കുവാൻ തീരുമാനിക്കുകയും ചെയ്തുകൊണ്ട്*, ഈ നന്മയിൽ പങ്കുചേർന്നു.
"നിങ്ങളോ..?"
Sponsored Links ::::::::::::::::::::Remove adverts | |
thanks bhai...
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Thank u !!!
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
jomon thiru