Theatre: Cherthala Kairali
Show: 2:15 PM
Status: 70%
പ്രേമമെന്ന ഗംഭിര വിജയത്തിനുശേഷം, ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ നിവിൻ ചിത്രം പ്രതീക്ഷ തെറ്റിച്ചില്ല, Action Hero Biju നല്ലൊരു റിയലിസ്ടിക് എന്റെർറ്റൈനെർ തന്നെയാണ്. ആദ്യ സിനിമയായ മലർവാടിയിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഈ യുവനടന്റെ ജൈത്രയാത്ര അസൂയാവഹം തന്നെയാണ്.
സാധാരണക്കാരുടെ പ്രശ്നങ്ങൾ അവരിലൊരാളായി നിന്നുകൊണ്ട് പരിഹരിക്കാൻ കോളേജ് അധ്യാപകനായിരുന്ന ബിജു പൗലോസ്* , ജോലി രാജിവെച്ച് സബ് ഇന്സ്പെകടറായി.ഈ പോലീസുകാരൻ ഓരോ ദിവസവും കൈകാര്യം ചെയുന്ന ഓരോരോ ചെറിയ ചെറിയ കേസുകളാണ് സിനിമയുടെ ഉള്ളടക്കം.
1983 എന്ന ആദ്യ ചിത്രംകൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട സംവിധിയകനായ അബ്രിദ് ഷൈൻ, താനൊരു നല്ല കഥപറച്ചിലുകാരൻ ആണെന്ന് തന്റെ രണ്ടാം ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചു. ഏതൊരു സാധാരണക്കാരനും ഇഷ്ടപെടുന്ന വിധത്തിലാണ് Action Hero Biju ന്റെ ചിത്രീകരണം.
നായകനായ നിവിൻ പോളി, വളരെ അനായാസം തന്നെ ബിജു പൗലോസിനെ തിരശീലയിൽ അവതരിപിച്ചു. കോമഡി സീനുകളിലെ നിവിന്റെ പ്രകടനം എടുത്തു പറയണ്ടതാണ്.
സഹപ്രവർത്തകരായ മറ്റു പോലീസുകാരുടെ പ്രകടനവും പ്രേക്ഷകരിൽ ചിരിയുയർത്തി.
സുരാജിന്റെ കാരക്ടർ കണ്ണിനെ ഈറനണിയിച്ചു. തികച്ചും സ്വാഭാവികമായിരുന്നു ഈ നാഷണൽ അവാർഡ്* ജേതാവിന്റെ പ്രകടനം. ഓരോ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തവർ കൂടി തങ്ങളുടെ റോളുകൾ ഭംഗിയാക്കി.
Action Hero Biju ഒരു മുഴുനീള ഹാസ്യ ചിത്രമല്ല, പക്ഷെ ഈ സിനിമ, കണ്ടിറങ്ങുന്ന എല്ലാവരിലും ഒരു പുഞ്ചിരി വിടർത്തും.
Rating: 3.5/5
Verdict: Super hit
For me, Action Hero Biju > Charlie > Pavada