Sponsored Links ::::::::::::::::::::Remove adverts | |
@kandahassan, happy aayille? kamboji release aayallo?
സംസ്*കൃതനാടകം മൃച്ഛകടികം സിനിമയാകുന്നു
ഒരു ഗണകസ്ത്രീയും ബ്രാഹ്മണനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന മൃച്ഛകടികം സംസ്*കൃതത്തില്* തന്നെയാണ് സിനിമയാക്കുന്നത്.
+
![]()
ആറാം നൂറ്റാണ്ടില്* എഴുതപ്പെട്ട ശൂദ്രകന്റെ മൃച്ഛകടികമെന്ന സംസ്*കൃതനാടകത്തിന് ചലച്ചിത്രഭാഷ്യമൊരുങ്ങുന്നു. ഈ പുഴയും കടന്ന്, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങള്* നിര്*മിച്ച കണ്ണന്* പെരുമടിയൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്* ചലച്ചിത്രതാരം ബാല പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്* ബംഗാളി അഭിനേത്രിയായ ആര്യ ബാനര്*ജി, ഗീതാ വിജയന്*, നീനാക്കുറുപ്പ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
ഒരു ഗണകസ്ത്രീയും ബ്രാഹ്മണനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന മൃച്ഛകടികം സംസ്*കൃതത്തില്* തന്നെയാണ് സിനിമയാക്കുന്നത്. ഉജ്ജയിനി, ഹംപി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായി അടുത്തമാസം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സംസ്*കൃതഭാഷയില്* ഇന്ത്യയില്* നിര്*മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് മൃച്ഛകടികം. ഹരിശ്രീ ഫിലിംസ് ഇന്റര്*നാഷണല്*, കാലിയോപ്പ് ഫിലിംസ് എന്നീ ബാനറുകളില്* നിര്*മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശത്രുഘ്*നനാണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം.ഡി.രാജേന്ദ്രന്*, കലാമണ്ഡലം ജോയ് ചെറുവത്തൂര്* എന്നിവരാണ്.