Sponsored Links ::::::::::::::::::::Remove adverts | |
കെ കെ ഹരിദാസ് ചിത്രത്തിലൂടെ സലീമ വീണ്ടും മലയാളത്തില്*
മുത്തശ്ശിയുടെ വേഷത്തിലാണ് സലീമ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്
![]()
'ആരണ്യ'കത്തിലെ അമ്മിണി, 'നഖക്ഷത'ങ്ങളിലെ ലക്ഷ്മി ഈ രണ്ട് കഥാപാത്രങ്ങള്* മാത്രം മതി സലീമയെ സിനിമാ പ്രേക്ഷകര്* ഓര്*ത്തിരിക്കാന്*. മഹാനായത്തിലെ മോളിക്കുട്ടിയായി അവസാനമായി വെള്ളിത്തിരയിലെത്തിയ സലീമ പിന്നീട് എവിടെയോ ഒളിച്ചിരുന്നു. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്*ക്ക് ശേഷമാണ് സലീമ വാര്*ത്തകളിലിടം പിടിക്കുന്നത്. സിനിമയിലെ പഴയ സഹപ്രവര്*ത്തകരെ വിളിച്ച് മലയാളത്തില്* അഭിനയിക്കാന്* ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനെ തുടര്*ന്നായിരുന്നു അത്. സലീമയുടെ വീണ്ടും അഭിനയിക്കുന്നു കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന 'ഞാവല്*പ്പഴം' എന്ന ചിത്രത്തിലൂടെ. പിറവത്തും പാഴൂര്* പടിപ്പുരയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംങ്.
ഒരു വാഹനാപകടത്തില്* അപകടത്തില്* അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പെണ്*കുട്ടിയുടെ കഥയാണ് ചിത്രത്തില്* പറയുന്നത്. മുത്തശ്ശിയുടെ വേഷത്തിലാണ് സലീമ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്. പെണ്*കുട്ടിയുടെ വേഷത്തിലെത്തുന്നത് ഒരു പുതുമുഖ നടിയാണ്. ഹരീഷ് പേരാടി, സാജു നവോദയ (പാഷാണം ഷാജി), സൂധീര്* കരമന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്*. ജെയിനാണ് തിരക്കഥ. 'ഞാവല്*പ്പഴ'ത്തിലൂടെയുള്ള തിരിച്ചു വരവിനെക്കുറിച്ച് സലീമ മാതൃഭൂമി ഡോട്ട്*കോമിനോട് പ്രതികരിച്ചതിങ്ങനെ.
'വളരെ സന്തോഷമുണ്ട്. ഇപ്പോള്* രണ്ട സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. എത്രയോ വര്*ഷങ്ങള്*ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. മലയാളത്തിലൂടെ തന്നെ അത് സാധ്യമായത് ഇരട്ടി മധുരം നല്*കുന്നു. സിനിമയില്* സജീവമായാല്* ഇനിയൊരു തിരിച്ചുപോക്കില്ല. ഇനി ജീവിതകാലം മുഴുവന്* അഭിനയിക്കാന്* തന്നെയാണ് തീരുമാനം'- സലീമ പറഞ്ഞു.
പുതുമുഖതാരങ്ങളുമായി വി.ആർ. ഗോപിനാഥിന്റെ ചലച്ചിത്രം; ചിത്രീകരണം തലസ്ഥാനത്ത്
വി.ആർ.ഗോപിനാഥ്
തിരുവനന്തപുരം∙ പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വി.ആർ. ഗോപിനാഥ് ഒരുക്കുന്ന ചലച്ചിത്രം ദേവസ്പർശം തലസ്ഥാനത്തു ചിത്രീകരണം ആരംഭിച്ചു. സംഗീതത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പുതുമുഖതാരങ്ങളാണു കേന്ദ്രകഥാപാത്രങ്ങൾ. നെടുമുടി വേണു, കവിയൂർ പൊന്നമ്മ, മുകുന്ദൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. മൂന്നു ദേശീയ പുരസ്കാരങ്ങളും നാലു സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ പ്രതിഭയാണു ഗോപിനാഥ്. ഗ്രീഷ്മം, ഒരു മെയ്മാസ പുലരിയിൽ, ഉണ്ണിക്കുട്ടന് ജോലികിട്ടി, പൂത്തിരുവാതിര രാവിൽ, ഔവർ ലേഡി ഓഫ് ലൂർദ് എന്നിവയാണു പ്രധാന ചിത്രങ്ങൾ. ദേശീയ ശ്രദ്ധയാർജിച്ച 120ലേറെ ഡോക്കുമെന്ററികളും ചെയ്തു.
ദൃശ്യത്തിന്റെ ബാനറിൽ മധു ആനന്ദ്, മീന കുറുപ്പ്, മാലിനി കുറുപ്പ്, നളിൻ, പി.മാത്യൂസ്, കുര്യൻ എന്നിവരാണു ദേവസ്പർശത്തിന്റെ നിർമാതാക്കൾ. യുവനടൻ മനു ജി. നാഥാണു ചിത്രത്തിൽ നായകൻ. തലസ്ഥാനത്തിനു പുറമെ എറണാകുളം, പുണെ എന്നിവിടങ്ങളിലാണു ചിത്രീകരണം. മുൻ ചീഫ് സെക്രട്ടറി ജയകുമാറാണു ഗാനങ്ങൾ രചിച്ചിക്കുന്നത്. പ്രശസ്ത ക്യാമറമാൻ രഞ്ജിത്തിന്റേതാണു ഛായാഗ്രഹണം. സംഗീത സംവിധായകൻ ദർശൻ രാമൻ, ഡോ. കീർത്തന ആനന്ദ്, ജയചന്ദ്രകൃഷ്ണ, രാജേഷ് മണക്കാട്, എ.എസ്. പ്രകാശ് എന്നിവരാണു മറ്റു അണിയറ പ്രവർത്തകർ.