ഹേമന്ദ് മേനോന്* നായകൻ; സംവിധാനം ജെഫിൻ ജോയ്
യുവനടൻ ഹേമന്ദ് മേനോന്* മലയാളത്തിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. നവാഗതനായ ജെഫിൻ ജോയ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാൽപതുകാരനായാകും അദ്ദേഹം എത്തുക.
ചിത്രത്തിനായി ഗംഭീരമേയ്ക്ക്ഓവറാകും ഹേമന്ദ് നടത്തുക. ഏകദേശം പതിനഞ്ച് കിലോയോളം ഭാരം കുറയ്ക്കും.
ഐഷാ ലീ പ്രൊഡക്ഷൻസ് , റൈറ്റ് ആംഗിൾ പിക്ചേർസിന്റഎ ബാനറിൽ ഫാത്തിമ മേരി, എബിൻ ബേബി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പാവാട ഫെയിം എബി ടോം സിറിയക് ആണ് സംഗീതം. ഛായാഗ്രഹം അനിൽ ഈശ്വർ.
ഹോളിവുഡ് സ്റ്റൈൽ മേയ്ക്കിങിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. സിനിമയുടെ പ്രി പ്രൊഡക്ഷനും താരനിർണയും നടന്നുവരുന്നു. കൊച്ചി, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം, വാഗമൺ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻസ്.