Thx rohith....
മലയാളത്തിന്റെ MEGASTAR ഇത്തവണ എത്തിയിരിക്കുന്നത് സാമൂഹിക പ്രസക്തിയുള്ള ഒരു ത്രില്ലറായിട്ടാണ്.
പ്രേഷകരെ തൃപ്തിപ്പെടുത്തി കയ്യടിയോടെ തിയേറ്ററിൽ നിന്നും ഇറക്കാൻ പാകത്തിലുള്ള എല്ലാ ഘടകങ്ങളും ചേർന്ന ഒരു മികച്ച ത്രില്ലറാണ് പുതിയ നിയമം.
divorce കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന ചാനൽ ചർച്ചയ്ക്ക് പോകുന്ന രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ലൂയി പോത്തനായാണ് മമ്മൂക്ക ഈ സിനിമയിൽ എത്തുന്നത്*. കഥകളി കലാകാരിയായ ലൂയി പോത്തന്റെ ഭാര്യ വാസുകി അയ്യരായി നയൻതാരയും എത്തുന്നു ...
എന്തോ ഒന്ന് ഒളിഞ്ഞു കിടപ്പുണ്ട് സിനിമയിൽ എന്ന് തോന്നിപ്പിക്കും വിധമാണ് ആദ്യപകുതിയുടെ അവസാനം വരെ സിനിമ പോകുന്നതെങ്കിലും അതിനിടയിൽ വരുന്ന ചില കോമഡി രംഗങ്ങൾ രസംകൊല്ലിയായി അനുഭവപ്പെട്ടു.ആദ്യപകുതിയിൽ അധികവും ലൂയി പോത്തനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെങ്കിലും രണ്ടാം പകുതിയിൽ പൂർണ്ണമായും വാസുകി അയ്യരുടെ കൂടെയാണ് സിനിമയുടെ പോക്ക് ...
പ്രതികാരത്തിന്റെ കഥയാണ്* സിനിമ പറയുന്നതെങ്കിലും അത് ഇന്നേവരെ കാണാത്ത രീതിയിലാണ്
എടുത്തുവെചിരിക്കുന്നത്. പതിവ് പ്രതികാര കഥകളിൽ നിന്നും വ്യത്യസ്തമായി ചോര വീഴ്ത്താത രീതിയിലുള്ള പ്രതികാരമാണ് സിനിമയിൽ (കൂടുതൽ പറയുന്നില്ല .. )
സെന്റി അടിച്ചു അലമ്പാകുമായിരുന്ന പല സീനുകളും മിതത്വം പാലിച്ചു കാണിച്ചിട്ടുണ്ട് സിനിമയിൽ (അത് ഒരു പുതുമയായി തോന്നി )
ഇന്നത്തെക്കാലത്ത് വളരെയേറെ പ്രാധാന്യം ഉള്ള ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന സ്ത്രീ സുരക്ഷയുടെ വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. അതിനാൽ തന്നെ പുതിയ നിയമം എന്ന പേര് തന്നെയാണ് സിനിമയ്ക്ക് യോജിച്ചതും. ഈ വിഷയത്തിൽ എല്ലാ സാധാരണക്കാരനും തോന്നുന്ന നിയമങ്ങൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന ആശയം തന്നെയാണ് ഈ സിനിമയും മുന്നോട്ട് വെയ്ക്കുന്നത്..
ക്ലൈമാക്സ്* രംഗങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് .. മമ്മൂട്ടി എന്ന താരത്തിന്റെ ഈ സിനിമയിലുള്ള impact എത്രത്തോളമാണെന്നു അപ്പോൾ മനസ്സിലാകും ....
അങ്ങനെ മമ്മുക്കയുടെ ക്രെഡിറ്റിൽ മറ്റൊരു ഹിറ്റ് കൂടി .... B| (y)
Sponsored Links ::::::::::::::::::::Remove adverts | |
Thx rohith....