എ കെ സാജൻ ചതിച്ചില്ലകഥയുടെ ഒരു ഏകദേശ രൂപം അറിഞ്ഞിട്ടും (അത് ഒരു വിധം എല്ലാവർക്കും അറിയാം എന്ന് എല്ലാവർക്കും അറിയാമല്ലോ) ഈ സിനിമ എന്നെ ത്രില്ലടിപ്പിച്ചു എങ്കിൽ ഇതൊന്നും അറിയാതെ വരുന്നവർക്ക് തീർച്ചയായും ഇതൊരു നല്ല ആവേശകരമായ അനുഭവം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. അതു കൊണ്ട് തന്നെ ഒരു സൂപ്പർ ഹിറ്റ് ഉറപ്പാണ്. ബാക്കിയൊക്കെ വരും പോലെ വരട്ടെ
പിന്നെ നയൻതാരക്ക് ആണ് തിരശ്ശീല സാന്നിദ്ധ്യം കൂടുതൽ എന്ന് വല്ലാണ്ടെ "വിഷമം" പ്രകടിപ്പിക്കുന്നവർ പടത്തിന്റെ സസ്പെൻസ് നേരാംവണ്ണം ആസ്വദിക്കാൻ പറ്റാത പോയ പാവങ്ങൾ ആണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ രണ്ടാം പകുതിയിലെ താരതമ്യേന ഉള്ള സാന്നിദ്ധ്യക്കുറവ് ആണ് ചിത്രത്തിന്റെ സസ്പെൻസിന്റെ കാതൽ. അതില്ലെങ്കിൽ പിന്നെ ഇതൊരു സാധാരണ റിവഞ്ച് സ്റ്റോറി ആയിപ്പോയേനെ.
നയൻതാരേടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് ഉറപ്പ്. അതിലുപരി സ്വന്തം ശബ്ദം തന്നെ നൽകാൻ അവർ എടുത്ത തീരുമാനത്തിനുംചിത്രത്തിന്റെ തുടക്കത്തിലും മറ്റും ഒരു നിഗൂഡത നിലനിർത്താൻ ആ അടഞ്ഞ ശബ്ദം സഹായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു ഇത്
![]()
ഛായാഗ്രഹണം നല്ല നിലവാരം പുലർത്തി. രണ്ടാം പകുതിയിലെ ചിത്രത്തിന്റെ മർമ്മ പ്രധാനമായ രംഗം അതിന്റെ മുഴുവൻ തീവ്രതയോടെയും പകർത്താൻ സാധിച്ചിട്ടുണ്ട്. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിൽ വാസുകിക്ക് വേണ്ടി ഉള്ള ഒരു സംഭവം( നാഗപ്പാട്ടിന്റെ ട്യൂൺ ഒക്കെ മിക്സ് ചെയ്ത് ) നന്നായിട്ടുണ്ട്. അത് പോലെ ടൈറ്റിൽസിലും പിന്നെ ഇടയ്ക്കും ഉള്ള കഥകളിപദങ്ങളും ഇഷ്ട്ടപെട്ടു.
രചനയേയും ഷീലു ചേച്ചിയേയും ഞാൻ വെറുതേ വിടുന്നു .
അജു വർഗീസ് കോട്ടയം പ്രദീപ് ഒക്കെ വെറും വെറുതേ ആണ്. എസ് എൻ സ്വാമിയേ കൊണ്ട് അധികം സംസാരിപ്പിച്ചില്ലെങ്കിലും കഥയിൽ പ്രാധാന്യം ഉണ്ട്. ആദ്യ പകുതിയിലെ തമാശ രൂപേണ ഉള്ള ചിലതൊന്നും അത്രക്ക് ഫലിച്ചില്ല. നമ്മൾ സസ്പെൻസ് എന്താണെന്ന് അറിയാൻ മാത്രം ഉള്ള ആവേശത്തിൽ ഇരിക്കുന്നത് കൊണ്ടാകാം അല്ലെങ്കിൽ മമ്മുക്ക പടത്തിൽ പറയുന്ന പോലെ " ഇ തമാശയൊക്കെ ശ്രീനിവാസൻ പറഞ്ഞാൽ നിങ്ങൾ ചിരിക്കും. നമ്മൾ പറയുമ്പോ മാത്രമാണ് മസിലുപിടുത്തം"
പക്ഷേ ലൂയിസ് പോത്തൻ എന്ന കഥാപാത്രത്തിലൂടെ സാജൻ ചില കാലിക പ്രസക്തമായതും കുറിക്ക് കൊള്ളുന്നതുമായ സംഭാഷണങ്ങൾ പങ്ക് വെയ്ക്കുന്നുണ്ട്![]()
പിന്നെ ഏതൊരു സസ്പെൻസ് / ക്രൈം ഡ്രാമകളിലും ഉള്ളത് പോലെ ചില അവ്യക്തതകൾ ചിത്രം ബാക്കി വെയ്ക്കുന്നുണ്ട്.
ഏതായാലും ചുരുക്കത്തിൽ പരിപൂർണ്ണ തൃപ്തികരമായ ഒരു നല്ല ഫാമിലി ത്രില്ലർ തന്നെ ആണ് ' പുതിയ നിയമം'
3.5/5
Kollam Kappithans matinee
Status around 30-40%
" 3000 കിടക്ക പങ്കിടുന്നതിനേക്കാൾ നല്ലത് ഒരേ കിടക്ക 3000 പ്രാവശ്യം പങ്കിടുന്നതാണ്"
ഏ കെ സാജന്റെ പേജിലും പൊങ്കാല തുടങ്ങുമോ എന്തോ?![]()