പുതിയ നിയമം റിവ്യൂ !!
മെഗാ സ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താര റാണി നയൻതാരയും വീണ്ടും ഒന്നിച്ച ചിത്രം . തിരക്കഥയും സംഭാഷണവും ഒരുക്കിയത് എ കെ സാജനും. ചിത്രത്തിന്റെ റ്റീസരും ട്രെയിലറും ഇറങ്ങുന്നതിനു മുൻപ് പ്രതീക്ഷകൾ വളരെ കുറവായിരുന്നു . എന്നാൽ മികച്ച റ്റീസരും ട്രെയിലറും വന്നതോടെ പ്രതീക്ഷകൾ കൂടി.
അഡ്വക്കേറ്റ് ലൂയിസ് പോത്തനും കുടുംബവും താമസിക്കുന്നത് നഗരത്തിലെ ഒരു ഫ്ലാറ്റിൽ ആണ്-ഭാര്യ വാസുകിയും മകൾ ചിന്തയും കൂടെയുള്ള ഒരു സന്തുഷ്ട കുടുംബം .എന്നാൽ പെട്ടെന്നൊരു ദിവസം വാസുകിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നു. എന്താണ് വാസുകിക്ക് സംഭവിച്ചത് .?? പുതിയ നിയമത്തിന്റെ വഴിത്തിരുവുകൾ അവിടെ തുടങ്ങുന്നു.
സമൂഹത്തിൽ ഇന്നും നടക്കുന്ന ഒരു വിഷയം പുതിയ നിയമം പറയുന്നു . വളരെ ദുരൂഹതകൾ നിറഞ്ഞ വാസുകി എന്ന കഥാപാത്രത്തിലൂടെയാണ് കഥ പറഞ്ഞു പോകുന്നത് .ഇന്നീ സമൂഹത്തിൽ ഒരുപാടു വാസുകിമാരുണ്ട്.പക്ഷെ നമ്മളിൽ പലരും അറിയുന്നില്ല.. അറിഞ്ഞവർ കണ്ണടക്കുന്നു.അവിടെയാണ് ഈ സിനിമയുടെ പ്രാധാന്യം.
മികച്ച രീതിയിൽ ഉള്ള സംവിധാനം ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം ഒരു രംഗങ്ങൾ കഴിയും തോറും പ്രേക്ഷകനെ ത്രില്ലടിപ്പിച്ചു മുൻപോട്ട് പോയി.. എ കെ സാജന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം .
മികച്ച രീതിയിൽ ഒരുക്കിയ സംഭാഷണങ്ങളും ഈ ചിത്രത്തെ വേറിട്ട്* നിർത്തുന്നു. ആക്ഷേപ ഹാസ്യവും സെന്റി രംഗങ്ങളും സസ്പെൻസ് മൂഡും ഒക്കെ കോടി ഒരു കിടിലൻ ത്രില്ലർ സിനിമയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത് .
മെഗാ സ്റ്റാർ മമ്മൂട്ടി .. ഒരു നായിക കേന്ദ്രീകൃതമായ സിനിമയിൽ ചുരുക്കം സീനുകളിൽ വന്നു പോയിട്ടും അവസാനം കയ്യടി നേടാൻ മമ്മൂക്കക്കെ സാധിക്കൂ .വാസുകി അയ്യറിനെ അവതരിപ്പിച്ച നയൻതാരയുടെ ഉജ്ജ്വല പ്രകടനമാണ് ഈ സിനിമയിൽ ഉള്ളത് .വാസുകി അയ്യരുടെ മനോവിഷമത്തെ പ്രേക്ഷകന്റെ കൂടി വിഷമം ആയി തോന്നിപ്പിക്കാൻ നയൻസിനു സാധിച്ചു.ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് എന്ത് കൊണ്ടും അർഹയാണ് ഈ നടി. മമ്മൂക്കയുടെ കൈകളിൽ ലൂയിസ് പോത്തൻ എന്ന അഡ്വക്കേറ്റ് കഥാപാത്രം ഭദ്രമായിരുന്നു..നല്ല കുറെ നർമ്മ മുഹൂർത്തങ്ങളിലൂടെ ആദ്യ പകുതി പ്രേക്ഷകനെ രസിപ്പിച്ച ലൂയിസ് അവസാന രംഗങ്ങളിൽ നിറഞ്ഞ കയ്യടികൾ ഏറ്റു വാങ്ങി .
ജീന ഭായ് ഐ പി എസ് ആയി എത്തിയ ഷീലു എബ്രഹാമും മികച്ച പ്രകടനം കാഴ്ച വെച്ചു . അത് പോലെ തിലോത്തമയിൽ പ്രേക്ഷകനെ ക്ഷമയുടെ നെല്ലിപലക കാണിച്ച രചന ഈ ചിത്രത്തിൽ തരക്കേടില്ലാതെ അഭിനയിച്ചിട്ടുണ്ട് . അജു വർഗീസും കോട്ടയം പ്രദീപും ചെറിയ വേഷങ്ങളിൽ ചിത്രത്തിലുണ്ട്. വില്ലന്മാരായി എത്തിയവരും നന്നായി തന്നെ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യ പകുതിയിൽ വാസുകിയുടെ കുടുംബവും വാസുകിയുടെ ആത്മ സംഘർഷങ്ങളും കാണിക്കുമ്പോൾ രണ്ടാം പകുതി വാസുകിയുടെ ജീവിതത്തിൽ നടന്നത് കാണിക്കുന്നു.. പിന്നീട് സംഭവിക്കുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്
വിനു തോമസിന്റെ ഗാനം ആകർഷണീയമായിരുന്നു .കൂടെ ഗോപി സുന്ദറിന്റെ ബി ജി എം കൂടി ആയപ്പോൾ ചിത്രം കൂടുതൽ ത്രില്ലിങ്ങായി. റോബി വര്ഗീസിന്റെ ചായാഗ്രഹണം വ്യത്യസ്ത രീതിയിൽ ആയിരുന്നു.. ഒരു പ്രത്യേക ഫീൽ തരുന്ന ഒരു ചിത്രീകരണമാണ് റോബി കാഴ്ച വെച്ചിരിക്കുന്നത്.
ഈ വർഷത്തെ മമ്മൂക്കയുടെ ആദ്യ ചിത്രമാണിത് .ഈ വർഷത്തെ മമ്മൂക്കയുടെ ആദ്യ സൂപ്പർ ഹിറ്റും ഈ സിനിമ തന്നെ ആയിരിക്കും . ജീവിതത്തിൽ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം ..അത് ആണുങ്ങൾ ആണേലും ശരി പെണ്ണുങ്ങൾ ആണേലും ശരി.. ഈ ചിത്രം മുൻപോട്ട് വെക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും കണ്ടില്ല എന്ന് നടിക്കാതെ ഇരിക്കുക. നിയമങ്ങളാണ് അതിനു തടസം എങ്കിൽ ആ നിയമങ്ങളെ മറന്നേക്കൂ ..പുതിയ നിയമങ്ങൾ ഇവിടെ തുടങ്ങുന്നു.
Rating 4/5 :)