Thanks fr rvw...
പുതിയ നിയമം ത്രസിപ്പിക്കുന്ന സിനിമ
പുതിയ നിയമം, പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പുതിയ സിനിമാനുഭവം..... പതിഞ്ഞ താളത്തില് തുടങ്ങി മധ്യത്തോടടുക്കുമ്പോള് ദുരൂഹതയുടെ ചുഴികളലേക്ക് ആകാംഷാഭരിതരായ പ്രേകഷകരെ ആവാഹിച്ചു, ഇടവേളയ്ക്കു ശേഷം ഉദ്യോഗത്തിന്റെ മുള് മുനയിലേക്ക് ആസ്വാദകരെ ക്ഷണിച്ചു, ഒറ്റയാള് പ്രകടനത്തിന്റെ തായമ്പക കൊട്ടികലാശം നടത്തുമ്പോള് ത്രസിച്ചിരുന്നുപോകുന്ന പ്രേക്ഷകര് അറിയാതെ അവരേ കയ്യടിച്ചാര്ത്ത് വിളിക്കാന് പ്രേരിപ്പിക്കുന്ന സിനിമ.... ഇത്രയേ ഉള്ളൂ... എനിക്ക് പുതിയ നിയമത്തെ കുറിച്ച് പറയാന്...!
തുടക്കം കത്രികയില് നിന്ന്....!
നാട്ടുമ്പുറങ്ങളില് കല്യാണം മുടക്കികള് എന്നൊരു ശപിക്കപ്പെട്ട വിഭാഗം ഉണ്ട്.... നാട്ടില് നടക്കുന്ന കല്യാണാലോചനകള് എന്ത് വിലകൊടുത്തും മുടക്കുക.... അതിനു അവര്ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട... ഒരു ദിവസം ഒരു കല്യാണമെങ്കിലും മുടക്കിയില്ലെങ്കില് അവര്ക്കുറക്കം വരില്ല.... പക്ഷെ വല്ലവനും വല്ല നക്കാപിച്ചയും കൊടുത്താല്* രണ്ടാം കേട്ടുകാരനും മൂന്നാം കെട്ടുകാരനും ഒക്കെ പെണ്ണ് കെട്ടിക്കാന് ഈ പറഞ്ഞ കല്യാണം മുടക്കികള്* മുന്പന്തിയില് തന്നെ കാണുകയും ചെയ്യും.... അതുപോലെ ഒരു വിഭാഗമാണ് ചില സിനിമാമുടക്കികള് അഥവാ ന്യൂ ജെനറേഷന് നിരൂപകര്....ഏതെങ്കിലും ചാനെലില് കിട്ടുന്ന അരമണിക്കൂര് സമയം മതിയാവും ഏതൊരു നല്ല സിനിമയെയും കൊന്നു കുഴിച്ചു മൂടാന്... സിനിമ കാണുകപോലും ചെയ്യാതെ അവര് അതിനെ വലിച്ചു കീറും... സത്യജിത് റെ മുതല് സലിം അഹമ്മദ് വരെ അവര്ക്ക് മുന്നില് വെറും രണ്ടാം കിട സംവിധായകരായിമാരും... അത്രക്കും കൊടിയ ഭീകരരാണവര് കൊടും ഭീകരര്.... പക്ഷെ ഏതു വിലകുറഞ്ഞ സിനിമയും കേട്ടാലറക്കുന്ന അസഭ്യം കുത്തികേറ്റി അവിടെയും ഇവിടെയും കുറെ സീന്സ് കുത്തികേറ്റി നിര്മിക്കുന്ന ന്യൂ ജെനറേഷന് സിനിമകള്ക്ക് വാഴ്ത്ത്തിപാടുമ്പോള് ഇവര്ക്ക് നൂറു നാവാണ്... അത്തരം മനീഷന്മാരുടെ തനിനിറം ഈ സിനിമ പുറത്ത് കാണിക്കുന്നു... ഇതിലെ കത്രിക എന്ന പ്രോഗ്രാം... സിനിമകളെ നിഷ്കരുണം ചവിട്ടി തേക്കുന്ന മാനീഷന്മാരുടെ പുറം തോലുരിച്ചു അതില് ആവശ്യത്തിനു ഉപ്പും മുളകും തേച്ചു വിടുന്നുണ്ട്... ഈ സിനിമ.... മാനിഷാദ മനീഷേ........!
നിലവിലെ നിയമവും വ്യവസ്ഥിതിയും പരാജയപ്പെടുന്നിടത്താണ് പുതിയ നിയമം സൃഷ്ട്ടിക്കപെടുന്നതു.... സ്വച്ചവും ശാന്തവുമായ കുടുംബ ജീവിതത്തില് വന്ന ദുസഹനീയമായ മാറ്റങ്ങളുടെ കാരണം തേടുന്ന നായകന്... അതില് നിന്നും കുടുംബത്തെ സംരക്ഷിച്ചെടുക്കുന്നത് ഒരു തരം ഉന്മാദത്തോടെയെ കണ്ടുതീര്ക്കാനാവൂ..... കോരിത്തരിപ്പിക്കുന്ന സംഭവവികാസങ്ങളിലൂടെ സിനിമ അവസാനിക്കുമ്പോള് പ്രേക്ഷകന് സംതൃപ്തനാവുമേന്നുറപ്പു.... പ്രമേയം ദ്രിശ്യവുമായി സാമ്യമുണ്ടെന്ന് തെറ്റിധാരണയുളവാക്കുമെങ്കിലും രണ്ടും രണ്ടാണെന്ന് നിസ്സംശയം പറയാം....!
മലയാളത്തില് ഇന്നേവരെ ലഭിച്ചതില് ഏറ്റവും ശക്തമായ കഥാപാത്രവുമായി നയന്താര അവിസ്മരണീയ പ്രകടനമാണ് നടത്തിയത്..... സാധാരണ ഒരു ഭര്ത്താവ് വേഷവുമായി മുന്നോട്ടു പോയ മമ്മൂക്ക അവസാനഭാഗത്ത് തന്റെ വിശ്വരൂപം കാണിച്ചു.... വെറുമൊരു ഹിറ്റ് മാത്രമായി ഒതുങ്ങേണ്ടിയിരുന്ന സിനിമക്ക് ഒരു മെഗാഹിറ്റ് എങ്കിലും ആവാനുള്ള കരുത്തു അവസാന അരമണിക്കൂര് നല്കി....
അല്ലെങ്കിലും കഥപറയുമ്പോള് എന്ന സിനിമ കണ്ടവര്ക്കെല്ലാമറിയാം ഒരു സാധാരാണ സിനിമ എത്ര കുറഞ്ഞ സമയം കൊണ്ടാണ് മമ്മൂക്ക മറ്റൊരു തലത്തിലേക്ക് ഉയര്ത്തിയതെന്നു.... ലാലേട്ടന്, മമ്മൂക്ക എന്നീ അതുല്യ പ്രതിഭകള്ക്ക് മാത്രം കഴിയുന്ന ഒന്ന്..
റേറ്റിംഗ് : ഇനിയും ഈ സിനിമ കാണണമെന്നുണ്ട്..... അത് കൂടി കഴിഞ്ഞിട്ട് റേറ്റിംഗ് പറയാം...
Sponsored Links ::::::::::::::::::::Remove adverts | |
Thanks a lot for the review Hercules...![]()
Thanks Brother
Is love just a never ending dream....?
Thanks .......
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso