Thanks macha![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Sponsored Links ::::::::::::::::::::Remove adverts | |
തെറി
14-04-2016
തീയറ്റർ : മൂവി ഹബ്*, മുംബൈ 9 am
സ്റ്റാറ്റസ് : 100 %
പടത്തിന്റെ ട്രൈലർ ഇറങ്ങിയപ്പോ തന്നെ എന്റെ ക്ലാസ്മേറ്റ്സിൽ ഒരുത്തൻ (തമിഴൻ), ഇതാണ് കഥ എന്ന് പറഞ്ഞ് എന്നോട് ഒരു കഥ പറഞ്ഞു. ഫാൻസ് അസ്സോസിയേഷനിൽ നിന്ന് കിട്ടിയത് ആണെന്നാ പറഞ്ഞേ. ഇന്ന് പടം കണ്ട് ആദ്യത്തെ ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴേ മനസ്സിലായി - അത് തന്നെ ആയിരുന്നു പടത്തിന്റെ കഥ!! അങ്ങനെ പടത്തിന്റെ കഥ മൊത്തം നേരത്തേ തന്നെ അറിയാമായിരുന്നിട്ടും ഒരു സെക്കൻഡ് പോലും ബോറടിച്ചില്ല! ബോർ അടിക്കാത്തതിന് ഒരൊറ്റ കാരണം - ആറ്റ്ലി യുടെ മേക്കിംങ് !! നല്ല ക്രിസ്പ് ആയി എടുത്തിട്ടുണ്ട്! ആവശ്യത്തിന് ഫാമിലി ഡ്രാമ, ആവശ്യത്തിന് കോമഡി പിന്നെ ആവശ്യത്തിന് മാസ്സ്!!
വിജയുടെ തട്ടകം ആണല്ലോ ഈ മാസ്സ് എൻടർടൈനർസ് - അതുകൊണ്ട് പുള്ളിയെ പറ്റി പ്രത്യേകിച്ച് ഒന്നും പറയണില്ല - പതിവു പോലെ കിടു!! ചില സീൻസിലെ എക്സ്പ്രഷൻ ഒക്കെ കൊലമാസ്സ്!!സിനിമാറ്റോഗ്രഫി മൊത്തത്തിൽ "ok" ആണെങ്കിലും ഫൈറ്റ് സീൻസിലെ ചില ഫ്രേയിംസും ഷോട്സും ഒരു രക്ഷയില്ല! ബി.ജി.എം മരണമാസ്സ് ആയിട്ടുണ്ട്. ജിത്ത് ജില്ലാടി സോംങ്ങ് തീരെ ഇഷ്ടമായില്ല. ബാക്കി ഒക്കെ കൊള്ളാം!
ഒരു പക്കാ "commercial entertainer" ആണ് തെറി. പുലിക്ക് ശേഷം വിജയുടെ വൻ തിരിച്ചുവരവ്. വിജയ് ഫാൻസിനും, മാസ്സ് എൻടർടൈനർ പടങ്ങളുടെ ഫാൻസിനും എന്തായാലും ഇഷ്ടപ്പെടും!!!
റേറ്റിംഗ് : 8/10
ഇവിടെ തീയറ്ററിൽ മുഴുവൻ കൈയ്യടിയും ബഹളവും ആയിരുന്നു. നാട്ടിൽ ഉള്ളതിന്റെ പകുതി ഉള്ളെങ്കിലും ആദ്യമായി ആണ് ഇവിടെ ഇങ്ങനൊരു കിടു atmosphere -ൽ പടം കാണുന്നത്. പക്ഷേ വിജയ് മലയാളം പറയുന്ന സീനിൽ കൈയ്യടി കുറവായിരുന്നു. അത് നാട്ടിൽ എങ്ങനെ ആയിരുന്നിരിക്കും എന്ന് എനിക്ക് ഊഹിക്കാം!!
#FilmMaker![]()
Last edited by FilmMaker; 04-14-2016 at 02:27 PM.