Thanks for the review![]()
■മലയാളത്തിൽ, നവയുഗചിത്രങ്ങൾക്ക്* തുടക്കമിട്ട സംവിധായകനാണ്* രാജേഷ്* പിള്ള. അദ്ദേഹത്തിന്റെ നാലാം ചിത്രമായ വേട്ട, തുടക്കം മുതൽക്കേ ഒരു രഹസ്യസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തേക്കുറിച്ച്* ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലും ടീസറിലെ സംഭാഷണങ്ങളിലും, ഒരു ദുരൂഹത ശ്രദ്ധിച്ചിരുന്നു.
■മലയാളത്തിലെ ആദ്യ മൈൻഡ്* ഗെയിമിംഗ്* ചിത്രമാണിതെന്ന് കേട്ടിരുന്നതിനാൽ, ഉദ്വേഗജനകമായ എന്തോ, നമുക്കായി കരുതിവെയ്ക്കപ്പെട്ടിട്ടുണ്ടെന്ന ബോധ്യവും, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്* സുകുമാരൻ, രാജേഷ്* പിള്ള, മഞ്*ജു വാര്യർ എന്നിവർ ഒന്നിക്കുന്നതിലുള്ള പ്രതീക്ഷയും, ചിത്രം കാണുവാൻ എന്നെ പ്രേരിപ്പിച്ചു.
■113 minutes ദൈർഘ്യമുള്ള ഈ ചിത്രം, ശ്രീബാല എന്ന പോലീസ്* ഓഫീസർ, തന്റെ സഹപ്രവർത്തകനോടൊപ്പം നടത്തുന്ന ഒരു കേസ്* അന്വേഷണത്തിൽ ആരംഭിക്കുന്നു. ആ അന്വേഷണത്തെ സ്വാധീനിക്കുന്ന നിഗൂഢമായ ചില യാഥാർത്ഥ്യങ്ങളിലൂടെ ചിത്രം മുൻപോട്ടുപോകുന്നു.
■മുൻപ്*, 'ഹൗ ഓൾഡ്* ആർ യു' എന്ന ചിത്രത്തിലെ ഭർത്താവിന്റെ വേഷത്തിലൂടെ, ചോക്ലേറ്റ്* ഇമേജിനുമപ്പുറം തനൊരു മികച്ച അഭിനേതാവാണെന്ന് തെളിയിക്കുകയും, ഒടുവിൽ ഡോ.ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികളി'ലൂടെ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും ചെയ്ത കുഞ്ചാക്കോ ബോബൻ, മെൽവിൻ ഫിലിപ്പ്* എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കോർട്ടിലെ ക്ലാർക്കായി രണ്ട്* വ്യത്യസ്ഥ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിൽ, വളരെ നല്ല പ്രകടനമായിരുന്നു. മെൽവിന്റെ ഭാര്യ ഷെറിന്റെ വേഷം ചെയ്യുന്നത്* കാതൽ സന്ധ്യ.
■ഏതൊരു മലയാളി പ്രേക്ഷകനും ഏറെ പ്രിയങ്കരനായ യുവതാരം ഇന്ദ്രജിത്* സുകുമാരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്* സൈലക്സ്* എബ്രഹാം. പോലീസ്* ഉദ്യോഗസ്ഥനായുള്ള ഈ ചിത്രത്തിലെ വേഷം വളരെ നന്നായി അദ്ദേഹം ചെയ്തു. ജീവികയാണ്*, സൈലക്സിന്റെ ഭാര്യയെ അവതരിപ്പിച്ചത്*.
■ചിത്രത്തിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസർ ശ്രീബാലയുടെ വേഷം അവതരിപ്പിക്കുന്നത്* മഞ്*ജു വാര്യർ. വളരെ മോഡേൺ ആയി സ്ക്രീനിലെത്തിയ, മഞ്*ജുവിന്റെ കഥാപാത്രത്തെ തരക്കേടില്ലാതെ അവർ അവതരിപ്പിച്ചെങ്കിലും, മോഡേൺ വേഷവിധാനത്തോടുകൂടി പ്രത്യക്ഷപ്പെട്ടപ്പോൾ അരോചകമായിത്തോന്നിയെന്ന് പറയാതെ വയ്യ.
■ഉമാ സത്യമൂർത്തി എന്ന സെലിബ്രിറ്റിയായി വേഷമിട്ടത്*, സനുഷ സന്തോഷ്*. വിജയരാഘവൻ, ശ്രീനിവാസൻ എന്ന സർക്കിൾ ഇൻസ്പെക്ടറെ അവതരിപ്പിച്ചു. ഇവരേക്കൂടാതെ പ്രേം പ്രകാശ്*, ദീപക്* പറമ്പോൽ, കോട്ടയം നസീർ, ബേബി അനഘ, ബേബി നന്ദന, സന്തോഷ്* കീഴാറ്റൂർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു.
■സിനിമാറ്റോഗ്രാഫി അനീഷ്* ലാൽ ആർ എസ്*. മികച്ച വർക്കായിരുന്നു.
MUSIC & ORIGINAL SCORES
■പൂർണ്ണതയില്ലാത്ത ഗാനങ്ങളും, മികച്ച പശ്ചാത്തലസംഗീതവും ഒരുക്കാറുള്ള ഷാൻ റഹ്മാനാണ്* ചിത്രത്തിന്റെ സംഗീതം. ആദ്യഗാനം മാത്രം കൊള്ളാമായിരുന്നു. 'ആട്* ഒരു ഭീകരജീവിയാണ്*', 'അടികപ്യാരേ കൂട്ടമണി' തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പശ്ചാത്തലസംഗീതത്തിനു ശേഷം, ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതതവും മികച്ചുനിന്നു.
Overall view
■Psychological crime ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ഒരു മികച്ച ചിത്രം. കണ്ടുപരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ഥമായ കഥ, വളരെ മികച്ച തിരക്കഥ, നല്ല സംഭാഷണങ്ങൾ, മിതത്വത്തോടുകൂടിയ സംവിധാനം. തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.
■പ്രത്യേകിച്ച്* മുഖവുരകളൊന്നും തന്നെയില്ലാതെ വളരെവേഗം കഥയിലേക്ക്* കടന്നു. സാഹചര്യങ്ങൾക്കനുസൃതമായ വേഗതയിൽ പൂർത്തീകരിക്കപ്പെട്ട ആദ്യപകുതിയും, ആദ്യപകുതിയോട്* നീതിപാലിച്ചെങ്കിലും, അൽപം ലാഗിംഗ്* അനുഭവപ്പെട്ട രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ക്ലൈമാക്സും.
■ഏച്ചുകെട്ടലോ, അസംഭവ്യമെന്ന് തോന്നിയേക്കാവുന്ന, കുത്തിത്തിരുകപ്പെട്ട രംഗങ്ങളോ ഇല്ല. ഇവിടെ ബുദ്ധികൊണ്ടുള്ള കളിയാണ്*. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും അതുതന്നെയാണ്*. ഇത്തരത്തിലുള്ള വ്യത്യസ്ഥമായ ഒരു ചിത്രം മലയാളത്തിന്* സമ്മാനിച്ച രാജേഷ്* പിള്ളക്കും അഭിനന്ദനങ്ങൾ.
"മരണത്തേക്കാൾ വലിയ വേദന അനുഭവപ്പെടുന്നത്* വഞ്ചിക്കപ്പെടുമ്പോഴാണ്*.."
My Rating:
3.25/★★★★★
വാൽക്കഷണം:
■"ഇടയ്ക്ക് മൊബൈലിൽ കളിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ പോകാതെ കണ്ണും കാതും കൂർപ്പിച്ച് ശ്രദ്ധയോടെ കാണേണ്ട ചിത്രം. വേട്ട നിങ്ങളെ ഞെട്ടിക്കും..."
-കുഞ്ചാക്കോ ബോബൻ ഏതാനും ദിവസങ്ങൾക്കുമുൻപ്* പറഞ്ഞ വാക്കുകളാണിവ. പറഞ്ഞത്* പൊയ്*വാക്കായിരുന്നില്ല. വളരെ ശ്രദ്ധയോടെയിരുന്നു മാത്രം കാണേണ്ട ഒരു ചിത്രമാണിത്*. ഒരു Entertainer-ൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഇവിടെ പ്രതീക്ഷിക്കേണ്ട, എന്നാൽ, തീർച്ചയായും 'വേട്ട' നിങ്ങളെ ഞെട്ടിക്കും.
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxx jomon
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Reviews pala vidhathilaanallo ...![]()
When truth is a fantasy, reality lies ..
Narayana ... Narayana ...
Thanks mate
Drop your Gun Babbyy! 😏😏😏😏
Sudev ?! 😳😲
Nooooo.. Musaaafiirr 😉😉😉
Jaison rvw nere opposite aanallo ith![]()