Sponsored Links ::::::::::::::::::::Remove adverts | |
RIP Manichetta.....
$igning Of RobinHooD
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
ആദരാജ്ഞലികൾ
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
ഇല്ല, അവന്* ഇനി കൂടെയില്ല
എന്നെ എപ്പോഴും ആശ്വസിപ്പിക്കാറുള്ള മണിയെയാണ് നഷ്ടപ്പെട്ടത്. രോഗാവസ്ഥയില്* എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. ‘ചേട്ടന്* വിഷമിക്കരുത്, ഞങ്ങളൊക്കെയില്ളേ കൂടെ?’ എന്ന് വന്നു കാണുമ്പോഴൊക്കെ പറയാറുണ്ട്. അങ്ങേയറ്റം അടുത്ത ബന്ധമാണ് അവനോട്. അവന്*െറ മരണത്തില്* വലിയ വിഷമമുണ്ട്. മലയാള സിനിമയുടെ വലിയ നഷ്ടത്തെക്കുറിച്ച് ഞാന്* പറയേണ്ടതില്ലല്ളോ. എന്*െറ വ്യക്തിപരമായ നഷ്ടത്തെക്കുറിച്ച് മാത്രമാണ് പറയുന്നത്.
തെരഞ്ഞെടുപ്പില്* സ്ഥാനാര്*ഥിയായപ്പോള്*, നാട്ടുകാരോട് വോട്ടു ചോദിക്കാന്* കൂടെ നേരിട്ടുവന്ന് സഹായിച്ചതിനെക്കാള്*, ഞാനറിയാതെ എനിക്കുവേണ്ടി കഷ്ടപ്പെട്ടുനടന്നവനാണ് മണി. എനിക്കുവേണ്ടി പ്രവര്*ത്തിക്കുന്നുണ്ടെന്ന് ഞാന്* അറിയണമെന്ന് നിര്*ബന്ധമുണ്ടായിരുന്നില്ല. ബോധിപ്പിക്കേണ്ട കാര്യമില്ളെന്നാണ് കരുതിപ്പോന്നത്. എങ്കിലും അതൊക്കെ ഞാന്* അറിയുന്നുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്* എന്നോട് ഒരു ആവശ്യം പറഞ്ഞു: അച്ഛനെപ്പോലെ, പ്രായംചെന്നവര്*ക്ക് സമയം ചെലവിടാന്* ഒരു വിശ്രമകേന്ദ്രം ചേട്ടന്* മുന്*കൈയെടുത്ത് ചാലക്കുടിയില്* നിര്*മിക്കണം. അത് തന്*െറ ഒരാഗ്രഹമാണ്. അങ്ങനെ 17 ലക്ഷം ചെലവിട്ട് ചാലക്കുടിയില്* മണിയുടെ വീടിനടുത്ത് ഒരു കെട്ടിടം പണിതു. അന്നേരം അവന്* എന്നോട് കാര്യമായ നന്ദി പറഞ്ഞു. അവന്*െറ ഒരാഗ്രഹം സാധിക്കാന്* കഴിഞ്ഞല്ളോ എന്നാണ് ഇപ്പോള്* എന്*െറ ചിന്ത.
തെരഞ്ഞെടുപ്പു കാലത്ത് വളരെക്കുറച്ച് വേദികളില്* മാത്രമാണ് എനിക്കൊപ്പം വന്നത്. വലിയ ജനസമൂഹത്തിനു മുന്നിലേക്ക് കൈപിടിച്ചു വലിച്ചുനിര്*ത്തി കൂടുതലൊന്നും പറഞ്ഞില്ല. ‘എന്*െറ ജ്യേഷ്ഠനാണ്. ഞങ്ങളുടെ രാഷ്ട്രീയം എന്താണെന്നും മനസ്സിലായല്ളോ. എനിക്ക് വളരെ വേണ്ടപ്പെട്ട ഈ ചേട്ടനുവേണ്ടി വോട്ടു ചെയ്യണം’ എന്നിങ്ങനെയായിരുന്നു രാത്രി വൈകി ഓടിയത്തെി പങ്കെടുത്ത ഒരു യോഗത്തില്* പറഞ്ഞത്. ആവശ്യമുള്ള നേരത്ത് ഓടിയൊളിക്കുന്ന ആളുകളുണ്ട്. അക്കൂട്ടത്തിലായിരുന്നില്ല മണി. ഞാനറിയാതെ എനിക്കുവേണ്ടി പ്രവര്*ത്തിക്കുക മാത്രമല്ല മണി ചെയ്തത്. സാമ്പത്തികമായി സഹായിക്കാനും തയാറായിരുന്നു.
സുന്ദര്*ദാസിന്*െറ ‘സല്ലാപം’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മണി ഹാസ്യനടനും സ്വഭാവനടനും നായകനടനുമായി. മലയാളത്തില്* മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങി. തമിഴ്നാട്ടില്* ഏറെ പോപ്പുലറായി. ദേശീയതലത്തില്* പ്രത്യേക ജൂറി അവാര്*ഡ് കിട്ടി. മലയാള സിനിമക്കും പ്രേക്ഷകര്*ക്കുമൊപ്പം, എന്*െറ സഹപ്രവര്*ത്തകനെ, അനുജനെ, കൈത്താങ്ങായി നിന്നവനെയാണ് നഷ്ടമായത്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........