Thanks bhai
മൂന്നാംനാൾ ഞായറാഴ്ച ഒരു അവലോകനം.
■"മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണിക്കായി സമർപ്പിക്കുന്നു.." ഇതായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം. ഒരു മലയാളി പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം, ഈ ചിത്രം കാണുവാൻ പ്രേരിതനായിത്തീരുവാൻ തക്കവണ്ണം, മറ്റെന്തുവേണം?
■കലാഭവനിൽ എത്തിച്ചേരുന്നതിനു മുൻപും, ശേഷം സിനിമയിലെത്തപ്പെട്ടപ്പോഴും, തുടർന്നും.. എന്തിന്* മരണദിവസം വരെ, നിയമപാലകരാലും, ഉയർന്നവർ എന്ന് ചിന്തിക്കുന്ന ചില വ്യക്തികളാലും, ധാരാളം അവഗണനകളും പീഢനങ്ങളും അനുഭവിക്കേണ്ടിവന്ന കലാകാരനാണ്* മണി.
■കഠിനാധ്വാനത്താൽ ഉയരങ്ങൾ കീഴടക്കിയ അവസ്ഥകളിലും, എന്തുകൊണ്ടാണ്* മണി, പ്രത്യേക ലെൻസുകളാൽ വീക്ഷിക്കപ്പെട്ടത്*? എന്തുകൊണ്ടായിരിക്കും അയാൾ ചിലരാൽ ഞെരിഞ്ഞമരപ്പെട്ടത്*? അതെ! അയാൾ ഒരു ദളിതനായിരുന്നു. ദളിതനായി ജനിക്കേണ്ടിവന്ന്, അകാലത്തിൽ മരണം പ്രാപിച്ച മണി, ഇനിയും ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്നു. പക്ഷേ..
■ദളിതർ അവഗണനകൾ നേരിടുവാൻ തുടങ്ങിയതിന്*, മനുഷ്യോത്പത്തിയോളം തന്നെ ആയുസ്സുണ്ട്*. ഇന്ത്യൻ ഭരണഘടന പ്രകാരം, ഒരാൾക്ക്*, ഏതൊരു മതവും വിശ്വസിക്കുവാനോ പ്രചരിപ്പിക്കുവാനോ ഉള്ള അവകാശമുണ്ട്*. അതേ ഭരണഘടനാ പ്രകാരം, നിർബന്ധിത മതപരിവർത്തനം തെറ്റുമാണെന്നിരിക്കെ, ക്രൈസ്തവസംഘടനകൾ ചെയ്യുന്നതെന്താണ്*. തീർച്ചയായും, കാത്തലിക്*, പെന്തക്കോസ്ത്* സംഘടനകൾ, ദളിതരുടെ ദളിതരുടെ വിശപ്പിനെയും വിദ്യാഭ്യാസത്തേയും അക്ഷരാർത്ഥത്തിൽ ചൂഷണം ചെയ്യുകയല്ലേ? അത്തരത്തിലുള്ള ഒരു സംഭവമാണ്*, 'മൂന്നാം നാൾ ഞായറാഴ്ച'യുടെ പശ്ചാത്തലം.
SYNOPSIS
■105 minutes ദൈർഘ്യമുള്ള ഈ ചിത്രം, ദൈവവിശ്വാസിയായ കറുമ്പൻ എന്ന ദളിതന്റെ കഥ പറയുന്നു. കറുമ്പന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായിരിക്കെ, പട്ടിണിയും ദാരിദ്ര്യവും സഹിക്കവയ്യാതെ കറുമ്പൻ ദുബായിൽ ജോലിക്കായി പോകുന്നു. വിസ കൊടുത്തയാൾ, ആയുർവേദ മരുന്നാണെന്ന വ്യാജേന അയാളുടെ കൈവശം മയക്കുമരുന്നിന്റെ ഒരു പൊതി ഏൽപ്പിച്ചു. ആ കെണിയിലകപ്പെട്ട കറുമ്പൻ, ദുബായിൽ പത്തുവർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്ന്, ശേഷം മോചിതനായി നാട്ടിലെത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു. തന്റെ ഭാര്യയും മകളുമടങ്ങുന്ന കുടുംബം ക്രൈസ്തവമതം സ്വീകരിച്ചിരിക്കുന്നു..! കുടുംബത്തോടൊപ്പം ജീവിക്കുവാനാഗ്രഹിച്ച അദ്ദേഹം നേരിടേണ്ടിവന്ന പ്രശ്നപൂരിതമായ സാഹചര്യങ്ങളിലേക്ക്* ചിത്രം കടക്കുന്നു.
CAST & CREW
■കറുമ്പൻ എന്ന യുവാവിന്റെ വേഷം, സലിം കുമാർ അവതരിപ്പിച്ചു. ഈ നടനേപ്പറ്റി നിങ്ങൾക്ക്* പ്രത്യേകിച്ച്* മുഖവുരകളൊന്നും ആവശ്യമില്ലല്ലോ.! ദുഃഖഭാരം ഉള്ളിലേറ്റിയ, ബുദ്ധി സ്ഥിരതയില്ലാത്ത ഗൃഹനാഥനായും, ദൈവവിശ്വാസമുള്ള ദളിതനായും, മറ്റാർക്കും ചെയ്യുവാനാവാത്തവിധം, സലിം കുമാർ തന്റെ വേഷം ചെയ്തു. ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു രംഗമുണ്ട്*, വാക്കുകൾക്കും അതീതമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
■കറുമ്പന്റെ ഭാര്യ പെണ്ണമ്മയുടെ വേഷം ചെയ്യുന്നത്* ജ്യോതി കൃഷ്ണ. ലൈഫ്* ഓഫ്* ജോസൂട്ടിയിലെ നായികാ വേഷത്തിൽ നിന്നും പൂർവ്വാധികം വ്യത്യസ്ഥതയോടുകൂടിയ ഈ ചിത്രത്തിലെ വേഷം, നന്നായിത്തന്നെ അവർ അവതരിപ്പിച്ചു.
■കറുമ്പന്റെ അമ്മ, കുട്ടിയമ്മയുടെ വേഷം, സേതുലക്ഷ്മിയമ്മയുടെ കൈകളിൽ ഭദ്രമായിരുന്നു. ശവപ്പെട്ടിക്കാരനായ യുവാവായി ബാബു ആന്റണിയും, കറുമ്പന്റെ അനുജനായി സുധീർ കരമനയും വേഷമിട്ടു.
■ഇവരേക്കൂടാതെ ജനാർദ്ദനൻ, കൊച്ചുപ്രേമൻ, തെസ്നി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ടി.എ.റസാഖ്*. വളരെയേറെ ത്യാഗങ്ങൾ സഹിച്ച്*, സലിം കുമാർ തന്നെ നിർമ്മിച്ച ചിത്രമാണിത്*.
♪♬MUSIC & ORIGINAL SCORES
■സംഗീതം നാദിർഷ. ബാബു വാവാടിന്റെ രചനയിലുള്ള 'കനൽക്കിനാക്കളിൽ' എന്നു തുടങ്ങുന്ന ഗാനം വളരെ നന്നായിരുന്നു. നാദിർഷക്ക്* അഭിനന്ദനങ്ങൾ.. രാജാമണിയുടെ പശ്ചാത്തലസംഗീതം നന്നായിരുന്നു.
OVERALL VIEW
■അതിശക്തമായതും, കാലികപ്രസക്തിയുള്ളതുമായ ഒരു കഥ, മികച്ച തിരക്കഥ, ശക്തമായ സംഭാഷണരംഗങ്ങൾ. ഓഫ്* ബീറ്റ്* ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണെങ്കിലും, ഒട്ടും ബോറടിക്കാത്ത വിധത്തിലുള്ളതും, സന്ദർഭോജിതമായ വേഗത കൈവരിച്ച മികച്ച മേക്കിംഗ്*.
■നായകനായ കറുമ്പന്റെ മാനസിക വ്യഥ കേന്ദ്രീകൃതവിഷയമായ, ആദ്യപകുതിയും, മതങ്ങൾ മനുഷ്യനിലുളവാക്കുന്ന വേർതിരിവുകളെ എടുത്തുകാണിക്കുന്ന രണ്ടാം പകുതിയും, ഒടുവിൽ പ്രേക്ഷകനെ അക്ഷരാർത്ഥത്തിൽ മരവിപ്പിക്കുന്ന ഉപസംഹാരവും. നിർബന്ധമായും കാണേണ്ട ഒരു മലയാള ചലച്ചിത്രം..
■താഴ്*ന്ന ജാതിയിൽ ജനിക്കേണ്ടി വന്ന ഒരാൾ, തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അയാൾക്ക്* നേരിടേണ്ടിവരുന്ന വെല്ലുവിളികളോടൊപ്പം, മതപരിവർത്തനം ഒരുവന്റെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്നും, ചിത്രത്തിലൂടെ വെളിപ്പെടുന്നു.
■മതം മാറുന്ന മനുഷ്യൻ തായ്*വേർ അറ്റുപോകുന്ന മരം പോലെയാണ്*...!" ക്രിസ്തുമതം സ്വീകരിക്കൽ എന്നത്*, വൈകാരികമായ ജീവത്യാഗം, ആത്മബലി എന്നിവ അടങ്ങിയിട്ടുള്ള കാര്യമാണ്*. എന്നാൽ മനുഷ്യന്റെ ആവശ്യങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള മതപരിവർത്തനത്തിന്റെ പാർശ്വഫലങ്ങളെ വളരെ വ്യക്തമായി ചിത്രം എടുത്തുകാണിക്കുന്നു. "പട്ടിണി കിടക്കുമ്പോൾ ദൈവത്തിന്റെ പേർ മാറ്റുന്നതിനേക്കാൾ ഭേദം പട്ടിണി കിടന്നു മരിക്കുന്നതാണ്*..."
■വിവാദപരവും, വെല്ലുവിളിനിറഞ്ഞതുമായ ഈ വിഷയത്തെ, സാധാരണക്കാരനിലേക്ക്* ഇറങ്ങിച്ചെന്നുകൊണ്ട്*, ലളിതമായ ഭാഷയിൽ വെള്ളിത്തിരയിലെത്തിച്ച ടി.എ. റസാഖും, നിർമ്മാതാവ്* സലിം കുമാറും, പ്രശംസ അർഹിക്കുന്നു.
"മനുഷ്യർക്ക്* വെളിച്ചമായി വന്ന മതത്തെ, മനുഷ്യർ ഇരുട്ടിലാക്കുമ്പോൾ, ദൈവവും ഇരുട്ടിലാവുന്നു."
MY RATING: ★★★★☆
വാൽക്കഷണം:
മറ്റൊന്നുകൂടി: ദളിതൻ ഇന്നനുഭവിക്കുന്ന മറ്റൊരു വെല്ലുവിളിയാണ്*, "വീട്ടിലേക്ക്* തിരിച്ചു വിളിക്കൽ.." അതായത്*, ക്രൈസ്തവസഭകളുടെ ചൂഷണത്തിനു വിധേയരായവരെ, താൻ ഹിന്ദുവാണ്* എന്ന ബോധ്യം, അവരിൽ കുത്തിവച്ചുകൊണ്ട്*, രാഷ്ട്രീയപരമായി അവരെ മുതലെടുക്കുകയാണ്* മറ്റു ചിലർ..!
അതെ!! ദളിതൻ അനുഭവിക്കുന്ന ചൂഷണങ്ങൾക്ക്* അന്തമില്ല..
Last edited by ClubAns; 03-23-2016 at 11:20 AM. Reason: Removed a provocative religious comments By modes panel decision
Sponsored Links ::::::::::::::::::::Remove adverts | |
thanks...
padam kaananamallo...![]()
thanks buddy