Page 1 of 2 12 LastLast
Results 1 to 10 of 13

Thread: മുത്തുഗൗ a retrospect

  1. #1

    Default മുത്തുഗൗ a retrospect


    ✦'മുത്തുഗൗ' എന്ന വാക്ക്* കേൾക്കുന്ന ഏതൊരു മലയാളിയുടേയും മനസ്സിലേക്ക്* ആദ്യം ഓടിയെത്തുന്നത്*, 'തേന്മാവിൻ കൊമ്പത്തി'ലെ മാണിക്യനും കാർത്തുമ്പിയും തമ്മിലുള്ള രസകരമായ രംഗങ്ങളായിരിക്കും. ഈ വാക്കിന്റെ അർത്ഥം കണ്ടുപിടിക്കുവാനുള്ള ശ്രമത്തിനിടയിൽ, മാണിക്യനെ കെട്ടിയിടുന്നതടക്കമുള്ള രംഗങ്ങൾ, ഒരുകാലത്ത്* നമ്മെ ഏറെ ചിരിപ്പിച്ചിട്ടുള്ളതാണ്*.


    ■'മുത്തുഗൗ' എന്ന പേരിൽ, ഇന്നേദിവസം പുറത്തിറങ്ങിയ ചിത്രം, ഗോകുല്* സുരേഷ്* എന്ന പുതുമുഖ നടന്റെ അരങ്ങേറ്റമാണ്. 'താരപുത്രൻ' എന്ന കാഴ്ചപ്പാട്* ഇല്ലാത്തതിനാൽ, ഒരുപറ്റം യുവാക്കളുടെ ശ്രമമായ ഈ ചിത്രം, അമിതപ്രതീക്ഷകൾ ഇല്ലാതെതന്നെ ആദ്യഷോ കാണുവാൻ ഞാൻ തീരുമാനിച്ചു.


    synopsis

    ■131മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം എഞ്ചിനീയറിംഗ്* വിദ്യാർത്ഥിയായ ഭരതിന്റെ കഥയാണ്*. ചെറുപ്രായം മുതലേ, ഭരതിന്* ടെൻഷനുണ്ടായാൽ അത്* മാറണമെങ്കിൽ, അമ്മയെ ചുംബിക്കണം. വളർന്നു വലുതായപ്പോൾ ഭരതിന്റെ ഈ സ്വഭാവം മുഖേന അവൻ അഭിമുഖീകരിക്കേണ്ടിവന്ന ചെറുതും വലുതുമായ പ്രശ്നങ്ങളാണ്* ചിത്രത്തിന്റെ ഇതിവൃത്തം.


    👥cast & performances

    ■എഞ്ചിനീയറിംഗ്* വിദ്യാർത്ഥിയായ ഭരത്* എന്ന കഥാപാത്രമായാണ്* ഗോകുൽ സുരേഷ്* ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്*. തുടക്കക്കാരൻ എന്ന നിലയിലുള്ള പതർച്ച തീരെയില്ലായിരുന്നെങ്കിലും, ഡയലോഗ്* പ്രസന്റേഷൻ ബോറായിരുന്നു.


    ■ഗംഗ എന്ന നായികാകഥാപാത്രമായി എത്തുന്നത് നടൻ വിജയകുമാറിന്റ മകള്* അര്*ഥനയാണ്. ആദ്യം അനുപമ പരമേശ്വരനേയും പിന്നീട് അഹാന കൃഷ്ണകുമാറിനെയും പരിഗണിച്ചശേഷം, ഒടുവിൽ അർത്ഥനയിലേക്ക്* എത്തുകയായിരുന്നു. മിക്കരംഗങ്ങളിലും അസ്വാഭാവികത തോന്നിയിരുന്നു.


    ■രാമകൃഷ്ണൻ ബോണക്കാട്* അഥവാ, റാമ്പോ എന്ന കൊടും ഭീകരനായി, ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ വിജയ്* ബാബു വേഷമിട്ടു. അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ചുകൊണ്ട്*, അദ്ദേഹം തന്റെ വേഷം തകർത്തു. സ്റ്റേജിൽ ചിയാൻ വിക്രത്തെ ആലിംഗനം ചെയ്യുവാനായി ഓടിവന്ന യുവാവിനെ നോക്കുന്ന അതേ ദേഷ്യവും ഈർഷ്യയും പുഛവും ആ മുഖത്ത്* വീണ്ടും ദർശിക്കുവാൻ കഴിഞ്ഞു.


    ■ഷെട്ടി എന്ന പലിശക്കാരനായി സുനിൽ സുഖദയും, കുമാരി, പുത്തരി എന്നീ വാടകഗുണ്ടകളായി ഹരീഷ്* കെ.ആർ, സൗബിൻ ഷാഹിർ എന്നിവരും അഭിനയിച്ചു. ഈ മൂന്നുപേർ എപ്പോൾ വാ തുറന്നോ അപ്പോഴെല്ലാം കോമഡിയായിരുന്നു.


    ■സന്തോഷ്* കീഴാറ്റൂർ അബു സലിം, ബൈജു, അനിൽ മുരളി, അരുൺ, ഇന്ദ്രൻസ്*, അജു വർഗ്ഗീസ്* പ്രേം കുമാർ എന്നിവരാണ്* മറ്റ്* അഭിനേതാക്കൾ

    music & original scores


    ■യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രാഹുൽ രാജാണ്* ചിത്രത്തിന്* സംഗീതം നൽകിയത്*. ശരാശരിനിലവാരമുള്ള പാട്ടുകളായിരുന്നെങ്കിലും, പശ്ചാത്തലസംഗീതം ഗംഭീരമായിരുന്നു. "ദേവദൂതർ പാടി" എന്ന പഴയഗാനം പശ്ചാത്തലത്തിൽ കേട്ടത്* നല്ല അനുഭവമായിരുന്നു.

    overall view

    ■വ്യത്യസ്ഥതയുള്ള, എന്നാൽ യാഥാർത്ഥ്യവുമായി ഒട്ടിനിന്നു എന്ന് പറയുവാൻ കഴിയാത്ത കഥ, കഥയുടെ ആവർത്തനത്തെ മറച്ചുവച്ചതും, താരതമ്യേന മെച്ചപ്പെട്ടതുമായ തിരക്കഥ, ഏറെക്കുറെ മികച്ച സംഭാഷണം, ബോറടിക്കാതെ, പ്രേക്ഷകനെ പിടിച്ചിരുത്തും വിധമുള്ള ആവിഷ്കാരം.


    ■നായകകഥാപാത്രത്തിന്റെ ജനനം, വിദ്യാഭ്യാസം, സൗഹൃദം, പ്രണയം, വില്ലന്റെ ആഗമനം എന്നിവയുൾപ്പെടെ, അതീവ രസകരമായ രംഗങ്ങളുൾപ്പെട്ട ആദ്യപകുതിക്കൊടുവിൽ ഒരു ട്വിസ്റ്റും, ചിലയിടങ്ങളിൽ കല്ലുകടി അനുഭവപ്പെട്ടെങ്കിലും, ബോറടിക്കാതെ തന്നെ മുൻപോട്ടുപോയ രണ്ടാം പകുതിയും, സന്ദർഭവുമായി ഒത്തുനോക്കുമ്പോൾ തൃപ്തികരമായ ക്ലൈമാക്സും.


    ■വില്ലൻ കഥാപാത്രത്തിന്റെ പ്രതികാരം, നായകന്റെ പ്രണയം, എന്നീ രണ്ടു തലങ്ങളിൽ ആരംഭിച്ച, രണ്ടുകഥകളുടെ കൂടിച്ചേരലാണ്* ഈ ചിത്രമെങ്കിലും, പ്രണയരംഗങ്ങൾ ലവലേശം തൃപ്തി നൽകുന്നില്ല. തന്റെ വികലമായ സ്വഭാവവിശേഷത നായകൻ തിരിച്ചറിയുന്ന രംഗം, ഏറ്റുപറച്ചിൽ തുടങ്ങിയവ ക്ലീഷേ ആയിത്തോന്നി.


    ■നർമ്മത്തിന്* പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ചിത്രത്തിൽ, നായികാനായകന്മാർ തമ്മിലുള്ള സംഭാഷണരംഗങ്ങൾ ഷോർട്ട്* ഫിലിമുകളെ ഓർമ്മിപ്പിച്ചു. ക്ലൈമാക്സിനോടടുത്തപ്പോൾ, കോഫി ഷോപ്പിൽ പ്രതിയോഗികൾക്കൊപ്പമിരുന്നുകൊണ്ടുള്ള അവരുടെ രംഗങ്ങൾ കൃത്രിമത്വം നിഴലിച്ചതായിരുന്നു.


    ■എന്നിരുന്നാലും, മേക്കിംഗിലുള്ള ഫ്രഷ്നെസ്സ്*, ചിത്രത്തെ ഒരു കണ്ടിരിക്കാവുന്ന ചിത്രമായിത്തീർത്തിരിക്കുന്നു. ഗൗരവം നിറഞ്ഞ കഥയില്ലാതെ, ലോജിക്കിനേക്കുറിച്ച്* ചിന്തിക്കാതെ, ആദ്യന്തം ആസ്വദിച്ചിരുന്നുകാണാവുന്ന ഒരു ചിത്രമെന്ന നിലയിൽ മുത്തുഗൗ ശ്രദ്ധേയമാണ്*.


    ■നടൻ ഗോകുൽ ഒരിക്കൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞു; "സുരേഷ് ഗോപിയുമായി എന്നെ ആളുകള്* താരതമ്യം ചെയ്യുമോ എന്ന പേടി എനിക്കുണ്ട്*, ആരും എന്നിൽ അമിത പ്രതീക്ഷ വച്ചുപുലർത്തരുത്*. ആരുടെ മകനായാലും ഞാന്* മറ്റൊരു വ്യക്തിയാണ്.." -ഇപ്പറഞ്ഞത്* അക്ഷരംപ്രതി ഉൾക്കൊണ്ടുകൊണ്ട്*, ഒരു താരപുത്രന്റെ ആഗമനം പ്രതീക്ഷിക്കാതെ, പ്രത്യേകിച്ച്* കഥയോ ട്വിസ്റ്റുകളോ കാംക്ഷിക്കാതെ, കോമഡി ചിത്രം എന്ന രീതിയിൽ സമീപിക്കുകയാണെങ്കിൽ, മുത്തുഗൗ നിങ്ങൾക്ക്* തൃപ്തിനൽകും.
    my rating: ★★★☆☆


    ➟വാൽക്കഷണം:
    ■"ഇത്* നിങ്ങളിൽ ഒരാൾ ചെയ്ത നിങ്ങളുടെ സിനിമ.. ഞങ്ങൾ അവതരിപ്പിക്കുന്ന ഏഴാമത്തെ നവാഗത സംവിധായകൻ..വിപിന്* ദാസ്*.." ചിത്രം തുടങ്ങും മുൻപ്* സ്ക്രീനിൽ ഇങ്ങനെ എഴുതിക്കാണിച്ചിരുന്നു. നവാഗതർക്ക്* അവസരങ്ങൾ കൊടുക്കുന്നതിൽ, ഈ നിർമ്മാതാക്കൾ കാണിക്കുന്ന താത്പര്യം, അല്ലെങ്കിൽ സിനിമാമോഹവുമായി നടക്കുന്ന നമ്മേപ്പോലുള്ളവർക്ക്* ഇവർ നൽകുന്ന പരിഗണന ശ്ലാഘനീയമാണ്*. ഇക്കാര്യത്തിൽ, നിർമ്മാതാക്കളായ വിജയ്* ബാബു, സാന്ദ്ര തോമസ്* എന്നിവർ പ്രത്യേക പ്രശംസ അർഹിക്കുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Thankz Bhai :)

    Sent from my GT-S7272 using Tapatalk
    MEGASTAR KA MEGA FAN

  4. #3

    Default

    Thanks for the Review !
    Bolo Mammookka Ki Jai !!!!

  5. #4
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Brother
    Is love just a never ending dream....?

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,291

    Default

    Thanks macha
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7

    Default

    Thanks macha

  9. #8
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you bhai

  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Jomon Thiru

  11. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •