ലെന്*സ്*
ചെറുതും മികച്ചതും ആയ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്* 'എന്റെ അപ്പന്*' ഫിനാന്സിയെര്സ്ന്റെ സഹകരണത്തോടെ ഞാന്* നടത്തുന്ന 'ഫസ്റ്റ് ഡേ കണ്ടോ ഇല്ലേല്* കിട്ടൂല്ല' എന്ന പരിപാടിയുടെ ഭാഗം ആയി ഒഴിവു ദിവസത്തെ കളിക്ക് ശേഷം ലെന്*സ്* കാണാന്* ഉള്ള തീരുമാനത്തോടെ കോട്ടയത്ത് നിന്നും പാലയിലെക്ക് യാത്ര തിരിച്ചു. വഴി തെറ്റി കേറിയ 2 അന്യ സംസ്ഥാന തൊഴിലാളികള്* അടക്കം ഞങ്ങള്* 8 പേരടങ്ങുന്ന വിശാലമായ പ്രേക്ഷക സദസ്സിലെക്കാന് ഫിലിം ഫെസ്റിവലില്* അവാര്*ഡുകള്* വാരി കൂട്ടിയ ഈ ചിത്രം ആദ്യ ദിനം പ്രദര്*ശിപ്പിച്ചത് .
ഒരു പഴഞ്ജന്* ടെമ്പ്ലേറ്റ് ഇല്* ആണ് ലെന്*സ്* ന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു (അ) സാധാരണ മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന അപരിചിതന്* അയാളെ അലട്ടുന്നു. നായകനോട് പ്രേക്ഷകര്*ക്ക് സിമ്പതി തോന്നി കഴിഞ്ഞ സിനിമ മുന്നോട്ട് പോകുമ്പോള്* ഫ്ലാഷ് ബാക്ക് വന്നു കഥയുടെ ഗതി മാറുന്നു. ചീഞ്ഞു പഴകിയ ഏതേലും സാമൂഹിക വിഷയം കൈകാര്യം ചെയ്തു ഒരു മെസ്സേജിലൂടെ കഥ അവസാനിക്കുന്നു. പക്ഷെ ഇത് സിനിമയാണ് ഇവിടെ കഥയല്ല കഥ പറച്ചിലാണ് രാജാവ്. അത് വ്യക്തം ആയി അറിയാവുന്ന ജയപ്രകാശ് രാധാകൃഷ്ണന്* എന്നൊരാളുടെ മിടുക്ക് ആണ് ഈ ചിത്രം. ഒരു നിമിഷം പോലും പറയേണ്ട വിഷയത്തില്* നിന്ന മാറാതെ മുന്നോട്ട് പോകുന്ന സിനിമ അവസാനിക്കുമ്പോള്* ഉള്ളില്* ഒരു ഞെട്ടലും നമ്മള്* ആസ്വദിച്ചു ചെയുന്നു എന്ന് നമ്മള്* കരുതുന്ന പലതിനോടും ഒരു വിരക്തിയും ബാക്കി വയ്ക്കും. നമ്മുടെ സ്വകാര്യതകള്* ശരിക്കും സ്വകാര്യതകള്* തന്നെ ആണോ എന്ന് സ്വയം ചോദിച്ച പോകുന്നിടതാണ് സിനിമയുടെ വിജയം.
2 പ്രധാന കഥാപാത്രങ്ങളെ മുന്* നിര്*ത്തി ആണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രേക്ഷകന്* ഇവരില്* രണ്ടു പേരും ആകുന്നു. 2 പേരും പെട്ട് പോകുന്ന അവസ്ഥയും അതിന്റെ പ്രവര്*ത്തി ഫലങ്ങളും പ്രേക്ഷകന് അനുഭവിച് അറിയാന്* സാധിക്കുന്നു. ഇതിലെ ശരിയുടെ ഭാഗത്ത് നില്*കുന്ന ആള്* കടന്നു പോകുന്ന അവസ്ഥ എനിക്കും വന്നു കൂടെ എന്നു ഒരു ഞെട്ടലോടെ നമ്മള്* തിരിച്ച അറിയുമ്പോള്* തന്നെ തെറ്റിന്റെ ഭാഗത്ത് നില്*കുന്ന ആളെ പോലെ ഞാനും തെറ്റ് ചെയ്തിട്ട് ഉണ്ടല്ലോ എന്ന മനസിലാക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാന്* തിരക്കഥക്ക് സാധിക്കുന്നു. കൃത്യമായ സംവിധാന ശൈലി പ്രേക്ഷകനെ ആകാംഷ നിറച്ചു മുന്നോട്ട് കൊണ്ട് പോകുന്നു. ഒരിടത് പോലും പ്രേക്ഷകന്റെ ബുദ്ധിയെ പരീക്ഷിക്കാന്* നിക്കാതെ മറിച്ചു അവരെയും സാഹചരിയങ്ങളും ആയി ബന്ധപ്പെടുത്തി ചിത്രം സന്കാരിക്കുന്നു. കഥാപാത്രങ്ങള്*ക്കും സാഹചരിയങ്ങള്*ക്കും അനുയോജ്യമായി, നല്*കിയ ഭാഷയും സംഭാഷണങ്ങളും ചിത്രത്തെ കൂടുതല്* മികവു നല്*കുന്നു
ഒരു കൊച്ചു ചിത്രം എന്ന വസ്തുത നിലനില്*ക്കെ തന്നെ പ്രോഡക്ഷന്* ക്വാളിറ്റിയില്* യാതൊരു വിട്ടു വീഴ്ചയും ഇല്ലാത്ത ഒരു ചിത്രം തന്നെ ആണ് ലെന്*സ്*. ഏതൊരു mainstream സിനിമക്കും ഉള്ളപോലെ നിലവാരും ഉള്ള ചായാഗ്രഹണവും എഡിറ്റിങ്ങും ഇവിടെയും ഉണ്ട്. എന്നാല്* ഈ സൊ കോള്*ഡ് mainstream ചിത്രങ്ങളെ പോലെ ചില പ്ലോട്ട് പൊയന്റ്സ് കണ്ടാല്* അയ്യേ ഇത് എന്തരിത് എന്ന് പരയുക്കുന്നുമില്ല ഈ പുതുമുഘചിത്രം. വളരെ പരിമിതമായ ലോകെഷനുകളില്* ആണ് സിനിമ നടക്കുന്നതെങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. പുതുമുഘങ്ങള്* ആയിട്ട് കൂടി ഒട്ടും തന്നെ മോശം പരയിക്കാത്ത കുറേ അഭിനേതാക്കള്* ആണ് ഈ സിനിമയുടെ ജീവന്*. സംവിധയകള്* ജയപ്രകാശന്* തന്നെ ആണ് ചിത്രത്തിന്*റെ നായകന്* അരവിന്ദ് . ആളൊരു കൊച്ചു കിടിലം തന്നെ ആണ്. ഒന്നിനൊന്ന്* മികച്ചതാണ് തിരക്കഥയും സംവിധാനവും അഭിനയവും. അത് പോലെ തന്നെ യോഹന് എന്നാ കഥാപാത്രം ചെയ്ത ആളും മികച്ചു നിന്ന്. കഥാപാത്രത്തിന്റെ ക്യുരിയോസിടി നിലനിര്തുംബോലും അതിന്റെ ഭൂത കാലവും നില നിര്*ത്തി ഉള്ള അഭിനയം. കുറച്ചെങ്കിലും മോശം ആയി തോന്നിയത് അരവിന്ദന്റെ സുഹൃത്തും അയാളുടെ ഭാര്യും ഉള്ള ഒരു സീന്* മാത്രമാണ്.
ലെന്*സ്* ഒരു മികച്ച ചിത്രമാണ്. അതിനെക്കാള്* ഉപരി അതൊരു കണ്ണ് തുറപ്പിക്കലാണ്. സ്വന്തം സുഖത്തിനും സ്വാര്തതക്കും വേണ്ടി മാത്രം ജീവിക്കുന്ന, സ്വന്തം പ്രശ്നങ്ങളെ മാത്രം പ്രശ്നങ്ങള്* ആയി കാണുന്ന മനുഷ്യന്* എന്നാ സാമൂഹിക ജീവിക്കു നേരെയുള്ള ചൂണ്ടുവിരല്*
പാല യുനിവേര്സല്*
8-10 ppls