ടൊവിനോ തോമസിന്*റെ ബിഗ് ബജറ്റ് 3D ചിത്രം ഒരുങ്ങുന്നു. ഒരു യഥാർത്ഥചരിത്ര സംഭവത്തെ ആസ്പതമാക്കിയാണ് കഥ.1520 ൽ കൊച്ചിയിൽ നിന്നും വത്തിക്കാനിലേക്ക് പോയ ആനയുടേയും ആന പാപ്പാന്റെയും കഥ പറയുന്ന സിനിമയാണ്‘ഹാനോ’. മലയാളം,പോർച്ചുഗൽ, ഇറ്റാലിയൻ ഭാഷകളാണ് ഈ സിനിമയിലുള്ളത്. സ്ക്രിപ്റ്റ് പൂർത്തീകരണത്തിനു ശേഷം ലൊക്കേഷൻ ഹൻഡിലാണ് അണിയറ പ്രവർത്തകർ.
അടുത്ത വർഷത്തിൽ പ്രദർശനത്തിനൊരുങ്ങുന്ന ഈ സിനിമ നിർമ്മിക്കുന്നത് വിദേശ കമ്പനിയാണ് എന്നാണ് അറിയുന്നത്.1500 ലെ കഥ പറയുന്ന ഈ സിനിമയിൽ ആന പാപ്പാനായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ടൊവിനോ. ബാഹുബലിക്ക് ശേഷം മനു ജഗത് ആർട്ട് ഡയറക്ഷൻ ചെയ്യുന്ന സിനിമയാണ് ‘ഹാനോ'.
![]()