റിയോയിൽ വൈകിയെത്തിയ പെയ്സിനെ വിമർശിച്ച് ഭൂപതി
''ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്* അദ്ഭുതം പ്രതീക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി റിയോയിലെത്തിയ പെയ്*സിന്റെ നടപടി ഒരു ന്യായീകരണവുമില്ലാത്തതാണ്. ഇപ്പോഴും പഴയ പല്ലവി തന്നെ ആവര്*ത്തിച്ചു കൊണ്ടിരിക്കുകയാണ് പെയ്*സ്.'' ഭൂപതി തന്റെ അതൃപ്തി വ്യക്തമാക്കി.
![]()
ന്യൂഡല്*ഹി: റിയോ ഒളിമ്പിക്*സില്* ടെന്നീസ് താരം ലിയാണ്ടര്* പെയ്*സിന്റെ പ്രകടനത്തെ വിമര്*ശിച്ച് സഹതാരം മഹേഷ് ഭൂപതി. ഏഴാം ഒളിമ്പിക്*സിനെത്തിയ പെയ്*സ് രോഹന്* ബൊപ്പണ്ണയ്*ക്കൊപ്പം ആദ്യ റൗണ്ടില്* തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
തലേദിവസം റിയോയിലെത്തിയ പെയ്*സ് പരിശീലനത്തിന് പോലും ഇറങ്ങാതെയാണ് മത്സരിച്ചത്. ''നിങ്ങള്* ആരാണ് എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്* എത്ര പണം സമ്പാദിക്കുന്നുണ്ട് എന്നതും എന്നെ സംബന്ധിച്ച് ഒന്നുമല്ല. ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്* അദ്ഭുതം പ്രതീക്ഷിച്ച് വ്യാഴാഴ്ച്ച രാത്രി റിയോയിലെത്തിയ പെയ്*സിന്റെ നടപടി ഒരു ന്യായീകരണവുമില്ലാത്തതാണ്. ഒളിമ്പിക്*സിന്റെ ഷെഡ്യൂള്* രണ്ട് വര്*ഷം മുമ്പ് തന്നെ പുറത്തു വിട്ടിരുന്നു. എന്നിട്ടും ഇപ്പോഴും പഴയ പല്ലവി തന്നെ ആവര്*ത്തിച്ചു കൊണ്ടിരിക്കുകയാണ് പെയ്*സ്.'' ഒരു ദേശീയ മാധ്യമത്തിന് നല്*കിയ അഭിമുഖത്തില്* ഭൂപതി തന്റെ അതൃപ്തി വ്യക്തമാക്കി.
പുരുഷ ഡബിള്*സില്* ബൊപ്പണ്ണയുടെ പങ്കാളിയായി പെയ്*സിനെ തിരഞ്ഞെടുത്ത സെലക്*റ്റേഴ്*സിന്റെ തീരുമാനം ശരിയാണെന്നും ഭൂപതി പറഞ്ഞു. സകേത് മയ്*നേനിയെ ആയിരുന്നു ബൊപ്പണ്ണ ഡബിള്*സ് പങ്കാളിയായി നിര്*ദേശിച്ചിരുന്നത്. എന്നാല്* മെഡലിന് കൂടുതല്* സാദ്ധ്യത ബൊപ്പണ്ണ-പെയ്*സ് സഖ്യത്തിനാകുമെന്ന് കണക്കു കൂട്ടിയ സെലക്റ്റര്*മാര്* ബൊപ്പണ്ണയുടെ നിര്*ദേശം തള്ളിക്കളയുകയായിരുന്നു.
ഒരു കാലത്ത് ഇന്ത്യന്* ടെന്നീസിന്റെ ലോകവേദിയിലെ മേല്*വിലാസമായിരുന്ന പെയ്*സ്-ഭൂപതി സഖ്യം പിന്നീട് വഴിപിരിയുകയായിരുന്നു. പെയ്*സിനോടൊപ്പം 28 ഡബിള്*സ് കിരീടങ്ങള്* നേടിയ താരമാണ് ഭൂപതി. ഇതില്* മൂന്ന് ഗ്രാന്*സ്ലാം കിരീടങ്ങളും ഉള്*പ്പെടുന്നു. 2011ല്* സിന്*സിനാറ്റി ഓപ്പണിലാണ് ഇരുവരും അവസാനം കിരീടം ചൂടിയത്.
1000 days to go for tokyo 2020!!