ആൻമരിയ കലിപ്പിലാണ്* » A RETROSPECT
✦ ഈ ചിത്രത്തിലേക്ക്* നാം ആകർഷിക്കപ്പെടുവാൻ ഒന്നിലേറെ കാരണങ്ങളുണ്ട്*. ദൈവത്തിരുമകൻ എന്ന ചിത്രത്തിലൂടെ നമ്മുടെ ശ്രദ്ധ നേടിയ സാറ അര്*ജ്ജുൻ കേന്ദ്രകഥാപാത്രമായി മലയാളത്തിലെത്തുന്ന ചിത്രമാണ്* 'ആൻമരിയ കലിപ്പിലാണ്*.' വലിയൊരു വിഭാഗം പ്രേക്ഷകരെ ചിരിപ്പിക്കുകയും, അതേസമയം മറ്റൊരു വിഭാഗം ആളുകളിൽനിന്നും അപ്രീതി നേടുകയും ചെയ്ത 'ആട്* ഒരു ഭീകരജീവിയാണ്*' എന്ന ചിത്രത്തിനു ശേഷം, യുവസംവിധായകനായ മിഥുൻ മാനുവൽ തോമസ്* ഒരുക്കുന്ന ചിത്രം കൂടിയാണിത്*.
■ഹരീഷ്* കെ.ആർ എന്ന നടന്റെ ആഖ്യാനത്തിലുള്ള, ചിത്രത്തിന്റെ ട്രൈലർ രസകരമായിരുന്നു. കയ്യിലൊരു DSLR ക്യാമറയുമ്മായി, വെളുത്ത ജാക്കറ്റിട്ട്*, മലമുകളിലേക്ക്* കയറിപ്പോകുന്ന നടൻ ആരായിരിക്കുമെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടായിരുന്നു 'ആൻമരിയ'യുടെ ട്രൈലർ അവസാനിച്ചത്*.
■കലിപ്പ്* എന്ന പദത്തിന്*, ദേഷ്യം, ജ്വലിക്കുന്ന കോപം എന്നിങ്ങനെ അർത്ഥഭേദങ്ങളുണ്ട്*. ഒരു കൊച്ചു പെൺകുട്ടി നായികയായെത്തുന്ന ഈ ചിത്രത്തിന്*, 'ആൻമരിയ കലിപ്പിലാണ്*' എന്ന പേർ വരാനുള്ള കാരണമെന്തായിരിക്കും?
»SYNOPSIS
■127മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ആൻമരിയയുടെ കഥയാണ്*. സിറിയയിൽ ഡോക്ടറായി ജോലി ചെയ്യുന്ന റോയ്* മാത്യു, നാട്ടിലെ ഡോക്ടറായ ട്രീസ ദമ്പതികളുടെ മകളായ ആൻമരിയ നാലാം തരത്തിൽ പഠിക്കുന്നു. ഒരിക്കൽ സ്കൂളിൽ വച്ച്*, ആൻമരിയയുടെ ഫിസിക്കൽ ട്രെയിനിംഗ്* അധ്യാപകൻ ഉൾപ്പെട്ട ഒരു വിഷയത്തിൽ, അസ്വാഭാവികമായ ചിലത്* അവളുടെ ശ്രദ്ധയിൽപ്പെടുവാനിടയായി. അക്കാര്യം ആൻമരിയയെ ഏതെല്ലാം വിധങ്ങളിൽ ബാധിച്ചു എന്നതാണ്* ചിത്രത്തിന്റെ ഇതിവൃത്തം.
👥CAST & PERFORMANCES
■മുൻപ്* നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള പത്തുവയസ്സുകാരി സാറ അർജ്ജുൻ, ആൻമരിയ എന്ന കഥാപാത്രത്തെ മനോഹരമായിത്തന്നെ അവതരിപ്പിച്ചു. മുതിർന്ന നായികമാരുടെ പ്രകടനങ്ങളിൽപ്പോലും മിക്കപ്പോഴും കൃത്രിമത്വം നിഴലിക്കുമ്പോൾ, ഇവിടെ വളരെ ഊർജ്ജസ്വലമായ പ്രകടനം തന്നെ സാറാ അർജ്ജുൻ കാഴ്ചവച്ചു. ആൻമരിയയുടെ പിതാവിന്റെ വേഷം സൈജു കുറുപ്പും, മാതാവിന്റെ വേഷം ലിയോണ ലിഷോയും അവതരിപ്പിക്കുന്നു.
■പൂമ്പാറ്റ ഗിരീഷ്* എന്ന ഗുണ്ടാകഥാപാത്രത്തെ, പ്രിയനടൻ സണ്ണി വെയിൻ അവതരിപ്പിക്കുന്നു. വളരെ നല്ല പെർഫോമൻസ്* ആയിരുന്നു. നായകന്റെ സഹചാരിയായ ആംബ്രോസ്* എന്ന കഥാപാത്രത്തെ അജു വർഗ്ഗീസ്* അവതരിപ്പിച്ചു. പൂമ്പാറ്റ ഗിരീഷിന്റെ അമ്മവേഷം ചെയ്യുന്നത്* സേതുലക്ഷ്മിയമ്മ. രണ്ടുപേരും ചിരിക്കാനുള്ള വക നൽകി. സേതുലക്ഷ്മിയമ്മയുടെ കൗണ്ടറുകൾ അതിഗംഭീരമായിരുന്നു. ചിത്രത്തിലെ ഏറ്റവും നല്ല പെർഫോമൻസും ഈ അമ്മയുടേതായിരുന്നു.
■തട്ടത്തിൻ മറയത്തിലെ ഇംത്യാസിനെ ഓർമ്മയില്ലാത്ത ആരുമുണ്ടാവില്ല. ഇംത്യാസിനെ അവതരിപ്പിച്ച ജോൺ കൈപ്പള്ളിൽ ആണ്*, പ്രതിനായകകഥാപാത്രമായ 'ഡേവിഡ്* നെ അവതരിപ്പിക്കുന്നത്*. മലയാളസിനിമയ്ക്ക്* അഭിമാനിക്കുവാൻ വകയുള്ള, ഒരു മികച്ച വില്ലൻ കഥാപാത്രം തന്നെയായിരുന്നു ഡേവിഡ്*.
■മാൽഗുഡി ഡേയ്സ്* എന്ന ചിത്രത്തിൽ വളരെ മോശം അഭിനയം കാഴ്ച്ചവച്ച മാസ്റ്റര്* വിശാല്*, ആൻമരിയയുടെ സഹപാഠിയായ അവിനാശ്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സംഭാഷണരംഗങ്ങൾ മോശമായിരുന്നു. എന്നാൽ ശരത്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലന്റെ പെർഫോമൻസ്* നന്നായിരുന്നു.
■ബേബിച്ചായൻ എന്ന കോടീശ്വരനെ അവതരിപ്പിച്ചത്* സിദ്ധിഖ്*. തന്റെ മകന്റെ മകളായ സെലീനയേക്കുറിച്ച്*, ഒറ്റ ഷോട്ടിൽ ബേബിച്ചായൻ സംസാരിക്കുന്ന രംഗം, സിദ്ധിഖ്* എന്ന നടന്റെ കഴിവ്* വീണ്ടും എടുത്തുകാണിച്ചു. ഇവരേക്കൂടാതെ അഞ്*ജലി അനീഷ്* ഉപാസന, ഷൈന്* ടോം ചാക്കോ, ധര്*മ്മജന്* ബോള്*ഗാട്ടി, വിജയകുമാർ, തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
📽CINEMATOGRAPHY
■കക്കാടൻ മല എന്നപേരിലുള്ള സ്ഥലത്തിന്റെ ദൃശ്യമുൾപ്പെടെ,ആദ്യരംഗം മുതൽ ഛായാഗ്രഹണമികവ്* പ്രകടമായിരുന്നു.
🎵🎧MUSIC & ORIGINAL SCORES
■യുവ സംഗീതസംവിധായകനായ ഷാൻ റഹ്മാൻ ഒരുക്കിയ രണ്ടു ഗാനങ്ങളാണ്* ചിത്രത്തിലുള്ളത്*. ഒരുഗാനം വിനീത്* ശ്രീനിവാസനും, മറ്റൊരു ഗാനം സച്ചിൻ വാര്യരും ആലപിച്ചു. രണ്ടും വളരെ മോശം ഗാനങ്ങളായിരുന്നു. തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായ സൂരജ്* എസ്*.കുറുപ്പ്* ഒരുക്കിയ പശ്ചാത്തലസംഗീതം നന്നായിരുന്നു
»OVERALL VIEW
■തൃപ്തികരമായ ഒരു കൊച്ചു ചിത്രം. അൽപ്പം അസ്വഭാവികത തോന്നിയേക്കാവുന്നതെങ്കിലും, പ്രസക്തമായ കഥ, ക്ലീഷേകളില്ലാത്ത തിരക്കഥ, ഒരു നിമിഷം പോലും ബോറടിക്കാത്തവിധത്തിലുള്ള മികച്ച ആവിഷ്കാരം.
■ആൻമരിയയിൽ നിന്നും തുടങ്ങി, ആൻമരിയയിലൂടെ പറഞ്ഞുപോകുന്ന ഈ ചിത്രത്തിൽ, സ്കൂളിലും, വീട്ടിലും അവൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾക്ക്* പ്രാധാന്യം നൽകിക്കൊണ്ട്* മുൻപോട്ടുപോയ ആദ്യപകുതിയും, കുടുംബ ബന്ധങ്ങൾക്കും നായകനും പ്രാധാന്യം നൽകിക്കൊണ്ട്* നീങ്ങിയ രണ്ടാം പകുതിയും, പ്രതീക്ഷകൾക്കൊത്തുനിൽക്കുന്നതെങ്കിലും, തൃപ്തികരമായ ക്ലൈമാക്സുമായിരുന്നു. അവതരണത്തിലെ ഫ്രഷ്*നെസ്* എടുത്തുപറയേണ്ടതാണ്*.
■കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായി എണ്ണമറ്റ ചിത്രങ്ങൾ മലയാളത്തിലിറങ്ങുന്നുണ്ട്*. അത്തരം ചിത്രങ്ങളിൽ, നിന്നും 'ആൻമരിയ'യെ വേർതിരിച്ചു നിർത്തുന്നത്*, ചിത്രം പറയാൻ ശ്രമിക്കുന്ന ചില പ്രസക്തമായ വിഷയങ്ങളാണ്*. അവയ്ക്കൊപ്പം തന്നെ, കുട്ടികളുടെ സ്വപ്നങ്ങൾക്കുംഅവരുടെ ആഗ്രഹങ്ങൾക്കും ചിത്രം ഊന്നൽ കൊടുത്തു.
■അണുകുടുംബങ്ങളിലെ കുട്ടികൾ അനുഭവിക്കുന്ന സംഘർഷങ്ങളും, മാതാപിതാക്കളുടെ പ്രവൃത്തികൾ-സംഭാഷണങ്ങൾ പോലും-കുട്ടികളെ ഏതെല്ലാം രീതിയിൽ ബാധിച്ചേക്കാമെന്നതും ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു. പിതാവിൽ നിന്നും മക്കൾക്ക്* ലഭിക്കേണ്ടുന്ന സ്നേഹത്തേയും പരിഗണനയേയും ഉദാഹരണസഹിതം ചിത്രം എടുത്തുകാണിക്കുന്നുണ്ട്*.
■ഈ ലോകത്ത്* ഏറിയപങ്കും ആളുകൾ സ്വാർത്ഥത നിറഞ്ഞവരാണ്*. അവരുടെ നിസ്സംഗതാമനോഭാവം, പല സാഹചര്യങ്ങളിലും സ്ഥിതി വഷളാക്കിയേക്കാം. എന്നാൽ 'ആൻമരിയ'യിലൂടെ, സംവിധായകൻ മനഃസാക്ഷി മരവിച്ച ഇന്നത്തെ സമൂഹത്തിന്* ഒരു മുന്നറിയിപ്പുകൂടി നൽകുന്നു. കൊച്ചുകുട്ടികൾക്കുള്ള പ്രതികരണശേഷിപോലും ഇന്നത്തെ യുവജനങ്ങൾക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
■ചിത്രം ഉപസംഹരിച്ച രീതിയോട്* ചില വിയോജിപ്പുകളുണ്ട്*. പരാമർശവിധേയമായ വിഷയത്തിന്റെ പ്രസക്തി, അതേപടി പ്രേക്ഷകനിലേക്കെത്തിക്കുവാൻ പര്യാപ്തമായിരുന്നില്ല ചിത്രത്തിന്റെ ഉപസംഹാരം. ആൻമരിയുടെ അധ്യാപികയായ മേഘയെ സംബന്ധിച്ച വിഷയങ്ങൾക്ക്* ചിത്രത്തിന്റെ ക്ലൈമാക്സ്* മറുപടി നൽകിയില്ല. പകരം മറ്റ്* കഥാപാത്രങ്ങളുടെ സ്വഭാവവ്യതിയാനം വിശദീകരിക്കുന്നതിന്* സംവിധായകൻ പ്രാധാന്യം നൽകി.
■കൊച്ചുകുട്ടികൾ തമ്മിലുള്ള പ്രണയം എന്ന അനഭികാമ്യമായ വിഷയം, മുൻപ്* പല ചിത്രങ്ങളിലും കണ്ടിട്ടുള്ളതുപോലെ ഇവിടെയും അവതരിപ്പിക്കപ്പെട്ടത്*, അരോചകമായ അനുഭവമായിരുന്നു. ലക്ഷം വീട്* കോളനികളിൽ താമസിക്കുന്നവരോടും, പാവപ്പെട്ടവനോടുമുള്ള സമ്പന്നവിഭാഗത്തിന്റെ അവജ്ഞയും സർക്കാരിന്റെ മദ്യനയത്തോടുള്ള പ്രതിഷേധവുമെല്ലാം ചിത്രത്തിൽ പരാമർശിക്കപ്പെട്ടു.
■കാത്തിരുന്ന പ്രേക്ഷകർക്കെല്ലാം ഒരു സർപ്രൈസ്* നൽകുവാൻ ചിത്രത്തിന്* കഴിഞ്ഞിട്ടുണ്ട്*. വ്യത്യസ്ത ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന ഏവർക്കും ആൻമരിയക്ക്* സധൈര്യം ടിക്കറ്റെടുക്കാം.
»MY RATING: 3.25/★★★★★
click here:https://goo.gl/O2l2NM ജോമോൻ തിരുഃ
➟വാൽക്കഷണം:
■നിരുത്സാഹം ഒരു വലിയ കെണിയാണ്*. മിഥുൻ മാനുവൽ തോമസ്* എന്ന സംവിധായകന്റെ മുൻ ചിത്രം, തിയെറ്ററിൽ ചലനമുണ്ടാക്കുവാനാവാതെ, ടൊറന്റ്* ഹിറ്റായി മാറുകയാണുണ്ടായത്*. വ്യത്യസ്ത ചുവടുവെയ്പ്പുകൾവേണമെന്ന് വാശിപിടിക്കുകയും, തിയെറ്ററിൽ വന്നാൽ അവയെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പ്രേക്ഷകർക്ക്*,വീണ്ടുമൊരു വ്യത്യസ്ത സിനിമാനുഭവം നൽകുവാൻ ഈ സംവിധായകൻ കാണിച്ച താത്പര്യം, പ്രശംസാർഹമാണ്*.