തിയേറ്റർ- PVR (Lulu Mall)
വളരെ പ്രതീക്ഷയോടെ ആണ് ഞാൻ ജയസൂര്യയുടെ പ്രേതം സിനിമ കാണുവാൻ പോയത്..കാരണം റിവ്യൂ പ്രീകാരം നല്ല പ്രതികരണം ലഭിച്ച ചിത്രമാണ് പ്രേതം.. പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ ഈ ചിത്രം നമുക്ക് വേണ്ടി ചെയ്ത ജയസൂര്യയോട് ആദ്യമേ അഭിനന്ദനം അറിയിക്കുന്നു.
കോമെഡിയും ഒപ്പം ഹൊറർ ഒരുമിച്ചു ചെയുക എന്ന് പറയുന്നത് ഏതൊരു സംവിധായകനും വെല്ലുവിളി ഉയർത്തുന്ന ഒരു വിഷയം ആണ്..പക്ഷെ അതിനോട് 100% നീതി പുലർത്തിയ ചിത്രം ആണ് പ്രേതം..അൽപ്പം കളിയും ചിരിയും തമാശകളും ആയി 3 സുഹൃത്തുക്കൾ ഒരു റിസോർട് നടത്തുന്നു..തുടക്കം മുതൽ കോമേഡിയുടെ കൂടെ അൽപ്പം ഹൊറർ എഫ്ഫക്റ്റ് നൽകി കൊണ്ട് പ്രേക്ഷകർക്ക് ഒരു സൂചന കൊടുത്തു അവരുടെ ആകാംഷയെ നില നിർത്തി ചിത്രം മുന്പോട്ടെ പോകുന്നു. ഒട്ടും മുഷിപ്പിക്കാതെ പടം ചിരിപ്പിച്ചും ഒപ്പം അൽപ്പം പേടിപ്പിച്ചും നീങ്ങുമ്പോൾ മെന്റലിസ്റ് ആയി നമ്മുടെ ജയേട്ടൻ വരുന്നതോടു കൂടി പടം മുഴുവൻ ഫോമിൽ ആകുന്നു. തുടർന്ന് ഉള്ള സസ്പെന്സുകള് കളയാതെ തിയേറ്ററിൽ തന്നെ പോയി കാണുക..
കാസറ്റ് :
ജയസൂര്യ - മികച്ച പ്രകടനം ആയിരുന്നു ..ഒരുപക്ഷെ അദ്ദേഹത്തിന്റെ മികച്ച വേഷങ്ങളിൽ ഒന്ന്.
ഗോവിന്ദ് പദ്മസൂര്യ - വെല്യ റോൾ ഒന്നും ഇല്ല.. കൂടെ ഉള്ളവർ അഭിനയിച്ച തകർക്കുന്നത് കൊണ്ട് പുള്ളി ഉള്ളതും ഇല്ലാത്തതും കണക്കാണ്
അജു വര്ഗീസ് - മോശമില്ലാത്ത വെറുപ്പിക്കാതെ റോൾ ചെയ്തു
ശറഫുദ്ധീൻ (ഗിരിരാജൻ കോഴി )- ഹാപ്പി വെഡിങ് ചിത്രതം കണ്ടവരുണ്ടെങ്കിൽ ,ഇദ്ദേഹം അതെ ഫോം തന്നെ ആണ് ഈ ചിത്രത്തിലും നില നിർത്തിയിരിക്കണത് ..വണ് ലൈനർ കോമഡികൾ അടിച്ചു അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരുന്നു
റേറ്റിംഗ് - 3.50/5 (ഒരു 3.75- 4 മാർക്ക് വരെ വേണെങ്കിൽ കൊടുക്കാം..പക്ഷെ ഇവനിച്ചിരി ഓവർ അക്കണില്ലേ എന്ന് നിങ്ങള്ക്ക് എന്നെ പറ്റി തോന്നില്ലേ എന്ന് കരുതി 3.5 ഒതുക്കുന്നു )