അമല വക്കീൽ വേഷത്തിലെത്തുമ്പോൾ മഞ്ജു എത്തുക പോസ്റ്റ് വുമണിന്റെ വേഷത്തിൽ; കെയർ ഓഫ് സൈറാ ഭാനുവിൽ ഷെയിൻ നിഗത്തിന്റെ അമ്മയായി മഞ്ജുവിന്റെ അടുത്ത ചിത്രം
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്ന അമലയും നടി മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് കെയർ ഓഫ് സൈറാ ഭാനു. നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു പോസ്റ്റ് വുമണിന്റെ വേഷത്തിലെത്തുമ്പോൾ വക്കീലായി അമലയെ ത്തുമെന്നാണ് സൂചന.
ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം കിസ്മത്ത് ഫെയിം ഷെയിൻ നിഗത്തിന്റെ അമ്മയും കൂടിയാണ് മഞജുവിന്റെ കഥാപാത്രം. അമ്മയുടെയും മകന്റെയും ബന്ധത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ 25 വർഷത്തിന് ശേഷമാണ് പഴയകാല നടി അമല അക്കിനേനിയും പ്രധാന കഥാപാത്രമായി എത്തുക.
Sponsored Links ::::::::::::::::::::Remove adverts | |
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍