Page 107 of 160 FirstFirst ... 75797105106107108109117157 ... LastLast
Results 1,061 to 1,070 of 1594

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1061
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default


    പടയാളി ഈച്ചകളിൽനിന്ന് പ്ലാസ്റ്റിക് നിർമാണം; കണ്ടെത്തലുമായി ടെക്സാസ് ​ഗവേഷകർ





    പടയാളി ഈച്ച |

    ജീവനില്ലാത്ത ഈച്ചകളെ ഉപയോഗിച്ച് ബയോഡീഗ്രേഡബിള്* പ്ലാസ്റ്റിക് നിര്*മിക്കാമെന്ന് നിര്*ണായക കണ്ടെത്തലുമായി ഗവേഷകര്*. അമേരിക്കന്* കെമിക്കല്* സൊസൈറ്റി (ACS) യോഗത്തിനിടെയാണ് പുതിയ കണ്ടെത്തല്* അവതരിപ്പിക്കപ്പെട്ടത്.


    കറുത്ത പടയാളി ഈച്ചകളെ (ബ്ലാക്ക് സോള്*ജിയേഴ്*സ് ഫ്*ളൈ) വിനിയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കള്* നിര്*മിക്കാന്* ദീര്*ഘനാളായി ഗവേഷകര്* ശ്രമങ്ങള്* നടത്തുന്നുണ്ട്. ഈ ഗവേഷണങ്ങള്* ഇപ്പോള്* ഫലം കണ്ടെത്തിയതായാണ് റിപ്പോര്*ട്ട്.

    20 വര്*ഷമായി തന്റെ സംഘം പ്രകൃതിയില്* നിന്ന് കിട്ടുന്ന ഉത്പന്നങ്ങളെ മണ്ണിലലയിക്കാവുന്ന പോളിമെറുകളാക്കി മാറ്റാൻ സഹായിക്കുന്ന മാർ​ഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് ടെക്*സാസ് എ ആന്*ഡ് എം സര്*വകലാശാലയിലെ മുഖ്യഗവേഷകന്* ക്യാരന്* വൂളി പറയുന്നു. കരിമ്പില്* നിന്നെടുക്കുന്ന ഗ്ലൂക്കോസ് പോലൊന്നായിരുന്നു ലക്ഷ്യമെന്ന് ക്യാരന്* കൂട്ടിച്ചേര്*ത്തു. ക്യാരന്റെ സഹപ്രവര്*ത്തകയാണ് പടയാളി ഈച്ചകളുടെ ഉപയോഗത്തെ പറ്റി പറയുന്നത്. പടയാളി ഈച്ചകളെ കൃഷി ചെയ്തു ബാക്കി വരുന്ന മാലിന്യങ്ങള്* വിനിയോഗിക്കാന്* സാധിക്കുമെന്ന് അവര്* ചൂണ്ടിക്കാട്ടി.



    പടയാളി ഈച്ചകളുടെ ലാർവകളെ കൃഷി ചെയ്യുന്നു |

    പടയാളി ഈച്ചകളുടെ ലാര്*വകളില്* പ്രോട്ടീന്* പോലുള്ള ഘടകങ്ങളുണ്ട്. വളര്*ത്തുമൃഗങ്ങള്*ക്ക് തീറ്റയ്ക്കായിട്ടാണ് ഇവ കൃഷി ചെയ്യപ്പെടുന്നത്. പ്രായപൂര്*ത്തിയായ പടയാളി ഈച്ചകളെ കൊണ്ട് പ്രയോജനങ്ങള്* കുറവാണ്. ഇത്തരം ഈച്ചകളെ ഉപയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കള്* നിര്*മിക്കുന്ന ശ്രമങ്ങൾ വൂളി നടത്തി. തുടര്*ന്ന് പടയാളി ഈച്ചകളിലെ ഒരു പ്രധാന ഘടകമാണ് കൈറ്റിനെന്ന് (chitin) ഗവേഷകര്* തിരിച്ചറിഞ്ഞു. പടയാളി ഈച്ചകള്*ക്ക് പുറംതോടിന് ബലം നല്*കുന്നത് ഈ ഘടകമാണ്.

    ചെമ്മീന്*, ഞണ്ട് പോലുള്ള സമുദ്ര ജീവികളില്* നിന്ന് കൈറ്റിന്* വേര്*തിരിച്ചെടുക്കുന്നുണ്ട്. എന്നാല്* ഇവയില്* നിന്നും കുറച്ചുകൂടി ശുദ്ധമായ കൈറ്റിനാണ് പടയാളി ഈച്ചകളില്* നിന്ന് വേര്*തിരിക്കാന്* ഗവേഷകര്*ക്ക് സാധിച്ചത്. ഈ ഉത്പന്നങ്ങളില്* നിന്ന് അതിന്റെ ഭാരത്തിന്റെ 47 മടങ്ങ് ജലാംശം സൂക്ഷിക്കാന്* കഴിയുന്ന ഹൈഡ്രോജെല്* ഗവേഷകര്* വികസിപ്പിച്ചു. കൃഷിയിടങ്ങളില്* ഈ ഹൈഡ്രോജെല്* ഉപയോഗിക്കുന്നതിലൂടെ പ്രളയകാലത്ത് അധികജലം ശേഖരിച്ചുവെക്കാന്* സാധിക്കും. പിന്നീട് വരള്*ച്ചാകാലത്ത് ഈ ജെല്ലിലൂടെ മണ്ണില്* ഈര്*പ്പം നിലനിര്*ത്താനാകും.

    പ്രളയം, വരള്*ച്ച തുടങ്ങിയവ നിത്യസംഭവങ്ങളായ ടെക്*സാസില്* ഈ കണ്ടെത്തല്* പ്രയോജനപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പോളികാര്*ബണേറ്റ് പോലുള്ള ബയോപ്ലാസ്റ്റിക്കുകള്* ഉടന്* നിര്*മിക്കാന്* കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്*. എന്നാല്* പ്ലാസ്റ്റിക് മാലിന്യത്തിനൊരു പോംവഴിയായി ഇത് മാറുമെന്ന് ഗവേഷകര്* കരുതുന്നില്ല.

  2. #1062
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ആശങ്കയേറുന്നു; അതികഠിനമായ ജലക്ഷാമം നേരിടുന്നത് 25 രാജ്യങ്ങള്*



    2025-ഓടെ ലോകജനസംഖ്യയുടെ മൂന്നില്* രണ്ടും ജലക്ഷാമം നേരിടുമെന്നാണ് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോർട്ടും പറയുന്നത്





    ലോകമെമ്പാടുമുളള രാജ്യങ്ങളെ ബാധിക്കുന്ന പ്രശ്*നമായി ജലക്ഷാമം മാറി കഴിഞ്ഞു. ജനസംഖ്യാ വര്*ധന, നഗരവത്കരണം, വ്യവസായവത്കരണം, കാലാവസ്ഥാ വ്യതിയാനം, ജലപരിപാലനത്തിലെ അപാകതകള്* തുടങ്ങിയവ ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ജലക്ഷാമത്തിന്റെ തീവ്രത വ്യക്തമാക്കുന്ന കണക്കുകളാണ് വേള്*ഡ് റിസോഴ്*സസ് ഇന്*സ്റ്റിറ്റ്യൂട്ടിന്റെ അക്വഡക്ട് വാട്ടര്* റിസ്*ക് അറ്റ്*ലസിലൂടെ പുറത്തുവരുന്നത്.


    ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം ലോകമെമ്പാടുമുള്ള 25 രാജ്യങ്ങള്* അതികഠിനമായ ജലക്ഷാമം നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു. ബഹ്*റൈന്*, സൈപ്രസ്സ്, കുവൈറ്റ്, ലെബനണ്*, ഒമാന്* തുടങ്ങിയ രാജ്യങ്ങളിലും ഇതില്* ഉള്*പ്പെടുന്നു. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളുടെ ഏറിയ പങ്കും പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കന്* മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്.



    പശ്ചിമേഷ്യ, ആഫ്രിക്കയുടെ വടക്കന്* പ്രദേശം എന്നിവിടങ്ങളില്* ജനസംഖ്യയുടെ 83 ശതമാനവും രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ട്. തെക്കന്* ഏഷ്യയില്* ജലക്ഷാമം നേരിടുന്നത് ജനസംഖ്യയുടെ 74 ശതമാനം വരുന്ന ആളുകളാണ്. വേണ്ട രീതിയില്* ജല പരിപാലനം നാം നടത്താറില്ലെന്ന് റിപ്പോര്*ട്ടിന്റെ രചയിതാക്കളിലൊരാളായ സാമന്ത കുസ്മ പറയുന്നു. പത്ത് വര്*ഷമായി ജലക്ഷാമത്തെ കുറിച്ച് പഠിച്ചിട്ടും സ്ഥിതിഗതികളില്* കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും സാമന്ത കൂട്ടിച്ചേര്*ത്തു.

    ഭൂമിയുടെ 70 ശതമാനം വരുന്ന പ്രദേശമാണ് ജലത്താല്* ചുറ്റപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ശുദ്ധജല സ്രോതസ്സുകള്* കുറവാണ്. മതിയായ ജലസ്രോതസ്സുകളുള്ള രാജ്യം പോലും ജലക്ഷാമം നേരിടുന്ന കാലം. നദികള്*, തടാകം എന്നിവയെല്ലാം ഇന്ന് മാലിന്യകൂമ്പാരങ്ങളായി മാറിക്കഴിഞ്ഞു. മാലിന്യം നിറഞ്ഞ ജലാശയങ്ങളിലെ ജലം പലപ്പോഴും വിനിയോഗിക്കാന്* കഴിയാതെ പോകുന്നു. 2025-ഓടെ ലോകജനസംഖ്യയുടെ മൂന്നില്* രണ്ടും ജലക്ഷാമം നേരിടുമെന്ന് ഡബ്ല്യുഡബ്ല്യുഎഫ് റിപ്പോര്*ട്ട് പറയുന്നു.

  3. #1063
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    അധിനിവേശ സസ്യങ്ങളെ തുരത്താന്* കാട്ടില്* ഒരു 'ഹരിതകര്*മ്മ സേന'......


    ഇന്ത്യയില്* 200ല്* പരം അധിനിവേശ സസ്യങ്ങള്* ഉണ്ടെന്നാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. ഈ അധിനിവേശ സസ്യങ്ങളെ ചെറുക്കാനുള്ള കഴിവ് നമ്മുടെ നാട്ടിലെ സസ്യങ്ങള്*ക്കില്ല. മറ്റു നാടന്* ചെടികളെയും മരങ്ങളെയും വളരാന്* അനുവദിക്കാത്ത ഈ സസ്യങ്ങള്* പ്രകൃതിയുടെ സന്തുലിതിാവസ്ഥയിക്ക് തന്നെ വെല്ലുവിളിയാണ്.

    എന്താണ് അധിനിവേശ സസ്യങ്ങള്*? എങ്ങിനെയാണവ മറ്റ് സസ്യങ്ങള്*ക്കും ജീവജാലങ്ങള്*ക്കും വെല്ലുവിളിയാകുന്നത്..വീഡിയോ കാണാം.



  4. #1064
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    40 വര്*ഷം തരിശുനിലം, ഇന്ന് ജമന്തിപ്പൂപ്പാടം; പള്ളിച്ചലിന്റെ പൂക്കൃഷി വിജയഗാഥ



    40 വര്*ഷത്തോളം തരിശുനിലമായിക്കിടന്ന ഭൂമിയില്* ജമന്തിപ്പൂപ്പാടം തീര്*ത്ത പള്ളിച്ചലിന്റെ വിജയഗാഥ ഒരു പാഠമാണ്. പൂക്കളമൊരുക്കാനായി അന്യസംസ്ഥാനങ്ങളില്* നിന്നും പൂക്കളെത്തുന്നതും കാത്തിരിക്കേണ്ട അവസ്ഥ ഭാവിയിലെങ്കിലും ഒഴിവാക്കാനായി കണ്ടുപഠിക്കാവുന്ന, നടപ്പിലാക്കാവുന്ന ഒരു നല്ല പാഠം.



    സ്ഥലഉടമ പോലും തിരിഞ്ഞുനോക്കാതിരുന്ന തരിശുനിലം ഇന്നൊരു പൂപ്പാടമാക്കി ഒരുക്കിയത്. പള്ളിച്ചലിലെ കുടുംബശ്രീ ചേച്ചിമാരാണ്. ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയതാണെങ്കിലും പള്ളിച്ചലിലേക്കിപ്പോള്* ജമന്തിപ്പൂപ്പാടം കാണാനുള്ള സന്ദര്*ശകരുടേയും ഒഴുക്കാണ്.





  5. #1065
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്* ഫ്യുവല്*സെല്* ബസ് നിരത്തിലേക്ക്; ആദ്യഓട്ടം ലേയില്*



    അശോക് ലെയ്*ലാന്*ഡാണ് ഈ ബസുകള്* വികസിപ്പിച്ചിരിക്കുന്നത്. 2.5 കോടി രൂപയാണ് ഓരോ ബസുകളുടെയും വില.





    രാജ്യത്തെ ഗതാഗത സംവിധാനങ്ങള്* മലിനീകരണ മുക്തമാക്കുകയും പുതിയ സാങ്കേതികവിദ്യയില്* അധിഷ്ഠിതമായ സംവിധാനങ്ങള്* ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഹൈഡ്രജന്* ഫ്യുവല്* സെല്* ഇന്ധനമായി ഒടുന്ന രാജ്യത്തെ ആദ്യ ബസ് സര്*വീസിനിറങ്ങി. പരീക്ഷണയോട്ടത്തിനായി ഇറക്കുന്ന ഈ ഹൈഡ്രജന്* ബസ് ജമ്മു കശ്മീരിലെ ലേയിലാണ് ആദ്യ സര്*വീസ് നടത്തുന്നതെന്നാണ് റിപ്പോര്*ട്ടുകള്*. രാജ്യത്തെ ഉയര്*ന്ന പ്രദേശങ്ങളില്* ഒന്നാണ് ഈ മേഖല.


    കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ദേശീയ താപോര്*ജ കോര്*പ്പറേഷനാണ് (എന്*.ടി.പി.സി.) പദ്ധതി നടപ്പാക്കുന്നത്. ലേയിലെ ഇന്*ട്രാ സിറ്റി സര്*വീസുകള്*ക്കായി അഞ്ച് ഹൈഡ്രജന്* ഫ്യുവല്* സെല്* ബസുകളാണ് ലേ അഡ്മിനിസ്*ട്രേഷന് എന്*.ടി.പി.സി. കൈമാറിയിരിക്കുന്നത്. ബസ് നല്*കിയതിന് പുറമെ, ഇതിനുള്ള റീഫ്യുവലിങ്ങ് സ്റ്റേഷനും 1.7 മെഗാവാട്ട് ശേഷിയുള്ള സോളാര്* പ്ലാന്റും ഒരുക്കുമെന്നാണ് റിപ്പോര്*ട്ട്. ഇതിനായി 7.5 ഏക്കര്* സ്ഥലമാണ് ലേ അഡ്മിനിസ്*ട്രേഷന്* നല്*കിയിട്ടുള്ളത്.

    രാജ്യത്തെ മുന്*നിര കോമേഷ്യല്* വാഹന നിര്*മാതാക്കളായ അശോക് ലെയ്*ലാന്*ഡാണ് ഈ ബസുകള്* വികസിപ്പിച്ചിരിക്കുന്നത്. 2.5 കോടി രൂപയാണ് ഓരോ ബസുകളുടെയും വില. നിലവില്* ഈ മേഖലയില്* സര്*വീസ് നടത്തുന്ന മറ്റ് ഒമ്പത് മീറ്റര്* ഡീസല്* ബസുകള്*ക്ക് സമാനമായി യാത്ര നിരക്ക് ആയിരിക്കും ഈ ബസിനെന്നാണ് വിവരം. ഈ നിരക്കില്* നടത്തുന്ന സര്*വീസില്* നഷ്ടമുണ്ടായാല്* അതും പരിഹരിക്കാന്* എന്*.ടി.പി.സി. സന്നദ്ധമാണെന്നാണ് റിപ്പോര്*ട്ടുകള്*.




    സമുദ്രനിരപ്പില്*നിന്ന് 11,500 അടി മുകളില്* ഓക്സിജന്* കുറവുള്ള ഒരിടത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്* ആരംഭിക്കാനിരുന്ന സര്*വീസ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംമൂലം മാറ്റിവെക്കുകയായിരുന്നു. ആദ്യ സര്*വീസ് വ്യാഴാഴ്ച ലേയില്* എത്തുമെന്നാണ് വിവരം. കാര്*ബണ്* ന്യൂട്രല്* ലാഡാക്കിന്റെ ഭാഗമായി 2020-ല്* പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്* യാഥാര്*ഥ്യമായിരിക്കുന്നത്.

    ഹൈഡ്രജന്* ഫ്യുവല്* സെല്* ബസുകള്* വാണിജ്യ സര്*വീസുകള്*ക്കായി ആദ്യമായാണ് നിരത്തുകളില്* എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്* ഈ വാഹനങ്ങള്* ലേയില്* എത്തുന്നതെങ്കിലും യഥാര്*ഥ പരീക്ഷണം ശൈത്യകാലത്തായിരിക്കുമെന്നാണ് അധികൃതര്* അവകാശപ്പെടുന്നത്. താപനില 20 ഡിഗ്രിയിലും കുറയുന്ന സാഹചര്യത്തിലാണ് യഥാര്*ഥ പരീക്ഷണം നടക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്* അഭിപ്രായപ്പെടുന്നത്.


  6. #1066
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    പ്രതിദിനം ശാന്തസമുദ്രത്തിലേക്ക് ഒഴുകിയെത്തുക ആണവ പ്ലാന്റിൽ നിന്നുള്ള 5ലക്ഷം ലിറ്റര്* ജലം, ആശങ്കയില്* ലോകം



    ജലത്തില്* നിന്ന് വേര്*പെടുത്താന്* പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്* ഒഴുക്കി കളയുന്ന ജലത്തില്* ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്*. 1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്* പോകുന്നത്.



    ഫുകുഷിമ: ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം ഒഴുകിത്തീരുകയെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. റേഡിയോ ആക്റ്റീവ് ആയിട്ടുള്ള ജലമാണ് ജപ്പാന്* തുറന്ന് വിടുവാന്* ഒരുങ്ങുന്നത്. 1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്* പോകുന്നത്. ഒളിമ്പിക്*സ് മത്സരങ്ങള്*ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള ആഞ്ഞൂറിലധികം നീന്തല്*ക്കുളങ്ങളില്* നിറയ്ക്കുവാന്* സാധിക്കുന്ന ആത്രയ്ക്കും ജലമായിരിക്കും കടലിലേക്ക് എത്തുക.
    ശുദ്ധീകരിച്ച ജലമാണ് പുറത്ത് വിടുവാന്* പോകുന്നത് എന്ന് ജപ്പാന്* പറയുന്നതെങ്കിലും പസഫിക് സമുദ്ര തീരത്തുള്ള രാജ്യങ്ങളില്* കടുത്ത ആശങ്കയാണ് നിലനില്*ക്കുന്നത്. ഇത്തരത്തില്* ഒഴുക്കി വിടുന്ന റേഡിയോ ആകറ്റീവ് ജലത്തിന്റെ പ്രതിസന്ധി പ്രധാനമായും നേരിടേണ്ടി വരിക ചൈനയാണ്. റേഡിയോ ആക്ടീവ് ജലം ഓഗസ്റ്റ് 24 മുതലാണ് ഒഴുക്കി തുടങ്ങുക.

    2011 മാര്*ച്ച് 11 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്*ന്നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമയിലെ ആണവ പ്ലാന്*റിന് സാരമായ കേടുപാടുകള്* സംഭവിച്ചത്. ജപ്പാനില്* ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് പിന്നാലെ 13 മുതല്* 14 മീറ്റര്* വരെ ഉയരമുള്ള തിരമാലകളാണ് ആണവ നിലയത്തില്* ആഞ്ഞടിച്ചത്. സുനാമിയില്* ആണവ നിലയത്തിന്റെ എമര്*ജന്*സി ഡീസല്* ജനറേറ്ററുകള്*ക്ക് കേടുപാടുകള്* ഉണ്ടായി. നിലയത്തിലെ വൈദ്യുതി നിലച്ചു.
    1986-ലെ ചെര്*ണോബിലിന് ശേഷം ഗുരുതരമായ ആണവ ദുരന്തമാണ് ഫുക്കുഷിമയില്* ഉണ്ടായത്. ലെവല്* 7 ആണ് ഫുകുഷിമ ആണവ ദുരന്തത്തിന്റെ വ്യാപ്തി. സുനാമിയില്* 18000 ആളുകള്*ക്കാണ് ജീവന്* നഷ്ടമായത്. റിയാക്ടറുകള്* തണുപ്പിക്കുവാന്* ഉപയോഗിച്ചിരുന്ന ജലം പുറത്ത് വിടാതെ ഇത്രയും നാള്* ടോക്കിയോ ഇലക്ട്രിക് പവര്* പ്ലാന്റില്* തന്നെ സംഭരിച്ച് വെച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി നടത്തിയ പരിശോധനകളില്* റേഡിയോ ആക്റ്റീവ് ആയ ജലം ഒഴുക്കി കളയുന്നത് സുരക്ഷിതമാണെന്ന് അറിയിച്ചതായി ജപ്പാന്* പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറയുന്നത്. നടപടി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകര്* നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്*കിയതെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്* പാലിക്കുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം നിസാരമാണ് എന്നുമാണ് ജപ്പാന്* വാദിക്കുന്നത്.

    എന്നാല്* ലോകരാജ്യങ്ങളോട് ആലോചിക്കാതെ ജപ്പാന്* സ്വാര്*ത്ഥതയും ധാര്*ഷ്ട്യവും കാണിച്ച് ആണവജലം തുറന്ന് വിടുന്നതായാണ് ചൈന ആരോപിക്കുന്നത്. ദക്ഷിണ കൊറിയയിലും ജപ്പാന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധങ്ങള്* നടക്കുന്നുണ്ട്. റേഡിയോ ആക്റ്റീവ് പദാര്*ത്ഥങ്ങള്* നീക്കുന്നതിനായി ജലം ഫില്*റ്റര്* ചെയ്യുകയും നേര്*പ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്* ഇതൊന്നും പൂര്*ണമായും റേഡിയോ ആക്റ്റീവ് സ്വഭാവത്തെ ഇല്ലാതാക്കുന്നില്ല . ജലത്തില്* നിന്ന് വേര്*പെടുത്താന്* പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്* ഒഴുക്കി കളയുന്ന ജലത്തില്* ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്*ട്ടുകള്* വിശദമാക്കുന്നത്.

    ജപ്പാന്റെ വടക്കുകിഴക്കന്* തീരത്ത് പ്രതിദിനം 500,000 ലിറ്റര്* എന്ന അളവിലാണ് കടലിലേക്ക് ജലത്തെ ഒഴുക്കി കളയാനാണ് പദ്ധതി. ഫില്*ട്ടറിംഗ് എന്നൊക്കെ പറയുന്നത് തട്ടിപ്പാണെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്*പീസ് ആരോപിക്കുന്നത്. വലിയ തോതിലുളള റേഡിയോ ആക്റ്റീവ് വസ്തുക്കളാണ് കടലിലേക്ക് എത്താന്* പോകുന്നതെന്നുമുള്ള മുന്നറിയിപ്പും ഗ്രീന്*പീസ് നല്*കുന്നുണ്ട്. എന്നാല്* ആണവ നിലയങ്ങള്* കാലങ്ങളായി ട്രിറ്റിയം പുറത്ത് വിടുന്നതാണന്നും പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രത്യാഘാതങ്ങളൊന്നുമില്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്* അഭിപ്രായപ്പെടുന്നുണ്ട്.
    ആണവ ജലം ഒഴുക്കി കളയാനുള്ള ജപ്പാന്*റെ പദ്ധതിക്ക് പിന്നാലെ മുന്*കരുതലെന്ന നിലയില്* ഫുകുഷിമയില്* നിന്നും ജപ്പാന്*റെ തലസ്ഥാനമായ ടോക്കിയോയില്* നിന്നുമടക്കമുള്ള ജപ്പാനിലെ 10 പ്രിഫെക്ചറുകളില്* നിന്നുള്ള സമുദ്രോല്*പ്പന്നങ്ങളുടെ ഇറക്കുമതി ചൈന ഇതിനോടകം നിരോധിച്ചിട്ടുണ്ട്. മറ്റ് പ്രിഫെക്ചറുകളില്* നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ലെങ്കിലും റേഡിയോ ആക്ടിവിറ്റി ടെസ്റ്റുകള്* വിജയിച്ചാല്* മാത്രമാകും ഇറക്കുമതി സാധ്യമാവുക. ജപ്പാന്റെ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായ ഹോങ്കോങ്ങും നിയന്ത്രണങ്ങള്* ഏര്*പ്പെടുത്തിയിട്ടുണ്ട്.

  7. #1067
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    മോട്ടോര്* വാഹനങ്ങളില്ല, യാത്രചെയ്യാന്* കുതിരകളും കഴുതകളും; വിസ്മയിപ്പിക്കും ഹൈഡ്ര ദ്വീപ്





    തിമനോഹരമായ നിരവധി ദ്വീപുകളാല്* സമ്പന്നമാണ് ഗ്രീസ്. ലോകപ്രശസ്തമായ റോഡ്*സ് ദ്വീപ് മുതല്* ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്*ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്* ഗ്രീസിലുണ്ട്. അക്കൂട്ടത്തില്* തീര്*ത്തും വ്യത്യസ്തമായ ദ്വീപാണ് ഹൈഡ്ര (ഗ്രീക്കില്* ഈദ്ര). ലോകത്തിലെവിടെ ചെന്നാലും കേള്*ക്കുന്ന മോട്ടോര്* വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം ആയിരക്കണക്കിന് ജനങ്ങള്* ജീവിക്കുന്ന ഈ ദ്വീപില്* കേള്*ക്കില്ലെന്നതാണ് ഹൈഡ്രയെ വ്യത്യസ്തമാക്കുന്നത്. മോട്ടോര്* വാഹനങ്ങള്* ഇവിടെ നിരോധിച്ചിരിക്കുകയാണ്.


    കാഴ്ചയില്* മറ്റേത് ഗ്രീക്ക് ദ്വീപിനെയും പോലെത്തന്നെയാണ് ഹൈഡ്രയും. വെളുത്ത നിറം പൂശിയ കെട്ടിടങ്ങള്*, ഒട്ടും മലിനമല്ലാത്ത അന്തരീക്ഷം, അതിമനോഹരമായ ചെറു നഗരങ്ങളും നടപ്പാതകളും, ചുറ്റിലും കടുംനീല നിറത്തിലുള്ള കടല്*. വ്യത്യാസം കുതിച്ചുപായുന്ന മോട്ടോര്* കാറുകളെ ഇവിടെ കാണാന്* കഴിയില്ല എന്നതാണ്. പകരം കുതിരകളും കഴുതകളും കോവര്* കഴുതകളുമൊക്കെയാണ് തദ്ദേശീയരുടെ ഗതാഗത മാര്*ഗങ്ങള്*. എന്നാല്* തീരെ മോട്ടോര്* വാഹനങ്ങള്* ഇല്ലെന്നല്ല. ഫയര്* എഞ്ചിനുകള്*, ഗാര്*ബേജ് ട്രക്കുകള്*, ആംബുലന്*സുകള്* എന്നിവയ്ക്ക് ഇളവുകളുണ്ട്.




    മോട്ടോര്* വാഹനങ്ങള്*ക്ക് മുന്*പുണ്ടായിരുന്ന ഒരു കാലഘട്ടത്തിലേക്ക് തിരിച്ചുപോയ അനുഭൂതിയാണ് ഹൈഡ്രയില്* സഞ്ചാരികളെ കാത്തിരിക്കുന്നത്. ദ്വീപിന്റെ സൗന്ദര്യത്തോളം തന്നെ സഞ്ചാരികളെ ഹൈഡ്രയിലേക്ക് ആകര്*ഷിക്കുന്ന ഘടകങ്ങളിലൊന്നും ഇതാണ്. ദ്വീപ് സന്ദര്*ശിക്കാനായി ഫെറിയില്* വന്നിറങ്ങുന്ന സഞ്ചാരികള്*ക്ക് ചുറ്റിക്കറങ്ങാനായി ഇഷ്ടാനുസരണം കുതിരയെയോ കഴുതയെയോ തിരഞ്ഞെടുക്കാം. കുതിരകളും കഴുതകളും ഇന്നീ ദ്വീപിന്റെ സംസ്*കാരത്തിന്റെ ഭാഗമാണ്. യാത്ര ആവശ്യങ്ങള്*ക്ക് പുറമെ ചരക്കുഗതാഗതത്തിനും ഇവയെ തന്നെ ആശ്രയിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന ഹൈഡ്രയിലെ ജനങ്ങളും ഇതില്* ഒരു പരാതിയും ഇല്ലാതെ ഇവിടെ ജീവിക്കുന്നു.

    ഹൈഡ്രയുടെ ഈ ശാന്തതയില്* ആകൃഷ്ടരായി ഈ ദ്വീപിനെ പ്രണയിച്ചവരില്* ഹോളീവുഡ് താരം സോഫിയ ലോറനെ പോലുള്ളവരും ഉള്*പ്പെടുന്നു. നിരവധി കലാകാരന്*മാര്* ഹൈഡ്രയുടെ പ്രശാന്തതിയില്* ജീവിക്കാനായി എത്തുന്നു. വിഖ്യാത കനേഡിയന്* സംഗീതജ്ഞന്* ലിയനാര്*ഡ് കോഹനും ഏറെനാള്* ഹൈഡ്രയില്* താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഗാനമായ ബേഡ് ഓണ്* ദ വയര്* കോഹന്* രചിച്ചത് ഈ ദ്വീപില്* താമസിക്കുമ്പോഴായിരുന്നു. എ ഗേള്* ഇന്* ബ്ലാക്ക്, ബോയ് ഓണ്* എ ഡോള്*ഫിന്* എന്നീ പ്രശസ്ത സിനിമകള്* ചിത്രീകരിച്ചതും ഹൈഡ്രയിലാണ്.

    ഏതന്*സില്* നിന്ന് ഫെറി മാര്*ഗം ഒന്നര മണിക്കൂര്* സഞ്ചരിച്ചാല്* ഹൈഡ്രയിലെത്താം. ബീച്ച് ആക്ടിവിറ്റികള്*ക്ക് പുറമെ മനോഹരമായ നിരവധി മ്യൂസിയങ്ങളും ദ്വീപിലുണ്ട്. ഗ്രീക്ക് കടല്* വിഭവങ്ങള്* രുചിക്കാന്* പറ്റുന്ന നിരവധി റെസ്റ്റോറന്റുകളും കഫേകളുമാണ് മറ്റൊരു പ്രത്യേകത.

  8. #1068
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ദേഹത്ത് പുള്ളികളില്ലാത്ത അത്യപൂര്*വ ജിറാഫ് യു.എസ്സില്* പിറന്നു



    വനപ്രദേശങ്ങളില്* ഇതുവരെ ദേഹത്ത് പുള്ളികളില്ലാത്ത ജിറാഫുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല





    ത്യപൂര്*വമായ ജിറാഫ് യു.എസ്സിലെ ബ്രൈറ്റ്*സ് മൃഗശാലയില്* പിറന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്*ക്കിടെ ദേഹത്ത് പുള്ളികളില്ലാത്ത ജനിക്കുന്ന ആദ്യ ജിറാഫ് കൂടിയാണിത്. മൃഗശാലയില്* ജനിച്ച പുതിയ ജിറാഫിന് പേര് നല്*കാന്* ഫെയ്*സ്ബുക്കിലൂടെ വോട്ടെടുപ്പും മൃഗശാലാ അധികൃതര്* ഏര്*പ്പെടുത്തിയിട്ടുണ്ട്.


    1972-ല്* ടോക്കിയോ മൃഗശാലയിലാണ് ഇതിന് മുമ്പ് പുള്ളികളില്ലാത്ത ജിറാഫിന്റെ സാന്നിധ്യം രേഖപ്പെടുത്തിയത്. ഈ ജിറാഫും ദേഹത്ത് പുള്ളികളില്ലാത്ത കുഞ്ഞിന് ജന്മം നല്*കിയിരുന്നു. തവിട്ട് നിറത്തിലാണ് ഈ ജിറാഫുകളുടെ ശരീരം കാണപ്പെടുക.



    പെണ്* ജിറാഫിന്റെ ഷെന്ന എന്ന ഒൻപത് വയസ്സ് പ്രായമുള്ള അമ്മ ജിറാഫ് ഇതിന് മുമ്പ് മൂന്ന് കുഞ്ഞുങ്ങള്*ക്ക് ജന്മം നല്*കിയിട്ടുണ്ട്. ഇവയെല്ലാം ദേഹത്ത് പുള്ളികളുള്ള ജിറാഫുകളായിരുന്നു. ജനിതക വ്യതിയാനമാണ് ജിറാഫിന്റെ ദേഹത്ത് പുള്ളികളില്ലാത്തിന് കാരണം. ഇതിനു മുമ്പ് 2017ൽ വെള്ള നിറത്തിലുള്ള ജിറാഫ് കെനിയയിൽ ജനിച്ചിരുന്നു. ലൂസിസം എന്ന ജനതിക അവസ്ഥയാണ് ഈ വെള്ള നിറത്തിന് പിന്നില്*.

    പാരമ്പര്യമായി അമ്മമാരില്* നിന്നാണ് ജിറാഫുകള്*ക്ക് പുള്ളി ലഭിക്കുന്നതെന്ന് ഗവേഷകര്* പറയുന്നു. വലിപ്പം കൂടിയ വട്ടത്തിലുള്ള പുള്ളികള്* കുഞ്ഞന്* ജിറാഫുകള്*ക്ക് അതിജീവനത്തിന് സഹായകരമാകുമെന്ന് 2018-ല്* പിയര്*ജെ എന്ന ജേണലില്* പ്രസിദ്ധീകരിച്ച പഠനറിപ്പോര്*ട്ട് ചൂണ്ടിക്കാട്ടുന്നു.

    700-ലധികം വന്യജീവികളുള്ള മൃഗശാല കൂടിയാണ് ബ്രൈറ്റ്*സ് മൃഗശാല. 126 ഇനങ്ങളില്*പ്പെട്ട ജീവിവിഭാഗങ്ങളെ ഇവിടെ കാണാന്* കഴിയും. ലോകത്തിലെ ഉയരം കൂടിയ വന്യജീവികളിലൊന്ന് കൂടിയായ ജിറാഫുകള്* വനപ്രദേശങ്ങളില്* ലോകത്താകെ 68,000 മാത്രമേ ഉള്ളൂവെന്നാണ് ഇന്റര്*നാഷണല്* ഫണ്ട് ഫോര്* ആനിമല്* വെല്*ഫയര്* (ഐഎഫ്എഡബ്ല്യു) പുറത്തുവിട്ട റിപ്പോര്*ട്ടുകള്* ചൂണ്ടിക്കാട്ടുന്നത്.




  9. #1069
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    മഴക്കാട്ടിലെ മൂന്ന് അത്യപൂർവ പക്ഷികൾ





    മഴക്കാട്ടിലെ വിസ്മയപക്ഷികൾ ആണിവ. വെളുത്ത വാലിനു രണ്ടര അടിയോളം നീളമുള്ള അസ്ത്രപിയയാണ്
    അത്യപൂർവം. Ribbon tailed astrapia. നീലയും കറുപ്പും കലർന്ന നിറം. വെയിലത്തു വെട്ടിത്തിളങ്ങും. പറക്കുമ്പോൾ വാല് ഒഴുകുന്നതു പോലെയാണ്. സുന്ദരമായ കാഴ്ച.





    ശാന്ത സമുദ്രത്തിൽ ഓസ്*ട്രേലിയക്കു സമീപമുള്ള പപ്പുവ ന്യൂ ഗിനി ദ്വീപ്പിലാണ് ഈ പക്ഷിയുള്ളത്. വനത്തിന്റെ ഉള്ളിലേക്കിറങ്ങിയാൽ പക്ഷിയെ കണ്ടെത്താം. ടൂറിസ്റ്റുകളും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും വേണ്ടി പക്ഷി കാത്തിരിക്കുന്നത് പോലെ തോന്നുമെന്നു ദ്വീപിൽ എത്തിയ വൈക്കം ചെമ്പ് സ്വദേശി ശ്യാം ലാൽ പറഞ്ഞു.




    ദ്വീപിൽ കാണുന്ന 50 ഇനം വരുന്ന പറുദീസ പക്ഷി എന്ന ഇനത്തിൽ പെടും Raggiana വിഭാഗത്തിൽ പെടുന്നതാണ് ചിറകു വിശാലമായി വിടർത്തി മരക്കൊമ്പിൽ തത്തികളിക്കുന്ന പക്ഷി. കാഴ്ച്ചയിൽ അത്യപൂർവ അനുഭവമാണ്. പല തരം വർണത്തത്തകളും ദ്വീപിൽ ഉണ്ട്.









  10. #1070
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    മലബാർ റോസിനെ കാണാനില്ല; വരൾച്ച സൂചനയെന്ന് ശലഭവിദഗ്ധർ





    തൃശ്ശൂർ : ചിമ്മിനി വനമേഖലയിൽ മഴക്കാലത്ത് സാധാരണമായി കണ്ടിരുന്ന മലബാർ റോസ് ചിത്രശലഭങ്ങളുടെ അസാന്നിധ്യം കേരളം നേരിടാൻപോകുന്ന വരൾച്ചയുടെ സൂചനയെന്ന് ശലഭവിദഗ്ധർ. ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് കൺസർവേഷൻ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഫീസർ) കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭസംഗമത്തിനെത്തിയ വിദഗ്ധരുടേതാണ് നിരീക്ഷണം.

    ഒമ്പത് സംസ്ഥാനങ്ങളിൽനിന്നുള്ള ചിത്രശലഭവിദഗ്ധരും ഗവേഷകരും പ്രവർത്തകരും നാലു ദിവസമായി നടന്ന സംഗമത്തിൽ പങ്കെടുത്തു. പീച്ചി, ചിമ്മിനി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മലക്കപ്പാറ മേഖലകളിൽ സംഘം നടത്തിയ ഫീൽഡ് സർവേയിൽ നൂറിലേറെ ഇനത്തിൽപ്പെട്ട ശലഭങ്ങളെ കണ്ടെത്തി.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •