Page 111 of 160 FirstFirst ... 1161101109110111112113121 ... LastLast
Results 1,101 to 1,110 of 1591

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1101
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default


    രോഗപ്രതിരോധശേഷി കൂട്ടാനും തലമുടി വളരാനും നല്ലത് ; നക്ഷത്രപ്പുളി പാഴാക്കരുത്





    ലരുടേയും വീടുകളില്* വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് സ്റ്റാര്* ഫ്രൂട്ട് എന്നറിയപ്പെടുന്ന നക്ഷത്രപ്പുളി. അധികമാരും ഇത് ഉപയോഗിക്കാറില്ലെന്നത് ഒരു യാഥാര്*ത്ഥ്യമാണ്. പാകമാകുമ്പോള്* കൊഴിഞ്ഞുപോകുന്നതല്ലാതെ ആരും ഈ ഫലത്തിന്റെ പ്രാധാന്യം മനസിലാക്കിയിട്ടില്ലെന്നതാണ് സത്യം. എന്നാല്* ഇവയ്ക്ക് നല്ല ആരോഗ്യ ഗുണങ്ങളാണുള്ളത്.


    രക്തസമ്മര്*ദ്ദം മൂലം ബുദ്ധിമുട്ടുള്ളവര്*ക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. നക്ഷത്രപ്പുളി പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും നല്ലൊരു ഉറവിടമാണ്. ഈ ഘടകങ്ങള്* രക്തസമ്മര്*ദ്ദം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും. അതിനാല്* തന്നെ രക്തസമ്മര്*ദ്ദമുള്ളവര്*ക്ക് ധൈര്യമായി ഡയറ്റിലുള്*പ്പെടുത്താം. പ്രമേഹമുള്ളവര്*ക്ക് ഇത് കഴിക്കുന്നത് നല്ലതാണ്.

    നക്ഷത്രപ്പുളി വൈറ്റമിന്*-സിയുടെയും നല്ലൊരു സ്രോതസാണ്. അതിനാല്* തന്നെ ഇത് മുടിക്കും ചര്*മ്മത്തിനും ഒരുപോലെ ഗുണകരമായി വരുന്നു. മാത്രമല്ല ഇതിലുള്ള വൈറ്റമിന്* ബിയുടെ മുടി വളരാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.


    കൊളസ്*ട്രോള്* നിയന്ത്രിക്കുന്നതിനും നക്ഷത്രപ്പുളി നല്ലൊരു പരിഹാരമാണ്. ഇതില്* അടങ്ങിയിരിക്കുന്ന ഫൈബറടക്കമുള്ള പല ഘടകങ്ങളുമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഹൃദയാരോഗ്യത്തിനും ഇവ വളരെ നല്ലതാണ്.

    ശരീരഭാരം കുറയ്ക്കാന്* ശ്രമിക്കുന്നവര്*ക്ക് വലിയരീതിയില്* ഗുണം ചെയ്യുന്ന ഫലമാണിത്. ഫൈബറിന്റെ കലവറയായതിനാല്* ഇത് ദഹനം മെച്ചപ്പെടുത്തുന്നു. ഒപ്പം കലോറി കുറവായതിനാല്* ഭാരം കൂടുമെന്ന ആശങ്കയും വേണ്ട.

  2. #1102
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    തക്കംപാര്*ത്ത് ചൈനയിറക്കിയ വെളുത്തുള്ളിതന്ത്രം; ചെലവുകുറയ്ക്കാന്* ജയില്*പുള്ളികളും അടിമകളും




    1970-കളില്* പരിഷ്*കാരമുള്ള സുഗന്ധവ്യഞ്ജനമായിരുന്നു അമേരിക്കക്കാര്*ക്ക് വെളുത്തുള്ളി. വെളുത്തുള്ളിക്കൃഷി ഒരു ഫാഷനും. ആരോഗ്യഗുണങ്ങള്* ശ്രദ്ധിക്കപ്പെട്ടതും യൂറോപ്യന്*മാരുടെ വെളുത്തുള്ളിപ്രേമവുമെല്ലാം അമേരിക്കയിലേക്കും ഈ സുഗന്ധക്കാറ്റടിക്കാന്* കാരണമായി. ജീവന്റെ സുഗന്ധവ്യഞ്ജനമെന്നും വെളുത്തുള്ളി അന്നറിയപ്പെട്ടു. 79-ല്* സംവിധായകന്* ലെസ് ബ്ലാങ്ക് 'ഗാര്*ലിക് ഇസ് ആസ് ഗുഡ് ആസ് ടെന്* മദേഴ്*സ്' എന്ന പേരില്* ഒരു ഡോക്യുമെന്ററി സിനിമയിറക്കി. സ്റ്റാന്*ലി ക്രോഫോര്*ഡ് വെളുത്തുള്ളിയിലെ പരീക്ഷണങ്ങള്* വിവരിച്ച് 'എ ഗാര്*ലിക് ടെസ്റ്റമെന്റ്' എന്ന പേരില്* പുസ്തകവും. ഇതെല്ലാം സാധാരണജനങ്ങളില്* വെളുത്തുള്ളിയെക്കുറിച്ചുള്ള അറിവും അതിനോടുള്ള താത്പര്യവും കൂട്ടി. അടുക്കളയില്* വെളുത്തുള്ളി രാജാവായി. വാങ്ങാന്* ആളുകൂടിയപ്പോള്* വെളുത്തുള്ളികൃഷിയും വളര്*ന്നു. 90-കളില്*
    അമേരിക്ക വെളുത്തുള്ളിയുടെ സ്വപ്നവിപണിയായി.


    പക്ഷേ, സ്വദേശി കര്*ഷകര്*ക്കിത് സന്തോഷത്തിനു വകനല്*കിയില്ല. തക്കംപാര്*ത്ത് ചൈന രംഗപ്രവേശം നടത്തിയതായിരുന്നു കാരണം. ചൈനയില്* വ്യാപകമായി കൃഷിയിറക്കി, തുച്ഛമായ വിലയ്ക്കവര്* അമേരിക്കയിലേക്ക് വെളുത്തുള്ളിയെത്തിച്ചു. വിലകൂടിയ അമേരിക്കന്* വെളുത്തുള്ളിക്ക് ആവശ്യക്കാരില്ലാതായി, ചൈന വിപണി കൈപ്പിടിയിലുമാക്കി. തൊലിയുരിച്ച് പായ്ക്കറ്റുകളിലെത്തുന്ന ചൈനീസ് വെളുത്തുള്ളി അമേരിക്കക്കാരുടെ ദൈനംദിന ആവശ്യമായി അതിവേഗം മാറി. ചൈന കയറ്റുമതി പൊടിപൊടിക്കുകയും ചെയ്തു. കാലിഫോര്*ണിയയിലെ ഗിലോറിയാണ് യു.എസിലെ വെളുത്തുള്ളി ഇന്*ഡസ്ട്രിയുടെ കേന്ദ്രം. അവിടുത്തെ മൂന്ന് വലിയ ഉത്പാദകര്*ക്കു മാത്രമാണ് ചൈനയുടെ വിലക്കുറവെന്ന തന്ത്രത്തെ അതിജീവിക്കാനായത്. ബാക്കിയെല്ലാവരും കൃഷിനിര്*ത്തി. 2010-ഓടെ അമേരിക്കക്കാര്* കഴിക്കുന്ന വെളുത്തുള്ളിയുടെ 41 ശതമാനവും ചൈനയുടെ വിളവായിരുന്നു (മെക്*സിക്കോ, സ്*പെയ്ന്* തുടങ്ങിയ രാജ്യങ്ങളും യു.എസിലേക്ക് വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നു). ആഗോളമാര്*ക്കറ്റില്* വെളുത്തുള്ളിയുടെ ഭൂരിഭാഗവുമെത്തുന്നത് ഒറ്റ രാജ്യത്തുനിന്നാണ്, ചൈന. വിലക്കുറവ് എക്കാലത്തും ചൈനീസ് ഉത്പന്നങ്ങളുടെ വില്*പനതന്ത്രമാണ്. വെളുത്തുള്ളിയുടെ കാര്യത്തിലുമതെ. ഇത്രയും വിലക്കുറവില്* ഉത്പന്നങ്ങള്* വിപണിയിലെത്തിക്കാന്* ചൈനയ്ക്കു സാധിച്ചതിനു പിന്നില്* അടിമവേലയുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്*ട്ടുകള്*.

    ജിന്*ഷിയാങ്ങും ഭംഗിയേറും ചൈനീസ് വെളുത്തുള്ളിയും

    ചൈനയിലെ ഏറ്റവും വലിയ കാര്*ഷികപ്രവിശ്യകളിലൊന്നായ ഷാങ്*ഡോങ്ങിലാണ് വെളുത്തുള്ളിയുടെ ഭൂരിഭാഗവും വിളയുന്നത്. കൃത്യമായി പറഞ്ഞാല്* ഷാങ്*ഡോങ്ങിലെ ജിന്*ഷിയാങ്, ലോകത്തെ വെളുത്തുള്ളിയുടെ തലസ്ഥാനമെന്ന് ഇവിടം അറിയപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന ചൈനീസ് വെളുത്തുള്ളിയുടെ 80 ശതമാനവും ഇവിടെനിന്നാണ്. ഉള്ളിത്തണ്ടും കയറ്റുമതിയുണ്ട്. വലിയ അല്ലികളും (4-5 സെന്റിമീറ്റര്*) നിറക്കൂടുതലുമുണ്ട് ചൈനീസ് വെളുത്തുള്ളിക്ക്. കാഴ്ചയില്* ഭംഗിയുള്ള ഇതിനോട് അമേരിക്കക്കാര്*ക്കും യൂറോപ്യന്*മാര്*ക്കു വലിയ പ്രിയമാണ്. ഇതില്*തന്നെ കൂടുതല്* സ്*പൈസിയായ പര്*പ്പിള്* ഗാര്*ലിക്കിനാണ് ആവശ്യക്കാരേറെ.

    ചൈനയില്* വര്*ഷത്തില്* 20-25 ദശലക്ഷം ടണ്* വെളുത്തുള്ളി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇതില്* ഭൂരിഭാഗവും ആഭ്യന്തര ആവശ്യത്തിനുള്ളതാണ്. ഇന്*ഡൊനീഷ്യ, വിയറ്റ്*നാം, യു.എസ്. രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. ഇക്കാലമത്രയും ലോകത്തെ ഏറ്റവും വലിയ വെളുത്തുള്ളി ഉത്പാദകരാജ്യം (മുമ്പ് 90 ശതമാനമായിരുന്നത് ഇപ്പോള്* 75 ശതമാനമായി ചുരുങ്ങി) ചൈന തന്നെയായിരുന്നു. ഒപ്പം ഏറ്റവും ചെലവുകുറച്ച് വെളുത്തുള്ളി ഉത്പാദിക്കുന്ന രാജ്യവും. ഇന്ത്യയാണ് ഉത്പാദനത്തില്* രണ്ടാമത് (2022 സാമ്പത്തിക വര്*ഷത്തില്* 3.27 മെട്രിക് ടണ്*). ചൈനയെപ്പോലെ ഇന്ത്യയും വിളവിന്റെ ഭൂരിഭാഗവും ആഭ്യന്തരാവശ്യത്തിന് ഉപയോഗിക്കുന്നു. ഇന്ത്യന്* വെളുത്തുള്ളിയുടെ അല്ലി ചൈനീസിനേക്കാള്* ചെറുതാണ്.




    യു.എസ്. സര്*ക്കാര്* വെറുതെയിരുന്നില്ല

    കുറഞ്ഞ വിലയില്* ടണ്* കണക്കിന് വെളുത്തുള്ളി ചൈന അക്ഷരാര്*ഥത്തില്* യു.എസില്* കൊണ്ടുപോയി തള്ളുകയായിരുന്നു. അതുമൂലം, യു.എസിലെ കര്*ഷകരില്* നിന്ന് മാന്യമായ തുകയ്ക്ക് വെളുത്തുള്ളി വാങ്ങാന്* സ്വദേശികള്* തയ്യാറായില്ല. വലിപ്പമുള്ള ചൈനീസ് വെളുത്തുള്ളി കുറഞ്ഞ വിലയില്* കിട്ടുമ്പോള്* എന്തിന് വലിയ വിലകൊടുത്ത് യു.എസിലേത് വാങ്ങണം! അമേരിക്കന്* വിപണിയില്* ന്യായവിലയേക്കാള്* തുച്ഛമായ വിലയ്ക്ക് വിദേശഉത്പന്നങ്ങള്* 'ഡംപ്' ചെയ്യുന്നത് തടയാന്* സര്*ക്കാര്* കൊണ്ടുവന്ന നിയമമാണ് ആന്റി ഡംപിങ് നിയമം. ചൈനീസ് വെളുത്തുള്ളി തങ്ങള്*ക്ക് ഭീഷണിയാണെന്നു കണ്ടപ്പോള്* രാജ്യത്തെ ഉത്പാദകര്* പ്രക്ഷോഭം തുടങ്ങി. 1994-ല്* സര്*ക്കാര്* അന്വേഷണം നടത്തുകയും കുറ്റക്കാരായ ചൈനീസ് കമ്പനികള്*ക്ക് ആന്റി ഡംപിങ് നിയമപ്രകാരം 376 ശതമാനം വരെ തീരുവ ചുമത്താന്* തീരുമാനിക്കുകയും ചെയ്തു. കമ്പനികള്*ക്കെല്ലാം റിവ്യൂവും നിര്*ബന്ധമാക്കി. പക്ഷേ, നിയമത്തിലെ പഴുതുകളിലൂടെ ചൈനീസ് കമ്പനികള്* എളുപ്പം ഇതിനെ മറികടന്നു. യു.എസിലേക്ക് വീണ്ടും വിലകുറഞ്ഞ വെളുത്തുള്ളിയൊഴുകി.

    2019-ല്* ഡൊണാള്*ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ചൈനീസ് വെളുത്തുള്ളിക്ക് യു.എസ്. 25 ശതമാനം താരിഫ് ഏര്*പ്പെടുത്തി. സ്വാഭാവികമായും വിപണിയില്* പിടിച്ചുനില്*ക്കാന്* ചൈനീസ് വെളുത്തുള്ളിക്ക് വില കൂട്ടേണ്ടിവന്നു. ഇത് യു.എസിലെ കര്*ഷകര്*ക്ക് അല്*പം ആശ്വാസം പകരുന്നതായിരുന്നു. പക്ഷേ, അപ്പോഴും ആഭ്യന്തര ഉത്പന്നവുമായി തട്ടിച്ചുനോക്കുമ്പോള്* വിലക്കുറവ് ചൈനീസ് വെളുത്തുള്ളിക്കുതന്നെ.യൂറോപ്യന്* യൂണിയനും ചൈനീസ് വെളുത്തുള്ളിക്ക് ഉയര്*ന്ന തീരുവ ചുമത്തിയിരുന്നു. തീരുവ വെട്ടിക്കാന്* ചൈനയില്* നിന്ന് നോര്*വേ വഴി യൂറോപ്പിലേക്ക് വെളുത്തുള്ളി കടത്തി പിടിക്കപ്പെട്ടവര്* ധാരാളമാണ്. യൂറോപ്യന്* രാജ്യമല്ലാത്ത നോര്*വേയില്* വെളുത്തുള്ളിക്ക് ഇറക്കുമതിത്തീരുവയില്ല, അതിനാല്* ചൈനയില്* നിന്ന് ആദ്യം ലോഡ് അവിടെയെത്തിക്കും, അവിടെനിന്ന് യൂറോപ്യന്* രാജ്യങ്ങളിലേക്കും. യൂറോപ്പിലേക്ക് ചൈനീസ് ഗാര്*ലിക് കടത്തുന്ന വലിയൊരു ശൃംഖല തന്നെ പ്രവര്*ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്*ട്ട്.

    തടവുപുള്ളികളും ചെലവുകുറയ്ക്കലും

    വിചാരണത്തടവുകാരെ പാര്*പ്പിച്ച ചൈനയിലെ ജയിലുകളിലേക്ക് ലോറികളില്* വെളുത്തുള്ളി കൊണ്ടുപോകുന്നതും തിരിച്ചിറങ്ങിവരുന്നതും കുറച്ചുവര്*ഷങ്ങള്*ക്കുമുമ്പ് വലിയ വാര്*ത്തയായിരുന്നു. വെളുത്തുള്ളി തൊലിയുരിയാന്* തടവുപുള്ളികളെ ഉപയോഗിക്കുന്നുണ്ടെന്ന വസ്തുതയിലേക്കാണ് വിദേശമാധ്യമങ്ങള്* പുറത്തുവിട്ട റിപ്പോര്*ട്ടില്* വിരല്* ചൂണ്ടുന്നത്. ചൈന കുറഞ്ഞവിലയ്ക്ക് വെളുത്തുള്ളിവ്യാപാരം നടത്തുന്നത് തടവുപുള്ളികളടക്കമുള്ളവരെ അടിമപ്പണി ചെയ്യിപ്പിച്ചാണെന്ന സംശയമുയരാന്* മറ്റൊന്നും വേണ്ടിവന്നില്ല. 2018-ല്* നെറ്റ്ഫ്*ലിക്*സ് പുറത്തിറക്കിയ റോട്ടന്* എന്ന ഡോക്യൂമെന്ററിയില്* ഇതിന്റെ തെളിവുകള്* കാണാം. ജയിലിനകത്തെ ഒളിക്യാമറ ദൃശ്യങ്ങളടക്കം ഉദ്ധരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. വൃത്തിഹീനമായ സാഹചര്യവും വെളുത്തുള്ളി പൊളിച്ച് തടവുപുള്ളികളും നഖം പറിഞ്ഞുപോരുന്നതുമായ അവസ്ഥയുമൊക്കെ ക്യാമറാദൃശ്യങ്ങളില്* കാണാമെന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വെളുത്തുള്ളികമ്പനികള്*ക്ക് സര്*ക്കാരിന്റെ സഹകരണമുണ്ട്. തടവുപുള്ളികള്*ക്ക് 14 മുതല്* 16 മണിക്കൂര്* വരെ അടിമപ്പണി ചെയ്യേണ്ടിവരുന്നു. പ്രതിഫലം തുച്ഛമായിരിക്കും. ചിലപ്പോള്* നല്*കിയെന്നും വരില്ല. ആരെക്കൊണ്ടെങ്കിലും നിര്*ബന്ധിച്ച് പണിയെടുപ്പിച്ചുള്ള ഉത്പന്നം ഇറക്കുമതി ചെയ്യുന്നത് യു.എസ്. അടക്കമുള്ള രാജ്യങ്ങള്* നിരോധിച്ചതാണ്. പക്ഷേ, ആരോപണങ്ങളുടെ പേരില്* ചൈനയില്* നിന്നുള്ള വെളുത്തുള്ളി നിരോധിക്കാനൊന്നും യു.എസ്. മുതിര്*ന്നിട്ടുമില്ല. ഇത്തരം ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയും ചെയ്യുന്നു.

    ഉയ്ഗൂറുകളും ചൈനയിലെ അടിമവേലയും

    തടവുപുള്ളികളെയും മുസ്ലിം മതന്യൂനപക്ഷങ്ങളെയും നിര്*ബന്ധിത തൊഴിലെടുപ്പിക്കുന്നത് ചൈനയില്* പുതിയ സംഭവമല്ല. വിചാരണത്തടവുകാരടക്കം 23 ലക്ഷത്തോളം ജയില്*ജനസംഖ്യയുണ്ടിവിടെ(ഇന്*സ്റ്റിറ്റ്യൂട്ട് ഫോര്* ക്രിമിനല്* പോളിസി റിസെര്*ച്ച് കണക്ക്). യു.എസ്. കഴിഞ്ഞാല്* ലോകത്ത് ഏറ്റവുമധികം ജയില്* ജനസംഖ്യ ചൈനയിലാണ്. ഹാന്*ഡ് ബാഗുകള്* തൊട്ട് വാഷിങ് മെഷീനുകള്* വരെയുണ്ടാക്കുന്ന കമ്പനികള്* തടവുപുള്ളികളെ പണിക്കുപയോഗിക്കുന്നുണ്ടെന്ന് ജയില്*മോചിതര്* പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. സര്*ക്കാര്* ഈ കമ്പനികളെ അകമഴിഞ്ഞ് സഹായിക്കുകയുംചെയ്യും. ഉയ്ഗൂര്*, കസാഖ് വംശജര്* അടങ്ങുന്ന ലക്ഷക്കണക്കിന് മുസ്ലിം ന്യൂനക്ഷക്കാരെ ക്യാമ്പുകളിലും മറ്റ് തടവുകേന്ദ്രങ്ങളിലും പാര്*പ്പിച്ച് ചൈന അടിമവേല ചെയ്യിക്കുന്നുവെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്*ട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബ്രിട്ടനിലും യു.എസിലും ക്രിസ്മസ് വേളയില്* വില്*പനയ്*ക്കെത്തിയ ചൈനീസ് ഹാന്*ഡ് ബാഗിലും അലങ്കാരങ്ങളിലുമൊക്കെ തടവുപുള്ളികള്* ചൈനീസ് ഭാഷയിലെഴുതി രഹസ്യമായി ഒളിച്ചുകടത്തിയ കത്തുകള്*
    കണ്ടെത്തിയിട്ടുണ്ട്. ഗ്വാങ്ഷിയിലെ ജയിലില്* നിന്നുള്ളയാള്* എഴുതിയത് ഇങ്ങനെയാണ്, 'ഞങ്ങള്* ദിവസവും 14 മണിക്കൂര്* ജോലി ചെയ്യാന് നിര്*ബന്ധിതരാവുന്നു. അവര്* പറഞ്ഞത്ര പണി അതിനുള്ളില്* ചെയ്തുതീരാത്തവര്* അധികസമയമിരിക്കണം. അല്ലെങ്കില്* മര്*ദ്ദിക്കും.' ചൈനയില്* 50-ലധികം പ്രിസണ്* കമ്പനികളുണ്ടെന്നാണ് റിപ്പോര്*ട്ട്. ലഭ്യമായ രജിസ്*ട്രേഷന്* വിവരങ്ങളനുസരിച്ച് നിര്*മാണത്തൊഴിലിലേക്കടക്കം ഈ കമ്പനികള്* വ്യാപിച്ചുകിടക്കുന്നു. ചൈനയില്* തൊഴിലെടുക്കാന്* യുവാക്കളെ കിട്ടാനില്ലാത്തതും ജനസംഖ്യയിലെ ആനുപാതികപ്രശ്*നങ്ങളുമെല്ലാം (മുതിര്*ന്നവര്* കൂടുതലും യുവാക്കള്* കുറവും) ഒരു പരിധിവരെ പ്രശ്*നങ്ങള്*ക്ക് ആക്കംകൂട്ടുന്നുണ്ട്.





    പോളി സിലിക്കണും തടവുപുള്ളികളും

    സോളാര്* പാനലുണ്ടാക്കാനുള്ള പോളിസിലിക്കണ്* നിര്*മാണമാണ് മറ്റൊന്ന്. സോളാര്* ഗ്രേഡിലുള്ള പോളിസിലിക്കണ്* ഉത്പാദിപ്പിക്കുന്നതില്* ലോകത്ത് ഒന്നാമതാണ് ചൈന. ഇതില്* 50 ശതമാനവും വരുന്നത് ഷിന്*ഷിയാങ്ങില്* നിന്നും. ഉയ്ഗ്ുര്*, കസാഖ് വംശജര്* അടങ്ങുന്ന മുസ്ലിം ന്യൂനക്ഷക്കാരെ ക്യാമ്പുകളിലും തടവുകേന്ദ്രങ്ങളിലും പാര്*പ്പിച്ച് ഇത്തരം പണികളെടുപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. ഷിന്ഷിയാങ്ങിലെ ഇന്*ഡസ്ട്രിയല്* ഏരിയയിലെ ഫാക്ടറികളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. കുറേപ്പേരെ ചൈനയിലെ മറ്റു ദേശങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്. സൗരോര്*ജ്ജവും പോളിസിലിക്കണുമടക്കം ഊര്*ജമേഖല വികസിപ്പിക്കാന്* ഷിന്*ഷിയാങ് തയ്യാറെടുക്കുകയാണെന്നും അതിനു മുന്നോടിയായി കഴിഞ്ഞ അഞ്ചുവര്*ഷത്തിനിടെ ധാരാളം ഉയ്ഗൂറുകളെ വര്*ക്ക് സൈറ്റുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാര്*ത്തകള്* വന്നു. ബലപ്രയോഗത്തിലൂടെയാണ് ഉയ്ഗൂറുകളെ പലപ്പോഴും ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. പുറംലോകവുമായി ആശയവിനിമയത്തിനോ സ്വതന്ത്രമായി ചലിക്കാനോ തൊഴിലാളികള്*ക്ക് അവകാശമില്ല. നിരന്തരം ഇവര്* നിരീക്ഷണത്തിലായിരിക്കും. ശാരീരിക ഉപദ്രവം, സാമൂഹികജീവിതം നിഷേധിക്കല്*, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തല്* തുടങ്ങിയ പ്രശ്*നങ്ങളും നേരിടുന്നു.

    കുട്ടികളെ തൊഴിലിനുപയോഗിക്കുന്നു

    ചൈനയില്* ലിഥിയം-അയേണ്* ബാറ്ററികള്* ഉണ്ടാക്കാനുപയോഗിക്കുന്ന കൊബാള്*ട്ട് ഐര് ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ (ഡി.ആര്*.സി.)യിലെ ഖനികളില്* നിന്നാണ് ശേഖരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം കൊബാള്*ട്ട് ഉണ്ടാക്കുന്നത് ഡി.ആര്*സി.യാണ്. ഇവിടുത്തെ ഒട്ടുമിക്ക ഖനികളുടെയും ഉടമസ്ഥരോ അല്ലെങ്കില്* അവര്*ക്ക് സാമ്പത്തികസഹായം ചെയ്യുന്നതോ ചൈനീസ് കമ്പനികളാണ്. ഈ ഖനികളില്* കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ടെന്നാണ് യു.എസ്. റിപ്പോര്*ട്ട്.

    ചൈനയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുണ്ടാക്കാന്* 13-നും 15-നും ഇടയില്* പ്രായമുള്ള കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. ഗ്വാങ്*ഡോങ് പ്രവിശ്യയില്* ഇത്തരത്തിലുള്ള നൂറുകണക്കിന് കേസുകള്* എന്*.ജി.ഒ.കളും മാധ്യമങ്ങളും കണ്ടെത്തി. ഹെനാന്*, ഷാങ്ഷി, സിച്വാന്* പ്രവിശ്യകളില്* നിന്നാണ് ഇവിടേക്ക് പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നത്. ചില ഫാക്ടറികള്* സ്*കൂളുകളുമായി സഹകരിച്ചും കുട്ടികളെ ജോലിക്കെത്തിക്കും. സ്റ്റുഡന്റ് അപ്രന്റിസ്ഷിപ്പ്*സ് എന്നാണ് ഈ തൊഴിലിന് പേരിട്ടിരിക്കുന്നത്. കുട്ടികളുടെ കൂലിയില്* നല്ലൊരു ശതമാനവും പോകുന്നത് സ്*കൂളുകള്*ക്കാണ്. ട്യൂഷന്* ഫീയും ഭക്ഷണത്തിന്റെ ഫീസും കട്ട് ചെയ്ത് കുട്ടികളുടെ കൈകളിലേക്കെത്തുന്നത് വളരെ തുച്ഛമായ തുകയും. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഗ്വാങ്*ഡോങില്* വില്*ക്കുന്ന സംഭവങ്ങളും റിപ്പോര്*ട്ട് ചെയ്തിട്ടുണ്ട്.

    മുടിയുത്പന്നങ്ങള്, കളിപ്പാട്ടങ്ങള്*, വൈന്*




    ആഗോള വിപണിയിലേക്കെത്തുന്ന വിഗ് പോലുള്ള മുടിയുത്പന്നങ്ങളില്* 80 ശതമാനത്തിലധികവും ചൈനയില്* നിന്നാണ്. മതന്യൂനപക്ഷങ്ങളെ അടിമവേല ചെയ്യിക്കുന്നുവെന്നാണ് ഈ മേഖല നേരിടുന്ന ആരോപണം. സിച്വാന്*, ഗ്വാങ്ഷി എന്നിവിടങ്ങളില്* നിന്നുള്ള 'യി' വംശത്തിലുള്ള കുട്ടികളെ ഗ്വാങ്*ഡോങ്ങിലേക്ക് കളിപ്പാട്ടമുണ്ടാക്കാന്* കൊണ്ടുപോകുന്നു. 40000 മുതല്* ലക്ഷം വരെ കുട്ടികളെ പരുത്തികൃഷിയിലും വ്യവസായത്തിലും ഉപയോഗിക്കുന്നുണ്ട്. മതപരമായി നിഷിദ്ധമായ വൈനുണ്ടാക്കുന്ന ജോലികള് ചൈനയിലെ ഉയ്ഗൂറുകള്*ക്ക് ചെയ്യേണ്ടിവരുന്നു. ഫോട്ടോവോള്*ട്ടായിക് ഇങ്കോട്ട്*സ്, വേഫേഴ്*സ്, സോളാര്* സെല്*, സോളാര്* മൊഡ്യൂള്*സ് ഫിഷിങ് മേഖല എന്നിവയ്ക്ക് ഫിലിപ്പീന്*സില്* നിന്നും ഇന്*ഡൊനേഷ്യയില്* നിന്നുമുള്ള കുടിയേറ്റതൊഴിലാളികളെ ഉപയോഗിക്കുന്നു. എട്ടിനും 17-നും ഇടയില്* പ്രായമുള്ള കുട്ടികളെ ഷാന്*ഷി, ഹെനാന്* പ്രവിശ്യകളില്* ഇഷ്ടികയുണ്ടാക്കാന്* ഉപയോഗിക്കുന്നു. പാവപ്പെട്ടവര്*ക്ക് തൊഴില്*സാധ്യതയുണ്ടാക്കിക്കൊടുത്തു എന്നാണ് ആരോപണങ്ങളോടുള്ള ചൈനീസ് സര്*ക്കാരിന്റെ പ്രതികരണം,

    ഷിന്*ഷിയാങ്ങിലെ ഉയ്ഗൂറുകളും റീ എജ്യുക്കേഷന്* ക്യാമ്പുകളും

    ചൈനയുടെ വടക്കുപടിഞ്ഞാറുള്ള പ്രവിശ്യയാണിത്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയും. ടിബറ്റുപോലെ ഒരു സ്വയംഭരണമേഖല. ഭൂരിഭാഗവും മരുപ്രദേശമാണ്. എണ്ണ, പ്രകൃതിവാതക സമ്പുഷ്ടവും. മതന്യൂനപക്ഷമായ ഉയ്ഗൂര്* വംശജര്* കാലങ്ങളായി കഴിഞ്ഞുപോരുന്ന പ്രദേശമാണ് ഷിന്*ഷിയാങ്. നിലവില്* പ്രവിശ്യയിലെ ജനസംഖ്യയുടെ പകുതിയും ഇവരാണ് (1.2 കോടിയോളംങ്). ടര്*ക്കിഷുമായി സാമ്യമുള്ള സ്വന്തം ഭാഷയുള്ളവരാണ് ഉയ്ഗൂറുകള്*. സാംസ്*കാരികമായും വംശീയമായും മധ്യേഷ്യയുമായി അടുപ്പം. ചൈനയിലെ വംശീയഭൂരിപക്ഷമായ ഹാന്* സമുദായക്കാര്*ക്ക് ഉയ്ഗൂറുകളോട് ചതുര്*ഥിയാണ്. അടിമകളായാണ് അവരെ കാണുന്നത്. ഉയ്ഗൂറുകള്*ക്കെതിരേ കടുത്ത മനുഷ്യാവകാശലംഘനങ്ങള്* നടക്കുന്നുണ്ടെന്നും ഷിന്*ഷിയാങ്ങിലെ ഉയ്ഗൂറുകളടക്കമുള്ളവരെ ചൈന കൂട്ടുക്കുരുതി നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളായ ആംനസ്റ്റി ഇന്റര്*നാഷണല്*, ഹ്യൂമണ്* റൈറ്റ്*സ് വാച്ച് തുടങ്ങിയവര്* ആരോപിക്കുന്നു.

    ഉയ്ഗൂര്* മേഖലകളിലേക്ക് കഴിഞ്ഞ പതിറ്റാണ്ടുകള്*ക്കിടെ ഹാന്* വംശജര്* ധാരാളമായി കുടിയേറുന്നുണ്ട്. ഇത് പലപ്പോഴും ഇരുവിഭാഗങ്ങളും തമ്മില്* സംഘര്*ഷത്തിന് കാരണമാകുന്നു. പ്രദേശത്ത് ഉയ്ഗൂറുകളുടെ മേല്*ക്കൈ ഇല്ലാതാക്കാന്* സര്*ക്കാര്* നേരിട്ടാണ് ഹാന്* വംശജരെ ഇവിടേക്ക് കൊണ്ടുവരുന്നതെന്ന് ആരോപണമുണ്ട്. പള്ളികളും കുഴിമാടങ്ങളും നശിപ്പിച്ച് മുസ്ലിം സംസ്*കാരം രാജ്യത്തില്ലാതാക്കാനും ചൈന ശ്രമിക്കുന്നു. എന്നാല്*, ഭീകരപ്രവര്*ത്തനം തടയാനെന്ന പേരിലാണ് ചൈന ഉയ്ഗൂറുകളെ വേട്ടയാടുന്നത്. 'റീ എജ്യുക്കേഷന്* ക്യാമ്പി'ലേക്കെന്ന പേരിലാണ് ഉയ്ഗൂറുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ക്യാമ്പുകളിലും തടവുകേന്ദ്രങ്ങളിലും നിര്ബന്ധപൂര്*വം പാര്*പ്പിക്കുന്നത്. 380-ലധികം റീ എജ്യുക്കേഷന്* ക്യാമ്പുകള്* ഷിന്*ഷിയാങ്ങിലുണ്ടെന്നാണ് കണക്ക്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്* ഉയ്ഗൂറുകള്* ഷിന്*ഷിയാങ്ങിനെ സ്വതന്ത്രമായി പ്രഖ്യാപിച്ചിരുന്നു. പക്ഷേ, 1949-ല് ചൈനയില്* പുതിയ കമ്യൂണിസ്റ്റ് സര്*ക്കാര്* വന്നപ്പോള്* മേഖല പൂര്*ണമായും അതിനു കീഴിലായി.

    പടിഞ്ഞാറന്* രാജ്യങ്ങള്* പരുത്തി നിരോധിച്ചു

    ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ പരുത്തിയുടെ അഞ്ചിലൊന്നും ഷിന്*ഷിയാങ്ങില്* നിന്നാണ്. കഴിഞ്ഞ വര്*ഷം ചൈനയിലെ ഷിന്*ഷിയാങ് പ്രവിശ്യയില്* നിന്നുള്ള പരുത്തി ഉത്പന്നങ്ങളുടെ ഇറക്കുമതി യു.എസ്. നിരോധിച്ചു. ഉയ്ഗൂറുകളെ ഇവിടെ നിര്*ബന്ധിതതൊഴിലെടുപ്പിക്കുന്നെന്ന റിപ്പോര്*ട്ടിനെത്തുടര്*ന്ന് ഉയ്ഗുര്* ഫോഴ്*സ്ഡ് ലേബര്* പ്രിവെന്*ഷന്* ആക്ട് പ്രകാരമാണ് നിയന്ത്രണം. ഇറക്കുമതി ചെയ്യുന്നത് അടിമവേലയിലൂടെ ഉത്പാദിപ്പിച്ച അസംസ്*കൃതവസ്തുക്കളല്ലെന്ന് വാങ്ങുന്ന കമ്പനികള്* തെളിയിക്കണമെന്നായിരുന്നു സര്*ക്കാരിന്റെ നയം. തുടര്*ന്ന് പടിഞ്ഞാറന്* ബ്രാന്*ഡുകള്* ഇവിടെനിന്നുള്ള പരുത്തി ശേഖരിക്കുന്നത് നിര്*ത്തിവെച്ചു. യു.എസ് കോണ്*ഗ്രസിന്റെ കണക്കുപ്രകാരം പത്തുലക്ഷത്തിലധികം ഉയ്ഗൂറുകളെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും 2017 ഏപ്രില്* മുതല്* ഷിന്*ഷിയാങ്ങില്* ചൈന തടവിലാക്കിയിട്ടുണ്ട്. ഇതില്* നല്ലൊരു ശതമാനത്തെയും ശമ്പളമില്ലാതെയോ തുച്ഛമായ ശമ്പളത്തോടെയോ ജോലിചെയ്യിപ്പിക്കുന്നു.

    വെളുത്തുള്ളിക്കയറ്റുമതി വര്*ധിപ്പിച്ച് ഇന്ത്യ




    ഇക്കൊല്ലം ഇന്ത്യയുടെ സുഗന്ധവ്യഞ്ജനക്കയറ്റുമതിയില്* ഇടിവുവന്നെങ്കിലും വെളുത്തുള്ളിക്കയറ്റുമതി കുത്തനെ ഉയര്*ന്നു. കോവിഡ് കാരണം ചൈനയില്* നിന്നുള്ള വെളുത്തുള്ളി 20-25 ശതമാനം വരെ കുറഞ്ഞതായിരുന്നു കാരണം. 2022-നും 2023-നുമിടയിലുള്ള കാലയളവില്* 47,329 ടണ്* വെളുത്തുള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ചൈനീസ് വെളുത്തുള്ളിയുടെ വരവു കുറഞ്ഞപ്പോള്* ആഫ്രിക്കന്*, ഏഷ്യന് രാജ്യങ്ങളില്* നിന്ന് ഇന്ത്യന്* വെളുത്തുള്ളിക്ക് ആവശ്യമുയരുകയായിരുന്നു.ചൈനീസ് വെളുത്തുള്ളിയുടെ വില വര്*ധിച്ചതോടെ, തുര്*ക്കി പോലുള്ള ചില പശ്ചിമേഷ്യന്* രാജ്യങ്ങളും ആഫ്രിക്കന്* രാജ്യങ്ങളും വെളുത്തുള്ളിക്ക് ഇന്ത്യയെ സമീപിച്ചു. എന്നാല്*, വില കൂടിയിട്ടും ചൈനീസ് വെളുത്തുള്ളിയെ കൈവിടാന്* യൂറോപ്പും യുഎസും തയ്യാറായില്ല.

    ഇന്ത്യയില്* മധ്യപ്രദേശിലാണ് ഏറ്റവുമധികം വെളുത്തുള്ളി കൃഷിചെയ്യുന്നത്. രാജസ്ഥാന്*, ഉത്തര്*പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, അസം, ഒഡിഷ, ഹരിയാന, പശ്ചിമബംഗാള്*, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഉത്പാദിപ്പിക്കുന്നു. മലേഷ്യ, തായ്*ലാന്*ഡ്, നേപ്പാള്*, വിയറ്റ്*നാം എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി കൂടുതലും. 8000 കൊല്ലങ്ങള്*ക്കുമുമ്പേ മനുഷ്യന് വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളെപ്പറ്റി അറിയാമായിരുന്നുന്നെന്ന് പുരാതന ചൈനീസ് ലിഖിതങ്ങളില്* രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്*, ഇന്ത്യന്* സംസ്*കാരങ്ങളിലും ഇതു പ്രതിപാദിച്ചിട്ടുണ്ട്. മധ്യേഷ്യയാണ് വെളുത്തുള്ളിയുടെ ഉദ്ഭവപ്രദേശമെന്ന് കരുതുന്നു (പടിഞ്ഞാറന്* ചൈന, കിര്*ഗിസ്ഥാന്*, കസാഖ്സ്ഥാന്*).


  3. #1103
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    പടിഞ്ഞാറന്*തീരത്ത് അതിതീവ്ര ചുഴലിക്കാറ്റുകള്* രൂപപ്പെടുന്നതിന്റെ കാരണം കണ്ടെത്തി കുസാറ്റ് ഗവേഷകർ





    കൊച്ചി: ഇന്ത്യയുടെ പടിഞ്ഞാറന്* തീരത്തോട് ചേര്*ന്നുള്ള കിഴക്കന്* അറബിക്കടലില്* അതിശക്തമായ ചുഴലിക്കാറ്റുകള്*ക്ക് കാരണം സമുദ്രത്തിന്റെയും അന്തരീക്ഷ താപനിലയുടെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഘടനയുടെ സ്വാധീനം മൂലമെന്ന് കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്*വകലാശാലയിലെ ഗവേഷകർ. നേച്ചർ സയന്റിഫിക് റിപ്പോർട്സ് മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഈ സുപ്രധാന കണ്ടെത്തലുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്.


    കുസാറ്റിലെ അഡ്വാന്*സ്ഡ് സെന്റര്* ഫോര്* അറ്റ്മോസ്*ഫെറിക് റഡാര്* റിസര്*ച്ചിലെ (എസിഎആര്*ആര്*) ഡോക്ടറല്* ഗവേഷകനായ സി.എസ്. അഭിറാം നിര്*മ്മലിന്റെ ഗവേഷണ പ്രബന്ധത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ വിശദീകരിച്ചിരിക്കുന്നത്. എസിഎആര്*ആര്* ഡയറക്ടര്* പ്രൊഫ. എസ്. അഭിലാഷാണ് അഭിരാമിന്റെ ഗൈഡ്. ഐഎംഡി ഡിജിഎം ഡോ. മൃത്യുഞ്ജയ് മോഹപത്ര, നാഷണല്* സെന്റര്* ഫോര്* മീഡിയം റേഞ്ച് വെതര്* ഫോര്*കാസ്റ്റിംഗിലെ ഗവേഷകൻ ഡോ. ശ്യാം ശങ്കര്*, ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്* മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞന്* ഡോ. എ.കെ.സഹായ്, സസെക്*സ് സര്*വകലാശാലയിലെ ഭൂമിശാസ്ത്രജ്ഞന്* ഡോ. മാക്*സ് മാര്*ട്ടിന്* എന്നിവരാണ് പ്രബന്ധത്തിന്*റെ സഹലേഖകർ.

    അറബിക്കടലില്* ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്* കൂടുതല്* വ്യാപകമാകുന്നത് തെക്കുപടിഞ്ഞാറന്* മണ്*സൂണിന് തൊട്ടുമുമ്പുള്ള മാര്*ച്ച് മുതൽ ജൂണ്* വരെയും അതിനു ശേഷമുള്ള ഒക്ടോബര്* മുതൽ ഡിസംബര്* വരെയുള്ള മാസങ്ങളിലുമാണ്. സമുദ്രനിരപ്പിന്റെയും അന്തരീക്ഷത്തിന്റെയും താപനില, ചൂട്, മർദ്ദം എന്നിവ ഉണ്ടാക്കുന്ന തെര്*മോഡൈനാമിക് ഘടന കിഴക്കന്* അറബിക്കടലില്* ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനും തീവ്രതയ്ക്കും കാരണമാകുന്ന സൈക്ലോജനിസിസ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഭൗമോപരിതലത്തില്* നിന്ന് 4 മുതൽ 10 കിലോമീറ്റര്* വരെ ഉയരത്തിലുള്ള ട്രോപോസ്ഫിയറിന്റെ മധ്യഭാഗത്ത് താപ അസ്ഥിരതയുടെയും ഈര്*പ്പത്തിന്റെയും വര്*ധനവാണ്* ഉയര്*ന്ന തോതിലുള്ള ചുഴലിക്കാറ്റുകളുടെ രൂപപ്പെടലും തീവ്രതയും നിയന്ത്രിക്കുന്നത്.

    മണ്*സൂണിന് ശേഷമുള്ള കാലഘട്ടത്തില്* അതിതീവ്രമായ ചുഴലിക്കാറ്റുകൾ വര്*ധിച്ചുവരുന്ന പ്രവണതയെപ്പറ്റിയുള്ള ഈ പഠനത്തിൽ അതിതീവ്ര ചുഴലിക്കാറ്റുകളുടെ ദൈര്*ഘ്യം മൂന്നിരട്ടിയും എണ്ണം 80 ശതമാനവും വര്*ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതിക ഘടകങ്ങളിലെ മാറ്റവും സമുദ്രത്തിന്റെ ഉപരിതല താപനിലയും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

    തീരദേശ നഗര-ഗ്രാമീണ ആവാസവ്യവസ്ഥ, ഉപജീവനമാര്*ഗ്ഗം, സുരക്ഷ എന്നിവ മുന്*നിര്*ത്തി കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്തല്*, ദുരന്തസാധ്യത കുറയ്ക്കല്* എന്നിവയില്* ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രബന്ധം ഓർമ്മിപ്പിക്കുന്നു.

    തീരദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപകടങ്ങള്*, കൊടുങ്കാറ്റ് മുന്നറിയിപ്പ്, ആഘാതത്തെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കാലാവസ്ഥാ സേവനങ്ങള്*, പ്രാദേശികവല്*ക്കരിച്ച കാലാവസ്ഥാ സേവനങ്ങള്* തുടങ്ങിയവ ഈ ഗവേഷണപ്രബന്ധം ചര്*ച്ച ചെയ്യുന്നു.

    കഴിഞ്ഞ അഞ്ച് വര്*ഷമായി എസിഎആര്*ആര്* പ്രാദേശികമായി നേതൃത്വം നല്*കിയ മത്സ്യത്തൊഴിലാളികളുമായുള്ള ഫോര്*കാസ്റ്റിംഗ് എന്ന ഗവേഷണ പദ്ധതിയുടെ ഫലമായാണ് ഈ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഐഎംഡി, ഇന്ത്യന്* നാഷണല്* സെന്റര്* ഫോര്* ഓഷ്യന്* ഇന്*ഫര്*മേഷന്* സര്*വീസസ്, തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കരകൗശല മത്സ്യബന്ധന കമ്മ്യൂണിറ്റികള്* എന്നിവ സസെക്*സ് സസ്*റ്റൈനബിലിറ്റി, റോയല്* ജിയോഗ്രാഫിക്കല്* സൊസൈറ്റി, യുകെ റിസര്*ച്ച് ആന്*ഡ് ഇന്നൊവേഷന്* എന്നിവരും സസെക്*സ് സര്*വകലാശാലയുടെ ഈ ഗവേഷണത്തിൽ പങ്കാളികളായി. കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങള്*, തന്മൂലം കരകൗശല- മത്സ്യത്തൊഴിലാളികള്* നേരിടുന്ന പ്രത്യാഘാതങ്ങള്*, കാലാവസ്ഥാ പ്രവചനങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങള്* എന്നിവയെക്കുറിച്ചുള്ള ഗവേഷണമാണ് ഈ പ്രബന്ധത്തിനാധാരം. പ്രാദേശിക സമുദ്രകാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള മറ്റൊരു സംയുക്തപഠനം ജേണലില്* ഉടൻ പ്രസിദ്ധീകരിക്കും.

  4. #1104
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഒരു ഭാഗത്ത് പട്ടിണിമരണം; മറുഭാഗത്ത് പാഴാകുന്ന ഭക്ഷണം ഭൂമിക്കുതന്നെ ഭീഷണി




    ഇംഗ്ലണ്ടിൽ ഗ്ലാസ്റ്റൺബറിയിൽ തൊഴിലാളികൾ ഭക്ഷണ മാലിന്യങ്ങൾ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നു (ഫയൽ ചിത്രം) |

    ലോകമെമ്പാടുമുള്ള 34.5 കോടിയിലധികം ആളുകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് വേൾഡ് ഫുഡ് പ്രോഗാം കണക്കാക്കുന്നത്. 82.8 കോടി ആളുകളാകട്ടെ ഓരോ രാത്രിയും ഭക്ഷണമില്ലാതെയാണ് തള്ളിനീക്കുന്നത്. ഭക്ഷ്യദൗർലഭ്യം ലോകത്ത് എല്ലായിടത്തുമുണ്ട്. കുറഞ്ഞ വരുമാനമുള്ള 48 രാജ്യങ്ങളിൽ ഇത് അത്യന്തം ഗുരുതരവുമാണ്. ബുർക്കിന ഫാസോ, മാലി, സൊമാലിയ, ദക്ഷിണ സുഡാൻ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ വിഭാഗം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണ്. പ്രതിവർഷം 31 ലക്ഷം കുട്ടികൾ ഉൾപ്പെടെ ഏകദേശം 90 ലക്ഷം ആളുകൾ പട്ടിണിമൂലം മരിക്കുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി നേരിടുന്നവരുടെ എണ്ണവും അവർക്ക് സഹായം എത്തിക്കാൻ ആവശ്യമായ ചെലവും തമ്മിൽ പൊരുത്തപ്പെടാൻ സാധ്യതയില്ലാത്ത വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാര്യത്തിൽ നേരിടുന്ന വലിയ വെല്ലുവിളി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർദ്ധിച്ചതോടെ ഭക്ഷ്യസഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് എക്കാലത്തെയും ഉയർന്ന നിലയിലാണ്.


    അതേസമയം, ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തിൽ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഭക്ഷണം പാഴാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതിന് പുറമേ വലിയ സാമ്പത്തിക നഷ്ടവും നമ്മുടെ ഭൂമിക്കും വലിയ വെല്ലുവിളിയുമാണ്. ഭക്ഷണം പാഴാക്കുന്നത് കേവലം മാനുഷികമോ സാമൂഹികമോ ആയ ഒരു പ്രശ്നം മാത്രമല്ല, അതൊരു കടുത്ത പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അത് നമ്മുടെ ചവറ്റുകുട്ടയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. മാലിന്യക്കൂമ്പാരങ്ങളിൽ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു, കാർബൺ ഡൈ ഓക്*സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകം. മാലിന്യകൂമ്പാരത്തിൽ നമ്മൾ പാഴാക്കുന്ന ഭക്ഷ്യമാലിന്യമാണ് ആഗോള തലത്തിൽ മീഥെയ്ൻ ഉത്പാദനത്തിന്റെ ഏകദേശം 8 ശതമാനത്തിനും കാരണമെന്ന് മനസിലാക്കുമ്പോഴാണ് ഈ കണക്ക് ഗുരുതരമാകുന്നത്. കൂടാതെ, ഭക്ഷണം വലിച്ചെറിയുമ്പോൾ അത് ഉണ്ടാക്കുന്നതിനായി ചെലവഴിച്ച സമയവും വിഭവങ്ങളും ഊർജ്ജവും നമ്മൾ പാഴാക്കുന്നു.



    ഇന്*ഡൊനീഷ്യയിലെ പാപ്പുവ പ്രവിശ്യയിലെ ടിമികയില്* ഖനന പ്രവര്*ത്തനങ്ങള്* നടക്കുന്ന സ്ഥലത്ത് തൊഴിലാളികള്* ഭക്ഷണം കഴിക്കുന്നു |

    എത്ര ഭക്ഷണം പാഴാക്കുന്നു, കണക്കുകൾ പറയും

    ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏതാണ്ട് മൂന്നിലൊന്നും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നുവെന്നാണ് വേൾഡ് ഫുഡ് പ്രോഗാമിന്റെ കണക്കുകൾ പറയുന്നത്. പ്രതിവർഷം ഏകദേശം 13 കോടി ടൺ ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തിൽ നഷ്ടപ്പെടുത്തുന്നത്. ഏകദേശം 1 ലക്ഷം കോടി യു.എസ്. ഡോളർ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഇത്. ഉത്പാദനശേഷം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്ന ഇവ 200 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ പര്യാപ്തമാണെന്നാണ് കണക്കാക്കുന്നത്. ആഗോളതലത്തിൽ നഷ്ടപ്പെടുകയോ പാഴാക്കുന്നതോ ആയ ഭക്ഷണത്തിന്റെ നാലിലൊന്ന് മാത്രം ലാഭിക്കാൻ കഴിഞ്ഞാൽ പോലും ലോകത്തിലെ 80 കോടിയോളം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ഇത് മതിയാകും. ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 13 ശതമാനവും വിളവെടുപ്പിനും ചില്ലറ വിൽപ്പനയ്ക്കും ഇടയിൽ നഷ്ടപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. ചില്ലറ വിൽപ്പനയിലും ഉപയോഗിക്കുന്ന ഘട്ടത്തിലും ഗണ്യമായ അളവിൽ ഇത് വീണ്ടും പാഴാകുന്നു. ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനമാകട്ടെ വീടുകളിലും ഭക്ഷണ സേവനരംഗത്തും ചിലറ വിൽപന ഘട്ടത്തിലുമാണ് പാഴാക്കപ്പെടുന്നതെന്നാണ് കണക്കാക്കുന്നത്.

    വികസ്വര രാജ്യങ്ങളിൽ 40 ശതമാനം നഷ്ടം സംഭവിക്കുന്നത് വിളവെടുപ്പിന് ശേഷമുള്ള, സംസ്*കരണ തലത്തിലാണ്. എന്നാൽ വ്യാവസായിക മുന്നേറ്റം കൈവരിച്ച രാജ്യങ്ങളിൽ 40 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകുന്നത് ചില്ലറ വിൽപ്പനയിലും ഉപഭോക്തൃതലത്തിലുമാണ്. പഴങ്ങളും പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളുമാണ് മറ്റ് ഏതൊരു ഭക്ഷണത്തേക്കാളും കൂടുതൽ പാഴാകുന്നത്. ആഗോളതലത്തിൽ ഓരോ വർഷവും പാഴാക്കി കളയുന്ന ഭക്ഷ്യവസ്തുക്കളിൽ 40 മുതൽ 50 ശതമാനവും പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ്. പാഴാക്കി കളയുന്ന ഭക്ഷ്യവസ്തുക്കളിൽ ധാന്യങ്ങൾ ഏകദേശം 30 ശതമാനവും എണ്ണക്കുരുക്കൾ 20 ശതമാനവും മീൻ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ 35 ശതമാനവുമാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 900 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ആ ഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഭക്ഷ്യോത്പാദനം 70 ശതമാനത്തോളം വർദ്ധിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ഭക്ഷണം പാഴായിപോകുന്നത് തടടേണ്ടത് അത്യാവശ്യമാണ്.



    കംബോഡിയയിലെ മാലിന്യസംഭരണ കേന്ദ്രത്തില്* നിന്ന് ഭക്ഷണാവശിഷ്ടങ്ങള്* ശേഖരിക്കുന്നവര്* |

    ഭക്ഷണം പാഴാക്കുന്നതിൽ ഇന്ത്യയും പിന്നിലല്ല

    സമ്പന്ന രാജ്യങ്ങളിലെ ഉപഭോക്താക്കൾ ഓരോ വർഷവും സബ്-സഹാറൻ ആഫ്രിക്കയിലെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിന്റെ അത്രയും ഭക്ഷണമാണ് പാഴാക്കുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രതിവർഷം 8.8 കോടി ടൺ ഭക്ഷണം പാഴാക്കപ്പെടുന്നതായാണ് കണക്കാക്കുന്നത്. യൂറോപ്പിൽ മാത്രം പാഴാക്കുന്ന ഭക്ഷണം 20 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. ലാറ്റിനമേരിക്കയിൽ പാഴാക്കുകയോ ചെയ്യുന്ന ഭക്ഷണമുണ്ടെങ്കിൽ അത് ഉപയോഗിച്ച് 30 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയും. കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ആഫ്രിക്കയിലും സ്ഥിതി മറിച്ചല്ല. ആഫ്രിക്കയിൽ പാഴാക്കുന്നത് 30 കോടി ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്ര ഭക്ഷണമാണ്. കാര്യക്ഷമമല്ലാത്ത സംസ്*കരണവും ഉണക്കലും മോശം സംഭരണവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തയുമാണ് ആഫ്രിക്കയിലെ ഭക്ഷ്യനഷ്ടത്തിന്റെ പ്രധാന ഘടകങ്ങളാണ്. കടുത്ത ദാരിദ്രം അനുഭവിക്കുന്ന സബ്-സഹാറൻ ആഫ്രിക്കയിൽ പോലും വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യനഷ്ടം വളരെ വലുതാണ്. 4 ബില്യൺ യുഎസ് ഡോളറിന്റെ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ പാഴായി പോകുന്നത്.

    ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഇന്ത്യയും ഒട്ടും പിന്നിലല്ല. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി.) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ വീടുകളിൽ പ്രതിവർഷം 68,760,163 ടൺ ഭക്ഷണമാണ് പാഴാക്കുന്നത്. ഒരാൾക്ക് ഏകദേശം 50 കിലോഗ്രാം. ഇന്ത്യയിലും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും തന്നെയാണ് അധികവും പാഴായി പോകുന്നത്. രാജ്യത്ത് പാഴായി പോകുന്നതിന്റെ 33 ശതമാനവും ധാധ്യങ്ങളാണ്. 24 ശതമാനം പഴങ്ങളും പച്ചക്കറികളും. 2020-ൽ, ഗ്ലോബൽ ഹംഗർ ഇൻഡക്*സ് പ്രകരാരം 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. അതായത് 13 രാജ്യങ്ങൾ മാത്രമാണ് അവരുടെ ജനസംഖ്യയുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയെക്കാൾ മോശം പ്രകടനം കാഴ്ചവെച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വലിയ തോതിൽ ഭക്ഷണം പാഴാക്കുന്നത്. ധാരാളം ആളുകൾ ഇപ്പോഴും ദിവസവും വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ അത് പാഴാക്കുന്നത് ഗുരുതരമായ ആശങ്കയായി തുടരുകയാണ്.



    തായ്ലന്*ഡിലെ പട്ടായയില്* ഒരു സൂപ്പര്*മാര്*ക്കറ്റില്* പ്ലാസ്റ്റിക്കില്* പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ആപ്പിളുകള്* |

    ഭക്ഷണം പാഴാക്കുന്നതിന് കാരണം എന്താണ്?

    ഭക്ഷണം നമ്മുടെ പ്ലേറ്റിലേക്ക് എത്തുന്നതിന് മുമ്പുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. വിളകൾ വളർത്തി വലുതാക്കണം, വിളവെടുക്കണം, സംസ്*കരിക്കണം, പാക് ചെയ്യണം, വിവിധ സ്ഥലങ്ങളിൽ എത്തിക്കണം, വിപണനം ചെയ്യണം, ഒടുവിൽ വിഭവങ്ങൾ തയ്യാറാക്കണം. ഈ ഘട്ടങ്ങളിൽ പലയിടത്തുവെച്ച് ഭക്ഷ്യവസ്തുക്കൾ പല വിധത്തിൽ പാഴായിപ്പോകാറുണ്ട്. തീൻമേശയിൽ നിന്നോ വീട്ടിൽനിന്നോ സ്ഥിരിമായി ഭക്ഷണം പാഴായിപ്പോകുന്നുണ്ട്. എന്നാൽ ഭക്ഷണം നമ്മുടെ മുന്നിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ വലിയ അളവിൽ പാഴാകുന്നുണ്ട്. ഉത്പാദനഘട്ടത്തിലുള്ള നഷ്ടം വലുതാണ്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തിന്റെ അപര്യാപ്തത, ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ മോശം രീതികൾ എന്നിവയ്ക്ക് പുറമേ പ്രകൃതിക്ഷോഭങ്ങൾ കാരണവും ഉത്പാദന ഘട്ടത്തിൽ ഭക്ഷ്യനഷ്ടം സംഭവിക്കുന്നു.

    ഇത് പുറമേ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലും ചീത്തയാകാം. കടകളിൽ വിൽപനയ്ക്ക് എത്തുക്കുന്ന ഘട്ടത്തിലും ഇത് സംഭവിക്കുന്നുണ്ട്. കടകൾ പ്പോഴും അവർക്ക് വിൽക്കാൻ കഴിയാത്ത് ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയുന്നു. ഭക്ഷണം കേടാകുന്നതിന് പുറമേ, ഭക്ഷ്യയോഗ്യമായവ ഉപഭോക്താക്കൾ മനഃപൂർവ്വം ഉപേക്ഷിക്കുന്നതും വെല്ലുവിളിയാണ്. ചില സമയങ്ങളിൽ, അമിതമായ ഉത്പാദനം കാരണം ഭക്ഷണം പാഴാക്കാനും സാധ്യതയുണ്ട്. ഭക്ഷണശാലകൾ, പലചരക്ക് കടകൾ, മറ്റ് സമാന സ്ഥാപനങ്ങൾ എന്നിവ ആവശ്യത്തിലധികം ഓർഡർ ചെയ്യുന്നതും വെല്ലുവിളിയാണ്. ഓരോ തവണയും ഭക്ഷണം പാഴായിപ്പോകുമ്പോൾ, ഓരോ ഘട്ടങ്ങളിലും നമ്മൾ വിനിയോഗിച്ച എല്ലാ വിഭവങ്ങളും പാഴാകുന്നു. യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് 2021 അനുസരിച്ച്, ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17% പാഴാക്കപ്പെടുന്നു, ഇതിൽ 43% വീടുകളിൽ നിന്നും 26% ഭക്ഷണ സേവനത്തിൽ നിന്നും 13% ചില്ലറവിൽപ്പനയിൽ നിന്നും വരുന്നു.



    സാന്* ഫ്രാന്*സിസ്*കോയിലെ മാലിന്യസംസ്*കരണ കേന്ദ്രത്തില്* കമ്പോസ്റ്റ് തയ്യാറാക്കാന്* ശേഖരിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്*

    ഭക്ഷ്യ മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതം

    സാമൂഹിക പ്രശ്*നങ്ങൾക്ക് പുറമേ ഭക്ഷണം പാഴാക്കുന്നതിന് വലിയ പാരിസ്ഥിതിക പ്രശ്*നങ്ങളുമുണ്ട്. പുറന്തള്ളുന്ന ഭക്ഷണം പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിലേക്കാണ് പോകുന്നത്. മാലിന്യക്കൂമ്പാരങ്ങളിൽ അവസാനിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ അഴുകുമ്പോൾ, വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു. കാർബണ് ഡൈ ഓക്*സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകമായ മീഥെയ്ൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന് പുറമേ ഉത്പാദനഘട്ടത്തിലും ഗതാഗതത്തിലും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വലിയ തോതിൽ കാർബൺ ഡൈ ഓക്*സൈഡ് പുറന്തള്ളുന്നു. മീഥെയ്ൻ, കാർബണ് ഡൈ ഓക്*സൈഡ്, ക്ലോറോ ഫ്*ലൂറോ കാർബണുകൾ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ അധിക അളവ് ഇൻഫ്രാറെഡ് വികിരണം ആഗിരണം ചെയ്യുകയും ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു.

    ലോകമെമ്പാടും ഉപയോഗിക്കുന്ന ജലത്തിന്റെ 70 ശതമാനവും കാർഷിക മേഖലയിലാണെന്നിരിക്കെ, ശുദ്ധജലത്തിന്റെയും ഭൂഗർ ഭജലസ്രോതസ്സുകളുടെയും കാര്യമായ പാഴാക്കലിനും ഇത് വഴിവെയ്ക്കുന്നു. ഭക്ഷ്യ ഉത്പാദന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും വെള്ളം ഉപയോഗിക്കുന്നുണ്ട്. വിളകൾ നനയ്ക്കുന്നതിനും മൃഗസംരക്ഷണത്തിനുമെല്ലാം വലിയ അളവിൽ വെള്ളം ആവശ്യമാണ്. ഇതിന് പുറമേ, ശുചീകരണത്തിനും സംസ്*കരണത്തിനും വെള്ളം ഉപയോഗിക്കുന്നു. ഭക്ഷണം പാഴാക്കുമ്പോൾ അത് ഉത്പാദിപ്പിക്കാൻ ഉപയോഗിച്ച വെള്ളവും കൂടിയാണ് പാഴായി പോകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരാൾക്ക് പ്രതിദിനം ആവശ്യമായ ഏറ്റവും കുറഞ്ഞ ജലത്തിന്റെ അളവ് ഏകദേശം 15-20 ലിറ്ററാണ്. ഇത്തരത്തിൽ പാഴായിപ്പോകുന്ന വെള്ളത്തിന്റെ ഒരംശം പോലും സംരക്ഷിച്ചാൽ, അത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുദ്ധജലം നൽകാൻ മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദിപ്പിക്കതിനുള്ള മുന്നൊരുക്കങ്ങളും പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഫാം സൃഷ്ടിക്കാൻ ഭൂമി തയ്യാറാക്കിയെടുക്കുന്നത് ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ജൈവവൈവിധ്യം കുറയ്ക്കുകയും ചെയ്യും.

    ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും പ്രദേശങ്ങളിലും ഉപഭോഗ തലത്തിലാണ് കൂടുതൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കി കളയുന്നത്. എന്നാൽ ശരിയായ വിളവെടുപ്പ് സാങ്കേതികത വിദ്യകളുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം മൂലം വികസ്വര രാജ്യങ്ങൾ ഈ ഘട്ടത്തിൽ ഭക്ഷണം നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനൊപ്പം തുടർന്നും അവിടങ്ങളിൽ ഭക്ഷണം പാഴാക്കുന്നു. ഇതോടെ അതിന്റെ പാരിസ്ഥിതിക ആഘാതം വർദ്ധിക്കും. സംസ്*കരിക്കുന്നതിനും ഗതാഗതത്തിനും സംഭരിക്കുന്നതിനും പാചകം ചെയ്യുന്നതിനും ചെലവഴിക്കുന്ന ഈർജ്ജവും പ്രകൃതി വിഭവങ്ങളും നാം കണക്കിലെടുക്കേണ്ടതുണ്ട്. നാം ഭക്ഷണം വലിച്ചെറിയുന്നത് നിർത്തിയാൽ, ഭക്ഷ്യ സംവിധാനം ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതക പുറംതള്ളൽ 11 ശതമാനം തടയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.



    യു.എസിലെ കാലിഫോര്*ണിയയിലെ ജെപ്സണ്* പ്രേരി ഓര്*ഗാനിക്സ് കമ്പോസ്റ്റ് കേന്ദ്രം (ഫയല്* ചിത്രം) |

    പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാം?

    ഭക്ഷണം പാഴാക്കുന്നത് തടയാൻ, വിളവെടുപ്പ് മുതലുള്ള പ്രക്രിയയുടെ ഓരോ ഘട്ടത്തിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കർഷകർ, ഭക്ഷണ സംസ്*കരണശാലകൾ മുതൽ വിൽപനശാലകളും, വ്യക്തിഗത ഉപഭോക്താക്കൾ വരെ ഈ മാറ്റം കൊണ്ടുവരണം. ആദ്യഘട്ടമെന്ന നിലയിൽ ഉത്പാദനം സന്തുലിതമാക്കുന്നതിന് മുൻഗണന നൽകണം. വയലിൽ ഭക്ഷ്യസാധനങ്ങളുടെ നാശം തടയാനായാൽ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഇതിനൊപ്പം മെച്ചപ്പെട്ട വിളവെടുപ്പ്, സംഭരണം, സംസ്*കരണം, വിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകണം. ഇക്കാര്യത്തിൽ ഉത്പാദകർക്കും വിതരണക്കാർക്കും ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഉത്പാദനത്തിലും സംഭരണത്തിലും സാങ്കേതികവിദ്യകളുടെ സഹായം തേടാം. വിളവെടുപ്പിനുശേഷം ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ ഭക്ഷണം ചീത്തയാകാം. ചില സ്ഥലങ്ങളിൽ, ശീതീകരണം എല്ലായ്*പ്പോഴും പ്രായോഗികമല്ല, പ്രത്യേകിച്ചും പല വികസ്വര രാജ്യങ്ങളിലും ഈ പ്രദേശങ്ങളിൽ ഇതിനുള്ള ബദലുകൾ കണ്ടെത്തണം.വൻകിട റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർക്ക് മാലിന്യം എവിടെയാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ ഇത് കുറക്കാൻ സാധിക്കും.

    മാലിന്യ നിർമാർജനമാണ് മറ്റൊരു പരിഹാരം. ഭക്ഷണം പുനരുപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അത് കമ്പോസ്റ്റക്കി മറ്റാവുന്നതാണ്. ഹോം കമ്പോസ്റ്റിംഗ് രീതികൾ വ്യാപകമാക്കുന്നതിലൂടെ വീടുകളിൽ പാഴായിപ്പോകുന്ന ഭക്ഷണം മാലിന്യക്കൂമ്പാരത്തിൽ എത്താതിരിക്കാൻ സഹായിക്കും. ചീഞ്ഞഴുകുന്ന മാലിന്യങ്ങളെ വിലയേറിയ വളമാക്കി മാറ്റാൻ ഇത് സഹായിക്കും. അതുവഴി കാർഷിക വിളകൾക്ക് ആവശ്യമായ ജൈവവളം ലഭിക്കാനും ഇത് ഇടയാക്കും. ജൈവ മാലിന്യത്തിൽ നിന്ന് ബയോഗ്യാസ്, ഇലക്ട്രിസിറ്റി അടക്കമുള്ള സാധ്യതകളും പരിഗണിക്കാവുന്നതാണ്. ഇത്തരത്തിൽ വലിയ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. അതുവഴി നഗരങ്ങൾ അവരുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കും. മറ്റൊന്ന് ഭക്ഷണ പദാർത്ഥങ്ങളുടെ പുനരുപയോഗമാണ്. ഭക്ഷണം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെങ്കിൽ, അത് കന്നുകാലികൾക്ക് തീറ്റ നൽകാനും വാണിജ്യ തീറ്റ ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാം. 2050-ഓടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഭക്ഷ്യോത്പാദനം പകുതിയിലധികം വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് യു.എൻ. പറയുന്നത്. എന്നൽ, ഭക്ഷണം പാഴാക്കുന്നത് കുറച്ചാൽ ഇത് ഏറെക്കുറേ പരിഹരിക്കാൻ സാധിക്കും.


  5. #1105
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ശുദ്ധവായു ശ്വസിക്കണമെങ്കിൽ 'ലോകത്തിന്റെ അറ്റത്ത്' എത്തണം...! ഗ്രിം മുനമ്പ് എങ്ങനെ ഇത്ര ശുദ്ധമായി?



    ഓസ്*ട്രേലിയയില്* ടാസ്മാനിയയ്ക്കടുത്താണ് ഈ ഗ്രിം മുനമ്പ്. കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷമലിനീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്* ഗ്രിം മുനമ്പിലെ വായു ലോകത്തിന് ആശ്വാസം പകരുന്നു





    ശുദ്ധമായ വായു... പുകയോ മാലിന്യങ്ങളോ നഗരത്തിരക്കുകളോ ഒന്നുമില്ലാത്ത ഇടങ്ങളിലെത്തുമ്പോള്* ശുദ്ധമായ വായുവിനേയും വെളളത്തേയും കുറിച്ച് പറയുന്നവരാണ് നമ്മളെല്ലാവരും. എന്നാല്*, പൂര്*ണമായും ശുദ്ധമായ വായു എന്നൊന്നുണ്ടോ? അത് ലഭിക്കുന്ന സ്ഥലമേതാണ്? 'ലോകത്തിന്റെ അറ്റത്ത്' എന്നാണ് അതിനുള്ള ഉത്തരം. അതെ, 'ലോകത്തിന്റെ അറ്റം' എന്ന് വിശേഷിപ്പിക്കുന്ന ഗ്രിം മുനമ്പിലാണ് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത്. ഒട്ടും മാലിന്യമേശാത്ത വായുവാണ് ഇവിടെയുള്ളത് എന്നാണ് ഗവേഷകലോകത്തിന്*റെ കണ്ടെത്തല്*. ഓസ്*ട്രേലിയയില്* ടാസ്മാനിയയ്ക്കടുത്താണ് ഈ ഗ്രിം മുനമ്പ്. കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷമലിനീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്* ഗ്രിം മുനമ്പിലെ വായു ലോകത്തിന് ആശ്വാസം പകരുന്നു. ഗ്രിം മുനമ്പിലെ വായു എങ്ങനെ ഇത്രത്തോളം ശുദ്ധതയുള്ളതായി ?


    ലോകത്തിന്റെ അറ്റത്തെ ശുദ്ധവായു

    ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറ് അറ്റത്തോടു ചേര്*ന്നാണ് ഗ്രിം മുനമ്പുള്ളത്. വിദൂര ദേശമായതിനാല്* മനുഷ്യസ്പര്*ശം നന്നേകുറവാണ് ഇവിടെ. മനുഷ്യസാന്നിധ്യം കുറവായതിനാല്* വ്യവസായങ്ങളോ നിര്*മാണങ്ങളോ മലിനീകരണമോ തുടങ്ങി പ്രകൃതിക്ക് അസ്വാഭാവികമായ ഒന്നും ഇവിടെയില്ല. ഈ ഒറ്റപ്പെടല്* തന്നെയാണ് ഗ്രിം മുനമ്പിനെ അത്രത്തോളം ശുദ്ധമാക്കുന്നതും. 45 കിലോ മീറ്റർ ദൂരത്തുള്ള സ്മിത്ട്ടണ്* ആണ് ഗ്രിം മുനമ്പിന് ഏറ്റവും അടുത്തുള്ള പട്ടണം. ഏറ്റവും അടുത്ത വലിയ നഗരമായ ടാസ്മാനിയ ആവട്ടെ 365 കിലോ മീറ്റർ ദൂരത്തും. ഗ്രിം മുതല്* സ്മിത്ട്ടണ്* വരെയുള്ള ദൂരപരിധിക്കുള്ളില്* പോലുംനിര്*മാണങ്ങളോ വ്യവസായങ്ങളോ ഇല്ല. ആള്*ത്താമസമുണ്ടെങ്കിലും പ്രകൃതിയോടിണങ്ങി, മണ്ണിനേയോ ജലത്തേയോ വായുവിനേയോ മുറിപ്പെടുത്താതെയാണ് ഇവരുടെ ജീവിതശൈലി.അതുകൊണ്ട് മനുഷ്യനാല്* സൃഷ്ടിക്കപ്പെടുന്ന ഒരു മലിനീകരണവും ഇല്ലെന്നതാണ് ഗ്രിം മുനമ്പിലെ ശുദ്ധവായുവിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

    മലിനീകരണമില്ലായ്മ മാത്രമല്ല, മഞ്ഞുനിറഞ്ഞ അന്റാര്*ട്ടിക്ക് സമുദ്രത്തിന് മുകളില്*നിന്ന് വീശിയെത്തുന്ന ശക്തമായ പടിഞ്ഞാറന്* കാറ്റും ഇവിടത്തെ വായുവിന്റെ ശുദ്ധിക്ക്* പ്രധാന കാരണമാണെന്നാണ് കോമണ്*വെല്*ത്ത് സയന്റിഫിക് ആന്*ഡ് ഇന്*ഡസ്ട്രിയില്* റിസര്*ച്ച് ഓര്*ഗനൈസേഷന്* വ്യക്തമാക്കുന്നത്. അന്റാര്*ട്ടിക് സമുദ്രത്തിന് മുകളിലൂടെ ആയിരക്കണക്കിന് കിലോ മീറ്റര്* സഞ്ചരിച്ചാണ് പടിഞ്ഞാറന്* കാറ്റ് മുനമ്പിലേക്കെത്തുന്നത്. മണിക്കൂറില്* കുറഞ്ഞത് 180 കിലോ മീറ്റര്* വേഗത്തിലാണ്* ഗ്രിം മുനമ്പില്* കാറ്റു വീശുന്നത്. ഈ മേഖലയിലെ വായുവിന്റെ 30 ശതമാനവും പ്രാദേശിക അന്തരീക്ഷ സ്വാധീനമില്ലാത്ത ശുദ്ധവായു (ബേസ്*ലൈന്* എയര്*) ആണെന്നാണ് ഓര്*ഗനൈസേഷന്റെ പക്കലുള്ള കണക്കുകള്* പറയുന്നത്. ഈ 30 ശതമാനം വായു പടിഞ്ഞാറന്* കാറ്റാണെന്നും അവര്* വ്യക്തമാക്കുന്നു.

    കാലാവസ്ഥാവ്യതിയാനം അളക്കാന്* ഗ്രിം സ്റ്റേഷന്*

    ഗ്രിം മുനമ്പില്* സ്ഥിതി ചെയ്യുന്ന കേപ്പ് ഗ്രിം ബേസ് ലൈന്* അറ്റ്*മോസ്ഫറിക് പൊലൂഷന്* സ്റ്റേഷന്* ആണ് ഇവിടത്തെ വായു ഗുണനിലവാരം സംബന്ധിച്ച പഠനങ്ങള്* നടത്തുന്നത്. കാലാവസ്ഥ വ്യതിയാനും അളക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ലോകത്തെ 25 വലിയ അറ്റ്*മോസ്ഫറിക് സ്റ്റേഷനുകളിലൊന്നാണ് ഗ്രിം മുനമ്പിലെ ചെങ്കുത്തായ കുന്നുകള്*ക്ക് മേലെ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്*. വേള്*ഡ് മിറ്റീരിയോളജിക്കല്* ഓര്*ഗനൈസേഷന്*, ഓസ്*ട്രേലിയന്* ബ്യൂറോ ഓഫ് മിറ്റീരിയോളജി എന്നിവയുമായി ചേര്*ന്ന് പ്രവര്*ത്തിക്കുന്ന ഗ്രിം സ്*റ്റേഷന്* 1976-ലാണ് പ്രവര്*ത്തനം ആരംഭിച്ചത്. വായു ഗുണനിലവാരം അളക്കുന്നതിന് മാത്രമല്ല, ലോകത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളുടേയും പ്രധാന പങ്കാളിയാണ് ഇവര്*. വര്*ഷത്തില്* ആറ് തവണയാണ് ഈ സ്*റ്റേഷനില്*നിന്ന് അളവുകള്* പരിശോധിക്കുന്നത്. മെല്*ബണില്*നിന്നും സിഡ്*നിയില്*നിന്നുമെല്ലാമുള്ള പൊടിക്കറ്റ് വിശിയടിക്കുന്നത് ഗ്രിം മുനമ്പിലെ വായുമലിനീകരണത്തിന്റെ തോത് വര്*ധിപ്പിക്കുന്നുണ്ട്. പ്രവര്*ത്തനം തുടങ്ങിയ കാലത്ത് ഗ്രിം മുനമ്പിലെ കാര്*ബണ്*ഡയോക്*സൈഡിന്റെ അളവ് 333 ആയിരുന്നെങ്കില്* ഇന്ന് അത് 405 ആയി വര്*ധിച്ചിട്ടുണ്ട്.



    ഗ്രിം സ്റ്റേഷനിലെ നിരീക്ഷണസംവിധാനങ്ങള്*

    കാലാവസ്ഥാ വ്യതിയാനത്തിലേക്കും ഓസോണ്* പാളിയുടെ ശോഷണത്തിലേക്കും നയിക്കുന്ന കാരണങ്ങള്* ഇവിടെ നിരീക്ഷിക്കുന്നു. കാര്*ബണ്* ഡൈ ഓക്*സൈഡ് (CO2), ക്ലോറോഫ്*ളൂറോ കാര്*ബണുകള്* (CFCs) ,ഓസോണ്* (O3), സൂക്ഷ്മകണികകള്* എന്നിവയ്*ക്കൊപ്പം ഉഷ്ണത്തിന്റെ തോത്, മഴ, കാറ്റ്, ഈര്*പ്പം, മഞ്ഞ്, സൂര്യനില്*നിന്നുള്ള വികിരണങ്ങളുടെ സ്വാധീനം തുടങ്ങിയ പല വിവരങ്ങളും ഇവിടെ പഠനവിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഗോള അന്തരീക്ഷത്തിന്റെ ഘടന എങ്ങനെ മാറിയെന്നും അത് എങ്ങനെ വര്*ധിച്ചു കൊണ്ടിരിക്കുന്നുവെന്നും അറിയുന്നതിന് നിര്*ണായകമാണ് സ്*റ്റേഷനില്* രേഖപ്പെടുത്തുന്ന ഈ അളവുകള്*. ഗ്രിം മുനമ്പ് അടക്കമുള്ള ലോകത്തിലെ ഏതാനും സ്ഥലങ്ങളില്*നിന്ന് രേഖപ്പെടുത്തുന്ന ഈ അളവുകളുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് നിര്*ണയിക്കുന്നത്.



    കേപ് ഗ്രിമ്മിലെ സ്റ്റേഷനില്* ശേഖരിച്ചുവെച്ചിരിക്കുന്ന വായു സാംപിളുകള്*. 1970 മുതലുളള സാംപിളുകള്* ഇവിടെയുണ്ട്

    വ്യവസായ ശാലകളില്*നിന്നുള്ള പുകയോ പ്രാദേശിക മലിനീകരണമോ ഒന്നും തൊട്ടുതീണ്ടാത്ത ഗ്രിം മുനമ്പിലെ വായുവിനെ സ്റ്റേഷന്* വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. അത്തരത്തില്* നടത്തിയ പഠനത്തിലാണ് ലോകത്ത് ഏറ്റവും ശുദ്ധമായ വായുവുള്ള ചുരുക്കം സ്ഥലങ്ങളിലൊന്ന് ഗ്രിം മുനമ്പാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് റിസര്*ച്ച് ഓര്*ഗനൈസേഷനിലെ മുതിര്*ന്ന ഗവേഷക ഡോ. ആന്* സ്റ്റുവേര്*ട്ട് വ്യക്തമാക്കി. ഹവായിലെ മൗന ലോവ, മക്വാറി ദ്വീപ്, അന്റാര്*ട്ടിക്കയിലെ കേസി സ്റ്റേഷന്*, എന്*വൈ-ആലെസുന്*ഡിലെ സ്വാല്*ബാഡ് ടൗണ്* എന്നിവയാണ് ഗ്രിം മുനമ്പിന് പുറമേ വായു ഗുണനിലവാരമുള്ള മറ്റിടങ്ങള്* എന്നും ആന്* സ്റ്റുവേര്*ട്ട് വ്യക്തമാക്കുന്നു. 1970 മുതലുളള വായു സാംപിളുകള്* ഗ്രിം സ്റ്റേഷനില്* ശേഖരിച്ചുവെച്ചിട്ടുണ്ട്.

    ശുദ്ധവായുവിന്റെ ടാസ്മാനിയന്* ബ്രാന്*ഡ്

    ഓസ്ട്രേലിയന്* മെയിന്* ലാന്റില്* നിന്ന് 240 കിലോ മീറ്റര്* തെക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് സംസ്ഥാനമാണ് ടാസ്മാനിയ. ഗ്രിം മുനമ്പില്*നിന്ന് ഏതാണ്ട് 320 കിലോ മീറ്റർ ദൂരമുണ്ട് ടാസ്മാനിയയിലേക്ക്. ഓസ്ട്രേലിയയില്* തന്നെ നല്ല വായുഗുണനിലവാരമുള്ള മേഖലയാണ് ടാസ്മാനിയ. വര്*ഷം മുഴുവനും ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരം അനുഭവിക്കുന്ന പ്രദേശമായതിനാല്*ത്തന്നെ ലോകത്തില്* തന്നെ ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലമെന്ന ഖ്യാതി പണ്ടേ ടാസ്മാനിയയ്ക്കുണ്ട്. IQAir-ന്റെ 2019-ലെ വേള്*ഡ് എയര്* ക്വാളിറ്റി റിപ്പോര്*ട്ട് അനുസരിച്ച്, വായുവിലൂടെയുള്ള PM2.5 മലിനീകരണം ഏറ്റവും കുറവുള്ള 24 ഓസ്ട്രേലിയന്* സ്ഥലങ്ങളില്* 23 എണ്ണവും ടാസ്മാനിയയിലാണ്. കൂടാതെ ആഗോള തലത്തില്*, PM2.5 ലെവലില്* ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരവും ടാസ്മാനിയയിലുണ്ട്. അതുകൊണ്ടുതന്നെ ടാസ്മാനിയയില്* നിന്നുള്ള കുപ്പിയിലടച്ച യുദ്ധവായുവിന് മാര്*ക്കറ്റിലും ഡിമാന്*ഡ് ഏറെയുണ്ടായിരുന്നു. 'എയര്* ബബിള്*' എന്ന കമ്പനി ടാസ്മാനിയന്* കമ്പനി ശുദ്ധവായു വില്*പന നടത്തിയാണ് മാര്*ക്കറ്റ് പിടിച്ചത്. വായുനിലവാരം സംബന്ധിച്ച കണക്കുകള്* പുറത്തുവന്നതോടെ ടാസ്മാനിയയില്*നിന്നുള്ള വായുവിന് ഡിമാന്*ഡ് കൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്*നിന്ന് ശേഖരിക്കപ്പെടുന്ന വായു പല പേരുകളില്* കാനുകളിലും ബാഗുകളിലുമായി വിപണിയിലെത്തി. ശുദ്ധവായു മാര്*ക്കറ്റില്* ടാസ്മാനിയ എന്നൊരു അനൗദ്യോഗിക ബ്രാന്*ഡ് തന്നെ വളര്*ന്നു. ടാസ്മാനിയയില്*നിന്ന് കിലോ മീറ്ററുകള്* മാറി ഗ്രിം മുനമ്പിലെ വായു മികച്ചതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്* കേപ് ഗ്രിം കേന്ദ്രീകരിച്ച് വായുവില്*പനക്കാരും പെരുകി. ഇവിടെനിന്നുള്ള വായു ആഗോള മാര്*ക്കറ്റുകള്* തേടി പോകാനും തുടങ്ങി.



    ടാസ്മാനിയയില്* നിന്നുള്ള എയര്* ബബിള്* ഫ്രഷ് എയര്* |

    വായു മാത്രമല്ല, കേപ് ഗ്രിമ്മില്*നിന്നുള്ള വെള്ളത്തിനും മാര്*ക്കറ്റില്* ഡിമാന്*ഡിന് കുറവൊന്നുമില്ല. ലോകത്തെ ഏറ്റവും ശുദ്ധമായ അന്തരീക്ഷത്തില്*നിന്നുള്ള മഴവെള്ളം ശേഖരിച്ച് വില്*പന നടത്തുന്ന ഒരുപാട് പേര്* ഈ മേഖലയിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ സംഭരണികളിലേക്ക് മഴവെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് 'മഴകര്*ഷകര്*' വില്*പന നടത്തുന്നത്. കേപ് ഗ്രിം വാട്ടര്* കമ്പനി, ഫൈന്* ബോട്ടില്* വാട്ടര്*, കേപ് ഗ്രിം സ്പാര്*ക്ലിങ് വാട്ടര്* തുടങ്ങിയവ കേപ് ഗ്രിമ്മില്*നിന്നുള്ള നിരവധി കുപ്പിവെള്ള കമ്പനികളില്* ചിലതു മാത്രം.



    കേപ് ഗ്രിമ്മില്*നിന്നുള്ള കുപ്പിവെള്ളം

    ശുദ്ധവായു കുപ്പിയിലാക്കാനും മത്സരം

    2018-ല്* ന്യൂസിലാന്*ഡിലെ കിവിയാന എന്ന ഇ.കൊമേഴ്*സ് വൈബ്*സൈറ്റില്* ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. അനുദിനം മലിനപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് ശ്വസിക്കാന്* ശുദ്ധവായു കുറഞ്ഞുപോകുമോ എന്ന ലോകത്തിന്റെ സകല ആശങ്കകളേയും ഭീതിയിലേക്ക് മാറ്റാന്* പോകുന്ന ആ പരസ്യം ഇങ്ങനെ ആയിരുന്നു. 'ന്യൂസിലാന്*ഡില്* നിന്നുള്ള ശുദ്ധവായു വില്*പനയ്ക്ക്, മൂന്ന് ബോട്ടിലിന് 1400. 130-140 ദീര്*ഘശ്വാസമെടുക്കാനുള്ള അളവ്' !! ന്യൂസിലന്*ഡിലെ തെക്കന്* ആല്*പ്സ് പര്*വതനിരകളില്* നിന്നുള്ള മഞ്ഞുപാളികള്*ക്കും മുകളില്*നിന്നാണ് ഈ ശുദ്ധമായ വായു ശേഖരിച്ചതെന്നായിരുന്നു കമ്പനിയുടെ മാര്*ക്കറ്റിങ് യു.എസ്.പി. തെക്കന്* ആല്*പ്സ് പര്*വതനിരകള്* തികച്ചും മനുഷ്യസാന്നിധ്യമോ മലിനീകരണോ ഇല്ലാത്ത മേഖലയാണ്. തിരക്കേറിയ ജനവാസമോ വ്യവസായങ്ങളോ ഇല്ലാത്ത ഭൂപ്രദേശത്തിലൂടെ, പ്രത്യേകിച്ച് ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലൂടെ കടന്നുവരുന്ന വായുവാണ് ഇവിടെയുള്ളത്. ഈ വായുവാണ് ശേഖരിച്ച് വില്*പനയ്ക്കായി എത്തിച്ചിരിക്കുന്നത് എന്നായിരുന്നു 'ഉത്പന്നത്തെ' കുറിച്ചുള്ള കമ്പനിയുടെ വിശദീകരണം. എന്തായാലും കുപ്പിയിലാക്കിയ വായുവിന് ആവശ്യക്കാരും ഏറെയുണ്ടായിരുന്നു.



    ന്യൂസിലാന്*ഡ്, ടാസ്മാനിയ എന്നിവിടങ്ങളില്*നിന്നുള്ള ശുദ്ധവായു വില്*പന കുപ്പികള്*

    ശുദ്ധവായു മാര്*ക്കറ്റിലെ ആദ്യത്തെ കച്ചവടക്കാരനല്ലായിരുന്നു കിവിയാന. ഇവര്*ക്ക് മുന്*പുതന്നെ കുപ്പിയിലടച്ച വായു വിപണിയിലെത്തിയിരുന്നു. ചൈനയിലെ വായുമലിനീകരണം അനിയന്ത്രിതമായി വര്*ധിക്കുന്നുവെന്ന റിപ്പോര്*ട്ടുകള്* പുറത്തുവന്നതിനിടെ കാനഡയില്*നിന്നുള്ള കമ്പനിയാണ് ശുദ്ധവായു വിപണിയിലെത്തിച്ചത്. ചൈനയില്* വായുവും അന്തരീക്ഷവും മാലിനമാവുന്നതിനനുസരിച്ച് കുപ്പിയിലടച്ച ശുദ്ധവായുവിന്റെ ഡിമാന്*ഡും കൂടി. ശുദ്ധവായു വില്*പനക്കാരും കൂടി. കട്ടിപ്പുകയില്*നിന്നും മലിനീകരണത്തില്*നിന്നും രക്ഷ തേടാന്* മാസ്*കും തൊപ്പിയുമെല്ലാം ധരിക്കുന്നതിനൊപ്പം ഒരു ബോട്ടില്* ശുദ്ധവായുവും കൈയില്* കരുതുന്നത് ചൈനയില്* പലപ്പോഴും അപൂര്*വമല്ലാത്ത കാഴ്ചയായി.

    ഫ്രഷ് എയര്* വില്*പനക്കാരേറെയുണ്ടെങ്കിലും ലോകത്ത് ആദ്യമായി ശുദ്ധവായു കുപ്പിയിലാക്കി വിപണയിലിറക്കിയത് കാനഡയിൽനിന്നുള്ള മോസസ് ലാം, ട്രോയ് പക്വെറ്റ് എന്നീ സംരഭകരാണെന്നാണ് അവകാശവാദം. ബിസ്സിനസ്സില്* മാറ്റം വേണമെന്ന ആലോചനയാണ് കുപ്പിവായുവിലേക്കെത്തിയത്. കുടിവെള്ളം കുപ്പിയിലാക്കി വില്*ക്കേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ലോകം ആലോചിച്ചിട്ടുണ്ടാവുമോ? ആലോചന തീരുന്നതിന് മുന്*പ് അത് വിപണിയിലെത്തിയില്ലേ, അതുപോലെ ശുദ്ധവായുവും വില്*പനയ്ക്ക് വെച്ചാലോ എന്ന ആലോചനയുടെ ഫലമായിരുന്നു തങ്ങളുടെ സംരഭമെന്ന് ലാമും പക്വെറ്റും പിന്നീട് ഒരു ടി.വി അഭിമുഖത്തില്* പറഞ്ഞിട്ടുണ്ട്. അങ്ങനെ ഏതാനും സിപ് ലോക്ക് ബാഗുകളുമേന്തി കാനഡയിലെ ബാന്*ഫ് നാഷണല്* പാര്*ക്കിലെത്തിയ ഇരുവരും വായു ശേഖരിക്കുകയും ഇ-ബേയില്* വില്*പനയ്ക്ക് വയ്ക്കുകയും ചെയ്തു. പരീക്ഷണമെന്നോണം സിപ്*ലോക്കുകളിലാണ് അവര്* അന്ന് വായുനിറച്ചിരുന്നത്. ഇരുവരേയും ഞെട്ടിച്ചുകൊണ്ട് 130 ഡോളറിന് അത് വിറ്റുപോയി. എന്നാല്*, കേവലമൊരു ബാഗ് വായുവിന് ഇത്രയുമധികം തുക ഒരാള്* ചെലവഴിക്കണോയെന്നത് അവരില്* ഇത് ശരിയായ ബിസിനസ് ആണോ എന്ന ചിന്തകളുയര്*ത്തിയെങ്കിലും ശുദ്ധവായു എന്നത് വലിയൊരു ബിസിനസ് സാധ്യതയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.



    ലൂയിസ് ലേക്ക് |

    ആദ്യ പരീക്ഷണം വിജയിച്ചതോടെ പുതിയ ബിസിനസ് ആശയവുമായി ബന്ധപ്പെട്ട് വലിയ പഠനമാണ് ഇരുവരും നടത്തിയത്. വായു ഗുണനിലവാരമുള്ള മേഖലകള്* കണ്ടെത്തി മാര്*ക്കറ്റിങ് സാധ്യത പഠിക്കുകയും ഉത്പന്നത്തിന് പ്രചാരണം കൊടുക്കുകയും ചെയ്തു. വായു ശേഖരിക്കാന്* അലുമിനിയം കാനുകള്* പ്രത്യേകം തയ്യാറാക്കിയെടുക്കുകയും വായു വലിച്ചെടുക്കാന്* ഇന്*ഹലേന്* നോസിലുകള്* നിര്*മിക്കുകയും ചെയ്തു. സ്വന്തമായി വികസിപ്പിച്ച ഈ നോസിലുകള്*ക്ക് പേറ്റന്റും വാങ്ങിയെടുത്തു. തുടര്*ന്ന് 2015 അവസാനത്തോടെ 'വൈറ്റലിറ്റി എയര്*' എന്ന പേരില്* പുതിയ ഒരു കമ്പനിക്ക് അവര്* തുടക്കം കുറിച്ചു. 'ശ്വാസത്തിന്റെ ഊര്*ജം വര്*ധിപ്പിക്കാം' എന്നായിരുന്നു അവരുടെ സെല്ലിങ് പോയിന്റ്. ചുരുങ്ങിയ കാലം കൊണ്ട് വൈറ്റലിറ്റി എയര്* മാര്*ക്കറ്റില്* പച്ചപിടിച്ചു. വായുമലിനീകരണത്തെ പ്രതിരോധിക്കാന്* മാത്രമല്ല, ആശുപത്രികള്*, കായികതാരങ്ങള്*, സ്*കൂബ ഡൈവേര്*സ്, ജിം വര്*ക്ക് ഔട്ട് ചെയ്യുന്നവര്*, ഹൈക്കിങ് നടത്തുന്നവര്* തുടങ്ങി നിരവധി പേര്* കുപ്പിയിലാക്കിയ വായു വാങ്ങാന്* ആരംഭിച്ചു. ആര്*ക്കു വേണമെങ്കിലും ഈ വായു വാങ്ങി ശ്വസിക്കാം. വൈറ്റലിറ്റി എയറിനെ പരിചയപ്പെടുത്തുന്ന പരസ്യങ്ങള്*ക്ക് വലിയ പ്രചാരവും അന്ന് ആഗോളതലത്തില്* ലഭിച്ചിരുന്നു. യു.എസ്.എ., ചൈന, വിയറ്റ്*നാം, ബ്രിട്ടന്*, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വൈറ്റലിറ്റി എയറിന്റെ പ്രധാന മാര്*ക്കറ്റുകള്*. ശുദ്ധവായുവും ഓക്*സിജനും ഇവര്* വിപണിയിലിറക്കിയിട്ടുണ്ട്. കാനഡയിലെ ബാന്*ഫിലെ റോക്കി മൗണ്ടെയിന്*സ്, മഞ്ഞുമലകളാല്* ചുറ്റപ്പെട്ട ലൂയിസ് തടാകം എന്നിവിടങ്ങളില്* നിന്നാണ് വൈറ്റലിറ്റി എയര്* ശുദ്ധവായു ശേഖരിക്കുന്നത്.

    ടാസ്മാനിയ വായുമലിനീകരണത്തെ ചെറുക്കുന്നതെങ്ങനെ?

    ശുദ്ധവായുവിന് പേരു കേട്ടയിടമാണ് ടാസ്മാനിയയെങ്കിലും ഓസ്ട്രേലിയയുടെ മറ്റ് ഭാഗങ്ങളെപ്പോലെ ടാസ്മാനിയയിലെ വായുവും താല്*ക്കാലികായെങ്കിലും മലിനപ്പെടാറുണ്ട്. കാട്ടുതീയില്* നിന്നുള്ള പുക, പൊടിക്കാറ്റ് തുടങ്ങിയ പ്രകൃതിയിലെ മാറ്റങ്ങളാണ് ഇവിടെ ഹ്രസ്വകാല മലിനീകരണത്തിലേക്ക് നയിക്കുന്നത്. ടാസ്മാനിയയിലെ പ്രധാന മലിനീകരണമാണ് കണികാ ദ്രവ്യം. 10 മൈക്രോണ്* വ്യാസമോ അതില്* കുറവോ ഉള്ള ചെറിയ വായുകണങ്ങളെയാണ് കണികാ ദ്രവ്യം എന്ന് പറയുന്നത്. ഈ കണങ്ങള്* മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണ്. അതിസൂക്ഷ്മമായ ഈ കണികകള്*ക്ക് മനുഷ്യന്റെ ശരീരത്തിന്റെ ഏറ്റവും ആഴത്തിലേക്ക് പോലും സഞ്ചരിക്കാന്* സാധിക്കും. കണികാ മലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങളെ പൂര്*ണതോതില്* നിരീക്ഷിക്കാന്* കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്* ടാസ്മാനിയയില്* ആംബിയന്റ് വായു മലിനീകരണം താരതമ്യേന കുറവാണെങ്കിലും കുറഞ്ഞ അളവിലുള്ള വായു മലിനീകരണം പോലും ആരോഗ്യപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വായു മലിനീകരണവുമായി സമ്പര്*ക്കം പുലര്*ത്തുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ അവസ്ഥകളെ സങ്കീര്*ണമാക്കും. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്*മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അര്*ബുദം,ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്* എന്നിവയാണ് വായുമലിനീകരണം വര്*ധിച്ചാലുണ്ടാവുന്ന അനന്തരഫലങ്ങള്*.

    വായു മലിനീകരണത്തെ പ്രതിരോധിക്കാന്* ടാസ്മാനിയ നിരവധി നടപടികള്* സ്വീകരിക്കുന്നുണ്ട്. വായു ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്* നിരീക്ഷിച്ച് സമയാസമയം ജനങ്ങള്*ക്ക് മുന്നറിയിപ്പുകള്* നല്*കുകയും മലിനീകരണത്തിലേക്ക് നയിക്കുന്ന പ്രവര്*ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുകയാണ് അതില്* പ്രധാനം. ഇത് സംബന്ധിച്ച് നിയമങ്ങളും ടാസ്മാനിയയില്* നടപ്പിലാക്കിയിട്ടുണ്ട്.

    ബീഫിനും പേരുകേട്ട ടാസ്മാനിയ

    ശുദ്ധവായുവും വെള്ളവും മാത്രമല്ല, ടാസ്മാനിയയില്*നിന്നുള്ള ബീഫും ഭക്ഷണപ്രേമികള്*ക്കിടയില്* പേരുകേട്ട വിഭവമാണ്. രുചിയിലും ആരോഗ്യഗുണങ്ങളിലും മുന്*പന്തിയില്* നില്*ക്കുന്നുവെന്നതാണ് ടാസ്മാനിയയിലെ ബീഫിനെ വേറിട്ടതാക്കുന്നത്. മലിനീകരണവും നന്നേ കുറഞ്ഞ വായുവും വെള്ളവും ഭക്ഷണവുമുള്ള ടാസ്മാനിയ, കേപ് ഗ്രിം തുടങ്ങിയ സ്ഥലങ്ങളില്* മികച്ച മേച്ചില്*പ്പുറങ്ങളാണുള്ളത്. ഇവിടെ മേഞ്ഞു നടന്ന് വളരുന്ന ബീഫ് തീന്*മേശയിലെത്തുമ്പോള്* രുചികരമാവുന്നതും സ്വാഭാവികം. ഇവിടെനിന്നുള്ള മാംസത്തിന് ആവശ്യക്കാരുമേറെയാണ്. ഇവിടെയുള്ള കന്നുകാലികള്* ഹോര്*മോണുകളോ രാസവസ്തുക്കളോ ഇല്ലാത്ത ജൈവ തീറ്റ കഴിച്ച് ആരോഗ്യമുള്ളവരായി വളരുന്നു. അതുകൊണ്ടുതന്നെ കച്ചവടം ലക്ഷ്യമിട്ട് കന്നുകാലികളെ വളര്*ത്തുന്ന നൂറുകണക്കിന് കര്*ഷകരാണ് ഈ മേഖലയിലുള്ളത്. പ്രകൃതി സൃഷ്ടിക്കുന്ന ശുദ്ധമായ രുചി എന്നാണ് ബീഫ് ഉത്പാദകരും വില്*പനക്കാരും തങ്ങളുടെ ബീഫിനെ കുറിച്ച് പറയുന്നത്. ബീഫ് വിഭവങ്ങളുടെ വില്*പനയ്ക്കും പ്രചാരണത്തിനുമായി സോഷ്യല്* മീഡിയയിലടക്കം ഗ്രൂപ്പുകളും സജീവമാണ്. ലോകത്തെ മികച്ച റെസ്*റ്റോറന്റുകളിലെ മെനുവില്* മുന്തിയ വിഭവമായി കേപ്പ് ഗ്രിമ്മിലേയും ടാസ്മാനിയയിലേയും ബീഫ് ഇടംപിടിക്കാറുണ്ട്.



    കേപ് ഗ്രിമ്മിലെ മേച്ചില്*പ്പുറങ്ങളില്* മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം

    വായുമലിനീകരണം കുറഞ്ഞ സ്ഥലങ്ങള്* ഇതാ..

    ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്*നങ്ങളാണെന്നാണ് കണക്കുകള്*. അതിനാല്* തന്നെ മലിനീകരണം പ്രതിരോധിക്കാനുള്ള പ്രവര്*ത്തനങ്ങള്* ആഗോളതലത്തില്* തന്നെ നടക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് വായുമലിനീകരണം കുറഞ്ഞ മറ്റ് രാജ്യങ്ങള്* ഏതൊക്കെയാണ്?

    ലോകത്തിലെ 88 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 533 പ്രധാന നഗരങ്ങളില്* 'സ്മാര്*ട്ട് എയര്*' എജന്*സി നടത്തിയ പഠനങ്ങളില്* കണ്ടെത്തിയ, മലിനീകരണം കുറഞ്ഞ പത്ത് പ്രദേശങ്ങള്* രാജ്യങ്ങള്* ഇവയൊക്കെയാണ്: സൂറിച്ച്- സ്വിറ്റ്*സര്*ലന്റ്, പെർത്ത്*- ഓസ്*ട്രേലിയ, റിച്ചാര്*ഡ് ബേ-ദക്ഷിണാഫ്രിക്ക, ഹൊബാര്*ട്ട്-ഓസ്*ട്രേലിയ, റേക്ക്ജാവിക്- ഐസ് ലാന്*ഡ്, ക്രൈവി റി-യുക്രൈന്*, ലോന്*സെസ്റ്റണ്*-ഓസ്*ട്രേലിയ, വോല്ലോഗോങ്-ഓസ്*ട്രേലിയ, സിഡ്*നി-ഓസ്*ട്രേലിയ, ഹോനോലുലു- അമേരിക്ക.



    രാജസ്ഥാനിലെ അജ്മീറില്*നിന്നുള്ള കാഴ്ച |

    വേള്*ഡ് എയര്* ക്വാളിറ്റി ഇന്*ഡക്*സ് റിപ്പോര്*ട്ടിന്റെ 2022-ലെ കണക്കുകള്* പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്* വായുമലിനീകരണമുള്ള പത്ത് രാജ്യങ്ങളില്* എട്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മധ്യ ആഫ്രിക്കയിലെ ചാഡ്, ഇറാഖ്, പാകിസ്താന്*, ബഹ്*റൈന്*, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്താന്* എന്നിവയാണ് വായു മലിനീകരണം കൂടിയ മറ്റ് ഒമ്പത് രാജ്യങ്ങള്*. വാര്*ഷിക ശരാശരി PM2.5 (ตg/mณ) അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 131 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള 7,323 നഗരങ്ങളില്*നിന്നുള്ള 2018-2022 വര്*ഷത്തെ വിവരങ്ങള്* അവലോകനം ചെയ്താണ് വേള്*ഡ് എയര്* ക്വാളിറ്റി റിപ്പോര്*ട്ട് 2022 തയ്യാറാക്കിയത്. 30,000-ലധികം റെഗുലേറ്ററി എയര്* ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്*നിന്ന് ശേഖരിച്ച വിവരങ്ങളാണ് റാങ്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.

    2022-ലെ കണക്കുകള്* പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്* വായു മലിനീകരണമുള്ള പത്ത് നഗരങ്ങളില്* ആറെണ്ണവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഭിവാഡിയാണ് ഏറ്റവും കൂടുതല്* വായുമലിനീകരണമുള്ള മൂന്നാമത്തെ നഗരം. പാകിസ്താനിലെ ലാഹോര്*, ചൈനയിലെ ഹോട്ടാന്* എന്നിവയാണ് ആദ്യ രണ്ട് സ്ഥാനത്തുള്ള നഗരങ്ങള്*.


  6. #1106
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    അന്റാര്*ട്ടിക്കയില്* പൂക്കള്* വിരിയുന്നത് വ്യാപകമാകുന്നു, ശുഭസൂചനയല്ലെന്ന് ഗവേഷകര്*




    അന്റാർട്ടിക് പേൾവോർട്ട് |

    രോ വര്*ഷം കഴിയുന്തോറും തിരിച്ചറിയാത്ത രീതിയില്* അന്റാര്*ട്ടിക്ക മാറികൊണ്ടിരിക്കുകയാണ്. മഞ്ഞു മൂടിയ പ്രദേശം എന്ന വിശേഷണം തീര്*ത്തും ചേരാത്ത തരത്തില്* മാറിക്കഴിഞ്ഞു. ആഗോളതാപനം ലോകത്ത് മറ്റെവിടെയും മാറ്റങ്ങളുണ്ടാകുന്നത് പോലെ ഇവിടവും മാറ്റിമറിച്ചു. ഇപ്പോഴിതാ പൂച്ചെടികളാല്* മഞ്ഞിന്*പ്രദേശം മൂടുന്നത് ഗവേഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.


    അന്റാര്*ട്ടിക് ഹെയര്* ഗ്രാസ്സ് (Deschampsia antarctica) , അന്റാര്*ട്ടിക് പേള്*വോര്*ട്ട് (Colobanthus quitensis) എന്നീ രണ്ട് സസ്യങ്ങളാണ് മഞ്ഞുപ്രദേശത്ത് പ്രധാനമായും വളരുന്നത്. കഴിഞ്ഞ ഏതാനും ദശാബ്ദത്തിനിടെ ചൂടേറിയ വസന്തകാലം, വേനല്*ക്കാലം പോലുള്ളവ മൂലം ഈ രണ്ടുസസ്യങ്ങളുടെ വളര്*ച്ചാനിരക്ക് 2009 മുതല്* 2018 വരെയുള്ള കാലയളവില്* 20 % ആയി ഉയര്*ന്നു.


    സിഗ്നി ദ്വീപില്* നടത്തിയ സര്*വേയുടെ അടിസ്ഥാനത്തില്* ഈ പൂച്ചെടികളുടെ വളര്*ച്ചാനിരക്ക് രേഖപ്പെടുത്തിയത് ഇറ്റലിയിലെ യൂണിവേഴ്*സിറ്റി ഓഫ് ഇന്*സുബ്രിയയിലെ ഗവേഷകരാണ്. 1960 മുതല്* 2009 വരെയുള്ള 50 വര്*ഷത്തിനിടെയുണ്ടായ വളര്*ച്ചാനിരക്കുമായി പുതിയ വളര്*ച്ചയുടെ തോതിനെ ഗവേഷകര്* താരതമ്യപ്പെടുത്തുകയായിരുന്നു.

    അന്റാര്*ട്ടിക് ഹെയര്* ഗ്രാസ്സ് എന്ന പൂച്ചെടി 50 വര്*ഷത്തിനിടെ ആര്*ജിച്ച വളര്*ച്ചയെക്കാള്* അളവിലുള്ള വളര്*ച്ച 2009 മുതല്* 2018 വരെയുള്ള കാലയളവില്* രേഖപ്പെടുത്തി. അതേസമയം, അന്റാര്*ട്ടിക് പേള്*വോര്*ട്ടെന്ന സസ്യത്തിനാകട്ടെ അഞ്ച് ശതമാനത്തിലധികം വളര്*ച്ച ഇതേ കാലയളവില്* രേഖപ്പെടുത്തി.

    അന്റാര്*ട്ടിക് പെനിൻസുലയില്* ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സസ്യങ്ങള്*ക്ക് വ്യാപിക്കാന്* നിലവുള്ളതിനെക്കാള്* മൂന്നിരട്ടി സ്ഥലമുണ്ടാകുമെന്നാണ് ഗവേഷകര്* നല്*കുന്ന മുന്നറിയിപ്പ്. ഇത്തരത്തില്* പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്* തിരിച്ചു ലഭിക്കാത്ത തരത്തിലുള്ള ജൈവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്* മുന്നറിയിപ്പ് നല്*കുന്നു. 2022-ല്* അന്റാര്*ട്ടിക്ക ഇതുവരെ അഭിമുഖീകരിച്ചതിലേറ്റവും വലിയ ഉഷ്ണതരംഗത്തിനും സാക്ഷിയായിരുന്നു.


  7. #1107
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    പിന്*വാങ്ങുന്ന സമുദ്രജലപ്രവാഹം; ഭാവിയെ ബാധിക്കുന്ന ഒരു ഭൂതമായി മാറുമോ!





    ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന സമുദ്രജല പ്രവാഹങ്ങളിലൊന്ന് 2025-ഓടെ നിലച്ചേക്കാമെന്ന് ഡെന്മാര്*ക്കില്* നിന്നുള്ള പുതിയ പഠനം വിലയിരുത്തുന്നു. കാലാവസ്ഥാവ്യതിയാനം നമ്മുടെ ഭാവിയെ ബാധിക്കുന്ന ഒരു 'ഭൂത'മായി വളരുന്ന ഈ കാലത്ത് ഏറെ ആശങ്കയുളവാക്കുന്നുണ്ട് ഈ കണ്ടെത്തല്*


    സമുദ്രങ്ങളിലനുഭവപ്പെടുന്ന ചലനങ്ങളില്*, പ്രതലപ്രവാഹങ്ങള്* അഥവാ സര്*ഫസ് കറന്റ്സ് നമുക്ക് പരിചിതമാണ്. ഭൂമിയുടെ ഭ്രമണത്തിനും കാറ്റിന്റെ ഗതിക്കുമെല്ലാം പ്രതലപ്രവാഹങ്ങളുണ്ടാവുന്നതില്* പങ്കുണ്ട്. എന്നാല്*, ഇതില്*നിന്നു വ്യത്യസ്തമായാണ് ആഴക്കടല്* ജലപ്രവാഹങ്ങള്* അഥവാ Under sea currents രൂപപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ എഴുപതുശതമാനത്തോളം സമുദ്രമാണല്ലോ. ഉഷ്ണമേഖലാസമുദ്രങ്ങള്* അധികം സൂര്യപ്രകാശം കിട്ടുന്നവയാണ്. അതുകൊണ്ടുതന്നെ, സമുദ്രങ്ങളില്* താപവ്യതിയാനമുണ്ടാകുന്നത് തികച്ചും സ്വാഭാവികം. ഈ താപവ്യതിയാനം കാരണം സമുദ്രജലം നീരാവിയാവുന്നതിന്റെ അളവ് പലയിടങ്ങളിലും പലതായിരിക്കും. കടല്*ജലം നീരാവിയായിമാറുമ്പോള്* അതില്* ഉപ്പിന്റെ അംശമുണ്ടാവില്ല. ഉയര്*ന്ന താപം മൂലം കടലില്*നിന്ന് കൂടുതലായി വെള്ളം നഷ്ടപ്പെടുന്ന സ്ഥലങ്ങളില്* കടല്*ജലം കൂടുതല്* ഉപ്പുരസമുള്ളതായിമാറും. സൂര്യപ്രകാശം അധികമായി കിട്ടാത്ത ഇടങ്ങളിലാവട്ടെ ഉപ്പുസാന്ദ്രത കുറവുമായിരിക്കും. ആവര്*ത്തിച്ചുണ്ടാകുന്ന ഇത്തരം താപ-ഉപ്പുരസ വ്യതിയാനങ്ങള്* മൂലമാണ് ആഴക്കടല്* ജലപ്രവാഹങ്ങള്* ഉണ്ടാകുന്നത്.

    ഇത്തരത്തില്* അറ്റ്ലാന്റിക് സമുദ്രത്തിന്റെ 'ഹൃദയ' മായി പ്രവര്*ത്തിക്കുന്ന പ്രവാഹമാണ് അറ്റ്ലാന്റിക് മെറിഡിയണല്* ഓവര്*ടേണിങ് സര്*ക്കുലേഷന്* (A-M-O-C). ഇതിനെ അറ്റ്ലാന്റിക് നേര്*രേഖാ അട്ടിമറിപ്രവാഹം എന്നുവിളിക്കാവുന്നതാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാപ്രദേശങ്ങളില്*നിന്ന് താപമാര്*ജിക്കുന്ന സമുദ്രജലം ഉഷ്ണ ഉപരിതലപ്രവാഹമായി വടക്കോട്ട് സഞ്ചരിക്കുകയും വടക്ക് നോര്*ഡിക് പ്രദേശങ്ങളിലേക്ക് ഉഷ്ണജലം എത്തിക്കുകയും ചെയ്യുന്നു. വടക്കോട്ടുപോകുന്തോറും ബാഷ്പീകരണം മൂലം ഉപ്പുരസം വര്*ധിക്കുകയും വെള്ളം തണുക്കുകയും ചെയ്യുന്നു. ഇങ്ങനെ ശീതീകരിച്ച ഉപ്പുവെള്ളം അതിന്റെ സാന്ദ്രത കാരണം ആഴക്കടലിലേക്ക് താഴുകയും ഒരു ശീതജല അന്തര്*പ്രവാഹമായി തിരിച്ച് ഉഷ്ണമേഖലാപ്രദേശങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. ഇങ്ങനെയാണ് എ.എം.ഒ.സി. പ്രവര്*ത്തിക്കുന്നത്.

    എ.എം.ഒ.സി.യുടെ പാരിസ്ഥിതികപ്രാധാന്യം

    എ.എം.ഒ.സി. കാരണമുണ്ടാകുന്ന ചൂടിന്റെ പ്രവാഹമാണ് പ്രധാനമായും വടക്കന്* യൂറോപ്പിലും നോര്*ഡിക് മേഖലകളിലും താപമെത്തിക്കുന്നത്. ഇതുമൂലം ഉഷ്ണമേഖലാപ്രദേശങ്ങളില്* അത്യുഷ്ണവും ഉത്തരമേഖലാപ്രദേശങ്ങളില്* അതിശൈത്യവും ഒഴിവാകുന്നു. വടക്കന്* അറ്റ്ലാന്റിക് മേഖലയില്* ഇന്നുകാണുന്ന പരിസ്ഥിതിക്ക് അനിവാര്യമായ താപനില നിലനിര്*ത്തുന്നത് എ.എം.ഒ.സി.യാണ്. ഇതിനുപുറമേ ഈ പ്രവാഹം അറ്റ്ലാന്റിക് സമുദ്രത്തെ ഊര്*ജചംക്രമണത്തോടെ സജീവമാക്കിവെയ്ക്കുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളില്* കടല്*ജീവികളുടെ ഭക്ഷണത്തിന്റെ പ്രഥമ ഉത്പാദകരായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്*ച്ച എളുപ്പമാകുന്നത് (ബോക്*സ് കാണുക). ഇവ പ്രകാശസംസ്ലേഷണം ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്*ബണ്* ജൈവാംശമായിമാറുന്നു. പ്ലാങ്ക്ടണുകളും ചെറുമീനുകളും വമ്പന്* തിമിംഗിലങ്ങളുമുള്*പ്പെടുന്ന സമുദ്രഭക്ഷ്യശൃംഖലയിലൂടെ ഈ കാര്*ബണ്* കടന്നുപോകുന്നു. അന്തരീക്ഷത്തില്* ഓടിനടന്ന് ഭൂമിയുടെ ചൂടുകൂട്ടാതെ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലടിഞ്ഞ് ഇന്ധനമായി മാറാന്* തുടങ്ങുന്നു ഈ കാര്*ബണ്*. ഈ പ്രവാഹം മൂലമുണ്ടാവുന്ന കാര്*ബണ്* ആഗിരണശേഷി മനസ്സിലാവുമ്പോള്* തീര്*ച്ചയായും നമ്മള്* അതിശയിക്കും.
    ആയിരക്കണക്കിനു കൊല്ലങ്ങളെടുത്ത് കടല്*പ്രവാഹങ്ങളിലൂടെ ഫൈറ്റോപ്ലാങ്ക്ടണുകള്* ശേഖരിച്ച കാര്*ബണാണ് നാം ഒരു ദിനം കാറില്* യാത്ര ചെയ്യുമ്പോള്* മിനിറ്റുകള്*കൊണ്ട് തിരിച്ച് അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്നത്. ഇതുപോലെ അനേകവര്*ഷങ്ങള്* കൊണ്ട് വൃക്ഷങ്ങങ്ങളും മറ്റും സംഭരിച്ച് സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന കാര്*ബണും തീ കത്തിക്കുന്നതിലൂടെയും മറ്റും മിനിറ്റുകള്*കൊണ്ട് നമ്മള്* അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കാറുണ്ട്.

    ആഗോളതാപനത്തിന്റെ പരിണതഫലം

    ഹരിതഗൃഹവാതകങ്ങളുടെ അമിതമായ പുറന്തള്ളല്*കൊണ്ട് സമുദ്രതാപനില ക്രമാനുഗതമായി വര്*ധിക്കുന്നുണ്ട്. ഇതുമൂലം ധ്രുവങ്ങളിലെ മഞ്ഞുരുകുകയും അധികമായി കടലിലേക്കൊഴുകുന്ന ശുദ്ധജലം അവിടത്തെ വെള്ളത്തിന്റെ ലവണസാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. ഇത് സാന്ദ്രതാവ്യതിയാനം മൂലമുണ്ടാകുന്ന ശീതജലപ്രവാഹത്തിനു തടയിടുന്നു. ഇങ്ങനെയുണ്ടാകുന്ന ശീതജലത്തിന്റെ കെട്ടിക്കിടപ്പാണ് ഗ്രീന്*ലന്*ഡില്* ഇന്നുകാണുന്ന ശീതസമുദ്രപ്രതലപ്രതിഭാസത്തിനു കാരണമെന്ന വിലയിരുത്തലുകളുണ്ട്. ഇതോടൊപ്പംതന്നെ ഉഷ്ണമേഖലാസമുദ്രങ്ങള്* അമിതമായി ചൂടാവുമ്പോള്* വെള്ളത്തില്* ഓക്*സിജന് അലിഞ്ഞുചേരാനുള്ള കഴിവ് കുറയുന്നു. ഓക്*സിജന്* കുറയുന്നതോടെ സമുദ്രത്തില്* പ്ലാങ്ക്ടണുകള്*ക്ക് വളരാനാവാതെയാവും. ഇത് സമുദ്രത്തിന്റെ കാര്*ബണ്* ആഗിരണശേഷി കുറയ്ക്കും. അതോടെ കൂടുതല്* കാര്*ബണ്* അന്തരീക്ഷത്തില്* നിലനില്*ക്കുന്ന അവസ്ഥ സംജാതമാകും. ഈ കാര്*ബണ്* മൂലമുണ്ടാകുന്ന ആഗോളതാപനം സമുദ്രജലത്തെ വീണ്ടും ചൂടാക്കും. അതായത് ആഗോളതാപനം അതിവേഗത്തില്* വര്*ധിക്കാനിടയാക്കുമെന്നര്*ഥം. ഇങ്ങനെയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രപ്രവാഹങ്ങള്* ദുര്*ബലപ്പെടുകയും ട്രോപ്പിക്കല്*മേഖലയില്* ലഭിക്കുന്ന കേന്ദ്രീകൃത ഊര്*ജം വിവിധ ആവാസവ്യൂഹങ്ങളുടെ നിലനില്*പ്പിനുതകുന്നരീതിയില്* വിതരണംചെയ്യാന്* കഴിയാതെപോകുകയും ചെയ്യുന്നു.

    ഡെന്മാര്*ക്കില്*നിന്നുള്ള സുസാന്* ഡിറ്റ്ലെവ്സനും പീറ്റര്* ഡിറ്റ്ലെവ്സനും ചേര്*ന്ന് നടത്തിയ പഠനത്തില്* 2025-ഓടെ എ.എം.ഒ.സി. പ്രവാഹം നിലച്ചേക്കാമെന്ന് കണ്ടെത്തിയതാണ് ഇപ്പോള്* ഈ വിഷയത്തില്* പുതിയ ചര്*ച്ചയ്ക്ക് വഴിയൊരുക്കിയത്. 1870-നും 2020-നും ഇടയില്* വടക്കന്* അറ്റ്ലാന്റിക് സമുദ്രത്തിന്റെ മുകള്*ത്തട്ടില്* അനുഭവപ്പെട്ട താപനിലയാണ് ഇവര്* പ്രധാനമായും പഠനത്തിനു വിധേയമാക്കിയത്.

    ഐക്യരാഷ്ട്രസഭയുടെ ഇന്റര്* ഗവണ്*മെന്റല്* പാനല്* ഓണ്* ക്ലൈമറ്റ് ചേഞ്ച് (കജഇഇ) ഇത്തരം പ്രവാഹങ്ങള്* പൂര്*ണമായി നിലയ്ക്കുന്ന അവസ്ഥ ഈ നൂറ്റാണ്ടിലുണ്ടാകില്ലെന്ന് 2021-ല്* വിലയിരുത്തിയിരുന്നു. പുതിയ പഠനത്തിലും സമയക്രമം സംബന്ധിച്ച അനിശ്ചിതത്വമുണ്ട്. എ.എം.ഒ.സി.യുടെ പൂര്*ണസ്തംഭനം 2095 വരെ വൈകുകയോ 2025-ല്*ത്തന്നെ സംഭവിക്കുകയോ ചെയ്*തേക്കാമെന്നാണ് വിലയിരുത്തുന്നത്. എന്നാല്*, സമയക്രമത്തിലെ ഈ അവ്യക്തത കൊണ്ടുമാത്രം ഈ അപകടസൂചനയെ തള്ളിക്കളയാനാവില്ല. കാലാവസ്ഥാവ്യതിയാനപഠനങ്ങളെല്ലാം തന്നെ ക്ലൈമറ്റ് മോഡലുകളെന്ന് വിളിക്കുന്ന കംപ്യൂട്ടര്* സിമുലേഷന്* മോഡലുകളുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഇവയില്* കണക്കാക്കുന്ന ഘടകങ്ങളുടെ എണ്ണം, തരം, പ്രാധാന്യം എന്നിവയ്ക്കനുസരിച്ച് പഠനങ്ങളുടെ ഫലത്തില്* മാറ്റങ്ങള്* സംഭവിക്കാം. എന്നാല്*, കാലാവസ്ഥപോലെ സങ്കീര്*ണമായൊരു വിഷയത്തില്* ഏതൊക്കെ ഘടകങ്ങള്*, ഏതുതോതില്* പ്രവര്*ത്തിക്കുന്നുവെന്നതിനെക്കുറിച്ച് വിദഗ്ധര്* തമ്മില്* അഭിപ്രായവ്യത്യാസങ്ങള്* നിലനില്*ക്കുന്നതാണ് പ്രധാനമായും പഠനങ്ങളിലെ വൈരുധ്യങ്ങള്*ക്കു കാരണം. സമയപരിധി തര്*ക്കവിഷയമാണെങ്കിലും എ.എം.ഒ.സി.യുടെ ശക്തി, പ്രത്യേകിച്ചും കഴിഞ്ഞനൂറ്റാണ്ടിന്റെ പകുതിമുതല്* കാര്യമായി ക്ഷയിച്ചുവരുന്നുവെന്നത് പകല്*പോലെ വ്യക്തമാണ്.




    അനന്തരഫലങ്ങള്*

    എ.എം.ഒ.സി. ഭൂമിയിലെ കാലാവസ്ഥയുടെ 'ക്രിട്ടിക്കല്* ഫാക്ടറു'കളില്* ഒന്നാണ്. എല്ലാ പഠനങ്ങളും ഒരുപോലെ സൂചിപ്പിക്കുന്ന ഒരുകാര്യം എ.എം.ഒ.സി. പൂര്*ണമായും നിലച്ചുപോയാലുണ്ടാകുന്ന പാരിസ്ഥിതികനഷ്ടം ഒരിക്കലും നികത്താനാവാത്തതായിരിക്കും എന്നതാണ്. അങ്ങനെ സംഭവിച്ചാല്* വടക്കന്* അര്*ധഗോളത്തിലെ കാലാവസ്ഥ അതിരൂക്ഷമാകും. അമേരിക്കയുടെ കിഴക്കന്* തീരങ്ങളില്* കടല്*നിരപ്പുയരും; തെക്കേ ആഫ്രിക്കയില്* പലയിടങ്ങളും കൊടിയ വരള്*ച്ച നേരിടേണ്ടിയും വരും. കാലാവസ്ഥാപ്രതിസന്ധി പരിഹരിക്കാന്* ഇനിയും നാം യുക്തിപൂര്*വം പ്രവര്*ത്തിച്ചുതുടങ്ങിയില്ലെങ്കില്* ഭൂമിയില്* മനുഷ്യരുടെ മാത്രല്ല, സകല ജീവജാലങ്ങളുടെയും നിലനില്*പ്പ് അപകടത്തിലാവും. പ്രതിസന്ധിയുടെ മുഖ്യകാരണക്കാര്* എന്ന നിലയില്* മനുഷ്യരുടെ മാത്രം ഉത്തരവാദിത്വമാണ് അത് പരിഹരിക്കല്*.


    ഫൈറ്റോപ്ലാങ്ടണ്*

    വെള്ളത്തില്* സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയും പലപ്പോഴും ജലപ്രവാഹങ്ങള്*ക്കൊപ്പം ഒഴുകുകയും ചെയ്യുന്ന സൂക്ഷ്മജീവികളുടെ കൂട്ടമാണ് ഫൈറ്റോപ്ലാങ്ക്ടണുകള്*. ഇതിനെ ഒരു സസ്യജാലമെന്ന് വിശേഷിപ്പിക്കാം. കരയിലെ സസ്യങ്ങളെപ്പോലെ ഫൈറ്റോപ്ലാങ്ക്ടണും കാര്*ബണ്* ഡൈ ഓക്*സൈഡ് ഉപയോഗിക്കുകയും ഓക്*സിജന്* പുറത്തുവിടുകയും ചെയ്യുന്നു. ധാതുക്കളെ ജീവികള്*ക്ക് ഉപയോഗിക്കാന്*കഴിയുന്ന രൂപത്തിലേക്ക് മാറ്റുന്ന ജോലിയും ഇവ ചെയ്യുന്നുണ്ട്. സമുദ്രജലത്തിലും ശുദ്ധജലത്തിലും ഫൈറ്റോപ്ലാങ്ക്ടണ്* വളരാറുണ്ട്.
    മിക്കവാറും എല്ലാ സമുദ്രജീവികളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഭക്ഷ്യസ്രോതസ്സാണ് ഓഷ്യാനിക് ഫൈറ്റോപ്ലാങ്ക്ടണുകള്*. ഡയാറ്റോമുകള്*, ഡൈനോഫ്*ളാഗെലേറ്റുകള്*, കൊക്കോലിത്തോഫോറുകള്* എന്നിവപോലെയുള്ള ഫൈറ്റോപ്ലാങ്ക്ടണുകളുടെ അളവ് പലസമയങ്ങളിലും വ്യത്യാസപ്പെടാറുണ്ട്. ഋതുക്കള്*, അനുകൂലമായ പ്രകാശം, താപനില, ധാതുക്കളുടെ ലഭ്യത ഇവയ്ക്കനുസരിച്ചാണ് ഫൈറ്റോപ്ലാങ്ക്ടണുകളുടെ അളവ് വ്യത്യാസപ്പെടുന്നത്. ഫൈറ്റോപ്ലാങ്ക്ടന്റെ വ്യാപനം ഉയരുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസത്തിന് ഒരുവര്*ഷം മുതല്* പതിറ്റാണ്ടുകള്* വരെ നീണ്ടുനില്*ക്കുന്ന സൈക്കിളുകള്* നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1899 മുതല്* 2008 വരെയുള്ള വിവരങ്ങള്* വിലയിരുത്തിയ ശാസ്ത്രജ്ഞര്*, ഭൂമിയിലെ 10 സമുദ്രങ്ങളില്* എട്ടെണ്ണത്തിലും ഫൈറ്റോപ്ലാങ്ക്ടണ്* ബയോമാസ് വര്*ഷംതോറും ഒരുശതമാനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഫൈറ്റോപ്ലാങ്ക്ടണുകളുടെ അളവില്* ആകെ 40 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്.



    ഫൈറ്റോപ്ലാങ്ടണ്


    ഫോസില്* ഇന്ധനങ്ങളുടെ ഊര്*ജസാന്ദ്രത

    ഭൂമിയിലെ ഏറ്റവും വലുതും സുരക്ഷിതവുമായ കാര്*ബണ്* സംഭരണ ഇടമാണ് കടല്*. അവിടെയുണ്ടാകുന്ന ഏതുമാറ്റവും കാലാവസ്ഥയെ തകിടംമറിക്കാന്* വഴിയൊരുക്കും. ജൈവസാഹചര്യങ്ങളില്* കാര്*ബണ്* അടിഞ്ഞുകൂടുന്ന പ്രക്രിയ വളരെ സാവധാനത്തില്* നിരവധി വര്*ഷങ്ങളിലൂടെ സംഭവിക്കുന്നതാണ്. ഇത്രയും സമയമെടുത്ത്, ഇത്രയധികം ഊര്*ജമുള്*ക്കൊണ്ട് രൂപപ്പെടുന്നതുകൊണ്ടാണ് ഫോസില്* ഇന്ധനങ്ങള്*ക്ക് വലിയ 'ഊര്*ജസ്വലത' ലഭിക്കുന്നത്. ഒരു ടണ്* ഭാരമുള്ള ഒരു കാറിനെ കശ്മീര്* മുതല്* കന്യാകുമാരിവരെ എത്തിക്കാനുപയോഗിക്കുന്ന ഫോസില്* ഇന്ധനം നമ്മുടെ വീടുകളിലുപയോഗിക്കുന്ന വലിയ ബക്കറ്റുകളില്* നിറച്ചാല്* അതിന് കേവലം ഒന്*പത് ബക്കറ്റുകള്* മതിയാവും. അത്രയ്ക്കുണ്ട് ഫോസില്* ഇന്ധനങ്ങളുടെ ഊര്*ജസാന്ദ്രത.

  8. #1108
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    തിമിംഗലം കരയ്ക്കടിയുന്നത് കൂടുന്നു: കാരണം തേടി CMFRIയുടെ സമുദ്ര ദൗത്യം



    വിവിധയിനം തിമിംഗലങ്ങള്*, ഡോള്*ഫിനുകള്*, കടല്*പശു തുടങ്ങിയ കടല്*സസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്* മനസ്സിലാക്കാനുമാണ് ദൗത്യം.





    കടൽസസ്തനികളെക്കുറിച്ചറിയാനുള്ള സമുദ്രഗവേഷണ ദൗത്യത്തിലേർപ്പെട്ട സിഎംഎഫ്ആർഐ ഗവേഷക സംഘം(ഇടത്ത്) , ഗവേഷക സംഘം പകർത്തിയ നീലത്തിമിംഗലം(വലത്ത്). ബുധനാഴ്ച കോഴിക്കോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ നിന്നുള്ളതാണ് ഈ ദൃശ്യം

    കൊച്ചി: തിമിംഗലങ്ങള്* കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തില്*, ഇന്ത്യന്*തീരത്തെ കടല്*സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള 100 ദിവസ സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്*ഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സര്*വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സമുദ്ര ദൗത്യം. കൊച്ചിയില്* നിന്നും യാത്രതിരിച്ച സംഘം തീരത്ത് നിന്നും 12 നോട്ടിക്കല്* മൈല്* പരിധിയിലുള്ള മേഖലയാണ് സര്*വേ നടത്തുന്നത്.


    വിവിധയിനം തിമിംഗലങ്ങള്*, ഡോള്*ഫിനുകള്*, കടല്*പശു തുടങ്ങിയ കടല്*സസ്തനികളുടെ ലഭ്യതയും അംഗസംഖ്യയും തിട്ടപ്പെടുത്താനും അവയുടെ ആവാസകേന്ദ്രങ്ങളിലെ സമുദ്രശാസ്ത്ര പ്രത്യേകതകള്* മനസ്സിലാക്കാനുമാണ് ദൗത്യം. തിമിംഗലങ്ങള്* ചത്തു കരയ്ക്കടിയുന്നത് കൂടുവരുന്നതിന്റെ കാരണങ്ങള്* കണ്ടെത്താനും ലക്ഷ്യമുണ്ട്.് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടലിലുണ്ടാകുന്ന മാറ്റങ്ങള്* ഇതിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കും. ഇക്കാര്യത്തില്* വിശദമായ പഠനം ആവശ്യമാണെന്ന് ഈ ഗവേഷണപദ്ധതിയുടെ പ്രിന്*സിപ്പല്* ഇന്*വസ്റ്റിഗേറ്റര്* ഡോ ആര്* രതീഷ്*കുമാര്* പറഞ്ഞു. സിഎംഎഫ്ആര്*ഐയുടെ സമുദ്രദൗത്യം ഈ പഠനത്തിന് മുതല്*ക്കൂട്ടാകും.

    പ്രതികൂല കാലാവസ്ഥയും അടിക്കടിയുള്ള ചുഴലിക്കാറ്റുകളും അതിനെ തുടര്*ന്നുള്ള കടല്*ക്ഷോഭങ്ങളും കടല്*സസ്തനികളെ ഏതൊക്കെ രീതിയില്* ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ വിവിരശേഖരണത്തിലൂടെ വിലയിരുത്താനാകും. സമുദ്രാന്തര്*ഭാഗത്തുണ്ടാകുന്ന ശബ്ദമലിനീകരണവും കപ്പലുകളുമായുള്ള കൂട്ടിയിടിയും ബൈകാച്ചായി പിടിക്കപ്പെടുന്നതും തിമിംഗലം, ഡോള്*ഫിന്* പോലുള്ളവയ്ക്ക് ഭീഷണിയാകുന്നുണ്ട്. 12 നോട്ടിക്കല്*പരിധിക്കുള്ളിലാണ് സര്*വേ. സസ്തനികളുടെ സാന്നിധ്യം ബൈനോകുലര്* ഉപയോഗിച്ച് തിരിച്ചറിയുകയും അവിടെയെത്തി അനുബന്ധ വിവരങ്ങള്* ശേഖരിക്കുകയുമാണ് ചെയ്യുന്നത്.

    2021ലാണ് ആദ്യമായി സിഎംഎഫ്ആര്*ഐ കടല്*സസ്തനികളുടെ വിവരശേഖരണത്തിനുള്ള ഗവേഷണ ദൗത്യത്തിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്* വിവിധയിനം തിമിംഗലങ്ങള്*, ഡോള്*ഫിനുകള്* ഉള്*പ്പെടെ 16 ഇനം കടല്*സസ്തനികളുടെ സാന്നിധ്യം ഇന്ത്യന്* തീരങ്ങളില്* നിന്ന് സിഎംഎഫ്ആര്*ഐ രേഖപ്പെടുത്തുകയുണ്ടായി. ചെറിയ ഇടവേളക്ക് ശേഷം 2023ല്* പദ്ധതി പുനരാരംഭിക്കുകയും ചെയ്തു. ഇന്ത്യ മുഴുവന്* സര്*വേ നടത്തുന്നതിനായി 100 ദിവസമെടുക്കുമെന്നാണ് കരുതുന്നത്.

  9. #1109
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    തുരന്നുതുരന്ന് ആഴക്കടലില്* എത്തുമ്പോള്*, തിരിച്ചുപിടിക്കാന്* പറ്റാത്ത വിധമുള്ള ഒരു സര്*വകാലനാശം





    ലോകത്തെ പരിസ്ഥിതിപ്രവര്*ത്തകരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്കകളിലൊന്നായി മാറിയിരിക്കുന്നു ആഴക്കടല്* ഖനനം. ഭൂമി തുരന്ന് മതിയാവാത്ത മനുഷ്യന്* വിലപിടിച്ച ധാതുക്കള്*ക്കുവേണ്ടി കടലിന്റെ അടിത്തട്ടിലേക്കെത്തിയിരിക്കുന്നു. എന്നാല്*, ഇത് സൃഷ്ടിക്കുന്ന ആഘാതത്തെപ്പറ്റി ആലോചിക്കാനുള്ള അറിവുപോലും ആഴക്കടലിനെക്കുറിച്ച് മനുഷ്യനില്ലെന്നതാണ് വാസ്തവം.


    ആഴക്കടല്* ഖനനത്തിന് ചട്ടങ്ങള്* രൂപവത്കരിക്കാന്* ജമൈക്കയില്* ചേര്*ന്ന ഇന്റര്*നാഷണല്* സീബെഡ് അതോറിറ്റി (ഐ.എസ്.എ.) കൗണ്*സില്* അന്താരാഷ്ട്രസമ്മേളനം ഖനനത്തെക്കുറിച്ച് പ്രത്യേകിച്ച് തീരുമാനമൊന്നുമാവാതെ പിരിഞ്ഞിരിക്കുന്നു. ഓഗസ്റ്റില്*ത്തന്നെ ഖനനത്തിനുള്ള മാര്*ഗരേഖകള്* തീരുമാനിക്കാനുള്ള സമ്മര്*ദത്തിലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഏജന്*സിയായ ഐ.എസ്.എ. ആഴക്കടല്* ഖനനത്തെ എതിര്*ക്കുന്ന രാജ്യങ്ങളുടെ ശക്തമായ വിയോജിപ്പാണ് ഖനനവുമായി മുന്നോട്ട് പോവുന്നതില്*നിന്ന് ഐ.എസ്.എ.യെ പിന്തിരിപ്പിച്ചത്. ഇതോടെ, യൂറോപ്യന്* യൂണിയനും 168 അംഗരാജ്യങ്ങളുമടങ്ങിയ ഐ.എസ്.എ.യുടെ നിലപാട്, ആഴക്കടല്* ഖനനഭീഷണിക്ക് ചെറിയൊരു കടമ്പ സൃഷ്ടിച്ചിരിക്കുകയാണ്. ഐ.എസ്.എ.യുടെ അടുത്ത യോഗത്തില്* ആഴക്കടല്* ഖനനത്തിന് മൊറട്ടോറിയം നേടിയെടുക്കാനുള്ള അശ്രാന്തപരിശ്രമങ്ങളിലാണ് ലോകമെങ്ങുമുള്ള വിവിധ പരിസ്ഥിതിസംഘടനകള്*.

    ഐ.എസ്.എ. അന്താരാഷ്ട്രസമ്മേളനത്തില്* നടന്നത് ഗൗരവതരമായ ചര്*ച്ചകളായിരുന്നു. സമുദ്രഖനനത്തിന് ഒരു മുന്*കരുതല്* നിരോധനം എന്നതിന്മേല്* 2024-ല്* സമഗ്രചര്*ച്ച വേണമെന്ന് ജര്*മനി, ചിലി, ഫ്രാന്*സ്, കോസ്റ്ററീക്ക തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്* വാദിച്ചു. ഇങ്ങനെയൊരു ചര്*ച്ച മുന്നോട്ട് വയ്ക്കുന്നതുതന്നെ തടഞ്ഞുകൊണ്ടായിരുന്നു ആഴക്കടല്* ഖനനത്തിന് ഉടന്* അനുമതിവേണമെന്നാവശ്യപ്പെട്ട ചൈനയുടെ നീക്കം. 'ഹരിതവൈദ്യുതി'യിലേക്ക് ലോകത്തെ മാറ്റുന്ന 'ബാറ്ററി'കള്*ക്ക് വേണ്ട നിക്കല്*, കോബാള്*ട്ട് പോലുള്ള ലോഹങ്ങള്* ലഭിക്കാന്* ആഴക്കടല്* ഖനനമാണ് ഏകപരിഹാരമെന്നായിരുന്നു ഖനനപക്ഷപാതികളുടെ വാദം. വിവിധ രാജ്യങ്ങളുടെ മൂന്നാഴ്ച നീണ്ട ശക്തമായ പരിസ്ഥിതിവാദങ്ങള്*ക്കുമുന്*പില്* ചൈനയുള്*പ്പെടെയുള്ള രാജ്യങ്ങള്*ക്ക് തത്കാലം മുട്ടുമടക്കേണ്ടിവന്നു. പക്ഷേ, ഭീഷണി ഒഴിവാകുന്നില്ല.




    ആഴക്കടല്* ഖനനം: പുതിയ പ്രതിസന്ധി

    ആഴക്കടല്*ത്തട്ടിലെ പ്രവര്*ത്തനങ്ങളില്* തീരുമാനാധികാരമുള്ള അന്താരാഷ്ട്രസംഘടനയാണ് ഇന്റര്*നാഷണല്* സീബെഡ് അതോറിറ്റി (ഐ.എസ്.എ.). 2001ന് ശേഷം, വിവിധ മൈനിങ് കമ്പനികള്*ക്ക് ഇതിനകം മുപ്പതോളം ലൈസന്*സുകള്* ഐ.എസ്.എ. നല്*കിക്കഴിഞ്ഞു. ഹവായിക്കും മെക്*സിക്കോക്കുമിടയിലെ 'ക്ലാരിയോണ്*-ക്ലിപ്പര്*ടണ്* ഫ്രാക്ചര്* സോണ്*' എന്നറിയപ്പെടുന്ന 45 ലക്ഷം സ്*ക്വയര്* കിലോമീറ്റര്* കടല്*ത്തട്ടാണ് ഖനനത്തിന് നല്*കാന്* ഉദ്ദേശിച്ചത്. 2021-ല്* പസിഫിക് സമുദ്രത്തിലെ 'റിപ്പബ്*ളിക് ഓഫ് നൗറു' ആഴക്കടല്* ഖനനത്തിനുള്ള താത്പര്യമറിയിച്ച് ഐ.എസ്.എ.യെ സമീപിച്ചതോടെയാണ് ഖനനത്തിനായുള്ള പരിസ്ഥിതിമാര്*ഗരേഖകള്* തയ്യാറാക്കാനുള്ള ശ്രമങ്ങള്* ഊര്*ജിതമായത്. 2023 ജൂലായായിരുന്നു മാര്*ഗരേഖ തയ്യാറാക്കാന്* ഐ.എസ്.എ. പറഞ്ഞ അന്തിമസമയം. അതുവരെ ഖനനമനുവദിക്കില്ലെന്നായിരുന്നു ഐ.എസ്.എ. നിലപാട്. പക്ഷേ, സമുദ്ര-പരിസ്ഥിതി മാര്*ഗരേഖകളുടെ രൂപവത്കരണത്തിന് വരുംവര്*ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് അവസ്ഥ. അതേസമയം ഖനനത്തിനുള്ള മാര്*ഗരേഖ തയ്യാറാവാത്ത സ്ഥിതിയില്*, ഖനനം തുടങ്ങാന്* കമ്പനികള്* മുതിരുമോ എന്നത് ആശങ്കയായിത്തുടരുന്നു. ഖനനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളൊക്കെ ഒരുക്കിയ നൗറു ഇക്കാര്യത്തില്* വലിയ സമ്മര്*ദമാണ് നടത്തുന്നത്.

    കടലിന്റെ നാനാര്*ഥങ്ങള്*

    ഭൂമിയുടെ അറുപതുശതമാനത്തിലധികം പ്രദേശത്ത് ശരാശരി രണ്ടുമൈലിലധികം ആഴത്തില്* ജലം നിറഞ്ഞുകിടക്കുന്നു. കടലിന് ഇരുനൂറുമീറ്റര്* താഴെനിന്നാണ് ആഴക്കടല്* (ഡീപ് സീ) ആരംഭിക്കുന്നതായി കണക്കാക്കുന്നത്. ഇവിടംതൊട്ടാണ് സൂര്യപ്രകാശം പെട്ടെന്ന് കുറയുന്നത്. 'ടൈ്വലൈറ്റ് സോണ്*' എന്നും ഇതറിയപ്പെടുന്നു. സൂര്യപ്രകാശം കുറയുന്നതിനാല്*ത്തന്നെ, ഈ കടല്*ഭാഗത്തിന് തണുപ്പ് കൂടുതലാണ്. ഭൂമിയുടെ അന്തരീക്ഷമേല്*പ്പിക്കുന്ന മര്*ദത്തെക്കാള്* 40-110 ഇരട്ടിയാണ് ആഴക്കടലിലെ മര്*ദം.
    ആഴക്കടലിനെക്കുറിച്ച് നിലവില്* മനുഷ്യന് കാര്യമായൊന്നുമറിയില്ല. ആഴക്കടലിന്റെ ആവാസവ്യവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വിശദമായി പഠിക്കാനിരിക്കുന്നതേയുള്ളൂ. ലഭ്യമായ പരിമിത അറിവിന്റെ പശ്ചാത്തലത്തില്* ആഴക്കടല്* ഖനനം സമുദ്രപരിസ്ഥിതിക്കേല്*പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് മുന്*കൂട്ടിപ്പറയാനാവില്ലതന്നെ. മുന്നൂറുകോടി മനുഷ്യരുടെ ജീവിതമാര്*ഗവും ഭക്ഷ്യസ്രോതസ്സുമായ സമുദ്രത്തിന്റെ പരിസ്ഥിതിസംരക്ഷണം ആസൂത്രണംചെയ്യുകയും അത്ര എളുപ്പമാവില്ല.


    വളരെയധികം സങ്കീര്*ണമാണ് ആഴക്കടല്*ത്തട്ടിന്റെ ഭൗമശാസ്ത്രം. 3,000 മീറ്റര്*മുതല്* 6,000 മീറ്റര്*വരെ ആഴങ്ങള്*ക്കിടയിലുള്ള 'അബിസല്* പ്*ളെയിന്*സ്', 'സീമൗണ്ട്സ്' എന്നറിയപ്പെടുന്ന സമുദ്രാന്തര്*ഭാഗത്തെ അഗ്*നിപര്*വതങ്ങള്*, കടല്*ത്തട്ടിലെ ഉഷ്ണജലം പ്രവഹിക്കുന്ന ഗര്*ത്തങ്ങള്*, മരിയാനാ ട്രഞ്ചുപോലുള്ള അഗാധഗര്*ത്തങ്ങള്*... ആഴക്കടല്*ത്തട്ടിലെ ഉയര്*ന്ന മര്*ദവും സൂര്യപ്രകാശത്തിന്റെ അഭാവവും സൃഷ്ടിക്കുന്ന പ്രതികൂലാവസ്ഥയുമായി സവിശേഷരീതിയില്* താദാത്മ്യം പ്രാപിച്ചവയാണ് അവിടത്തെ ജീവിവര്*ഗ്ഗങ്ങള്*. ഈ ജീവിവര്*ഗങ്ങളില്* മിക്കവയും ഇന്നും ശാസ്ത്രത്തിന്റെ കണ്*വെട്ടത്തിന് പുറത്താണ്.

    ഖനനം കടലിനേല്*പ്പിക്കുന്ന ആഘാതങ്ങള്*

    മൊത്തം കടല്*ത്തട്ടിന്റെ മൂന്നില്* രണ്ടുഭാഗവും ആഴക്കടല്* തട്ടാണ്. ആഴക്കടലിന്റെ അടിത്തട്ടിലെ പലതരം ധാതുനിക്ഷേപങ്ങള്* ഖനനം ചെയ്*തെടുക്കുന്നതിനെയാണ് ആഴക്കടല്* ഖനനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടല്*ത്തട്ടിന്റെ പ്രതലത്തിലെ പോളിമെറ്റലിക് കല്ലുകള്* ശേഖരിക്കുക, കൂറ്റന്* സള്*ഫൈഡ് ശേഖരങ്ങള്* കുഴിച്ചെടുക്കുക, പാറക്കൂട്ടങ്ങളിലെ കൊബാള്*ട്ട് ശേഖരം ചെത്തിയെടുക്കുക എന്നിങ്ങനെ മൂന്ന് രീതിയിലാണ് ഖനനം നടക്കുക. ഇതില്* നിന്ന് ബാറ്ററികളുടേയും സെല്*ഫോണുകളുടേയും കംപ്യൂട്ടറുകളുടേയും നിര്*മാണത്തിനാവശ്യമായ ധാതുക്കള്* വേര്*തിരിച്ചെടുക്കാനാവും.

    ആഴക്കടല്* ഖനനത്തിനുള്ള സാങ്കേതിക വൈദഗ്ധ്യം ഇപ്പോഴും വികസനപാതയിലാണ്. കൂറ്റന്* സക്കിങ് പമ്പുകളുപയോഗിച്ച് ആഴക്കടല്*ത്തട്ടിലെ ധാതുക്കള്* വലിച്ചെടുക്കാനുള്ള പദ്ധതിയിലാണ് ചില കമ്പനികള്*. കൃത്രിമബുദ്ധി ഉപയോഗിച്ച്, റോബോട്ടുകളെക്കൊണ്ട് ആഴക്കടല്* അഗ്*നിപര്*വതങ്ങളെ തുരക്കാന്* വരെ പദ്ധതികളുണ്ട്. നിലവിലുള്ള ഖനികളിലെ ധാതുനിക്ഷേപങ്ങള്*, പ്രത്യേകിച്ചും കൊബാള്*ട്ട്, കോപ്പര്*, സിങ്ക്, നിക്കല്*, അലൂമിനിയം, മാംഗനീസ് മുതലായവ ക്ഷയിച്ചുതുടങ്ങിയിട്ടുണ്ട്. സമീപകാലത്ത്, ഈ വിഭാഗം ലോഹധാതുക്കള്*കൊണ്ട് നിര്*മിക്കുന്ന ഉപകരണങ്ങളുള്ള സ്മാര്*ട് ഫോണുകള്*, വിന്*ഡ് ടര്*ബന്*, സോളാര്* പാനലുകള്*, ബാറ്ററികള്* എന്നിവയുടെ ഉത്പാദനം കൂടുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും ആഴക്കടല്* ഖനനസാധ്യത കൂട്ടുന്നു.



    Oil platform P-51

    ആഴക്കടലിന്റെ അടിത്തറ യന്ത്രങ്ങളുപയോഗിച്ച് തുരക്കുകയും കുഴിക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്നത് സമുദ്രപരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കും. ഇതുമൂലം ആഴക്കടലില്* മാത്രം ജീവിക്കുന്ന പല ജീവിവര്*ഗങ്ങളും എന്നെന്നേക്കുമായി ഇല്ലാതാവാനിടയുണ്ട്. ഇത് ആവാസവ്യവസ്ഥയുടെ ഘടനയും ധര്*മവും പൂര്*ണമായും തകര്*ക്കും. ഇതാണ് ആഴക്കടല്* ഖനനത്തിന്റെ നേരിട്ടുള്ള ഫലം. മാത്രമല്ല, തിരിച്ചുപിടിക്കാന്* പറ്റാത്ത വിധമുള്ള ഒരു സര്*വകാലനാശവുമായിരിക്കും അത്.

    ഖനനത്തില്*നിന്നുള്ള പൊടിപടലങ്ങള്* അടിത്തട്ടില്* കിലോമീറ്ററുകളോളം പരക്കുന്നത് സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക. ഖനനക്കപ്പലുകള്* കടലിന്റെ ഉപരിതലത്തിലേക്ക് തള്ളുന്ന 'വേസ്റ്റ് വാട്ടര്*' ഈ സ്ഥിതി കൂടുതല്* വഷളാക്കുകയും സമുദ്രത്തിന്റെ താപനിലയില്* മാറ്റമുണ്ടാക്കുകയും ചെയ്യും. പൊടിപ്രളയം കടല്*ജീവികളില്* ശ്വാസതടസ്സവും കാഴ്ചക്കുറവും ഉണ്ടാക്കും. ഫലത്തില്*, വാണിജ്യപ്രാധാന്യമുള്ള മത്സ്യങ്ങളുടെ പുനരുത്പാദനവും വളര്*ച്ചയും തടസ്സപ്പെടും. ഖനനത്തിനുള്ള ഉപകരണങ്ങളും കപ്പലുകളും ചേര്*ന്ന് സൃഷ്ടിക്കുന്ന മലിനീകരണ0 (വെളിച്ചവും കമ്പനവും ശബ്ദവും) തിമിംഗിലങ്ങളേയും ടൂണകളേയും സ്രാവുകളേയും ബാധിക്കും. കപ്പലുകളില്*നിന്നുള്ള എണ്ണച്ചോര്*ച്ചയാണ് മറ്റൊരു പ്രതികൂല ഘടകം. സമുദ്രത്തിന്റെ അടിത്തട്ടില്* ഖനനം ഏല്*പ്പിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്* നടന്നുവരുകയാണ്. ആഴക്കടല്* ഖനനം വിവിധ സ്പീഷിസുകളുടെ വംശനാശത്തിനിടയാക്കുമെന്നും കടല്*ത്തട്ടിലെ ജൈവവൈവിധ്യത്തേയും ആവാസവ്യവസ്ഥയേയും താറുമാറാക്കുമെന്നും പഠനങ്ങള്* വന്നുകഴിഞ്ഞു.




    ലോകരാജ്യങ്ങള്*ക്കെല്ലാം തന്നെ അവരവരുടെ സമുദ്രാതിര്*ത്തികളില്* നിയന്ത്രണാധികാരമുണ്ട്. വന്*കടലും (ഹൈസീ), അന്താരാഷ്ട്ര കടല്*ത്തട്ടും നിയന്ത്രിക്കുന്നത്, 'യുണൈറ്റഡ് നേഷന്*സ് കണ്*വെന്*ഷന്* ഓണ്* ദി ലോ ഓഫ് ദി സീസ്' ആണ്. ഈ ട്രീറ്റി എല്ലാ ലോകരാജ്യങ്ങള്*ക്കും ബാധകവുമാണ്. ഇതുപ്രകാരം, കടല്*ത്തട്ടും അതിലെ ധാതുനിക്ഷേപങ്ങളും 'മനുഷ്യവംശത്തിന്റെ പൊതുസ്വത്ത്' ആയാണ് പരിഗണിക്കപ്പെടുന്നത്. സമുദ്രപരിസ്ഥിതിയെ സംരക്ഷിക്കുന്നതും സമുദ്രഗവേഷണത്തെ പിന്തുണയ്ക്കുന്നതും ട്രീറ്റിയുടെ ഭാഗമാണ്.
    സുപ്രധാന ഭക്ഷ്യസ്രോതസ്സ് എന്ന നിലയ്ക്കും കാര്*ബണ്* ആഗിരണ സംവിധാനം എന്ന നിലയ്ക്കും ആഴക്കടല്* അടിത്തട്ടിലെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താന്* സമഗ്രപഠനങ്ങള്* ആവശ്യമാണ്. ആഴക്കടല്* അടിത്തട്ടിനേക്കുറിച്ചുള്ള അറിവും അത് സംരക്ഷിക്കാനുള്ള ഉപാധികളും പരിമിതമാണെന്ന സ്ഥിതിയിലും ആഴക്കടല്*ത്തട്ടിലെ ധാതുനിക്ഷേപം മനുഷ്യനെ മോഹിപ്പിക്കുകയാണ്. സമുദ്രഖനനത്തിലൂടെ ശേഖരിക്കുന്ന ധാതുക്കളും ലോഹങ്ങളും ഉപയോഗിക്കരുതെന്ന വേള്*ഡ് വൈല്*ഡ് ലൈഫ് ഫണ്ടിന്റെ ആഹ്വാനം ഗൂഗിള്*, ബി.എം.ഡബ്ല്യു., സാംസങ്, വോള്*വോ തുടങ്ങിയ മുന്*നിര കമ്പനികള്* ഏറ്റെടുത്തതാണ് ഒടുവില്* കേട്ട ശുഭവാര്*ത്ത!


    സമുദ്രസംരക്ഷണത്തിന് യു.എന്*. ഉടമ്പടി

    സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്* വളരെ പ്രധാനപ്പെട്ടതാണ് ഈ വര്*ഷം നിലവില്* വന്ന ബി.ബി.എന്*.ജെ. ട്രീറ്റി (ബയോഡൈവേഴ്സിറ്റി ബിയോണ്*ഡ് നാഷണല്* ജൂറിസ്ഡിക് ഷന്*). വര്*ഷങ്ങള്* നീണ്ട ചര്*ച്ചകള്*ക്കുശേഷം സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള ഒരു ചരിത്ര ഉടമ്പടിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നല്*കുകയായിരുന്നു. ഒരു രാജ്യത്തിന്റെയും അധികാരപരിധിയില്* വരാത്ത സമുദ്രഭാഗങ്ങളുടെ (ഇന്റര്*നാഷണല്* സീ) 30 ശതമാനത്തോളം 2030-ഓടെ സംരക്ഷിതമേഖലയാക്കാനുള്ളതാണ് ഉടമ്പടി. ഈ മേഖലയിലെ സമുദ്രജീവികളുടെ സംരക്ഷണമാണ് ഉടമ്പടിയുടെ ലക്ഷ്യം.


  10. #1110
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,929

    Default

    ഇന്ത്യന്* ഉഭയജീവികളില്* 139 ഇനങ്ങള്* ഉന്*മൂലന ഭീഷണിയിലെന്ന് പഠനം




    ബിജൂസ് മരത്തവള (Beddomixalus bijui): കടുത്ത വംശനാശ ഭീഷണി നേരിടുന്ന തവളയിനങ്ങളിലൊന്ന്. പശ്ചിമഘട്ടത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണിതുള്ളത്.

    ഭൂമുഖത്തെ ഉഭയജീവികളില്* 41 ശതമാനവും കടുത്ത വംശനാശനഭീഷണിയില്* ആണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും 'നേച്ചറി'ല്* പ്രസിദ്ധീകരിച്ച പഠനറിപ്പോര്*ട്ട് പറയുന്നു


    കോഴിക്കോട്: ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* ഇതുവരെ തിരിച്ചറിഞ്ഞ 453 ഉഭയജീവിയിനങ്ങളില്* 139 എണ്ണം ഉന്*മൂലന ഭീഷണിയിലെന്ന് പുതിയ പഠനം. ലോകത്താകെയുള്ള ഉഭയജീവികളുടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ അവസ്ഥ വിലയിരുത്തി ഐ.യു.സി.എന്*. തയ്യാറാക്കിയ വിശകലന റിപ്പോര്*ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്*ട്ട് ബുധനാഴ്ചയിറിങ്ങിയ 'നേച്ചര്*' ജേര്*ണലില്* പ്രസിദ്ധീകരിച്ചു.

    ഭൂമുഖത്തെ ഉഭയജീവികളില്* 41 ശതമാനവും വംശനാശനഭീഷണി നേരിടുകയാണെന്നും, അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും റിപ്പോര്*ട്ട് വ്യക്തമാക്കി. ആയിരത്തിലേറെ വിദഗ്ധര്* ലോകത്തിന്റെ വിവിധ ഭാഗങ്ങളില്* നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്*ട്ട്.

    റിപ്പോര്*ട്ടിന്റെ നൂറിലേറെ രചയിതാക്കളില്* മലയാളികളായ ഉഭയജീവി ഗവേഷകര്* സത്യഭാമ ദാസ് ബിജു (എസ് ഡി ബിജു), സന്ദീപ് ദാസ് എന്നിവര്* ഉള്*പ്പെടുന്നു. ഇവരെ കൂടാതെ, സൊണാലി ഗാര്*ഗ്, എസ്.ആര്*. ഗണേഷ് ഉള്*പ്പടെ വേറെയും ഇന്ത്യന്*ഗവേഷകര്* റിപ്പോര്*ട്ടിന്റെ രചയിതാക്കളിലുണ്ട്.

    തവളകള്*, സാലമാന്*ഡറുകള്*, സീസിലിയനുകള്* എന്നിവയാണ് ഉഭയജീവികളില്* ഉള്*പ്പെടുന്നത്. ലോകത്താകെ 8000 ലേറെ ഉഭയജീവി സ്പീഷീസുകളുടെ 2004-2022 കാലയളവിലെ സ്ഥിതിയാണ് പരിഗണിച്ചത്. അഞ്ചില്* രണ്ട് ഉഭയജീവികള്* കടുത്ത ഭീഷണിയിലാണെന്ന് വിശകലനത്തില്* വ്യക്തമായി. ഉഭയജീവികള്* നേരിടുന്ന ഉന്*മൂലന ഭീഷണിക്ക് കാലാവസ്ഥാ വ്യതിയാനം പോലെ ആവാസവ്യവസ്ഥകളുടെ നാശവും മുഖ്യകാരണമാണ്.

    ജീവിവര്*ഗങ്ങളില്* നിലനില്*പ്പിന് ഏറ്റവുമധികം ഭീഷണി നേരിടുന്നവ ഉഭയജീവികളാണെന്ന് റിപ്പോര്*ട്ട് പറയുന്നു. ഭീഷണി നേരിടുന്ന ഉഭയജീവിയിനങ്ങള്* 41 ശതമാനമാണെങ്കില്*, സസ്തനികളില്* ഇത് 26.5 ശതമാനവും, ഉരഗജീവികളില്* ഇത് 21.4 ശതമാനവും, പക്ഷികളില്* 12.9 ശതമാനവുമാണ്.

    ഇന്ത്യയില്* 139 ഇനം ഉഭയജീവികള്* നാശത്തിന്റെ വക്കലാണെന്ന് പറയുമ്പോള്* തന്നെ, 87 സ്പീഷീസുകളെ സംബന്ധിച്ച വിവരങ്ങള്* അപൂര്*ണമാണെന്ന് ഗവേഷകര്* കണ്ടെത്തി. ഇന്ത്യന്* ഉഭയജീവികളെ കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ടൈന്നാണ് ഇത് വ്യക്തമാക്കുന്നത്.

    'ഒരു ആഗോള ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ് ഇന്ത്യ. ഉഭയജീവികളുടെ വൈവിധ്യം കൂടുതലാണ്. മാത്രമല്ല, ഇവിടുത്തെ ഉഭയജീവികളില്* 70 ശതമാനവും ഇവിടെ മാത്രം ഉള്ളവയാണ്, ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ഇതില്* ഒരിനം അന്യംനിന്നാല്*, അത് ഇന്ത്യയില്* നിന്ന് മാത്രമല്ല, ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകും'-റിപ്പോര്*ട്ടിന്റെ രചയിതാക്കളില്* പെട്ട ഡോ. ബിജു പറയുന്നു.

    ഉഭയജീവി പഠനവും, സംരക്ഷണവും ശക്തിപ്പെടുത്തേണ്ടതിന്റെ അടിയന്തരപ്രാധാന്യമാണിത് വ്യക്തമാക്കുന്നത്, ഡോ. ബിജു പറഞ്ഞു.

    'ഈ പഠനമൊരു മുന്നറിയിപ്പാണ്. ഇന്ത്യയില്* ഉഭയജീവികള്* വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ല എന്ന മുന്നറിയിപ്പ്'-ഡോ.സൊണാലി ഗാര്*ഗ് പറഞ്ഞു. 'ഇന്ത്യയില്* മാത്രമല്ല ലോകത്തെവിടെയും, ഉഭയജീവികള്*ക്ക് ഭീഷണിയാകുന്നത് ആവാസവ്യവസ്ഥകളുടെ നാശമാണ്. ഉഭയജീവികളെ ഉന്*മൂലനത്തിലേക്ക് തള്ളിവിടുന്നതില്* കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്ക് അടുത്തകാലം വരെ വേണ്ടത്ര പ്രാധാന്യം നേടിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്*, ഉഭയജീവികളെ എങ്ങനെയൊക്കെ ബാധിക്കുന്ന എന്നകാര്യം കൂടുതല്* പഠിക്കേണ്ടതുണ്ട്'.

    'ഇന്ത്യയില്* കടുവകളെയും ആനകളെയും സംരക്ഷിക്കാന്* ദേശീയതലത്തില്* പദ്ധതിയുണ്ട്. എന്നാല്*, ഏറ്റവുമധികം ഉന്*മൂലന ഭീഷണി നേരിടുന്ന ഉഭയജീവികളുടെ സംരക്ഷണത്തിന് ഒരു പ്ലാനുമില്ല. ചെറുതോ വലുതോ ആകട്ടെ, ഓരോ ജീവിവര്*ഗ്ഗത്തിനും നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതില്* അവയുടേതായ റോളുണ്ട്. ഭൂമിയുടെ നിലനില്*പ്പിനും, അതുവഴി മനുഷ്യവര്*ഗത്തിന്റെ അതിജീവനത്തിനും എല്ലാ ജീവിവര്*ഗത്തെയും സംരക്ഷിക്കേണ്ടതുണ്ട്' -ഡോ.ബിജു വാര്*ത്താക്കുറിപ്പില്* പറഞ്ഞു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •