-
01-25-2024, 10:25 AM
#1221
നീർപ്പക്ഷി ഇനങ്ങളുടെ എണ്ണംകുറയുന്നു

കൊല്ലം :ജില്ലയിൽ രണ്ടിടത്തായി നടത്തിയ സർവേയിൽ നീർപ്പക്ഷി ഇനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി കണ്ടെത്തി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പക്ഷിനിരീക്ഷക സംഘടനയായ വാർബ്ലേഴ്*സ് ആൻഡ് വേഡേഴ്സിന്റെ വാർഷിക കണക്കെടുപ്പിലാണ് ആശങ്ക ഉയർത്തുന്ന നിരീക്ഷണം.
ജില്ലയിൽ വെള്ളനാതുരുത്ത്, പോളച്ചിറ എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. വെള്ളനാതുരുത്തിലാണ് അപ്രതീക്ഷിതമായ കുറവ് പക്ഷിയിനങ്ങളുടെ എണ്ണത്തിലുണ്ടായത്. 11 ഇനം തീരപ്പക്ഷികളെയാണ് ഇത്തവണ വെള്ളനാതുരുത്തിൽ കണ്ടത്. കഴിഞ്ഞവർഷം 36 ഇനങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞവർഷം എണ്ണത്തിൽ കൂടുതൽ കണ്ടിരുന്ന തിരക്കാടയെ ഈവർഷം കണ്ടതേയില്ല.
ഏറ്റവുംകൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നായ ഇവയുടെ 118 എണ്ണത്തെയാണ് കഴിഞ്ഞവർഷത്തെ കണക്കെടുപ്പിൽ കണ്ടത്. തുടർച്ചയായി ഏറ്റവുംകൂടുതൽ ദൂരം പറന്ന് റെക്കോഡിട്ട വരവാലൻ ഗോഡ്*വിറ്റിനെയും ഇത്തവണ വെള്ളനാതുരുത്തിൽ കണ്ടില്ല.
കഴിഞ്ഞവർഷം 150 ലേറെ എണ്ണമുണ്ടായിരുന്ന മംഗോളിയൻ മണൽക്കോഴികളുടെ 86 എണ്ണമടങ്ങുന്ന സംഘത്തെ കണ്ടെത്തി. ഖനനവും തീരശോഷണവുമാകും പക്ഷിയിനങ്ങളുടെ കുറവിലേക്ക് നയിച്ചതെന്നാണ് പക്ഷിനിരീക്ഷകരുടെ നിഗമനം.
തീരത്തെ ചെറിയ ഞണ്ടുകളും പുഴുക്കളുമൊക്കെയാണ് പല പക്ഷികളുടെയും പ്രധാന ഭക്ഷണം. ഇവയുടെ അഭാവവും കാലാവസ്ഥയിലെ മാറ്റവും പക്ഷികളുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നും ഇവർ കരുതുന്നു.
അതേസമയം, സൂചിച്ചുണ്ടൻ കടൽക്കാക്ക, തവിട്ടുതലയൻ കടൽക്കാക്ക എന്നിവയുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. വലുപ്പംകൂടിയ കടൽക്കാക്കകളായ വലിയ കടൽക്കാക്ക, ഹൂഗ്ലിൻ കടൽക്കാക്ക എന്നിവയുടെ സാന്നിധ്യവും കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു കൂടിയിട്ടുണ്ട്.
പോളച്ചിറയിൽ ഈവർഷം 31 ഇനങ്ങളിലായി 1,404 പക്ഷികളെ കണ്ടു. നാലുവർഷത്തിലേറെയായി കാണാതിരുന്ന ഗ്യാഡ്*വാൾ എരണ്ട, ചന്ദനക്കുറി എരണ്ട, പട്ടകണ്ണൻ എരണ്ട, പട്ടവാലൻ ഗോഡ്*വിറ്റ്* എന്നിവയെ ഈവർഷം കണ്ടു. കഴിഞ്ഞവർഷം 27 ഇനങ്ങളിലായി 1846 പക്ഷികളെയാണ് കണ്ടത്.
ഈവർഷം ദേശാടകരായ വരി എരണ്ടകളുടെ എണ്ണത്തിൽ വർധനയുണ്ട്. സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്*സ്*-2023 റിപ്പോർട്ട്* പ്രകാരം കേരളത്തിൽ അടിയന്തരസംരക്ഷണം ആവശ്യമുള്ള പക്ഷി ഇനങ്ങളിൽ ഉൾപ്പെട്ട പക്ഷിയാണ് വരി എരണ്ട.
പോളച്ചിറയിൽ വാർബ്ലേഴ്*സ് ആൻഡ് വേഡേഴ്*സ് 15 വർഷത്തിലേറെയായി പക്ഷിപഠനം നടത്തിവരുന്നുണ്ട്. വെള്ളനാതുരുത്തിൽ 10 വർഷമായും പഠനം നടത്തുന്നു.
-
01-25-2024, 11:40 AM
#1222
-
01-25-2024, 11:43 AM
#1223
-
01-25-2024, 12:17 PM
#1224
പതിയെ മറയുന്നു കമുകും അടക്കയും

പേരൂര്‍*ക്കട: കേരളത്തിന്റെ തീരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും വ്യാപകമായി കണ്ടിരുന്ന അടയ്ക്കാമരം (കമുക്) തെക്കന്‍* കേരളത്തില്* നിന്ന് പടിയിറങ്ങുന്നു. തലസ്ഥാന ജില്ലയിലെ പേരൂര്‍*ക്കട, വട്ടിയൂര്‍*ക്കാവ്, മരുതന്*കുഴി, ഉളളൂര്‍*, പേട്ട, കണ്ണമ്മൂല, മണ്ണന്തല ഭാഗങ്ങളില്‍* വന്‍*തോതില്‍* മുന്*കാലങ്ങളില്‍* തെങ്ങിനൊപ്പം പ്രാധാന്യം നല്*കിയിരുന്ന പ്രധാന നാണ്യവിളകളിലൊന്നായിരുന്നു കമുക്. എന്നാല്* ഇന്ന് ഈ പ്രദേശങ്ങളില്‍* നിന്നു വന്‍*തോതില്‍* കമുക് മരങ്ങള്* വെട്ടിമാറ്റപ്പെട്ടു. മരത്തില്‍* കയറി പാക്ക് പറിച്ചെടുക്കാന്‍* ആളെ കിട്ടാത്തതും ഉല്*പന്നം വിപണികളില്‍* വിറ്റഴിക്കാന്‍* കഴിയാത്തതുമാണ് കമുക് കൃഷിയെ കര്*ഷകര്* കൈയൊഴിയാന്‍* കാരണമായത്. മാര്‍*ക്കറ്റുകളില്* ആവശ്യത്തിലധികം ഡിമാന്റുണ്ടായിരുന്ന പച്ച അടയ്ക്ക, പഴുത്ത അടയ്ക്ക, ഉണങ്ങിയ അടയ്ക്ക (കൊട്ടപാക്ക്), കുതിര്*ത്ത അടയ്ക്ക (വെളളത്തില്‍* പാക്ക്) എന്നീ നിലകളില്‍* ഇവ വിപണികളില്‍* സ്ഥാനം പിടിച്ചിരുന്നു.
പാകമാകുന്നതിനു മുമ്പുളള കായ്കളെയാണ് പച്ച അടയ്ക്ക എന്നു പറയുന്നത്. ഇത് കൂടുതലായും വെറ്റില മുറുക്കിനാണ് ഉപയോഗിച്ചു വരുന്നത്. വിപണിയില്‍* വില കുറവാണെങ്കിലും ചില പ്രത്യേക ആയൂര്‍*വേദ ഔഷധ നിര്*മ്മാണങ്ങള്*ക്കും ഉപയോഗിച്ചു വരുന്നു. പഴുത്ത അടക്കയും ഉണങ്ങിയ അടക്കയും പെയിന്റ് നിര്*മ്മാണത്തിനും അനുബന്ധ ആവശ്യങ്ങള്*ക്കുമായി കേരളത്തില്* നിന്നു വന്‍* തോതില്‍* കയറ്റി അയച്ചുവരുന്നു. വെളളത്തില്‍* ആഴ്ചകളോളം നിക്ഷേപിച്ച് കുതിര്*ത്തെടുക്കുന്ന അടയ്ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങികൊണ്ട് പോകുന്നത്. ഇവക്കും ആവശ്യക്കാര്‍* ഏറെയുണ്ട്. വാസന പാക്കിനും പുകയില ഉല്*പ്പന്ന നിര്*മ്മാണത്തിനും ഉണങ്ങിയ അടക്കയും കുതിര്*ത്ത അടക്കയും വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ ഇന്ന് വിപണിയില്‍* കമുകിന്* പാളക്കും ആവശ്യക്കാര്‍* ഏറെയുണ്ട്. കമുകിന്* പാള ട്രീറ്റ് ചെയ്ത് നിര്*മ്മിക്കുന്ന പ്ലേറ്റുകളും അനുബന്ധ ഉല്*പ്പന്നങ്ങള്*ക്കും പ്രിയമേറി വരികയാണ്.
യാതൊരുവിധ പരിചരണവും കൂടാതെ വളരുന്ന കമുക് നൂറടിയോളം ഉയരത്തില്‍* വളരാറുണ്ട്. വണ്ണം തീരെ കുറഞ്ഞതും ബലം കുറഞ്ഞതുമായ ഈ മരങ്ങളില്‍* കയറുന്നവരില്‍* പലരും വീണ് മരിച്ച സംഭവങ്ങള്‍* വാര്*ത്തയായതോടെ കമുകില്‍* കയറാന്* ആളെ കിട്ടാതായി. തുടര്‍*ന്ന് ഇത്തരം അടക്കാമരങ്ങളെ കര്*ഷകര്* ഉപേക്ഷിച്ചു. വിളവ് ലഭ്യമല്ലാത്തതും വിലകുറവും പൊതു മാര്‍*ക്കറ്റില്* ആവശ്യകത കുറഞ്ഞതും കാരണമായി. മരങ്ങള്* വച്ചു പിടിപിക്കാന്‍* പുതിയ തലമുറ തയാറാകാതെയായി. സര്*ക്കാര്* തലത്തില്‍* കമുക് കാര്*ഷകര്*ക്ക് യാതൊരുവിധ ധനസഹായങ്ങളും നല്*കാത്തതും അത്യുല്*പാദന ശേഷിയുളള നല്ലയിനം കമുകിന്*തൈകള്‍* ഉല്*പ്പാദിപ്പിക്കാത്തതും കമുകുകര്*ഷകരെ കൃഷിയില്‍* നിന്ന് പിന്തിരിപ്പിക്കുന്നു.
വിപണികളില്‍* ഇന്ന് അടക്കാക്ക് അര്*ഹിക്കുന്ന വില ലഭിക്കുന്നുണ്ട്. എന്നാല്* കമുകില്‍* കയറാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെ അടയ്ക്കാ കൃഷി ഉപേക്ഷിക്കാന്‍* കര്*ഷകര്* നിര്*ബന്ധിതരായി.
-
01-25-2024, 12:26 PM
#1225
നട്ടുച്ചയ്ക്കും പാതിരപോലെ, ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായലിൽ അതിലും ശാന്തമായി പാതിരാമണൽ

ശാന്തമായൊഴുകുന്ന വേമ്പനാട്ടുകായിൽ, അതിലും ശാന്തമായ ദ്വീപ്. അതാണ് പാതിരാമണൽ. നട്ടുച്ചയ്ക്കും വെയിൽ മണ്ണിൽത്തൊടാൻ ക്ലേശിക്കുന്നയിടം. ഏറെ കാലത്തെ ആഗ്രഹത്തിനൊടുവിലാണ് ആലപ്പുഴയിലെ ഈ ദ്വീപ് കൺമുന്നിൽക്കാണാനുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് നിന്ന് നേരേ കോട്ടയം. കോട്ടയത്തുനിന്ന് കുമരകം. അവിടെ നിന്ന് കായിപ്പുറം വഴി പാതിരാമണലിലേക്ക്; അതായിരുന്നു റൂട്ട്.
കുമരകത്തുനിന്ന് യാത്രാ ബോട്ടിൽക്കയറി മുഹമ്മയിലേക്ക് ടിക്കറ്റെടുത്തു. സ്ഥിരം യാത്രക്കാരായിരുന്നു കൂടുതലും. എന്നും കാണുന്ന കാഴ്ചയായതുകൊണ്ട് അവരിലാർക്കും ഈ ജലയാത്ര അത്ര കൗതുകമുള്ളതായിരുന്നുവോ എന്ന് സംശയമായിരുന്നു. പക്ഷേ ഈയുള്ളവന് അങ്ങനെയല്ലായിരുന്നു കേട്ടോ. യാത്രാ ബോട്ട് ആയതുകൊണ്ട് വേഗം അല്പം കുറവായിരുന്നു. പക്ഷേ അതൊരു സൗകര്യമായി. നീണ്ടുപരന്നുകിടക്കുന്ന വേമ്പനാട്ടുകായൽ കാഴ്ചകളുടെ പുതിയ ലോകംതന്നെ സമ്മാനിച്ചു.

മുഹമ്മ-കുമരകം ജലപാതയിലാണ് പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വില്വമംഗലം സ്വാമിയാർ കായലിൽ നിന്ന് സൃഷ്ടിച്ച ദ്വീപാണിതെന്നും ഇതുനടന്നത് പാതിരാത്രിയിലായതിനാലാണ് പാതിരാമണൽ എന്ന് പേരുവന്നതെന്നും ഒരു കഥയുണ്ട്. ഒരു ബ്രാഹ്മണ യുവാവിന് മുന്നിൽ കായൽ മാറി കര തെളിഞ്ഞ സ്ഥലമാണ് പാതിരാ മണൽ എന്നും ഐതിഹ്യമുണ്ട്. തിരുവിതാംകൂർ രാജാക്കൻമാർ ഈ സ്ഥലം വർഷങ്ങൾക്കുമുമ്പ് ആൻഡ്രൂ പെരേര എന്ന പോർച്ചുഗീസ് നാവികന് പാട്ടത്തിന് കൊടുക്കുകയായിരുന്നത്രേ. അന്ന് പന്ത്രണ്ട് കുടുംബങ്ങളും ഇവിടെ താമസമുണ്ടായിരുന്നു. 1979 ൽ കാലാവധി പൂർത്തിയായപ്പോൾ ദ്വീപ് നിവാസികളെ പുനരധിവസിപ്പിച്ചു. സ്ഥലം വിനോദസഞ്ചാര വകുപ്പിനെ ഏൽപ്പിക്കുകയും ചെയ്തു.

ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറതന്നെയാണ് പാതിരാമണൽ. കായക്കണ്ടൽ, ചക്കരക്കണ്ടൽ, കൊമ്മട്ടി തുടങ്ങിയ കണ്ടൽച്ചെടികളുടേയും മറ്റുസസ്യങ്ങളുടേയും ആവാസസ്ഥാനമാണിത്. പലതരം മത്സ്യങ്ങൾ, കക്കകൾ, ചെമ്മീനുകൾ എന്നിവയ്ക്കും ഈ ദ്വീപ് ആശ്രയംനൽകുന്നു. 24 ഇനം തുമ്പികൾ, 34 ഇനം പൂമ്പാറ്റകൾ, 23 ഇനം ചിലന്തികൾ. 44 മത്സ്യം, 93 ഇനം പക്ഷികൾ, 9 ഇനം സസ്തനികൾ എന്നിവയെ 100-ലേറെ ഏക്കർ വരുന്ന പാതിരാമണലിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
കായിപ്പുറത്തുനിന്ന് ആയിരം രൂപ പറഞ്ഞുറപ്പിച്ച തോണിയിലായിരുന്നു ദ്വീപിലേക്കുള്ള യാത്ര. കായിപ്പുറം ജെട്ടിയിൽ നിന്ന് നോക്കിയാൽ കാണാം ദൂരെയായി പാതിരാമണൽ. ഏകദേശം പത്തുമിനിറ്റ് യാത്രയ്ക്കൊടുവിൽ തോണി ദ്വീപിനടുത്തുള്ള പ്ലാറ്റ്ഫോമിനടുത്തെത്തി. ഒരു വലിയ കാട് സ്വാഗതം പറയുന്നപോലൊരു അനുഭൂതി. മുന്നിലെ കവാടം കടന്ന് ദ്വീപിലൂടെ ഒരു കാൽനട യാത്രയാണ് ഇനി. കിളികളും ശലഭങ്ങളും നീർനായ്ക്കളും ധാരാളം. പൂക്കളും സമൃദ്ധമായി വളരുന്നു. കായലിനു മേലെ മാനത്ത് വില്ലു തീർക്കുന്ന പറവക്കൂട്ടങ്ങൾ- എരണ്ടകളും ദേശാടനക്കിളികളും. ചുറ്റുപാടും കക്ക വാരിയും മീൻ പിടിച്ചും അന്നം കണ്ടെത്തുന്ന മനുഷ്യ ജീവിതങ്ങളും. ദ്വീപിലൂടെയുള്ള നടത്തം അവസാനിക്കുന്നത് കായലിന്റെ മറ്റൊരു ഭാഗത്താണ്. അവിടെ രണ്ട് ഹൗസ്ബോട്ടുകൾ സഞ്ചാരികളുമായി ചുറ്റിയടിക്കുന്നത് കണ്ടു.

വേമ്പനാട്ട് കായലിലെ ഈ ഹരിതതുരുത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന ഇടമാണ്. തണ്ണീർമുക്കത്തിനും കുമരകത്തിനും ഇടയിലുളള ദ്വീപിലെത്താൻ ബോട്ടുമാർഗ്ഗം വരണം. ആലപ്പുഴയിൽ നിന്ന് ഒന്നര മണിക്കൂർ ബോട്ട് യാത്രയുണ്ട്. സ്പീഡ് ബോട്ടിനാണെങ്കിൽ അരമണിക്കൂർ. റോഡ് മാർഗം മുഹമ്മയിലെത്തി കായിപ്പുറത്തു നിന്ന് നാടൻവള്ളത്തിൽ പോകാം. ഇതിന് 10 മിനുട്ട് യാത്ര മതി.
-
01-25-2024, 12:27 PM
#1226
കുഞ്ഞുകാര്യങ്ങളുടെ വലിയ ടൂറിസം; കുമ്പളങ്ങി ഗ്രാമം നല്*കുന്ന പാഠം

കുമ്പളങ്ങി എന്ന ഗ്രാമം ടൂറിസത്തിന്റെ പേരില്* അറിയപ്പെട്ട് തുടങ്ങിയത് 20 വര്*ഷം മുമ്പാണ്. കൊച്ചി മെട്രോ നഗരത്തിന്റെ വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ നാട്ടുകാഴ്ചകളും, ജീവിത രീതികളുമൊക്കെ സഞ്ചാരികളെ ആകര്*ഷിക്കുമെന്ന കണക്ക് കൂട്ടലോടെയാണ് കുമ്പളങ്ങിയില്* ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ആദ്യമായി വില്ലേജ് ടൂറിസം പദ്ധതി പരീക്ഷിച്ച നാടാണ് കുമ്പളങ്ങി. ടൂറിസവുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന സങ്കല്*പ്പങ്ങളില്* നിന്ന് മാറിയാണ് കുമ്പളങ്ങിയില്* പദ്ധതികള്* തയ്യാറാക്കിയത്. ടൂറിസത്തിന്റെ പേരില്* ഒരു നിര്*മാണ പ്രവര്*ത്തനവും നടത്താതെ സഞ്ചാരികളെ ആകര്*ഷിക്കുന്നതിനുള്ള പ്രോജക്ടാണ് കുമ്പളങ്ങിക്ക് വേണ്ടി തയ്യാറാക്കിയത്.
നാട്ടുകാഴ്ചകളുടെ സൗന്ദര്യം നാട്ടുകാര്* തിരിച്ചറിയില്ല. പക്ഷെ, കടല്* കടന്ന് വരുന്നവര്*ക്ക് അത് മനോഹരമായ അനുഭവമാകും. അതുകൊണ്ട് ടൂറിസത്തിന് വേണ്ടി പ്രത്യേകമായൊന്നും ചെയ്യേതണ്ടതില്ലെന്നാണ് പ്രോജക്ടില്* നിര്*ദേശിച്ചത്. എന്നാല്* അടിസ്ഥാന സൗകര്യങ്ങള്* വികസിപ്പിക്കാനും നിര്*ദേശമുണ്ടായി.

കുമ്പളങ്ങിയുടെ നാട്ടുരുചികള്*
കുമ്പളങ്ങിയില്* നല്ല ചെമ്മീനും, കരിമീനും കക്കയിറച്ചിയുമൊക്കെ കിട്ടും. ഇവയൊക്കെ തനതായ രീതിയിലാണ് കുമ്പളങ്ങിക്കാര്* പാകം ചെയ്യുന്നത്. സഞ്ചാരികളെ ആകര്*ഷിക്കാന്* കുമ്പളങ്ങിയുടെ നാട്ടുരുചികള്* തന്നെ ധാരാളം. ചിരട്ടയില്* തയ്യാറാക്കുന്ന പുട്ട്, പരമ്പരാഗത രീതിയിലുളള കുടല് കറി, കക്ക റോസ്റ്റ്, കരിമീന്* കറി, ചെമ്മീന്* ഉലര്*ത്തിയത് തുടങ്ങിയ വിഭവങ്ങളൊക്കെ കുമ്പളങ്ങിയുടെ പ്രത്യേകതകളാണ്. ഇലയട, പാച്ചോറും പനീരും തുടങ്ങിയ പലഹാരങ്ങളുമൊക്കെ കുമ്പളങ്ങി രുചികളാണ്. ഇറച്ചികൊണ്ടുളള വിഭവങ്ങളുമുണ്ട്. ഇതെല്ലാം ടൂറിസം പ്രോഡക്ടായി മാറുകയായിരുന്നു.
ഇപ്പോള്* നാടന്* ഭക്ഷണം ലഭിക്കുന്ന ധാരാളം വീടുകള്* തന്നെ കുമ്പളങ്ങിയിലുണ്ട്. 20 വര്*ഷം മുമ്പ് ഒരു ഹോംസ്റ്റേ മാത്രമാണുണ്ടായിരുന്നത്. ഇന്ന് 20 ഓളം ഹോംസ്റ്റേകളുണ്ട്. നാടന്* ഭക്ഷണം വിളമ്പുന്ന റിസോര്*ട്ടുകളുമുണ്ട്.

കൗതുകമുണര്*ത്തുന്ന തൊഴിലുകള്*
കുമ്പളങ്ങിക്ക് പ്രത്യേകമായ തൊഴില്* രീതികളുണ്ട്. കായലിനാല്* ചുറ്റപ്പെട്ട സ്ഥലമാണിത്. പണ്ട്കാലം മുതല്* മീന്* പിടുത്തം തൊഴിലാക്കി മാറ്റിയ ധാരാളം പേരുണ്ട്. മീന്* പിടിക്കുന്നതിനും പ്രത്യേക രീതികളാണ് കുമ്പളങ്ങിക്കാര്*ക്ക്. ഗ്രാമീണ രീതിയില്* തയ്യാറാക്കിയ മീന്* പിടുത്ത ഉപകരണങ്ങളുമുണ്ട്. ഈ നാട്ടുരീതികളൊക്കെ സഞ്ചാരികളില്* കൗതുകമാണുര്*ത്തുക. കയര്*പിരി പോലുള്ള തൊഴിലുകളും ഇത്തരത്തില്* സഞ്ചാരികളെ ആകര്*ഷിക്കുന്നു. ഇത്തരം തൊഴില്* രീതികള്* നാമമാത്രമായെങ്കിലും നിലനിര്*ത്തണമെന്നാണ് ടൂറിസം പ്രോജക്ടില്* പറയുന്നത്. ഇപ്പോള്* കുമ്പളങ്ങിയിലെത്തുന്ന സഞ്ചാരികള്*ക്ക് ഈ തൊഴില്* രീതികള്* കാണിച്ചു കൊടുക്കുന്നുണ്ട്.
.jpg?$p=b2ad65f&w=852&q=0.8)
ടൂറിസം പ്രോഡക്ടാണ്, ജീവിത രീതികളും
ഒരാള്* തെങ്ങില്* കയറുന്നത് നമുക്ക് സാധാരണമായ ഒരു കാര്യമാണ്. എന്നാല്* വിദേശത്ത് നിന്ന് വരുന്ന ഒരു സഞ്ചാരിക്ക് ഇത് നല്ലൊരു കാഴ്ചയാണ്. പ്രത്യേകതരം ഏണി ഉപയോഗിച്ച് തെങ്ങില്* കയറി തേങ്ങയിടുന്നത് അവര്*ക്ക് കൗതുകമാണ്. ഈ തേങ്ങ പാര ഉപയോഗിച്ച് പൊളിക്കുന്നതും, അതില്* നിന്ന് തേങ്ങ എടുത്ത് പൊട്ടിക്കുന്നതും, പിന്നെ ചിരവ ഉപയോഗിച്ച് പീര ചിരുന്നതുമൊക്കെ കൗതുകക്കാഴ്ചകള്* തന്നെ. ഈ തേങ്ങാപ്പീര ചേര്*ത്ത്, മുള കൊണ്ടുളള ഉപകരണത്തില്* വെച്ച് പുട്ട് തയ്യാറാക്കുന്നത് കാണുമ്പോള്* സഞ്ചാരിക്ക് അത്ഭുതമാണ്. ഇത്തരം ചെറിയ കാര്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസത്തെ വളര്*ത്തിയെടുക്കാമെന്നതാണ് കുമ്പളങ്ങി നല്*കുന്ന പാഠം. ഇങ്ങനെ ഏത് ഭക്ഷണം പാകം ചെയ്യുമ്പോഴും അതില്* സഞ്ചാരികളെ ആകര്*ഷിക്കുന്ന കൗതുകങ്ങളുണ്ടാകും. പാകം ചെയ്യുന്ന ജോലികളില്* അവരെ കൂടി ചേര്*ക്കാം. കായ അരിയുന്നതും, കഞ്ഞിയുണ്ടാക്കുന്നതും, പപ്പടം വറുക്കുന്നതുമൊക്കെ അവരെ കൂടി ഉള്*പ്പെടുത്തിയാകാം. ഇത്തരം അനുഭവങ്ങള്* മറ്റെന്തിനേക്കാളും സഞ്ചാരികള്*ക്ക് പ്രിയപ്പെട്ടതാണ്. ഇതുവരെ കാണാത്ത ഗ്രാമീണ ജീവിതത്തെ അനുഭവിപ്പിക്കുക എന്ന ലക്ഷ്യമാണ് കുമ്പളങ്ങി പദ്ധതിക്കുള്ളത്.
.jpg?$p=f20f206&w=852&q=0.8)
'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം കുമ്പളങ്ങി കാണാനെത്തുന്നവരുടെ എണ്ണത്തില്* വലിയ വര്*ധനവുണ്ടായി. ആഴ്ചയിലൊരു ദിവസം കുമ്പളങ്ങിയില്* ചിലവിടാനെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇവര്*ക്ക് ഭക്ഷണം വിളമ്പാന്* പല സ്ഥലത്തായി സംവിധാനങ്ങളുണ്ട്. ഇപ്പോള്* വീടുകളിലും നാട്ടുരുചികള്* ലഭിക്കും. നാട്ടുകാര്*ക്ക് കൂടി വരുമാനം ലഭിക്കുന്ന വിധത്തില്* തയ്യാറാക്കിയ ടൂറിസം പദ്ധതിയാണ് കുമ്പളങ്ങിയില്* നടപ്പാക്കിയത്. വിനോദസഞ്ചാരത്തിലൂടെ നാട്ടുകാര്*ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്ന രീതിയിലേക്ക് കുമ്പളങ്ങി പതിയെ മാറുകയാണ്.
-
01-25-2024, 01:48 PM
#1227
വെറുമൊരു തുരുത്തല്ല; ദേശകാലങ്ങള്*ക്കപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന ഭൂമികയാണ്* മണ്*റോ

കേരളത്തിലെ ദ്രുതഗതിയില്* വളരുന്ന ടൂറിസം കേന്ദ്രമായി മാറുകയാണ് മണ്*റോതുരുത്തെന്ന കൊച്ച് ഗ്രാമം. കൊല്ലം ജില്ലയില്* അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്* സ്ഥിതി ചെയ്യുന്ന എട്ട് ദ്വീപുകളുടെ ഒരു സമൂഹമാണ് മണ്*റോത്തുരുത്ത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപ്പഞ്ചായത്ത് കൂടിയാണ് മണ്*റോത്തുരുത്ത്. ഇതിന്റെ ആകെ വിസ്തീര്*ണം 13.37 ച. കിലോമീറ്റര്* ആണ്. റോഡ്, റെയില്*, ജലഗതാഗത സൗകര്യങ്ങള്* ഉപയോഗിച്ച് ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. 2011 ലെ സെന്*സസ് പ്രകാരം ഇവിടത്തെ ആകെ ജനസംഖ്യ 9599 (സ്ത്രീകള്* 4636, പുരുഷന്മാര്* 4963) ആണ്. കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധികള്*.
അല്*പ്പം ചരിത്രം
1810 മുതല്* 1815 വരെ തിരുവിതാംകൂറിലെ ദിവാന്* ആയിരുന്നു കേണല്* ജോണ്* മണ്*റോ. ആഷ്ട്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുള്ള തുരുത്ത്, ധനശേഖരാണാര്*ത്ഥം കോട്ടയത്തെ ചര്*ച്ച് മിഷന്* സോസൈറ്റിക്ക് റാണി ലക്ഷ്മി ഭായ് വിട്ടു നല്*കിയത് കേണല്* മണ്*റോയുടെ അഭ്യര്*ത്ഥനപ്രകാരമായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്*ത്ഥം ചര്*ച്ച് മിഷന്* സോസൈറ്റി ഈ തുരുത്തിനു കേണല്* മണ്*റോയുടെ നാമം നല്*കുകയും ചെയ്തു. കേണല്* മണ്*റോ ഇടപെട്ട് ഇവിടുത്തെ കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്* ചെയ്ത് കൊടുക്കുകയും ചെയ്തു. പിന്നീട് പാട്ടക്കാരാര്* സംബന്ധിച്ച പ്രശ്*നങ്ങള്* ഉരുത്തിരിഞ്ഞപ്പോള്* റാണി ലക്ഷ്മി ഭായ് 1930 ല്* തുരുത്തിനെ ചര്*ച്ച് മിഷന്* സോസൈറ്റിയില്* നിന്നും തിരിച്ചെടുക്കുകയും കൊല്ലം താലൂക്കിലെ ഒരു വില്ലേജ് ആക്കുകയുമായിരുന്നു.
.jpg?$p=d58d9ec&w=852&q=0.8)
മണ്*റോത്തുരുത്ത് പഞ്ചായത്ത് രൂപീകൃതമായത് 1953 ലാണ്. ഗോപാലപിള്ള ആയിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. അന്നത്തെ മന്ത്രിയായിരുന്ന സി കേശവന്റെ ഇടപെടലുകള്* കൂടി കൊണ്ടാണ് ആവശ്യമായ ജനസംഖ്യ ഇല്ലായിരുന്നിട്ടുകൂടി ഈ തുരുത്തിനെ ഒരു പഞ്ചായത്തായി രൂപീകരിക്കാന്* കാരണമായത്. ഈ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് കിഴക്കേ കല്ലട പഞ്ചായത്തും, കിഴക്ക് ഭാഗത്ത് പേരയം പഞ്ചായത്തും, തെക്കു ഭാഗത്ത് പേരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറ് ഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്ക് ഭാഗത്ത് പടിഞ്ഞാറെ കല്ലട പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

മനോഹരിയായ മണ്*റോതുരുത്ത്
ഒട്ടേറെ സവിശേഷതകള്* നിറഞ്ഞ പ്രദേശമാണ് മണ്*റോതുരുത്ത്. കല്ലടയാറും അഷ്ടമുടിക്കായലും സംയോജിക്കുന്ന ഡെല്*റ്റ പ്രദേശം എന്ന നിലയില്* പ്രാധാന്യമര്*ഹിക്കുന്ന ജൈവവൈവിദ്ധ്യ പ്രദേശമായ മണ്രോത്തുരുത്ത് ഇന്ന് ലോകശ്രദ്ധ നേടിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ചെറു വള്ളങ്ങളിലേറി കണ്ടല്*ക്കാടുകള്*ക്കിടയിലൂടെയുള്ള വിനോദ സഞ്ചാരികളുടെ യാത്രകളുടെ ചിത്രങ്ങള്* ലോക ശ്രദ്ധയാകര്*ഷിച്ചവയാണ്. ജൈവ കലവറയുടെ ഇടയിലൂടെ ഇളം കാറ്റേറ്റ് യാത്ര ചെയ്യാന്* സാദ്ധ്യമാകുന്ന ഇത്തരമൊരു വിനോദസഞ്ചാര കേന്ദ്രം അപൂര്*വ്വമാണെന്ന് തന്നെ പറയാം. ചെറുതും വലുതുമായ തോടുകളിലൂടെയും കനാലുകളിലൂടെയും, ചെറിയ പാലങ്ങള്*ക്കടിയിലൂടെയും, മത്*സ്യകൃഷി ഫാമുകളും ആസ്വദിച്ചുമുള്ള യാത്രകള്* അവിസ്മരണീയമായിരിക്കും. കൂടാതെ തദ്ദേശീയരുടെ ഗ്രാമീണ ജീവിതരീതികള്* കണ്ടുമനസ്സിലാക്കിയും അവര്*ക്കൊപ്പം ഒത്ത് ചേരുന്ന വിനോദസഞ്ചാരികള്* കാല ദേശഭേദങള്*ക്കും അതിരുകള്*ക്കുമപ്പുറം മനുഷ്യര്* ഒന്നാണെന്ന സന്ദേശവും നല്*കാന്* മണ്*റോ തുരുത്തിനാകുന്നു.
.jpg?$p=585f6f6&w=852&q=0.8)
വിനോദ സഞ്ചാരികള്*ക്ക് പുറമെ, സിനിമ ഷൂട്ടിങ്ങിന്റെയും വെഡ്ഡിങ് ഫോട്ടോഗ്രാഫിയുടെയും ഇഷ്ടകേന്ദ്രമായി മണ്*റോതുരുത്ത് മാറിക്കഴിഞ്ഞു.
വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കായി ധാരാളം ആളുകള്* ഇവിടെ എത്തിച്ചേരുന്നുണ്ട്. ഒരു മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മണ്*റോതുരുത്തിനെ മാറ്റാനാകും. തദ്ദേശീയര്* നടത്തുന്ന ധാരാളം ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്. ഓണക്കാലത്ത് നടത്തുന്ന കല്ലട ജലോത്സവം മറ്റൊരു പ്രധാന ആകര്*ഷണമാണ്. AD1878 ല്* പണികഴിപ്പിച്ച ഡച്ച് പള്ളി, കേണല്* മണ്*റോയുടെ ബംഗ്ലാവ് എന്നിവ ഇവിടത്തെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രയോഗവത്ക്കരണ സാധ്യത മണ്*റോതുരുത്തില്* കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശ്രമ ത്തിലാണ് ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും.
പാരിസ്ഥിതിക- ജൈവ സംരക്ഷണത്തിന് പ്രാധാന്യം നല്*കുന്ന ടൂറിസം പ്രവര്*ത്തനങ്ങളാണ് മണ്*റോതുരുത്തിന് അഭികാമ്യം. പ്രത്യേകിച്ചും കാലാവസ്ഥ വ്യതിയാനം നിമിത്തമുള്ള ജലനിരപ്പിലെ വര്*ദ്ധനവ് കാരണം മണ്*റോത്തുരുത്ത് സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ പഠനങ്ങള്* സൂചിപ്പിക്കുന്നത് കൊണ്ട് തന്നെ വിനോദ സഞ്ചാരത്തിനൊപ്പം മണ്*റോ തുരുത്തിന്റെ സംരക്ഷണവും മുഖ്യ അജണ്ടയാവേണ്ടതുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്* സ്ത്രീസൗഹാര്*ദ വിനോദസഞ്ചാര പദ്ധതി പ്രവര്*ത്തനവും ഇപ്പോള്* മണ്*റോതുരുത്തില്* ആരംഭിച്ചിട്ടുണ്ട്.
-
01-25-2024, 04:04 PM
#1228
-
01-25-2024, 04:08 PM
#1229
-
01-25-2024, 04:14 PM
#1230
മുഖം മൂടികള്* കഥ പറയുന്ന ഇന്ത്യന്* ദ്വീപിലേക്ക്, മാജുലിയിലേക്ക്
.jpg?$p=4b9649b&f=16x10&w=852&q=0.8)
അരുണാചല്‍*, ഹിമാലയന്* പ്രദേശങ്ങള്* ചുറ്റിയടിച്ച് മടക്കയാത്രയ്ക്ക് വിമാനം കയറാന്* ഗുവാഹട്ടിയിലേക്ക് വരുമ്പോഴാണ് മാജുലി ദ്വീപ് മനസ്സിലേക്ക് കടന്നുകയറുന്നത്. ബ്രഹ്മപുത്രാതടങ്ങള്* താലോലിച്ച് സ്വരുക്കൂട്ടിയെടുത്ത ദ്വീപ്. ബ്രഹ്മപുത്ര നിറഞ്ഞുകവിഞ്ഞ് എല്ലാവര്*ഷവും ഒന്ന് മുക്കിക്കുളിപ്പിക്കുമെങ്കിലും ഗിന്നസ്ബുക്കില്* സ്ഥാനം ലോകോത്തരമാണ്. ലോകത്തിലെ ഏറ്റവും വലിയ നദീനിര്*മിത ദ്വീപാണ് മാജുലി. അതിന്റെ മുഖമുദ്രകളാണ് മാസ്*ക് നിര്*മിതിയും അതുപയോഗിച്ചുള്ള നാടകങ്ങളും.
ആഡംബരങ്ങളൊക്കെയുള്ള പ്രത്യേക സ്റ്റീല്* ഫെറിയാണ് മാജുലിയിലേയ്ക്ക്. ആള്*ക്കാര്*ക്കും അക്കരെയിക്കരെ കൊണ്ടുപോകാനുള്ള വാഹനങ്ങള്*ക്കുമെല്ലാം അതിനുള്ളില്* ആവശ്യത്തിലേറെ സ്ഥലം. ജോഹര്*ഘട്ടില്* ബസിറങ്ങി പതിന്നാല് കിലോമീറ്റര്*കൂടി മറ്റൊരു വാഹനത്തില്* യാത്രചെയ്താണ് നീമാത്തിഘട്ടിലെത്തിയത്. അവിടെനിന്നാണ് മാജുലിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കമലാബാരിയിലേക്കുള്ള ഫെറി. ബ്രഹ്മപുത്രയുടെ ഓളങ്ങള്*ക്കൊപ്പം ഒരുമണിക്കൂര്* പതിനഞ്ച് മിനിറ്റ് ഒഴുകിയാണ് ഫെറി കമലാബാരിയുടെ കരപിടിച്ചത്. അവിടെ ഒരു മുളങ്കുടിലില്* ബ്രഹ്മപുത്രയുടെ അരികുപറ്റിയായിരുന്നു മൂന്നുനാള്* താമസം.
.jpg?$p=7461f78&w=852&q=0.8)
ബ്രഹ്*മപുത്ര മുറിച്ചു കടക്കുന്ന ഫെറി
രണ്ടാംനാളിലാണ് മാജുലിയിലെ സത്രങ്ങള്* തേടിയലഞ്ഞത്. സത്രങ്ങളെന്നാല്* ഇവിടെ വെറും താമസയിടങ്ങളല്ല, കലയുടെയും സംസ്*കാരത്തിന്റെയും കേന്ദ്രങ്ങളാണ്. അസമീസ് നാടകങ്ങളും പൗരാണികച്ചുവയുള്ള പ്രഹസനങ്ങളും നൃത്തവും സംഗീതവുമെല്ലാം ഈ സത്രങ്ങളില്*നിന്നുയരുന്നു. ഓരോ സത്രവും ഓരോ സര്*വകലാശാല. അസമിന്റെ സാമൂഹികപരിഷ്*കര്*ത്താവായി അറിയപ്പെടുന്ന മഹാപുരുഷ ശങ്കര്*ദേവയാണ് സത്രങ്ങളുടെ ഉപജ്ഞാതാവ്. 15-ാംനൂറ്റാണ്ടില്* ശങ്കര്*ദേവയുടെ നേതൃത്വത്തില്* തുടങ്ങിയ നിയോ-വൈഷ്ണവ് മൂവ്മെന്റ് അസമിന്റെ സാമൂഹിക, രാഷ്ട്രീയ സാംസ്*കാരിക മേഖലയില്* നിര്*ണായക സ്വാധീനം ചെലുത്തി. അതിന്റെ ഭാഗമായി ഉയര്*ന്നുവന്നതാണ് സത്രങ്ങളും നാംഖറുകളുമെല്ലാം. ഭാഗവത, രാമായണ കഥകളെ അനുബന്ധമാക്കി ശങ്കര്*ദേവ സൃഷ്ടിച്ച ഭൊവനയെന്ന ചെറിയ നാടകങ്ങള്* നിരക്ഷരരായ അസം ജനതയില്* അറിവിന്റെയും അക്ഷരത്തിന്റെയും വിളക്ക് ജ്വലിപ്പിച്ചു. നാടകങ്ങളുടെയും പ്രഹസനങ്ങളുടെയും സംഗീതം, ചിത്രകല ഉള്*പ്പെടെയുള്ളവയുടെ അവതരണത്തിനുമായി എല്ലാ ഗ്രാമങ്ങളിലും ഉയര്*ന്നുവന്ന നാംഖര്* അഥവാ പ്രാര്*ഥനാമന്ദിരങ്ങള്* പില്*ക്കാലത്ത് സത്രങ്ങളായി പരിവര്*ത്തനപ്പെട്ടു. അത്തരം കേന്ദ്രങ്ങളിലെ ആചാര്യന്മാര്* സത്രാധികാരികളെന്ന ഗുരുക്കന്മാരായി മാറി.
സമഗു(രി)ഡി സത്രത്തിനുമുന്നില്* വാഹനമെത്തി. കൊത്തുപണികള്* പൂര്*ത്തീകരിക്കാത്ത മുഖമണ്ഡപത്തിന് ഒരു ഗ്രാമകവാടത്തിന്റെ ചേലുണ്ട്. വാഹനം തണലില്* നിര്*ത്തിയിട്ട് ഇറങ്ങിനടന്നു. പൊടിക്കാറ്റാണെങ്കിലും ചെറിയ തണുപ്പുണ്ട്. വെയിലുവീഴാത്ത കോണ്*ക്രീറ്റ് കെട്ടിടത്തണലില്* കുറേപ്പേര്* ഇരിപ്പുണ്ട്. എല്ലാവരും വിവിധ ജോലികളിലാണ്. ഒരാള്* മുളയുടെ ചീളുകള്* വളച്ചുചുരുട്ടി നെയ്*തെടുക്കുന്നു, ഒരു പൂപ്പാത്രംപോലെ. മറ്റൊരാള്* കളിമണ്ണില്* ഏതോ രൂപമുണ്ടാക്കുന്ന തിരക്കിലാണ്. അവര്*ക്കരികില്* ചെറിയ സ്റ്റൂളുകളില്* പുരാണസൃഷ്ടിയായ ഹനുമാനെപ്പോലെ തോന്നിക്കുന്ന ചില രൂപങ്ങള്* നിര്*മാണദശയിലാണ്. ചുമലില്* ഷാള്*പുതച്ച് ഒരു പക്ഷിരൂപത്തിന്റെ കണ്ണുകള്*ക്ക് മിഴിവേകുകയാണ് ഒരു മധ്യവസയ്കന്*. മാജുലിയില്* മാസ്*ക് നിര്*മാണം അഥവാ മുഖംമൂടി നിര്*മാണത്തിന് ഏറെ പേരുകേട്ടയിടമാണ് സമഗുഡി സത്രം. മാജുലിയില്* മാത്രം 22 സത്രങ്ങളുണ്ട്. കമലാബാരി, ഔന്യതി, ഗൊരുമുറ, ദക്ഷിണ്*പത്, സമഗുരി തുടങ്ങിയവ. അവയില്* പലേടത്തും മുഖംമൂടി നിര്*മാണമില്ല. ഇക്കാര്യത്തില്* സമഗുഡിയാണ് പ്രധാനം.
.jpg?$p=1606f06&w=852&q=0.8)
മാജുലിയിലെ താമസയിടങ്ങള്*
പതിനാറാം നൂറ്റാണ്ടുമുതല്* അസമീസ് സാമ്പ്രദായിക കലാരൂപങ്ങളുടെയെല്ലാം മുഖം ഇത്തരം മുഖംമൂടികളാണ്. ഇവിടെ സംസ്*കാരത്തിന്റെ അടയാളമുഖമാണ് മാസ്*കുകള്*. മുഖംമൂടിയെന്നല്ല, മുഖമെന്നുതന്നെയാണ് അസമുകാര്* ഇതിനെ പറയുന്നത്. ആദിവാസിഗോത്രസമൂഹങ്ങള്*ക്കിടയില്* നിലനില്*ക്കുന്ന മിത്തും ഫാന്റസിയുമെല്ലാം കൂടിക്കലരുന്നതാണ് ഈ മുഖങ്ങള്*. എന്തിനുമേതിനും ഇത്തരം മുഖങ്ങള്* വേണം. പുരാണകഥകളിലെ ദൈവസങ്കല്പങ്ങളോട് ചേര്*ന്നുനില്*ക്കുന്നതിനൊപ്പം പ്രാദേശിക ആരാധനാമൂര്*ത്തികളും മാസ്*കിലുണ്ട്. പക്ഷേ, അവയ്ക്ക് രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസങ്ങളിലെ നായികാനായകരോട് സാമ്യം കൂടുതലാണെന്നുമാത്രം. പക്ഷിരൂപത്തിന് നിറംനല്*കുന്നയാള്* ഞങ്ങളെ നോക്കി വന്ദനം പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിലുള്ളത് ഗരുഡരൂപമാണ്. ചുവന്ന ചുണ്ടുകള്* വളച്ച് കണ്ണുകള്* ഉരുട്ടിമിഴിച്ച് മുന്നിലേക്ക് നോക്കുന്ന ഗരുഡന്*. കിരീടത്തിന്റെ അവസാന മിനുക്കുപണിയിലാണ് അദ്ദേഹം. കേരളത്തില്* നിന്നെത്തിയവരാണെന്ന് പറഞ്ഞപ്പോള്* കണ്ണടയ്ക്കുള്ളിലൂടെ നോക്കി മന്ദഹസിച്ച് ഗരുഡനെ സ്റ്റൂളില്* പ്രതിഷ്ഠിച്ച് എഴുന്നേറ്റു. ഇത് സമഗുഡി സത്രത്തിന്റെ സത്രാധികാരി, ഹേംചന്ദ്ര ഗോസ്വാമി. തേടിവന്നത് ഈ ലോകപ്രശസ്തനെക്കൂടി കാണാനാണ്. മാസ്*ക് നിര്*മാണത്തിന്റെ സാമ്പ്രദായികവഴികളില്* ആധുനികതയുടെ സങ്കേതങ്ങള്* സൃഷ്ടിച്ചയാള്*. ഇന്ന് അസമിലെ മാസ്*ക്*നിര്*മാണത്തിന്റെ അവസാനവാക്ക് ഈ മനുഷ്യനാണ്.
.jpg?$p=9258160&w=852&q=0.8)
സമഗുരി സത്രത്തിന്റെ കവാടം
ഗോസ്വാമിയുടെ കുടുംബം ഒരു ശതാബ്ദമായി മാസ്*ക്*നിര്*മാണരംഗത്തുണ്ട്. 17-ാംനൂറ്റാണ്ടുമുതല്* തന്റെ കാരണവന്മാരിലൂടെ വളര്*ന്നുവന്നതാണ് ഇക്കാണുന്നതെല്ലാമെന്ന് ഗോസ്വാമി പറഞ്ഞു. മാസ്*ക് നിര്*മിതിയുടെയും പാരമ്പര്യകലകളുടെയും ഗവേഷണത്തിന് ഗുവാഹാട്ടി സര്*വകലാശാല ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്*കിയിട്ടുണ്ട്. 1984 മുതല്* മാസ്*ക് നിര്*മാണം പരിശീലിപ്പിക്കുന്ന സ്*കൂള്* ഇവിടെ നടത്തുന്നു. ഇവിടെ മാത്രമാണ് ശാസ്ത്രീയാഭ്യസനമുള്ളത്. അതിനൊപ്പം നൃത്തം, സംഗീതം എന്നിവയുടെ അടിസ്ഥാനവും പാഠ്യപദ്ധതിയിലുണ്ട്. സാമ്പ്രദായികരീതി പിന്തുടരുന്ന പഠനത്തിന് തിയറിക്കൊപ്പം പ്രാക്ടിക്കലുമുണ്ട്. സ്*കൂള്* എന്നത് സങ്കല്പം മാത്രം. പഠനത്തിന് പ്രത്യേക കാലമില്ല. എപ്പോള്*വേണമെങ്കിലും തുടങ്ങാം. 15 നാള്* വര്*ക്ഷോപ്. അത് ആറുമാസംവരെ നീണ്ടുപോകാറുമുണ്ട്. മാജുലിഗ്രാമത്തിലും അസമിലാകെയും സംസ്ഥാനത്തിന് പുറത്തും ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്. ഞങ്ങളെയുംകൊണ്ട് ഗോസ്വാമി പര്*ണശാലയ്ക്കുള്ളിലേക്ക് കടന്നു. തകരഷീറ്റിട്ട കെട്ടിത്തിന് മുന്നിലെ തൂണില്* ചിരിക്കുന്ന വ്യാളീമുഖം തൂക്കിയിരിക്കുന്നു. കിരീടംവെച്ച്, കാതില്* കടുക്കനിട്ട സുന്ദര വ്യാളി. ഓരോ സീസണനുസരിച്ച് തൂണിലെ മുഖംമൂടിയും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ''ഇപ്പോള്* മഞ്ഞുകാലത്തിന്റെ വരവറിയിക്കുന്ന ഇളംവെയിലാണ്. അത് സന്തോഷത്തിന്റെതുകൂടിയാണ്. അതിനാല്* പ്രസാദമുള്ള മുഖമാണ്. ഇത് വിശ്വാസമൊന്നുമല്ല, കലാകാരന്റെ ആത്മാവിഷ്*കാരം എന്നുമാത്രം കണ്ടാല്*മതി.'' ഗോസ്വാമി പറഞ്ഞു.
.jpg?$p=c406557&w=852&q=0.8)
സത്രാധികാരി ഹേംചന്ദ്ര
ക്ഷേത്രനര്*ത്തകര്* എന്ന പരമ്പരാഗത നാട്യക്കാര്* ഒന്*പതാംനൂറ്റാണ്ടുമുതല്* ഇവിടെ സജീവമായിരുന്നു. ഇവിടത്തെ ശൈവ, വൈഷ്ണവ ക്ഷേത്രങ്ങള്* ആരാധനയ്*ക്കൊപ്പം വളര്*ത്തിക്കൊണ്ടുവന്നതാണ് നൃത്തകലയും സംഗീതവുമൊക്കെ. അവയുടെ മേളക്കൊഴുപ്പിനും നിറവൈവിധ്യത്തിനുമെല്ലാം ചിത്രകലയും മാസ്*ക് ഉള്*പ്പെടെയുള്ള സാമഗ്രികളും അത്യാവശ്യ ഘടകങ്ങളായിമാറി. തിയേറ്ററുകളില്* വിവിധ ഭാവങ്ങളുടെ പ്രകടനാത്മകതയ്ക്ക് ഉപയോഗിക്കുന്ന സിംബലോ സങ്കേതമോ ആയിരുന്നു മാസ്*കുകള്*. അവയുടെ വൈവിധ്യവും ഭംഗിയും വല്ലാതെ ആകര്*ഷിക്കുന്നുണ്ട്. അത് മനസ്സിലാക്കിയാകണം ഗോസ്വാമി ഒരു മാസ്*ക് കൈയ്യിലെടുത്ത് എനിക്കുനേരേ നീട്ടി. ഉരുണ്ട കണ്ണുകളും തടിച്ച ചുണ്ടും നീണ്ട മുടിയുമൊക്കെയുള്ള രൂപം. സാക്ഷാല്* ശൂര്*പ്പണഖ. തൊപ്പിപോലെ തലയില്* ഇറക്കിവെച്ചു. ഒപ്പമുള്ളവരുടെ ക്യാമറകള്* ഇടതടവില്ലാതെ മിന്നി. ഞങ്ങളുടെ തമാശകളില്* ആ വിഖ്യാത കലാകാരനും പങ്കുചേരുന്നു. മറ്റൊരാള്* ധരിച്ചത് ഗരുഡരൂപമാണ്. പത്തുതലയന്* രാവണനെ തലയിലേറ്റി ഒരുചിത്രമെടുക്കാന്* മോഹംതോന്നിയെങ്കിലും അത് ചുവരില്*നിന്ന് താഴേക്കിറക്കാനുള്ള ബുദ്ധിമുട്ടോര്*ത്ത് വേണ്ടെന്നുവെച്ചു. ഞാനണിഞ്ഞ ശൂര്*പ്പണഖയ്ക്ക് നാടകത്തിലെത്തുമ്പോള്* മുഖംമൂടി മാത്രമല്ല, ശരീരഭാഗങ്ങളുമുണ്ടാകും. ലക്ഷ്മണന് അരിഞ്ഞുകളയാനുള്ളവ. അവ മറ്റൊരുഭാഗത്ത് തൂക്കിയിട്ടുണ്ട്.
.jpg?$p=f553b76&w=852&q=0.8)
വിവിധ മാസ്*കുകള്*
അസം ഫോക് തിയേറ്ററുകളുടെ സൗന്ദര്യവും പ്രത്യേകതയും അതിന്റെ വിന്യാസത്തിലാണ്. മിമിക്രി, ടാബ്ലോ, ഘോഷയാത്രകള്*, ആയോധനകലകള്*, മാജിക് ഇങ്ങനെ ഒട്ടുമിക്കതും നിറഞ്ഞതാണ് തിയേറ്റര്*രൂപങ്ങള്*. അതില്* മാസ്*കുകളുടെ സ്വാധീനം വളരെ വലുതാണ്. രാസലീലാ ഉത്സവത്തിനും ഭൊവന എന്ന തെരുവുതിയേറ്റര്* സംഗീതാഖ്യായികയ്ക്കുമാണ് മാസ്*കുകള്* വ്യാപകമായി ഉപയോഗിക്കുന്നത്. ബോര്*ഗീത് അഥവാ ഭക്തിഗാനങ്ങള്*ക്കൊപ്പം ഭൊവനയ്ക്ക് ചുവടുവയ്ക്കാനും മാസ്*കുകള്* കൂടിയേതീരൂ. രാമായണകഥകളെ അടിസ്ഥാനമാക്കിയാണ് മിക്ക ഭൊവനയും. കൃഷ്ണലീലയെ അടിസ്ഥാനമാക്കിയാണ് എല്ലാ പൗരാണികനാടകങ്ങളും. മാസ്*കുകളുടെയും നിര്*മാണം അതിനനുസരിച്ചാണ്. പുതിയ ലോകത്തിന് അത്രത്തോളം പിടികിട്ടാത്ത തരത്തിലാണ് നാടകങ്ങളുടെ പേരുകള്*തന്നെ. പക്ഷേ, മാസ്*കില്* പ്രതിഫലിക്കുന്ന രൂപങ്ങള്* നാടകകഥയെ മുന്നോട്ട് ചലിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയാണ് കേട്ടറിവ് മാത്രമുള്ള രുക്മിണിഹരന്*, കാളിയ, ഗോപാല, പത്*നി പ്രസാദ തുടങ്ങിയ ഭാവനകളൊക്കെ ജനഹൃദയത്തിലെത്തിയത്. അതിന് ഉപയോഗിക്കുന്ന മാസ്*കുകള്*ക്ക് പ്രധാനമായും പക്ഷികളുടെയും മൃഗങ്ങളുടെയും പാമ്പിന്റെയുമൊക്കെ മുഖമാണ്. ദൈവത്തിന്റെ അവതാരങ്ങളായതിനാല്* കൃഷ്ണന്*, രാമന്*, ലക്ഷ്മണന്* എന്നിവരുടെ മാസ്*കുകള്* സാധാരണ നിര്*മിക്കാറില്ല.
.jpg?$p=01f1f39&w=852&q=0.8)
പര്*ണശാലയോട് ചേര്*ന്നാണ് ശില്പിയുടെ ആലയെന്ന് വിശേഷിപ്പിക്കാവുന്ന വര്*ക്ക് ഷെഡ്. കരകൗശലത്തിന്റെ ഇന്ദ്രജാലമാണവിടെ. ചിരിതൂകിയും ക്രോധമാവേശിച്ചും വശ്യമായും ചുവരില്* തൂങ്ങുന്ന മാസ്*കുകളുടെ നിര്*മാണശാല. സാമ്പ്രദായിക മുഖാവരണങ്ങള്* നിര്*മിക്കുന്നത് ടെറാകോട്ടയിലും മുളയിലും തടിയിലും ലോഹങ്ങളിലും പിത്തിലുമൊക്കെയാണ്. മാസ്*കുകള്* മൂന്നുതരത്തിലാണ്. ചോ മാസ്*ക്, ലോതോകി മാസ്*ക്, മുഖ് മാസ്*ക്. മുഖവും ശരീരവും രണ്ട് ഭാഗങ്ങളായി തിരിച്ച് നിര്*മിക്കുന്നതാണ് ചോ മാസ്*ക്. ഇവയാണ് പരമാവധി വലുപ്പത്തിലുള്ളത്. ലോതോകി മാസ്*ക്, ചോ മാസ്*കിന്റെ ചെറിയ രൂപമാണ്. മുഖ് മാസ്*ക് മുഖം മാത്രം മറയ്ക്കുന്ന തരത്തിലുള്ളതാണ്. ശരീരമാകെ മറയ്ക്കുന്ന മാസ്*കിന് 117 ഇഞ്ചാണ് സാധാരണ വലുപ്പം. മുഖം മറയ്ക്കുന്ന മാസ്*കുകള്*ക്ക് 64 ഇഞ്ചും. ഇതിനിടയിലുള്ള വലുപ്പമാണ് ലാതോകി മാസ്*കുകള്*ക്ക്. മാജുലിയിലെ മാസ്*കുകളാണ് ലോകപ്രശസ്തം. മുള, കളിമണ്ണ്, തുണി തുടങ്ങി ഭാരംകുറഞ്ഞ നിര്*മാണവസ്തുക്കളാണ് ഇവയില്* ഉപയോഗിക്കുന്നത്. ഗോസ്വാമിയുടെ ശിഷ്യന്മാരാണ് ഇവിടത്തെ ശില്പികള്*. പഠനത്തോടൊപ്പമുള്ള പരിശീലനപരിപാടിയാണ് ആലയില്* നടക്കുന്നത്. പ്രത്യേകതരത്തിലുള്ള കത്തി (ദാവു) ഉപയോഗിച്ച് ഒരാള്* മുള കഷ്ണങ്ങളാക്കി കീറിയെടുക്കുകയാണ്. മാസ്*ക്*നിര്*മാണത്തിന് വേണ്ട പ്രാഥമിക അസംസ്*കൃതവസ്തുവാണിത്. മുള തിരഞ്ഞെടുക്കുന്നതിലുമുണ്ട് പ്രത്യേകത. ഏറ്റവും കുറഞ്ഞത് രണ്ടുവര്*ഷമെങ്കിലും പ്രായംവേണം. മാസ്*ക്*നിര്*മിതി തുടങ്ങുംമുന്*പ് കുറേ ആചാരങ്ങളൊക്കെയുണ്ട്. നവംബറിലാണ് നിര്*മാണം തുടങ്ങുന്നത്. വൈഷ്ണവസത്രങ്ങളില്* മൂന്നുനാള്* നീളുന്ന പ്രത്യേക ചടങ്ങുകളും പ്രാര്*ഥനയും കലാപരിപാടികളുമൊക്കെ അനുബന്ധിച്ച് നടത്താറുണ്ട്. ആലയില്* നടക്കുന്ന നിര്*മാണം പഠനാവശ്യത്തിന്റെ ഭാഗമായതിനാല്* ചടങ്ങുകളൊക്കെ ഒഴിവാക്കും.
.jpg?$p=5bd3e3d&w=852&q=0.8)
മുളയെ രണ്ട് സെന്റിമീറ്റര്* വലുപ്പമുള്ള ചീളുകളാക്കുന്ന ജോലിക്ക് പ്രത്യേക വൈദഗ്ധ്യം വേണം. അത് കുട്ടികളെക്കൊണ്ട് പഠനകാലത്ത് സാധാരണ ചെയ്യിക്കാറില്ല. അപകടംപിടിച്ച പണിയാണത്. ക്യാമറവെളിച്ചം മിന്നിയിട്ടും വിദ്യാര്*ഥികളിലൊരാള്* തലയുയര്*ത്തുന്നില്ല. സൂക്ഷ്മമായ നിര്*മാണപ്രവര്*ത്തനത്തിലാണ്. അയാള്* നിര്*മിക്കുന്നത് ഹോജയാണ്. മുളച്ചീളുകള്* മുഖാകൃതിയില്* കോര്*ത്തെടുത്ത് തലയോട്ടിയുടെ നിര്*മാണം. കൃത്യമായ കണക്കും രൂപവും പാലിച്ചില്ലെങ്കില്* മാസ്*കിന്റെ രൂപം മാറും. നേരത്തേ നിര്*മിച്ച് ഉണക്കിയെടുത്ത തലയോട്ടിയില്* കനംകുറഞ്ഞ തുണി കളിമണ്ണ് ചാലിച്ച് ഒട്ടിച്ചെടുക്കുകയാണ് മറ്റൊരാള്*. അതിനുമീതേ അരച്ച് അരിച്ചെടുത്ത ചാണകക്കൂട്ട് ഉറപ്പിക്കും. വേണമെങ്കില്* അതിനുമീതേ വീണ്ടും തുണി ഒട്ടിക്കും. മുളയില്* തീര്*ത്തെടുക്കുന്ന കാംകട്ടിയെന്ന കത്തിപോലുള്ള ഉപകരണമാണ് അതിനുപയോഗിക്കുന്നത്. ആലയില്* ചെറിയൊരു മേശയിലിരുന്ന കുഴച്ച മണ്ണ് ഗോസ്വാമി കയ്യിലെടുത്തു. പുറ്റുപോലുള്ള മണ്ണ് അരച്ചൊരുക്കിയെടുക്കുന്നതിന് കുഹ്ല എന്നാണ് പേര്. മാസ്*കിന്റെ കണ്ണ്, പല്ല്, മൂക്ക്, ചെവി തുടങ്ങിയവ രൂപപ്പെടുത്തുന്നത് കുഹ്ല ഒട്ടിച്ചെടുത്താണ്. ഒട്ടിച്ചെടുത്തശേഷം വെയിലിലുണക്കിയോ പ്രത്യേക അനുപാതത്തില്* ചൂട് നല്*കിയോ മുഖം നിറംചാലിക്കാനെത്തുന്നു. ഈ പ്രോസസ് പൂര്*ത്തീകരിക്കാന്* 10-15 ദിവസമെടുക്കും.
.jpg?$p=7a9343a&w=852&q=0.8)
ഇത്രയുംസമയം ഞങ്ങള്*ക്കൊപ്പം ചെലവിട്ടതിന് ഗോസ്വാമിക്ക് നന്ദിപറഞ്ഞ് പുറത്തിറങ്ങാന്*തുടങ്ങുമ്പോഴാണ് കെട്ടിടത്തിന്റെ മൂലയില്* ചാരിവെച്ച നര്*ത്തകീരൂപം കാണുന്നത്. മുളഞ്ചീളില്* കോര്*ത്തെടുത്ത നര്*ത്തകി അസമീസ് കരകൗശലത്തിന്റെ സമ്പൂര്*ണ അടയാളമായി തോന്നി. അത് ചില സ്റ്റേജുകളിലെ ദേവീരൂപമാണ്. ഇന്ന് കാണുന്ന തിയേറ്ററുകളും സത്രങ്ങളുമൊക്കെ ഉണ്ടാകുംമുന്*പ് കാഥികര്* എന്നര്*ഥമുള്ള ഖോണികോര്* എന്നാണ് മാസ്*ക് ധരിച്ച് കഥപറയുന്നവര്* അറിയപ്പെട്ടിരുന്നത്. മാസ്*കുകളില്* പ്രയോഗിക്കുന്ന പുരാണ അടയാളങ്ങള്*ക്ക് പവിത്രത കല്*പ്പിക്കുന്നതിനായി ഇത്തരം ദേവീരൂപങ്ങള്* കാഥികര്* സ്റ്റേജില്* കൊണ്ടുവയ്ക്കുമായിരുന്നു. ഇതിനിടെ ഗോസ്വാമി ചിത്രപ്പണി പുനരാരംഭിച്ചു. സ്റ്റൂളില്* വെച്ച ഗരുഡരൂപത്തിന്റെ കിരീടത്തിന് നിറംകൊടുക്കുകയാണ്. മാസ്*കുകളില്* ഉപയോഗിക്കുന്ന നിറങ്ങളെല്ലാം തികച്ചും പ്രാദേശികമാണ്. മാജുലിയില്*തന്നെ വിടരുന്ന പൂക്കളുടെ, ഇലകളുടെ, കായ്കളുടെ, വിത്തുകളുടെ, മണ്ണിന്റെ, പാറയുടെ നിറങ്ങള്*. ചുവപ്പും മഞ്ഞയും നിര്*ബന്ധമായും പച്ചക്കറികളില്*നിന്നാണെടുക്കുന്നത്. ഖോരിമതി (വെളുപ്പ്), ഹെന്*ഗുള്* (ചുവപ്പ്), ചാര്*കോള്* (കറുപ്പ്), ഹൈതാല്* (മഞ്ഞ) എന്നിവയാണ് പ്രധാന നിറങ്ങള്*. അടുത്തിടെയായി കൂടുതല്* ഇഫെക്ടുകള്*ക്ക് ചില കെമിക്കല്* നിറങ്ങള്* ഉപയോഗിക്കുന്നു. മാസ്*കുകളില്* തൂക്കുന്ന കമ്മലുകള്*, കടുക്കന്*, മകുടങ്ങള്* തുടങ്ങിയവ മുളയില്* നിര്*മിച്ച് ഈ നിറങ്ങളില്* മുക്കിവയ്ക്കും. നിറംചേര്*ത്ത ചിത്രത്തുണികളും ഉപയോഗിക്കാറുണ്ട്.
.jpg?$p=f501434&w=852&q=0.8)
ദ്വീപിലെ വാഹനം
എല്ലാ പാരമ്പര്യകലകളെയുംപോലെ മാസ്*ക് നിര്*മാണവും അനുബന്ധ നാടകങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. ഇപ്പോള്* സീസണല്* കലയാണ് ഇവ. മാസ്*ക് നിര്*മാണവും പരിപാലിക്കലും സാധാരണ കലാകാരന് ബുദ്ധിമുട്ടാണ്. സീസണില്* മാത്രം ഉപയോഗിക്കേണ്ടിവരുന്നതിനാല്* അവയുടെ റിപ്പെയറിങ് ചെലവ് പുതിയവ വാങ്ങുന്നതിനോളമാണ്. പക്ഷേ, മാജുലി ഈ പ്രതിസന്ധി അതിജീവിക്കുന്നത് മാസ്*കുകളുടെ വില്പനസാധ്യതയിലൂന്നിയാണ്. പ്രധാന മാസ്*കുകളുടെ ചെറിയ രൂപങ്ങള്* നിര്*മിച്ച് വിപണിയിലെത്തിക്കുകയാണ് ഇവര്*. അത് മാസ്*കുകളുടെ നിലനില്പും പ്രചാരവും കൂട്ടിയിട്ടുണ്ട്. കൗതുക, അലങ്കാര വസ്തുക്കളുടെ കൂട്ടത്തില്* കിടപിടിക്കുന്നവയായി മാസ്*കുകള്* മാറിക്കഴിഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules