Page 125 of 160 FirstFirst ... 2575115123124125126127135 ... LastLast
Results 1,241 to 1,250 of 1594

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1241
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default


    കേരളത്തിലെ ഈ കാഴ്ചകൾ പറയുന്നു; കാട് മറ്റൊരു ജീവിതമാണ് | വെെൽഡ് ഫേവ്*റൈറ്റ്*സ്*

    ജൈവവൈവിധ്യം നിറഞ്ഞ നെല്ലിയാമ്പതി കാടുകളിലെ ജീവജാലങ്ങൾ.
    നെല്ലിയാമ്പതി കാടിന്റെ വന്യജീവി സമ്പത്ത് ഒരിക്കലും ചിത്രീകരിച്ച് തീര്*ക്കാന്* കഴിയില്ല.


    1/16

    മാൻ കൊമ്പ്: വയനാട് മുത്തങ്ങയില്* നിന്ന് പകര്*ത്തിയ സാംബര്* ഡീറിന്റെ ചിത്രം. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* പൊതുവെ കാണപ്പെടുന്ന മാന്* വര്*ഗമാണ് മ്ലാവ് അല്ലെങ്കില്* കലമാന്*. വേട്ടയാടല്*, ആവാസവ്യവസ്ഥാ നാശം എന്നിവയാണ് ഇവയുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം. പുളളിപ്പുലി പോലുളള വന്യജീവികള്* സാംബര്* ഡീറുകളെ ആഹാരമാക്കാറുണ്ട്. ജലാശയങ്ങളോട് ചേര്*ന്നാകും ഇവ പ്രധാനമായും വാസമുറപ്പിക്കുക. ദേശാടനസ്വഭാവം കാട്ടാറില്ല. സസ്യഭുക്കുകളാണ്. പഴവര്*ഗ്ഗങ്ങളടക്കമുള്ളവ ഇതില്* ഉള്*പ്പെടുന്നു. ഒന്*പതുമാസമാണ് ഗര്*ഭകാലം. ഐയുസിഎന്* പട്ടികപ്രകാരം വംശനാശം സംഭവിക്കാന്* സാധ്യതയുള്ള ജീവജാലം കൂടിയാണ് സാംബര്* ഡീറുകള്*.


    2/16


    ആനക്കിന്നാരം: വയനാട് മുത്തങ്ങയില്* നിന്ന് തന്നെയുള്ള കാട്ടാനകള്* (ഏഷ്യന്* ആന). സാമൂഹിക ജീവിതം നയിക്കുന്നവരാണ് ആനകള്*. മുതിര്*ന്ന ഒരു പെണ്* ആനയാകും സംഘത്തിന് നേതൃത്വം നല്*കുക. ദിവസത്തിന്റെ മൂന്നില്* രണ്ട് ഭാഗം സമയവും തിന്നാനായി മാറ്റിവെയ്ക്കുന്നു. മൂന്ന് ആനവംശങ്ങളാണ് ഇന്ന് നിലവിലുള്ളത്. ആഫ്രിക്കന്* ബുഷ് ആന, ആഫ്രിക്കന്* കാട്ടാന, ഏഷ്യന്* ആന എന്നിവയാണത്. തെക്ക് കിഴക്കനേഷ്യയിലും ഇന്ത്യന്* ഉപഭൂഖണ്ഡത്തിലും ഏഷ്യന്* ആനകളെ കാണാം. ആഫ്രിക്കന്* ആനകളില്* ആണിനും പെണ്ണിനും കൊമ്പുകളുണ്ടെങ്കിലും ഏഷ്യന്* ആനകളില്* ആണിന് മാത്രമാണ് കൊമ്പ്. മണ്ണില്* കുഴിച്ച് വെള്ളം കണ്ടെത്താനും വേരുകളും കിഴങ്ങുകളും പുറത്തെടുക്കാനും എതിരാളികളായ ആനകളേയും മറ്റ് മൃഗങ്ങളെയും നേരിടാനും മേല്*ക്കോയ്മ സ്ഥാപിക്കാനും ഭാരം എടുത്തുമാറ്റാനും കൊമ്പ് സഹായകരമാണ്. മനുഷ്യരെ പോലെ തന്നെ ആനകളില്* ഇടം-വലം കൊമ്പന്മാരുണ്ട്.



    3/16

    നോക്കെത്താദൂരത്ത് കണ്ണുംനട്ട്: വയനാട്ടിലെ മുത്തങ്ങയില്* നിന്നുമെടുത്ത ചിത്രം. മയിലും സ്*പോട്ടഡ് ഡീറും ഒരേ ദിശയിലേക്ക് നോക്കുന്നത് കാണാം. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* പ്രധാനമായും കാണാന്* കഴിയുന്ന മാനിനങ്ങളിലൊന്നാണ് സ്*പോട്ട്ഡ് ഡീര്*. ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്*, പാകിസ്താന്* തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്. പുല്ലുകളാണ് പ്രധാന ആഹാരം. ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* (ഐയുസിഎന്*) പട്ടികപ്രകാരം ആശങ്ക കുറവുള്ള ജീവിവര്*ഗം കൂടിയാണ് സ്*പോട്ട്ഡ് ഡീറുകള്*. വരണ്ട പ്രദേശങ്ങളിലെ പൊന്തക്കാടുകള്* പ്രധാന ആവാസവ്യവസ്ഥയായ മയിലുകള്* പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് മരുവത്കരണത്തിന്റെ സൂചനയാണെന്നാണ് ഗവേഷകര്* പറയുന്നത്.



    4/16


    ഇരയും വേട്ടക്കാരും: മ്ലാവിനെ വേട്ടയാടിത്തിന്നുന്ന ചെന്നായ്ക്കളും കുട്ടികളുടെയും ചിത്രം നെല്ലിയാമ്പതിയില്* നിന്നുള്ളതാണ്. പുഴവക്കത്തേക്ക് മ്ലാവിനെ ഓടിച്ച് കൊണ്ടുവന്നാണ് ചെന്നായ്ക്കള്* വേട്ടയാടിയത്. ജീവന്* പോകുന്നതിന് മുന്*പ് തന്നെ മാംസക്കൊതിയന്മാരായ ചെന്നായ്ക്കള്* മ്ലാവിനെ അകത്താക്കി. ചിത്രം പകര്*ത്തുന്നുവെന്ന് തോന്നിയ നിമിഷം ചെന്നായ്ക്കള്* ഗ്രൂപ്പായി തിരിഞ്ഞു. അപകടം മണത്താല്* ഇങ്ങനെ ഇവ പ്രതികരിക്കും. ഭീഷണിയില്ലെന്ന് തോന്നിയാല്* വീണ്ടും ഒത്തുചേരും.



    5/16

    ചിന്നാർ വാലി ബൻ: ചിന്നാറില്* നിന്നുള്ളതാണ് ഗ്രിസ്ലഡ് ജയന്റ് സ്*കുറലിന്റെ ചിത്രം. വേട്ടക്കാരായ വന്യജീവികളെ ഒഴിവാക്കുന്നതിനായി ഭൂരിഭാഗം സമയവും ഇവ മരത്തിലാകും ചെലവഴിക്കുക. ചെറുപ്രാണികളെയും ഇവ ആഹാരമാക്കും. ഐയുസിഎന്* പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന ജീവജാലമാണ് ഇവ. ആവാസവ്യവസ്ഥാ നാശം പ്രധാന വെല്ലുവിളികളിലൊന്നാണ്. ദേശാടനസ്വഭാവം കാട്ടാറില്ല.

    6/16

    പുള്ളിമാനിണ: വയനാട് മുത്തങ്ങയില്* നിന്നുള്ള സ്*പോട്ട്ഡ് ഡീറുകളുടെ ചിത്രം. ചെറുവാലുകള്* പ്രത്യേകതയാണ്. ആണ്*, പെണ്* മാനുകളുടെ ദേഹത്ത് വെള്ള പൊട്ടുകള്* കാണാം. കൂട്ടമായിട്ടാകും ഇവയെ സാധാരണയായി കാണാന്* കഴിയുക.

    7/16

    ചന്തമല്ല, ചതിയുമുണ്ട് പച്ചിലച്ചാർത്തിൽ: അതിരപ്പിളളിയില്* നിന്നുള്ള ഗ്രീന്* വൈന്* സ്*നേക്കിന്റെ ചിത്രം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശരീരത്തിലെ പച്ചനിറം സവിശേഷതയാണ്. മെലിഞ്ഞ ശരീരപ്രകൃതിയാണ്. ഒളിച്ചിരുന്നാകും ഇര തേടുക. ആഹാരശേഷം വിശ്രമിക്കുന്ന സ്വഭാവക്കാര്* കൂടിയാണിവയെന്ന് ആനിമേലിയ പ്രസിദ്ധീകരിച്ച റിപ്പോര്*ട്ടില്* പറയുന്നു. പക്ഷികള്*, തവള എന്നിവയും പ്രധാന ആഹാരത്തില്* ഉള്*പ്പെടുന്നു. ഐയുസിഎന്* പട്ടികപ്രകാരം ലീസ്റ്റ് കണ്*സേണ്* വിഭാഗത്തിലാണ് ഇവ ഉള്*പ്പെടുക.



    8/16


    ഇതല്ല, ഇതിന്റെ അപ്പുറം ചാടി കടന്നവന്നാണ് ഈ... :, നെല്ലിയാമ്പതിയില്* നിന്നുള്ള ലയണ്* ടെയ്ല്*ഡ് മക്കാക്ക് ചിത്രം. സിംഹത്തിന് സമാനമായ രൂപമാണിവയുടെ പേരിന് പിന്നിലെ പ്രധാന കാരണം. പശ്ചിമഘട്ടം പ്രധാന ആവാസവ്യവസ്ഥയാണ്. ചില ഭീഷണികളും ഇവ നേരിടുന്നു. പൊതുവെ നാണക്കാരായ ഇവ സ്വഭാവിക ആവാസവ്യവസ്ഥയുള്*പ്പെടുന്ന വനപ്രദേശത്ത് തന്നെയാകും ഭൂരിഭാഗം സമയവും ചെലവഴിക്കുക. ഐയുസിഎന്* പട്ടികപ്രകാരം ഭീഷണി നേരിടുന്ന കുരങ്ങുവിഭാഗമാണിവ.



    9/16


    രൗദ്രം, സുന്ദരം: വയനാട് മുത്തങ്ങയിലെ റോയല്* ബംഗാള്* കടുവ. ശരാശരി 325 കിലോയോളം ഭാരമുള്ള കടുവ ഇനമാണ് ബംഗാള്* കടുവകള്*. ഇന്ത്യയില്* ഹരിതവനങ്ങളിലാണ് ബംഗാള്* കടുവകള്* കൂടുതലായി കാണപ്പെടുന്നത്. മുന്*പ് ഗംഗാ, ബ്രഹ്*മപുത്ര നദിയുടെ തീരപ്രദേശങ്ങളില്* ധാരാളമുണ്ടായിരുന്നെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു. ആണ്*കടുവകള്* നാല് മുതല്* അഞ്ച് മാസത്തിനിടെ പ്രായപൂര്*ത്തിയാകും. പെണ്*കുട്ടികള്*ക്ക് ഇത് മൂന്ന് മുതല്* നാല് മാസം വരെയാണ്. വേട്ടയാടല്*, ആവാസവ്യവസ്ഥാനാശം പോലുള്ളവ ഇവ നേരിടുന്ന പ്രധാന ഭീഷണികളാണ്. ഐയുസിഎന്* പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗം കൂടിയാണ് ബംഗാള്* കടുവകള്*.



    10/16

    ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ: അതിരപ്പിള്ളിയില്* നിന്നുള്ള മലബാര്* ട്രോഗോണ്* ചിത്രം. ആണ്*പക്ഷിയുടെ തലയ്ക്ക് കറുപ്പ് നിറമാകും. ചുവപ്പ് കലര്*ന്ന് വയറാണുള്ളത്. പെണ്*പക്ഷിക്ക് നിറം വ്യത്യസ്തമായിരിക്കും. ഇന്ത്യയില്* പശ്ചിമഘട്ടത്തില്* ഇവയെ കാണാം. ദേശാടനസ്വഭാവമില്ല. രാജ്യത്ത് ഇവയെ കണ്ടെത്തുന്ന റിപ്പോര്*ട്ടുകള്* കുറഞ്ഞുവരികയാണ്. രാജ്യത്ത് ഫെബ്രുവരി മുതല്* മേയ് വരെയാണ് ബ്രീഡിങ് സീസണ്*. ശ്രീലങ്കയില്* ഇത് മാര്*ച്ച് മുതല്* ജൂണ്* വരെയാണ്.



    11/16

    ഇരയിലേയ്ക്ക്: മലക്കപ്പാറയില്* നിന്നുള്ള ക്രെസ്റ്റ്ഡ് ഹോക്ക് ഈഗിള്*. ഏഷ്യയില്* ഇവയുടെ എണ്ണം ധാരാളമായി വാസമുറപ്പിച്ചിട്ടുണ്ട്. പകല്*സമയങ്ങളിലാണ് കൂടുതല്* സജീവമാകുക. ദേശാടനസ്വഭാവമില്ല. ആവാസവ്യവസ്ഥാനാശം ഇവ നേരിടുന്ന വെല്ലുവിളിയാണ്. ആണ്*, പെണ്* പക്ഷികള്* ചേര്*ന്നാകും കൂട് നിര്*മിക്കുക. ചത്ത മൃഗങ്ങളുടെ മാംസവും ഇവ ഭക്ഷിക്കുന്നു.

    12/16

    മരമല്ല: വയനാട് മുത്തങ്ങയിലെ സ്*കോപ്*സ് ഔളിന്റെ ചിത്രം. തെക്കന്* ഏഷ്യയാണ് ഇന്ത്യന്* സ്*കോപ്*സ് ഔളിന്റെ പ്രധാന മേഖല. 23 മുതല്* 25 സെന്റിമീറ്റര്* വരെയാണ് വലിപ്പം. രാത്രികാലങ്ങളിലാകും സജീവമാകുക.

    13/16

    പച്ചക്കിളിപ്പവിഴ...: അതിരപ്പിള്ളിയില്* നിന്നുള്ള എമറാള്*ഡ് ഡൗവിന്റെ ചിത്രം. ഏഷ്യന്* എറാള്*ഡ് ഡൗവ്, പസഫിക് എമറാള്*ഡ് ഡൗവ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ കാണാം.

    14/16

    ആകാശപ്പറവ: നെല്ലിയാമ്പതിയിലെ ബ്ലാക്ക് വിങ്ഡ് കൈറ്റിന്റെ ചിത്രം. ബ്ലാക്ക് വിങ്ഡ് കൈറ്റിന്റെ നാല് ഉപജാതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. കൂട്ടമായിട്ടോ ഒറ്റയ്*ക്കോ സഞ്ചരിക്കാറുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലും ഇവയുടെ എണ്ണത്തിന്റെ ഒരു പങ്കിനെ കാണാം. വെള്ളയും കറുപ്പും കലര്*ന്നതാണ് ശരീരം. ചിറകറ്റത്തായുള്ള കറുത്ത പാടുകളാണ് ബ്ലാക്ക് വിങ്ഡ് കൈറ്റുകളെന്ന പേര് സമ്മാനിച്ചത്. പെണ്* പക്ഷികള്* മൂന്ന് മുതല്* അഞ്ച് മുട്ടകള്* വരെയാണ് ഇടുക.



    15/16

    ടൈഗർ ഓൺ പ്രോൾ: വയനാട് മുത്തങ്ങയിലുള്ള റോയല്* ബംഗാള്* കടുവയുടെ ചിത്രം

    16/16

    അനിയാ നിൽ: നെല്ലിയാമ്പതിയിലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രം. 152 സെന്റിമീറ്ററോളമാണ് ചിറകളവ്. അതിമനോഹരമെന്ന വേണമെങ്കില്* ഒറ്റവാക്കില്* ഈ പക്ഷിയെ വിശേഷിപ്പിക്കാം. കേരളത്തിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. ആണ്*പക്ഷിയുമായി താരതമ്യം ചെയ്യുമ്പോള്* പെണ്*പക്ഷിക്ക് വലിപ്പം കുറവായിരിക്കും. സാമൂഹികജീവിതം നയിക്കുന്ന പക്ഷികള്* കൂടിയാണിവ. ഐയുസിഎന്* പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന വിഭാഗക്കാരാണ് മലമുഴക്കി വേഴാമ്പലുകള്*.


  2. #1242
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    കള്ള് ചെത്തിയിറക്കും സാപ്പര്*മെഷീന്*; നിയന്ത്രണം സ്മാര്*ട്ട് ഫോണില്*, ആവശ്യക്കാരേറെ

    ഉത്പാദനത്തിന്റെ അളവനുസരിച്ച് രണ്ടുമാസം വരെ ഒരു കുലയില്* നിന്നും നീരെടുക്കാം. മെഷീനില്* കുല മാറ്റി സ്ഥാപിക്കാന്* മാത്രമേ വീണ്ടും കയറേണ്ടതുള്ളൂ..






    ഒല്ലൂര്*: കളള് ചെത്താന്* ഇനി തെങ്ങില്* കയറേണ്ട, സാപ്പര്* ചെത്ത് മെഷീന്* എന്ന മിനി റോബോട്ടിന്റെ സഹായത്തോടെ മുകളില്* നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്* ആന്*ഡ് ഇന്നൊവേഷന്* എന്ന സ്റ്റാര്*ട്ടപ്പ് കമ്പനിയാണ് ഈ മിനി റോബോട്ടിനെ നിര്*മിച്ചത്. 25,000 രൂപവില വരുന്ന മെഷീന്റെ പ്രവര്*ത്തനം തൃപ്തികരമാണെന്നാണ് വിലയിരുത്തല്*.

    കുട്ടനെല്ലൂരിലെ കോക്കനട്ട് പ്രൊഡ്യൂസേഴ്*സ് കമ്പനിയുടെ നീര ഉത്പാദന യൂണിറ്റ് സ്വന്തം തോട്ടത്തില്* രണ്ടുമാസം മുമ്പാണ് നാല് സാപ്പര്* മെഷീനുകള്* സ്ഥാപിച്ചത്. നീര ചെത്തി താഴെയെത്തിക്കുന്ന ഈ മെഷീനുകളുടെ പ്രവര്*ത്തനം ഇഷ്ടപ്പെട്ടതോടെ 100 മെഷീനുകള്*ക്ക് കൂടി ഓര്*ഡര്* കൊടുത്തതായി കോക്കനട്ട് പ്രൊഡ്യൂസേഴ്*സ് കമ്പനി ചെയര്*മാനും റിട്ട. അധ്യാപകനുമായ ഇ.വി. വിനയന്* പറഞ്ഞു

    മറ്റുപല രാജ്യങ്ങളില്* നിന്നും സാപ്പര്* ചെത്ത് മെഷീന് വേണ്ടി ആവശ്യക്കാരെത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്* 28 രാജ്യങ്ങളില്* കമ്പനി പേറ്റന്റ് എടുത്തിട്ടുണ്ട്. മെഷീന്* കുലയില്* ഘടിപ്പിക്കാന്* മാത്രം തെങ്ങില്* കയറിയാല്* മതി. സ്മാര്*ട്ട് ഫോണ്* വഴി പ്രോഗ്രാം നടത്തിയാണ്ബാക്കി പ്രവര്*ത്തനം നിയന്ത്രിക്കുന്നത്. ഇത്തരത്തില്* ഒരു കുല ചെത്തി തീരുന്നതുവരെ പിന്നെ തൊഴിലാളിക്ക് തെങ്ങില്* കയറേണ്ടിവരില്ല.

    ബാറ്ററി ചാര്*ജില്* പ്രവര്*ത്തിക്കുന്ന സാപ്പര്* മെഷീനായി കുറഞ്ഞ അളവിലേ വൈദ്യുതി ചിലവാകുള്ളൂ. സോളാറിലും പ്രവര്*ത്തിപ്പിക്കാം. 10 മെഷീന്* പ്രവര്*ത്തിപ്പിക്കാന്* ഒരു മാസം ഒരു യൂണിറ്റ് വൈദ്യുതി മതിയാകും. ദിവസം രണ്ടു തവണ താഴെ നിന്ന് ചൂടുവെള്ളം ട്യൂബ് വഴി പമ്പ് ചെയ്ത് മെഷീന്* വൃത്തിയാക്കണം. നീരയാണെങ്കില്* മൂന്ന് തവണ ശുചീകരിക്കണം.

    ഉത്പാദനത്തിന്റെ അളവനുസരിച്ച് രണ്ടുമാസം വരെ ഒരു കുലയില്* നിന്നും നീരെടുക്കാം. മെഷീനില്* കുല മാറ്റി സ്ഥാപിക്കാന്* മാത്രമേ വീണ്ടും കയറേണ്ടതുള്ളൂ. സാധാരണ നിലയില്* കള്ള് ചെത്തുന്നത് തൊഴിലാളികളാണെങ്കില്* ഒരു ദിവസം മൂന്ന് പ്രാവശ്യം വരെ തെങ്ങില്* കയറിയിറങ്ങേണ്ടി വരാറുണ്ട്.

    കര്*ഷകര്*ക്ക് സാപ്പര്*മെഷീന്* ഉപയോഗിച്ച് നീര പോലുള്ള ഉത്പന്നങ്ങളും മറ്റും ഉത്പാദിപ്പിക്കുന്നതിന് നിലവില്* നേരിടുന്ന പ്രതിസന്ധികള്* മറികടക്കാന്* നിയമങ്ങള്* ലഘൂകരിക്കാന്* അധികൃതര്* തയ്യാറാകണമെന്ന് സ്റ്റാര്*ട്ടപ്പ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ചാള്*സ് വിജയ് വര്*ഗീസ് പറഞ്ഞു.

  3. #1243
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പ്; കോഴിക്കോട് കണ്ടെത്തിയത് 135 ഇനം പക്ഷികളെ





    കോഴിക്കോട്: ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 135 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 36 ഇനങ്ങൾ ദേശാടകരാണ്. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്*സ് എന്നിവയുടെ നേതൃത്വത്തിൽ സരോവരം ബയോപാർക്ക്, മാവൂർ, കടലുണ്ടി, ചെരണ്ടത്തൂർ, കോരപ്പുഴ അഴിമുഖം, അയഞ്ചേരി എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.


    സരോവരം ബയോപാർക്കിൽ നടന്ന സർവേയിൽ ചാരവരിയൻ പ്രാവ് (Gray fronted green pigeon), കാക്കത്തമ്പുരാട്ടിക്കുയിൽ (Fork tailed drongo cockoo) തുടങ്ങി 56 ഇനങ്ങളെയാണ് കണ്ടെത്തിയത്. ശ്രീജേഷ് നെല്ലിക്കോട്, കൃഷ്ണൻ കുട്ടി കെ. എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പ്.

    മാവൂരിലെ വിശാലമായ തണ്ണീർ തടങ്ങളിൽ ചെങ്ങാലിപ്രാവ് (Oriental Turtile Dove), കരിമ്പരുന്ത് (Black Eagle) തുടങ്ങി 80 വ്യത്യസ്ത ഇനം പക്ഷികളെ കണ്ടെത്തി. ശ്രീജേഷ് നെല്ലിക്കോട്, ഷമീർ കൊടിയത്തൂർ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി. കടലുണ്ടിയിൽ നടത്തിയ കണക്കെടുപ്പിൽ 23 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ 10 ഇനങ്ങൾ ദേശാടനപ്പക്ഷികളാണ്. ചെറിയ കടൽക്കാക്ക (Black headed gull), തവിട്ടുതലയൻ കടൽക്കാക്ക (Brown headed gull), സൂചീമുഖി കടൽക്കാക്ക (Slender billed gull), വലിയ ചെങ്കൊക്കൻ ആള (Caspian Tern).

    മത്സ്യബന്ധനബോട്ടുകളുടെ സാന്നിധ്യമടക്കമുള്ള ഘടകങ്ങള്* ദേശാടനപ്പക്ഷികളുടെ വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേസംഘം വിലയിരുത്തി. ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സർവ്വേയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത പക്ഷിനിരീക്ഷകൻ സത്യൻ മേപ്പയ്യൂർ അഭിപ്രായപ്പെട്ടു. അയഞ്ചേരിയിൽ പ്രശാന്ത് മാസ്റ്ററും കോഴപ്പുഴ അഴിമുഖത്ത് മുഹമ്മദ് ഹിറാഷ് വി.കെ യും, എലത്തൂരിൽ ജിജു വിനോദും ചെരണ്ടത്തൂരിൽ ജിതേഷ് നോച്ചാടും നേതൃത്വം നൽകി. എല്ലാ വർഷവും ജനുവരി മാസത്തിലാണ് ഏഷ്യയിൽ തണ്ണീർത്തട പക്ഷി സർവ്വേ നടത്താറുള്ളത്.

  4. #1244
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    തണ്ണീർത്തടങ്ങൾ നശിക്കുന്നത് കാടുകളെക്കാൾ വേ​ഗതയിൽ



    ഒരു ലോക തണ്ണീർത്തടദിനംകൂടി കടന്നുപോയി. ലോകത്ത് ആകെ ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 35 ശതമാനം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ നശിച്ചുപോയിട്ടുണ്ട് . ‘തണ്ണീർത്തടങ്ങളും ജനക്ഷേമവും’ എന്നതാണ് ഈ വർഷത്തെ പ്രചാരണ വിഷയം.







    ലോകജനതയുടെ എട്ടിലൊന്നും തണ്ണീർത്തടവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് ജീവിക്കുന്നു. തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി ആറു ശതമാനം മാത്രമാണെങ്കിലും 40 ശതമാനം സസ്യങ്ങളും മറ്റു ജീവജാലങ്ങളും ഇത്തരമൊരു ആവാസവ്യവസ്ഥയിലാണ് ജീവിക്കുന്നത്. തണ്ണീർത്തടങ്ങളുടെ ആവാസവ്യവസ്ഥ അതുകൊണ്ടുതന്നെ ജൈവവൈവിധ്യ പ്രാധാന്യമുള്ളതും മനുഷ്യക്ഷേമത്തിന് അത്യന്താപേക്ഷിതവുമാണ്. പരിസ്ഥിതി, കാലാവസ്ഥ, സാമൂഹികജീവിതം, സാമ്പത്തികഘടന, ശാസ്ത്രീയപഠനം, വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനം, മാനസികോല്ലാസം എന്നീ മേഖലകളിൽ എല്ലാം തണ്ണീർത്തടങ്ങളുടെ പങ്ക് നിസ്തുലമാണ്. ദേശാടനപ്പക്ഷികളുടെ വിഹാരരംഗമാണ് തണ്ണീർത്തടങ്ങൾ. എന്നാൽ, ലോകമെമ്പാടും തണ്ണീർത്തടങ്ങൾ ദ്രുതഗതിയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് പൊതുവേ ആശങ്കയുണർത്തുന്ന കാര്യം.


    കാടുകൾ നശിക്കുന്നതിനെക്കാൾ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുന്നത്. ലോകത്ത് ആകെ ഉണ്ടായിരുന്ന തണ്ണീർത്തടങ്ങളുടെ 35 ശതമാനം കഴിഞ്ഞ 50 വർഷത്തിനുള്ളിൽ നശിച്ചുപോയിട്ടുണ്ട്. ഇതിന്റെ ഫലമായി തീരപ്രദേശങ്ങളിലെ ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ജീവസന്ധാരണ ഉപാധി നഷ്ടപ്പെടുന്നതും മത്സ്യങ്ങൾ, ഔഷധസസ്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യവുമാണ് ഇതിനുകാരണം.

    ലോകത്താകമാനം 2400 രാംസാർ സൈറ്റുകൾ നിലവിലുണ്ട്. ഇവയാകട്ടെ 25 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഓരോ രാജ്യത്തെയും മികച്ച തണ്ണീർത്തടങ്ങളെ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയത്തിന്റെ അപേക്ഷപ്രകാരം രാംസാർ സമ്മേളന കാര്യാലയം ആണ് അവയെ രാംസാർ സൈറ്റുകൾ ആയി പ്രഖ്യാപിക്കുന്നത്. ഇന്ത്യയിൽ അത്തരത്തിൽ 75 രാംസാർ സൈറ്റുകളും കേരളത്തിൽ മൂന്നു രാംസാർ *സൈറ്റുകളുമാണുള്ളത്. തെക്കൻ കേരളത്തിലെ വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട എന്നീ തണ്ണീർത്തടങ്ങളാണ് കേരളത്തിലെ രാംസാർ സൈറ്റുകൾ. ഉത്തര കേരളത്തിലെ കാട്ടാമ്പള്ളി, കവ്വായി, കോട്ടൂളി എന്നീ തണ്ണീർത്തടങ്ങളും രാംസാർ സൈറ്റുകൾ ആക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

    ആറുമീറ്ററിൽ അധികം ആഴമില്ലാത്ത താത്*കാലികമോ, സ്ഥിരമോ, മനുഷ്യനിർമിതിയോ ആയിട്ടുള്ള കെട്ടിനിൽക്കുന്നതോ ഒഴുകുന്നതോ ആയ നീർ പ്രദേശങ്ങളെയാണ് തണ്ണീർത്തടം എന്ന് വിളിക്കുന്നത്. ലോക വിസ്തൃതിയുടെ ആറുശതമാനം തണ്ണീർത്തടങ്ങൾ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. തണ്ണീർത്തടങ്ങളെക്കുറിച്ച് പറയുമ്പോൾ അതിലെ സവിശേഷ സസ്യജാലങ്ങൾ ഉൾക്കൊള്ളുന്ന ആവാസ മേഖലയായ കണ്ടൽക്കാടുകളെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ സാധ്യമല്ല.

    ജലം ഒരു സ്പോഞ്ചിൽ എന്നപോലെ താത്*കാലികമായി സംഭരിച്ചുവെക്കാനും വരൾച്ചക്കാലത്ത് ആവശ്യാനുസരണം വിട്ടുകൊടുക്കാനും തണ്ണീർത്തടങ്ങൾക്ക് സാധിക്കുന്നു. അതേസമയം, വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയ്ക്കാനും ഭൂഗർഭജലം റീച്ചാർജ് ചെയ്യാനും സഹായിക്കുന്നു. സുനാമി, കൊടുങ്കാറ്റ്, കടലേറ്റം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽനിന്ന്* ഒരുപരിധിവരെ സുരക്ഷനൽകാൻ കണ്ടൽക്കാടുകൾക്ക് പ്രാപ്തിയുണ്ട്. ജലചംക്രമണത്തിലൂടെ വെള്ളം ശുദ്ധീകരിക്കുന്നതിനാൽ കണ്ടൽക്കാടുകൾ ഭൂമിയുടെ വൃക്ക എന്നും അറിയപ്പെടുന്നു.

    അമേരിക്കൻ ശാസ്ത്രകാരനായ കോസ്റ്റാന്സായും സഹകാരികളും 1997-ൽ നടത്തിയ ആവാസവ്യവസ്ഥ സേവനമൂല്യനിർണയ രീതിയനുസരിച്ച് ഈ ലേഖകൻ കണ്ണൂരിലെ കണ്ടൽക്കാടുകളുടെ സേവനമൂല്യം നിർണയിക്കുകയുണ്ടായി. അതനുസരിച്ച് ഒരു ഹെക്ടർ കണ്ടൽക്കാടുകൾ അടങ്ങുന്ന നീർത്തടത്തിൽനിന്ന്* ഒരു വർഷം ലഭിക്കുന്ന സേവനമൂല്യം 9,29,000 രൂപയാണ്. എങ്കിൽ കണ്ണൂർ ജില്ലയിൽ നിലവിലുള്ള 755 ഹെക്ടർ ( കെ.എഫ്.ആര്*.ഐ. റിപ്പോർട്ട് ) കണ്ടൽക്കാടുകളുടെ ആകെ സേവനമൂല്യം 70 കോടി 14 ലക്ഷത്തി നാല്പതിനായിരം രൂപയാണ്. കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കണ്ടൽ പ്രദേശങ്ങളിൽ വിവിധ സർവേകളും പരിശോധനകളും പഠനങ്ങളും നടത്തിയാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഒരുകാലത്ത് കേരളത്തിൽ 700 ചതുരശ്രകിലോമീറ്റർ കണ്ടൽപ്രദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നത് 17 ചതുരശ്ര കിലോമീറ്ററായി.

    നേരിടുന്ന വെല്ലുവിളികൾ

    01. കണ്ടൽ ആവാസവ്യവസ്ഥയുടെ ചൂഷണം. മനുഷ്യന്റെ അതിരുവിട്ട വിനാശപ്രവർത്തനങ്ങൾ ഇതിന് ആക്കംകൂട്ടുന്നു

    02. ഭൂമിയുടെ ദൗർലഭ്യം കാരണം തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു

    03. നഗരമാലിന്യങ്ങൾ തള്ളാനുള്ള എളുപ്പവഴി എന്ന നിലയ്ക്ക് തണ്ണീർത്തടങ്ങളിൽ മാലിന്യംതള്ളി അവയെ നശിപ്പിക്കുന്നു

    04. ജലവിനോദങ്ങൾക്കുവേണ്ടിയും കെട്ടിടനിർമാണത്തിനുവേണ്ടിയും കണ്ടൽക്കാടുകൾ വെട്ടുകയും തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്നു. കൃത്രിമ മത്സ്യക്കൃഷിക്കുവേണ്ടി പ്രകൃതിദത്ത തണ്ണീർത്തടങ്ങളെ മാറ്റിമറിക്കുന്നു.

    05. കൃഷി, മത്സ്യബന്ധന വകുപ്പുകൾ നടപ്പാക്കുന്ന ചില പദ്ധതികൾക്കുവേണ്ടി സാമ്പത്തിക സഹായത്തോടെ കണ്ടൽക്കാടുകൾ മുറിച്ചുമാറ്റുന്നു

    തണ്ണീർത്തട പരിപാലനം

    തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും സുസ്ഥിരമായ രീതിയിൽ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മറ്റു ഭൂവിനിയോഗങ്ങളിലേക്കുള്ള തരംതിരിവിന്റെ തോത് കുറയ്ക്കുക, ചില പ്രദേശങ്ങൾ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക എന്നിവയാണ് ചെയ്യേണ്ടത്. വികസനപദ്ധതികളിൽ ഇതിനുള്ള വിഹിതം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കേരളത്തിലെ ഭൂരിഭാഗം കണ്ടൽക്കാടുകളും നഷ്ടപ്പെട്ടത് 1986-നുശേഷമാണ്. ഇതിന് കാരണമായിത്തീർന്നത് അശാസ്ത്രീയമായ കൃഷി, ചെമ്മീൻകെട്ട്, നഗരവികസനം, കെട്ടിട നിർമാണം എന്നിവയ്ക്കുവേണ്ടിയാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് അടിയന്തര നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

  5. #1245
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി കാപ്പാട്; വീണ്ടും ബ്ലൂഫ്*ളാഗ് സര്*ട്ടിഫിക്കറ്റ്







    ഡെന്മാര്*ക്കിലെ ഇന്റര്*നാഷണല്* ഫൗണ്ടേഷന്* ഫോര്* എന്*വയണ്*മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്* ബ്ലൂഫ്*ളാഗ് സര്*ട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്*ളാഗ് സര്*ട്ടിഫിക്കേഷന്* ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവര്*ഷം മുമ്പ് ബീച്ചിന് ബ്*ളൂഫ്*ളാഗ് സര്*ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്തുള്ള കാസര്*കോട് ബീച്ച്, ഉഡുപ്പിക്ക് സമീപമുള്ള പടുബിദ്രി ബീച്ച് എന്നിവയ്ക്കും നേരത്തേ ഈ പദവി ലഭിച്ചിരുന്നു.


    ഇന്ത്യയില്* എട്ടുബീച്ചുകള്*ക്കാണ് ബ്*ളൂഫ്*ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്*, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്*ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സര്*ട്ടിഫിക്കറ്റ് നല്*കുക.

    മികച്ച പരിസ്ഥിതിപ്രവര്*ത്തകരും ശാസ്ത്രജ്ഞരും ഉള്*പ്പെട്ട ജൂറിയാണ് സര്*ട്ടിഫിക്കറ്റിനായി ബീച്ചുകള്* പരിശോധിക്കുക. കാപ്പാടിന്റെ പരിസ്ഥിതിസൗഹൃദസമീപനം, സൗരോര്*ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യസംസ്*കരണരീതികള്*, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങള്* കണക്കിലെടുത്തുകൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്*ളാഗ് പട്ടികയില്* കയറിയതെന്ന് കളക്ടര്* സ്*നേഹില്*കുമാര്* സിങ് പറഞ്ഞു.

    ലോകത്തിലെ ഏറ്റവുംവൃത്തിയുള്ള കടല്*ത്തീരങ്ങളിലൊന്ന് എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്*ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും കളക്ടര്* പറഞ്ഞു.

    പരിസ്ഥിതിസൗഹൃദ ബീച്ചുകള്*ക്കാണ് രാജ്യാന്തര ബ്ലൂഫ്*ളാഗ് സര്*ട്ടിഫിക്കറ്റ് നല്*കുക. അതില്* പ്രധാനം മാലിന്യമുക്ത തീരമാണ്. സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെളളം എന്നിവയും പ്രധാനം. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാന്* മുപ്പതോളം വനിതകളാണ് ശുചീകരണത്തില്* ഏര്*പ്പെടുന്നത്.

  6. #1246
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    തണ്ണീര്*കൊമ്പന്റെ മരണവും കാണാതെ പോവുന്ന യാഥാര്*ഥ്യവും


    കാട്ടാനകളെ കുംകി ആനകളാക്കി മാറ്റിയാലും അര്*ധ വന്യാവസ്ഥയില്* തന്നെയാണ് അവയെ സൂക്ഷിക്കുന്നത്. കാടിനോട് ചേര്*ന്ന് താമസിപ്പിക്കുന്ന ഇവയെ പകല്* സമയങ്ങളില്* ദൗത്യം ഇല്ലാത്തപ്പോളും കാടിനകത്തേക്ക് നിയന്ത്രണത്തില്* വിടുകയാണ് ചെയ്യാറ്.



    മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പൻ പൊടിമണ്ണിൽ കുളിച്ചപ്പോൾ |

    പത്ത് കടുവകള്*, രണ്ട് ആനകള്*, രണ്ട് പുള്ളിപ്പുലികള്* ഇതൊരു മൃഗശാലയിലെ മൃഗങ്ങളുടെ കണക്കെടുപ്പാണെന്ന് കരുതരുത്. വയനാട്ടിലെ വനംവകുപ്പ് സംഘം രണ്ടു വർഷംകൊണ്ട് പിടികൂടിയ വന്യജീവികളുടെ എണ്ണമാണ്. ഈ പട്ടികയിലെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടികൊണ്ട് ഇരിക്കയുമാണ്. അത്രമേല്* അപകടകരമാണ് ഒരോ ദൗത്യവും. ഒന്ന് പാളിയാല്* അനേകം ജീവനുകള്* നഷ്ടപ്പെടാവുന്ന അവസ്ഥ. ജീവനും കയ്യില്* പിടിച്ചാണ് ഓരോ ദൗത്യവും പൂര്*ത്തിയാക്കുന്നതും. ഇങ്ങനെ ഒരു ദൗത്യത്തിലാണ് ഒരു മിടുക്കനായ ദൗത്യസേനാംഗമായ ഹുസ്സൈന്* കാട്ടാനയുടെ ആക്രമണത്തില്* മരണപ്പെടുന്നത്.


    കാടിറങ്ങുന്ന വന്യജീവികള്* മനോഹരമായ ഒരു കാഴ്ചയല്ലെന്നും അത്യന്തം അപകടകാരികള്* ആണെന്നും തിരിച്ചറിയാനുള്ള വിവേകം ഇന്നും ജനങ്ങളില്* ഉണ്ടായില്ലെന്നത് ഇന്നലത്തെ തണ്ണീര്* കൊമ്പന്* വിഷയത്തിലും നാം കണ്ടതാണ്. ജില്ലാ കളക്ടര്* 144 പ്രഖ്യാപിച്ചിട്ടും യാതൊരു കൂസലുമില്ലാതെ മൊബൈല്* ക്യാമറയും പിടിച്ചു കൂടി നില്*ക്കുന്ന ജനക്കൂട്ടവും അവര്* ഉയര്*ത്തുന്ന ആക്രോശവും നല്*കുന്ന സന്ദേശം എന്താണ്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്*ഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. കഠിനാദ്ധ്വാനം ചെയ്തു വളര്*ത്തി കൊണ്ട് വരുന്ന കാര്*ഷികവിളകള്* കഴിക്കാന്* കാടിറങ്ങി വരുന്ന ജീവികളോട് സമവായപ്പെട്ട സാഹചര്യമൊന്നും ഇന്നുവരെ എവിടെയും ഉണ്ടായിട്ടില്ല. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പതിറ്റാണ്ടുകള്*ക്ക് മുന്*പ് തന്നെ ആനയടക്കമുള്ള ജീവികളെ ഓടിച്ച ഓര്*മകള്* പേറുന്ന പ്രായം ചെന്ന അനേകം ആളുകളെ വയനാട്ടിലെയും ഇടുക്കിയടക്കമുള്ള കുടിയേറ്റ മേഖലകളിലും ഇന്നും കാണാന്* പറ്റും.


    അരിക്കൊമ്പന്* |

    തണ്ണീര്* കൊമ്പന്* ജനവാസ മേഖലകളില്* കറങ്ങിനടന്നപ്പോള്* അതിനെ കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിയും ഓടിക്കുന്ന കാഴ്ച ടി.വിയിലൂടെ കണ്ടതാണ്. ഇപ്പോഴും വനം വകുപ്പും ജീവനക്കാരും പതിറ്റാണ്ടുകള്*ക്ക് മുന്*പുള്ള സാഹചര്യങ്ങളില്*നിന്നു നവീകരിക്കപ്പെട്ടില്ല എന്നത് മാറി മാറി ഭരിക്കുന്ന ഭരണാധികാരികളുടെ കഴിവുകേട് തന്നെയാണ് . പതിറ്റാണ്ടുകള്*ക്ക് മുന്*പുള്ള ജനസാന്ദ്രത അല്ല ഇന്ന് വയനാട്ടില്* ഉള്ളത് എന്നത് അപകടസാധ്യത വളരെയേറെ വര്*ധിപ്പിക്കുന്നു. പക്ഷെ, ഇന്നലെ തണ്ണീര്* കൊമ്പന്* മാനന്തവാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചപ്പോള്* ടെലികോളര്* ധരിപ്പിച്ച ആനയായിരുന്നിട്ടു പോലും അതിന്റെ ചലനങ്ങള്* അറിയാതെ പോയത് അംഗീകരിക്കാന്* കഴിയുന്നതല്ല. ഇന്നലെ ആനയിറങ്ങിയ വാര്*ത്തയില്* മന്ത്രിയോട് അഭിപ്രായം ആരാഞ്ഞപ്പോള്* കര്*ണാടകയില്*നിന്നു സന്ദേശം ലഭിക്കാന്* വൈകി എന്നത് പോലുള്ള ന്യായവാദങ്ങള്* നിരത്തുന്നത് കാണുകയുണ്ടായി. ഇന്ന് വന്നത് ടെലികോളര്* കെട്ടിയ ആനയാണെങ്കില്* നാളെ അതില്ലാത്ത ഒരാനയ്ക്കും ഇങ്ങനെ വരാന്* സാധിക്കുമെന്നതാണ് തണ്ണീര്* കൊമ്പന്* ബോധ്യപ്പെടുത്തുന്നത്.

    വയനാടിന്റെ വന്യജീവി- മനുഷ്യ സംഘര്*ഷങ്ങളില്* ഒരു പുതിയ ഏട്* തുന്നിച്ചേര്*ത്താണ് ദൗര്*ഭാഗ്യകരം എന്ന് പറയാവുന്ന രീതിയില്* ആ ആന ചരിയുന്നത്. വയനാട് മനുഷ്യ വന്യജീവി സംഘര്*ഷത്തിന്റെ രൂക്ഷതയിലേക്ക് നടന്നു കൊണ്ടിരിക്കയാണ്. അത് ലഘൂകരിക്കേണ്ടതും മനുഷ്യജീവനും സ്വത്തിനും പ്രാധാന്യം കല്*പിക്കേണ്ടതുമുണ്ട്. വന്യജീവി സംഘര്*ഷം കൈകാര്യം ചെയ്യാന്* വനം വകുപ്പ്* ജീവനക്കാര്*ക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നല്*കേണ്ടതുണ്ട്.

    കാട്ടുതീ ഉണ്ടായാല്* പോലും പച്ചിലക്കൊമ്പ് വെട്ടി തീകെടുത്തുന്ന പരിപാടിയാണ് നമുക്കുള്ളത്. അത് കാടിനും ജീവി വര്*ഗങ്ങള്*ക്കും മാത്രമല്ല വനപാലകര്*ക്കും അവരിലെ ദിവസക്കൂലിക്കാരായ വാച്ചര്* എന്ന് പേരിട്ടുവിളിക്കുന്ന പാവം വനവാസികളുടെ ജീവനും നാം വിലകല്*പിക്കേണ്ടതുണ്ട്. വന്യജീവികളെ സംരക്ഷിക്കേണ്ടത് വനം വകുപ്പാണെന്നും കാടിറങ്ങി വരുന്നവയെ വെടിവച്ചു കൊല്ലണമെന്നും പറഞ്ഞൊരു വിഭാഗം ആളുകള്* സാമൂഹ്യ മാധ്യമങ്ങളില്* നിറഞ്ഞാടുന്നതും ഇത്തരം അവസരങ്ങളില്* നാം കാണാറുണ്ട്.



    അരിക്കൊമ്പനെ കൊണ്ടുപോവുന്നു |

    ആരാണ് വന്യ ജീവികളെ സംരക്ഷിക്കേണ്ടത് ?

    വനങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ചുമതല വനപാലകര്*ക്ക് മാത്രമുള്ളതല്ല. വനങ്ങളുടെയും പുഴകളുടെയും വന്യജീവികളുടെയും സംരക്ഷണം ഓരോ പൗരന്റെയും കടമായാണെന്ന് ഭരണഘടന വ്യക്തമായി നിഷ്*കര്*ഷിക്കുന്നുണ്ട്.

    വന്യജീവി സംഘര്*ഷം ലഘൂകരിക്കുക എന്നത് ഭരണകൂടത്തിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും മാത്രം ഉത്തരവാദിത്വമല്ല. വനപ്രദേശങ്ങളോട് ചേര്*ന്നു താമസിക്കുന്നവരും അവിടേയ്ക്ക് വിനോദയാത്ര പോകുന്നവരും ബോധവാന്മാര്* ആകേണ്ടതുണ്ട്. അവരെ ബോധവല്*കരിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുമുണ്ട്. കഴിഞ്ഞ കുറച്ചു വര്*ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്* വന്യജീവി ശല്യം പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെയും വനം വകുപ്പ് ജീവനക്കാരുടെയും മാത്രം ഉത്തരവാദിത്വമായി ചിത്രീകരിച്ചു കാണാറുണ്ട്. മനുഷ്യ- വന്യജീവി സംഘര്*ഷം ലഘൂകരിക്കുക ഭരണകൂടത്തിന്റെ മാത്രം ബാധ്യതയല്ല. സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്വമാണ്. അങ്ങിനെയെങ്കില്* മാത്രമേ മനുഷ്യ- വന്യജീവി സംഘര്*ഷം ലഘൂകരിക്കാന്* സാധിക്കുകയുള്ളു.


    വയനാട്ടില്* കര്*ഷകനെ കൊന്ന നരഭോജി കടുവയെ പരിക്കേറ്റ നിലയില്* പിടികൂടി പുത്തൂര്* സൂവോളജിക്കല്* പാര്*ക്കില്* എത്തിച്ചിരിക്കുന്നു |


    മസിനഗുഡി വഴി ഊട്ടി!

    സാമൂഹ്യ മാധ്യമങ്ങളില്* വൈറലായ ഈ വാചകം നമ്മളെല്ലാവരും കേട്ടിരിക്കും. വയനാട് വന്യജീവി സങ്കേതം വഴി കര്*ണാടകയിലെ ബന്ദിപ്പൂര്* കടുവ സങ്കേതവും തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതവും പിന്നിട്ട ശേഷം മസിനഗുഡിയിലെ വനപാതയിലൂടെ സഞ്ചരിച്ചു കല്ലട്ടി ചുരത്തിലൂടെ ഊട്ടിയിലേക്കുള്ള യാത്ര മനോഹരം തന്നെയാണ്. നീലഗിരി മലനിരകളില്* തുടങ്ങി കേരള- കര്*ണാടക ബ്രഹ്*മ ഗിരി മലനിരകളിലൂടെ എത്തി നില്*ക്കുന്ന നീലഗിരി ജൈവ മണ്ഡലം വന്യജീവികളാല്* സമ്പന്നമാണ്. നേരത്തെ പറഞ്ഞ സംസ്ഥാന അതിര്*ത്തികളിലെ വന്യജീവി സങ്കേതങ്ങളും അവയുടെ പേരുകളും സംസ്ഥാന അതിര്*ത്തികള്* നിശ്ചയിക്കപ്പെട്ടപ്പോള്* നല്*കിയവയാണ്. പക്ഷെ, വന്യജീവികളുടെ ഭൂപടത്തില്* നീലഗിരി ജൈവമണ്ഡലം മാത്രമാണ് ഉള്ളത്. അവര്* അതില്* സഞ്ചരിക്കുക തന്നെ ചെയ്യും.

    ദൗഭാഗ്യമെന്നു പറയട്ടെ, നീലഗിരി ജൈവമണ്ഡലത്തിലെ വന്യജീവി സഞ്ചാരപാതകളില്* ആനകള്* സഞ്ചരിച്ചിരുന്ന ആനത്താരകള്* പലതും മുറിഞ്ഞുപോവുകയോ നിര്*മാണങ്ങള്* നടക്കുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരം പരമ്പരാഗത പാതകളില്* എല്ലാ സമയവും ആനകള്* സഞ്ചരിക്കണം എന്നുമില്ല. ഒരിക്കല്* വന്നുപോയാല്* പിന്നെ വര്*ഷങ്ങള്* കഴിഞ്ഞായിരിക്കും ആ വഴി വരിക. അപ്പോഴേക്കും അവിടെ നിര്*മാണങ്ങളോ അവയുടെ സംരക്ഷണത്തിനോ ഉള്ള വൈദ്യതവേലികളോ തടസമായി വരുമ്പോള്* അവ ഒഴിവാക്കി പല വഴി ലക്ഷ്യത്തിലേക്ക് നീങ്ങുകയും അത് പലപ്പോഴും ജനവാസ മേഖലയില്* കൂടെയാവുകയും ചെയ്യും. അതോടെ ജനക്കൂട്ടം ഇവയെ ഓടിക്കാന്* നടത്തുന്ന ശ്രമങ്ങള്* അവയെ പരിഭ്രാന്തരാക്കുകയും അവ അക്രമകാരികള്* ആയി മാറുകയും ചെയ്യുന്നു.

    വന്യജീവി സംഘര്*ഷങ്ങള്* ലഘൂകരിക്കുന്നതില്* തടസം സൃഷ്ടിക്കുന്ന ഒന്നാണ് അന്ധമായ പരിസ്ഥിതി സ്*നേഹം. സഞ്ചാരപാതകള്* മുറിഞ്ഞത് കൊണ്ട് കാടിറങ്ങുന്നതില്* ആനകളാണ് എന്നതെങ്കില്* ഇരതേടാന്* സാധിക്കാതെ വരുമ്പോളാണ് കടുവയും പുലിയും ഉള്*പ്പെടെ ഉള്ള ജീവി വര്*ഗങ്ങള്* കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്. ജനവാസ മേഖലകളില്* വന്നുപെടുന്ന ജീവികള്* പലപ്പോഴും വന മേഖലകളില്*നിന്നു കിലോമീറ്ററുകള്* അകലെ വരെ എത്താറുണ്ട്. അത്തരം അവസരങ്ങളില്* കാട് കയറ്റുക എന്നത് ദുഷ്*കരമാണ്. മയക്കുവെടി വച്ചോ കൂടു സ്ഥാപിച്ചോ പിടികൂടി മാത്രമേ അത്തരം അവസരങ്ങളില്* അവയെ കാട്ടിലേക്കോ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റാന്* സാധിക്കുകയുള്ളു .



    കുംകി ആനകള്* പി.ടി സെവന്* ആനയെ പിടികൂടിയപ്പോള്* |


    ആന കാടിറങ്ങുന്നതു പോലെയല്ല കടുവകള്* അവയുടെ പരിധി വിട്ടു കാടിറങ്ങുന്നത് . പരിക്ക് പറ്റുമ്പോഴോ കാടിനകത്ത് ഇര പിടിക്കാന്* സാധിക്കാതെ വരുമ്പോഴോ ആണ്. അവയെ പിടികൂടി തിരികെ കാട്ടിലേക്ക് വിടുന്നത് കൊണ്ട് കാര്യമുണ്ടാവുകയില്ല. അവ തിരിച്ചു നാട്ടിലേക്ക് തന്നെ വരും. അത് കൊണ്ടുതന്നെ ഇവയുടെ റീ ലോക്കറ്റിങ് വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്* തന്നെ വേണം എന്നുള്ളതാണ്.

    നിലവില്* ഇത്തരം സാഹചര്യങ്ങളില്* കടുവയടക്കമുള്ള ജീവികളെ പിടികൂടിയാല്* സംരക്ഷിച്ചു സൂക്ഷിക്കാന്* ഉണ്ടാക്കിയ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലെ കൂടുകള്* നിറഞ്ഞിരിക്കുന്നു. അവസാനമായി പിടിച്ച കടുവയെ പുത്തൂര്* മൃഗശാലയിലേക്ക് മാറ്റിയാണ് പോംവഴി കണ്ടത്. അവിടെയും പരിമിതികളുണ്ട്. കടുവ സംബന്ധിയായ പഠനങ്ങളെ മുഴുവന്* തിരുത്തിക്കൊണ്ടാണ് കടുവസങ്കേതം പോലുമല്ലാത്ത വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണം. ഒരുപക്ഷെ വയനാട് സങ്കേതത്തോട് ചേര്*ന്ന് സ്ഥിതി ചെയ്യുന്ന കടുവ സങ്കേതങ്ങളില്*നിന്നു വരുന്നവയായും കാണാം. എന്നാലും വന്യജീവി സംരക്ഷണത്തില്* നമ്മള്* മുന്*പന്തിയില്* തന്നെയാണെന്ന് ഇവയുടെ എണ്ണം വര്*ധിക്കുന്നത് സൂചന നല്*കുന്നു .

    പേരിനും പ്രശസ്തിക്കും വേണ്ടി പൊതുതാൽപര്യ ഹര്*ജികളിലൂടെ വന്യജീവി സംഘര്*ഷം ലഘൂകരിക്കുന്ന പ്രവര്*ത്തനം തടസപ്പെടുത്തുന്ന കാഴ്ച അരിക്കൊമ്പന്* മിഷന്* സമയത്ത്* കണ്ടതാണ്. അത് കൊണ്ട് തന്നെ നാട്ടിലേക്ക് ഇറങ്ങുന്ന ജീവികള്* ആനയായാലും കടുവയായാലും അവയെ നിയമം അനുശാസിക്കുന്ന രീതിയില്* പിടിക്കാനും ഉചിതമായ രീതിയില്* പുനര്*വിന്യാസം നടത്താനും വിദഗ്ധരുടെ തീരുമാനങ്ങള്* നടപ്പിലാക്കുക തന്നെ വേണം. അരിക്കൊമ്പന്*, അരിക്കൊമ്പന്റെ ഗര്*ഭിണിയായ ഭാര്യ, കുട്ടികള്* എന്നീ കഥകളും ജനന സര്*ട്ടിഫിക്കറ്റും നോക്കിയല്ല ഇത്തരം ദൗത്യങ്ങള്* നടപ്പിലാക്കേണ്ടത്. വന്യജീവി സംഘര്*ഷങ്ങളില്* വികാരഭരിതമായ നിലപാടുകള്* അല്ല വിവേകപരമായ നിപാടുകളാണ് നടപ്പിലാക്കേണ്ടത്. അവിടെ പരിഗണിക്കപ്പെടേണ്ടത് വിദഗ്ധരുടെ നിര്*ദേശങ്ങളായിരിക്കണം.

    ആനകളെ പിടിച്ചു കുംകി ആനകളാക്കി തേജോവധം ചെയ്യുന്നു എന്നതാണ് വനം വകുപ്പിനെതിരെ മൃഗസ്*നേഹികളുടെ പ്രധാന ആരോപണം. മാറുന്ന സാഹചര്യങ്ങളില്* കുംകി ആനകളുടെ സേവനം വളരെ വലുതാണ്. കാടിറങ്ങി വരുന്ന എല്ലാ ആനകളെയും മയക്കുവെടി വച്ചും പടക്കം പൊട്ടിച്ചും ഓടിക്കുക പ്രായോഗികമല്ല. ഇത്തരം അവസരങ്ങളില്* അവയെ ഭയപ്പെടുത്തി കാടു കയറ്റുന്നത് കുംകി ആനകളാണ്. പുറംലോകം അറിയാതെ അനേകം ഇത്തരം ദൗത്യങ്ങള്* നടന്നു കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ മയക്കുവെടി കൊണ്ട് അര്*ധ അബോധാവസ്ഥയില്* നില്*ക്കുന്ന ആനയെ വീഴാതെ താങ്ങിനിര്*ത്തുക എന്നതാണ് ഇത്തരം ദൗത്യങ്ങളില്* കുംകി ആനകളുടെ ആദ്യ ചുമതല.



    കുംകി ആനകള്* ദൗത്യത്തിനിടെ |

    കുംകി ആനകളുടെ സഹായമില്ലാതെ കാട്ടാനകളെ കൈകാര്യം ചെയ്യക എളുപ്പമല്ല . ആധുനിക കാലത്തില്* യന്ത്രസഹായം തേടിയാല്* പോരേയെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. നമ്മുടെ വനത്തോട് ചേര്*ന്ന പ്രദേശങ്ങള്* പലപ്പോഴും ഇത്തരം യന്ത്രങ്ങള്*ക്ക് കടന്നുചെല്ലാന്* കഴിയുന്നവയല്ല. കൂടാതെ ഇവയുടെ ശബ്ദം, മയങ്ങിനില്*ക്കുകയാണെങ്കില്* പോലും, ആ ജീവിക്ക് പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രതിരോധിക്കാന്* ശ്രമിക്കുമ്പോള്* യന്ത്രഭാഗങ്ങളില്* നിന്നും പരിക്കേല്*ക്കാനുള്ള സാഹചര്യം കൂടുതലുമാണ്.

    കാട്ടാനകളെ കുംകി ആനകളാക്കി മാറ്റിയാലും അര്*ധ വന്യാവസ്ഥയില്* തന്നെയാണ് അവയെ സൂക്ഷിക്കുന്നത്. കാടിനോട് ചേര്*ന്ന് താമസിപ്പിക്കുന്ന ഇവയെ പകല്*സമയങ്ങളില്* ദൗത്യം ഇല്ലാത്തപ്പോളും കാടിനകത്തേക്ക് നിയന്ത്രണത്തില്* വിടുകയാണ് ചെയ്യാറ്. നിരന്തരം കാടിറങ്ങി കൃഷിനാശവും ആള്*നാശവും സൃഷ്ടിക്കുന്ന ജീവികള്* അധികകാലം കഴിയും മുന്*പേ കൊല്ലപ്പെടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം ദൗത്യങ്ങള്* അവയുടെ ജീവന്* രക്ഷിക്കാന്* കൂടെയുള്ളവയാണ്. മാറുന്ന കാലഘട്ടത്തിനു അനുസൃതമായ പദ്ധതികള്* ആസൂത്രണം ചെയ്തില്ലെങ്കില്* മനുഷ്യക്കുരുതിയുടെ ഈറ്റില്ലമായി വനപ്രദേശങ്ങളോട്* ചേര്*ന്ന് കിടക്കുന്ന സ്ഥലങ്ങള്* മാറ്റപ്പെടും.

  7. #1247
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    കൃഷിയിടങ്ങളിലെ ഒരു ഗ്രാം മണ്ണില്* 42 ലക്ഷം സൂക്ഷ്മജീവികൾ, എന്നാൽ ഇടവഴികളിലുണ്ട് കോടാനുകോടി







    കോഴിക്കോട്: ഒരുകാലത്ത് നാട്ടിന്*പുറങ്ങളിലെ ഇടവഴികളില്* ഒളിച്ചിരുന്നത് ഉപകാരികളായ കോടിക്കണക്കിന് സൂക്ഷ്മജീവികള്*. പൊയില്*ക്കാവിലെ പരിസ്ഥിതി കൂട്ടായ്മയായ വുഡ് വൈഡ് വെബ് പ്രവര്*ത്തകരാണ് ഇടവഴികളുടെ ജൈവവൈവിധ്യം പുറത്തെത്തിച്ചത്.


    ചെങ്ങോട്ടുകാവിലെ ഇടവഴികളിലെ മണ്ണില്* ശാസ്ത്രീയപരിശോധന നടത്തിയപ്പോള്* അദ്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് ലഭ്യമായത്. ഒരു ഗ്രാം ഇടവഴിമണ്ണില്* അഞ്ചരക്കോടി സൂക്ഷ്മജീവികളുണ്ടായിരുന്നു. കൂടാതെ, ഉപകാരികളായ ആറുലക്ഷം ഫംഗസുകളും. പ്രദേശത്തെ കൃഷിയിടങ്ങളിലെ ഒരു ഗ്രാം മണ്ണില്* 42 ലക്ഷം സൂക്ഷ്മജീവികളേയുള്ളു. റോഡരികില്* ഇവ 13 ലക്ഷത്തിലൊതുങ്ങുന്നു.

    ഇടവഴിയിലെ മതിലുകളിലെ (കയ്യാല) ഒരുഗ്രാം മണ്ണില്* അഞ്ചുകോടി 40 ലക്ഷം ബാക്ടീരിയയുണ്ട്. ഉപകാരികളായ ഫംഗസ് കോളനി (ട്രൈക്കോഡര്*മ), ബാക്ടീരിയ കോളനി (ആക്റ്റിനൊമൈസെറ്റ്) എന്നിവയും കൃഷിയിടങ്ങളെ അപേക്ഷിച്ച് ഇടവഴികളില്* പത്തിരട്ടിയിലധികമുണ്ട്. പരിസരസ്ഥലങ്ങളെ അപേക്ഷിച്ച് ഇടവഴികളിലെ താപനില 4.6 ഡിഗ്രി കുറവും.

    കാവ് സംരക്ഷണ പ്രവര്*ത്തനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഇടവഴികളുടെ പ്രാധാന്യം തിരിച്ചറിയാന്* ഇടയാക്കിയതെന്ന് പഠനത്തിന് നേതൃത്വം നല്*കിയ പ്ലസ് ടു വിദ്യാര്*ഥി പി.കെ. ശിവാനി കൃഷ്ണയും പൊയില്*കാവ് യു.പി. സ്*കൂള്* മുന്* അധ്യാപകന്* പി.എ. ജയചന്ദ്രനും പറഞ്ഞു.

    കാവുകളില്* കാണുന്ന അപൂര്*വ സസ്യം കറുത്ത ഓടല്*ച്ചെടിയുെട വിത്തുകള്* മറ്റിടങ്ങളില്* മുളയ്ക്കാന്* പ്രയാസമാണ്. എന്നാല്*, ഇടവഴികളില്* ഇവ മുളയ്ക്കുന്നത് ശ്രദ്ധയില്*പ്പെട്ടു. അങ്ങനെയാണ് ഇടവഴിയിലെ മണ്ണ് ചെലവൂരിലെ ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് സ്*പൈസസ് റിസര്*ച്ചില്* പരിശോധനയ്ക്ക് വിധേയമാക്കിയത്.

  8. #1248
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ‘മിട്ടി അത്തർ’: കേരളത്തിൽനിന്ന് പുതുമണ്ണിന്റെ സുഗന്ധമുള്ള അത്തർ; വേർതിരിച്ചെടുത്തത് സസ്യത്തിൽനിന്ന്



    രാസസംയുക്തം സസ്യങ്ങളിലും കണ്ടെത്തി ശാസ്ത്രജ്ഞർ







    തിരുവനന്തപുരം: കേരളത്തിൽനിന്ന് ഇനി ഉയരും ‘മിട്ടി ക അത്തറിന്റെ’ മനംകവരുന്ന സുഗന്ധം. പുതുമഴ പെയ്യുമ്പോൾ മണ്ണിൽനിന്നു ഉയരുന്നപോലുള്ള ഈ ഗന്ധം വേർതിരിച്ചെടുക്കുന്നതാകട്ടെ ഒരു സസ്യത്തിൽനിന്നും. തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്*റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ സസ്യത്തിന്റെ പ്രത്യേകഭാഗങ്ങളിൽനിന്നാണ് ഇത് വേർതിരിച്ചത്.

    പേറ്റന്റ് നേടാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. പുതുമണ്ണിൽനിന്ന് മണമുയരുന്നത് ചില സുക്ഷ്മജീവികളുടെ സഹായത്തിലാണ്. ഇൗ ജീവികളിലുള്ള ജിയോസ്മിൻ എന്ന ബാഷ്പശീലമുള്ള രാസസംയുക്തമാണ് മണത്തിന് ആധാരം. ഈ മണം ചെടിയുടെ പ്രത്യേക ഭാഗങ്ങളിൽനിന്ന് വേർതിരിച്ചിരിക്കുകയാണിപ്പോൾ.


    ഒരു കിലോ ചെടി വാറ്റിയാൽ ഒരു മില്ലി ലിറ്റർ ജിയോസ്മിൻ ഉൾപ്പെട്ട സുഗന്ധതൈലം ലഭിക്കും. ഈ സത്ത് ഉപയോഗിച്ച് 10 ലിറ്റർ പെർഫ്യൂംവരെ ഉണ്ടാക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. കെ.ബി. രമേഷ് കുമാർ പറയുന്നു. പേറ്റന്റ് പ്രക്രിയയിലായതിനാൽ സസ്യത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

    ‘മിട്ടി ക അത്തർ’

    പുതുമഴ മണ്ണിന്റെ ഗന്ധമുള്ള പെർഫ്യൂമുകൾ നിർമിക്കുന്ന പ്രക്രിയ വളരെ സങ്കീർണവും കൂടുതൽ ചെലവുള്ളതുമാണ്. മഴപെയ്യുമ്പോൾ ലഭിക്കുന്ന മണ്ണ് വാറ്റിയെടുത്താണ് ഇത്തരം പെർഫ്യൂം ഉത്പാദിപ്പിക്കുന്നത്. ‘മിട്ടി ക അത്തർ’ എന്ന പേരുള്ള പെർഫ്യൂം ഉത്തർപ്രദേശിലെ കനൗജിലാണ് ഉത്പാദിപ്പിക്കുന്നത്.

    100 കിലോ മണ്ണ് വാറ്റിയാൽ ഒരു മില്ലിലിറ്റർ മാത്രമേ ലഭിക്കൂ. കനൗജിൽ പഠനം നടത്തിയശേഷം ഫ്രാൻസിലെ ഗ്രാസെയിലും ഇതിന്റെ സിന്തറ്റിക് പെർഫ്യൂമുകൾ നിർമിക്കുന്നുണ്ട്. എന്നാൽ, സസ്യത്തിൽനിന്ന് കണ്ടെത്തുന്നത് ആദ്യമാണ്.

    വില ഇങ്ങനെ

    സസ്യത്തിൽനിന്നുള്ള ഗന്ധമടങ്ങിയ 20 മില്ലി ലിറ്റർ പെർഫ്യൂമിന് 500 രൂപയാകും വില. മണ്ണിൽനിന്ന് വേർതിരിക്കുന്ന 10 മില്ലി ലിറ്റർ മിട്ടി ക അത്തറിന് 10,000-ന് മുകളിൽ വിലയാകും. തോന്നയ്ക്കൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ പുതിയ പെർഫ്യൂം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. എസ്. പ്രദീപ് കുമാർ പറഞ്ഞു.

  9. #1249
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    പരിസ്ഥിതി സൗഹൃദമായി എങ്ങനെ ജീവിക്കാം; കാർബൺ പാദമുദ്ര കണ്ടെത്തൂ, ഇക്കാര്യങ്ങൾ ചെയ്യൂ | Biotalks

    ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) വിഭാവനം ചെയ്യുന്നതനുസരിച്ച്, 800 കോടി വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ആഗോള കാർബൺ ഉദ്*വമനം ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും!





    രിതഗൃഹ വാതകങ്ങൾ, ആഗോളതാപനം, കാലാവസ്ഥാമാറ്റം എന്നൊക്കെ നാം സ്ഥിരമായി കേൾക്കുന്നുണ്ട്, പറയുന്നുണ്ട്! അതൊക്കെ സർക്കാറുകൾ ചെയ്യേണ്ട വലിയ കാര്യങ്ങളാണ് എന്നാവും പലരും കരുതുന്നത്. സർക്കാരുകൾ ചെയ്യേണ്ട കാര്യങ്ങൾ പലതുണ്ട്, അത് ചെയ്യാനും ചെയ്യിപ്പിക്കാനുമായിട്ടാണ് UNFCC, IPCC, പാരിസ് ഉടമ്പടി, വർഷം തോറും നടക്കുന്ന COP-കൾ (അടുത്തിടെ നടന്നത് COP 28 ) മുതലായവ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, നയപരിഷ്കാരങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ പാരിസ്ഥിതിക തകർച്ചയും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുന്നതിനായി ആഗോളതലത്തിൽ നിരവധി നടപടികൾ നടപ്പിലാക്കുന്നുണ്ട്. പക്ഷേ, വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ തലത്തിൽ ആവശ്യമായ പ്രവർത്തനങ്ങൾക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ തലങ്ങളിലും കാലാവസ്ഥാ സൗഹാര്*ദ ജീവിതശൈലി പിന്തുടരാൻ കഴിഞ്ഞാൽ വലിയൊരു അളവ് ഹരിതഗൃഹ വാതക തള്ളൽ കുറയ്ക്കാൻ കഴിയും.


    വ്യക്തി, കുടുംബം, സമൂഹം എന്നീ നിലകളിലുള്ള ജനങ്ങളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴി മാത്രം പാരിസ്ഥിതിക, കാലാവസ്ഥാ പ്രതിസന്ധികളെ നല്ലൊരു പരിധി വരെ അതിജീവിക്കാൻ കഴിയും. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) വിഭാവനം ചെയ്യുന്നതനുസരിച്ച്, 800 കോടി വരുന്ന ആഗോള ജനസംഖ്യയിൽ 100 കോടി ആളുകളെങ്കിലും അവരുടെ ദൈനംദിന ജീവിതത്തിൽ കാലാവസ്ഥാ സൗഹൃദ രീതികൾ സ്വീകരിക്കുകയാണെങ്കിൽ, ആഗോള കാർബൺ ഉദ്*വമനം ഏകദേശം 20 ശതമാനം കുറക്കാൻ കഴിയും! ഈ പശ്ചാത്തലത്തിൽ, ഗ്ലാസ്*ഗോയിലെ COP26-ൽ ഇന്ത്യ അവതരിപ്പിച്ച ‘പരിസ്ഥിതിക്കുള്ള ജീവിതശൈലി’ (Lifestyle for Environment, LiFE) എന്ന ആശയത്തിന് വൻ പ്രസക്തിയാണുള്ളത്. കാർബൺ പാദമുദ്ര കുറയുന്ന ഒരു ജീവിതം നയിക്കാൻ വ്യക്തികളും സമൂഹവും ഏറ്റെടുക്കേണ്ട 75 ലളിതമായ കടമകളാണ് LIFE ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴേ പ്രയോജനമുണ്ടാകൂ. ഏട്ടിലെ പശു പുല്ല് തിന്നില്ല! കുട്ടികൾ ഇതൊക്കെ അറിഞ്ഞ് വളരണം




    എന്താണ് കാർബൺ പാദമുദ്ര?

    കാർബൺ കുറയ്ക്കുന്ന സുസ്ഥിര ജീവിത ശൈലിയിലേക്ക് കടക്കുന്നതിന് മുമ്പ് വ്യക്തികൾ, കുടുംബങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവ “കാർബൺ പാദമുദ്ര” (carbon footprint) യുടെ കാര്യത്തിൽ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്താണ് കാർബൺ പാദമുദ്ര, അതിന്റെ പ്രാധാന്യം, ഓരോരുത്തരുടെയും “കാർബൺ പാദമുദ്ര” എത്രയാണ് എന്നൊക്കെ അറിയുന്നത്, തങ്ങളുടെ കാര്യത്തിൽ അവ ഏതു തരത്തിലൊക്കെയാണ് കുറക്കാൻ സാധിക്കുക എന്നു ചിന്തിക്കുന്നതിന് ഉപകാരപ്പെടും.

    ഒരു വ്യക്തി, കുടുംബം, സ്ഥാപനം, ചടങ്ങ്, സേവനം, ഉല്പന്നം, പ്രദേശം എന്നിവയാൽ നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന എല്ലാ ഹരിതഗൃഹ വാതകങ്ങളുടെയും ഉദ്വമനം തത്തുല്യമായ കാർബൺ ഡൈ ഓക്*സൈഡായി (CO2e) പരിവർത്തനം ചെയ്ത് പറയുന്നതിനെയാണ് കാർബൺ പാദമുദ്ര (carbon footprint) എന്ന് വിളിക്കുന്നത്. എമിഷൻ ഘടകങ്ങൾ ഉപയോഗിച്ചാണ് ഈ പരിവർത്തനം നടത്തുക. പ്രാദേശികമായി എമിഷൻ ഘടകങ്ങൾ ലഭ്യമല്ലെങ്കിൽ ദേശീയ പ്രസിദ്ധീകരണങ്ങളിൽ നിന്നോ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ നിന്നോ എടുക്കാം.

    കാർബൺ പാദമുദ്രകൾ അറിയുന്നത് അത് സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യാൻ ആവശ്യമാണ്. വ്യക്തിഗത കാർബൺ പാദമുദ്രകൾ ഒറ്റരാത്രികൊണ്ട് കുറയ്ക്കാൻ പറ്റുമെന്ന് വിചാരിക്കരുത്! ഓരോ വ്യക്തിയും ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്. എങ്ങിനെ സഞ്ചരിക്കുന്നു, ഏതൊക്കെ ഭക്ഷണം കഴിക്കുന്നു, വസ്ത്രങ്ങൾ ഏതൊക്കെ, എങ്ങിനെ ഉപയോഗിക്കുന്നു, അലക്കുന്നു, ഊർജ്ജം പോലെയുള്ള വിഭവങ്ങൾ ഉപയോഗിക്കുന്നു, മറ്റു ഉപഭോഗവസ്തുക്കൾ ഏതൊക്കെ, മാലിന്യങ്ങൾ എത്രമാത്രം ഉണ്ടാക്കുന്നു, കൈകാര്യം ചെയ്യുന്നു എന്നിവയൊക്കെ പ്രധാനമാണ്. നിങ്ങൾ ഉപേക്ഷിക്കുന്ന കാർബൺ പാദമുദ്രയാണ് അല്ലെങ്കിൽ കാൽപ്പാടുകളാണ് നിങ്ങളുടെ വ്യക്തിഗത കാർബൺ പാദമുദ്രകൾ എന്നു മനസ്സിലാക്കുക.

    വളരെ കുറച്ചു സമയത്തിനുള്ളിൽ നിങ്ങളുടെ വ്യക്തിഗത കാർബൺ പാദമുദ്രകൾ കണക്കാക്കാൻ ഇന്റർനെറ്റിൽ നിരവധി സൗജന്യവും ലളിതവുമായ “ആപ്പുകൾ” (കാർബൺ കാൽക്കുലേറ്ററുകൾ) ലഭ്യമാണ്. തിരഞ്ഞെടുത്ത അഞ്ച് കാർബൺ കാൽക്കുലേറ്റർ ആപ്പുകൾ താഴെ കൊടുത്തിരിക്കുന്നത് കാണുക. സമഗ്രമായവയും പ്രത്യേക കാര്യങ്ങൾക്ക് യോജിച്ചവയുമുണ്ട് (sectoral). ആദ്യം കൊടുത്തിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാർബൺ കാൽക്കുലേറ്റർ ഒരു കുടുംബത്തിന്റെ കാർബൺ പാദമുദ്ര എളുപ്പത്തിൽ കാണുന്നതിന് ഉപയോഗിക്കാം. ഭവനത്തിന്റെ തരം, വലിപ്പം, ഊർജ്ജ കാര്യക്ഷമത, ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗങ്ങൾ, മാംസത്തിന്റെയും പ്രാദേശിക ഉൽപന്നങ്ങളുടെയും ഉപഭോഗം, ഭക്ഷ്യ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, സാങ്കേതിക വിദ്യ എന്നിവ പോലുള്ള നമ്മുടെ ജീവിതശൈലി ഇവയൊക്കെ കണക്കിലെടുക്കണം. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇ-അമൃത്(e-amrit)വാഹനയാത്രയുടെ കാർബൺ പാദമുദ്രയാണ് കണക്കു കൂട്ടിത്തരിക. ഇവ ഉപയോഗിച്ച് നിങ്ങളുടെ കാർബൺ പാദമുദ്രകൾ കണ്ടെത്താൻ ശ്രമിച്ചു നോക്കൂ!

    വ്യക്തിഗത കാർബൺ പാദമുദ്രകൾ എങ്ങിനെ കുറയ്ക്കാം?

    1. ഗാർഹിക ഊർജഉപയോഗം കുറയ്ക്കുക.

    വീടുകളിലേക്ക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഊർജ്ജ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഉപകരണങ്ങൾ മാത്രം വാങ്ങുക, ഊർജം ലാഭിക്കാൻ അകത്തളങ്ങളുടെയും മുറികളുടെയും ചൂടാക്കലും എയർ കണ്ടീഷനിംഗും നിയന്ത്രിക്കുക. ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ആവശ്യമുള്ള ഊർജ്ജം സോളാർ പാനലുകൾ സ്ഥാപിച്ചു കോണ്ട് സൗരോർജ്ജത്തിൽ നിന്നു ലഭ്യമാക്കാം. ഇക്കാര്യങ്ങൾ പണം ലാഭിക്കാനുമുതകും!

    2. ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടു വരിക

    ആഗോളതലത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ 14.5 ശതമാനം കന്നുകാലികളാണ് സൃഷ്ടിക്കുന്നത് (ഇന്ത്യയിൽ 8% മാത്രം). വ്യക്തികളുടെ കാർബൺ ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗം ഭക്ഷണത്തിൽ മാംസവും പാലുൽപ്പന്നങ്ങളും കുറയ്ക്കുക എന്നതാണ്, പ്രത്യേകിച്ച് ഗോമാംസവും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം. ഒരു കിലോഗ്രാം മാട്ടിറച്ചി ഉൽപ്പാദിപ്പിക്കുന്നതിനു 25 കിലോഗ്രാം ധാന്യവും 15,497 ലിറ്റർ ജലവും വേണ്ടിവരുമെന്നാണ് കണക്ക്. പൂർണ്ണമായും ‘വീഗൻ’ (vegan) ആവണമെന്നില്ല, ഭക്ഷണ ക്രമത്തിൽ കൂടുതൽ സസ്യജന്യ വസ്തുക്കൾ ഉൾപ്പെടുത്തിയാലും മതി. ലോകത്തിലെ കാർഷിക ഭൂമിയുടെ നല്ലൊരു പങ്ക്(വികസിത രാജ്യങ്ങളിൽ 60 ശതമാനം) കന്നുകാലി മേയ്ക്കലിനായി ഉപയോഗിക്കുന്നു. ആഹാരരീതി മാറ്റുന്നത് വഴി ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, കാൻസർ തുടങ്ങിയ പല ജീവിതശൈലി രോഗങ്ങളെയും വരുതിയിൽ കൊണ്ടുവരാൻ സാധിക്കും.

    2. ഭക്ഷണം ഒരിക്കലും പാഴാക്കരുത്

    ലോകത്ത് ഉത്പാദിപ്പിക്കുന്ന ആകെ ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഓരോ വർഷവും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നു. യു.എൻ.ഇ.പി.യുടെ ഫുഡ് വേസ്റ്റ് ഇൻഡക്സ് റിപ്പോർട്ട് 2021 അനുസരിച്ച്, ആഗോളതലത്തിൽ ആളുകൾ ഓരോ വർഷവും 100 കോടി ടൺ ഭക്ഷണം പാഴാക്കുന്നു, ഇങ്ങിനെ നഷ്ടപ്പെടുകയോ പാഴാകുകയോ ചെയ്യുന്ന ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ വിഭവങ്ങളുടെ കാർബൺ പാദമുദ്ര ഏകദേശം 330 കോടി ടൺ CO2e ആണ്. ഇത് ആഗോള ഹരിതഗൃഹ വാതക ഉദ്*വമനത്തിന്റെ 8-10 ശതമാനം വരും!

    നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി അവശിഷ്ടം ഒഴിവാക്കുക. നിങ്ങൾ വാങ്ങുന്ന ഭക്ഷ്യോൽപ്പന്നത്തിന്റെ എല്ലാ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളും പ്രയോജനപ്പെടുത്തുക. ഭക്ഷണം ശരിയായി സംഭരിക്കുക, സൂക്ഷിച്ച് വെക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായും അയൽക്കാരുമായും മിച്ചം വരുന്നതു പങ്കിടുകയും ഭക്ഷണം പങ്കിടൽ പദ്ധതികൾ രൂപീകരിച്ചു സംഭാവന നൽകുകയും ചെയ്യുക. ഭക്ഷ്യയോഗ്യമല്ലാത്ത അവശിഷ്ടങ്ങളിൽ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കി നിങ്ങളുടെ പൂന്തോട്ടത്തിന് വളമിടാൻ ഉപയോഗിക്കാം. പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനൊപ്പം ജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മർഗ്ഗങ്ങളിലൊന്നാണ് കമ്പോസ്റ്റിംഗ്.

    3 . കുറച്ച് ഡ്രൈവ് ചെയ്യുക, കുറച്ച് മാത്രം പറക്കുക

    ആഗോള ഹരിതവാതക ബഹിർഗമനത്തിന്റെ നാലിലൊന്നിന് ഗതാഗതമാണ് ഉത്തരവാദി. പൊതു ഗതാഗതം, സൈക്കിൾ, അല്ലെങ്കിൽ കാൽനടയാത്ര തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ വാങ്ങുകയും ചെയ്യുക. നിങ്ങളുടെ കാർ വീട്ടിൽ ഉപേക്ഷിച്ച് സാധ്യമാകുമ്പോഴെല്ലാം നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക. നീണ്ടയാത്രയാണെങ്കിൽ പൊതുഗതാഗതം തിരഞ്ഞെടുക്കുക. നിങ്ങൾ ഡ്രൈവ് ചെയ്യേണ്ടതുണ്ടെങ്കിൽ, മറ്റുള്ളവരുമായി കാർപൂൾ ചെയ്യാൻ ശ്രമിക്കുക. ഫോസിൽ ഇന്ധനകാറുകൾക്ക് പകരം ഇലക്ട്രിക് കാർ വാങ്ങുക. വിമാനയാത്രകൾ കഴിവതും ചുരുക്കണം. വ്യോമയാന മേഖല പ്രതിവർഷം ഏകദേശം 100 കോടി ടൺ CO2 ഉദ്*വമനം നടത്തുന്നു. ആകെ കാർബൺ എമിഷന്റെ 2.5 ശതമാനം വരുമിത്. 2013 മുതൽ 2019 വരെ, വ്യോമയാന മേഖലയിൽ നിന്നുള്ള ഉദ്*വമനം 30% വർധിച്ചതായി ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്*പോർട്ടേഷൻ റിപ്പോർട്ട് പറയുന്നു.

    4. വസ്ത്രങ്ങളിൽ മിതത്വം പാലിക്കുക

    ഫാഷൻ വ്യവസായം, എല്ലാ വസ്ത്രങ്ങളുടെയും ഉത്പാദനം ഉൾപ്പെടെ, അതിന്റെ നീണ്ട വിതരണ ശൃംഖലയും ഊർജ്ജതീവ്രമായ ഉൽപാദനവും കാരണം ആഗോള ഹരിതഗൃഹ വാതക ഉദ്*വമനത്തിന്റെ 10 ശതമാനത്തോളം സംഭാവന ചെയ്യുന്നുവെന്നാണ് കണക്ക്! വ്യോമയാന, ഷിപ്പിംഗ് വ്യവസായം എന്നിവയെക്കാൾ കൂടുതൽ ഊർജ്ജം ഫാഷൻ വ്യവസായം ഉപയോഗിക്കുന്നു! കൂടാതെ, ഇത് ധാരാളം വെള്ളവും ഉപയോഗിക്കുന്നു. ഒരു ജോഡി ജീൻസിനാവശ്യമായ ഒരു കിലോ പരുത്തി വളർത്താൻ ഏകദേശം 10,000 ലിറ്റർ വെള്ളം ആവശ്യമാണ്. മൊത്തത്തിൽ, ഫാഷൻ വ്യവസായം ആഗോള മലിനജലത്തിന്റെ 20 ശതമാനം ഉത്പാദിപ്പിക്കുന്നു.

    ഈ പ്രവണതകൾ വ്യക്തികൾ മനസ്സുവെച്ചാൽ മാറ്റിയെടുക്കാം. പുതിയ വസ്ത്രങ്ങൾ കുറച്ച് മാത്രം വാങ്ങുക, കൂടുതൽ സമയം ധരിക്കുക. സുസ്ഥിരമായ ലേബലുകൾ തേടുകയും പ്രത്യേക അവസരങ്ങളിൽ ഒരിക്കൽ മാത്രം ധരിക്കുന്ന വസ്ത്രങ്ങൾക്ക് വാടക സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങൾ റീമോഡൽ ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ചെറിയ ഒരു കേടുണ്ടാകുമ്പോഴേ വലിച്ചെറിയുന്നതിനു പകരം നന്നാക്കി ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കപ്പെടണം. ഉദാഹരണത്തിന്, വസ്ത്രത്തിലെ ചെറിയ പിഴവുകൾ കാണുന്നപാടെ ഉപേക്ഷിക്കുന്നതിന് പകരം പിഴവ് പരിഹരിച്ച് നിങ്ങളുടെ ആഘാതം പരിമിതപ്പെടുത്താം. ഇതിന് ഉദ്ദേശമില്ലെങ്കിൽ വെറുതെ വലിച്ചെറിയാതെ ആവശ്യമുള്ളവർക്ക് സംഭാവന ചെയ്യുക.

    5 . വാങ്ങുന്നതിനുമുമ്പ് ചിന്തിക്കുക, ആവശ്യമെങ്കിൽ മാത്രം വാങ്ങുക.

    സാധനങ്ങൾ വെറുതെ വാങ്ങികൂട്ടുന്നതിന് പകരം ആവശ്യം നോക്കി വാങ്ങുക. അത് പോലെ തന്നെ, കൂടുതൽ കാലം നിലനിൽക്കുമെന്ന് കരുതുന്ന ഉയർന്ന നിലവാരമുള്ള ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കുക. കടലാസ്സ് പാഴാക്കുന്നത് കുറയ്ക്കുക. ബില്ലുകൾ, മെയിലുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, മറ്റ് ആശയവിനിമയങ്ങൾ എന്നിവക്ക് ഇലക്ട്രോണിക് മീഡിയം ഉപയോഗിക്കുന്നത് വഴി കടലാസ്സിന്റെ ഉപയോഗം കുറക്കാം.

    6. ഉത്തരവാദ ഉപഭോഗം പ്രോത്സാഹിപ്പിക്കുക.

    പ്രാദേശിക ഉത്പ്പന്നങ്ങളെയും സുസ്ഥിര ഉത്പാദനത്തെയും അടിസ്ഥാനമാക്കിയാവണം ഉപഭോഗം. മാലിന്യങ്ങൾ കുറച്ച് പ്ലാസ്റ്റിക്ക് സഞ്ചികളുടെ കാര്യത്തിൽ കർശനമായ മിതത്വം പാലിക്കണം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ പൂർണ്ണമായും ഒഴിവാക്കണം. നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്തം എന്നു മനസ്സിലാക്കുക. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ മർഗ്ഗങ്ങൾ അവലംബിക്കുക. നിങ്ങളുടെ ഭക്ഷണത്തിന്റെ കാർബൺ പാദമുദ്ര കുറയ്ക്കുന്നതിന്, പ്രാദേശികമായി ലഭിക്കുന്നതും സീസൺ അനുസരിച്ച് ലഭിക്കുന്നതുമായ ഭക്ഷ്യവിഭവങ്ങൾ മാത്രം വാങ്ങുക. ഈ രീതിയിൽ നിങ്ങളുടെ പ്രദേശത്തെ ചെറുകിട ബിസിനസുകാരെയും കൃഷിക്കാരെയും സഹായിക്കാനും ഗതാഗതം, കോൾഡ് ചെയിൻ സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട ഫോസിൽ ഇന്ധന ഉദ്*വമനം കുറക്കാനും കഴിയും.

    7 . കാർബൺ പാദമുദ്രയെക്കുറിച്ച് സംസാരിക്കുക

    കാർബൺ മലിനീകരണം കുറയ്ക്കാൻ നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും കാർബൺ പാദമുദ്രയയെക്കുറിച്ച് സംസാരിക്കുക. അവ കുറച്ചുകൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും എങ്ങിനെയെന്നും ചർച്ച ചെയ്യുക. നേരത്തെ പറഞ്ഞതുപോലെ 100 കോടി ആളുകളെങ്കിലും ശരിയായ തീരുമാനങ്ങളുമായി മുമ്പോട്ടു പോയാൽ ആഗോള കാർബൺ ഉദ്*വമനത്തിന്റെ 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന് മനസ്സിലാക്കുക!

  10. #1250
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,933

    Default

    ഉയരമുള്ള പുൽച്ചെടികൾക്കിടയിൽ ഒളിച്ചു കഴിയുന്ന കുരുവിയിനം; മുള്ളൻ പുൽക്കുരുവി നിളാതടത്തിൽ


    തൃത്താല നിളാതടത്തിൽ ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ്





    പട്ടാമ്പി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിൽ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പ്രജനനം നടത്തുന്ന ബ്രിസിൽഡ് ഗ്രാസ് ബേഡ് (Bristled grassbird) എന്ന മുള്ളൻ പുൽക്കുരുവി തൃത്താല നിളാതടത്തിൽ. തൃത്താല പഞ്ചായത്തിലെ കൊയ്ത്തുകഴിഞ്ഞ നെൽവയലോരത്തെ പുൽക്കൂട്ടത്തിലാണ് ഈ പക്ഷി സന്ദർശകനായെത്തിയത്. സാധാരണയായി പ്രദേശത്ത് കണ്ടുവരുന്ന കുരുവി വർഗത്തിൽപ്പെട്ട പക്ഷികളേക്കാൾ വലുപ്പമുള്ള ഇവയുടെ നിറം പൊതുവേ തവിട്ടാണ്. പുറത്ത് തവിട്ടുനിറത്തിൽ വീതികൂടിയ കടുത്ത വരകളുണ്ട്. ബലമുള്ള കൊക്കുകൾ ഉണ്ട്. കാലുകൾക്കും തവിട്ടുനിറമായിരിക്കും. കൊക്കിന്റെ നിറം കറുപ്പാണ്, മങ്ങിയ പുരികമായിരിക്കും, അടിവശത്ത് അടയാളങ്ങൾ ഒന്നുമില്ല.

    പെൺപക്ഷിയുടെ നീളം 16 മുതൽ 17 സെന്റീമീറ്റർ വരെയായിരിക്കും. ആൺപക്ഷിക്ക് 14.5 മുതൽ 15.5 സെന്റീമീറ്റർ വരെ നീളമുണ്ടാവും, ചിറകു വിരിച്ചാൽ 80 മുതൽ 92 സെന്റീമീറ്റർ വരെയാണ് നീളമുണ്ടാവുക. കുറച്ച് നീളമേറിയ വാലാണ് ഇവയ്ക്കുള്ളത്. ആൺപക്ഷിയുടെ വാലിന് 7.2 മുതൽ 8.2 സെന്റീമീറ്റർ വരെയും പെൺപക്ഷിയുടെ വാലിന് 8.4 സെന്റീമീറ്റർ മുതൽ 9.0 സെന്റീമീറ്റർ വരെയും നീളമുണ്ടാവും. ഉയരമുള്ള പുൽച്ചെടികൾക്കിടയിൽ ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന ഈ പക്ഷിയുടെ ഭക്ഷണം പുല്ലുകൾക്കിടയിലുള്ള പ്രാണികളാണ്.




    നീളമുള്ള പുൽച്ചെടികൾ വളരുന്ന താഴ്ന്ന പ്രദേശങ്ങളിലെ പുൽമേടുകളും നീർത്തടങ്ങളും ചതുപ്പുപ്രദേശത്തെ പുൽപ്പറമ്പുകളുമാണ് ഈ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. പാലക്കാട് ജില്ലയിൽ ഈ പക്ഷിയെ ഇതിനുമുൻപ് കണ്ടിട്ടുള്ളത് 2020-ൽ കഞ്ചിക്കോട് വനാതിർത്തി പ്രദേശത്താണെന്ന് പക്ഷിനിരീക്ഷകർ ഇ-ബേർഡ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •