Nammude logo-yil kaanunna pakshiyude perenthanu?
![]()
പശ്ചിമഘട്ടത്തില്* രണ്ട് നവജനുസ്സുകളിലായി ഏഴ് പുതിയ പക്ഷിയിനങ്ങളെ കണ്ടെത്തി
പുതിയ പഠനത്തോടെ പശ്ചിമഘട്ടത്തില്* തിരിച്ചറിയപ്പെട്ട തനത് പക്ഷികളുടെ എണ്ണം 16 സ്പീഷീസുകളില്* നിന്ന് 20 ആയി ഉയര്*ന്നു
ബാണാസുര ചിലപ്പന്*
കോഴിക്കോട്: പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യം വെളിവാക്കി രണ്ട് പുതിയ ജനുസ്സുകളിലായി ഏഴ് പുതിയ സ്പീഷീസ് പക്ഷികളെ ഗവേഷകര്* കണ്ടെത്തി. ബെംഗളൂരു നാഷണല്* സെന്റര്* ഫോര്* ബയോളജിക്കല്* സയന്*സസ്, ഷിക്കാഗൊ സര്*വകലാശാലാ എന്നിവിടങ്ങളിലെ ഗവേഷകരാണ് മോണ്ടേസിംഗ്*ള, ഷോലികോള എന്നീ പുതിയ പക്ഷിജനുസ്സുകളെ തിരിച്ചറിഞ്ഞത്.
'ഷോലിക്കോള' ( Sholicola ), 'മൊന്റെസിന്*ക്ല' ( Montecincla ) എന്നിവയാണ് പുതിയ പക്ഷി ജനുസ്സുകള്*. ഇതില്* ഷോലിക്കോള ജനുസ് അഗസ്ത്യമല മേഖലയില്* പരിമിതപ്പെട്ടിരിക്കുന്നു.
വയനാട്ടിലെ ബാണാസുരമല, വെള്ളരിമല എന്നിവിടങ്ങളില്* മാത്രം കാണുന്ന ബാണാസുര ചിലപ്പന്*, നീലഗിരി മലകളില്* കാണുന്ന നീലഗിരി ചിലപ്പന്*, മൂന്നാര്* പളനി മലകളില്* കാണപ്പെടുന്ന പളനി ചിലപ്പന്*, പാലക്കാടിന് വടക്കുമാത്രം കാണുന്ന വടക്കന്* ഷോലക്കിളി, പളനി ഷോലക്കിളി, അഗസ്ത്യമലയില്* മാത്രം കാണപ്പെടുന്ന അശാംബു ചിലപ്പന്*, അഗസ്ത്യ ഷോലക്കിളി എന്നിവയാണ് പുതിയ സ്പീഷീസുകള്*. 'ബി.എം.സി. എവലൂഷണറി ബയോളജി' ജേണലിലിന്റെ പുതിയ ലക്കത്തിലാണ് പഠനറിപ്പോര്*ട്ട് പ്രസിദ്ധീകരിച്ചത്.
നീലഗിരി ചിലപ്പന്*
തിരുവനന്തപുരം മ്യൂസിയത്തില്* ആരുംകാണാതെ കിടന്നിരുന്ന ഏകദേശം നൂറുവര്*ഷം പഴക്കമുള്ള പക്ഷിയുടെ സ്*പെസിമനാണ് അഗസ്ത്യ ഷോലക്കിളിയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഗവേഷണസംഘത്തില്*പ്പെട്ട സി.കെ.വിഷ്ണുദാസ് 2009 ലാണ് സ്*പെസിമെന്* കണ്ടെത്തിയത്. ഇത് പുതിയ പക്ഷിജാതി പ്രസിദ്ധീകരിക്കുന്നതില്* പ്രധാനതെളിവായി.
പളനി ചിലപ്പന്*
നാഷണല്* സെന്റര്* ഫോര്* ബയോളജിക്കല്* സയന്*സിലെ ഗവേഷകരായ വി.വി. റോബിന്*, സി.കെ.വിഷ്ണുദാസ്, ഉമാ രാമകൃഷ്ണന്*, ഡോ.ഗുഷമ റെഡ്ഡി, സിംഗപ്പൂര്* സര്*വകലാശാലയിലെ ഡാനിയല്* ഹൂപ്പര്* എന്നിവരാണ് ഗവേഷണസംഘാംഗങ്ങള്*.
വടക്കന്* ഷോലക്കിളി
പശ്ചിമഘട്ടത്തിലെ വിവിധ പ്രദേശങ്ങളില്* അഞ്ചുവര്*ഷം നീണ്ട പഠനത്തിന്റെയും ലോകത്തിലെ വിവിധ മ്യൂസിയങ്ങളില്* നടത്തിയ വിശകലനങ്ങളുടെയും ഫലമാണ് കണ്ടെത്തല്*. പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിണാമ ചരിത്രത്തെപ്പറ്റി ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചുരുള്*നിവര്*ത്തിയും പക്ഷികളുടെ പാട്ട്, രൂപവ്യത്യാസം, നിറവ്യത്യാസം എന്നീ ഘടകങ്ങളില്* ആഴത്തില്* വിശകലനം ചെയ്തുമാണ് പുതിയ വര്*ഗീകരണം നടത്തിയത്.
പളനി ഷോലക്കിളി
പുതിയ പഠനത്തോടെ പശ്ചിമഘട്ടത്തില്* തിരിച്ചറിയപ്പെട്ട തനത് പക്ഷികളുടെ എണ്ണം 16 സ്പീഷീസുകളില്* നിന്ന് 20 ആയി ഉയര്*ന്നു.
അശാംബു ചിലപ്പന്*
അഗസ്ത്യ ഷോലക്കിളി
Nammude logo-yil kaanunna pakshiyude perenthanu?
![]()