-
05-09-2024, 11:58 AM
#1351
സാമ്പത്തിക പ്രതിസന്ധി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്* പാകിസ്താന്*, അതോറിറ്റി രൂപവത്കരിച്ചു

ഇസ്ലാമാബാദ്: മെഡിക്കല്* ആവശ്യങ്ങള്*ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്*. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്*ട്രോള്* ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്*.എ) രൂപവത്കരിക്കാനുള്ള ഓര്*ഡിനന്*സ് സര്*ക്കാര്* പാസാക്കി.
മെഡിക്കല്*, വ്യാവസായിക ആവശ്യങ്ങള്*ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്*തിരിച്ചെടുക്കല്*, ശുദ്ധീകരണം, നിര്*മാണം, വില്*പ്പന തുടങ്ങിയ പ്രക്രിയകള്*ക്കും ഈ റെഗുലേറ്ററി ബോര്*ഡിനായിരിക്കും ഉത്തരവാദിത്വം. 13-അംഗങ്ങളാണ് സി.സി.ആര്*.എ യിലുള്ളത്. വിവിധ സര്*ക്കാര്* ഡിപാര്*ട്*മെന്റുകള്*, ഇന്റലിജന്*സ് ഏജന്*സികള്*, സ്വകാര്യ മേഖലകള്* എന്നിവിടങ്ങളിലുള്ളവര്* ഈ അതോറിറ്റിയുടെ ഭാഗമാകും. ഇമ്രാന്* ഖാന്* പ്രധാനമന്ത്രിയായിരുന്ന 2020-ലാണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിര്*ദേശം വരുന്നത്.
കഞ്ചാവും അതുമായി ബന്ധപ്പെട്ട ആഗോളവിപണിയില്* കടന്നുചെല്ലാനുള്ള പാകിസ്താന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്*ട്ടുകള്*. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്*പ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യന്* ഡെവലപ്*മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്*ച്ച താഴ്ന്ന നിലയിലാണ്.
യു.എന്* നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്* നിര്*മിക്കുകയോ വില്*ക്കുകയോ ചെയ്യണമെങ്കില്* അന്താരാഷ്ട്ര ചട്ടങ്ങള്* പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്* സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങള്*ക്കായി നിയമങ്ങള്* ദുരുപയോഗം ചെയ്താല്* വലിയ പിഴശിക്ഷയുണ്ട്. വ്യക്തികള്*ക്ക് ഒരു മില്ല്യണ്* മുതല്* 10 മില്ല്യണ്* വരെയും കമ്പനികള്*ക്ക് ഒരു കോടി മുതല്* 20 കോടി വരെയുമുള്ള പാകിസ്താനി രൂപയാണ് പിഴ. സര്*ക്കാരാണ് ഇതുമായി ബന്ധപ്പെട്ട ലൈസന്*സ് നല്*കുന്നത്.
-
05-09-2024, 03:38 PM
#1352
കടലിലെ ഉഷ്ണതരംഗം; ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ നാശത്തിന്റെ വക്കിൽ

കടലിലെ ഉഷ്ണതരംഗത്തിൽ ബ്ലീച്ചിങ്ങിന് വിധേയമായ കവരത്തി ദ്വീപിലെ പവിഴപ്പുറ്റുകൾ
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി കണ്ടെത്തൽ. ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും കോറൽ ബ്ലീച്ചിങ്ങിന് വിധേയമായെന്നാണ് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠനത്തിൽ വ്യക്തമായത്.
സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലം പവിഴപ്പുറ്റുകള്* അവയ്ക്കുള്ളിൽ വസിക്കുന്ന സൂസാന്തില്ലകളെന്ന (zooxanthellae) ഭക്ഷണനിര്*മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുന്നു. ഇതുമൂലം നിറം നഷ്ടപ്പെടുന്ന പവിഴപ്പുറ്റുകള്* വൈകാതെ മരണമടയും. ഇങ്ങനെയാണ് കോറൽ ബ്ലീച്ചിങ് സംഭവിക്കുക.
ഉഷ്ണതരംഗസാഹചര്യം കടൽഭക്ഷ്യശൃംഖലയെയും സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പും അപകടത്തിലാകും.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. താപസമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ്* വീക്ക് (ഡി.എച്ച്.ഡബ്ല്യു.) സൂചകം ലക്ഷദ്വീപിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും സമുദ്രജൈവസമ്പത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുന്നത്.
അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. അന്തരീക്ഷത്തിലെ അമിതചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണമെന്ന് പറഞ്ഞു.
-
05-09-2024, 04:06 PM
#1353
പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്* ദേവസ്വംബോര്*ഡ്
അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്*ത്തല്*, പുഷ്പാഭിഷേകം, പൂമൂടല്* പോലെയുള്ള ചടങ്ങുകള്* എന്നിവയ്*ക്കെല്ലാം ക്ഷേത്രങ്ങളില്* അരളിപ്പൂവിന്റെ ഉപയോഗം തുടരും.

അരളിപ്പൂവ് |
തിരുവനന്തപുരം: ക്ഷേത്രങ്ങളില്* ഇനിമുതല്* പൂജയ്ക്കായും നിവേദ്യത്തിലും അര്*ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്* ദേവസ്വംബോര്*ഡ്. അരളിപ്പൂവില്* വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്*ഡിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്*ണമായും ക്ഷേത്ര ആവശ്യങ്ങളില്*നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്*ത്തല്*, പുഷ്പാഭിഷേകം, പൂമൂടല്* പോലെയുള്ള ചടങ്ങുകള്* എന്നിവയ്*ക്കെല്ലാം ക്ഷേത്രങ്ങളില്* അരളിപ്പൂവിന്റെ ഉപയോഗം തുടരും.
കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയില്* തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങള്*ക്ക് കൈയില്* കിട്ടുമ്പോള്* അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തില്*നിന്നും അര്*ച്ചനയില്*നിന്നും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നേരത്തേ, ശബരിമല മുന്നൊരുക്കങ്ങള്* തീരുമാനിക്കാന്* ചേര്*ന്ന യോഗത്തില്* അരളിപ്പൂവിന്റെ വിഷയം ചര്*ച്ചയായിരുന്നു. ആലപ്പുഴയില്* ഒരു യുവതി മരിച്ചത് അരളിപ്പൂവ് ശരീരത്തിനുള്ളില്* ചെന്നാണ് എന്ന വാര്*ത്തകള്* പുറത്തുവന്നതോടെയാണ് ക്ഷേത്രങ്ങളില്* അരളിപ്പൂവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്*ച്ചകള്*ക്ക് തുടക്കമായത്.
-
05-09-2024, 04:15 PM
#1354
-
05-13-2024, 09:49 AM
#1355
'പൃഥ്വി റൂട്ട് ' പോരാട്ടം തുടങ്ങി, മഞ്ഞക്കൊന്നയുടെ വേരറക്കാന്*
കോഴിക്കോട് കേന്ദ്രമായുള്ള 'പൃഥി റൂട്ട്' കൂട്ടായ്മയുടെ നേതൃത്വത്തില്* എല്ലാ വാരാന്ത്യങ്ങളിലും യുവതീ-യുവാക്കളുടെ ഒരു കൂട്ടം ചുരംകയറി മുത്തങ്ങയിലെത്തും, മഞ്ഞക്കൊന്ന നിര്*മാര്*ജനത്തില്* പങ്കാളികളാകാന്*.

'പൃഥ്വി റൂട്ട്' അംഗങ്ങൾ മുത്തങ്ങക്കാട്ടിൽ മഞ്ഞക്കൊന്ന നശീകരണത്തിൽ
മുത്തങ്ങ: വേനല്*മഴ പെയ്തിട്ടും പുല്*നാമ്പിന്റെ തളിരുപോലുമില്ല മുത്തങ്ങക്കാട്ടില്*. കാടിനെ കൈയേറി മഞ്ഞക്കൊന്ന (Senna siamea) പടര്*ന്നിരിക്കുന്നു. മഞ്ഞക്കൊന്നയുടെ വാടിയ ഇലകള്*മൂടിയ മണ്ണില്* മറ്റൊന്നും മുളയ്ക്കുന്നില്ല. മുന്നോട്ടുനീങ്ങുംതോറും കാഴ്ചമറയ്ക്കുന്ന മഞ്ഞക്കൊന്നക്കാടിനുള്ളില്* മണ്ണിലിരിക്കുന്ന യുവതികളും യുവാക്കളും.
കത്തിയെടുത്ത് മഞ്ഞക്കൊന്നയുടെ തൊലിചീകി മാറ്റി, മണ്ണിട്ടുമൂടി അധിനിവേശ സസ്യത്തിന്റെ വേരറക്കുകയാണ് ഇവര്*. കോഴിക്കോട് കേന്ദ്രമായുള്ള 'പൃഥി റൂട്ട്' കൂട്ടായ്മയുടെ നേതൃത്വത്തില്* എല്ലാ വാരാന്ത്യങ്ങളിലും യുവതീ-യുവാക്കളുടെ ഒരു കൂട്ടം ചുരംകയറി മുത്തങ്ങയിലെത്തും, മഞ്ഞക്കൊന്ന നിര്*മാര്*ജനത്തില്* പങ്കാളികളാകാന്*.
കോഴിക്കോട് രാമകൃഷ്ണ മിഷന്* ഹയര്*സെക്കന്*ഡറി സ്*കൂളിലെ പരിസ്ഥിതി ക്ലബ്ബ് 'പൃഥ്വി'യില്* സജീവമായിരുന്ന പൂര്*വവിദ്യാര്*ഥികളുടെ കൂട്ടായ്മയാണ് 'പൃഥ്വി റൂട്ട്'. 30 പിന്നിട്ടവര്* മുതല്* ഇപ്പോള്* പ്ലസ് വണില്* പഠിക്കുന്നവര്*വരെയുള്ള സംഘം. ഡോക്ടര്*മാരും ശാസ്ത്രജ്ഞരും അധ്യാപകരുമടങ്ങുന്ന ഈ കൂട്ടായ്മ ഏറെക്കാലമായി പരിസ്ഥിതിപ്രവര്*ത്തനങ്ങളില്* സജീവമാണ്.
സ്*കൂള്*വിദ്യാര്*ഥികളായിരിക്കേ സന്ദര്*ശിച്ച മുത്തങ്ങ വന്യജീവിസങ്കേതം, അധിനിവേശസസ്യമായ മഞ്ഞക്കൊന്ന പടര്*ന്നതോടെ തകര്*ച്ചയിലാണെന്ന വിവരമാണ് വലിയൊരു ഉത്തരവാദിത്വം ചുമലിലേറ്റാന്* ഇവരെ പ്രേരിപ്പിച്ചത്. സംഘടനയുടെ ഭാഗമായവര്* എല്ലാ വെള്ളിയാഴ്ചയും രാത്രിയോടെ മുത്തങ്ങയിലെത്തും.
ശനിയും ഞായറും മുത്തങ്ങയില്* തങ്ങി മഞ്ഞക്കൊന്ന നശീകരണപ്രവര്*ത്തനത്തില്* പങ്കാളികളാകും. ഞായറാഴ്ച വൈകീട്ട് മടങ്ങും. ഏഴ് ആഴ്ചയായി തുടര്*ച്ചയായി ഇവര്* കാട്ടിലെത്തുന്നുണ്ട്. ഇതിനകം രണ്ടുഹെക്ടറോളം വനത്തിലെ മഞ്ഞക്കൊന്നകള്* നശിപ്പിച്ചുകഴിഞ്ഞു. വര്*ഷങ്ങളോളം ഈ പ്രവര്*ത്തനം തുടരാനാണ് ഇവരുടെ തീരുമാനം.
-
05-13-2024, 02:21 PM
#1356
മാലിന്യത്തിനെതിരേ ഹരിതപാർക്കുകളുമായി കേരളം
തിരുവനന്തപുരം: ക്ലീൻകേരള കമ്പനി ശേഖരിക്കുന്ന പാഴ്*വസ്തുക്കൾ കൈകാര്യംചെയ്യാൻ ഹരിതപാർക്കുകൾ ഒരുങ്ങുന്നു. പൊതുജനങ്ങൾക്ക് ഒഴിവുസമയം ചെലവഴിക്കാനുള്ള സൗകര്യം കൂടി ഒരുക്കിയാകും പാർക്ക് പ്രവർത്തിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിർമിക്കുന്ന യൂണിറ്റുകളായിരിക്കും ഇവിടെ പ്രവർത്തിക്കുക.
കാസർകോട്ടെ പാർക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. പാലക്കാട്ട് കിൻഫ്ര അനുവദിച്ച സ്ഥലത്തിനുപകരം കൂടുതൽ സൗകര്യമുള്ള മറ്റൊരിടം കണ്ടെത്തും. മലപ്പുറം കുറ്റിപ്പുറത്ത് നിർമാണം ആരംഭിച്ചു. പത്തനംതിട്ട കുന്നന്താനത്തെ പാർക്ക് ഉദ്ഘാടനത്തിന് സജ്ജമായി. മാലിന്യത്തിന്റെ അളവനുസരിച്ച് കൂടുതൽ ഹരിതപാർക്ക് സ്ഥാപിക്കും.
മാലിന്യം ശേഖരണനയം മാറ്റുന്നു
ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം കൈമാറുന്നതിലെ നയംമാറ്റി സർക്കാർ. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കും. മാലിന്യം വാർഡുകളിലെ മിനി എം.സി.എഫുകളിൽനിന്ന് തദ്ദേശസ്ഥാപനതലത്തിലെ എം.സി.എഫുകളിലേക്ക്* മാറ്റുന്നതിന്റെ തവണകൾ കൂട്ടും. മാലിന്യം കൂടുതലുള്ള നഗരസഭകളിൽ എല്ലാദിവസങ്ങളിലും നീക്കാനാണ് നിർദേശം.
ഹരിതകർമസേനയ്ക്ക് കിട്ടിയത് 9.79 കോടി
പാഴ്*വസ്തുശേഖരണത്തിലൂടെ ഹരിതകർമസേനയ്ക്ക് ക്ലീൻകേരള കമ്പനി നൽകിയത് 9.79 കോടി രൂപ. കഴിഞ്ഞ ഒരുവർഷത്തെ കണക്കാണിത്. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനാംഗങ്ങൾക്കും ബ്ലോക്കുതലത്തിലെ ആർ.ആർ.എഫുകളിൽ (റിസോഴ്*സ് റിക്കവറി ഫെസിലിറ്റി) പ്രവർത്തിക്കുന്ന സേനാംഗങ്ങൾക്കുമായാണ് ഈ തുക ലഭിച്ചത്. 2022-23-ൽ ഇത് 5.08 കോടിയായിരുന്നു-ഇത്തവണ 56 ശതമാനം വർധനയാണുണ്ടായത്.
ഹരിതകർമസേന എത്തിക്കുന്ന വേർതിരിച്ച മാലിന്യം തദ്ദേശസ്ഥാപനങ്ങളിലെ എം.സി.എഫുകളിൽനിന്ന് ശേഖരിച്ച് വീണ്ടും വേർതിരിക്കലും ബെയ്*ലിങ്ങും നടത്തി വിൽക്കുകയാണ് ക്ലീൻ കേരളാ കമ്പനി ചെയ്യുന്നത്.
2023-24-ൽ ക്ലീൻകേരള കമ്പനിശേഖരിച്ച മാലിന്യത്തിന്റെ കണക്ക് (കിലോഗ്രാമിൽ)
തരംതിരിച്ച പ്ലാസ്റ്റിക് 14,38,584
ഇ-മാലിന്യം 2,47,173
എത്തിലിൻ പ്രിന്റിങ് ഷീറ്റ് 1035
ചില്ലുമാലിന്യം 27,07,273
തുണി 4,50,663
ചെരിപ്പ്, ബാഗ്, തെർമോകോൾ 15,03,267
മരുന്ന് സ്ട്രിപ്പ് 8172
വാഹന ടയർ 6928
ഉത്*പാദിപ്പിച്ച ഷ്*റഡ്ഡഡ് പ്ലാസ്റ്റിക് 20,0874
റോഡ് ടാറിങ്ങിന് ഉപയോഗിച്ചത് 1,85,205
സ്*ക്രാപ് 20,0587
ആകെ 4,75,48,699
-
05-13-2024, 02:22 PM
#1357
ഭക്ഷ്യസംസ്*കരണം; കേന്ദ്രം നല്*കിയ ലക്ഷ്യം മറികടന്ന് കേരളം,2548 യൂണിറ്റുകള്* തുടങ്ങി
.jpg?$p=7d89587&f=16x10&w=852&q=0.8)
തിരുവനന്തപുരം: ഭക്ഷ്യസംസ്*കരണ ചെറുയൂണിറ്റുകളില്* കേന്ദ്രം നല്*കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തികവര്*ഷത്തിനുള്ളില്* 2500 യൂണിറ്റുകള്* തുടങ്ങാനായിരുന്നു ലക്ഷ്യം. 2548 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. കേരളമടക്കം മൂന്നു സംസ്ഥാനങ്ങളാണ് ലക്ഷ്യം പൂര്*ത്തിയാക്കിയത്.
ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായി സ്വാശ്രയകൂട്ടായ്മകളുടെ സൂക്ഷ്മസംരംഭങ്ങളിലും കേരളം ലക്ഷ്യം മറികടന്നു. 3000 യൂണിറ്റുകളായിരുന്നു ലക്ഷ്യം. 3087 യൂണിറ്റുകള്* ഗ്രാമീണമേഖലയിലും 39 നഗര ഉപജീവനദൗത്യത്തിനു കീഴിലും പൂര്*ത്തിയാക്കി.
സൂക്ഷ്മ ഭക്ഷ്യസംസ്*കരണസംരംഭങ്ങള്* പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രപദ്ധതിയാണ് പി.എം.എഫ്.എം.ഇ. പത്തുലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കും.
2023-2024 സാമ്പത്തികവര്*ഷത്തില്* 2548 വായ്പകളാണ് വ്യക്തിഗത സംരംഭങ്ങള്*ക്കായി വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഇന്*ഡസ്ട്രിയില്* പ്രമോഷന്* ബ്യൂറോ അനുവദിച്ചത്. 29 വായ്പകള്* ഗ്രൂപ്പ് സംരംഭങ്ങള്*ക്കും നല്*കി. ഇതോടെ, രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്*കരണ യൂണിറ്റുകളുടെ റാങ്കിങ്ങില്* മൂന്നാംസ്ഥാനത്ത് കേരളമെത്തി. 52 കോടിരൂപ കേന്ദ്ര സബ്സിഡി ലഭിച്ചു. 13 കോടി സംസ്ഥാനവും അനുവദിച്ചിട്ടുണ്ട്.
ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായി സ്വാശ്രയകൂട്ടായ്മകള്*ക്ക് ഭക്ഷ്യസംസ്*കരണ യൂണിറ്റുകള്* തുടങ്ങാനും പി.എം.എഫ്.എം.ഇ. പദ്ധതിക്കു കീഴില്* സ്*കീം തയ്യാറാക്കിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് കേരളം ഇത് നടപ്പാക്കിയത്. 3515 കൂട്ടായ്മകള്*ക്കാണ് സഹായം ലഭിച്ചത്. ഒരു കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്*ക്ക് 40,000 രൂപവരെയാണ് സഹായം.
-
05-13-2024, 02:23 PM
#1358
-
05-14-2024, 02:27 PM
#1359
കുരങ്ങനെന്ന് വിളിക്കരുത്; വ്യക്തിത്വവും വികാരവും ഉള്ളവരാണിവർ | ബന്ധുക്കൾ മിത്രങ്ങൾ
മനുഷ്യരോട് ഏറ്റവും അടുത്തു നിൽക്കുന്ന ഇവർക്കും സ്വന്തം വ്യക്തിത്വവും വികാരങ്ങളും ഉണ്ടെന്ന തിരിച്ചറിവുകൾ നമ്മെ കുറേക്കൂടി മികച്ച മനുഷ്യരാക്കും-തീർച്ച. അവർക്കുകൂടി വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന വിധത്തിൽ ചില രാജ്യങ്ങളിലെങ്കിലും നിയമങ്ങൾ രൂപീകരിച്ചുകഴിഞ്ഞു. അതിനാൽ തന്നെ മനുഷ്യരുടെ അടുത്ത ബന്ധുക്കളായ ആൾക്കുരങ്ങുകളെ പറ്റി കൂടുതൽ അറിയുന്നത് നല്ലതാണ്
_female_with_baby_(8066259067).jpg?$p=f472b47&f=16x10&w=852&q=0.8)
ഒറാങ്ങുട്ടാൻ | Orang Utan (Pongo pygmaeus) female with baby
സുമാത്രൻ ഒറാങ്ങുട്ടാൻ മുഖത്ത് മുറിവേറ്റപ്പോൾ ഒരു പ്രത്യേക കാട്ടുവള്ളിയുടെ ഇലകൾ ശേഖരിച്ച് ചവച്ച് പിഴിഞ്ഞ്, നീര് എടുത്ത് മുറിവിൽ പുരട്ടുന്നത് കണ്ടാൽ ഏത് ഡോക്ടറാണ് അമ്പരന്നു പോകാതിരിക്കുക. അതും കൂടാതെ ചതച്ച ഇലകൾ മുറിവിനുമേൽ ബാൻഡേജ് പോലെ വെച്ച് സ്വയം ചികിത്സിക്കുന്ന കാഴ്ചകൂടി ആയാലോ! അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചെറിയ അണുബാധയുടെ ലക്ഷണം പോലും കാണിക്കാതെ മുറിവ് നന്നായി ഉണങ്ങുകയും ചെയ്തു. ഈ അമ്പരപ്പിക്കുന്ന വാർത്ത പുറംലോകമറിഞ്ഞത് 2024 മെയ് രണ്ടിന് സയന്റിഫിക് റിപ്പോർട്ട്*സ് എന്ന ശാസ്ത്ര ജേണലിൽ വന്ന ഒരു ഗവേഷണ പ്രബന്ധം വഴിയാണ്. ജർമനിയിലെ മാക്*സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബിഹേവിയറിലെ ശാസ്ത്രജ്ഞയായ ഇസബെല്ല ലൂമറിന്റെ (Isabelle B. Laumer ) നേതൃത്വത്തിൽ സുമാത്രയിലും ബോർണിയോയിലും വർഷങ്ങളായി ഒറാങ്ങുട്ടാനുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ യാദൃശ്ചികമായാണ് ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെട്ടത്.

മുഖത്ത് മുറിവേറ്റ ഒറാങ്ങുട്ടാൻ (ഇടത്ത്), പച്ചില മരുന്ന് വെച്ച് മുറിവുണങ്ങിയ ശേഷമുള്ള ചിത്രം |
ഇന്തോനേഷ്യയിലെ ഗുനുങ്ങ് ലൂസർ നാഷണൽ പാർക്കിൽ ( Gunung Leuser National Park) 2009 മുതൽ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ ഉള്ളതാണ് 'റകൂസ്' എന്ന് പേരിട്ടിരിക്കുന്ന ഒരു ആൺ സുമാത്രൻ ഒറാങ്ങുട്ടാൻ. രണ്ട് വർഷം മുമ്പ് 2002 ജൂലൈ 22-നാണ് അവന്റെ മുഖത്ത് കണ്ണിന് താഴെയായി വലിയ ഒരു മുറിവ് കാണപ്പെട്ടത്. ഇണചേരൽ മത്സരത്തിൽ മറ്റേതോ കരുത്തനായ ഡോമിനന്റ് ഒറാങ്ങുട്ടാനുമായുള്ള പോരിൽ കിട്ടിയതാവും മുറിവ് എന്നാണ് കരുതപ്പെടുന്നത്. മൂന്നു ദിവസത്തിനു ശേഷമാണ് അവൻ 'അകർകുനിങ്ങ് ' (Akar Kuning') എന്ന് പേരുള്ള ഫൈബ്ര്യൂരിയെ ടിങ്ക്*ടോറിയ (Fibraurea tinctoria) എന്ന വള്ളിച്ചെടിയുടെ ഇലകൾ തപ്പി നടക്കുന്നത് ശ്രദ്ധിയിൽ പെട്ടത്. അപൂർവമായേ ഈ വള്ളിച്ചെടി ഇലകൾ ഇവർ തിന്നാറുള്ളു. അന്ന് ഇലകൾ വായിലിട്ട് ചവച്ച ശേഷം വിഴുങ്ങാതെ വായിലെ നീര് നേരിട്ട് കൈവിരലുകളിലാക്കി റക്കൂസ് മുഖത്തെ മുറിവിൽ മാത്രമായി പുരട്ടുന്നതാണ് കണ്ടത്. ഇത് പലതവണ ആവർത്തിച്ചത് കൂടാതെ പിന്നീടുള്ള ദിവസങ്ങളിലും ഇതേ കാര്യം തുടർന്നു. അപ്പോഴൊക്കെയും മരുന്നുപുരട്ടലിന് അവസാനം ചതഞ്ഞ ഇലകൾ കൊണ്ട് മുറിവ് പുറത്ത് കാണാത്ത വിധം മൂടിവെക്കുന്നുമുണ്ടായിരുന്നു. ജൂലൈ 19 ആയപ്പോഴേക്കും മുറിവിന്റെ കലപോലും കാണാത്ത വിധം പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞിരുന്നു.
നീരും വേദനയും വയറിളക്കവും മലേറിയയും ഒക്കെ ചികിത്സിക്കാൻ മലേഷ്യയിൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്ന ചെടിയാണ് അകർ കുനിങ്ങ്. നമ്മുടെ മരമഞ്ഞൾ, വള്ളിക്കാഞ്ഞിരം, ചിറ്റമൃത് തുടങ്ങിയവയൊക്കെ ഉൾപ്പെടുന്ന മെനിസ്*പേർമേസിയെ (Menispermaceae) കുടുംബത്തിൽ പെടുന്നതാണ് ഈ വള്ളിച്ചെടി. ആന്റി ഫംഗൽ ആയ ചില ടെർപ്പിനോയിഡുകളും ആൽക്കലോയിഡുകളും ആ ചെടിനീരിൽ അടങ്ങിയിട്ടുണ്ട് എന്നത് മുമ്പേ തന്നെ തിരിച്ചറിഞ്ഞ കാര്യമായിരുന്നു.
വെറും കുരങ്ങന്മാർ മാത്രമായി കരുതിയിരുന്ന ചിമ്പാൻസികൾ വ്യക്തിത്വമുള്ളവരും ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങൾ ഉള്ളവരും ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നവരും ആണെന്ന് പിന്നീട് ലോകമറിഞ്ഞു
.jpg?$p=b543e84&w=852&q=0.8)
ഗൊറില്ല |
1960-കളിൽ ജെയിൻ ഗൊദാൾ ( Jane Goodall) ആഫ്രിക്കയിലെ ടാൻസാനിയയിലെ Gombe Stream National Park ൽ ചിമ്പാൻസികളിൽ നടത്തിയ നിരീക്ഷണങ്ങൾ ലോകപ്രശസ്തമാണ്. അതുവരെയും വെറും കുരങ്ങന്മാർ മാത്രമായി കരുതിയിരുന്ന ചിമ്പാൻസികൾ മനുഷ്യരെപ്പോലെതന്നെ വ്യക്തിത്വമുള്ളവരും യുക്തിപരമായി ചിന്തിക്കുന്നവരും ദുഃഖം, സന്തോഷം തുടങ്ങിയ വികാരങ്ങൾ ഉള്ളവരും പലതരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അറിയുന്നവരും ഒക്കെ ആണെന്ന് ലോകം അറിയുന്നത് നീണ്ട കാലത്തെ പഠനങ്ങളിലൂടെയാണ്. വയറിലെ വിരകളെ ഒഴിവാക്കാൻ ചിമ്പാൻസികൾ പ്രത്യേക ഇലകൾ മുഴുവനായും വിഴുങ്ങുന്ന കാര്യം അവയുടെ മലം പരിശോധന വഴി ജെയ്ൻ ഗൊദാൾ കണ്ടെത്തിയിരുന്നു. മനുഷ്യർ കൂടാതെ മറ്റു ചില ജീവികളും സ്വയം ചികിത്സയുടെ ഭാഗമായി ചില ഇലകൾ തേടിപ്പിടിച്ച് മുഴുവനായും കഴിക്കുന്നതും കയ്*പ്പേറിയ ഇലയും തണ്ടുകളും ചവക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ആഫ്രിക്കൻ ഗ്രേറ്റ് ഏപ്പുകൾ, ഗിബ്ബണുകൾ, ഒറാങ്ങുട്ടനുകൾ മറ്റ് പലതരം കുരങ്ങു വർഗ്ഗങ്ങളിലൊക്കെ ഇത്തരത്തിൽ ചികിത്സകൾ നടത്തുന്നത് പിന്നീട് ശ്രദ്ധിക്കപ്പെട്ടു.. മലേഷ്യയിൽ തന്നെ പരിക്കേറ്റ ബോർണിയൻ ഒറാങ്ങുട്ടാനുകൾ ഇഞ്ചി കടിച്ച് തിന്നുന്നത് ഇത്തരത്തിലുള്ള ഒരു ചികിത്സാ പരിപാടിയായിരുന്നു. പൂച്ചകൾ ചില സസ്യഭാഗങ്ങൾ തിന്നുന്നതും പക്ഷികൾ ശരീരത്തിലെ പേനുകളേപ്പോലുള്ള പരാദങ്ങളെ നശിപ്പിക്കാനായി ഉറുമ്പുകളെ ദേഹത്ത് തേക്കുന്ന 'ഉറുമ്പ്കുളി' പൊടിമണ്ണിൽ ഉരുളുന്ന, 'മൺകുളി' ഒക്കെ നടത്തുന്നതും ഒരു തരം ചികിത്സയായി വേണമെങ്കിൽ പറയാം. എന്നാൽ സുമാത്രൻ ഒറാങ്ങുട്ടാൻ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. മനുഷ്യർക്ക് പുറമെ ആദ്യമായാണ് ഒരു ജീവി ഇത്തരത്തിൽ കൃത്യതയോടെ പ്രത്യേക ഇനം ഇലകൾ തേടിപ്പിടിച്ച് അതിന്റെ നീരെടുത്ത് ഓയിന്റ്*മെന്റ് പുരട്ടും പോലെ മുറിവിൽ മാത്രമായി, വേറെങ്ങും മാറിപ്പോകാതെ പുരട്ടി സ്വയം ചികിത്സിക്കുന്നത്. മനുഷ്യരുമായി 97% സാമ്യമുള്ള DNA ഉള്ള ഒറാങ്ങുട്ടാനിലും 98.8% സാമ്യമുള്ള ചിമ്പാൻസീയിലും ഉള്ള ഇത്തരം സ്വയം ചികിത്സാ സ്വഭാവങ്ങളും മനുഷ്യരുടെ കാട്ടറിവുകളുടെ പ്രയോഗവും പ്രാകൃത സ്വയം ചികിത്സയും തമ്മിൽ ചില ബന്ധങ്ങളുണ്ട്. അതിന്റെ വേരുകൾ എവിടം വരെ നീണ്ടിരിക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇപ്പോൾ ലഭിച്ച പുതിയ അറിവുകൾ. ആഫ്രിക്കയിൽ തുടങ്ങുന്ന മനുഷ്യപരിണാമത്തെപറ്റി മാത്രമല്ല, ആൾക്കുരങ്ങുകളും മനുഷ്യരും പങ്കിടുന്ന പൊതുപരിണാമ ത്രെഡ് നമ്മുടെ പൊതുപൂർവ്വികർ മുതലുള്ളതാണെന്നതടക്കമുള്ള അറിവുകളെക്കൂടി വ്യക്തമാകാൻ ഈ ഒറാങ്ങുട്ടാന്റെ ഡോക്ടർ പണി സഹായിക്കും.

ഉഗാണ്ടയിലെ ദേശീയ പാർക്കിലെ ചിമ്പാൻസിയും കുഞ്ഞും |
മനുഷ്യരായ നമ്മൾ വളരെക്കാലം നമ്മുടെ വളരെ അടുത്ത ബന്ധുക്കളായ - ചിമ്പാൻസീകളേയും ഗൊറില്ലകളെയും ഒറാങ്ങുട്ടാന്മാരേയും ഒക്കെ വെറും മൃഗങ്ങളും കുരങ്ങന്മാരും എന്നു മാത്രം കരുതി കാഴ്ചബംഗ്ലാവുകളിൽ പൂട്ടിയിട്ട് കുരങ്ങു കളിപ്പിച്ച് കാണുന്നവരും കണ്ടവരും ആണ്. (സാറ ബാർട്ട്മാൻ എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ കാഴ്ചബംഗ്ലാവുകളിൽ പ്രദർശിപ്പിച്ചവരാണ് യൂറൊപ്പ്യർ. ) മനുഷ്യരോട് ഏറ്റവും അടുത്തു നിൽക്കുന്ന ഇവർക്കും സ്വന്തം വ്യക്തിത്വവും വികാരങ്ങളും ഉണ്ടെന്ന തിരിച്ചറിവുകൾ നമ്മെ കുറേക്കൂടി മികച്ച മനുഷ്യരാക്കും- തീർച്ച. അവർക്കുകൂടി വ്യക്തിസ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന വിധത്തിൽ ചില രാജ്യങ്ങളിലെങ്കിലും നിയമങ്ങൾ രൂപീകരിച്ചുകഴിഞ്ഞു. അതിനാൽ തന്നെ മനുഷ്യരുടെ അടുത്ത ബന്ധുക്കളായ ആൾക്കുരങ്ങുകളെ പറ്റി കൂടുതൽ അറിയുന്നത് നല്ലതാണ്. അതിൽ കുറച്ചേറെ മനുഷ്യസാമ്യ രൂപമുള്ളവർ ഒറാങ്ങുട്ടാന്മാരാണ്.
ആരൊക്കെയാണ് ആൾക്കുരങ്ങുകൾ
പ്രൈമേറ്റുകൾ എന്ന ഓർഡറിലെ ഹോമിനിഡെ കുടുംബത്തിൽ പെടുന്നവരെ ഹോമിനിഡുകൾ അല്ലെങ്കിൽ ഗ്രേറ്റ് ഏപ്പുകൾ എന്നാണ് വിളിക്കുന്നത്. അതിൽ നിലവിൽ നാല് ജെനുസുകളിൽ ആയി എട്ട് സ്പീഷിസ് ജീവികളാണുള്ളത്. പോങ്കോ, ഗോറില്ല, പാൻ, ഹോമോ എന്നിവയാണ് നാല് ജനുസുകൾ.
പോങ്കോ (Pongo) ജനുസ്സിൽ മൂന്നിനം ഒറാങ്ങുട്ടാന്മാരാണുള്ളത്. ബോർണിയൻ, സുമാത്രൻ, ടപാനുലി ഇനങ്ങൾ. ഗോറില്ല (Gorilla) ജനുസ്സിൽ കിഴക്കൻ, പടിഞ്ഞാറൻ ഇനങ്ങളായി രണ്ടിനം ഗൊറില്ലകൾ. മൂന്നാമത്തെ ജനുസായ പാനിൽ (Pan) ചിമ്പാൻസിയും ബോണോബോയും (പിഗ്മി ചിമ്പാൻസി). നാലാമത്തെ ജനുസായ ഹോമോ (Homo) ജനുസിൽ ഹോമോസാപ്പിയൻസ് (Homo sapiens) എന്ന ആധുനിക മനുഷ്യരായ നമ്മൾ മാത്രവും. ഇവരെല്ലാം ഒരു പൊതുപൂർവികനിൽനിന്നു പരിണമിച്ചവരാണ്. ലെസർ ഏപ്പുകൾ എന്നു നാം പറയുന്ന ഗിബ്ബണുകളുടെ ലീനിയേജ്18-12 ദശലക്ഷം വർഷം മുമ്പ് വേർപിരിഞ്ഞു എന്നാണ് മോളിക്യുലാർ പഠനങ്ങൾ തെളിയിക്കുന്നത്. ഒറാങ്ങുട്ടാനുകൾ ഗ്രേറ്റ് ഏപ്പുകളായ ഗോറില്ല ചിമ്പാൻസി മനുഷ്യർ എന്നിവരുടെ പൊതുപൂർവികനിൽനിന്നു 12 ദശലക്ഷം വർഷം മുമ്പാവും പിരിഞ്ഞത് എന്നാണ് കണക്കാക്കുന്നത്. പിന്നീടും എട്ട് ദശലക്ഷം വർഷത്തിനും നാല് ദശലക്ഷം വർഷത്തിനും ഇടയിൽ ആദ്യം ഗൊറില്ലകളും പിന്നെ ചിമ്പാൻസികളും - മനുഷ്യരുൾപ്പെടുന്ന ആ ആദ്യ ശ്രേണിയിൽനിന്നു വേർപിരിഞ്ഞു കാണണം. അതിനാൽ തന്നെയാവാം നമ്മളും ചിമ്പൻസുകളും ഡിഎൻഎ യിൽ 98.4% സമാനമായത്.
കാട്ടിലെയാൾ
ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും മഴക്കാടുകളിൽ കാണപ്പെടുന്ന മനുഷ്യരുടെ ഒക്കെ വലിപ്പമുള്ള ആൾക്കുരങ്ങുകളാണ് ഒറാങ്ങുട്ടാൻ. നിലവിൽ ബോർണിയോയുടെയും സുമാത്രയുടെയും ഭാഗങ്ങളിൽ മാത്രമേ ഇവയെ കാണുന്നുള്ളൂ. പണ്ട് ഇത് തെക്ക് കിഴക്കൻ ഏഷ്യയിലും ദക്ഷിണ ചൈനയിലും ധാരാളമായി ഉണ്ടായിരുന്നു. പോങ്കോ എന്ന ജനുസിൽ പെട്ട മൂന്നിനം ഒറാങ്ങുട്ടാനുകളാണ് ഉള്ളത് എന്നു പറഞ്ഞുവല്ലോ. മലയൻ ഭാഷയിൽ ഒറാങ്ങ് എന്നാൽ ' ആൾ'' എന്നും 'ഹുട്ടാൻ ' എന്നാൽ ''കാട്'' എന്നുമാണ് അർത്ഥം. 'കാട്ടിലെയാൾ' ആണ് ഒറാങ്ങുട്ടാൻ. മുമ്പ് കാട്ടുവാസികളായ മനുഷ്യരെ സൂചിപ്പിക്കാൻ മലയക്കാർ ഉപയോഗിച്ചിരുന്ന വാക്ക് പിന്നെ ഈ മനുഷ്യക്കുരങ്ങിനെ സൂചിപ്പിക്കാനായി ഉപയോഗിച്ചുതുടങ്ങി എന്ന് മാത്രം. ബോർണിയൻ ഒറാങ്ങുട്ടാൻ- പോങ്കോ പിഗ്മയുസ് (Pongo pygmaeus) ആണ് ഇവയിൽ ഏറ്റവും കൂടുതൽ എണ്ണം ബാക്കിയുള്ളത്. ഒരു ലക്ഷത്തിലേറെ ബോണിയൻ ഇനങ്ങൾ ഇപ്പോൾ ബാക്കിയുണ്ട്. എന്നാൽ സുമാത്രൻ ഇനം പോങ്കോ എബിലി (Pongo abelii) ആകെ 14000 എണ്ണം മാത്രമേ ഭൂമിയിൽ ബാക്കിയുള്ളൂ. സുമാത്രയിലെ തോബ തടാകത്തിനടുത്ത് മാത്രം കാണപ്പെടുന്നവയാണ് ടപാനുലി ഒറാങ്ങുട്ടാന്മാരായ പോങ്കോ ടാപാനുലിയെൻസിസ് ( Pongo tapanuliensis) . ഇവആകെ ഇനി 800 എണ്ണം മാത്രമേ ബാക്കിയുള്ളു എന്നാണ് കരുതപ്പെടുന്നത്.
.jpg?$p=072db75&w=852&q=0.8)
ബോർണിയൻ ഒറാങ്ങുട്ടൻ, സുമാത്രൻ, ടാപനുലി ഒറാങ്ങുട്ടൻ(ഇടത്തുനിന്നും) |
മനുഷ്യർ കഴിഞ്ഞാൽ ആൾക്കുരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിശക്തി പ്രകടിപ്പിക്കുന്നവർ ഒറാങ്ങുട്ടാന്മാരാണ്. ഇവർ മരത്തിൽ കഴിയുന്നവർ ആണെങ്കിലും ബോർണിയയിൽ കാട്ടിൽ ഇവരെ ആക്രമിക്കുന്ന വലിയ ഇരപിടിയന്മാരായ മൃഗങ്ങളാരും ഇല്ലാത്തതിനാൽ ഇവർ ഭയപ്പെടാതെ ഇടയ്ക്ക് നിലത്തും ഇറങ്ങി ഭക്ഷണം തേടും. എന്നാൽ, സുമാത്രൻ കടുവയെ ഭയന്ന് സുമാത്രൻ ഇനം കൂടുതൽ സമയവും മരച്ചില്ലകളിലാണ് കഴിയുന്നത്. മരത്തിൽ തൂങ്ങി സഞ്ചരിക്കാനായി പരിണമിച്ച വളരെ നീളമുള്ള കൈകളും വിരലുകളും ആണിവരുടെ പ്രത്യേകത. മുഖമൊഴിച്ച് ദേഹം മുഴുവൻ ചുവപ്പു കലർന്ന കാപ്പി നിറമുള്ള നീളൻ രോമങ്ങൾ ഉണ്ട്. പ്രായമാകുന്നതിന് അനുസരിച്ച് നീളൻ രോമങ്ങളുടെ നിറം മെറൂൺ നിറത്തിലേക്കൊക്കെ മാറും. ആണും പെണ്ണും തമ്മിൽ മുഖരൂപത്തിലും കവിൾത്തടത്തിന്റെ ആകൃതിയിലും വലിയ വ്യത്യാസങ്ങൾ ഉണ്ട്. വലിപ്പത്തിലും ഇവർ തമ്മിൽ നല്ല വ്യത്യാസമുണ്ട്. മുതിർന്ന ആൺ ഒറാങ്ങുട്ടാൻ 75 കിലോഗ്രാം വരെ ഭാരമുള്ളപ്പോൾ പെണ്ണിനങ്ങൾക്ക് പകുതിയിലും അൽപ്പം കൂടുതൽ ഭാരമേ ഉള്ളു.

ഒറാങ്ങുട്ടൻ |Seneca Park Zoo
പ്രായപൂർത്തിയായ ആൺ ഒറാങ്ങുട്ടാന്റെ മുഖത്ത് വലിയ കട്ടി കവിൾപ്പല ഉണ്ടാകും. ഇത് പെണ്ണിനങ്ങൾക്ക് ഇല്ല. കൊഴുപ്പും മസിലുകളും ചേർത്ത് ആണ് പ്രത്യേകമായ കവിൾത്തടം രൂപം കൊള്ളുന്നത്. കൂടാതെ മുതിർന്ന ആണുങ്ങൾക്ക് നീളൻ മീശരോമങ്ങളും താടിരോമങ്ങളും ധാരാളം ഉണ്ടാകും. പ്രായപൂർത്തിയാകുമ്പോൾ മാത്രമാണ് ഈ മുഖ സവിശേഷതകൾ ഉണ്ടാവുന്നത് എന്നതിനാൽ പ്രായപൂർത്തി ആകാത്തവരെ കണ്ടാൽ ആണാണൊ പെണ്ണാണോ എന്ന് മുഖത്ത് നോക്കിയാൽ തിരിച്ചറിയാൻ പ്രയാസമാണ്. ഇവ മറ്റു ഗ്രേറ്റ് ഏപ്പുകളിൽനിന്നു വ്യത്യസ്തമായി കൃത്യമായ സാമൂഹ്യ ജീവിതം നയിക്കുന്നവരല്ല. ഇണചേരലിന്റെ കാലത്ത് മാത്രമാണ് പലപ്പോഴും ഇവയെ കൂട്ടമായി കാണാറുള്ളൂ. അല്ലെങ്കിൽ ധാരാളം പഴങ്ങൾ ലഭിക്കുന്ന മരത്തിനടുത്ത്. കുട്ടികളുമായി അമ്മ വളരെ അടുപ്പം കാണിക്കുകയും സംഘമായി ജീവിക്കുകയും ചെയ്യും.
ഇവരുടെ രണ്ട് കൈകളും നിവർത്തിയാൽ ഉള്ള നീളം രണ്ടു മീറ്ററിനടുത്ത് വരും. കൈകൾ കുത്തി നിലത്ത് കൂടി നടക്കുന്നതിലും മറ്റ് ഏപ്പുകളി നിന്ന് വ്യത്യാസമുണ്ട് . കൈപ്പത്തി മടക്കി പിൻഭാഗം മണ്ണിൽ മുട്ടിച്ചല്ല, മനുഷ്യരായ നമ്മൾ കൈ കുത്തി നടക്കുന്നത് പോലെ കൈപ്പത്തി നിവർത്തി ഉള്ളം കൈ മണ്ണിൽ കൊള്ളിച്ചാണ്. മിശ്രഭോജികൾ ആയ ഇവർ പഴങ്ങളും വിത്തുകളും കായയും ഇലകളും മുളകളും മരത്തൊലിയും തണ്ടും ഒക്കെ ഭക്ഷണമാക്കും. കൂടാതെ ഉറുമ്പും ചിതലും തേനും പക്ഷി മുട്ടകളും കൂടാതെ കുട്ടിത്തേവാങ്കിനെ പോലുള്ള കശേരുകികളായ ചെറുജീവികളെയും ഇവർ തിന്നും. കഴിക്കുന്ന പഴങ്ങളിൽനിന്നു ധാരാളം ജലം ലഭിക്കുന്നത് കൂടാതെ മരപ്പൊത്തുകളിൽനിന്നു വെള്ളം കുടിക്കുന്ന ശീലവും ഉണ്ട്. അതും പോരാഞ്ഞ് മഴ പെയ്യുന്ന സമയം ദേഹത്തുകൂടി ഒഴുകുന്ന വെള്ളം നീളൻ കൈകൾ ഉയർത്തി പിടിച്ച് അതിലെ നീളൻ രോമങ്ങളിലൂടെ ഒഴുകിയെത്തുന്നത് വായിലേക്ക് നേരിട്ട് വീഴ്തി കുടിക്കും. ഇവയുടെ ആയുസ്സ് പലയിനങ്ങൾക്കും വ്യത്യാസമുണ്ട് എങ്കിലും 30 - 40 വയസ്സ് വരെ ആണ് ഇവയുടെ വന്യതയിലെ ആയുസ്സായി കണക്കാക്കപ്പെടുന്നത്. സംരക്ഷണത്തിൽ ഇവ അതിലേറെയും കാലം ജീവിക്കുന്നതായി കണ്ടിട്ടുണ്ട്.
മരച്ചില്ലകളും വടികളും ഒക്കെ ഉപയോഗിച്ച് ഇരപിടിക്കാനായി പലതരം ഉപകരണങ്ങൾ ഉണ്ടാക്കാൻ ഇവർക്ക് അറിയാം. മരപ്പൊത്തുകളിൽ ഉള്ള പ്രാണികളെ കുത്തിപ്പുറത്തിറക്കാൻ കൃത്യമായ നീളമുള്ള വടി ഒടിച്ച് ഇവ കൈയിലെടുത്ത് സ്പൂണുപോലെ ഉപയോഗിക്കും. രാത്രിയിലും പകലും മഴയിൽനിന്നും വെയിലിൽനിന്നും ഒക്കെ രക്ഷപ്പെടാനും വിശ്രമിക്കാനും വീട്* പോലെ ഒരു സംവിധാനം ഇവർ മരത്തിനു മുകളിൽ ഉണ്ടാക്കും. മരത്തിനു മുകളിൽ ഉറപ്പുള്ള ചില്ലകൾ തിരഞ്ഞെടുത്തു അതിനിടയിൽ മരക്കമ്പുകളും ചില്ലകളും ഒടിച്ചെടുത്ത് വെച്ച് മെത്തയുണ്ടാക്കും. ചിലപ്പോൾ ധാരാളം ഇലകൾ അട്ടിയായി വെച്ച് തലയിണയും ഉണ്ടാക്കും. വെയിൽ കൊള്ളാതിരിക്കാനും മഴ കൊള്ളാതിരിക്കാനുമായി കൂടിന്റെ മുകളിൽ ഇലകൾ കൊണ്ട് മേൽക്കൂര ഉണ്ടാക്കും. ദിവസവും ഇവർ ഇത്തരം താത്കാലിക കൂടുകൾ പണിയും. അവനവൻറെ ഭാരം താങ്ങാനാവുന്ന തരം കരുത്തുള്ള മരക്കമ്പുകൾ തിരിച്ചറിഞ്ഞ് - ഒടിച്ചെടുക്കാനും അവ കൃത്യമായി അളവിൽ വെക്കാനും ഇവർക്ക് അറിയാം.
ഓരോ പോപ്പുലേഷനും പ്രത്യേകം പ്രത്യേകം കൾച്ചറും രീതികളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടുപണിയലൊക്കെ കുട്ടികൾ അമ്മയെ നിരീക്ഷിച്ചും പരീക്ഷിച്ചും ചെറുപ്പത്തിൽതന്നെ പഠിച്ചെടുക്കും. കുഞ്ഞു ചെവിയും മൂക്കും ആണിവർക്കുള്ളത്. ചിമ്പാൻസികളുടെയും ഗോറില്ലകളുടെയും പോലെ വ്യക്തമായി ഉയർന്ന് നിൽക്കുന്ന പുരികവരമ്പുകൾ ഇവർക്കില്ല . കഴുത്തിലെ ഒരു പ്രത്യേകതരം സഞ്ചികൾ ശബ്ദമുണ്ടാക്കാൻ സഹായിക്കുന്നു. നീളൻ വിരലുകൾ ആണ് കാലിലും കയ്യിലും ഉള്ളത് അതിനാൽ തന്നെ മരക്കമ്പുകളിൽ കൊളുത്തി കിടക്കാൻ ഒരു വിഷമവും ഇവർക്കില്ല. നമ്മുടെ കൈ കറക്കും പോലെ കാൽ മുട്ടും അരക്കെട്ടിലെ ജോയിന്റും കറക്കാൻ പറ്റും വിധമുള്ളതാണ് ഇവരുടെ കാലിന്റെ അസ്ഥിസന്ധികൾ. അതുകൊണ്ട് തന്നെ ഇവരുടെ മരക്കൊമ്പിലൂടെയും മണ്ണിലൂടെയും ഉള്ള നടപ്പും നിൽപ്പും ഒക്കെ പ്രത്യേക വിധമായി നമുക്ക് തോന്നും.
പലവിധ ശബ്ദങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഇവർ ആശയവിനിമയം നടത്തുന്നത് . 15 വയസ്സായാൽ ഇണചേർന്ന് പ്രസവിക്കും. പക്ഷേ അടുത്ത കുഞ്ഞ് ഏറെ വർഷങ്ങൾ കഴിഞ്ഞ് മാത്രമേ ഉണ്ടാകൂ. കുഞ്ഞുങ്ങൾ തമ്മിൽ ആറ് മുതൽ ഒമ്പത് വർഷം വരെ ഇടവേള കാണും. മറ്റു ആൾക്കുരങ്ങുകളിൽ ഒന്നും ഇത്രയും വലിയ ഇടവേള കാണില്ല. ചിമ്പാൻസികളിലും മറ്റും ഉള്ളതുപോലെ കുഞ്ഞുങ്ങളുള്ള പെൺ ഒറാങ്ങുട്ടാൻ ഇണചേരലിന് സമ്മതിക്കാത്തത് ഒഴിവാക്കാൻ അതിന്റെ കുഞ്ഞുങ്ങളെ കൊന്ന് ഒഴിവാക്കുന്ന ആൺ ഒറാങ്ങുട്ടാന്മാരുടെ ശീലം ഇവരിലും ഉണ്ട്. ആദ്യത്തെ നാലുമാസവും കുഞ്ഞ് അമ്മയുടെ ശരീരത്തിലെ നീളൻ രോമങ്ങളിൽ അള്ളിപ്പിടിച്ച് വയറിനോട് ചേർന്ന് കിടക്കും. ഒന്നര വയസ്സായാൽ മരച്ചില്ലകളിലൂടെ കൈപിടിച്ച് നടക്കാൻ അമ്മ പഠിപ്പിക്കും. രണ്ടു വയസ്സുകഴിഞ്ഞാൽ ഒറ്റയ്ക്ക് യാത്ര തുടങ്ങും. എങ്കിലും ചെറു ദൂരങ്ങൾ പോയി വേഗം തിരിച്ചു വരികയും ചെയ്യും. കൗമാര കാലം വരെയും, ഒറ്റയ്ക്ക് ജീവിക്കാൻ ആവുന്ന ഘട്ടം ആയാലും അമ്മയുടെ അടുത്ത് ഇടയ്ക്ക് വരും. എട്ടു വയസ്സുവരെ കുഞ്ഞിനെ ഇങ്ങനെ ശ്രദ്ധിച്ചു വളർത്തുന്ന ഒരു സസ്തനിയും വേറെ ഉണ്ടെന്നു തോന്നുന്നില്ല. തമ്മിൽ കളിയാക്കി മൽപ്പിടുത്തം നടത്തുമ്പോഴും പരസ്പരം ഇക്കിളി ആക്കുമ്പോഴും ഇവരുടെ തൊണ്ടയിലെ പാളികൾ വിറപ്പിച്ച് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. മനുഷ്യരുടെ ചിരിയോട് വിദൂരസാമ്യം തോന്നിക്കുന്ന പ്രത്യേക ശബ്ദം! . ഇതുപോലെ ചില ശബ്ദങ്ങളെ മനപ്പൂർവ്വം നിയന്ത്രിച്ച് അനുകരിക്കാൻ ഇവർക്ക് കഴിവുണ്ട്. അതും മനുഷ്യരിൽ സംസാരം വഴി ആശയവിനിമയം ആരംഭിച്ചതിന്റെ ആദ്യ ലക്ഷണങ്ങളായും മനസ്സിലാക്കാം.
ഇവർക്ക് ടൂളുകൾ ഉണ്ടാക്കാൻ മാത്രമല്ല, പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കാനും അറിയാം. കൂട് പണിയുമ്പോൾ തൻറെ ഭാരം താങ്ങാൻ ആവുന്ന മരക്കമ്പ് ഏതെന്ന് ഏകദേശ ഊഹം വെച്ചാണ് കമ്പ് തിരഞ്ഞെടുക്കുന്നത്. മഴ നനയാതിരിക്കാൻ വലിയ ഇലകൾ തിരഞ്ഞെടുത്ത് ചൂടാനും അറിയാം.
.jpg?$p=b4a50c3&w=852&q=0.8)
ബോണബോ |
2008-ൻ സ്*പെയിനിൽ ആണ് ആദ്യമായി ഇവർക്ക് മനുഷ്യാവകാശത്തിന് സമാനമായ ഒരു വ്യക്തി അവകാശം അനുവദിച്ചു നൽകാൻ തീരുമാനമായത്. ഇതോടെ, മരുന്നു പരീക്ഷണങ്ങൾക്കായി ഒറാങ്ങൂട്ടാൻ, ചിമ്പാൻസി, ഗോറില്ല ബോണബോസ് എന്നിവയെ ഉപയോഗിക്കാൻ പാടില്ല എന്നു തീരുമാനിക്കപ്പെട്ടു. അതായത് അവ വെറും മൃഗങ്ങളായി കണക്കാക്കാൻ പാടില്ല എന്ന് സാരം. 2014 ഡിസംബറിൽ അർജൻറീനയിലെ കോടതി അവിടുത്തെ മൃഗശാലയിലെ സാന്ദ്ര എന്ന ഒറാങ്ങുട്ടാനെ തടവിലിടുന്നത് തെറ്റെന്നു പറഞ്ഞ് അതിൻറെ സ്വാഭാവിക ആവാസ സ്ഥലത്തേക്ക് മാറ്റണമെന്ന് വിധി പ്രഖ്യാപിച്ചു.
പല അന്ധവിശ്വാസങ്ങളും മലേഷ്യയിലും ഇന്തോനേഷ്യയിലും ഇവരെക്കുറിച്ച് ഉണ്ടായിരുന്നു. ഇതിനെ കാണുന്നതും മുഖത്ത് നോക്കുന്നതും അപശകുനമാണെന്നു വിശ്വസിച്ചിരുന്നു. ഇവ മനുഷ്യരെ തട്ടിക്കൊണ്ടുപോയി ഇണചേരും എന്നു വരെ പലരും വിശ്വസിച്ചിരുന്നു. കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന വേട്ടക്കാരെ പെൺ ഒറാങ്ങുട്ടാൻ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് നിർബന്ധിച്ച് ഇണചേരും എന്നൊക്കെയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകളും പ്രചരിച്ചിരുന്നു. വലിയതോതിലുള്ള വന നശീകരണവും എണ്ണപ്പന കൃഷിക്കായി ഇവയുടെ ആവാസസ്ഥലങ്ങൾ വിട്ടുനൽകിയതും ഒക്കെ ഒറാങ്ങുട്ടാന്റെ എണ്ണം കുറയുന്നതിന് കാരണങ്ങളിൽ ചിലതാണ്. കൃഷി നശിപ്പിക്കും എന്നു പറഞ്ഞ് ഗ്രാമീണർ കൊല്ലുന്നതും വെറും കൗതുകത്തിനായുള്ള വേട്ടയും പെറ്റായി വളർത്താൻ വേണ്ടി പിടിച്ചു കൊണ്ടുപോകുന്നതും ഒക്കെ ഇവയുടെ എണ്ണം ഗുരുതരാവസ്ഥയിലേക്ക് എത്താനുള്ള കാരണങ്ങളാണ്. എന്തായാലും ഇവരുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തെളിഞ്ഞുകാണുക മൃഗ ക്രൗര്യമോ ആക്രമണ ഭാവമോ ഒന്നുമല്ല. ജന്മാന്തരങ്ങളിലെങ്ങോ ഉള്ള ഏതോ അദൃശ്യ ബന്ധത്ത്തിന്റെആർദ്രതയാണ്.
-
05-16-2024, 08:57 AM
#1360
പനി പടര്*ത്തുന്നതില്* അലങ്കാരച്ചെടികള്*ക്കും പങ്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
പകര്*ച്ചവ്യാധി വ്യാപനത്തിന്റെ ഉറവിടമായി അലങ്കാരച്ചെടികള്*
.jpg?$p=b37363a&f=16x10&w=852&q=0.8)
തൃശ്ശൂര്*: ഡെങ്കിപ്പനിപോലുള്ള പകര്*ച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലില്*പോലും ഡെങ്കിപ്പനി പടര്*ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്*. പകര്*ച്ചവ്യാധിയായ വെസ്റ്റ് നൈല്* പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളില്*ത്തന്നെ പകര്*ച്ചവ്യാധികള്* പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകള്* അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഒരു സ്ഥാപനത്തിലെ അഞ്ച് റിസപ്ഷനിസ്റ്റുകള്*ക്ക് ഒന്നിച്ച് ഡെങ്കിപ്പനി വരുന്ന സാഹചര്യം തൃശ്ശൂർ ജില്ലയിലുണ്ടായി. സ്ഥാപനത്തിനുള്ളില്* വെച്ചിരുന്ന ചെടികളാണ് ഇതിനു കാരണമായത്. ഇത്തരത്തില്* ശ്രദ്ധിക്കപ്പെടാത്ത നിരവധി അനുകൂല സാഹചര്യങ്ങള്* വീടുകള്*ക്കുള്ളില്*ത്തന്നെ പകര്*ച്ചവ്യാധിവ്യാപനത്തിന് സഹായകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്*.
കഴിഞ്ഞ വര്*ഷം ആകെ 1990 ഡെങ്കിപ്പനിയാണ് തൃശ്ശൂർ ജില്ലയില്* റിപ്പോര്*ട്ട് ചെയ്തത്. എന്നാല്*, ഈ വര്*ഷം ഇതുവരെതന്നെ 550നു മുകളില്* ഡെങ്കി റിപ്പോര്*ട്ട് ചെയ്തുകഴിഞ്ഞു. മഴതുടങ്ങുംമുമ്പാണ് ഇത്രയും ഡെങ്കി റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. മഴ തുടങ്ങുന്നതോടെ ഇത് വന്*തോതില്* വര്*ധിക്കുമെന്ന ഭയവുമുണ്ട്.
കോവിഡിനുശേഷം വീട്ടിനുള്ളില്* അലങ്കാരച്ചെടികള്* വളര്*ത്തുന്നത് കൂടിയിട്ടുണ്ട്. കുപ്പികളില്* വെള്ളം നിറച്ചാണ് മണി പ്ലാന്റ് പോലുള്ളവ വളര്*ത്തുന്നത്. ഇതാണ് ഉറവിടമാകുന്നതും. ഇതു കൂടാതെ ചെടിച്ചട്ടികള്*ക്കടിയില്* വെക്കുന്ന ട്രേകളും കൊതുക് വളരാന്* സാഹചര്യമൊരുക്കുന്നു.
ചെടി വളര്*ത്താന്* ഉപയോഗിക്കുന്ന കുപ്പികളുടെ വായ്ഭാഗം തുണികൊണ്ട് മൂടണമെന്നാണ് പ്രതിവിധിയായി ആരോഗ്യവിഭാഗം പറയുന്നത്. ഫ്രിഡ്ജിനടിയിലെ ട്രേയും പകര്*ച്ചവ്യാധികള്*ക്ക് അനുകൂലസാഹചര്യം ഉണ്ടാക്കുന്നു.
വീട്ടുകാരെ കൂടാതെ ആരോഗ്യപ്രവര്*ത്തകരും വീട്ടിനുള്ളിലെ ഇത്തരം സാഹചര്യങ്ങള്* പരിശോധിക്കുന്നതില്* പരാജയപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിലുള്ളവര്* പറയുന്നത്. വീടിനു ചുറ്റുമുള്ളവ മാത്രമാണ് പലപ്പോഴും ഇവര്* ശ്രദ്ധിക്കുന്നത്. ഇവ വീട്ടുകാരെക്കൊണ്ടുതന്നെ നശിപ്പിക്കണമെന്നാണ് നിര്*ദേശം. ആവര്*ത്തിക്കാതിരിക്കാനാണിത്. എന്നാല്*, മിക്കപ്പോഴും ജീവനക്കാര്*ത്തന്നെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇതു വീട്ടുകാര്* അറിയുന്നുപോലുമില്ല.
ഡെങ്കി രണ്ടാംതവണ വരുമ്പോള്* അതു കൂടുതല്* ശക്തി പ്രാപിക്കുന്നുവെന്നതും ആരോഗ്യമേഖലയെ ആശങ്കയിലാക്കുന്നുണ്ട്. അതുപോലെ മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules