-
06-13-2024, 11:54 AM
#1381
വന്യമൃഗശല്യം തടയാന്* 'എലി ഫെന്*സ്'; രാജ്യത്ത് ആദ്യമായി എഐ സ്മാര്*ട്ട് ഫെന്*സിങ് പരീക്ഷിക്കാന്* കേരളം
വന്യമൃഗങ്ങള്* ഫെന്*സിങ്ങിന്റെ 100 മീറ്റര്* അടുത്തെത്തിയാല്* എ.ഐ. സംവിധാനം പ്രവര്*ത്തിച്ചുതുടങ്ങും. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷന്*, ആര്*.ആര്*.ടി. യൂണിറ്റുമുതല്* തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫീസില്*വരെ വിവരം ലഭിക്കും.

പുല്*പള്ളി (വയനാട്): രാജ്യത്ത് ആദ്യമായി, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്* കാടിറങ്ങുന്നത് തടയുന്നതിനായി ആര്*ട്ടിഫിഷ്യല്* ഇന്റലിജന്*സ് സാങ്കേതികവിദ്യ ഉപയോഗിച്ച് 'സ്മാര്*ട്ട് ഫെന്*സിങ്' വരുന്നു. ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനുകീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിര്*ത്തിയിലാണ് പരീക്ഷണാടിസ്ഥാനത്തില്* എ.ഐ. സ്മാര്*ട്ട് ഫെന്*സിങ്ങിന്റെ നിര്*മാണം തുടങ്ങിയത്. ശക്തിയും ബുദ്ധിയും കൂട്ടിയിണക്കി നിര്*മിച്ചിട്ടുള്ള ഈ സ്മാര്*ട്ട് ഫെന്*സിങ്ങിനെ കാട്ടിലെ ഏറ്റവുംവലിയ മൃഗമായ ആനയ്ക്കുപോലും മറികടക്കാനാവില്ലെന്നാണ് നിര്*മാതാക്കള്* അവകാശപ്പെടുന്നത്.
ഈ സ്മാര്*ട്ട് ഫെന്*സ് രണ്ടു രീതിയിലാണ് സംരക്ഷണമൊരുക്കുന്നത്. വനാതിര്*ത്തിയിലെത്തുന്ന വന്യമൃഗങ്ങളെ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം അപകടങ്ങള്* മുന്*കൂട്ടിക്കണ്ട് ഒഴിവാക്കുന്നതിനായി ജനങ്ങള്*ക്ക് ജാഗ്രതാനിര്*ദേശം നല്*കാനും ഈ സംവിധാനത്തിന് കഴിയും. വന്യമൃഗങ്ങള്* ഫെന്*സിങ്ങിന്റെ 100 മീറ്റര്* അടുത്തെത്തിയാല്* എ.ഐ. സംവിധാനം പ്രവര്*ത്തിച്ചുതുടങ്ങും.
വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷന്*, ആര്*.ആര്*.ടി. യൂണിറ്റുമുതല്* തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫീസില്*വരെ വിവരം ലഭിക്കും. ക്യാമറയില്*നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് ലഭിക്കും. അപായ മുന്നറിയിപ്പായി അലാറം, ലൈറ്റുകള്* എന്നിവയും പ്രവര്*ത്തിച്ചുതുടങ്ങും. ഇതിനുപുറമേ സമീപവാസികള്*ക്കും വിവരം ലഭിക്കും. വനാതിര്*ത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാര്*ക്കും ജാഗ്രതാനിര്*ദേശം നല്*കും.
സ്മാര്*ട്ട് ഫെന്*സിങ് 12 അടിയോളം ഉയരത്തില്*
12 അടിയോളം ഉയരത്തിലാണ് സ്മാര്*ട്ട് ഫെന്*സിങ് നിര്*മിക്കുന്നത്. ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെല്*റ്റുകളും വലിയ സ്റ്റീല്* തൂണുകളും സ്പ്രിങ്ങും ഉപയോഗിച്ചാണ് ഫെന്*സിങ് നിര്*മിക്കുന്നത്. ബെല്*റ്റുകള്* നെടുകെയും കുറുകെയും മെടഞ്ഞ് ഇതിന്റെ അറ്റം സ്പ്രിങ്ങുമായി ബന്ധിപ്പിച്ചാണ് സ്റ്റീല്* തൂണില്* ഘടിപ്പിക്കുന്നത്. ഇലാസ്തികയുള്ളതിനാല്* ആന തള്ളിയാലും വേലി പൊട്ടുകയോ, തകരുകയോ ചെയ്യില്ല.

എ.ഐ. സ്മാര്*ട്ട് ഫെന്*സിങ്ങിന്റെ തൂണ്*.
ഓരോ ബെല്*റ്റിനും നാല് ടണ്*വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. അതു മാത്രമല്ല, ആന ഒരു ഭാഗത്ത് തള്ളുമ്പോള്*, മറ്റുഭാഗത്തെ ബെല്*റ്റുകളുടെ ശക്തികൂടി അവിടേക്കു മാറും. ഈ ബെല്*റ്റിലും തൂണിലുമെല്ലാം സോളാര്* വൈദ്യുതി കടത്തിവിടുന്നതിനാല്* മൃഗങ്ങള്*ക്ക് ഇതില്* സ്പര്*ശിക്കാനാവില്ല. സ്റ്റീല്* തൂണുകള്* മണ്*നിരപ്പില്*നിന്ന് നാലടി താഴ്ചയില്* കോണ്*ക്രീറ്റ് ചെയ്താണ് ഉറപ്പിക്കുന്നത്. ഫോര്* കെ. ക്ലാരിറ്റിയുള്ള എ.ഐ. ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതിനാല്* രാത്രിപോലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്* ലഭിക്കും.
സൂര്യവെളിച്ചം തീരെയില്ലെങ്കിലും ഒരാഴ്ചയോളം ഈ വേലി പ്രവര്*ത്തിക്കും. സ്മാര്*ട്ട് ഫെന്*സ് സംവിധാനത്തിന്റെ പവര്* ബാക്കപ്പ് ഉള്*പ്പെടെയുള്ള എല്ലാ വിവരങ്ങളും സെന്*ട്രല്* കണ്*ട്രോള്* യൂണിറ്റില്* കാണിച്ചുകൊണ്ടിരിക്കും. നിലവില്* ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷന്* ഓഫീസിലാണ് കണ്*ട്രോള്* യൂണിറ്റ് സ്ഥാപിക്കാന്* ഉദ്ദേശിക്കുന്നത്. എറണാകുളം കേന്ദ്രമായി പ്രവര്*ത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ് എ.ഐ. സ്മാര്*ട്ട് ഫെന്*സ് നിര്*മിക്കുന്നത്. 'എലി-ഫെന്*സ്' എന്നാണ് ഈ പുതിയ ഫെന്*സിങ് സംവിധാനത്തിന് കമ്പനി പേരിട്ടിരിക്കുന്നത്.
കമ്പനിയുടെ സി.ഇ.ഒയും ഇന്ത്യന്* റെയില്*വേയുടെ കണ്*സള്*ട്ടന്റുമായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കല്* മോഹന്* മേനോനാണ് എ.ഐ. സ്മാര്*ട്ട് ഫെന്*സ് രൂപകല്*പന ചെയ്തത്. ആനകളുടെ ആരോഗ്യവും സ്വഭാവ രീതികളുമെല്ലാം പഠിച്ചശേഷം ഒരുവര്*ഷത്തോളം എടുത്താണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സ്മാര്*ട്ട് ഫെന്*സ് രൂപകല്പനചെയ്തതെന്ന് മോഹന്* മേനോന്* പറഞ്ഞു.
ചേലക്കൊല്ലിയിലെ വനാതിര്*ത്തിയില്* കരിങ്കല്* മതില്* തീരുന്ന ഭാഗത്തെ ചതുപ്പുനിറഞ്ഞ ഭാഗത്താണ് 70 മീറ്റര്* നീളത്തില്* സ്മാര്*ട്ട് ഫെന്*സിങ് നിര്*മിക്കുന്നത്. ഇവിടെ രണ്ട് എ.ഐ. ക്യാമറകളാണ് ഉപയോഗിച്ചിട്ടുള്ളത്. നിര്*മാണപ്രവൃത്തികള്* ഒരുമാസത്തിനുള്ളില്* പൂര്*ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യമൃഗശല്യംകൊണ്ട് ദുരിതമനുഭവിക്കുന്ന വനാതിര്*ത്തി ഗ്രാമങ്ങളിലെ താമസക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം എ.ഐ. സ്മാര്*ട്ട് ഫെന്*സിങ്ങിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
-
06-19-2024, 10:23 AM
#1382
പാകിസ്താനിലെ കഴുതകളും ചൈനയുടെ കൈസഹായവും; ഡോങ്കി ഡിപ്ലോമസി കച്ചിത്തുരുമ്പോ പൊല്ലാപ്പോ?

കഴുതകളും പാകിസ്താനും തമ്മിലെന്താണ് ബന്ധം? പ്രത്യക്ഷത്തില്* ബന്ധമൊന്നുമില്ലെങ്കിലും പാകിസ്താന്റെ സമ്പദ്ഘടനയെ വലിയ തോതില്* സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് കഴുതകള്*. കഴുതകള്* മാത്രമല്ല, പശു, കാള, ആട്, ചെമ്മരിയാട്, ഒട്ടകങ്ങള്*, കുതിരകള്*, കോവര്*ക്കഴുതകള്* എന്നീ കന്നുകാലികള്*ക്കെല്ലാം പാകിസ്താന്റെ സാമ്പത്തിക വളര്*ച്ചയില്* നിര്*ണായക പങ്കുണ്ട്. ലോകത്തില്* ഏറ്റവും കൂടുതല്* കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താന്*. ചൈന, എത്യോപ്യ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പാകിസ്താനില്* നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാന്* ചൈന ഒരുങ്ങുന്നുവെന്ന റിപ്പോര്*ട്ടുകള്* പുറത്തുവന്നതോടെ പാകിസ്താനിലെ കഴുതകള്* ഒരു അന്താരാഷ്ട്ര വിഷയമായും മാറി. പൊതുവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്*. എങ്കിലും കാര്*ഷിക മേഖലയിലേക്ക് ഗണ്യമായ സംഭാവന നല്*കുന്നത് ലക്ഷക്കണക്കിന് കഴുതകളുള്*പ്പെടെയുള്ള കന്നുകാലി മേഖലയാണ്. പാകിസ്താന്* ഇത്രയധികം കഴുതകളെ പോറ്റിവളര്*ത്തുന്നതിന് എന്താണ് കാരണം?
പാകിസ്താനും കഴുതകളും
പാകിസ്താന്* കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്*വേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്*ഷത്തില്* 59 ലക്ഷമായതായാണ് പറയുന്നത്. 2019-20ല്* 55 ലക്ഷം, 2020-21ല്* 56 ലക്ഷം, 2021-22ല്* 57 ലക്ഷം 2022-23ല്* 59 ലക്ഷം, 2023-24ല്* 59 ലക്ഷം എന്നിങ്ങനെയാണ് കഴുതകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്*ധനവ്. കന്നുകാലികളുടെ ആകെ എണ്ണത്തില്* 20 ലക്ഷത്തിന്റെ വര്*ധനവ് ഉണ്ടായതായും സാമ്പത്തിക സര്*വേ കണക്കുകള്* വ്യക്തമാക്കുന്നു.
പാകിസ്താനിലെ ഗ്രാമീണർ കൃഷിക്കും ചരക്കുനീക്കത്തിനും പ്രാദേശിക ഗതാഗതത്തിന് പോലും കഴുതകളെ വ്യാപകമായി ആശ്രയിക്കുന്നുണ്ട്. കൃഷി ഉപജീവനക്കമാക്കിയ ഗ്രാമീണ ജനതയുടെ പ്രധാന ആശ്രയമാണ് കഴുതകള്* ഉള്*പ്പെടെയുള്ള കന്നുകാലികള്*. കാര്*ഷിക മേഖലയിലെ വളര്*ച്ചയില്* ഏറ്റവും കൂടുതല്* സംഭാവന ചെയ്തിരിക്കുന്നത് രാജ്യത്തെ കന്നുകാലി മേഖലയാണ്. കൃഷിക്ക് വേണ്ടിയുള്ള ചരക്കുനീക്കത്തിനായി ഉപയോഗിക്കാമെന്നതിനാലാണ് കഴുതകളെ ഗ്രാമീണര്* വ്യാപകമായി ഉപയോഗിക്കുന്നത്. കുറഞ്ഞ ഭക്ഷണവും വെള്ളവും മാത്രം ആവശ്യമുള്ള മൃഗമാണ് കഴുത. ഭാരമെടുക്കൽ ഉള്*പ്പെടെയുള്ള കനപ്പെട്ട ജോലികള്* ഇവയെ കൊണ്ട് ചെയ്യിക്കാനും സാധിക്കും. കഴുതകളുടെ പാല്* ഉപയോഗിച്ചും വരുമാനമുണ്ടാക്കാം. മരുന്നുകളുണ്ടാക്കാനും സൗന്ദര്യവര്*ധക വസ്തുക്കള്* തയ്യാറാക്കാനുമെല്ലാം പണ്ടു മുതല്*ക്കേ കഴുതപ്പാൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
പൊതുവേ തളര്*ന്നിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാക് സര്*ക്കാര്*. ഉത്പാദനക്ഷമത വര്*ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്* മേന്മയുള്ള ഇനം കന്നുകാലികളുടെ എണ്ണം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്തെ കാര്*ഷിക-പരിസ്ഥിതി മേഖലകളുമായി പൊരുത്തപ്പെടാന്* കഴിയുന്ന ഇനം കന്നുകാലികളെ കണ്ടെത്താനും ഉയര്*ന്ന ഉത്പാദനമുള്ള കന്നുകാലികളെയും ജനിതക വസ്തുക്കളേയും (ബീജം, അണ്ഡം, ഭ്രൂണങ്ങള്*) ഇറക്കുമതി ചെയ്യാനും സര്*ക്കാര്* നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇതിലൂടെ കന്നുകാലി മേഖലയിലെ വളര്*ച്ചയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങള്* വര്*ധിപ്പിക്കാനും അതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തികവളര്*ച്ച പരിപോഷിപ്പിക്കാനുമാണ് സര്*ക്കാര്* ലക്ഷ്യമിടുന്നത്.

പാക് കഴുതകളുടെ വംശവര്*ധനയും ചൈനയും
പാകിസ്താനില്* കഴുതകളുടെ എണ്ണം വര്*ധിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ചൈനയാണ്. കാരണം പാകിസ്താനില്* നിന്ന് ഏറ്റവും കൂടുതല്* കഴുതകളെ കയറ്റി അയക്കുന്നത് ചൈനയിലേക്കാണ്. അവര്* ഗുണമേന്മയുള്ള ഇനത്തില്*പെട്ട കഴുതകള്*ക്കായി ആവശ്യം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ട് കഴുതകളുടെ എണ്ണം വര്*ധിപ്പിച്ച് ലാഭമുണ്ടാക്കാനുളള ഒരുക്കത്തിലാണ് പാകിസ്താന്*. കഴുതകളെ ഇറക്കുമതി ചെയ്യാന്* താല്*പര്യമുണ്ടെന്ന് 2022ലാണ് ചൈന അറിയിച്ചത്. ചൈനയില്* കഴുതകളുടെ എണ്ണം കുറഞ്ഞതും ആവശ്യം കൂടിയതുമാണ് ഇറക്കുമതിയിലേക്ക് തിരിയാന്* ചൈനയെ പ്രേരിപ്പിച്ചത്. പ്രധാനമായും ചൈനീസ് മരുന്ന് നിര്*മാണ മേഖലയ്ക്ക് വേണ്ടി ജലാറ്റിന്* ഉത്പാദിപ്പിക്കാനാണ് ചൈന പാകിസ്താനില്* നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യുന്നത്. കഴുതകളുടെ ചര്*മത്തില്* നിന്നാണ് ജലാറ്റിന്* വേര്*തിരിക്കുന്നത്. ഇത്തരത്തിൽ നിര്*മിക്കുന്ന ജലാറ്റിന് പ്രതിരോധശേഷി കൂടുതലാണെന്നും രക്തം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് ചൈന അവകാശപ്പെടുന്നത്.
ചൈനയുടെ ഇറക്കുമതി താല്*പര്യങ്ങളെ സുവര്*ണാവസരമായി കണ്ട് പഞ്ചാബ് പ്രവിശ്യയിലെ ഒകാരയില്* 3000 ഏക്കറിലായി പാകിസ്താൻ പുതിയ ഫാം നിര്*മിച്ചിട്ടുണ്ട്. അമേരിക്കന്* ഇനത്തിലുള്*പ്പെടെയുള്ള പ്രത്യേക ബ്രീഡുകളെ ഇവിടെ വളര്*ത്തിയെടുക്കുന്നുണ്ട്. ഇതിന് പുറമേ ചൈനയില്* നിന്നുള്*പ്പെടെയുള്ള വിദേശകമ്പനികള്*ം പാകിസ്താനില്* കഴുത ഫാം നടത്താനായി നിക്ഷേപം നടത്താനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്* മൂന്ന് ബില്ല്യണ്* ഡോളറിന്റെ നിക്ഷേപമാണ് ആദ്യഘട്ടത്തില്* പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്താനിലെ നഗരങ്ങളായ ദേര ഇസ്മയില്* ഖാന്*, മന്*സെരാ മേഖലകളില്* വിദേശ പങ്കാളിത്തത്തോടെ രണ്ട് ഫാമുകള്* നിര്*മിക്കുമെന്നും റിപ്പോര്*ട്ടുകളുണ്ട്. ആദ്യ മൂന്ന് വര്*ഷം കൊണ്ട് ഏകദേശം ഒരുലക്ഷത്തോളം കഴുതകളെ കയറ്റുമതി ചെയ്യാനാണ് പാകിസ്താന്* ലക്ഷ്യമിടുന്നത്.
നേരത്തെ നൈജറില്* നിന്നും ബുര്*കിനാ ഫാസോയില്* നിന്നുമായിരുന്നു കഴുതകളെ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്*, കഴുതകളുടെ കയറ്റുമതിക്ക് ഇരുരാജ്യങ്ങളും നിരോധനമേര്*പ്പെടുത്തിയതിന് പിന്നാലെയാണ് ചൈന പാകിസ്താനെ ആശ്രയിക്കുന്നത്. കഴുതകളെ കൂടാതെ പട്ടികളേയും ചൈന പാകിസ്താനില്* നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങുന്നുണ്ട്. ഈ കയറ്റുമതിയിലൂടെ ദശലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പാകിസ്താന്* പ്രതീക്ഷിക്കുന്നത്.
ചൈനയ്ക്ക് എന്തിനാണ് കഴുതകള്*?
ചൈനീസ് മരുന്ന് നിര്*മാണ മേഖലയ്ക്ക് ആവശ്യമായ ജലാറ്റിന്* ഉത്പാദിപ്പിക്കാനാണ് ചൈന പാകിസ്താനില്* നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യുന്നത്. കഴുതകളുടെ ചര്*മത്തില്* നിന്നാണ് ജലാറ്റിന്* വേര്*തിരിക്കുന്നത്. ഇത്തരത്തിൽ നിര്*മിക്കുന്ന ജലാറ്റിന് പ്രതിരോധശേഷി കൂടുതലാണെന്നും രക്തം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നുമാണ് ചൈന അവകാശപ്പെടുന്നത്.
എജിയാവോ എന്നറിയപ്പെടുന്ന ചൈനയിലെ പരമ്പരാഗത മരുന്ന് നിര്*മാണത്തിന് വേണ്ടി ലക്ഷക്കണക്കിന് കഴുതകളെയാണ് പ്രതിവര്*ഷം ചൈന കൊന്നൊടുക്കുന്നത്. കഴുതകളുടെ ചര്*മത്തിനടിയിലെ കൊളാജന്* വേര്*തിരിച്ചെടുത്ത് ഇതില്* നിന്നാണ് മരുന്ന് നിര്*മിക്കുന്നത്. മരുന്നിന് പുറമേ ഭക്ഷണത്തിന് വേണ്ടിയും സൗന്ദര്യവര്*ധക വസ്തുക്കള്* നിര്*മിക്കുന്നതിന് വേണ്ടിയും കൊളാജന്* കൊണ്ടുനിര്*മിക്കുന്ന ജെലാറ്റിന്* ഉപയോഗിക്കുന്നുണ്ട്. രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി വര്*ധിപ്പിക്കാനും സൗന്ദര്യം വര്*ധിപ്പിച്ച് പ്രായം കുറഞ്ഞുതോന്നിക്കാനുള്ള പരിഹാരമെന്ന നിലയ്ക്ക് ഈ മരുന്നിനുള്ള പ്രാദേശിക ഡിമാന്*ഡും കൂടുതലാണ്. (ചൈനയില്* പ്രായമേറിയവരുടെ എണ്ണം കൂടുതലാണെന്ന ജനസംഖ്യാ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.) ആവശ്യമനുസരിച്ച് ഉത്പാദനം നടത്താന്* മാത്രമുള്ള കഴുതകള്* ചൈനയില്* ലഭ്യമല്ല. അതിനാലാണ് ഇറക്കുമതിയെ ആശ്രയിക്കുന്നത്. അതിനായി ചൈന എക്കാലത്തേയും സുഹൃത്തായ പാകിസ്താനെ തന്നെ ആശ്രയിക്കുകയും ചെയ്തു.

മാംസം, തോല്*, പാല്* എന്നിവയുള്*പ്പെടെ കഴുതകളുടെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങള്*ക്കും ചൈനീസ് വിപണിയില്* ആവശ്യക്കാരുണ്ടെന്നും സാമ്പത്തിക മൂല്യമുണ്ടെന്നുമാണ് റിപ്പോര്*ട്ടുകളും വ്യക്തമാക്കുന്നത്. ചൈനീസ് സ്ട്രീറ്റ് ഫുഡ് മാര്*ക്കറ്റില്* മാംസത്തിന് വന്* ഡിമാന്*ഡാണുള്ളത്. കഴുതകളുടെ മാംസം ഇവിടേക്കും എത്തിപ്പെടുന്നുണ്ട്.
ചൈനയില്* ഒരുകാലത്ത് ഒരു കോടിയിലധികം കഴുതകളുണ്ടായിരുന്നുവെന്നാണ് റിപ്പോര്*ട്ടുകൾ സൂചിപ്പിക്കുന്നത്. വാര്*ത്താ ഏജന്*സിയായ റോയിട്ടേഴ്*സ് പുറത്തുവിട്ട കണക്കുകള്* പ്രകാരം 1992-93 കാലത്ത് 1.1 കോടി കഴുതകളുള്ള ചൈനയില്* 2024ല്* വെറും 20 ലക്ഷം മാത്രമാണുള്ളത്.

ഇജിയാവോ; കൊല്ലപ്പെടുന്നത് ലക്ഷക്കണക്കിന് കഴുതകള്*
ചൈനയിലെ ഒട്ടുമിക്ക ഫുഡ് ഡെലിവറി ആപ്പുകളിലും ആളുകള്* ഏറ്റവും കൂടുതല്* തിരഞ്ഞിരിക്കുന്ന ഒരു വസ്തു ഇജിയാവോ ആണ്. ഒരുകാലത്ത് ചക്രവര്*ത്തിയുടെ കൊട്ടാരത്തിലെ ഒരു ആഡംബരവസ്തുവായിരുന്നു ഇജിയാവോ. രക്തം ശുദ്ധീകരിക്കാനും പ്രതിരോധശേഷി വര്*ധിപ്പിക്കാനും പ്രായമാവുന്നതിനെ മന്ദഗതിയിലാക്കാനും തുടങ്ങി സര്*വ വ്യാധികളുടേയും പ്രതിവിധി ആയിട്ടായിരുന്നു ഇജിയാവോയെ കണക്കാക്കിയിരുന്നത്. ഇന്ന് കൊട്ടാരങ്ങളില്* നിന്ന് പൊതുമധ്യത്തിലേക്കെത്തിയിരിക്കുന്നു. ആളും തരവുമെന്ന വേര്*തിരിവില്ലാതെ എല്ലാവരും സവിശേഷപ്പെട്ട ഈ ഇജിയാവോ വാങ്ങി വ്യാപകമായി ഉപയോഗിക്കാനാരംഭിച്ചു. ടോണിക്കിന്റെ രൂപത്തിലുള്ള ഇജിയാവോ മറ്റേതെങ്കിലും ഭക്ഷണത്തിന്റേയോ ലഘുപലഹാരങ്ങളുടെ കൂടേയോ ആണ് ചൈനക്കാര്* ഉപയോഗിക്കുന്നത്. ഇജിയാവോയുടെ സവിശേഷ ഗുണങ്ങള്* ഇതിന്റെ ഡിമാന്*ഡും വര്*ധിപ്പിച്ചു.
രാജ്യത്തിന്റെ സമ്പത്തും ജനങ്ങളുടെ ജീവിതനിലവാരവും ഉയരുന്നതിനൊപ്പം ഇജിയാവോയുടെ ഉപഭോഗവും വര്*ധിച്ചു. തൊണ്ണൂറുകളില്* തന്നെ രാജ്യത്ത് രണ്ട് ലക്ഷം കഴുതകളെ കൊലപ്പെടുത്തിയിരുന്നുവെന്നാണ് ചൈനീസ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്തത്. ഇന്ന് അത് പ്രതിവര്*ഷം 40 ലക്ഷം മുതല്* 60 ലക്ഷം വരെയാണ്. ലോകത്തെ ആകെ കഴുതകളുടെ ആകെ എണ്ണത്തിന്റെ പത്ത് ശതമാനത്തോളം വരുമിത്. ഇജിയാവോയ്ക്ക് ആവശ്യമേറിയത് ചൈനയുടെ കഴുതകളുടെ എണ്ണത്തെ ദശാബ്ദങ്ങള്*ക്ക് മുന്*പുതന്നെ ബാധിക്കാനുമാരംഭിച്ചു.
ഇജിയാവോയ്ക്ക് ആവശ്യക്കാർ ഏറിയപ്പോഴാണ് പ്രശ്*നവും രൂക്ഷമായത്. കഴുതകളുടെ ചര്*മത്തില്* നിന്നാണ് ഇജിയാവോ ഉത്പാദിപ്പിക്കുന്നത്. ഒരിക്കല്* കഴുതകളുടെ എണ്ണത്തില്* ലോകത്ത് മുന്*പന്തിയിലുള്ള രാജ്യമായിരുന്നു ചൈനയെങ്കിലും ഇന്ന് ചൈനയുടെ ആവശ്യം നിറവേറ്റാന്* ശേഷിയുള്ളത്രയും കഴുതകള്* രാജ്യത്ത് ഇല്ല. അങ്ങനെയാണ് ആഫ്രിക്കന്* രാജ്യങ്ങളിലേക്ക് കഴുതകളെ തേടി ചൈന എത്തുന്നത്. കഴുതകളെ കൃഷി ആവശ്യങ്ങള്*ക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന നൈജീരിയ, ബോട്*സ്വാന, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്* നിന്ന് കഴുതകളെ ചൈനയിലേക്ക് കയറ്റി അയക്കാനാരംഭിച്ചു. നിലമുഴുതു മറിക്കാനും ചരക്കുനീക്കത്തിനുമെല്ലാം ഉപയോഗിച്ചിരുന്നിടത്ത് നിന്ന് ചര്*മം വേര്*തിരിക്കാനായി കഴുതുകളെ വ്യാപകമായി കൊന്നൊടുക്കാനും കയറ്റുമതി ചെയ്യാനും ആരംഭിച്ചു. കഴുതകളുടെ എണ്ണത്തിലുണ്ടായ വലിയ ഇടിവ് ആഫ്രിക്കയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കിയെന്ന് മാത്രമല്ല കഴുതകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനും ഇടയാക്കി. കഴുത കശാപ്പ് ഈ നിലയ്ക്ക് തുടരുകയാണെങ്കില്* രണ്ട് ദശാബ്ദങ്ങള്* കൊണ്ട് ആഫ്രിക്കയിലെ കഴുതകൾ പൂര്*ണമായും ഇല്ലാതായിപ്പോവുമെന്ന് എം.ഡി.പി.ഐ പുറത്തുവിട്ട സര്*വേയില്* ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്*ന്ന് 2024 തുടക്കത്തില്* ചേര്*ന്ന 55 അംഗ ആഫ്രിക്കന്* യൂണിയന്* ഉച്ചകോടിയില്* തോലിനായി കഴുതകളെ കശാപ്പ് ചെയ്യുന്നതിന് നിരോധനമേര്*പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്*കി. എന്നാല്* ഇതുവരെ നിരോധനം പ്രാബല്യത്തില്* വന്നിട്ടില്ല. നിരോധനം നടപ്പിലാക്കാന്* സാധിച്ചാല്* ചൈനയുടെ ഇജിയാവോ വ്യവസായത്തെ ദുര്*ബലപ്പെടുത്തുന്നതാവും ആ തീരുമാനം.
എന്നാല്* ഈ പ്രശ്*നം പരിഹരിക്കാന്* ചൈനീസ് സര്*ക്കാര്* ഒന്നും ചെയ്തില്ല. തങ്ങളുടെ ഭീമന്* വ്യവസായങ്ങളിലൊന്നിനെ ബാധിക്കുമെന്നറിഞ്ഞിട്ടും ചൈന സ്വീകരിച്ച നിഷ്*ക്രിയത്വം അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്* മറ്റൊരു ഭാഗത്ത് ആഫ്രിക്കന്* രാജ്യങ്ങളില്* കൂടുതല്* സാമ്പത്തികവും രാഷ്ട്രീയവുമായ നിക്ഷേപം നടത്താന്* ചൈന ആരംഭിക്കുകയും ചെയ്തിരുന്നു. കഴുതകള്*ക്ക് നിരോധനമേര്*പ്പെടുത്താനുള്ള തീരുമാനത്തെ മയപ്പെടുത്താനാണ് ചൈനയുടെ ശ്രമങ്ങളെന്നും ഇതിന് വ്യാഖ്യാനങ്ങളുണ്ടായി.

സര്*വേയിലെ മറ്റ് കണ്ടെത്തലുകള്*
ജൂണ്* 11നാണ് പാകിസ്താന്റെ സാമ്പത്തിക സര്*വേ റിപ്പോര്*ട്ട് പുറത്തുവന്നത്. രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക സ്ഥിതി കൈവരിക്കാന്* സാധിച്ചില്ലെന്നാണ് റിപ്പോര്*ട്ടിന്റെ ചുരുക്കം. തൊഴിലില്ലായ്മാ നിരക്ക് വര്*ധിച്ചുവെന്നും റിപ്പോര്*ട്ട് സൂചിപ്പിക്കുന്നുണ്ട്. 45 ലക്ഷം പേരാണ് രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നത്. 15-24 വയസ്സ് പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 11 ശതമാനമാണ്. സ്ത്രീകളാണ് ഇതില്* ഭൂരിഭാഗവും.
മൊത്ത ആഭ്യന്തര ഉത്പാദനത്തില്* തൊട്ടുമുന്*പുള്ള വര്*ഷത്തേക്കാള്* നേരിയ തോതില്* വര്*ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്* രാജ്യം ലക്ഷ്യം വെച്ച നിരക്ക് കൈവരിക്കാന്* കഴിഞ്ഞിട്ടില്ല. 3.5 ശതമാനം വളര്*ച്ചയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 2.38 ശതമാനം വളര്*ച്ച മാത്രമാണ് കൈവിരിക്കാന്* സാധിച്ചത്. കൃഷിയാണ് സാമ്പത്തിക വളര്*ച്ചയുടെ പ്രധാന പ്രേരകം. മുന്*പുള്ള വര്*ഷത്തേക്കാള്* 6.25 ശതമാനം വളര്*ച്ച കാര്*ഷിക മേഖലയ്ക്കുണ്ടായിട്ടുണ്ട്. വ്യാവസായികോത്പാദന മേഖലയും സര്*വീസ് മേഖലയും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സര്*വേ പറയുന്നു.
2022ലെ രാഷ്ട്രീയ അസ്ഥിരതകളെ തുടര്*ന്ന് സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞ രാജ്യമാണ് പാകിസ്താന്*. കാര്*ഷിക-വ്യാവസായികോത്പാദനം കുറഞ്ഞതോടെ രാജ്യം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങി. ഭക്ഷണത്തിനും ഊര്*ജത്തിനും വില വര്*ധിച്ചു. യുക്രൈന്*-റഷ്യന്* യുദ്ധം ഇന്ധന വിലവർധനവിന് കാരണമായി. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്*ക്കാരും പരസ്യമായി പ്രഖ്യാപിച്ചു. പഞ്ഞകാലത്തില്* നിന്ന് കരകയറാനുള്ള പരിഹാരമായാണ് പാകിസ്താന്* കഴുത ബിസിനസ്സിനെ കാണുന്നത്. ഗ്രാമീണരുടെ അവസാന പ്രതീക്ഷയാണ് കഴുതകളും മറ്റ് കന്നുകാലികളും. പാക് ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് പുറത്തുവിട്ട സര്*വേ പ്രകാരം കാര്*ഷികമേഖലയ്ക്ക് 15 ശതമാനവും മൊത്തെ ആഭ്യന്തര ഉത്പാദനത്തിലേക്ക് 61 ശതമാനവുമാണ് കന്നുകാലികളുടെ സംഭാവന. വര്*ഷം തോറും ഇത് വര്*ധിക്കുന്നുമുണ്ട്. 5804 ബില്ല്യണ്* ആണ് ഇവയുടെ മൂല്യം.
-
06-19-2024, 01:51 PM
#1383
-
06-20-2024, 06:31 PM
#1384
കാട്ടിലെ കിഴങ്ങുകളുടെ കാവൽക്കാർ, നിശബ്ദ വിപ്ലവങ്ങളായി നങ്ക അങ്ങാടിയും നൂറാങ്കും
ഈ പാലം കടന്നാല്* മറ്റൊരു ലോകമാണ്. ആദ്യ കാഴ്ചയില്* തന്നെ പുല്ലുമേഞ്ഞ നങ്ക അങ്ങാടി വേറിട്ട കാഴ്ചകളുമായി വരവേല്*ക്കും.
.jpg?$p=79c0b37&f=16x10&w=852&q=0.8)
കാലത്തിന് കൈമോശം വരുന്നതിനെ കാത്തുവെക്കുകയാണ് നൂറാങ്ക് എന്ന കാട്ടുകിഴങ്ങുകളുടെ സംരക്ഷകരായ വയനാട്ടിലെ വനഗ്രാമം. തിരുനെല്ലിയിലെ നൂറാങ്കിനെ തേടി 2023-24 മികച്ച പൈതൃക കൃഷി പുരസ്കാരവും, വിത്ത് വിള സംരക്ഷണനത്തിനുള്ള കാര്*ഷിക പുരസ്*കാരവുമെത്തിയിരുന്നു.. ഇരുമ്പുപാലം കോളനിയിലെ നങ്ക അങ്ങാടിയോട് ചേര്*ന്നാണ് നൂറാങ്കുമുള്ളത്. ഗോത്രവര്*ഗ്ഗ സ്ത്രീകളുടെ ജീവിത വരുമാനത്തിന് കൂടി വഴിതെളിക്കുന്ന കുടുംബശ്രീ മേല്*നോട്ടത്തിലുള്ള കൂട്ടായ്മയാണിത്.
കാടിന്റെ തണലില്* മണ്ണിലേക്ക് കാലങ്ങള്*ക്ക് മുമ്പേ ആഴ്ന്നിറങ്ങിയ കിഴങ്ങുവര്*ഗ്ഗങ്ങളെയാണ് നൂറാങ്ക് പരിചയപ്പെടുത്തുന്നത്. അടിയ കാട്ടുനായ്ക്ക തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ സ്വാശ്രയ കൂട്ടായ്മയാണ് നൂറാങ്ക് എന്ന കാട്ടുകിഴങ്ങുകളുടെ സംഭരണി ഒരുക്കിയിരിക്കുന്നത്. നാരക്കിഴങ്ങ്, നൂറ, കാട്ടുചേന, തൂണ്* കാച്ചില്* തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരം ഇവിടെയുണ്ട്. പുതുമഴ ലഭിച്ചതോടെ മണ്ണൊരുക്കി കിഴങ്ങുകളെല്ലാം നട്ടു. ഒരു കാലത്തുണ്ടായിരുന്ന കാടിന്റെയും നാടിന്റെയും ഭക്ഷ്യ വൈവിധ്യങ്ങളെയാണ് നൂറാങ്ക് പുതിയ തലമുറകള്*ക്കായി പരിചയപ്പെടുത്തുന്നത്. അന്യമാകുന്ന ഈ കിഴങ്ങുവര്*ഗ്ഗങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് നൂറാങ്കിലൂടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.
ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്* കിഴങ്ങുകള്*ക്ക് ഒരു കാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്*ഗങ്ങള്* നൂറാങ്ക് സംരക്ഷിച്ചു വരുന്നുണ്ട്. കാച്ചില്*, കൂര്*ക്ക, ചേമ്പ്, മഞ്ഞള്*, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളാണ് നൂറാങ്കിലുള്ളത്. സുഗന്ധ കാച്ചില്*, പായസ കാച്ചില്*, കരിന്താള്*, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ , കാച്ചില്*, ആറാട്ടുപുഴ കണ്ണന്* ചേമ്പ്, തൂള്* കാച്ചില്* അങ്ങനെ വൈവിധ്യമാര്*ന്ന കിഴങ്ങു ശേഖരങ്ങള്* നുറാംങ്കിന്റെ പ്രത്യേകതയാണ്. ഈ വര്*ഷം മുന്നൂറോളം കിഴങ്ങുകള്* സംരക്ഷിക്കുക എന്നുള്ളതാണ് നൂറാങ്ക് ലക്ഷ്യമിടുന്നത്. വളര്*ന്നുവരുന്ന തലമുറകള്*ക്ക് കിഴങ്ങ് വര്*ഗ്ഗങ്ങള്* പരിചയപ്പെടുത്തി അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നതും നാടന്* കിഴങ്ങ് വര്*ഗ്ഗ പഠന പരിരക്ഷണ കേന്ദ്രമായി വളരുകയെന്നതും നുറാംങ്കിന്റെ സ്വപ്നമാണ്. ഇതിനിടയിലാണ് സംസ്ഥാന കാര്*ഷിക പുരസ്*കാരവും കാടിനുളളിലെ നൂറാങ്കിനെ തേടിയെത്തുന്നത്.
നങ്ക അങ്ങാടികള്*
ഗോത്ര സമുദായങ്ങള്*ക്ക് എങ്ങിനെ സംരംഭകരായി വളരാം എന്നതിന് മാതൃകയാണ് തിരുനെല്ലിയിലെ നങ്ക അങ്ങാടികള്*. കാടിനുള്ളിലെ ചെറിയ ചെറിയ പീടികകളുമായി ഗോത്രവനിതകള്* ജീവിതം മെനയുന്നു. കുടുംബശ്രീയുമായി കൈകോര്*ത്താണ് സംരംഭം വളരുന്നത്.
തിരുനെല്ലി കാടിനുള്ളിലെ നിശബ്ദ വിപ്ലവങ്ങളാണ് നങ്ക അങ്ങാടിയും നൂറാങ്കും. ഗോത്ര വനിതകള്*ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്*കിയ ഈ സംരംഭങ്ങള്* വയാനടന്* ഗോത്രഗ്രാമങ്ങളെ വഴികാട്ടുന്നു. ഗ്രാമങ്ങളുടെ വിലാസമായി മാറുകയാണ് വയനാട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്* തുടങ്ങിയ നങ്ക അങ്ങാടികള്*.
കാട്ടിക്കുളത്ത് നിന്നും കാടിനുള്ളിലൂടെ തിരുനെല്ലിയിലേക്കുള്ള തെറ്റ് റോഡ് എത്തുന്നതിന് മുമ്പാണ് ഇരുമ്പുപാലം കോളനി. കോളനിക്ക് മുന്നില്* വലിയ കിടങ്ങുണ്ട്. കിടങ്ങിന് കുറുകെ മുള കൊണ്ട് നിര്*മ്മിച്ച ഒരു പാലം കാണാം. ഈ പാലം കടന്നാല്* മറ്റൊരു ലോകമാണ്. ആദ്യ കാഴ്ചയില്* തന്നെ പുല്ലുമേഞ്ഞ നങ്ക അങ്ങാടി വേറിട്ട കാഴ്ചകളുമായി വരവേല്*ക്കും.
മുളകൊണ്ട് വേര്*തിരിച്ച ചുമരുകളും ഇരിപ്പിടങ്ങളുമെല്ലാമായി കാടിന്റെ പീടിക. ചായയും പലചരക്ക് സാധാനങ്ങളുമായി സ്ത്രീകള്* നടത്തുന്ന കാടിന്റെ സ്വന്തം പീടിക. കാടിറമ്പങ്ങളിലെ ഈ സംരംഭങ്ങള്*ക്ക് പിന്നിലും കഥകളുണ്ട്. ഉപ്പ് തൊട്ട് കര്*പ്പൂരെ വരെ വാങ്ങണമെങ്കില്* പത്തും ഇരുപതും കിലോമീറ്റര്* കാടിറങ്ങേണ്ടി പോകേണ്ടതായിരുന്നു പഴയ കാലം.
ഈ കാടിനുള്ളില്* വന്ന് കട നടത്താനൊന്നും ആരും വരില്ല. ആദിവാസികള്* മാത്രമുണ്ടായിരുന്ന ഈ ഗ്രാമങ്ങളില്* ഇന്ന് എല്ലാ സാധനങ്ങളും കിട്ടും. കാടിനുള്ള ഇവര്* തന്നെ ഇവര്*ക്കായി പലചരക്ക് കടയും ചായക്കടയും നടത്തുന്നു. ഇതില്* നിന്നും കിട്ടുന്ന വരുമാനവും ഇവര്*ക്ക് തന്നെ എടുക്കാം. ഇങ്ങനെയാണ് നങ്ക അങ്ങാടി തിരുനെല്ലി കാടിനുള്ളിലെ അങ്ങാടികളായി മാറിയത്. ഒന്നും രണ്ടുമല്ല ഇരുപത്തിമൂന്നോളം നങ്ക അങ്ങാടികള്* ഇന്ന് തിരുനെല്ലി കാടിനുള്ളില്* വേറിട്ടൊരു ജീവിതഗാഥകള്* പറയുന്നു. പ്രകൃതി സൗഹൃദ അങ്ങാടികള്* ഇന്ന് തിരുനെല്ലിയിലെത്തുന്നവര്*ക്കും കൗതുകമാണ്. നങ്ക അങ്ങാടികളുടെ ഇറയത്ത് അങ്ങിനെ തിരുനെല്ലിയും വേറിട്ട കഥകള്* പറയുന്നു.

വിളവെടുത്ത കിഴങ്ങുമായി കർഷകർ
കോവിഡ് കാലത്തെ ആശയം
നാടെങ്ങും കോവിഡ് മഹാമാരിയില്* പകച്ചു നിന്നപ്പോള്* തിരുനെല്ലിയും പുറം ലേകത്ത് നിന്നും ഏറെക്കാലം ഒറ്റപ്പെട്ടുപ്പോയി. ഏറെയും ആദിവാസി കുടുംബങ്ങള്* മാത്രമുള്ള ഇടങ്ങളില്* നിത്യോപയോഗ സാധനങ്ങളില്ലാത്താ സാഹചര്യം. ഈ കടമ്പകളെ മറികടക്കാനുള്ള പോംവഴിയില്* നിന്നാണ് നങ്ക അങ്ങാടി എന്ന ഗോത്ര ഗ്രാമങ്ങളുടെ സ്വന്തം പീടികകളുടെ തുടക്കം. കോവിഡ് കാലത്ത് ഈ ഗ്രാമങ്ങളില്* അരിമുതലുള്ള നിത്യോപയോഗ സാധനങ്ങള്* എത്തിക്കാന്* കുടുംബശ്രീ കൈകോര്*ത്തു.
ഇങ്ങനെയാണ് കുടുംബശ്രീ മിഷനും തിരുനെല്ലി ഗ്രാമ പഞ്ചായത്തും ചേര്*ന്ന് നങ്ക അങ്ങാടിക്ക് തുടക്കമിടുന്നത്. നങ്ക അങ്ങാടി എന്നാല്* കാട്ടുനായ്ക്ക ഭാഷയില്* ഞങ്ങളുടെ അങ്ങാടി എന്നാണ് അര്*ത്ഥം. നങ്ക അങ്ങാടി അങ്ങിനെ തിരുനെല്ലിയുടെ സ്വന്തം അങ്ങാടികളായി മാറി. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എല്ലാ ഊരുകളിലും നങ്ക അങ്ങാടി ഇതോടെ യാഥാര്*ത്ഥ്യമായി. ആദ്യ ഘട്ടത്തില്* കുടംബശ്രീയുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങള്* ഈ കടകളിലെത്തിച്ച് വിതരണം ചെയ്യാന്* തുടങ്ങി. പതിയെ പതിയെ കോവിഡ് മഹാമാരിയും വിട്ടു തുടങ്ങിയതോടെ ഊരു നിവാസികളില്* ഒരാള്*ക്ക് കടയുടെ ചുമതല നല്*കി. അങ്ങനെ അത് അവരുടെ അങ്ങാടിയായ് ''നങ്ക അങ്ങാടി''മാറുകയായിരുന്നു.
നങ്ക അങ്ങാടികള്* തുടങ്ങാന്* കുടുംബശ്രീ ഗോത്ര വനിതകള്*ക്ക് മുപ്പതിനായിരം രൂപ വരെ വായ്പ അനുവദിച്ചു. ആഴ്ച്ചയില്* 500 രൂപ വീതം കടയുടമകള്* തിരിച്ചടക്കണം. കടയില്* നിന്നുമുള്ള വരുമാനം ഇവര്*ക്ക് തന്നെയെടുക്കാം. പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ സ്ത്രീകളാണ് ഇന്ന് നങ്ക അങ്ങാടികളുടെ ഉടമകള്*. ഇവര്* ഇതിലൂടെ പുതിയ ജീവിതം കണ്ടെത്തുന്നു.
അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ഗോത്ര സ്ത്രീകള്* പോലും ഉന്മേഷത്തോടെ കടകള്* നടത്തുന്നതും വനഗ്രമാങ്ങളുടെ കാഴ്ചകളായി മാറി. നങ്ക അങ്ങാടികള്* കാടിന്റെ മാത്രമല്ല നാടിന്റെയും അങ്ങാടികളായി എളുപ്പം മാറി. തിരുനെല്ലിയിലെത്തുന്ന തീര്*ത്ഥാടകരും വിനോദ സഞ്ചാരികളുമെല്ലാം നങ്ക അങ്ങാടിയുടെ ഇറയത്ത് അതിഥികളായി എത്തുന്നു. നാടന്* ഭക്ഷണങ്ങള്* കൂടി വിളമ്പുന്ന രീതിയിലേക്ക് നങ്ക അങ്ങാടികള്* മാറി വരുന്നതോടെ കാടിറമ്പങ്ങളിലെ ഈ അങ്ങാടിയുടെ പെരുമകളും ചുരമിറങ്ങുകയാണ്. ഇവിടെ ഒതുങ്ങുന്നില്ല നങ്ക അങ്ങാടികള്*. തിരുനെല്ലിയുടെ കാടുകളിറങ്ങി ജില്ലയിലെ അറുപതോളം ഗോത്രഗ്രാമങ്ങളിലേക്കും നങ്ക അങ്ങാടി കൈകള്* നീട്ടി.
ഊരു നിവാസികള്*ക്ക് മിതമായ നിരക്കില്* നിത്യോപയോഗ സാധനങ്ങള്* ലഭ്യമാക്കുന്നതിലൂടെ നങ്ക അങ്ങാടികളുടെ ലക്ഷ്യം തൊട്ടു. നങ്ക അങ്ങാടികളുടെ കണ്*സോര്*ഷ്യം രൂപീകരിച്ച് പൊതുമാര്*ക്കറ്റില്* നിന്നും മിതമായ നിരക്കില്* സാധനങ്ങള്* ലഭ്യമാക്കി ഈ കടകളിലൂടെ ഊരു നിവാസികള്*ക്ക് വിതരണം ചെയ്യുകയെന്നതാണ് കുടുംബശ്രീയും ലക്ഷ്യമിടുന്നത്.
-
06-21-2024, 11:44 AM
#1385
വവ്വാലുകളുടെ 'തടവില്*' ഒരു കുടുംബം; കാരണം ആവാസകേന്ദ്രങ്ങള്* നശിപ്പിച്ചതോ?
നിപ പേടിയില്* വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്* കൂട്ടത്തോടെ നശിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ട്. ആവാസസ്ഥലത്തെ മരങ്ങള്* വെട്ടിക്കളയുകയോ അവിടെനിന്ന് തുരത്തുകയോ ചെയ്തതുകൊണ്ടാകും വവ്വാലുകള്* കൂട്ടത്തോടെ പുതിയ സ്ഥലത്ത് എത്തിയത്.

1, ദേശമംഗലത്ത് മരത്തിൽ ചേക്കേറിയ വവ്വാലുകൾ. ഒരു കൊമ്പിൽനിന്നുള്ള ദൃശ്യം. ഇതുപോലെ വൻമരങ്ങളിലും റബ്ബർമരങ്ങളിലും നിറയെ വവ്വാലുകൾ നിറഞ്ഞ നിലയിലാണ്. 2, ജാനകിയും നാരായണൻകുട്ടിയും.
രണ്ടുമാസം മുന്*പ് വരെ കൃഷി ചെയ്ത് സ്വസ്ഥമായി കഴിയുകയായിരുന്ന ഈ കുടുംബം, ഇപ്പോള്* വവ്വാലുകളുടെ 'തടവിലാണ്'. തൃശ്ശൂര്* ചെറുതുരുത്തി ദേശമംഗലം പള്ളം ആനങ്ങാട്ടുവളപ്പില്* ജാനകി (70)യുടേയും ഭര്*ത്താവ് നാരായണന്*കുട്ടിയുടേയും ഒന്നരയേക്കര്* പുരയിടത്തിലേക്ക് കുറച്ച് വവ്വാലുകളെത്തി. പതിയെപ്പതിയെ എണ്ണം കൂടി.
ദേശമംഗലം ഗ്രാമപ്പഞ്ചായത്തില്* എട്ടാംവാര്*ഡിലെ ഈ പറമ്പില്* എപ്പോഴും ഇവയുടെ ഒച്ചയാണ്. വീടിനു മുന്നിലെ പൂവം എന്ന മരത്തിലാണ് ആദ്യമായി വവ്വാലുകള്* ചേക്കേറിയത്. ഇപ്പോള്* ഈ മരം നിറഞ്ഞ് റബ്ബര്* മരങ്ങളിലും മറ്റും വവ്വാലുകളായി.
'വവ്വാലുകളെ പേടിച്ച് പറമ്പില്* പണിയെടുക്കാന്* ആളു വരാതെയായി. തൊഴിലുറപ്പ് തൊഴിലാളികള്* ഒരു ദിവസം പണിക്കെത്തി. പിന്നീട് അവരും നിര്*ത്തി. പറമ്പിലെ റബ്ബറില്*നിന്നും മറ്റുമുള്ള വരുമാനമാണ് ജീവിതമാര്*ഗം. അതുപോലും മുടങ്ങുന്ന സ്ഥിതിയാണ് - ജാനകിയുടെ ഭര്*ത്താവ് നാരായണന്*കുട്ടി പറയുന്നു.
ദേശമംഗലം പഞ്ചായത്തിലും വനംവകുപ്പിലും പരാതി നല്*കി. അവര്* വന്നു പരിശോധന നടത്തിയെങ്കിലും പരിഹാരമൊന്നും നിര്*ദേശിക്കാനായില്ല. വവ്വാലുകളുടെ കാഷ്ഠം നിറഞ്ഞു പ്രദേശത്താകെ ദുര്*ഗന്ധമാണ്. കൂടാതെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു. നിപ പോലുള്ള പകര്*ച്ചവ്യാധികള്* വവ്വാലുകളില്*നിന്ന് പകരുമെന്നതിനാല്* പ്രദേശത്തെ 15 കുടുംബങ്ങള്* ഭീതിയിലാണ്.
മരങ്ങള്* വെട്ടിമാറ്റുകയെന്നത് പ്രായോഗികവുമല്ല. അതുകൊണ്ടുതന്നെ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജാനകിയും നാരായണന്*കുട്ടിയും.
വനഗവേഷണ കേന്ദ്രം ഗവേഷക വിദ്യാര്*ഥികള്* സന്ദര്*ശിക്കും - ഡോ. പേരോത്ത് ബാലകൃഷ്ണന്*
പള്ളത്ത് വവ്വാലുകള്* കൂട്ടത്തോടെ എത്തിയ വീട്ടുപറമ്പ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഗവേഷക വിദ്യാര്*ഥികള്* സന്ദര്*ശിക്കും. ആവാസസ്ഥലത്തെ മരങ്ങള്* വെട്ടിക്കളയുകയോ അവിടെനിന്ന് തുരത്തുകയോ ചെയ്തതുകൊണ്ടാകും വവ്വാലുകള്* കൂട്ടത്തോടെ പുതിയ സ്ഥലത്ത് എത്തിയത്. പെട്ടെന്ന് പരിഹാരം നിര്*ദേശിക്കാനാവില്ല. നിപ പേടിയില്* വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്* കൂട്ടത്തോടെ നശിപ്പിക്കുന്നത് വ്യാപകമാകുന്നുണ്ട് - ഡോ. പേരോത്ത് ബാലകൃഷ്ണന്*, വകുപ്പ് മേധാവി, വൈല്*ഡ് ലൈഫ് ബയോളജി, കെ.എഫ്.ആര്*.ഐ.
-
06-21-2024, 11:46 AM
#1386
ഇത്രയധികം ഗുണങ്ങളുണ്ട് കറിവേപ്പിലയ്ക്ക് ; അറിഞ്ഞിരിക്കാം
.jpg?$p=090e0a3&f=16x10&w=852&q=0.8)
കറിവേപ്പിലയെ വെറും നിസാരക്കാര്യമായി കളയാന്* വരട്ടെ. നിരവധി പോഷകഗുണങ്ങള്* അടങ്ങിയ ഒന്നാണിത്. കറികള്*ക്ക് രുചി പകരുക മാത്രമല്ല ഇത് ചെയ്യുന്നതെന്ന് സാരം.
ആന്റിഓക്*സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ് ഈ കുഞ്ഞന്* ഇലകള്*.
ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിക്കുന്നതിമാല്* കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കാന്* സഹായിക്കുന്നു. ഇതില്* അടങ്ങിയ വിറ്റാമിന്* ബിയും മുടിയുടെ വളര്*ച്ച മെച്ചപ്പെടുത്തുകയും അകാല നരയെ തടയുകയും ചെയ്യുന്നും.
എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാല്*സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഇതില്* അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ ഈര്*പ്പം വര്*ധിപ്പിക്കാനും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഇതിലുള്ള ഉയര്*ന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും മുടി കൊഴിച്ചില്* തടയുന്നതിന് സഹായിക്കുന്നു.
കറിവേപ്പിലയിലുള്ള വിറ്റാമിന്* എ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പതിവായി കറിവേപ്പില കഴിക്കുന്നത് തിമിരം പോലുള്ള അവസ്ഥകളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇതിലെ വിറ്റാമിന്* ഇ ചര്*മത്തെ പോഷിപ്പിക്കാനും അതിന്റെ ഘടന മെച്ചപ്പെടുത്താനും പ്രയോജനപ്പെടും.
ചീത്ത കൊളസ്*ട്രോള്* രൂപപ്പെടുന്നത് തടയാനും നല്ല കൊളസ്*ട്രോളിന്റെ അളവ് വര്*ധിപ്പിക്കുന്നതിനും കറിവേപ്പില ഗുണം ചെയ്യും.മെറ്റബോളിസം കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.
-
06-21-2024, 03:13 PM
#1387
ഏഷ്യന്* കിങ് കഴുകന്മാരുടെ സംരക്ഷണ കേന്ദ്രം ഉത്തര്*പ്രദേശില്*, ലോകത്ത് തന്നെ ആദ്യം
കാട്ടിലേക്ക് പറക്കുന്ന കഴുകന്മാര്*ക്ക് പരിചയക്കുറവ് ഉണ്ടാകാതിരിക്കാനായി, സംരക്ഷണ കേന്ദ്രത്തില്* അവയുടെ സ്വാഭാവിക പരിസ്ഥിതിക്ക് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്..

ഏഷ്യൻ കിങ് കഴുകൻ അഥവാ റെഡ് ഹെഡഡ് വൾച്ചർ |
റെഡ് ഹെഡഡ് വള്*ച്ചര്* (Sarcogyps calvus) എന്നറിയപ്പെടുന്ന ഏഷ്യന്* കിങ് കഴുകന്മാര്*ക്കായുള്ള സംരക്ഷണകേന്ദ്രവും പ്രജനനകേന്ദ്രവുമൊരുക്കി യുപി സര്*ക്കാര്*. ഏഷ്യന്* കിങ് കഴുകന്മാരുടെ സംരക്ഷണത്തിനായി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ സംരക്ഷണ കേന്ദ്രമാണിത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്* കിങ് കഴുകന്മാര്* 2007 മുതല്* ഇന്റര്*നാഷണല്* യൂണിയന്* ഫോര്* കണ്*സര്*വേഷന്* ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിലുള്ള പക്ഷിയാണ്.
ജടായു സംരക്ഷണ-പ്രജനന കേന്ദ്രം (ജടായു കണ്*സര്*വേഷന്* ആന്*ഡ് ബ്രീഡിങ് സെന്റര്*) എന്ന് പേര് നല്*കിയിട്ടുള്ള കഴുകന്* സംരക്ഷണ കേന്ദ്രം ഉത്തര്*പ്രദേശിലെ മഹാരാജ്ഗഞ്ജില്* ഔദ്യോഗിക ഉദ്ഘാടനത്തിനായി തയ്യാറായിക്കഴിഞ്ഞു. 24 മണിക്കൂറും കഴുകന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്* കേന്ദ്രത്തില്* പൂര്*ത്തിയായിട്ടുണ്ട്. കേന്ദ്രത്തിലെ ജീവനക്കാരില്* ഒരു സയന്റിഫിക് ഓഫീസറും ബയോളജിസ്റ്റും ഉണ്ട്.
'ഒരു ജീവിതകാലത്തില്* ഒരു ഇണയെ മാത്രമേ ഏഷ്യന്* കിങ് കഴുകന്മാര്* (Asian king vulture) സ്വീകരിക്കുകയുള്ളൂ. വര്*ഷത്തില്* ഒരു മുട്ട മാത്രമേ ഇടുകയുമുള്ളൂ. അതുകൊണ്ടുതന്നെ അവയെ നിരന്തരം നിരീക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ജോഡി ആണ്*-പെണ്* കഴുകന്മാരാണ് നിലവില്* സംരക്ഷണ കേന്ദ്രത്തിലുള്ളത്. കൂട്ടിലുള്ള മൂന്ന് പെണ്* കഴുകന്മാര്* കൂടി ഉടന്* ഇണയെ കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്,' സംരക്ഷണ കേന്ദ്രത്തിലെ സയന്റിഫിക് ഓഫീസര്* ദുര്*ഗേഷ് നന്ദന്* പറഞ്ഞു.
'കേന്ദ്രത്തില്* വളരുന്ന കഴുകന്മാരുടെ ആരോഗ്യം നല്ല രീതിയില്* സംരക്ഷിക്കുക എന്നതില്* ജീവനക്കാര്* അതീവ ശ്രദ്ധ പുലര്*ത്തുന്നുണ്ട്. ആഴ്ചയില്* രണ്ടുദിവസമാണ് സംരക്ഷണ കേന്ദ്രത്തിലെ കഴുകന്മാര്*ക്ക് ഭക്ഷണം നല്*കുന്നത്. ഓരോ കഴുകനും മൂന്നുകിലോ ഇറച്ചി വീതമാണ് ഒരു നേരത്തെ ഭക്ഷണമായി നല്*കുന്നത്. അവയ്ക്ക് ശരിയായ ഇണകളെ നല്*കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പെണ്*പക്ഷി മുട്ടയിട്ടുകഴിഞ്ഞാല്* ആണ്* പക്ഷികളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിലേക്കുതന്നെ തുറന്നുവിടുന്ന സംവിധാനമാണ് ഇപ്പോളുള്ളത്', നന്ദൻ കൂട്ടിച്ചേർത്തു
കാട്ടിലേക്ക് പറക്കുന്ന കഴുകന്മാര്*ക്ക് പരിചയക്കുറവ് ഉണ്ടാകാതിരിക്കാനായി, സംരക്ഷണ കേന്ദ്രത്തില്* അവയുടെ സ്വാഭാവിക പരിസ്ഥിതിക്ക് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കഴുകന്മാരെ പാര്*പ്പിച്ചിട്ടുള്ള ഇടത്തേക്ക് കടക്കാന്* ഒരു ജീവനക്കാരന് മാത്രമേ അനുവാദമുണ്ടാകൂ. ഇവിടെ കര്*ശനമായ സി.സി.ടി.വി. നിരീക്ഷണവുമുണ്ടാകും. 2020 ഡിസംബര്* 30-നാണ് ഇവിടേക്ക് ആദ്യമായി ഒരു ഏഷ്യന്* കിങ് കഴുകനെ കൊണ്ടുവന്നത്. പിന്നീട് ഒന്നിനെക്കൂടി കൊണ്ടുവന്നു. രണ്ട് ആണ്* കഴുകന്മാരെ കിട്ടിയതിനുപിന്നാലെ രണ്ട് പെണ്* കഴുകന്മാരെക്കൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്*.
ലോങ് ബില്*ഡ് കഴുകന്മാരും (Gyps indicus) വൈറ്റ് ബാക്ക്ഡ് കഴുകന്മാരും (Gyps africanus) ആണ് രാജ്യത്തെ മറ്റ് കഴുകന്* സംരക്ഷണ-പ്രജനനകേന്ദ്രങ്ങളിലുള്ളത്. വളരെ വിരളമായി മാത്രമേ ഉത്തര്*പ്രദേശില്* ഏഷ്യന്* കിങ് കഴുകന്മാരെ കാണാറുള്ളൂ. 2023-ല്* ചിത്രകൂടില്* ഇവയെ കണ്ടെത്തിയിരുന്നു. സ്വാഭാവിക ആവാസവ്യവസ്ഥകള്* നശിച്ചതും കന്നുകാലികളിലെ വെറ്റിനറി മരുന്നുകളുടെ ഉപയോഗവുമാണ് കഴുകന്മാരുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കന്നുകാലികള്*ക്ക് വേദനസംഹാരിയായി നല്*കുന്ന ഡൈക്ലോഫെനാക് (Diclofenac) അവയെ ആഹാരമാക്കുന്ന കഴുകന്മാരിലേക്കും എത്തിയെന്ന പഠനങ്ങള്* മുൻപ് പുറത്തു വന്നിരുന്നു
-
06-24-2024, 10:20 AM
#1388
-
06-25-2024, 10:29 AM
#1389
ഇതായെത്തി, വെജിറ്റേറിയൻ ഇറച്ചി; വിപണനം തുടങ്ങി
.jpg?$p=1990e2a&f=16x10&w=852&q=0.8)
ഗ്രീൻ മീറ്റ്, ഇൻസൈറ്റിൽ ധീരജ് മോഹനും പി.ജി. ഉണ്ണികൃഷ്ണനും
കൊച്ചി: ഒടുവിൽ അതും എത്തി, വെജിറ്റേറിയൻ ഇറച്ചി. സസ്യങ്ങളിലെ പ്രോട്ടീനിൽനിന്ന് തയ്യാറാക്കിയ പോഷകസമ്പന്നമായ വെജിറ്റേറിയൻ ഇറച്ചിയാണ് ഭക്ഷണപ്രിയർക്കായി കൊച്ചിയിലെ പ്ളാന്റിൽ തയ്യാറാകുന്നത്. ഉദ്യോഗമണ്ഡൽ ഫാക്ടിൽ സീനിയർ മാനേജർ (ഇൻസ്ട്രമെന്റേഷൻ) ജോലി രാജിവെച്ച ധീരജ് മോഹനും ബെംഗളൂരുവിലെ സീമെൻസ് ചീഫ് മാനേജർ സ്ഥാനം രാജിവെച്ച സുഹൃത്ത് പി.ജി. ഉണ്ണികൃഷ്ണനും ചേർന്നാണ് കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഗ്രീനോവേറ്റീവ് ഫുഡ്സ് എന്ന സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങിയിരിക്കുന്നത്.
ഇൗ വർഷമാണ് ഒാൺലൈനിൽ വിപണനം തുടങ്ങിയത്. വെജ് ഇറച്ചിയിൽ കൊളസ്ട്രോളും ട്രാൻസ്*ഫാറ്റുമില്ല. അതേസമയം പ്രോട്ടീനും ദഹനത്തിന് സഹായകമായ നാരുകൾ ഏറെയുമുണ്ട്. പഠാണിക്കടലയുടെ വകഭേദമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇറച്ചിയുടെ ഘടന ഉണ്ടാക്കാനായി മാംസമടങ്ങിയ ചേരുവകളും. പാചകത്തിനു മുൻപ് കഴുകിവൃത്തിയാക്കേണ്ടതില്ല. ഇറച്ചിക്കറിയുണ്ടാക്കുന്നതുപോലെ മസാലക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കാം.
കോഴിക്കോട് ഐ.ഐ.എം. വിദ്യാർഥികളായിരിക്കെ ഇവർ സ്വപ്നംകണ്ടതാണ് പദ്ധതി. 75 ലക്ഷം രൂപയാണ് മൂലധനം. സ്റ്റാർട്ടപ്പ് സീഡ് ഫണ്ടായി കെ.എസ്.ഐ.ഡി.സി.യിൽനിന്ന് 25 ലക്ഷവും കേരള സ്റ്റാർട്ടപ്പ്* മിഷനിൽനിന്ന് ഫണ്ടും ഗ്രാന്റുമായി 22 ലക്ഷവും ലഭിച്ചു. കേന്ദ്രസർക്കാരിന്റെ റഫ്താർ ഫണ്ടായി അഞ്ചുലക്ഷം കേരള കാർഷികസർവകലാശാലയിൽനിന്ന് കിട്ടി.
-
06-25-2024, 11:26 AM
#1390
50 രൂപയുടെ ചീരയിൽനിന്ന് 300 രൂപ; ആദായം അഞ്ചിരട്ടി: ഇത് സുജാത സ്പെഷല്* ശീതളപാനീയം

സുജാത
ഒരു കിലോ ചീര വിറ്റാൽ 60 രൂപയാണു കിട്ടുക. വിളവെടുത്ത അന്നുതന്നെ വിറ്റാലേ അതു കിട്ടുകയുള്ളൂ. എന്നാൽ, ഒരു കിലോ ചീരയിൽനിന്ന് 300 രൂപവരെ നേടുകയാണ് തൃശൂർ ഗുരുവായൂരിനു സമീപം പാലുവായിലെ സുജാത സുകുമാരൻ. രക്തവർണത്തിലുള്ള ചീരസ്ക്വാഷ് ഉണ്ടാക്കിയാണ് സുജാതയുടെ ഈ നേട്ടം. ഇതുവഴി അധിക വരുമാനം മാത്രമല്ല, വിൽപനയ്ക്ക് സാവകാശവും ലഭിക്കുന്നു. വിളവെടുത്ത ദിവസം വിൽക്കാൻ സാധിക്കാത്ത ചീര, സ്ക്വാഷ് ആക്കിയാൽ ഒരു മാസം വരെ കേടാകാതെ ഫ്രിജിൽ സൂക്ഷിക്കാം, രാസസംരക്ഷകങ്ങൾ ചേർത്താൽ കൂടുതൽ കാലം സൂക്ഷിക്കാമെങ്കിലും സുജാത അത് വേണ്ടെന്നുവച്ചിരിക്കുകയാണ്. 60 മില്ലി സ്ക്വാഷിൽ 200 മില്ലി വെള്ളം ചേർത്താണു കുടിക്കേണ്ടത്.
വീട്ടിലെ കുട്ടികളുടെ ആരോഗ്യപാലനത്തിനാണ് സുജാത ചീര സ്ക്വാഷ് ഉണ്ടാക്കിത്തുടങ്ങിയത്. മകളുടെ കുട്ടികൾക്ക് ചീര കറിവച്ചുകൊടുത്തപ്പോൾ അവർ കഴിക്കാൻ മടിച്ചു. അതേസമയം കൃത്രിമ നിറങ്ങള്* ചേർത്ത പാനീയങ്ങൾ അവർ ആവേശത്തോടെ കുടിക്കുന്നുണ്ടെന്നു സുജാത മനസ്സിലാക്കി. അങ്ങനെയെങ്കിൽ ചുവന്ന ചീര സ്ക്വാഷ് ആക്കിയാൽ കുട്ടികളെ പിണക്കാതെ അതിലെ ഇരുമ്പും കാത്സ്യവും ജീവകം കെയുമൊക്കെ അവർക്കു നൽകാമല്ലോയെന്നായി സുജാതയുടെ ചിന്ത. ആ തന്ത്രം ഫലിച്ചു. സംഗതി കളറായതോടെ കുട്ടികൾക്കും പെരുത്തിഷ്ടം. ചീര വെള്ളത്തിലിട്ടു തിളപ്പിച്ചശേഷം ഇ*ഞ്ചിനീരിനൊപ്പം പഞ്ചസാരയോ തേനോ ചേർത്താണ് ചീര സ്ക്വാഷ് ഉണ്ടാക്കുക. പ്രമേഹരോഗികൾക്കായി സ്റ്റീവിയ പൗഡർ ചേർത്തുള്ള ചീര സ്ക്വാഷ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സുജാത ഇപ്പോൾ.
വർണപ്പകിട്ടേറിയ വ്ലാത്താങ്കരച്ചീരയാണ് സ്ക്വാഷ് ഉണ്ടാക്കാൻ സുജാത ഉപയോഗിക്കുന്നത്. ഈയിനത്തിന് നിറവും ഗുണവും കൂടുതലാണെന്നു സുജാത പറയുന്നു. വീട്ടുവളപ്പിൽത്തന്നെ ഒരേക്കറിൽ വ്ലാത്താങ്കരച്ചീര കൃഷി ചെയ്യുന്നുണ്ട്. നവംബർ മുതൽ മേയ് വരെയാണ് കൃഷിയുള്ളത്. മഴക്കാലമാവുന്ന തോടെ ചീരക്കൃഷി നിർത്തിവയ്ക്കും.
ഒരു കിലോ വ്ലാത്താങ്കരച്ചീരയിൽനിന്ന് 23 കുപ്പി സ്ക്വാഷ് ഉണ്ടാക്കാനാവും. ഒരു കുപ്പിക്ക് 100 രൂപ നിരക്കിലാണ് വില്*പന. കൃഷിഭവന്റെ ആഴ്ചച്ചന്തയിൽ സ്വന്തം പച്ചക്കറികൾക്കൊപ്പം സ്ക്വാഷും വച്ചായിരുന്നു ആദ്യകാലത്തു വിപണനം. വീട്ടിലെത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ചീര സ്ക്വാഷ് നൽകിയപ്പോൾ അവരാണ് ആഴ്ചച്ചന്തയിൽ വിൽപനയ്ക്കു വയ്ക്കാൻ നിർദേശിച്ചത്. ഇപ്പോൾ വിവിധ പ്രദർശന മേളകളിലൂടെയാണ് വിപണനം. ചാവക്കാട് അമാൽഗം പോലുള്ള സംരംഭക കൂട്ടായ്മകൾ ഒരുക്കുന്ന മേളകളിലും ഗുരുവായൂർ നഗരച്ചന്തയിലും വലിയ തോതിൽ വിൽപനയുണ്ടെന്നു സുജാത ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം 250300 കുപ്പിയിലേറെ സ്ക്വാഷ് വിൽക്കാൻ കഴിഞ്ഞു. ചീരസ്ക്വാഷിനു പുറമേ, ജൈവരീതിയിൽ ഉൽപാദിപ്പിച്ച മഞ്ഞളിന്റെ പൊടിയും വിൽക്കുന്നുണ്ട്. കുർകുമിൻ നഷ്ടപ്പെടാത്ത വിധത്തിൽ ആവിയിൽ പുഴുങ്ങിയാണ് മഞ്ഞൾ പൊടിക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക പിന്തുണയോടെ സ്ക്വാഷ് നിർമാണം വിപുലമാക്കാനുള്ള ആലോചനയിലാണിപ്പോള്*. ഭക്ഷ്യസംസ്കരണ സംരംഭങ്ങള്*ക്കുള്ള സബ്സിഡി പ്രയോജനപ്പെടുത്തി സ്വന്തം ബ്രാൻഡിൽ ചീര സ്ക്വാഷ് വിപണിയിലിറക്കാനാണ് ശ്രമം. ഒരാൾക്കെങ്കിലും തൊഴിൽ നൽകണമെന്ന ആഗ്രഹവുമുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules