-
02-19-2025, 05:08 PM
#1521
സിംഹമത്സ്യങ്ങളെ തിന്നുതീര്*ക്കാന്* ആഹ്വാനം, വിഷമുള്ള് കളഞ്ഞാലേ ഭക്ഷിക്കാനാവൂ

വിഷമുള്ള അപകടകാരിയായ കടല്* മത്സ്യമാണ് ലയണ്*ഫിഷ്. ദക്ഷിണ ശാന്തസമുദ്രത്തിലെയും ഇന്ത്യന്* സമുദ്രത്തിലെയും പവിഴപ്പുറ്റുകളെ ചുറ്റിപ്പറ്റിയാണ് ലയണ്*ഫിഷ് ജീവിച്ചിരുന്നത്. സ്വദേശവുമിവിടെ. എന്നാല്* 1980-കളില്* ഫ്*ളോറിഡയിലെ അറ്റ്*ലാന്റിക് തീരത്തോടു ചേര്*ന്നയിടങ്ങളില്* ഈ മത്സ്യമെത്തി. എങ്ങനെയെത്തി എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും മറൈന്* അക്വേറിയങ്ങളില്* നിന്ന് കടലിലേക്ക് ഒഴുക്കി വിട്ടതാവാമെന്നാണ് കരുതുന്നത്. സീബ്രയുടെ വരപോലെ ശരീരമാകെ വരകളും ടെന്റക്കിളുകളുമൊക്കെയായി കാഴ്ചയില്* മനോഹരമായ രൂപം. അതുകൊണ്ടുതന്നെ അക്വേറിയങ്ങളില്* ലയണ്* ഫിഷുകള്*ക്ക് രാജപദവി ഉണ്ടായിരുന്നു.
ഇന്ന് അറ്റ്*ലാന്റിക്കില്* അധിനിവേശ മത്സ്യമാണ് ലയണ്*ഫിഷ്. 2000-ത്തിന്റെ തുടക്കത്തില്* കരീബിയന്* തീരത്തോടു ചേര്*ന്നുള്ള ക്യുറാസാവു ദ്വീപിലെ പവിഴപ്പുറ്റുമേഖലയിലേക്കും ഇവ കടന്നു. ലയണ്*ഫിഷുകളെ പിടികൂടാന്* വൈദഗ്ധ്യം നേടിയ ഹെല്*മി സ്മ്യൂള്*ഡേഴ്*സെന്നും ലിസെറ്റ് ക്യൂസെന്നും പേരുള്ള രണ്ടു വനിതകള്* ഇന്ന് പ്രശസ്തരാണ്. അധിനിവേശക്കാരെ തിന്നുനശിപ്പിക്കാന്* ആഹ്വാനം ചെയ്ത് വര്*ഷങ്ങള്*ക്ക് മുമ്പാണ് ഇവര്* ലയണ്*ഫിഷ് വേട്ടക്കിറങ്ങിയത്.
ലയണ്*ഫിഷിന്റെ ചിറകുകളും മുള്ളുകളും കൊണ്ടാല്* കഠിനമായ വേദന, ചുവന്നുതടിക്കല്*, വീക്കം എന്നിവ ഉണ്ടാകാം. ചില കേസുകളില്* ശക്തമായ തലവേദന, ഓക്കാനം, മരവിപ്പ്, തലകറക്കം, നാഡീസംബന്ധമായ പ്രശ്*നങ്ങള്* തുടങ്ങിയവയും.
സ്വദേശമൊഴികെ മറ്റൊരു ജൈവവ്യവസ്ഥയിലും ലയണ്* ഫിഷ് സ്വീകാര്യരല്ല. അവ പെട്ടെന്ന് പെരുകുമെന്നതാണ് പ്രധാനകാരണം. പെണ്*മീനുകള്* പ്രതിവര്*ഷം 2 ദശലക്ഷം മുട്ടകളിടും, കുഞ്ഞുങ്ങള്* വളരുമ്പോള്*, പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്ന ചെറിയ നാടന്*മത്സ്യങ്ങളെയും സമുദ്രജീവികളെയും ഭക്ഷിക്കുന്നു. ഈ സ്വഭാവം പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ നശിക്കാന്* കാരണമാകും. ലയണ്*ഫിഷിന്റെ സാന്നിധ്യം ഡൈവിംഗ് ടൂറിസത്തെയും വാണിജ്യ മത്സ്യബന്ധന വ്യവസായത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്* പോലും പ്രാദേശിക പവിഴപ്പുറ്റുകളില്* ജീവിക്കുന്ന മത്സ്യങ്ങളുടെ എണ്ണം 79 ശതമാനം ഇവ കുറച്ചിട്ടുണ്ടെന്ന് ഗവേഷണങ്ങള്* കാണിക്കുന്നു.
സ്വദേശം അറ്റ്*ലാന്റിക് സമുദ്രമല്ലാത്തതുകൊണ്ടുതന്നെ അവയെ വേട്ടയാടുന്ന മത്സ്യങ്ങള്* ഇവിടെ കുറവാണ്. അതും പെരുകാന്* കാരണമാണ്. 30 വര്*ഷം വരെ ജീവിക്കുന്ന ഇക്കൂട്ടര്* ദിവസങ്ങള്* കൂടുമ്പോള്* മുട്ടയിടും. ഒറ്റത്തവണ 40000 വരെ. സ്വന്തം വയറിന്റെ വലിപ്പത്തിന്റെ 30 മടങ്ങുവരെ കഴിക്കാനാവും. പട്ടുപോലെ ഒഴുകുന്ന ചിറകുകളും അക്വേറിയങ്ങളില്* ഇവയെ പ്രിയപ്പെട്ടതാക്കി.
വിഷമുണ്ടെങ്കിലും ഭക്ഷ്യയോഗ്യം
വിഷംനിറഞ്ഞ മുള്ളുകള്* നീക്കം ചെയ്താല്* ഭക്ഷ്യയോഗ്യമാണ് ലയണ്* ഫിഷ്. അവയെ തിന്നുതീര്*ക്കുക മാത്രമാണ് വംശവര്*ധനവ് തടഞ്ഞ് പ്രാദേശിക ജൈവവ്യവസ്ഥയെ രക്ഷിക്കാനുള്ള മാര്*ഗമെന്ന് പലരും കരുതുന്നുണ്ട്. അതേസമയം, ലയണ്*ഫിഷുകളുടെ വിഷമേറ്റുള്ള അപകടങ്ങളൊന്നും വലിയ തോതില്* റിപ്പോര്*ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്രാവുകളും ഗ്രൂപ്പറുകളും കടലാമകളും ലയണ്* ഫിഷിനെ ഭക്ഷണമാക്കാറുണ്ട്.
വേട്ടയ്ക്കിറങ്ങിയവര്*
ബ്രൗണ്*, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്* സീബ്ര വരകളുമായി കാണുന്ന ലയണ്* ഫിഷുകള്* കരീബിയന്* കടലിലെ ക്യുറാസാവു ദ്വീപില്* അപകടകരമാം വിധം വളര്*ന്നുതുടങ്ങിയപ്പോഴാണ് വനിതകള്* ദൗത്യവുമായിറങ്ങിയത്. നെതര്*ലാന്*ഡ്*സില്* അഭിഭാഷകയായിരുന്ന സ്മ്യൂള്*ഡേഴ്*സ് ദ്വീപിലേക്ക് കുടിയേറിയതാണ്. പിന്നീടിവിടെ ഷെഫായി ജോലിനോക്കി. ഡൈവിങ്ങും പരിസ്ഥിതി സംരക്ഷണവും ഒപ്പംചെയ്യുന്നുണ്ടായിരുന്നു. പ്രാദേശികയായ ക്യൂസ് ആണ് അപകടകാരിയായ ലയണ്*ഫിഷിനെ പിടിക്കാന്* അവരെ പഠിപ്പിച്ചത്. നീന്തിച്ചെന്ന് പാറക്കൂട്ടങ്ങള്*ക്കും പവിഴപ്പുറ്റിനുമിടയില്* നിന്ന് മത്സ്യത്തെ പിടികൂടി പാത്രത്തിലാക്കി കൊണ്ടുവരികയാണ് ഇവര്* ചെയ്യാറ്. പ്രാദേശികപവിഴപ്പുറ്റുകളെ രക്ഷിക്കാന്* ലയണ്*ഫിഷിനെ കൊന്നൊടുക്കേണ്ടതുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ഇരുവരും ഒന്നിച്ച് പിന്നീട് അതിനായി ഇറങ്ങുകയായിരുന്നു.
പാചകവിദഗ്ധര്*ക്ക് എങ്ങനെ ലയണ്*ഫിഷിനെ വൃത്തിയാക്കാമെന്നും വിഭവങ്ങള്* തയ്യാറാക്കാമെന്നും സൗജന്യമായി പരിശീലനം കൊടുത്തു. 2012 മുതല്* ഫിഷിനെ വില്*ക്കാന്* ക്യൂസ് ശ്രമം നടത്തിയിരുന്നു. ആദ്യം അത് വെല്ലുവിളിയായി. വിഷമുള്ളതിനാല്* ആരും വാങ്ങാന്* നിന്നില്ല. അതിനെ തൊടുന്നതോ കഴിക്കുന്നതോ സുരക്ഷിതമാണോ എന്ന് ആളുകള്* ഭയന്നു. വില്*ക്കാന്* പറ്റാതെ തുടക്കത്തില്* പിടിച്ച മീനുകളെയെല്ലാം വലിച്ചെറിയേണ്ടിവന്നു.
പതിയ ആളുകള്* വിശ്വസിച്ചുതുടങ്ങി. ലയണ്*ഫിഷിനെ തിന്നുന്നതിലൂടെ പരിസ്ഥിതിക്ക് സംരക്ഷണമേകുന്നു എന്നതുകൂടി അവര്* എല്ലാവരെയും ബോധ്യപ്പെടുത്തി. അങ്ങനെ ദൗത്യം വിജയകരമായി മുന്നോട്ടുപോവുകയാണിപ്പോള്*. ലയണ്*ഫിഷിന്റെ മനോഹരമായ ചിറകുകള്* ഉപയോഗിച്ച് ആഭരണങ്ങളും സംഘമുണ്ടാക്കുന്നുണ്ട്. നെതര്*ലാന്*ഡ്*സ് രാജാവും രാജ്ഞിയും ദ്വീപ് സന്ദര്*ശിച്ച സമയത്ത് അവര്*ക്കായും സ്മ്യൂള്*ഡേഴ്*സ് ലയണ്*ഫിഷ് വിരുന്നൊരുക്കി.
-
02-19-2025, 05:12 PM
#1522
ആരോഗ്യപ്പച്ചയെന്ന അത്ഭുതപ്പച്ച

തിരുവനന്തപുരം : പശ്ചിമഘട്ട മലഞ്ചെരുവുകളിൽമാത്രം വളരുന്ന ആരോഗ്യപ്പച്ചയെന്ന അപൂർവ സസ്യത്തിന്റെ ഔഷധഗുണം പുറംലോകം അറിഞ്ഞിട്ട് 38 വർഷം പിന്നിട്ടു. അഗസ്ത്യമലയുടെ താഴ്*വാരത്തുള്ള കാണിക്കാർ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ്* 1987ൽ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകർ കണ്ടെത്തിയത്. കോട്ടൂർ ചോനാംപാറ വനമേഖലയിലെ കുട്ടി മാത്തൻ കാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരായിരുന്നു ചാത്തൻ കളഞ്ഞയെന്ന് വിളിച്ചിരുന്ന ചെടിയെ ഗവേഷകർക്ക് കാട്ടിക്കൊടുത്തത്.
അഗസ്ത്യാർകൂട മലനിരയിലെ ഈ ആരോഗ്യപ്പച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനാകൂമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തി. സമുദ്രനിരപ്പിൽനിന്ന് 900 മീറ്റർ മുകളിൽമാത്രം വളരുന്ന ഈ സസ്യം പശ്ചിമഘട്ട വനമേഖലയിലേ വളരാറുള്ളൂ. പുറത്ത്* കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ച് വളർത്തിയാലും സ്വാഭാവികഗുണങ്ങളിൽ വ്യത്യാസം വരുമെന്ന് ഗവേഷകർ പറയുന്നു. കുറ്റിച്ചെടിയായിമാത്രം വളരുന്ന ഇതിന്റെ കുരിന്നിലയും പാകമാകാത്ത കായുമാണ് കൂടുതൽ ഗുണം തരുന്നത്. അഗസ്ത്യവനം കൂടാതെ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെൻമല, റോസ്*മല എന്നിവിടങ്ങളിലെ കാടുകളിലും ആരോഗ്യപ്പച്ച വളരുന്നു. ട്രൈക്കോപ്പസ് സൈലാനിക്കസ് ശ്രീലങ്കയിലും തായ്*ലൻഡിലുമൊക്കെയുണ്ടെങ്കിലും ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ് എന്ന ഈ വിഭാഗത്തിനു മാത്രമേ ഔഷധഗുണമുള്ളൂവെന്ന് പിന്നീട് തെളിഞ്ഞു. പാലോട് ജവാഹർലാൽ നെഹ്*റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) ആരോഗ്യപ്പച്ചയിലെ പന്ത്രണ്ട് രാസഘടകങ്ങൾ വേർതിരിച്ച് രസതന്ത്ര പഠനങ്ങളും നടത്തിയിരുന്നു.
ഇവയുടെ ഇലയിലും വിത്തിലും ഹൃദ്*രോഗത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള സാപോണിൻ എന്ന രാസപദാർഥം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലകളിൽ ഫ്ലാവനോയിഡ് ഗ്ളൈക്കോസിഡും ഗ്ളൈക്കോലിപ്പിഡുകളുമുണ്ടെന്ന് കണ്ടെത്തി. ഇവയെല്ലാം രോഗപ്രതിരോധ ശേഷിയുള്ള രാസപദാർഥങ്ങളാണ്. കരൾ സംരക്ഷണം, മാനസിക സംഘർഷം ലഘൂകരിക്കൽ, ആന്റി ഓക്സിഡൻസ് സാന്നിധ്യം, ശരീരത്തിലെ നീര് വലിച്ചുകളയാനുള്ള ശേഷി, രോഗാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവ് എന്നിങ്ങനെ ആരോഗ്യപ്പച്ചയുടെ ഗുണങ്ങൾ നിരവധിയാണ്.
ആരോഗ്യപ്പച്ചയെ ഉപയോഗിച്ച് പാലോട് ജവാഹർലാൽ നെഹ്*റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) ആര്യവൈദ്യഫാർമസിയുമായി ചേർന്ന് ജീവനി എന്ന മരുന്ന് നിർമിക്കുകയും ലാഭവിഹിതം കാണിക്കാർക്ക് നൽകുകയും ചെയ്തു. ഇത് പിന്നീട് എബിഎസ് കാണി മോഡൽ (ആക്സസ് ആൻഡ് ബെനഫിറ്റ് ഷെയറിങ്*) എന്ന പേരിൽ ലോകപ്രശസ്തമായി. നിരവധി അംഗീകാരങ്ങളും ലഭിച്ചു.
പ്രത്യേകം കൃഷിയാക്കിയാൽ വരുമാനം ഉറപ്പ്
കാണിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന്റെ സഹായത്തോടെ കോട്ടൂർ വനമേഖലയിൽ ആരോഗ്യപ്പച്ചയും കൃഷി ചെയ്തു. എന്നാൽ, പിന്നീട് പലകാരണങ്ങൾകൊണ്ട്* പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. ചില ഇടനിലക്കാർ കാട്ടിനുള്ളിൽനിന്ന് ആരോഗ്യപ്പച്ചയെ കടത്തിക്കൊണ്ടുപോകാൻ തുടങ്ങിയതോടെ വനംവകുപ്പ്* നിയന്ത്രണം ഏർപ്പെടുത്തി. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യപ്പച്ച കൃഷി അഗസ്ത്യവനത്തിലെ കാണിക്കാരുടെ സ്വന്തം ഭൂമിയിൽ വ്യാപിപ്പിച്ചാൽ സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിക്ക് ആരോഗ്യപ്പച്ച ഉപയോഗിച്ച് "ജീവനി' എന്ന മരുന്ന നിർമിച്ച് വിപണിയിലിറക്കാൻ കഴിയും.
"ജീവനി ഔഷധി' നിർമിക്കാനുള്ള ആജീവനാന്ത അവകാശം ജെഎൻടിബിജിആർഐ ഔഷധിക്ക് കൈമാറിയിട്ടുണ്ട്. പ്രതിവർഷം മരുന്ന് വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് റോയൽറ്റിയായി ഔഷധി കാണി സമുദായ ക്ഷേമ ട്രസ്റ്റിനും നൽകും. ആരോഗ്യപ്പച്ചയുടെ ഇലകൾ നൽകുന്ന കാണി സമുദായ ക്ഷേമ ട്രസ്റ്റിന് കിലോയ്ക്ക് 500 മുതൽ -1000 രൂപവരെ ലഭിക്കും. തുടർച്ചയായി വിളവെടുക്കാനാകുന്ന തരത്തിൽ ആരോഗ്യപ്പച്ച കൃഷി ചെയ്യാൻ കഴി*ഞ്ഞാൽ ജീവനിയെപ്പോലുള്ള പല ഉൽപ്പന്നങ്ങളും നമുക്ക് നിർമിക്കാനാകും. തൊഴിലുറപ്പ് പോലുള്ള പദ്ധതികളിൽ ഇത് ഉൾപ്പെടുത്താനും കഴിയും. മരുന്ന് വിപണിയിലിറക്കിയാൽ ആദിവാസികൾക്ക് നേട്ടമുണ്ടാകുമെന്നതിൽ സംശയമില്ല. ആരോഗ്യപ്പച്ച ഉപയോഗിച്ച് മറ്റു പല മരുന്നുകളും നമുക്ക് നിർമിക്കാനുമാകും.
പ്രത്യേക രുചിയോ മണമോ ഇല്ലാത്ത ആരോഗ്യപ്പച്ചയുടെ ഇലയും കായുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരപദാർഥങ്ങളിൽപ്പോലും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരം ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും ആലോചിക്കാം.
-
02-20-2025, 10:07 AM
#1523
ഇരപിടിയന്* സസ്യത്തില്*നിന്നുള്ള നാനോ കണങ്ങള്*ക്ക് രക്താര്*ബുദ കോശങ്ങളെ നശിപ്പിക്കാനാകും

ഇരപിടിയന്* സസ്യത്തിന്റെ സ്രവം ഉപയോഗിച്ച് മനുഷ്യന് ഉപകാരപ്രദമായ നാനോകണങ്ങള്* നിര്*മിക്കാമെന്ന് കണ്ടെത്തല്*. ഇത്തരം സില്*വര്* നാനോകണങ്ങള്*ക്ക് രക്താര്*ബുദ കോശങ്ങളെ നശിപ്പിക്കാനും ശരീരത്തിന് വിനാശകാരികളായ തന്മാത്രകളെ നിര്*വീര്യമാക്കാനും കഴിവുണ്ടെന്നാണ് കണ്ടെത്തിയത്.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്*കൃതകോളേജിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫ. ഡോ. അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്*. ഇവരുടെ കണ്ടുപിടിത്തം നാച്ച്വര്* ജേണലായ സയന്റിഫിക് റിപ്പോര്*ട്*സില്* പ്രസിദ്ധീകരിച്ചു.
ഇരപിടിയന്* സസ്യം
ഇരപിടിയന്* സസ്യങ്ങള്* ശാസ്ത്രജ്ഞര്*ക്ക് എന്നും ജിജ്ഞാസ ജനിപ്പിച്ചിരുന്നവയാണ്. പത്തനംതിട്ടജില്ലയില്* ഇത്തരം സസ്യങ്ങള്* കണ്ടുവരുന്നുണ്ട്. ഇവ ജീവിതത്തിന് അത്യാവശ്യമായ ജൈവഘടകങ്ങള്* ലഭിക്കാന്* അവയുടെ ഇലകളെ ഒരു അടപ്പുള്ള പാത്രംപോലെ രൂപമാറ്റം വരുത്തുന്നു.
ഈ പാത്രത്തിലെ സ്രവത്തിന് അതില്*വീഴുന്ന ചെറിയപ്രാണികളെ കൊല്ലാനും അവയെ ദഹിപ്പിച്ച് അതിന്റെ മാംസ്യത്തിലടങ്ങിയ നൈട്രജന്* അടക്കമുള്ളവയെ ജൈവഘടകങ്ങളാക്കി മാറ്റാനും ശേഷിയുണ്ട്. തുടര്*ന്ന്, അവ ചെടിയുടെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നു. ഇത്തരത്തിലുള്ള നെപ്പന്തസ് വെന്*ട്രേറ്റ എന്ന ഇരപിടിയന്* സസ്യത്തിന്റെ സ്രവം ഉപയോഗിച്ച് സില്*വര്*നാനോ കണങ്ങള്* നിര്*മിക്കാന്* സാധിക്കുമെന്നാണ് കണ്ടെത്തല്*.
വിവിധ മനുഷ്യ അവയവങ്ങള്*, ശസ്ത്രക്രിയാ ഉപകരണങ്ങള്* മുതലായവയില്* ബാക്ടീരിയകള്* ഉണ്ടാക്കുന്ന ബയോഫിലിമുകള്* ആന്റിബയോട്ടിക് പ്രതിരോധംമൂലം മാരക അണുബാധകള്*ക്ക് കാരണമാകാറുണ്ട്. ഈ സംഘം വികസിപ്പിച്ച നാനോകണങ്ങള്*ക്ക് ഇത്തരത്തിലുള്ള ബയോഫിലിമുകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും കണ്ടെത്തി.
-
02-20-2025, 10:26 AM
#1524
മലയാളികൾ അരിയാഹാരം കുറക്കുന്നു; പോഷകാഹാരം കഴിക്കുന്നുമില്ല, പ്രിയം ഗോതമ്പിനോട്

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങൾക്കൊപ്പം മലയാളികളുടെ അരിയാഹാരത്തോടുള്ള ഇഷ്ടവും കുറയുന്നതായി കണക്കുകൾ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ അരി ഭക്ഷണം ഉപയോഗിക്കുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട ഗാർഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഗ്രാമീണ മേഖലകളിൽ 2011-12ല്* പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം. ഇത് 2022-23ല്* 5.82 കിലോഗ്രാം ആയി കുറഞ്ഞിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞു.
അതേസമയം, കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യത്തിൽ 50 ശതമാനത്തോളം കുറവുണ്ടായതായാണ് അരി മിൽ വ്യവസായ മേഖലയിലുള്ളവർ പറയുന്നത്. ദിവസം മൂന്ന് തവണ അരിയും അരി ഉൽപന്നങ്ങളും കഴിച്ചിരുന്ന ആളുകൾ ഇപ്പോൾ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് തിരഞ്ഞെടുക്കുന്നു. ഭക്ഷണശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത് ഇപ്പോൾ അരി മില്ലുകൾ വൈവിധ്യവൽക്കരിക്കാൻ തുടങ്ങിയിരിക്കുകയാണ്.
അരി ഉപയോഗിക്കുന്നവരിൽ, മട്ട ഇനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. തമിഴ്*നാട്ടിൽ പോലും മട്ട അരിയുടെ വിൽപ്പന വർധിച്ചു. യുഎസ്, യുകെ, ഓസ്*ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുൾപ്പെടെ മട്ട അരി കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രതിമാസം ഏകദേശം 20 കണ്ടെയ്*നർ അരിയാണ് യു.കെയിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും കീർത്തി നിർമൽ റൈസ് മാനേജിങ് ഡയറക്ടർ ജോൺസൺ വർഗീസ് പറയുന്നു.
അതേസമയം, എണ്ണയിൽ വറുത്ത സാധനങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കേരളീയർക്കിടയിൽ വർധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അരി ഭക്ഷണം, ഗ്ലൂക്കോസിന്റെയും കൊഴുപ്പിന്റെയും അളവ് ശരീരത്തിൽ വർധിപ്പിക്കുകയും, ഇത് അമിതവണ്ണത്തിന് കാരണമാവുകയും ചെയുന്നുവെന്ന് പ്രമേഹ വിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു. എന്നിരുന്നാലും അരി ഉപഭയോഗം കുറയ്ക്കുന്ന ആളുകൾ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നില്ല.
കേരളത്തിൽ അമിത വണ്ണം ആശങ്കാജനകമായ തോതിൽ വർധിച്ചുവരികയാണ്. 20 വയസ്സിനു മുകളിലുള്ളവരിൽ 90 ശതമാനത്തിലധികം പേരും അമിത വണ്ണമുള്ളവരാണ്. ശരീരത്തിലെ അമിത കൊഴുപ്പ് മൂലം കാൻസർ സാധ്യത വർധിക്കുമെന്നും ഗവേഷകർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഭക്ഷണ മാർഗനിർദേശങ്ങൾ അനുസരിച്ച്, ആകെ ശരീരത്തിന് ലഭിക്കുന്ന കലോറിയിൽ 45 ശതമാനത്തിൽ കൂടുതൽ കലോറി അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങളിൽ നിന്ന് ലഭിക്കരുത്.
ധാരാളം കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹവും ഫാറ്റി ലിവർ കേസുകളും വർധിക്കുന്നതിന് കാരണമാകുന്നു. ഒരു ധാന്യത്തിന് പകരം മറ്റൊരു ധാന്യം കഴിക്കുന്നതോ അരി ആഹാരം കുറച്ച് വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണം കഴിക്കുന്നതോ തടി കുറക്കുന്നതിനുള്ള ശരിയായ മാർഗമല്ല. പകരം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നതാണ് ഉത്തമമായ മാർഗമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
-
02-24-2025, 09:53 AM
#1525
മഞ്ഞക്കൊന്നയെ നശിപ്പിക്കാന്* ഈ പെണ്*പ്രാണി സഹായിക്കും; ഫംഗസ് മരത്തിലാകെ പടര്*ത്തും, ഉണങ്ങിനശിച്ചോളും

മഞ്ഞക്കൊന്ന |
പത്തനംതിട്ട: വനത്തിലെ പച്ചപ്പിനെ ഇല്ലാതാക്കി വളരുന്ന മഞ്ഞക്കൊന്നയെ നശിപ്പിക്കുന്ന പ്രാണിയെ ശാസ്ത്രസംഘം തിരിച്ചറിഞ്ഞു. കേരള വനഗവേഷണ സ്ഥാപനത്തിലെ (കെ.എഫ്.ആർ.ഐ.) നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിനെ ഏകോപിപ്പിക്കുന്ന ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനുപിന്നിൽ.
ഐലൻഡ് പിൻഹോൾ ബോറർ (സൈലോ ബോറസ് പെർഫോറൻസ്) എന്ന പ്രാണിയാണ് സെന്ന സ്പെക്ടാബിലിസ് എന്ന മഞ്ഞക്കൊന്നയുടെ അന്തകനാവുമെന്ന പ്രതീക്ഷയുള്ളത്. അധിനിവേശ സസ്യമായ ഇതിന്റെ നിർമാർജനത്തിന് വനംവകുപ്പ് കോടികൾ ചെലവാക്കിയിട്ടും ഫലം കണ്ടിരുന്നില്ല.
അടിക്കാട് പൂർണമായും ഇല്ലാതാക്കി ജൈവമണ്ഡലത്തെ സെന്ന തകർക്കുന്നത്, വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങളിലൊന്നായി മാറിയിരുന്നു. പ്രാണിയുടെ ആക്രമണത്തിൽ വയനാട് മുത്തങ്ങ റേഞ്ചിലെ തകരപ്പാടി വനമേഖലയിൽ ഉണങ്ങിത്തുടങ്ങിയ മഞ്ഞക്കൊന്നകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാപകമായി മരങ്ങളുടെ നാശം തുടങ്ങിയെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രാണികൾ പടരുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
രക്ഷകരാവുന്നത് പെൺപ്രാണികൾ
സെന്നയുടെ തടിതുരന്ന് ഉള്ളിൽകയറി മുട്ടയിടുന്ന പെൺപ്രാണികളാണ് മരത്തെ അന്ത്യത്തിലേക്ക് നയിക്കുന്നത്. മുട്ടയിടുന്നതിനൊപ്പം ശരീരത്തിലുള്ള ഒരുതരം പൂപ്പൽ (ഫംഗസ്) മരമാകെ പടർത്തും. ഈ ഫംഗസ്, മരത്തെ ആഹാരമാക്കുന്നതോടെ മരം ഉണങ്ങിത്തുടങ്ങും.
രണ്ടു മില്ലീമീറ്റർ നീളമുള്ള പ്രാണിയുടെ ജീവിതകാലം 16-18 ദിവസമാണ്. ഇതിനിടയ്ക്ക് വലിയതോതിൽ മരങ്ങളെ കീഴ്*പ്പെടുത്തും. മുട്ടവിരിഞ്ഞുള്ള വംശവർധന കൂടുന്നതിനാൽ സമീപത്തെ സെന്ന മരങ്ങളും ആക്രമണത്തിനിരയാകും.
തകരപ്പാടിയിൽ സെന്നമരങ്ങൾ ഉണങ്ങുന്നെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് ഡോ. ടി.വി. സജീവും സംഘവുമെത്തി സാംപിൾ ശേഖരിച്ചത്. ഇരിങ്ങാലക്കുട സെയ്*ന്റ് ജോസഫ് കോളേജിലെ ബയോടെക്നോളജി പി.ജി. വിദ്യാർഥിനി എം.എസ്. ആതിരയാണ് ഡി.എൻ.എ. വേർതിരിച്ചുള്ള പരിശോധന നടത്തിയത്.
-
02-24-2025, 10:42 AM
#1526
ചന്ദ്രനിലെ പര്*വതങ്ങള്*; 'ചാറ്റല്* മഴയുടെ കടലി'ലെ വിസ്മയങ്ങള്*

ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്* ചന്ദ്രന്റെ വലിപ്പവും ഗുരുത്വാകര്*ഷണ ബലവും കുറവാണ്. അതിനാല്*ത്തന്നെ ചന്ദ്രനിലെ പ്രകൃതിയിലും മാറ്റമുണ്ട്. പ്രത്യേകിച്ച് പര്*വതങ്ങളുടെ വലിപ്പം പരിഗണിക്കുമ്പോള്* അവയെല്ലാം തന്നെ ഭൂമിയിലേതിനേക്കാള്* വളരെ ചെറുതാണ്. പല പ്രക്രിയകളുടെ സംയോജനത്തിലൂടെയാണ് ചന്ദ്രനിലെ പര്*വതങ്ങളും രൂപപ്പെട്ടത്. ചന്ദ്രന്റെ ഉള്*ഭാഗം തണുക്കുകയും തുടര്*ന്ന് ചുരുങ്ങുകയും ചെയ്യുന്നതായി ശാസ്ത്രം കരുതുന്നു. ഇത് ചന്ദ്രന്റെ പുറംതോട് വളയുന്നതിന് ഇടയാക്കും. ഇതിന്റെ അനന്തരഫലമാണ് ചന്ദ്രനിലെ മിക്ക പര്*വതങ്ങളും രൂപപ്പെടാന്* കാരണം. ചില വലിയ ആഘാതങ്ങള്* ചന്ദ്രോപരിതലത്തില്* ഗര്*ത്തങ്ങള്*ക്കൊപ്പം പര്*വതനിരകളും സൃഷ്ടിച്ചു. അഗ്*നിപര്*വത സ്*ഫോടനങ്ങളും ലാവാ പ്രവാഹങ്ങളും പര്*വതനിരകള്* സൃഷ്ടിക്കപ്പെടാന്* കാരണമായി.
ചന്ദ്രനില്* അഗ്നിപര്*വതങ്ങളില്*നിന്നുള്ള ലാവ തണുത്തുറഞ്ഞുണ്ടായ പാറകളാണ് മേയോര്* ഇംബ്രിയം സമതലത്തിലുള്ളത്. ഭൂമിയില്*നിന്ന് കാണാവുന്ന ചന്ദ്രന്റെ ഭാഗത്ത് വടക്കു പടിഞ്ഞാറന്* മേഖലയിലാണ് ഈ താഴ്വാരം. 1212 കിലോമീറ്റര്* ദൂരമുള്ള മേഖലക്ക് 505,000 ചതുരശ്ര കിലോമീറ്റര്* വിസ്തൃതിയുണ്ട്. 380 കോടി വര്*ഷം മുന്*പ് ചന്ദ്രനിലേക്ക് ഒരു വലിയ ഛിന്നഗ്രഹം ഇടിച്ച് ഇറങ്ങിയപ്പോള്* ഉണ്ടായ ഗര്*ത്തം പിന്നീട് അഗ്നിപര്*വത ലാവയാല്* മൂടപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇരുമ്പ്, മഗ്നീഷ്യം എന്നിവയാല്* സമ്പന്നമാണ് ഈ സമതലം. ചിലയിടങ്ങളില്* പരന്നതും മിനുസമാര്*ന്നതുമായ ഉപരിതലം, മറ്റ് ചിലയിടങ്ങളില്* നിരവധി ചുളിവുകള്*, ഒറ്റപ്പെട്ട ചില അഗ്നിപര്*വത മുഖങ്ങള്* എന്നിങ്ങനെ നിരവധി വ്യത്യസ്ത സ്വഭാവ സവിശേഷതകള്* മേയോര്* ഇംബ്രിയത്തിനുണ്ട്. ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ചരിത്രം, ഘടന, പരിണാമം എന്നിവയെക്കുറിച്ചുള്ള ഉള്*ക്കാഴ്ചകള്* നല്*കുന്നതാണ് ചന്ദ്രന്റെ ഉപരിതലത്തിലെ പ്രധാന സവിശേഷതയായ മേയോര്* ഇംബ്രിയം സമതലം.
1971-ല്* അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശയാത്രികരായ ഡേവിഡ് സ്*കോട്ടും ജെയിംസ് ഇര്*വിനും ഇംബ്രിയം മേഖല സന്ദര്*ശിക്കുകയും സമതലത്തിലെ പാറയുടെ സാമ്പിളുകള്* ശേഖരിക്കുകയും ചെയ്തു. പിന്നീട് ലൂണാര്* റെക്കണൈസന്*സ് ഓര്*ബിറ്റര്* (എല്*.ആര്*.ഒ.) ഈ മേഖലയെ ഉയര്*ന്ന റെസല്യൂഷനില്* ചിത്രീകരിച്ചു. ഇത് അതിന്റെ രൂപഘടനയെ സംബന്ധിച്ച് വിലയേറിയ ഉള്*ക്കാഴ്ച നല്*കുന്നതായി.
മേയോര്* ഇംബ്രിയം എന്ന പേര് ലാറ്റിന്* ഭാഷയില്*നിന്നും രൂപം കണ്ടതാണ്. 'ചാറ്റല്* മഴയുടെ കടല്*' അല്ലെങ്കില്* 'മഴയുടെ കടല്*' എന്നാണ് അര്*ത്ഥം. പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയന്* ജ്യോതി ശാസ്ത്രജ്ഞനായിരുന്ന ജിയോവാനി ബാറ്റിസ്റ്റ റിക്കിയോലിയാണ് സമതലത്തിന് മേയോര്* ഇംബ്രിയം എന്ന പേര് നല്*കിയത്.
ചന്ദ്രന്റെ അന്തര്*ഭാഗത്തുള്ള ഫലകങ്ങളുടെ (ടെക്*റ്റോണിക്) ചലനം, ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും വന്ന് ഇടിച്ചതു മൂലമുള്ള ആഘാതങ്ങള്*, അഗ്നിപര്*വത സ്*ഫോടനങ്ങള്* തുടങ്ങിയവയുടെ ഫലമായി രൂപപ്പെട്ട നിരവധി പര്*വതനിരകള്* ചന്ദ്രനിലുണ്ട്. ചന്ദ്രനിലെ ഏറ്റവും ശ്രദ്ധേയമായ ചില പര്*വതനിരകളെ കുറിച്ച് കൂടി പറയാം.
മേയോര്* ഇംബ്രിയത്തിന്റെ തെക്കുകിഴക്കന്* അതിര്*ത്തിയില്* സ്ഥിതി ചെയ്യുന്ന അപെനൈന്* പര്*വത നിരകളാണ് ഇതില്* പ്രധാനം. ഏകദേശം 600 കിലോമീറ്റര്* നീളവും 3-4 കിലോമീറ്റര്* ഉയരവുമുണ്ട്. 1971-ലെ അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശയാത്രികരായ ഡേവിഡ് സ്*കോട്ടും ജെയിംസ് ഇര്*വിനും ഈ പര്*വതനിരകള്* സന്ദര്*ശിക്കുകയും പാറകളുടെ സാമ്പിളുകള്* ശേഖരിക്കുകയും ചെയ്തു. ഇതിന് പുറമേ ലൂണാര്* റെക്കണൈസന്*സ് ഓര്*ബിറ്റര്* (എല്*.ആര്*.ഒ.) ഈ പര്*വതനിരകളെ ഉയര്*ന്ന റെസല്യൂഷനില്* ചിത്രീകരിക്കുകയും രൂപഘടനയെ കുറിച്ച് വിലപ്പെട്ട ഉള്*ക്കാഴ്ചകള്* നല്*കുകയും ചെയ്തു. വലിപ്പത്തിലും രൂപത്തിലും ഇറ്റലിയിലെ അപെനൈന്* പര്*വത നിരകളുമായുള്ള സാമ്യമാണ് ശാസ്ത്രം ഈ പേര് നല്*കാന്* കാരണം.
450 കിലോമീറ്റര്* നീളമുള്ള കോക്കസസ് പര്*വതനിരകള്* മേയോര്* ഇംബ്രിയത്തിന്റെ കിഴക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഉയരം ഏകദേശം 3-4 കിലോമീറ്റര്*. ഫലക ചലനങ്ങളാണ് ഈ പര്*വത രൂപീകരണത്തിന് കാരണം. അപ്പോളോ 15,17 ദൗത്യങ്ങളില്* ഈ പര്*വത നിരകള്* ഉയര്*ന്ന റെസല്യൂഷനില്* ചിത്രീകരിക്കുകയുണ്ടായി. ഭൂമിയും ചന്ദ്രനും തമ്മിലുള്ള 'തുടര്*ച്ചയും ബന്ധു ബന്ധ'ത്തെയും സൂചിപ്പിക്കാനാണ് ഈ പേര് നല്*കിയത്. ഇതിനൊരു കാരണമുണ്ട്. ഏഷ്യ, യൂറോപ്പ് മേഖലകളുടെ അതിര്*ത്തിയില്* ബ്ലാക്, കാപ്*സിയന്* കടലുകള്*ക്കിടയിലെ പര്*വതമാണ് കോക്കസസ്. 1100 കിലോമീറ്റര്* നീളമുള്ള ഈ പര്*വതത്തിനോട് ചേര്*ന്നാണ് ഗ്രീക്ക്, റോമന്* സംസ്*കാരങ്ങള്* വളര്*ന്നത്. ആ സംസ്*കാരങ്ങളോടുള്ള ആഭിമുഖ്യം കൂടിയാണ് ഈ പേരിടാന്* ഇന്റര്*നാഷണല്* അസ്ട്രണോമിക്കല്* യൂണിയനെ പ്രേരിപ്പിച്ചത്.
മേയോര്* ഇംബ്രിയത്തിന്റെ വടക്കുകിഴക്കന്* അതിര്*ത്തിയില്* സ്ഥിതി ചെയ്യുന്ന ജൂറ പര്*വത നിരകള്*ക്ക് ഏകദേശം 400 കിലോമീറ്റര്* നീളവും 1-2 കിലോമീറ്റര്* ഉയരവുമുണ്ട്. കാല്*സ്യം, അലൂമിനിയം എന്നിവയാല്* സമ്പന്നമാണ് ഈ പര്*വതം. യൂറോപ്പിലെ സ്വിറ്റ്*സര്*ലന്*ഡ് മുതല്* ഫ്രാന്*സ് വരെ 300 കിലോമീറ്റര്* വ്യാപിച്ചുകിടക്കുന്ന പ്രധാന പര്*വതനിരയാണ് ജൂറ പര്*വതനിരകള്*. ജുറാസിക് കാലഘട്ടത്തിലെ ചുണ്ണാമ്പുകല്ലും ഡോളമൈറ്റ് പാറകളും ഉള്*ക്കൊള്ളുന്ന, തനതായ ഭൂമിശാസ്ത്രത്തിന് പേരുകേട്ടതാണ് ജൂറ പര്*വതനിരകള്*. ഇന്റര്*നാഷണല്* ആസ്*ട്രോണമിക്കല്* യൂണിയന്* (IAU) ഭൂമിയുടെ ഭൂമിശാസ്ത്രത്തില്*നിന്നും പ്രചോദനം ഉള്*ക്കൊണ്ട് നാമകരണം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഇതും. യൂറോപ്യന്* ജൂറ പര്*വതനിരകളുടെ പേരിലാണ് ചാന്ദ്ര ജൂറ പര്*വതനിരകള്*ക്ക് പേരിട്ടത്. ഭൂമിയുടെയും ചന്ദ്രനിലെയും ഭൂമിശാസ്ത്രപരമായ സവിശേഷതകള്* തമ്മില്* തുടര്*ച്ചയും ബന്ധവും വെളിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഈ പേരിടലിലൂടെ ഉദ്ദേശിച്ചത്.
മേയോര്* ഇംബ്രിയത്തിന്റെ തെക്കുകിഴക്കന്* അറ്റത്ത് സ്ഥിതി ചെയ്യുന്ന ചെറിയ പര്*വതനിരയാണ് ചന്ദ്ര ആല്*പ്സ്. ഏകദേശം 250 കിലോമീറ്റര്* നീളവും 1-2 കിലോമീറ്റര്* ഉയരവുമുണ്ട്. അപ്പോളോ 15,17 ദൗത്യത്തില്* ഇതും ഉയര്*ന്ന റെസലൂഷനില്* ചിത്രീകരിക്കുകയുണ്ടായി. കാല്*സ്യം, അലൂമിനിയം എന്നിവയാല്* സമ്പന്നമാണ് ഈ പര്*വതം. യൂറോപ്പിലെ എട്ടുരാജ്യങ്ങളിലൂടെ കടന്നുപോകുന്നതും 1200 കിലോമീറ്റര്* നീളവുമുള്ള ആല്*പ്*സ് പര്*വതത്തിന്റെ പേരാണ് ഇതിനും നല്*കിയത്.മുന്*പ് പറഞ്ഞ കാരണങ്ങള്* തന്നെയാണ് ഈ പേരിടലിനു പിന്നിലും.
ചന്ദ്രന്റെ മധ്യരേഖയോട് ചേര്*ന്ന് സ്ഥിതി ചെയ്യുന്നതാണ് ലെയ്ബ്*നിറ്റ്*സ് പര്*വതനിരകള്*. ഏകദേശം 250 കിലോമീറ്റര്* നീളവും ഏകദേശം 1-2 കിലോമീറ്റര്* ഉയരവുമുണ്ട്. 1960-കളിലും 1970-കളിലും സോവിയറ്റ് യൂണിയന്* വിക്ഷേപിച്ച ലൂണാര്* പര്യവേക്ഷണ വാഹനങ്ങള്* ലെയ്ബ്*നിറ്റ്*സ് പര്*വതനിരകളുടെ ഉയര്*ന്ന റെസൊല്യൂഷനിലുള്ള ദൃശ്യങ്ങള്* പകര്*ത്തിയിട്ടുണ്ട്. ജര്*മന്* തത്ത്വചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായ ഗോട്ട്*ഫ്രൈഡ് വില്*ഹെം ലെബ്*നിറ്റ്*സിന്റെ പേരിലാണ് ചന്ദ്രനിലെ ലെബ്*നിറ്റ്*സ് പര്*വതനിരകള്* എന്ന് നാമകരണം ചെയ്യപ്പെട്ടത്. ഗണിതശാസ്ത്രം, തത്ത്വചിന്ത, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്* കാര്യമായ സംഭാവനകള്* നല്*കിയ വ്യക്തിയാണ് ലെയ്ബ്*നിറ്റ്*സ്. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാന ശാഖയായ കാല്*ക്കുലസിന്റെ വികാസത്തിന് ഐസക് ന്യൂട്ടനൊപ്പം ലെയ്ബ്*നിറ്റ്*സും അര്*ഹനാണ്. ജ്യോതിശാസ്ത്രത്തിലും താല്*പ്പര്യമുള്ളയാളായിരുന്നു ഇദ്ദേഹം , കൂടാതെ ചന്ദ്രനിലേക്കുള്ള ദൂരം നിര്*ണയിക്കുന്നതിനുള്ള ഒരു പുതിയ രീതി നിര്*ദ്ദേശിച്ചതുള്*പ്പെടെ ഈ മേഖലയ്ക്ക് അദ്ദേഹം നല്*കിയ സംഭാവനകള്* അനേകമാണ് .
മേയോര്* ഇംബ്രിയത്തിന്റെ തെക്ക് കിഴക്കന്* ഭാഗത്താണ് മൗട്ടോണ്* പര്*വതം സ്ഥിതി ചെയ്യുന്നത്. ഉയരം ഏകദേശം 2.3 കിലോമീറ്റര്*. ഇതിന്റെ രൂപീകരണവും ചന്ദ്രന്റെ അന്തര്* ഭാഗത്തെ ഫലക പ്രവര്*ത്തനങ്ങളാണ്. കാല്*സ്യം, അലൂമിനിയം എന്നിവയാല്* സമൃദ്ധമാണ് ഈ പര്*വതം. 1971-ലെ അപ്പോളോ 15 ദൗത്യത്തിനിടെ, ബഹിരാകാശ യാത്രികരായ ഡേവിഡ് സ്*കോട്ടും ജെയിംസ് ഇര്*വിനും മേയോര്* ഇംബ്രിയം സന്ദര്*ശിക്കുകയും മൗട്ടോണ്* പര്*വതത്തിന് ചുറ്റുമുള്ള പ്രദേശത്ത് പര്യവേക്ഷണം നടത്തുകയും ചെയ്തു. വടക്കേ അമേരിക്കയിലെ ഡെനലി പര്*വതത്തിനു സമാനമായ ഉയരമാണ് മൗട്ടോണിനും. ചന്ദ്രന്റെ ദക്ഷിണ മേഖലയിലെ മറ്റ് പര്*വതങ്ങളേക്കാള്* 20000 അടി ഉയരം ഇതിന് കൂടുതലുണ്ട്. പ്രകൃതിക്ഷോഭങ്ങളൊന്നും ഈ പര്*വതത്തെ ബാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഈ പര്*വതത്തിന്റെ കാലപ്പഴക്കം കോടിക്കണക്കിന് വര്*ഷങ്ങളാണെന്നാണ് കരുതുന്നത്.
ഭീമാകാരമായ നിരവധി ഗര്*ത്തങ്ങളാണ് ഇതിനു ചുറ്റിലുമുള്ളത്. ചിലത് കണ്ടാല്* കൊടുമുടിയുടെ ഉയര്*ന്ന ഭാഗം പോലെ തോന്നും. ഈ പര്*വതത്തില്* ചെറിയ പാറകളും ചരല്*ക്കല്ലുകളും കാണാം.
ഈ പര്*വതത്തിന് മൗട്ടോണ്* എന്ന് നാമകരണം ചെയ്തത് പിന്നിലെ കഥകള്* കൂടി പറയാം. അമേരിക്കന്* ജ്യോതിശാസ്ത്രജ്ഞ മെല്*ബ റോയ് മൗട്ടോണ്* എന്ന പ്രതിഭയുടെ ഓര്*മയ്ക്കാണ് ഈ നാമകരണം. 1960 കളിലും 1970 കളിലും നാസയുടെ ജെറ്റ് പ്രൊപ്പല്*ഷന്* ലബോറട്ടറിയില്* ജ്യോതിശാസ്ത്ര മേഖലയില്* ജോലി ചെയ്ത ആദ്യ വനിതകളില്* ഒരാളാണ് മൗട്ടണ്*. ജ്യോതിശാസ്ത്ര മേഖലയിലെ ഒരു മുന്*നിര വനിതയായിരുന്ന അവര്*. ചന്ദ്രന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് അവര്* നല്*കിയത് കാര്യമായ സംഭാവനകളാണ്. നാസയുടെ റേഞ്ചര്* ബഹിരാകാശ പേടകം എടുത്ത ചന്ദ്രന്റെ ചിത്രങ്ങള്* വിശകലനം ചെയ്ത ടീമിന്റെ ഭാഗമായിരുന്നു അവര്*. ചന്ദ്രശാസ്ത്ര പഠനത്തില്*, പ്രത്യേകിച്ച് ചന്ദ്രഗര്*ത്തങ്ങളെയും അഗ്*നിപര്*വത സവിശേഷതകളെയും കുറിച്ചുള്ള പഠനത്തില്* അവര്* തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ചന്ദ്രന്റെ ഉപരിതല സവിശേഷതകള്* നന്നായി മനസ്സിലാക്കാന്* ശാസ്ത്രജ്ഞരെ സഹായിച്ച ചാന്ദ്ര ഭൂപടങ്ങളുടെ നിര്*മ്മാണത്തിലും അവര്* പങ്കാളിയായിരുന്നു. ചന്ദ്രന്റെ രൂപീകരണത്തിലും പരിണാമത്തിലും കാരണമായ കാര്യങ്ങളിലേക്ക് വെളിച്ചം വീശാന്* സഹായിച്ചത് അവരാണ്.
അമേരിക്കയിലെ മരിലന്*ഡ് ഗ്രീന്*ബെല്*റ്റിലുള്ള നാസയുടെ ഗാദേര്*ഡ് സ്*പേസ് ഫ്*ലൈറ്റ് സെന്ററിലായിരുന്നു മെല്*ബ മൗട്ടോണ്* ആദ്യം പ്രവര്*ത്തിച്ചിരുന്നത്. ബഹിരാകാശത്ത് മാത്രമല്ല അവരുടെ കണ്ണുകളെത്തിയത്. പുറംലോകത്ത് സ്ത്രീകളോട് ബഹിരാകാശത്തെ ലക്ഷ്യമാക്കാന്* അവര്* നിര്*ബന്ധിച്ചു. മാത്രമല്ല അവരില്* വെള്ളക്കാരല്ലാത്ത സ്ത്രീകളും ഉണ്ടാകണമെന്ന് നിര്*ബന്ധിച്ചിരുന്നു. 1958-ല്* രൂപീകൃതമായതാണ് നാസ. 1959-ല്* ഗാദേര്*ഡ് സെന്ററില്* മൗട്ടോണ്* ആദ്യം ചേരുന്നത്. 1960, 1964 വര്*ഷങ്ങളില്* തങ്ങള്* ബഹിരാകാശത്തേക്ക് അയച്ച എക്കോ 1, 2 പര്യവേക്ഷണ പേടകങ്ങളെ ട്രാക്ക് ചെയ്യാന്* മനുഷ്യ കമ്പ്യൂട്ടറുകള്* എന്ന പേരില്* ഒരു സംഘത്തെ നാസ നിയോഗിച്ചിരുന്നു. ആ സംഘത്തിന് നേതൃത്വം നല്*കിയത് മൗട്ടോണ്* എന്ന ഈ ഗണിതശാസ്ത്രജ്ഞയായിരുന്നു. ഭ്രമണപഥത്തില്* എത്തിയ ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യ 1961 ല്* നാസ സ്വന്തമാക്കിയതിന് പിന്നിലും അവരുടെ ശ്രമങ്ങളുണ്ടായിരുന്നു. 1969 ജൂലൈ 20 ന് അപ്പോളോ 11 ചന്ദ്രനില്* ഇറങ്ങുന്നതിന് മുഖ്യമായി പ്രവര്*ത്തിച്ചവരില്* ഒരാള്* മൗട്ടോണ്* ആണ്.
പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തില്* കാര്യമായ സംഭാവനകള്* നല്*കിയ പ്രശസ്തരായ ശാസ്ത്രജ്ഞര്*, തത്ത്വചിന്തകര്*, പര്യവേക്ഷകര്* എന്നിവരുടെ പേരിലാണ് IAU പലപ്പോഴും ചാന്ദ്ര സവിശേഷതകള്*ക്ക് പേരിടുന്നത്. തങ്ങളുടെ മേഖലകളില്* അനിതരസാധാരണമായ പ്രവര്*ത്തനം കാഴ്ച വച്ച ശാസ്ത്രജ്ഞരോടുള്ള ബഹുമാന സൂചകമായി പേരുകള്* നല്*കാന്* ഇന്റര്*നാഷണല്* അസ്ട്രണോമിക്കല്* യൂണിയന്* നിര്*ദ്ദേശിച്ചിരുന്നു. പര്*വതത്തിന് മൗട്ടോണ്* എന്ന പേര് നല്*കുന്ന കാര്യം യൂണിയന്* മുമ്പാകെ നാസ അറിയിച്ചു. അവരത് അംഗീകരിച്ചു.
-
02-24-2025, 11:17 AM
#1527
Pakistan opens first donkey slaughterhouse in Gwadar to meet Chinese demand:

Amid airport delays and an unopened port, China and Pakistan, known as "all-weather allies," are now engaging in "donkey diplomacy" at Gwadar, the centerpiece of their CPEC project, as reported by The Print.
The report notes that port city now hosts Pakistan's first $7 million slaughterhouse, created to fulfill China's demand for donkey meat, bones, and hides.
Operated by China's Hangeng Trade Company, the facility has sparked concern in a country where donkeys are primarily used for transport and are considered sacred in certain Islamic traditions.
Located in Gwadar, this facility will process over 300,000 donkey hides annually to produce ejiao, a traditional remedy made from donkey collagen believed to improve blood circulation, boost immunity, and prevent cancer.
Ejiao, made from the collagen in donkey hides, holds a market value of about $8 billion annually, with China being the largest consumer.
The decision to set up a donkey slaughterhouse in Gwadar represents a controversial shift in Pakistans agricultural sector. Although donkey meat consumption is prohibited in the Muslim-majority country, Pakistans donkey population continues to grow, reaching an estimated 5.5 million in 2024, the highest in the world.
In January of this year, reports indicate that Pakistans national assemblys standing committee on food security, led by Rana Muhammad Hayat, was briefed on the project. According to officials from the Ministry of National Food Security and Research, the export of donkey by-products is more viable than live donkey exports due to logistical challenges.
The decision has sparked controversy, with religious leaders and local residents in Gwadar opposing the slaughter of donkeys, which are a crucial means of transport in rural areas. Since donkey meat is prohibited in Islam, there are concerns about the potential impact on Pakistans donkey population.
While this business venture meets China's growing demand for donkey products, it has sparked both domestic and international concerns about sustainability and ethical issues.
The Donkey Sanctuary states that 5.9 million donkeys are slaughtered each year to supply global demand for products such as ejiao. With the African Union banning donkey skin exports, China has shifted to relying more on Pakistan for hides.
This surge in demand threatens donkey populations, with fears of increased smuggling and theft, potentially driving the species toward extinction.
The Pakistan Economic Survey (PES) 2023-24 reports that the country's donkey population has increased from 5.5 million in the 2019-2020 fiscal year to 5.9 million in 2023-2024, according to The Print.
This isn't Pakistan's first instance of exporting animal products banned for local consumption. In the 2015-16 fiscal year, Pakistan exported $2.8 million worth of pork to Afghanistan for NATO personnel. Additionally, central bank data shows $447,000 worth of pork was exported in 2016-17.
Although there is growing demand for donkey products in China, Islamic dietary laws prohibit the consumption of donkey meat in Pakistan. The government has made sure the meat will only be exported and not consumed domestically, as reported by local media.
Gwadar, once seen as a potential rival to Singapores shipping industry, has faced difficulties in fulfilling its promises. The port and new airport have struggled with underuse, limited demand, and poor infrastructure, compounded by political instability in Balochistan, hindering economic growth and dampening CPEC project expectations.
-
02-24-2025, 11:29 AM
#1528
കാട്ടാനയെ മണം, ശബ്ദം എന്നിവകൊണ്ടും തുരത്തും; മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ അസ്ത്ര വരുന്നു

കോട്ടയം: കോട്ടയം വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഡ്രോൺ എക്സ് ലാബ് വികസിപ്പിച്ച അസ്ത്ര വി-1 ഡ്രോൺ, വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ ഒരുപരിധിവരെ സഹായിക്കുമെന്ന് വിലയിരുത്തൽ. കാടിറങ്ങുന്ന മൃഗങ്ങളെ തുരത്താൻകൂടി കഴിയുന്ന ഈ ഡ്രോൺ രാജ്യത്താദ്യമാണ്. വന്യമൃഗങ്ങളെ കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും ഇത് പ്രയോജനപ്പെടും.
അഞ്ചുകിലോമീറ്റർ അകലെയിരുന്നും അസ്ത്ര നിയന്ത്രിക്കാം. ലക്ഷ്യത്തിന് വളരെയടുത്തെത്തി നിർദേശങ്ങൾ നടപ്പാക്കും.
കാട്ടാനയെ ഒരുതവണ മയക്കുവെടി വെയ്ക്കാവുന്ന സംവിധാനമാണ് അസ്ത്രയിൽ നിലവിലുള്ളത്. ആറോ, ഏഴോ തവണ മയക്കുവെടി വെക്കാവുന്ന സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
ഡ്രോണിലെ സെൻസറുകൾ ഉപയോഗിച്ച് മൃഗങ്ങളുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർക്ക് വിലയിരുത്താം. മരുന്നിന്റെ ഡോസ് നിശ്ചയിക്കാം. ആനകൾക്ക് അലോസരമുണ്ടാക്കുന്ന ശബ്ദം, വെളിച്ചം, മണം എന്നിവ പുറപ്പെടുവിക്കുന്നതിനും ഡ്രോണുകൾക്ക് സാധിക്കും.
10 കിലോവരെ ഭാരം വഹിക്കാവുന്ന ഡ്രോണാണ് അസ്ത്ര. രാത്രിയിലും ഉപയോഗിക്കാനുള്ള ക്രമീകരണം വരും. നാലുമുതൽ എട്ടുവരെ പ്രൊപ്പല്ലറുകളുള്ള അസ്ത്ര ഡ്രോൺ, ഐ.ഐ.ഐ.ടി.യുടെ സഹായത്തോടെ കുറിച്ചിത്താനം വലിയപറമ്പിൽ അശ്വിൻ പി.നായരുടെ സ്റ്റാർട്ടപ്പ് കമ്പനിയായ നെക്സോസ് പാർക്കാണ് തയ്യാറാക്കിയത്.
കൃഷി ആവശ്യത്തിനും അസ്ത്ര പ്രയോജനപ്പെടുത്താം. വലിയ കൃഷിത്തോട്ടങ്ങളിൽ കൃത്യമായി മരുന്നുതളിക്കാനാകും. കുറഞ്ഞ സമയത്തിന് കളനശീകരണം സാധ്യമാക്കാം. വിളപരിശോധന നടത്താം.വെള്ളത്തിന്റെ ലഭ്യത, പോഷകക്കുറവ്, ഈർപ്പത്തിന്റെ അളവ്, രോഗവ്യാപനസാധ്യത തുടങ്ങിയവയും കൃത്യമായി വിലയിരുത്താനാകും.
വിപണിയിൽ 12,000 രൂപ വിലവരുന്ന എജുക്കേഷൻ ഡ്രോൺ കിറ്റ് വിദ്യാർഥികൾക്ക് 4700 രൂപയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും ഇവർക്കുണ്ട്. ഇതിന് പേറ്റന്റ് എടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അശ്വിൻ പറഞ്ഞു.
-
02-25-2025, 10:16 AM
#1529
പൈനാപ്പിൾ ഇലകൊണ്ട് കന്നുകാലിത്തീറ്റ; പോഷകസമൃദ്ധം, പാലുത്പാദനം ഒന്നരലിറ്റർവരെ കൂടും, പാൽക്കൊഴുപ്പും
.jpg?$p=e973015&f=16x10&w=852&q=0.8)
കൊച്ചി: പൈനാപ്പിള്* ഇല കൊണ്ട് കന്നുകാലികള്*ക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.). വൈക്കോലിനും പച്ചപ്പുല്ലിനുമൊപ്പം നല്*കാവുന്ന പാരമ്പര്യേതര തീറ്റയായാണ് ഇത് അവതരിപ്പിക്കുന്നത്. പൈനാപ്പിള്* ഇലകള്* കൊണ്ടുള്ള തീറ്റ, പാലുത്പാദനം 1 മുതല്* 1.5 ലിറ്റര്* വരെയും പാല്*കൊഴുപ്പ് 0.3 മുതല്* 0.5 ശതമാനം വരെയും വര്*ധിപ്പിക്കുമെന്നാണ് കണ്ടെത്തല്*.
ജില്ലയില്* മാത്രം പന്ത്രണ്ടായിരത്തിലധികം ഏക്കര്* പൈനാപ്പിള്* കൃഷിയുണ്ട്. ഏക്കറൊന്നിന് 15,000 കിലോ ഇല കിട്ടും. എന്നാല്*, വിളവെടുപ്പ് ഒന്നിച്ച് വരുന്നതും 7-10 ദിവസം വരെ മാത്രമേ പൈനാപ്പിള്* ഇലകള്* സൂക്ഷിക്കാനാകൂ എന്നതും പോരായ്മയാണ്. എറണാകുളം കെ.വി.കെ.യിലെ മൃഗസംരക്ഷണ വിദഗ്ധ ഡോ. സ്മിത ശിവദാസന്*, കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്*മണ്യന്* എന്നിവരുടെ നേതൃത്വത്തില്* നടത്തിയ പരീക്ഷണത്തിലാണ് ഇതിന് പരിഹാരമായി പൈനാപ്പിള്* ഇല സംസ്*കരിച്ച് സൂക്ഷിക്കാമെന്ന് കണ്ടെത്തിയത്.
പൈനാപ്പിള്* ഇലകള്* ചെറുകഷണങ്ങളാക്കിയാണ് സംസ്*കരിച്ചെടുക്കുക. നൂറുകിലോയ്ക്ക് രണ്ട് കിലോ എന്ന തോതില്* ശര്*ക്കരയും അരക്കിലോ ഉപ്പും ചേര്*ക്കും. ശേഷം പ്ലാസ്റ്റിക് ഡ്രമ്മുകളില്* വായുസഞ്ചാരം കടക്കാത്ത രീതിയില്* പായ്ക്ക് ചെയ്യും. 60 ദിവസം വരെ ഇത്തരത്തില്* സൂക്ഷിച്ച ശേഷം കന്നുകാലികള്*ക്ക് നല്*കാം. ഒരു വര്*ഷം വരെ ഇത് സൂക്ഷിക്കാം. പ്രതിദിനം 10-15 കിലോഗ്രാം പൈനാപ്പിള്* സൈലേജ്, അഞ്ച് കിലോ പുല്ല്, രണ്ട് കിലോ വൈക്കോല്*, സാന്ദ്രീകൃത തീറ്റ എന്നിവ മിശ്രിതമായി നല്*കുകയാണ് വേണ്ടത്.
ഇലകള്* നുറുക്കുന്ന യന്ത്രവും ഒരു ചെറു ഹൈഡ്രോളിക് മെഷീനും ഉണ്ടെങ്കില്* ഒരു സംരംഭവുമാക്കാം. സംസ്*കരിച്ചെടുത്ത പൈനാപ്പിള്* ഇലകള്* വാണിജ്യാടിസ്ഥാനത്തില്* നിര്*മിക്കാന്* ആവശ്യമായ യന്ത്രസാമഗ്രികള്* ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.വി.കെ. ലഭ്യമാവുന്ന എല്ലാത്തരം കാര്*ഷിക ഉത്പന്നങ്ങളും എങ്ങനെ കന്നുകാലികളുടെ തീറ്റയില്* ഉള്*പ്പെടുത്താം എന്ന പരീക്ഷണവും ഇവിടെ പുരോഗമിക്കുന്നുണ്ട്.
-
02-25-2025, 01:45 PM
#1530
പാകിസ്ഥാൻ- കഴുതകൾക്ക് ഇനി സുരക്ഷയില്ല, ഗ്വാദറിൽ ചൈന നിർമ്മിക്കുന്നത് വമ്പൻ ഒരു കഴുത അറവുശാല ! കഴുതയെ അറത്തും കാശ് വേണം
പാകിസ്ഥാനിൽ കഴുതകൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കഴുതകൾ പാകിസ്ഥാനിലാണുള്ളത്. ഇന്നും ഗ്രാമങ്ങളിൽ ആളുകളുടെ ഗതാഗതത്തിന് കഴുത വണ്ടി അവിടെ ഉപയോഗിക്കുന്നുണ്ട്. അവിടത്തെ മതപാരമ്പര്യത്തിൽ ചില സ്ഥലങ്ങളിൽ കഴുതകളെ വളരെയധികം പ്രശംസിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു

ഇസ്ലാമാബാദ് : പാകിസ്ഥാൻ അടുത്തിടെ രാജ്യത്ത് ആദ്യമായി ഗ്വാദറിൽ ആദ്യത്തെ കഴുത കശാപ്പ്ശാല തുറക്കാൻ പോകുന്നു. ചൈനയിൽ കഴുത ഇറച്ചി, എല്ലുകൾ, തുകൽ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് ഇത് തുറന്നതെന്നാണ് റിപ്പോർട്ട്. ഈ പദ്ധതിക്കായി പാകിസ്ഥാൻ ഏകദേശം ഏഴ് മില്യൺ ഡോളർ ചെലവഴിച്ചതായാണ് വിവരം. ഈ കശാപ്പുശാല നടത്തുന്നത് ചൈനീസ് കമ്പനിയായ ഹാംഗെങ്ങാണ്.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഗ്വാദറിലെ ഈ കശാപ്പുശാല ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഒരു പ്രധാന ഭാഗമാണ്. ഈ കശാപ്പുശാലയിൽ എല്ലാ വർഷവും മൂന്ന് ലക്ഷം കഴുതകളുടെ തൊലി എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തൊലികൾ പിന്നീട് എജിയാവോ എന്ന പരമ്പരാഗത ഔഷധം ഉണ്ടാക്കുന്നതിനായി ചൈനയിലേക്ക് അയയ്*ക്കും. ഈ മരുന്ന് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കാൻസർ തടയുന്നതിനും സഹായിക്കുമെന്ന് അവകാശപ്പെടുന്നു.
ചൈനയിൽ മരുന്നിനായി ആവശ്യത്തിന് കഴുതകളുടെ തോൽ ലഭ്യമല്ല എന്നാണ് വിവരം. ഈ സാഹചര്യത്തിൽ ചൈന ഇപ്പോൾ തന്റെ പിണിയാളായ ജിന്നയുടെ രാജ്യത്തെ കഴുതകളിൽ കണ്ണുവെച്ചിരിക്കുകയാണ്. അതേ സമയം പാകിസ്ഥാനിൽ കഴുതകൾക്ക് ഒരു കുറവുമില്ല. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ കഴുതകൾ പാകിസ്ഥാനിലാണുള്ളത്. ഇന്നും ഗ്രാമങ്ങളിൽ ആളുകളുടെ ഗതാഗതത്തിന് കഴുത വണ്ടി അവിടെ ഉപയോഗിക്കുന്നുണ്ട്. അവിടത്തെ മതപാരമ്പര്യത്തിൽ ചില സ്ഥലങ്ങളിൽ കഴുതകളെ വളരെയധികം പ്രശംസിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
ഇസ്ലാമിക നിയമം കഴുത മാംസം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവരുടെ മാംസം വിദേശത്തേക്ക് അയയ്*ക്കുന്നത്. കശാപ്പ് ശാല തുറക്കുന്നതോടുകൂടി ഇനി കൂടുതൽ കയറ്റുമതി ചെയ്യും. കഴുതകളുടെ ഉപോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ജീവനുള്ള കഴുതകളെ കയറ്റുമതി ചെയ്യുന്നതിനേക്കാൾ പ്രായോഗികമാണെന്ന് പാകിസ്ഥാൻ ദേശീയ ഭക്ഷ്യസുരക്ഷാ ഗവേഷണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.
എന്നിരുന്നാലും, കഴുതകൾക്കായുള്ള ഈ കശാപ്പുശാലയുടെ നിർമ്മാണത്തെക്കുറിച്ച് പാകിസ്ഥാനിൽ വലിയ വിവാദം ഉയർന്നുവന്നിട്ടുണ്ട്. കഴുതകളെ കൊല്ലാൻ അനുവദിക്കില്ലെന്ന് മതനേതാക്കളും നാട്ടുകാരും ഉറച്ചുനിൽക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ വളരെ ഉപയോഗപ്രദമായ കഴുതകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ച് അവർ ഇതിനകം തന്നെ ആശങ്കാകുലരാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇപ്പോൾ ചൈന ഒരു പടി മുന്നോട്ട് വച്ചിരിക്കുന്നതിനാൽ കഴുത അറവുശാല നിർമ്മിക്കപ്പെടുമെന്ന് ഉറപ്പാണ്. രാജ്യത്തെ നേതാക്കളും ഇതിനായി ധാരാളം പണം ചെലവഴിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഈ പദ്ധതിയെക്കുറിച്ച് മറ്റ് പല രാജ്യങ്ങളിലും ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആഗോള ആവശ്യം നിറവേറ്റുന്നതിനായി ഓരോ വർഷവും ഏകദേശം 5.9 ദശലക്ഷം കഴുതകളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് യുകെയിലെ ചാരിറ്റിയായ ഡോങ്കി സാങ്ച്വറി പറയുന്നു.
നേരത്തെ ആഫ്രിക്കൻ യൂണിയൻ കഴുതത്തോൽ കയറ്റുമതി നിരോധിച്ചിരുന്നു. അതിനാൽ ഇപ്പോൾ ചൈനയുടെ എല്ലാ പ്രതീക്ഷകളും പാകിസ്ഥാനിലാണ്. രാജ്യത്തെ 2023-24 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് കാണിക്കുന്നത് ആ രാജ്യത്തെ കഴുതകളുടെ എണ്ണം 55 ലക്ഷത്തിൽ നിന്ന് 59 ലക്ഷമായി വർദ്ധിച്ചു എന്നാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules