Page 156 of 162 FirstFirst ... 56106146154155156157158 ... LastLast
Results 1,551 to 1,560 of 1613

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1551
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default


    ശിഷ്യന്റെ യാത്രയയപ്പ് സമ്മാനം, കടന്നലിന് പ്രിയ അധ്യാപകന്റെ പേര്


    കണ്ടെത്തിയ പുതിയ ഇനം കടന്നൽ, ഇൻസെറ്റിൽ ഡോ. ബോബി ജോസ്, ഡോ. പുതുവായി ഗിരീഷ് കുമാർ

    കോഴിക്കോട്: സർവീസിൽനിന്ന് വിരമിക്കുന്ന പ്രിയ അധ്യാപകന് യാത്രയയപ്പ് സമ്മാനമായി, താൻ കണ്ടെത്തിയ കടന്നലിന് അദ്ദേഹത്തിന്റെ പേര് നൽകി ശാസ്ത്രജ്ഞൻ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പുതുവായി ഗിരീഷ് കുമാറാണ് താൻ കണ്ടെത്തിയ അപൂർവയിനം കടന്നലിന് തന്റെ ജന്തുശാസ്ത്ര അധ്യാപകൻ ഡോ. ബോബി ജോസിന്റെ പേരുനൽകിയത്. വയനാട് വന്യജീവിസങ്കേതത്തിൽനിന്ന് കണ്ടെത്തിയ പുതിയ കടന്നൽ ഇനത്തിന് ‘സ്പിലോമിന ബോബിജോസി’യെന്നാണ് പേര് നൽകിയിരിക്കുന്നത്.

    കോഴിക്കോട് ദേവഗിരി കോളേജ് പ്രിൻസിപ്പലായ ഡോ. ബോബി ജോസ് മേയ് 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് അപൂർവ യാത്രയയപ്പ് സമ്മാനം ലഭിച്ചത്. രണ്ടുപതിറ്റാണ്ട് നീണ്ട തന്റെ ടാക്സോണമി ഗവേഷണത്തിൽ വഴിവിളക്കായിനിന്നത് ഡോ. ബോബി ജോസായിരുന്നെന്നും അദ്ദേഹം തന്ന പിന്തുണയാണ് തനിക്ക് ജന്തുശാസ്ത്ര ഗവേഷണത്തിലേക്കുള്ള കരുത്തേകിയതെന്നും ഡോ. ഗിരീഷ് കുമാർ പറഞ്ഞു.

    ആഫിഡ് കടന്നൽവിഭാഗത്തിൽപ്പെട്ടതാണ് ഇപ്പോൾ കണ്ടെത്തിയ കടന്നൽ. ഇന്ത്യയിൽ സ്പിലോമിനയുടെ പതിനൊന്നാമത്തെ വർഗയിനമാണ് ഇപ്പോൾ കണ്ടെത്തിയത്. ശാസ്ത്രജ്ഞനായ അമലും ഗിരീഷ് കുമാറിനൊപ്പം ഗവേഷണസംഘത്തിലുണ്ടായിരുന്നു. എന്റമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാനും തർബിയത് മോഡ്രാസ് സർവകലാശാലയും ചേർന്നിറക്കിയ ഗവേഷണ മാന്വലിലാണ് ഗിരീഷ് കുമാറിന്റെ ഗവേഷണപ്രബന്ധം അച്ചടിച്ചുവന്നത്.

  2. #1552
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    'ഡാര്*ക് എനര്*ജി' കുറഞ്ഞുവരുന്നു, പ്രപഞ്ചത്തിന് സംഭവിക്കാന്* പോകുന്നത് 'ബിഗ് ക്രഞ്ച്'



    കാലം മാറി, ചൂടും കൂടി. ഓരോവര്*ഷവും ഭൂമി താപനിലകൂടിയ കാലാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഈ കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാന്*, നേരിടാന്* നമ്മള്* ദൈനംദിനജീവിതത്തില്* മാറ്റങ്ങള്*വരുത്താന്* തയ്യാറാവണം

    പ്രപഞ്ചത്തിന്റെ വികാസത്തിനുപിന്നിലെ നിഗൂഢരഹസ്യമായ 'ഡാര്*ക് എനര്*ജി' മെല്ലെ കുറയുകയാണെന്ന് ഗവേഷകര്*. പ്രപഞ്ചം വികസിച്ച് പ്രകാശത്തിനുവരെ കടന്നുചെല്ലാനാവാത്ത അത്രയും അകലത്തേക്ക് ക്ഷീരപഥങ്ങള്* പോയി തണുത്തുറഞ്ഞു തീരുന്നതാണ് (ബിഗ് ഫ്രീസ്) പ്രപഞ്ചത്തിന്റെ ആത്യന്തിക വിധി എന്നായിരുന്നു ഇതുവരെ അവര്* വിശ്വസിച്ചിരുന്നത്.

    അരിസോണയിലുള്ള കിറ്റ് പീക് നാഷണല്* ഒബ്*സര്*വേറ്ററിയിലെ ഡാര്*ക് എനര്*ജി സ്പെക്ട്രോസ്*കോപ്പിക് ഇന്*സ്ട്രുമെന്റ് (ഡിഇഎസ്*ഐ) സംഘം കണ്ടെത്തിയത് അനുസരിച്ചാണെങ്കില്* ഇതിന് നേര്*വിപരീതമായിരിക്കും സംഭവിക്കുക. അതായത് പ്രപഞ്ചം ചുരുങ്ങി എല്ലാം അടുത്തടുത്ത് വന്ന് ഒരുമിച്ചുകൂടും (ബിഗ് ക്രഞ്ച്). അതായത് നിലവിലെ എല്ലാ പ്രപഞ്ച സിദ്ധാന്തങ്ങളെയും അട്ടിമറിക്കാന്* കെല്*പ്പുള്ള കണ്ടുപിടിത്തമാണിത്.

    എന്താണ് ഡാര്*ക് എനര്*ജി ?

    പ്രപഞ്ചവികാസത്തിന്റെ തോത് കാലക്രമേണ എങ്ങനെ മാറിയെന്ന് അന്വേഷിച്ച ജ്യോതിശ്ശാസ്ത്രജ്ഞരാണ് 1990-കളുടെ അവസാനത്തില്* ഡാര്*ക് എനര്*ജി കണ്ടെത്തിയത്. മഹാവിസ്*ഫോടന (ബിഗ് ബാങ്)ത്തിനുശേഷം നടന്നുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വികാസത്തെ ഗുരുത്വാകര്*ഷണം പ്രതിരോധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വികാസത്തിന്റെ തോത് കൂടുകയാണെന്ന് മനസ്സിലായി. ഈ വികസനത്തിനു കാരണമായ അജ്ഞാത ശക്തിയെ ശാസ്ത്രജ്ഞര്* 'ഡാര്*ക്ക് എനര്*ജി' എന്നുവിളിച്ചു. ഇത് ഒരു സ്ഥിരാങ്കമാണെന്ന് വിശ്വസിക്കുകയും ചെയ്തു. എന്നാല്* 'ഡാര്*ക് എനര്*ജി' കുറയുകയാണെന്നാണ് നിലവിലെ കണ്ടെത്തല്*.

  3. #1553
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    വരുന്നു, ‘അപൂർവ’യും ‘ശ്രീനന്ദന’യും

    •  പുതിയ പയറിനങ്ങൾ വരുന്ന സീസണിൽ കർഷകരിലേക്കെത്തും



    പട്ടാമ്പി : പട്ടാമ്പി മധ്യമേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത രണ്ട് വൻപയർ വിത്തുകൾ വരുന്ന സീസണിൽ കർഷകരിലെത്തും. കെഎയു അപൂർവ (പിടിബി സിപി നാല്) കെഎയു ശ്രീനന്ദന (പിടിബിസിപി മൂന്ന്) എന്നിവയുടെ വിത്തുത്*പാദനമാണ് പട്ടാമ്പി കേന്ദ്രത്തിലും കൃഷിവിജ്ഞാനകേന്ദ്രങ്ങളിലും പ്രദർശനത്തോട്ടങ്ങൾ വഴി നടക്കുന്നത്. ഉത്*പാദനക്ഷമതയും പോഷകസമൃദ്ധിയും ദഹനക്ഷമതയും വിളപ്പൊലിമയും ഏറെയുള്ളവയാണിവ. കേരളത്തിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും യോജിച്ച രീതിയിൽ, അഖിലേന്ത്യാ ഏകോപിത പയറുവർഗവിള ഗവേഷണപദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത അപൂർവയ്ക്ക് ഹെക്ടറിന് 1,800 മുതൽ 2,000 കിലോഗ്രാംവരെ വിളവുലഭിക്കും.

    വേരുചീയലിനെതിരേ പ്രതിരോധശേഷിയുണ്ട്. 40, 50 ദിവസങ്ങൾക്കുള്ളിൽ പൂവിടും. 70, 72 ദിവസത്തിനുള്ളിൽ മൂപ്പെത്തും. ഉയർന്ന അളവിൽ പ്രോട്ടീനും (24 ശതമാനം) ആന്തോസിയാനിനും (2.32 എംജി/ജി) കുറഞ്ഞ അളവിൽ ടാനിനുമുള്ളതാണ് (0.71എംജി/ജി) ഈ ഇനം.

    ശ്രീനന്ദന 40-45 ദിവസങ്ങൾക്കുള്ളിൽ പൂവിടുകയും 50-55 ദിവസത്തിനുള്ളിൽ മുപ്പെത്തുകയും ചെയ്യും. വേനൽക്കാലത്ത് 30-35 ദിവസത്തിനുള്ളിൽ പൂക്കുകയും 50-55 ദിവസത്തിനുള്ളിൽ മൂപ്പെത്തുകയും ചെയ്യും. ഒറ്റത്തവണ വിളവെടുക്കാം.

    ഹെക്ടറിന് 1.2 ടൺ വരെ വിളപ്പൊലിമയുണ്ട്. വേരുചീയലിനെതിരേ പ്രതിരോധശേഷിയുണ്ട്. ഉയർന്ന അളവിൽ മാംസ്യവും (22.64) കുറഞ്ഞ അളവിൽ ടാനിനും (1.07) കൊഴുപ്പുമുള്ള (2.28 ) പയറിനമാണിത്.


  4. #1554
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    പുതിയ കാൽവയ്പിലേക്ക് കൊച്ചി;150 ടൺ വരുന്ന ഭക്ഷണ മാലിന്യം വാതകമാക്കി മാറ്റുന്ന പ്ലാൻറ്, ട്രയൽ റൺ


    ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ്

    ബ്രഹ്മപുരം: മാലിന്യ സംസ്കരണ രംഗത്തെ പുതിയ കാൽവയ്പിലേക്ക് ആണ് കൊച്ചി മാറുന്നത്. ബ്രഹ്മപുരത്ത് 150 ടൺ വരുന്ന കൊച്ചി നഗരത്തിലെ ഭക്ഷണ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന കംപ്രസ്സഡ് ബയോഗ്യാസ് പ്ലാൻ്റിൻ്റെ നിർമാണമാണ് പൂർത്തിയായി ട്രയൽ റൺ ആരംഭിച്ചത്. ഭക്ഷണ മാലിന്യം വാതകമാക്കി മാറ്റാൻ കഴിയുന്നതാണ് സിബിജി പ്ലാൻറ്.


    ബ്രഹ്മപുരത്ത് നിർമാണത്തിലുള്ള സിബിജി പ്ലാന്റിന് ആവശ്യമായ രണ്ട് ബയോ ഡൈജസ്റ്ററുകളിൽ ഒരെണ്ണത്തിൻ്റെ നിർമാണം പൂർണമായി പൂർത്തീകരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ബയോ ഡൈജസ്റ്ററിന്റെയും നിർമാണം പൂർത്തീകരിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ബയോഡൈജസ്റ്ററിലേക്ക് ചാണകം സപ്ലൈ ചെയ്ത് ട്രയൽ റൺ തുടങ്ങി.

    ഏപ്രിൽ അവസാനത്തോടെ ഭക്ഷണ മാലിന്യം ഈ കമ്പോസ്റ്ററിലേക്ക് നിക്ഷേപിക്കാൻ കഴിയും. അതോടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിൽ നിന്നും ഗ്യാസിന്റെ ഉത്പാദനം ആരംഭിക്കുകയും. ഈ വാതകം പ്രത്യേക പൈപ്പ് ലൈനിലൂടെ ബിപിസിഎല്ലിലേക്ക് തന്നെ കൊണ്ടുപോകുകയും ചെയ്യും.

    കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കർ ഭൂമിയാണ് സൗജന്യമായി ബിപിസിഎല്ലിന് പ്ലാൻറ് നിർമിക്കുന്നതിന് അനുവദിച്ചത്. എഫ്സിടിയിൽ നിന്നും ബിപിസിഎൽ ഏറ്റെടുത്ത ഭൂമിക്ക് ചേർന്നുള്ള നഗരസഭയുടെ ഭൂമിയാണ് പ്ലാൻറ് നിർമിക്കാൻ നൽകിയത്. ആവശ്യമായ എല്ലാ നിർമാണ അനുമതികളും ഏകജാലക ക്ലിയറൻസിലൂടെ അധികൃ നൽകി. 2023 നവംബറിൽ പ്രഖ്യാപിച്ച പദ്ധതി 2024 മാർച്ചിൽ നർമാണം ആരംഭിച്ചു.

    18 മാസമാണ് നിർമാണ കാലാവധി പറഞ്ഞതെങ്കിലും 6 മാസം മുമ്പ് തന്നെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. ഏതാണ്ട് 80 കോടി രൂപയാണ് ബിപിസിഎല്ലിന് പ്ലാൻറ് നിർമിക്കാൻ ചെലവ് വന്നത്. കൊച്ചി മേയറുടെ ആവശ്യപ്രകാരം നേരത്തെ 25 കോടി രൂപയുടെ സിഎസ്ആർ ഒരു വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റ് നിർമിക്കാൻ നൽകുമെന്ന് ബിപിസിഎൽ അറിയിച്ചിരുന്നു. ഇതിനുശേഷം സർക്കാർ ഇടപെടൽ വന്നതോടെ വിൻഡ്രോ പ്ലാൻ്റിൻ്റെ 25 കോടിക്ക് പകരം ഏതാണ്ട് 80 കോടി രൂപ ചെലവിൽ ഒരു പുതിയ പ്ലാൻറ് നിർമിക്കാൻ തീരുമാനിച്ചത്.

    ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പുതിയതായി

    ബ്രഹ്മപുരത്ത് രണ്ട് ബിഎസ്എഫ് പ്ലാൻറ് നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് 300 ടൺ ഭക്ഷണ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നഗരസഭയുടെ പദ്ധതിയാണ് ഫലപ്രാപ്തിയിൽ എത്തുന്നത്.പദ്ധതി പൂർത്തിയായാൽ കൊച്ചി നഗരത്തിലേയും സമീപ മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും എല്ലാം മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും.

  5. #1555
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    സംസ്ഥാനത്തെ 14 നദികളില്*നിന്ന് 1.7 കോടി ടണ്* മണലെടുക്കാം; കണ്ടെത്തിയത് മണല്* ഓഡിറ്റിങ്ങില്*



    ആലപ്പുഴ: സംസ്ഥാനത്തെ 14 നദികളില്*നിന്ന് 1,70,25,861 ടണ്* മണലെടുക്കാൻ കഴിയുമെന്ന് റവന്യൂ വകുപ്പിന്റെ മണല്* ഓഡിറ്റിങ്ങില്* കണ്ടെത്തി. ഹരിത ട്രിബ്യൂണലിന്റെ നിബന്ധനയനുസരിച്ച് 44 നദികളില്* 33 എണ്ണത്തിലാണ് ഓഡിറ്റിങ് നടത്തിയത്.

    പാരിസ്ഥിതിക പ്രശ്*നമുള്ളതിനാല്* 16 നദികളില്*നിന്നു മണലെടുക്കാനാകില്ല. ബാക്കി 17 എണ്ണത്തില്* നദീസംരക്ഷണം, നീരൊഴുക്കു സുഗമമാക്കല്* എന്നീ ലക്ഷ്യത്തോടെ നിശ്ചിതയളവില്* മണലെടുക്കാം. ഇതില്* 14 നദികളിലെ മണലിന്റെ അളവാണ് 1.7 കോടി ടണ്* എന്നു കണ്ടെത്തിയത്. മണലെടുക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

    മൈനിങ് ആന്*ഡ് ജിയോളജി വകുപ്പിന്റെ അനുമതി മാത്രമാണ് ബാക്കി. സംസ്ഥാനത്ത് നിലവില്* പുഴമണലെടുക്കാന്* അനുമതിയില്ല. പുറത്തുനിന്നു കൊണ്ടുവരുന്ന മണലിന് ചില്ലറവിപണിയില്* കിലോഗ്രാമിന് ആറു രൂപയോളം വിലയുണ്ട്. അതുപ്രകാരം 1.7 കോടി ടണ്* മണലിന് 10,215 കോടിയിലധികംരൂപ വിലവരും.

    മണല്* ഉടന്* വാരാന്* സാധ്യതയുള്ള നദികള്*

    പമ്പ, അച്ചന്*കോവില്*, മൂവാറ്റുപുഴ, പെരിയാര്*, ഭാരതപുഴ, ചാലിയാര്*, കടലുണ്ടി, വളപ്പട്ടണം, ശ്രീകണ്ഠപുരം, പെരുമ്പ, ഷിറിയ, ഉപ്പള, ചന്ദ്രഗിരി, മൊഗ്രാല്*.

    മണല്* വാരാനായി ഇവ കടന്നുപോകുന്ന പത്തനംതിട്ട, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശ്ശൂര്*, കണ്ണൂര്*, കാസര്*കോട് ജില്ലകളില്* 149 കടവുകള്* നിശ്ചയിച്ചു. ഇതില്* 40 കടവുകള്* അഞ്ചു ഹെക്ടറിലധികം വിസ്തൃതിയുള്ളതാണ്.

    ഭാരതപ്പുഴ കടന്നുപോവുന്ന മലപ്പുറം, പാലക്കാട്, തൃശ്ശൂര്* ജില്ലകളിലെ 48 കടവുകളില്*നിന്ന് ഒരു കോടി ടണ്ണിലധികം മണല്* കിട്ടുമെന്നാണ് കണക്കാക്കുന്നത്. കാസര്*കോട്ടെ മൊഗ്രാല്* നദിയില്* ഗ്രാവല്* മാത്രമാണുള്ളത്. ഇതില്* 28,405 ടണ്* എടുക്കാം. ഈ സര്*വേയില്* പറയുന്നതുകൂടാതെ പമ്പ, ഭാരതപ്പുഴ, ശ്രീകണ്ഠാപുരം നദികളില്*നിന്ന് 30.5 ലക്ഷം ടണ്* മണല്*കൂടി എടുക്കാമെന്നു ജില്ലാ തലത്തിലും കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതികാഘാത പഠനം നടത്തി ഇതിന് അംഗീകാരം വാങ്ങിയിട്ടുമുണ്ട്. ഇതനുസരിച്ചാണ് 1.7 കോടി ടണ്* മണലെടുക്കുന്നത്. പ്രാഥമിക ഓഡിറ്റിങ് പ്രകാരമുള്ള കണക്കാണിത്. കുളത്തൂപ്പുഴ, മണിമല, മാഹി നദികളിലെ മണല്* ഇപ്പോള്* എടുക്കില്ല.

  6. #1556
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    ജീ​വ​വാ​യു​വി​ൽനി​ന്ന് ജീ​വ​ജ​ലം



    ജ​ല​ക്ഷാ​മം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ധു​നി​ക യു​ഗ​ത്തി​ൽ ന​മ്മ​ൾ ശ്വ​സി​ക്കു​ന്ന വാ​യു​വി​ൽ നി​ന്നുത​ന്നെ കു​ടി​വെ​ള്ളം നി​ർ​മി​ച്ചെ​ടു​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ അ​ക്വോ. വാ​യു​വി​ലെ ഈ​ർ​പ്പ​ത്തി​ൽ നി​ന്ന് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന അ​റ്റ്മോ​സ്ഫെ​റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റ​റു​ക​ളാ​ണ് ക​മ്പ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. മൂ​ന്ന് പാ​ളി​ക​ളു​ള്ള ഫി​ൽ​ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ വാ​യു​വി​നെ വ​ലി​ച്ചെ​ടു​ക്കു​ക​യും, ഒ​രു ക​ണ്ട​ൻ​സ​റി​ൽ ത​ണു​പ്പി​ച്ച് ഘ​നീ​ഭ​വി​പ്പി​ക്കു​ക​യും, ഒ​രു സം​ഭ​ര​ണ ​​ടാ​ങ്കി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്നു. തു​ട​ർ​ന്ന് അ​ധി​ക ഫി​ൽ​ട്രേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​പ്ര​ക്രി​യ.

    പ്ര​ത്യേ​കി​ച്ചും വ​ര​ൾ​ച്ച, മ​ലി​നീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത എ​ന്നീ പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഊ​ർ​ജക്ഷ​മ​ത​യു​ള്ള ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ജ​ല​ക്ഷാ​മ​ത്തി​ന് സു​സ്ഥി​ര​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ ഒ​രു പ​രി​ഹാ​ര മാ​ർ​ഗ​മാ​ണ്. ചൂ​ടു​ള്ള​തും ഈ​ർ​പ്പ​മു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​ത് കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന* ക്ഷ​മം. പ​ക്ഷേ വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ഭൂ​ഗ​ർ​ഭ​ജ​ല സം​ര​ക്ഷ​ണ​ത്തി​നും ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ർ​ഗ​മാ​ണി​ത്.

  7. #1557
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    പകര്*ച്ചവ്യാധി പരത്തുന്ന കടുവാശലഭം



    കടുവാ ശലഭം (ടൈഗര്* മോത്ത്) ചിക്കുന്*ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയ്*ക്കു സമാനമായ രോഗം പരത്തുന്നതായി മിംസ് റിസര്*ച് ഫൗണ്ടേഷനില്* നടത്തിയ ഗവേഷണത്തില്* കണ്ടെത്തി. കടുവാ നിശാശലഭം പൊഴിക്കുന്ന ശല്*ക്കങ്ങളും സ്രവങ്ങളുമാണ് രോഗം പരത്തുന്നത്. ഇവ മനുഷ്യരുടെ ത്വക്കുമായി സമ്പര്*ക്കമുണ്ടാകുകയോ ശ്വസിക്കുകയോ ചെയ്താല്* ശരീരം മുഴുവന്* ചൊറിച്ചിലും തടിപ്പും ഉണ്ടാകുകയും ഗുരുതര രോഗാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യും.

    2008 ല്* ആരംഭിച്ച ഗവേഷണമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നതെന്നു മിംസ് റിസര്*ച്ച്* ഫൗണ്ടേഷനിലെ വൈദ്യശാസ്ത്ര ഗവേഷകന്* ഡോ. പി.ജെ.വില്*സ് പറഞ്ഞു.പനി, കുളിര്, തലവേദന, ഛര്*ദി, അതിസാരം, സന്ധിവേദന, രക്തത്തില്* പ്ലേറ്റ്ലറ്റുകള്* കുറയുക, ശ്വാസകോശ പ്രശ്നങ്ങള്*, കരള്*, വൃക്ക എന്നിവയുടെ പ്രവര്*ത്തനം തകരാറിലാകല്* തുടങ്ങിയവയെല്ലാം സംഭവിക്കും. കേരളത്തില്* ജൂണ്*, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവ പെരുകുന്നത്. 2007 ലാണ് കടുവാ നിശാശലഭം രോഗം പരത്തുന്നതായി സൂചന ലഭിച്ചത്. തുടര്*ന്നു 2008ല്* ഗവേഷണം ആരംഭിച്ചു.

  8. #1558
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    കേരളത്തില്* കണ്ടല്* വളര്*ത്താന്* ജര്*മനി



    കൊച്ചി: കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ പ്രാധാന്യമുള്ള കണ്ടല്*ക്കാടിന് പിന്തുണയുമായി ജര്*മനി. എം.എസ്. സ്വാമിനാഥന്* റിസര്*ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ വൈപ്പിനില്* തുടങ്ങിയ കണ്ടല്*ക്കാട് വളര്*ത്തലില്* സഹകരിക്കാന്* താത്പര്യം പ്രകടിപ്പിച്ച് ജര്*മനിയിലെ ബെര്*ലിന്* ആസ്ഥാനമായ പരിസ്ഥിതി സംരക്ഷണ കണ്*സള്*ട്ടന്*സിയായ സില്*വയാണ് രംഗത്തെത്തിയത്. ജര്*മനി നടത്തുന്ന ബ്ലൂ കാര്*ബണ്* ഇനിഷ്യേറ്റീവിന്റെ ഭാഗമായാണിത്.

    സാമൂഹിക, ജീവകാരുണ്യ രംഗത്ത് പ്രവര്*ത്തിക്കുന്ന ബ്യൂമെര്*ക്ക് ഇന്ത്യ ഫൗണ്ടേഷനാണ് വൈപ്പിനിലെ പദ്ധതിക്ക് തുടക്കമിട്ടത്. കൊച്ചിയിലെ 'കണ്ടല്* മനുഷ്യന്*' എന്നറിയപ്പെടുന്ന മുരുകേശന്റെ പ്രവര്*ത്തനങ്ങളില്* ആകൃഷ്ടരായാണ് തങ്ങള്* ഈ രംഗത്തേക്ക് വന്നതെന്ന് ബ്യൂമെര്*ക്ക് ചെയര്*മാന്* ആര്*. ബാലചന്ദ്രന്* പറഞ്ഞു.

    കഴിഞ്ഞ ജനുവരിയിലാണ് എം.എസ്. സ്വാമിനാഥന്* ഫൗണ്ടേഷന്* ഇതിന്റെ നടത്തിപ്പില്* പങ്കാളിയായത്. വൈപ്പിന്* തീരദേശത്തിന്റെ 10 കിലോമീറ്റര്* ചുറ്റളവിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. ആദ്യവര്*ഷം വിവിധ സ്ഥലങ്ങളില്* വിതരണം ചെയ്യാന്* 20,000-ത്തോളം തൈകള്* തയ്യാറാക്കും. ഇതിനുള്ള നഴ്സറി സ്ഥാപിക്കുന്നതിന് പിന്തുണയുമായി മത്സ്യഫെഡ് അടക്കമുള്ള സ്ഥാപനങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. ആറന്മുള അടക്കമുള്ള ചില പഞ്ചായത്തുകളും കണ്ടല്* വളര്*ത്താന്* താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

    കണ്ടല്*ക്കാട് അമൂല്യനിധി

    ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥയാണ് കണ്ടല്*ക്കാടുകള്* സൃഷ്ടിക്കുന്നത്. അന്തരീക്ഷ മലിനീകരണം തടയുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. മത്സ്യങ്ങളടക്കമുള്ള ജലജീവികള്*ക്ക് സുരക്ഷിതമായി പ്രജനനം നടത്താനുള്ള അനുയോജ്യമായ ഇടം കൂടിയാണിത്. സുനാമി ഉള്*പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അഴിമുഖങ്ങളും ചതുപ്പുകളും കായലോരങ്ങളും പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പുകലര്*ന്ന വെള്ളം കണ്ടല്*ച്ചെടികള്* വളരാന്* അനുയോജ്യമാണ്.

  9. #1559
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    ഓര്*മയില്ലേ ആ വിന്*ഡോസ് വാള്*പേപ്പര്*?; ഗൃഹാതുരതയുണര്*ത്തുന്ന ആ പുല്*മേട് ഇപ്പോൾ ഇങ്ങനെയാണ്..



    ണ്ടായിരത്തിന്റെ തുടക്കത്തില്* കമ്പ്യൂട്ടറുകള്* ഉപയോഗിച്ചിരുന്നവരുടെ മനസില്* പതിഞ്ഞ ഒരു ചിത്രമുണ്ട്. തിളങ്ങുന്ന നീലാകാശത്തിന് താഴെ, മൃദുവായ വെളുത്ത മേഘങ്ങള്* നിറഞ്ഞ ശാന്തമായ, മനോഹരമായ പുല്*മേട്. കമ്പ്യൂട്ടിങ്ങിന്റെ ഒരു യുഗത്തെതന്നെ നിര്*വചിച്ച മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്*ഡോസ് എക്*സ്പിയുടെ ഡിഫോള്*ട്ട് വാള്*പേപ്പറായിരുന്നു 'ബ്ലിസ്' എന്ന പേരിലുള്ള ഈ ഐക്കോണിക്ക് ഫോട്ടോ.

    മൈക്രോസോഫ്റ്റ് വിന്*ഡോസ് എക്*സ്പി പിന്*വലിച്ചിട്ട് വര്*ഷങ്ങളായെങ്കിലും പലര്*ക്കും ഇപ്പോഴും ഈ ചിത്രം ഒരു നൊസ്റ്റാള്*ജിയാണ്. ഈ ചിത്രം ഉണ്ടാക്കിയെടുത്തതാണോ, അതോ ഇങ്ങനെയൊരു പുല്*മേട് ശരിക്കും ഉണ്ടോ?

    ദിവസങ്ങള്*ക്കു മുമ്പ് 'ഇന്*സൈഡ് ഹിസ്റ്ററി' എന്ന ഇന്*സ്റ്റഗ്രാം പേജില്* പ്രത്യക്ഷപ്പെട്ട ഈ പ്രശസ്ത വാള്*പേപ്പറിന്റെ ചിത്രമാണ് ഇപ്പോള്* ഇത് ചര്*ച്ചയാകാന്* കാരണം. ഈ ചിത്രത്തിലുള്ള പ്രദേശം ശരിക്കും ഉള്ളതാണെന്നും ഈ ഫോട്ടോ പകര്*ത്തിയത് ആരെന്നും ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഇവരുടെ ഇന്*സ്റ്റാഗ്രാം പോസ്റ്റില്* പറയുന്നു.




    'ബ്ലിസി'ന്റെ ജനനം ഇങ്ങനെ

    1996-ല്* നാഷണല്* ജിയോഗ്രാഫിക്കില്* ജോലിചെയ്തിരുന്ന ഫോട്ടോഗ്രാഫറായ ചാള്*സ് ഒ'റിയര്* ആണ് ഈ പ്രശസ്തമായ ഫോട്ടോ പകര്*ത്തിയത്. കാലിഫോര്*ണിയയിലെ സോനോമ കൗണ്ടിയിലൂടെ വാഹനമോടിച്ച് പോകുമ്പോഴാണ് ഓ'റിയര്* ഹൈവേ 12-ലെ ഈ പുല്*മേട് ശ്രദ്ധിക്കുന്നത്. അടുത്തിടെ പെയ്ത മഴ ആ കുന്നുകളെ പച്ചപ്പിന്*റെ പറുദീസയാക്കി മാറ്റിയിരുന്നു. ആ രംഗം തന്റെ ക്യാമറയില്* പകര്*ത്താതിരിക്കാന്* അദ്ദേഹത്തിന് സാധിച്ചില്ല.

    ആ സമയത്ത്, മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്* ഗേറ്റ്*സിന്റെ ഉടമസ്ഥതയിലുള്ള 'കോര്*ബിസ്' എന്ന ഡിജിറ്റല്* ലൈസന്*സിങ് സേവനം ഉപയോഗിച്ചിരുന്ന ചുരുക്കം ചില ഫോട്ടോഗ്രാഫര്*മാരില്* ഒരാളായിരുന്നു ഓ'റിയര്*. ഈ ചിത്രം ശ്രദ്ധയില്*പ്പെട്ട മൈക്രോസോഫ്റ്റ്, അതിന്റെ സാധ്യതകള്* മുന്നില്* കണ്ട് ഓ'റിയറില്* നിന്ന് ഈ ചിത്രം വാങ്ങുകയായിരുന്നു. പില്*ക്കാലത്ത് ലോക ചരിത്രത്തില്*തന്നെ ഏറ്റവുംകൂടുതല്* ആളുകള്* കണ്ട ഫോട്ടോഗ്രാഫുകളില്* ഒന്നായി ബ്ലിസ് മാറുകയും ചെയ്തു. യാതൊരു എഡിറ്റിങ്ങും നടത്താതെയാണ് മൈക്രോസോഫ്റ്റ് ഇത് എക്*സ്പിയുടെ വാള്*പേപ്പറാക്കിമാറ്റിയത്.



    ഈ പ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ഇവരുടെ ഇന്*സ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. 2025-ലേക്കെത്തുമ്പോള്* വലിയ മാറ്റത്തിനു തന്നെ ഈ പുല്*മേട് വിധേയമായിട്ടുണ്ട്. കുന്ന് അതേപോലെ നിലനില്*ക്കുന്നുണ്ടെങ്കിലും പച്ചപ്പു നിറഞ്ഞ പുല്ലുകള്* ഉണങ്ങിയിരിക്കുന്നു. തിളങ്ങി നിന്നിരുന്ന നീലാകാശത്തിന് ആ തിളക്കം നഷ്ടമായിരിക്കുന്നു. ഈ പ്രദേശത്ത് ഇപ്പോള്* കൂടുതല്* മരങ്ങളും മറ്റ് സസ്യജാലങ്ങളും ഉണ്ട്. ആ പുല്*മേട് ആകെ മാറിപ്പോയിരിക്കുന്നു.

    ഇന്*സ്റ്റാഗ്രാമില്* പങ്കിട്ട ഈ ചിത്രങ്ങള്* നിരവധി പേര്* ഇതിനോടകം കണ്ടുകഴിഞ്ഞു. പലരും തങ്ങളുടെ ആദ്യകാല കമ്പ്യൂട്ടര്* ഉപയോഗത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്*ത്തുന്ന ഓര്*മകള്* പങ്കുവെച്ചിട്ടുമുണ്ട്.

  10. #1560
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    റോസിനോട് കിടപിടിക്കാന്* ടുലിപ്പുകള്*, സൗന്ദര്യവിപണി ഇനി ടുലിപ് ഭരിക്കുമോ?



    ചര്*മസംരക്ഷണ, സൗന്ദര്യവര്*ധക ഉത്പന്നങ്ങളുടെ വിപണി പരിശോധിച്ചാല്* ആധിപത്യം എന്നും റോസാപ്പൂക്കള്*ക്കുതന്നെയാണ്. റോസാദളങ്ങള്* ചര്*മ്മത്തിന് നല്*കുന്ന ഗുണങ്ങളെപ്പറ്റി ആളുകള്*ക്ക് വലിയ അവബോധവുമുണ്ട്. 2022-ല്* 12.1 ബില്യണ്* ഡോളര്* ആയിരുന്ന റോസ് ഓയില്* വിപണി 2030 ആകുമ്പോഴേക്കും 24.3 ബില്യണ്* ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്*. റോസാപ്പൂക്കളോട് വിപണിയില്* മത്സരിക്കാന്* ടുലിപ് പുഷ്പങ്ങളെത്തുമോ എന്നതാണ് ഇനിയുള്ള ചോദ്യം. സൗന്ദര്യസംരക്ഷണത്തില്* ടുലിപ് പൂക്കള്*ക്ക് റോസാപ്പൂക്കളെക്കാള്* സംഭാവന നല്*കാനാവുമെന്ന പുതിയ പഠനങ്ങളാണ് വിപണിയില്* ചര്*ച്ച സജീവമാക്കിയിരിക്കുന്നത്.


    സൗന്ദര്യം തുളുമ്പുന്ന ടുലിപ്, ബ്യൂട്ടി ഇന്*ഡസ്ട്രിയിലെത്തിയിട്ട് അധികമായിട്ടില്ല. ചര്*മ്മത്തിലെ ഈര്*പ്പം നിലനിര്*ത്താനും പ്രായമാകുന്നത് തടയാനുമുള്ള ഘടകങ്ങള്* ടുലിപ് സത്തില്* അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയ ഫ്*ളവനോയ്ഡുകള്*, ആന്റി ഓക്*സിഡന്റുകള്* എന്നിവ ശരീരത്തില്* കൊളാജന്* ഉത്പാദിപ്പിക്കാനും ഈര്*പ്പം നിലനിര്*ത്താനും ചര്*മ്മത്തിന് പരിക്കുകള്* വരുന്നത് തടയാനും സഹായിക്കുന്നു.

    ടുലിപ് പെര്*ഫ്യൂമുകളും സണ്*സ്*ക്രീനുകളുമടക്കം വിപണിയിൽ ഒട്ടേറെ ഉത്പന്നങ്ങള്* ഇന്ന് ലഭ്യമാണ്. എന്നാല്* അതിനെല്ലാം വലിയ വിലകൊടുക്കണം, ആഡംബര ഉത്പന്നങ്ങളുടെ പട്ടികയിലാണ്. ലോകത്ത് വളരെ ചെറിയ അളവിലേ ടുലിപ് ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നതുകൊണ്ടുതന്നെ അതിന്റെ ഉത്പന്നങ്ങള്*ക്കും വിലകൂടും. വിലയ്*ക്കൊത്ത ഗുണവും ഇവ തരുന്നുണ്ടെന്നത് മറ്റൊരു കാര്യം. പ്രകൃതിദത്തമായ സൗന്ദര്യവസ്തുക്കളോട് ആളുകള്*ക്കുള്ള ഭ്രമവും ഒരു കാരണമാണ്.

    ലോകത്തെ ഏറ്റവും വിലകൂടിയ പൂക്കളിലൊന്നാണ് ടുലിപ്. നെതര്*ലാന്*ഡ്*സ് ആണ് ഏറ്റവും വലിയ ഉത്പാദകര്*. അമേരിക്ക, തുര്*ക്കി, കാനഡ, ഓസ്*ട്രേലിയ, ന്യൂസിലാന്*ഡ് തുടങ്ങിയ രാജ്യങ്ങളിലും ഉത്പാദനമുണ്ട്. നൂറിലധികം തരം ടുലിപ്പുകളുണ്ട്. പറിച്ചെടുത്ത ഉടനെ വാടിപ്പോകുന്നതല്ല ഈ പൂക്കള്*. അതുകൊണ്ടുതന്നെ അലങ്കാരങ്ങള്*ക്കായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. തണ്ടുകള്* ശരിയായി വെട്ടിയെടുത്ത് ശുദ്ധജലത്തിലിട്ടുവെച്ചാല്* പത്തുദിവസം വരെ ടുലിപ്പുകള്* ഫ്രഷായിരിക്കും. സങ്കീര്*ണമായ കൃഷിരീതിയാണിതിന്. എല്ലാ കാലാവസ്ഥയിലും വളരില്ല.

    ടുലിപ്പിന് ഇത്രകണ്ട് മെച്ചമുണ്ടായിട്ടും ഇതിനകം സൗന്ദര്യരംഗത്ത് ഇടംപിടിക്കാതിരുന്നതിന് കാരണം അതിന്റെ വിലതന്നെയാണ്. മികച്ച ടുലിപ് സത്ത് കിട്ടാന്* ദീര്*ഘകാലം കാത്തിരിക്കുകയും വേണം. എങ്കിലും വൈകാതെ ഈ പൂക്കള്* സൗന്ദര്യരംഗത്തെ ഏറ്റവും വലിയ ചേരുവയായിമാറിയേക്കും.

    ടുലിപ് കൊളാജന്റെ അളവ് വര്*ധിപ്പിക്കുന്നു
    ചര്*മ്മത്തെ ഉറപ്പുള്ളതും മിനുസമാര്*ന്നതും ചെറുപ്പവുമാക്കുന്ന പ്രോട്ടീനാണ് കൊളാജന്*. കൊളാജന്* ഉല്*പാദനത്തെ ഉത്തേജിപ്പിക്കുകയും ചര്*മ്മത്തിന് യുവത്വം നല്*കുകയും ചെയ്യുന്ന ബയോആക്ടീവ് ഘടകങ്ങള്* ടുലിപ് സത്തില്* അടങ്ങിയിട്ടുണ്ട്. സിന്തറ്റിക് കൊളാജന്* എന്*ഹാന്*സറുകളില്* നിന്ന് വ്യത്യസ്തമായി, ശരീരത്തിന്റെ കൊളാജന്* ഉത്പാദിപ്പിക്കാനുള്ള സ്വാഭാവിക കഴിവ് നിലനിര്*ത്താന്* ടുലിപ് സഹായിക്കും. ഈ ഗുണംകൊണ്ടുമാത്രം ടുലിപ് സൗന്ദര്യരംഗത്ത് ഗെയിംചേയ്ഞ്ചറായി മാറുമെന്നാണ് വിലയിരുത്തല്*.

    ഈര്*പ്പം നിലനിര്*ത്തുന്നു
    ചര്*മ്മത്തിന്റെ ഈര്*പ്പം തിരിച്ചുപിടിക്കാന്* ടുലിപ് പൂക്കള്* സഹായിക്കും. പ്രകൃതിദത്തമായ ആന്റി ഇന്*ഫ്*ളമേറ്ററി ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ചില തരം ടുലിപ്പുകള്*ക്ക് ചര്*മസംരക്ഷണത്തില്* റോസാപ്പൂക്കളേക്കാള്* നാലിരട്ടി ഗുണങ്ങളുണ്ടെന്നാണ് ഗവേഷകര്* പറയുന്നത്.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •