Page 159 of 160 FirstFirst ... 59109149157158159160 LastLast
Results 1,581 to 1,590 of 1591

Thread: 🌳🌞Nature Lovers Thread 🍎 പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ🪻🦋

  1. #1581
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default


    ശനിയുടെ വളയങ്ങള്* അപ്രത്യക്ഷമാവും, മഞ്ഞ ഗ്രഹമായി മാറും; കാരണമിതാണ്



    സൗരയൂഥത്തിലെ ഗ്രഹങ്ങളിലൊന്നായ ശനിയുടെ പേര് കേട്ടാല്* ആദ്യം ഓര്*മവരിക ആ ഗോളത്തെ ചുറ്റുന്ന വളയങ്ങളാണ്. ഐസും ശിലകളും കൊണ്ട് നിര്*മിതമായ ഈ വളയങ്ങള്* നാളെ അപ്രത്യക്ഷമാവും. 'റിങ് പ്ലേയ്ന്* ക്രോസിങ്' എന്നറിയപ്പെടുന്ന പ്രതിഭാസമാണിതിന് കാരണം. 13 മുതല്* 15 വര്*ഷങ്ങളുടെ ഇടവേളകളിലാണ് ഇത് സംഭവിക്കാറ്. ഭൂമിയില്* നിന്ന് നോക്കുമ്പോള്* ഈ വളയത്തിന് ചെറിയ ചെരിവുള്ളതുകൊണ്ടാണ് അത് മുകളിലെ ചിത്രത്തിലുള്ളത് പോലെ കാണുന്നത്. എന്നാല്* റിങ് പ്ലെയ്ന്* ക്രോസിങ് പ്രതിഭാസത്തില്* വലയത്തിന്റെ ഈ ചെരിവ് ഇല്ലാതാവുകയും ഭൂമിയില്* നിന്ന് കാണാനാകാത്ത സ്ഥിതിയുണ്ടാവുകയും ചെയ്യുന്നു.

    ഈ വളയം അപ്രത്യക്ഷമാകുന്നതോടെ ശനി മഞ്ഞ നിറത്തിലുള്ള ഒരു ഗ്രഹമായി ഭൂമിയില്* നിന്ന് നോക്കിയാല്* കാണാം. എന്നാല്* ഇതിന് ദൂരദര്*ശിനികളുടെ സഹായം ആവശ്യമാണ്. ശക്തിയേറിയ ദൂരദര്*ശിനികളാണ് ഉപയോഗിക്കുന്നതെങ്കില്* ഗ്രഹത്തിന് മധ്യത്തിലായി ഒരു നേര്* രേഖയായി വളയത്തെ കാണാം.

    മാര്*ച്ച് 23 ന് ഇന്ത്യന്* സമയം രാത്രി 9.34 നാണ് ഈ പ്രതിഭാസം ദൃശ്യമാവുക. എങ്കിലും അത് കാണുക എളുപ്പമല്ല. എന്നാല്* മധ്യ-വടക്കന്* അക്ഷാംശ മേഖലയില്* താമസിക്കുന്നവര്*ക്ക് ശനയെ പ്രഭാതസൂര്യന് വളരെ അടുത്തായി കാണാം. മധ്യ-തെക്കന്* അക്ഷാംശങ്ങളിലുള്ളവര്*ക്ക് വളയമില്ലാത്ത ശനിയെ കാണാന്* മികച്ച അവസരം ലഭിക്കും. എങ്കിലും കിഴക്ക് നിന്നുള്ള പ്രഭാതത്തിലെ സൂര്യ വെളിച്ചം വലിയൊരു വെല്ലുവിളിയാവും.

    ഭൂമിയിലെ 29.4 വര്*ഷങ്ങളെടുത്താണ് ശനി ഒരു തവണ സൂര്യനെ ചുറ്റുന്നത്. ശനി ചില സമയത്ത് 27 ഡിഗ്രി അച്ചുതണ്ടില്* ചരിഞ്ഞ് കറങ്ങുമ്പോള്* ഭൂമിയില്* നിന്ന് അതിന്റെ വളയങ്ങള്* മനോഹരമായി കാണാന്* സാധിക്കും. 2,73,600 കിലോമീറ്റര്* വിസ്തൃതിയില്* പരന്നുകിടക്കുന്നതാണ് ശനിയുടെ വളയങ്ങള്*. എന്നാല്* ഈ ളയങ്ങളുടെ കനം വെറും 10 മീറ്റര്* അഥവാ 30 അടി മാത്രമാണ്. ശനി ഭൂമിക്ക് നേരെ ചരിയുമ്പോഴാണ് വളയങ്ങളുടെ മുകള്* ഭാഗവും താഴ് ഭാഗവും നമുക്ക് കാണാനാവുന്നത്. ഈ ചരിവ് ഇല്ലാതാവുമ്പോള്* ആ കാഴ്ച മറയുകയും ചെയ്യുന്നു.

  2. #1582
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ലോകത്ത് ഏറ്റവും അധികം വിറ്റുപോയ കസേര നിങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു



    സ്*കൂളിലും വീടിന്റെ ബാല്*ക്കണയിലും സര്*ക്കാര്* ഓഫീസുകളിലും കല്യാണ വീടുകളിലും അങ്ങനെ കണ്ണെത്തിപ്പെടുന്ന എല്ലായിടുത്തമുണ്ടായിരുന്ന ഒരു കസേര. സോഫകൾക്കും കുഷ്യൻ കസേരകൾക്കും മുമ്പ് ഇരുകൈകളും താങ്ങി വെക്കാനും സുഖമായി ഇരിക്കാനുമാകുന്ന പ്ലാസ്റ്റിക് കസേരയെ പറ്റിയാണ് പറഞ്ഞുവരുന്നത്. ലോകത്ത് ഏറ്റവും അധികം വിറ്റഴിഞ്ഞ കസേരയെന്ന ഖ്യാതിയും ഈ പ്ലാസ്റ്റിക് കസേരകൾക്കാണ്.

    വെള്ള പ്ലാസ്റ്റിക് കസേര എന്ന് നമ്മള്* വിളിക്കുമെങ്കിലും പല രാജ്യങ്ങളിലും മോണോബ്ലോക് ചെയര്* എന്ന പേരിലാണ് ഇവ അറിയപ്പെട്ടത്. ഡിസൈനിലുള്ള പ്രത്യേകതയാണ് യൂറോപ്പിലും അമേരിക്കയിലും ചൈനയിലും ബോംബെയിലും ഡൽഹിയിലും ഇങ്ങ് കേരളത്തിലും ഈ കസേരയെ സ്വീകാര്യമാക്കിയത്.

    മറ്റ് കസേരകളില്*നിന്ന് തീര്*ത്തും വ്യത്യസ്തമാണ് മോണോബ്ലോക്ക് കസേരകള്*. രണ്ടുമിനുട്ടിൽ നിർമ്മിച്ചെടുക്കുന്ന ഇവയുടെ നിർമ്മാണം ഒറ്റ പ്ലാസ്റ്റിക് കഷ്ണത്തില്* നിന്നാണ് എന്നതാണ് വ്യത്യസ്ഥമാക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്* നിര്*മ്മിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന പോളീപ്രൊപ്പലിന്* എന്ന റെസിന്* 220 ഉം 230 ഡിഗ്രി താപനിലയിലുള്ള മോള്*ഡിലേക്ക് ഒഴിച്ചാണ് ഇവ നിര്*മ്മിക്കുന്നത്.



    വിലയോ തുച്ഛം ഗുണമോ മെച്ചം

    ഒരു കാലത്ത് കഫേകളിലും വീടുകളിലും നിറഞ്ഞുനിന്നിരുന്ന ഈ പ്ലാസ്റ്റിക് കസേരകളുടെ നിര്*മ്മാണ ചെലവും കുറവാണ്. മൂന്ന് യൂറോ( ഏകദേശം 231 രൂപ) ആയിരുന്നു ഇവയുടെ നിര്*മ്മാണ ചെലവ് എന്നാണ് ഡിസൈന്* വിദഗ്ധര്* പറയുന്നത്.

    പിന്നില്* കനേഡിയന്* ഡിസൈനര്*

    നാട്ടിന്*പുറങ്ങിളിലെ ബാര്*ബര്* ഷോപ്പുകളിലുള്*പ്പടെ പ്രത്യക്ഷപ്പെട്ടിരുന്ന കസേരകള്*ക്കു പിന്നില്* കനേഡിയന്* ഡിസൈനറായ ഡി.സി സിപ്*സനാണ്. 1946-ലാണ് ആദ്യ മോണോബ്ലോക് ചെയര്* നിര്*മ്മിച്ചതായി പറയപ്പെടുന്നത്.

    എഴുപതുകളോടെ മോണോബ്ലോക് ചെയറുകള്*ക്ക് മാറ്റം വരുത്തിക്കൊണ്ട് ഫ്രഞ്ച് എൻജിനീയറായ ഹെന്റി മാഷനെറ്റ് ഫൂട്ടല്* 300 ( fauteuil 300) എന്ന കസേര നിര്*മ്മിച്ചു. എന്നാല്* എണ്*പതുകളോടെയാണ് നമ്മള്* ഇന്നു കാണുന്ന വെളള കസേരകള്* ആഗോളതലത്തിൽ ശ്രദ്ധ നേടിയത്.

    ഉപഭോക്താവിന് സുഖപ്രദമായി ഉപയോഗിക്കാനാകുന്ന രീതിയിൽ രൂപകല്*പന ചെയ്ത ഉത്പന്നങ്ങൾക്കാണ് എര്*ഗണോമിക് എന്ന് പറയുന്നത്. വെള്ള കസേരകള്* അഥവ പ്ലാസ്റ്റിക് ആം ചെയറുകൾ ഈ ആവശ്യത്തെ പൂര്*ണ്ണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു.




    ഭാരക്കുറവ്, അടുക്കിവെക്കാനാകുന്നത്, അങ്ങനെ നിരവധി കാരണങ്ങള്*ക്കൊണ്ടും വിപണിയിൽ ഇടം നേടാന്* ഈ പ്ലാസ്റ്റിക് കേസരകള്*ക്കായി.

    ഫ്രാന്*സ്, അമേരിക്ക, ബ്രസീല്*, ഏഷ്യന്* രാജ്യങ്ങൾ എന്നിങ്ങനെ ഭൂഖണ്ഡങ്ങൾ സഞ്ചരിച്ചെങ്കിലും ഈ മിനിമലിസ്റ്റ് കസേരകളോട് അതൃപ്തി ഉള്ളവരുമുണ്ടാരുന്നു. പ്ലാസ്റ്റിക് കസേരകളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ഇതിനൊരു കാരണമായിരുന്നു. സ്വിറ്റ്*സര്*ലന്*ഡിലെ ബസീല്* നഗരം നിരോധിച്ച ചരിത്രവും വെളള പ്ലാസ്റ്റിക് കസേരകള്*ക്കുണ്ട്.

  3. #1583
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ഇത് പുതിയ തുടക്കം; ബ്രഹ്*മപുരത്തെ മാലിന്യം ജൈവവളമായി ദുബായിലേക്ക്


    ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപത്തിൽനിന്ന്* ഉത്*പാദിപ്പിച്ച ജൈവവളത്തിൻറെ ആദ്യ കയറ്റുമതി മേയർ എം. അനിൽകുമാർ ഫ്ളാഗ്ഓഫ് ചെയ്യുന്നു

    കൊച്ചി: സമ്പൂര്*ണ മാലിന്യ സംസ്*കരണത്തിലേക്കുള്ള കൊച്ചിയുടെ യാത്രയ്ക്ക് പുതുതുടക്കം. ബ്രഹ്*മപുരത്തെ മാലിന്യത്തില്*നിന്ന് ഉത്പാദിപ്പിച്ച ജൈവവളത്തിന്റെ ആദ്യ കയറ്റുമതി മേയര്* എം. അനില്*കുമാര്* ഫ്*ലാഗ് ഓഫ് ചെയ്തു.

    നഗരസഭാ പ്രദേശങ്ങളില്*നിന്നുള്ള ജൈവമാലിന്യ സംസ്*കരണത്തിന് ബ്ലാക്ക് സോള്*ജിയര്* ഫ്*ളൈ ലാര്*വ സംവിധാനമാണ് ഉപയോഗിക്കുന്നത്.

    ഇത്തരത്തില്* ലാര്*വകള്* ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്രക്രിയയിലൂടെ ഉത്പാദിപ്പിച്ച ജൈവവളമാണ് ദുബായിയിലെ എസ്എസ്*കെ ബ്ലന്*ഡിങ് എല്*എല്*സിയിലേക്ക് കയറ്റുമതി ചെയ്തത്.

    25 ടണ്* വരുന്ന ജൈവവളത്തിന്റെ കണ്ടെയ്നറാണ് കടല്*മാര്*ഗം ദുബായിയിലേക്ക് തിരിച്ചത്.

    സിഗ്മ, ഫാബ്കോ എന്നീ രണ്ട് ഏജന്*സികളാണ് നിലവില്* കരാര്* അടിസ്ഥാനത്തില്* ബ്രഹ്*മപുരത്ത് ജൈവമാലിന്യ സംസ്*കരണം നടത്തുന്നത്.

    ബ്രഹ്*മപുരത്തെ മാലിന്യസംസ്*കരണ പ്രതിസന്ധികള്* തരണം ചെയ്യുന്നതിന് ആരോഗ്യ സ്റ്റാന്*ഡിങ് കമ്മിറ്റി ചെയര്*മാന്* ടി.കെ. അഷ്റഫ്, സൂപ്രണ്ടിങ് എന്*ജിനീയര്* ബിജോയ്, ഹെല്*ത്ത് ഓഫീസര്*, എന്*ജിനിയറിങ്, ആരോഗ്യവിഭാഗം ജീവനക്കാര്* എന്നിവര്* ഉറച്ച പിന്തുണ നല്*കി.

    ബ്രഹ്*മപുരം പ്ലാന്റില്*നിന്നുള്ള ജൈവവളത്തിന്റെ കയറ്റുമതി നഗരത്തിന്റെ മാലിന്യസംസ്*കരണ പ്രവര്*ത്തനങ്ങളിലെ ഒരു പുതിയ ചുവടുെവപ്പായി കൂടി മാറിയിരിക്കുകയാണെന്ന് മേയര്* എം. അനില്*കുമാര്* പറഞ്ഞു.

  4. #1584
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ചോലവനങ്ങളിലെ കുറ്റിക്കാട്ടിൽ വളരുന്ന വള്ളിച്ചെടി; അ​ഗസ്ത്യമലയിലെ 'ചുവന്ന സുന്ദരി'



    ഗസ്ത്യമലയിലെ കുറ്റിക്കാടുകളിൽ ആരോരുമറിയാതെ പടർന്നുവളർന്ന ആ ‘ചുവന്ന സുന്ദരി’ ഒടുവിൽ ഗവേഷകരുടെ കണ്ണിൽപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമലയിൽ നിന്ന് ചുവന്ന പുഷ്പങ്ങളുള്ള പുതിയസസ്യത്തെ ഗവേഷകർ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. സ്*മൈലാക്കേസിയേ കുടുംബത്തിൽപ്പെട്ട സസ്യത്തിന് സ്മൈലാക്സ് അഗസ്ത്യമലാന എന്ന് പേരുനൽകി.

    ഈ ജനുസിലെ മറ്റു സ്പീഷിസുകളിൽനിന്ന് വ്യത്യസ്തമായി ഇതിന് ചുവന്നപൂക്കളും അണ്ഡാകൃതിയിലുള്ള ഫലങ്ങളുമാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് 1450 മീറ്റർ ഉയരെ ചോലവനങ്ങളിലെ കുറ്റിക്കാട്ടിലാണീ വള്ളിച്ചെടി വളരുന്നത്.

    പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് സസ്യശാസ്ത്ര ഗവേഷണ വിദ്യാർഥിനി നീതു ഉത്തമൻ, അധ്യാപകരായ ഡോ. വി.പി. തോമസ്, ഡോ. ബിനോയ് ടി. തോമസ്, തുരുത്തിക്കാട് ബിഷപ് അബ്രഹാം മെമ്മോറിയൽ കോളേജ് അധ്യാപകൻ ഡോ. എ.ജെ. റോബി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് പുതിയ സസ്യം കണ്ടെത്തിയത്. സ്വീഡനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന നോർഡിക് ജേർണൽ ഓഫ് ബോട്ടണിയിൽ പഠനം പ്രസിദ്ധീകരിച്ചു.

  5. #1585
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    'വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും' ; മോതിരവളയ പ്രയോഗം കൊണ്ട് പ്ലാവ് കായ്ക്കുമോ?



    കൊച്ചി: മണ്ണൂത്തിയിൽ നിന്ന് വടക്കൻ പറവൂർ സ്വദേശി ശങ്കരവാര്യർ ഒരു പ്ലാവിൻ തൈ വാങ്ങി. മൂന്നുവർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ പ്ലാവിൽ ഏഴു വർഷം കഴിഞ്ഞിട്ടും ചക്കയാവാതെ വന്നതോടെ നിരാശയായി ഫലം. വെട്ടികളയാമെന്ന തീരുമാനം വരെയെത്തിയെങ്കിലും അവസാന ശ്രമമായി ഒരു പ്രയോ​ഗം നടത്തി. ഒരു മോതിരവളയം പ്രയോ​ഗം. വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തി തൊട്ടടുത്ത വർഷം കാത്തിരിപ്പിന് വിരാമമിട്ട് പ്ലാവ് നിറയെ ചക്ക കായ്ച്ചു. മോതിരവളയത്തിന് താഴെയാണ് കൂടുതലും ചക്ക പിടിച്ചത്. പിന്നീടിങ്ങോട്ട് രണ്ടു വർഷവും പ്ലാവിൽ ചക്ക നിറഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.

    പ്ലാവിൽ ഒരു ഇഞ്ച് വലിപ്പത്തിൽ തൊലി ചെത്തി വളയം തീർക്കുന്ന രീതിയാണ് മോതിരവളയം. വളയമിട്ട് ആദ്യ വർഷം മുതൽ മൂന്നാം വർഷം വരെയും ശങ്കരവാര്യരെയും കുടുംബത്തെയും പ്ലാവ് കായ്ഫലം കൊണ്ട് അതിശയിപ്പിച്ചു. മോതിരവളയത്തിന് താഴെ നൂറിലധികം ചക്കകളാണ് കായ്ച്ചിരിക്കുന്നതെന്നും മുകളിലേക്ക് ചക്ക കുറവാണെന്നും കുറച്ചുകൂടി മുകളിലായി മോതിരവളയം തീർക്കേണ്ടതായിരുന്നുവെന്നും വീട്ടമ്മ മദന വാര്യർ പറയുന്നു. ചക്കകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കേണ്ടതിനാൽ കുറച്ചധികം പിഞ്ചുകൾ വെട്ടികളഞ്ഞതായും അവർ കൂട്ടിചേർത്തു.

    മോതിരവളയം തീർത്തതിലൂടെ കായ്ഫലമുണ്ടായ പ്ലാവും ചക്കകളും കാണാൻ നിരവധി പേർ എത്താറുണ്ട്. വരുന്നവർക്കൊക്കെ ഇടി ചക്ക പാകത്തിലും മൂത്ത ചക്കയും പഴുത്ത ചക്കയുമൊക്കെ സമ്മാനമായും നൽകുന്നുണ്ട്. തൊട്ടടുത്ത ക്ഷേത്രത്തിലേക്കും ചക്കകൾ നൽകാറുണ്ട്.

  6. #1586
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    അഞ്ചുനാട്ടിൽ നറുംനൂറിൽ വിളഞ്ഞത് ‘എണ്ണൂറ്’ മേനി; അടുത്ത സീസണിൽ ലക്ഷ്യം പത്തിരട്ടി


    നറുംനൂറ് പദ്ധതിയിലൂടെ വിളയിച്ചെടുത്ത കാച്ചിലിന്റെയും കിഴങ്ങുകളുടെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കുന്നു, വിത്തുകൾ വിതരണത്തിന് ഒരുക്കിയിരിക്കുന്നു

    മറയൂർ (ഇടുക്കി): അഞ്ചുനാട്ടിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ ‘നറുംനൂറ്’ പദ്ധതി പ്രകാരം വിളഞ്ഞത് 800 കിലോ കിഴങ്ങ് വർഗങ്ങൾ. പണ്ട് കൃഷി ചെയ്തിരുന്നതും ഇപ്പോൾ അന്യംനിന്നുപോകുന്നതുമായ 26 ഇനം കാച്ചിലും 15 ഇനം ചേമ്പുമാണ് പദ്ധതിപ്രകാരം രണ്ട് കുടികളായി കൃഷി ചെയ്തത്. യാതൊരു രാസവളവും ചേർക്കാതെ വിളവെടുത്ത കാച്ചിലുകൾ വിത്തുകളാക്കി ഒൻപത് കുടികളിലെ കർഷകർക്ക് വിതരണം ചെയ്തു.

    കേരളത്തിലെ അന്യംനിന്നുപോയ കിഴങ്ങ് വർഗങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മറയൂർ സാൻഡൽ ഡിവിഷൻ നറുംനൂറ് (പരിശുദ്ധമായ കിഴങ്ങ്) പദ്ധതി തുടങ്ങിയത്. പലയിടത്തുനിന്നുമായി 40 ഇനം വിത്തുകൾ ശേഖരിച്ചു. ഇത് കമ്മാളംകുടിയിലെ വനസംരക്ഷണ സമിതിക്കും ഊഞ്ചാംപാറ കുടിയിലെ എൺപതുകാരി ലക്ഷ്മിയമ്മയ്ക്കും കൈമാറി. ഇവർ പരമ്പരാഗത രീതിയിൽ കൃഷി ചെയ്തു. ആറ് മാസത്തിന് ശേഷം നൂറുമേനി വിളവാണ് ഉണ്ടായത്.

    ലക്ഷ്മിയമ്മ 415 കിലോ ഉത്പാദിപ്പിച്ചു. കമ്മാളംകുടി വനസംരക്ഷണസമിതി 385 കിലോയും വിളയിച്ചു. ഒരു കിലോയ്ക്ക് 70 രൂപവീതം നൽകി 800 കിലോ കാച്ചിലും ചേമ്പും വനംവകുപ്പിന്റെ കീഴിലുള്ള വനവികസന ഏജൻസിതന്നെ വാങ്ങി.

    ഇതിൽ 150 കിലോ പ്രദർശനത്തിനായി മാറ്റിവെച്ചു. ബാക്കി 650 കിലോ മറയൂരിലെ എട്ടുകുടികളിലും കാന്തല്ലൂരിലെ തീർഥമലക്കുടിയിലുമുള്ള വനസംരക്ഷണസമിതിയുടെ കീഴിലുള്ള കർഷകർക്ക് വില ഈടാക്കാതെ നല്കി. തീർഥമല കുടിക്കാർ 150 കിലോ കിഴങ്ങാണ് വാങ്ങിയത്. അടുത്ത സീസണിൽ പത്തിരട്ടി വിളവാണ് ലക്ഷ്യമിടുന്നത്.

  7. #1587
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ആകെയുള്ളത് 1998 പക്ഷി ഇനങ്ങൾ, രാജ്യത്തെ പക്ഷികളുടെ സമ​ഗ്രവിവരവുമായി ഒരു പുസ്തകം; പിന്നിൽ മലയാളി



    പത്തനംതിട്ട: രാജ്യത്ത് എത്രയിനം പക്ഷികളുണ്ടെന്ന ചോദ്യത്തിന് ആധികാരികമായ ഉത്തരമായി. 1998 ഇനങ്ങളാണുള്ളത്. ഇതുസംബന്ധിച്ച ഒരു കണക്കുമില്ലാതിരുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മുടവൻമുകൾ എംബസി ഹോംസിൽ ജെ. പ്രവീൺ എന്ന പക്ഷിശാസ്ത്രജ്ഞൻ പുസ്തകരൂപത്തിൽ തയ്യാറാക്കിയ പട്ടിക പ്രസക്തമാകുന്നത്. നാഷണൽ കൺസർവേഷൻ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞനായ പ്രവീൺ, ബേർഡ്*സ് ഓഫ് ഇന്ത്യ-ദ ന്യൂ സിനോപ്*സിസ് എന്ന പേരിലുള്ള പുസ്തകം രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചു. പക്ഷിനിരീക്ഷകർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് രചന.

    43 വർഷങ്ങൾക്കുശേഷമാണ് പക്ഷി ഇനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള ഒരു രേഖ പുറത്തുവരുന്നത്. അമേരിക്കൻ പക്ഷിനിരീക്ഷകനായ ഡില്യൺ റിപ്ലി, 1982-ൽ പക്ഷി ഇനങ്ങളെക്കുറിച്ച് ഇത്തരമൊന്ന് തയ്യാറാക്കിയിരുന്നു. എന്നാൽ അത്, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇനങ്ങളെക്കുറിച്ചായിരുന്നു. 2060 പക്ഷി ഇനങ്ങളെയാണ് അദ്ദേഹം അന്ന് രേഖപ്പെടുത്തിയത്. ആ പുസ്തകത്തിൽ പിന്നീട് കൂട്ടിച്ചേർക്കലുകൾ ഉണ്ടായില്ല. പ്രവീണിന്റെ പുസ്തകം ഈ വിഭാഗത്തിൽ രാജ്യത്ത് ആദ്യത്തേതാണ്.


    പക്ഷിപ്പട്ടികയുടെ ഉള്*പ്പേജുകളിലൊന്ന്*

    കരയിലും കടലിലുമുള്ളവയെക്കുറിച്ചെല്ലാം അറിയാം

    2024 ഡിസംബർ 31 വരെയുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണിത്. കരയിലും കടലിലും കാണുന്ന പക്ഷി ഇനങ്ങളുടെയെല്ലാം വിവരങ്ങൾ ഇതിലുണ്ട്. ഒരു ഇനത്തിന്റെ പേരിനൊപ്പം ചെറിയ വിവരണം, എവിടെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങളുമുണ്ട്.

    വംശനാശം നേരിട്ട പക്ഷികളുടെ മാതൃക (സ്*പെസിമെൻ) എവിടെയൊക്കെ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും ലഭിക്കും. 200 നോട്ടിക്കൽ മൈൽ പരിധിക്കുള്ളിലുള്ള കടൽപക്ഷി ഇനങ്ങളെയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

    കംപ്യൂട്ടർ സയൻസിൽ എംടെക് ബിരുദധാരിയാണ് പ്രവീൺ. ഫിലിപ്*സ്, സിസ്*ക തുടങ്ങിയ കമ്പനികളിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്നു. പണ്ടേ പക്ഷിനിരീക്ഷകനായ ഇദ്ദേഹം ജോലി ഉപേക്ഷിച്ചാണ് നാഷണൽ കൺസർവേഷൻ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയിൽ ശാസ്ത്രജ്ഞനായത്.

    തയ്യാറാക്കിയത് മൂന്നുവർഷംകൊണ്ട്

    ബേർഡ്*സ് ഓഫ് ഇന്ത്യ-ദ ന്യൂ സിനോപ്*സിസ് എന്ന പുസ്തകം തയ്യാറാക്കാനായി മ്യൂസിയങ്ങളിലും വിവിധ സ്ഥലങ്ങളിലും നേരിട്ടുപോയി. മൂന്നുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത് -ജെ.പ്രവീൺ.

  8. #1588
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ഇനിയിവിടം തെളിനീരുനിറയും


    പോർക്കുളം പഞ്ചായത്തിലെ അകതിയൂർ റോഡിലെ റാകുളത്തിന് കരിങ്കൽ ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്നു

    പോർക്കുളം: ഭൂഗർഭജലത്തിന്റെ അളവ് ഏറ്റവും കുറവുള്ള ചൊവ്വന്നൂർ ബ്ലോക്കിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്ന പോർക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഭൂഗർഭജലത്തിന്റെ അളവ് സംരക്ഷിച്ചു നിർത്തുന്നതിന് ഏഴ് പൊതുകുളങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് നടപ്പാക്കുകയാണ് പോർക്കുളം ഗ്രാമപ്പഞ്ചായത്ത്. അടുത്ത വർഷക്കാലത്തിൽ കുളങ്ങളിൽ തെളിനീരുനിറയ്ക്കാനാകും.

    പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏഴ് പൊതുകുളങ്ങളാണ് ഒരേസമയം നവീകരിക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെയും നവീകരണത്തിന് കേന്ദ്രസർക്കാരിന്റെ നഗരസഞ്ചയ പദ്ധതിയിൽ നിന്നുള്ള തുകയാണ് ഉപയോഗിക്കുന്നത്. മറ്റൊരു കുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഉപയോഗിച്ചാണ് നവീകരിക്കുന്നത്. 3.40 കോടി രൂപയാണ് നഗരസഞ്ചയ പദ്ധതിയിലൂടെ ആറ് കുളങ്ങളുടെ നവീകരണത്തിനായി ലഭിച്ചിട്ടുള്ളത്. പട്ടിത്തടം കോഴിക്കുളം, അകതിയൂർ റോഡിലെ റാകുളം, അക്കിക്കാവ് നോങ്ങലൂരിലെ കലവർണക്കുളം, കല്ലഴിക്കുന്ന് പാറക്കുളത്തെ ത്ലാച്ചകുളം, അണ്ടിത്തോട്ടിലെ കോതകുളം, തിരുത്തിക്കാട്ടെ മൊയ്*കുളം എന്നിവയാണ് നഗരസഞ്ചയ പദ്ധതി ഉപയോഗിച്ച് നവീകരിക്കുന്നത്. അക്കിക്കാവ് ബൈപാസ് റോഡിലെ പോട്ടക്കുളം ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ച് പുതുക്കിപ്പണിയും.

    നഗരസഞ്ചയ പദ്ധതിയിൽനിന്ന്* രണ്ട് കുളങ്ങൾക്ക് 40 ലക്ഷം, മൂന്ന് കുളങ്ങൾക്ക് 60 ലക്ഷം, ഒരു കുളത്തിന് 80 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. മൂന്ന് കരാറുകാരാണ് ഏഴു കുളങ്ങളുടെ നവീകരണം ഏറ്റെടുത്തിരിക്കുന്നത്. കുളത്തിന്റെ സംരക്ഷണത്തിനൊപ്പം ജലസംരക്ഷണം, ജലക്ഷാമം പരിഹരിക്കൽ എന്നിവയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജനവാസ മേഖലകളോടുചേർന്ന് കിടക്കുന്ന കുളങ്ങൾ നവീകരിക്കുന്നതോടെ അടുത്ത വർഷക്കാലത്ത് ജലം സംഭരിച്ചു നിർത്താനാകും. ഇതോടെ പ്രദേശത്തെ വീടുകളിലെ കിണറുകൾ ഉൾപ്പെടുന്ന ജലസ്രോതസ്സുകളിൽ തെളിനീര് നിറയും. സമീപത്തെ കർഷകർക്കും ജലലഭ്യത ഉറപ്പ് വരുത്താനാകും.

    കുളത്തിലെ ചെളിയും മണ്ണും നീക്കി ആഴം കൂട്ടുന്നുണ്ട്. വശങ്ങളിൽ സംരക്ഷണഭിത്തികളും നിർമിക്കുന്നുണ്ട്. നവീകരിക്കുന്ന കുളങ്ങളുടെ സമീപം നടപ്പാത നിർമിച്ച് വൈകുന്നേരങ്ങളിൽ ഒത്തുച്ചേരുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്. കരിങ്കൽ ഉപയോഗിച്ചാണ് കുളത്തിന് ചുറ്റുമുള്ള സംരക്ഷണ ഭിത്തികൾ നിർമിക്കുന്നത്. നാല് മീറ്റർ ഉയരത്തിലും ഒന്നരമീറ്റർ ഉയരത്തിലുമാണ് സംരക്ഷണ ഭിത്തികൾ നിർമിക്കുന്നത്. ഇതിൽ ഇടവിട്ട് കോൺക്രീറ്റ്* ബെൽറ്റുകളും നൽകുന്നുണ്ട്. ഇത് ഭിത്തികളുടെ ഉറപ്പ് കൂട്ടും.

    ജീവിതശൈലിയെ മെച്ചപ്പെടുത്തും

    ജലസംഭരണം വർധിപ്പിക്കുന്നതിന് പ്രധാന ലക്ഷ്യം വെച്ചാണ് പദ്ധതി പൂർത്തീകരിക്കുന്നതെങ്കിലും കുളങ്ങളുടെ നവീകരണം പ്രദേശവാസികളുടെ ജീവിതശൈലിയിൽ മാറ്റം വരുത്തും. മഴക്കാലത്ത് വെള്ളം നിറയുന്നതോടെ നീന്തൽ പരിശീലനവും മാനസികമായി ഉല്ലസിക്കാനുള്ള പദ്ധതികളും നടപ്പിലാക്കും. നടപ്പാത നിർമിച്ച് ഒത്തുച്ചേരുന്നതിന് വഴിതെളിയിക്കുന്നതോടെ അകന്നുപോകുന്ന സൗഹൃദം തിരിച്ചെത്തിക്കാനാകും. ജലസംഭരണം വർധിപ്പിക്കുന്നതോടെ ജലക്ഷാമവും കൃഷിക്കുള്ള ജലലഭ്യതയും ഉറപ്പാക്കാനാകും.

    കെ. രാമകൃഷ്ണൻ, പ്രസിഡന്റ്, പോർക്കുളം ഗ്രാമപ്പഞ്ചായത്ത്

  9. #1589
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    ഗുരുതര വംശനാശഭീഷണി നേരിടുന്ന റെഡ്-ക്രൗണ്*ഡ് റൂഫ്ഡ് ആമകളെ ഗംഗാനദിയില്* വളർത്തും


    റെഡ്-ക്രൗൺഡ് റൂഫ്ഡ് ടർട്ടിൽ |

    ന്യൂഡല്*ഹി: ഗുരുതര വംശനാശഭീഷണി നേരിടുന്ന റെഡ്-ക്രൗണ്*ഡ് റൂഫ്ഡ് ആമകളെ ഗംഗാനദിയില്* പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. നദിയെ മാലിന്യമുക്തമാക്കി അതിന്റെ ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന സര്*ക്കാരിന്റെ പദ്ധതിയുടെ ഭാ​ഗമായാണ് ഇവയെ നദിയില്* വളർത്തുന്നത്.

    ഏതാനും ആമകളെ ഹൈദര്*പുര്* തണ്ണീര്*ത്തടത്തിലും കുറച്ചെണ്ണത്തെ ഗംഗാ നദിയിലുമാണ് നിക്ഷേപിച്ചത്. 20 എണ്ണത്തെ ഉത്തര്*പ്രദേശിലെ ഹൈദര്*പുര്* തണ്ണീര്*ത്തടത്തിലും വളർത്തുമെന്ന് കേന്ദ്ര ജല്* ശക്തി മന്ത്രി സി ആര്* പാട്ടീല്* എക്*സില്* കുറിച്ചു.

    ഓരോ ആമയുടെ ശരീരത്തിലും ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്* ഇവയെ നിരീക്ഷിക്കുന്നതിന് സഹായകരമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്*. ഇവയുടെ നീക്കങ്ങളും പരിസ്ഥിതിയുമായി ഇടപെടലുകളും തുടര്*നിരീക്ഷണത്തിന് വിധേയമാക്കും. അടുത്ത രണ്ടുവര്*ഷക്കാലത്തേക്ക് നിരീക്ഷണം തുടരും.

    ഗംഗാ നദിയില്* കഴിഞ്ഞ 30 വര്*ഷക്കാലം പ്രായപൂര്*ത്തിയായ റെഡ്-ക്രൗണ്*ഡ് റൂഫ്ഡ് ആമകളുടെ സാന്നിധ്യം രേഖപ്പെടുത്തിയില്ല. വടക്കെ ഇന്ത്യയില്* ഇവ പൂര്*ണമായും ഇല്ലാതായതായാണ് റിപ്പോര്*ട്ട്.

  10. #1590
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,927

    Default

    പാനീയത്തില്* '100% പഴച്ചാര്*' എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; അനുവദനീയമല്ല-FSSAI കോടതിയില്*



    ന്യൂഡല്*ഹി: ജ്യൂസ് ഉത്പന്നങ്ങളിലെ '100% പഴച്ചാര്* എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്*സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI). 2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡാബര്* ഹര്*ജി നല്*കിയിരുന്നു. ഇതിന് മറുപടിയായി ഡല്*ഹി ഹൈക്കോടതിയില്* സമര്*പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫുഡ് ബിസിനസ് ഓപ്പറേറ്റര്*മാര്* പുനര്*നിര്*മിച്ച പഴച്ചാറുകള്* '100% ഫ്രൂട്ട് ജ്യൂസ്' എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിര്*ത്തണമെന്ന് സത്യവാങ്മൂലത്തില്* എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു.

    ജ്യൂസുകളില്* '100% പഴച്ചാറുകള്*' അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പരസ്യം ചെയ്യുന്നത് നിയമപരമായി അനുവദനീയമല്ല. ഭക്ഷ്യ ഉത്പന്നങ്ങളെ കുറിച്ച് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന '100 ശതമാനം'പോലുള്ള പ്രയോഗങ്ങള്* നിലവിലുള്ള ഭക്ഷ്യ നിയമപരിധിക്കപ്പുറമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്വഭാവവും ഗുണനിലവാരവും വ്യക്തമാക്കുന്നതിനുള്ള വിവരണങ്ങള്* മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. '100 ശതമാനം' പോലുള്ള അവകാശവാദങ്ങള്* ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാന്* സാധ്യതയുള്ളതുമാണ്- FSSAI വിശദമാക്കി.

    ഫുഡ് ബിസിനസ് ഓപ്പറേറ്റര്*മാരോട് (FBO) അവരുടെ ഉല്*പന്നങ്ങളുടെ ലേബലുകളില്* നിന്ന് തെറ്റായ അവകാശവാദങ്ങള്* നീക്കം ചെയ്യാന്* നിര്*ദേശിച്ചുകൊണ്ട് 2024 ജൂണില്* വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എഫ്എസ്എസ്എഐ പ്രസ്താവന നടത്തിയത്.

    എഫ്എസ്എസ്എഐയുടെ വിജ്ഞാപനം പുതിയ നിയമപരമായ ബാധ്യതകളൊന്നും ചുമത്തുന്നില്ലെന്നും 2006-ലേയും 2018-ലേയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്*, ചട്ടങ്ങള്* എന്നിവയ്ക്ക് കീഴിലെ നിലവിലുള്ള ഉത്തരവുകള്* ആവര്*ത്തിക്കുക മാത്രമാണെന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്*സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •