ഥാറിനെ കാട് വിഴുങ്ങുന്നത് സർവനാശത്തിനാവുമോ?


വെള്ളം ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുന്ന ഥാറിലെ താമസക്കാരായ സ്ത്രീകൾ |

ണ്ട് ലക്ഷം സ്*ക്വയര്* കിലോമീറ്ററില്* വ്യാപിച്ചുകിടക്കുന്ന മരുഭൂമി. ലോകത്തിലെ ഏറ്റവും വലിയ പതിനെട്ടാമത്തെ മരുഭൂമിയും ഒമ്പതാമത്തെ വലിയ ഉഷ്ണ ഉപോഷ്ണ മേഖലാ മരുഭൂമിയും. ഥാര്* മരുഭൂമിയെ കുറിച്ച് പണ്ട് പാഠപുസ്തകങ്ങളില്* പഠിച്ചതിങ്ങനെയായിരുന്നു. ഇന്ന് ആഗോളതാപനമുണ്ടാക്കുന്ന തിരിച്ചടി ലോകത്തിന്റെ അങ്ങേയറ്റത്ത് അന്റാര്*ട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ പോലും ചൂട് പിടിപ്പിക്കുമ്പോള്* ഇവിടെ രാജസ്ഥാനില്* ഥാര്* മരുഭൂമി കാലാവസ്ഥാ വ്യതിയാനത്തിന്റെ വിപരീതകഥ പറയുകയാണ്. ചൂട്ടുപൊള്ളുന്നതിനു പകരം മരുഭൂമി പച്ചപുതക്കാനൊരുങ്ങുന്ന കാഴ്ചാണ് ഥാറിൽ. ഇത് സംബന്ധിച്ച പല പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നുവെങ്കിലും 38 ശതമാനത്തോളം പച്ചപ്പും 64 ശതമാനം മഴലഭ്യതയും ഇന്ന് ഥാര്* അനുഭവിച്ചുവരികയാണെന്നാണ് ഗാന്ധിനഗര്* ഐ.ഐ.ടിയിലെ വിദഗ്ധര്* നടത്തിയ പുതിയ പഠനത്തില്* പറയുന്നത്.

കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ജനസംഖ്യ, വര്*ഷപാതം, സസ്യജാലങ്ങള്* എന്നിവയില്* ഒരേസമയം ഏറ്റവും ഉയര്*ന്ന വര്*ധനവ് രേഖപ്പെടുത്തിയ ലോകത്തിലെ ഒരേയൊരു മരുഭൂമി ഥാര്* ആയിരുന്നുവെന്ന് പഠനം പറയുന്നു. സംഗതി പച്ചപ്പാണെങ്കിലും ഇത് ഭാവിയില്* ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധര്* നല്*കുന്ന മുന്നറിയിപ്പ്. ഉയര്*ന്ന താപനിലയെ തുടര്*ന്ന് ലോകമെമ്പാടുമുള്ള പല മരുഭൂമികളുടേയും വ്യാപ്തി വര്*ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴാണ് ഇതില്* നിന്നും വ്യത്യസ്തമായ ഒരു നിരീക്ഷണം ഥാര്* മരുഭൂമിയുമായി ബന്ധപ്പെട്ട് ഗവേഷകര്* മുന്നോട്ടുവയ്ക്കുന്നത്.

മഴലഭ്യതയിലും വര്*ധനവ്

മരുഭൂമികളില്* ലോകത്തിലെ ഏറ്റവും ഉയര്*ന്ന ജനസാന്ദ്രതയുള്ള പ്രദേശമാണ് ഥാര്* പ്രദേശം. ഇത് വടക്കുപടിഞ്ഞാറന്* ഇന്ത്യയിലെ (രാജസ്ഥാന്*, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന) സംസ്ഥാനങ്ങളിലും തെക്കുകിഴക്കന്* പാകിസ്താനിലുമായി 200,000 ചതുരശ്ര കിലോമീറ്ററില്* വ്യാപിച്ചുകിടക്കുന്നു. 2000 മുതല്* 2020 വരെയുള്ള കാലഘട്ടത്തില്* ലോകമെമ്പാടുമുള്ള 14 പ്രധാന മരുഭൂമികളെ ശാസ്ത്രജ്ഞര്* വിശകലനം ചെയ്യുകയും പഠനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഈ പഠനത്തിലാണ് ഏറ്റവും ഉയര്*ന്ന ജനസംഖ്യാ വളര്*ച്ചയുണ്ടായ പ്രദേശമാണ് ഇവിടമെന്നും 2001-നും 2023-നും ഇടയില്* ഥാറിലെ മഴയുടെ അളവില്* 64 ശതമാനം വര്*ധനവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഈ വര്*ധനവിന് സ്വാഭാവികമായുള്ള കാലാവസ്ഥാ വ്യതിയാനത്തിനപ്പുറം മനുഷ്യന്റെ ഇടപെടലിനും പങ്കുണ്ടെന്നാണ് വിദഗ്ധര്* ചൂണ്ടിക്കാട്ടുന്നത്.

14 പ്രധാന മരുഭൂമികളില്* ഥാര്*, അറേബ്യന്*, നെഗേവ്, കിഴക്കന്* ഗോബി തുടങ്ങി നാലെണ്ണത്തില്* മാത്രമാണ് 2001-2023 കാലയളവില്* മഴയുടെ അളവില്* കാര്യമായ വര്*ധനവ് രേഖപ്പെടുത്തിയത്. എന്നാല്* നമീബിയയില്* ഇക്കാലയളവില്* മഴയുടെ അളവില്* കാര്യമായ കുറവുണ്ടായി. ശേഷിക്കുന്ന ഒമ്പത് പ്രധാന മരുഭൂമികളിലെ ശരാശരി വാര്*ഷിക മഴയുടെ അളവില്* കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്*ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഥാര്* മരുഭൂമിയില്* പച്ചപ്പ് നിറഞ്ഞാല്* അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള തുടര്* പഠനത്തിലാണ് ഗവേഷകരിപ്പോള്*.




ജലസേചന പദ്ധതികള്*, നിര്*മാണം, കൃഷി

ഹിമാലയത്തില്* നിന്നും വരുന്ന നദികളായ ബിയാസ്, സത്*ലജ് എന്നിവിടങ്ങളില്* നിന്നുള്ള വെള്ളം വിവിധ ആവശ്യങ്ങള്*ക്കായി ഇന്ദിരാഗാന്ധി കനാല്* വഴി ഥാറിലെത്തിച്ചതാണ് ഇവിടുത്തെ മരുവത്കരണം കുറച്ച പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഒരുപക്ഷേ, കാലാവസ്ഥാ വ്യതിയാനം ജലലഭ്യത പരിമിതപ്പെടുത്തിയേക്കാമെങ്കിലും ജലസേചനം, ഭൂഗര്*ഭജല ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട മാനുഷിക ഇടപെടലുകള്*ക്ക് ജലദൗര്*ലഭ്യമുള്ള പരിസ്ഥിതികളിലും വിളകളെ നിലനിര്*ത്താന്* സാധിക്കും. ഇതാവാം ഇവിടെ പച്ചപ്പ് വര്*ധിക്കാന്* കാരണമെന്നാണ് കണക്കുകൂട്ടുന്നത്. മണ്*സൂണ്* കാലത്ത് 66 ശതമാനമാണ് പച്ചപ്പിന്റെ വര്*ധനവ്. എന്നാല്*, വരണ്ടകാലത്ത് ഭൂഗര്*ഭ ജലത്തിന്റെ 67 ശതമാനമാണ് പച്ചപ്പിനായുള്ള പങ്ക് വഹിക്കുന്നത്. അതുകൊണ്ടു തന്നെ മണ്*സൂണ്* അവസാനിക്കുമ്പോള്* പച്ചപ്പിന്റെ പ്രധാനവാഹകരായി ഭൂഗര്*ഭജലം മാറുകയും ചെയ്യുന്നുണ്ട്.

1980 മുതല്* 2015 വരെയുള്ള കാലയളവില്* ഥാര്* മേഖലകളിലെ കാര്*ഷിക പദ്ധതികളില്* വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. കാര്*ഷിക വിസ്തൃതി 74 ശതമാനവും ജലസേചന പ്രദേശം 24 ശതമാനവുമായി വര്*ധിച്ചു. ഇത് കാര്*ഷിക വികസനത്തെ മാത്രമല്ല ജനസംഖ്യാ വര്*ധനവിനും കാരണമായി. കാലാവസ്ഥാ വ്യതിയാനവും ഒപ്പം മാനുഷിക ഇടപെടലും കൂടിച്ചേര്*ന്നതോടെയാണ് ഥാര്* മരുഭൂമിയിലെ വര്*ധിച്ച പച്ചപ്പിന് കാരണായിട്ടുള്ളത്. ഇവിടെ മഴക്കാലത്ത് ജനങ്ങള്* ഖാരിഫ് വിളകള്*ക്കായി മഴയെ ആശ്രയിക്കുമ്പോല്* വേനല്*ക്കാലത്ത് റാബി വിളകള്*ക്കായി ജനങ്ങള്* ഭൂഗര്*ഭജലത്തെയാണ് ആശ്രയിക്കുന്നത്.


ഥാർ മരുഭൂമി |

നിലനില്*പ്പ് കഠിനം

പച്ചപ്പിന്റെ വര്*ധനവ് പ്രത്യക്ഷത്തില്* നല്ല പ്രവണതയാണെന്ന് തോന്നാമെങ്കിലും 1.6 കോടി ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാത്രമല്ല ഭൂഗര്*ഭ ജലത്തിന്റെ വലിയ തോതിലുള്ള ഉപയോഗവും ഇവിടെ നടക്കുന്നു. ഇത് ഭാവിയില്* വലിയ ജലദൗര്*ലഭ്യത്തിന് കാരണമാവും. ഇതിനെ കൃത്യമായി കൈകാര്യം ചെയ്യാന്* വരള്*ച്ചയെ അതിജീവിക്കുന്ന വിളകള്* ഉപയോഗിക്കുന്നതും ജലസംരക്ഷണം മെച്ചപ്പെടുത്തുന്നതും പാരിസ്ഥിതിക നാശം കുറയ്ക്കുന്നതിനായി പുനരുപയോഗ ഊര്*ജ്ജ സ്രോതസ്സുകള്* പ്രയോജനപ്പെടുത്തുന്നതിനും മുന്നോട്ട് വരണമെന്നും പഠനങ്ങള്* നിര്*ദേശിക്കുന്നുണ്ട്.

മറ്റ് ആവാസ വ്യവസ്ഥകളില്* നിന്ന് കഠിനമാണ് ഥാര്* മരുഭൂമിയിലെ ആവാസ വ്യവസ്ഥ. ഇവിടെ കാണപ്പെടുന്ന സസ്യജീവി വര്*ഗങ്ങള്*ക്ക് മറ്റ് ആവാസ വ്യവസ്ഥകളില്* നിനിലനില്*ക്കാന്* സാധിക്കില്ല. അതുകൊണ്ടു തന്നെ ഇവിടെയുള്ള പച്ചപ്പ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

അപൂർവമായ സസ്യജാലങ്ങള്*ക്കും കഠിനമായ സാഹചര്യങ്ങള്*ക്കും അനുയോജ്യമായ തനതായ ആവാസവ്യവസ്ഥകള്* മരുഭൂമികള്*ക്കുണ്ട്. എന്നാല്*, സസ്യങ്ങളുടെ അമിതവളര്*ച്ച, പ്രത്യേകിച്ച് തദ്ദേശീയമല്ലാത്ത സസ്യങ്ങളുടെ വളര്*ച്ച പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെ തന്നെ അപ്പാടെ തടസ്സപ്പെടുത്തും. ഇത് മരുഭൂമിയിലെ പ്രാണികള്*ക്കും ഉരഗങ്ങള്*ക്കും പക്ഷികള്*ക്കും അത്യന്താപേക്ഷിതമായ മണ്ണിന്റെ രാസഘടനയിലും സൂക്ഷ്മ ആവാസ വ്യവസ്ഥകളിലും മാറ്റം വരുത്തും. ആ പ്രദേശങ്ങളില്* മുമ്പ് നിലവിലില്ലാതിരുന്ന കീടങ്ങളെയും അധിനിവേശ ജീവിവര്*ഗങ്ങളെയും വളരുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അനിയന്ത്രിതമായ മരങ്ങളുടെ വളര്*ച്ച ഭൂഗര്*ഭജലം വലിയ അളവില്* വലിച്ചെടുക്കുന്നവയുടെ വളര്*ച്ചയ്ക്കും വഴിവെക്കും. ഇത് ജലനിരപ്പ് താഴ്ത്താന്* ഇടവരുത്തും. മാത്രമല്ല മണ്ണില്* ലവണാംശം അടിഞ്ഞുകൂടാനും കാലക്രമേണ ഫലഭൂയിഷ്ഠത കുറയാനും ഇടയാക്കും. ഇത് മണ്ണ് ദൃഢമാകുന്നതിനും മരുഭൂമിയിലെ മണലിന്റെ സ്വാഭാവിക ചലനാത്മകത നഷ്ടപ്പെടുന്നതിനും കാരണമാകും.

പച്ചപ്പ് വലിയ രീതിയില്* കാണപ്പെട്ട ഥാറിലെ പ്രധാന ഭാഗങ്ങളില്* ഭൂഗര്*ഭജലത്തിന്റെ കുറവും ശ്രദ്ധയില്* പെട്ടിട്ടുണ്ട്. ഈ ജലദൗര്*ലഭ്യം തന്നെയാണ് പച്ചപ്പ് വര്*ധിക്കുമ്പോഴുണ്ടാകുന്ന പ്രധാന തിരിച്ചടി. ഥാറിലെ ഈ മാറ്റത്തെ കാലാവസ്ഥാ മാറ്റത്തിന്റെ വിപരീത ഫലമെന്നാണ് ബന്ധപ്പെട്ടവര്* വിലയിരുത്തുന്നത്.



ചൈനയുടെ ഗ്രേറ്റ് ഗ്രീന്*വാള്* മാതൃക

കാലാവസ്ഥാ വ്യതിയാനം ഥാര്* മരുഭൂമിയില്* പച്ചപ്പ് നിറയ്ക്കുമ്പോള്* മരുഭൂമിയെ വനഭൂമിയാക്കി മാറ്റുന്ന ചൈനയുടെ ഗ്രേറ്റ് ഗ്രീന്*വാള്* പദ്ധതിയെ കുറിച്ചും പരമാര്*ശിക്കേണ്ടതുണ്ട്. 46 വര്*ഷത്തെ കഠിനശ്രമം കൊണ്ട് 2024 ഓഗസ്റ്റിലാണ് ചൈന തക്ലമഖാന്* മരുഭൂമിയിലെ 3000 കിലോമീറ്ററിലെ മനുഷ്യ നിര്*മിത വന പദ്ധതിയിലെ നിര്*ണായക ഘട്ടം പൂര്*ത്തിയാക്കിയത്. ചൈനയുടെ ത്രീ-നോര്*ത്ത് ഷെല്*റ്റര്* ബെല്*റ്റ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മരുഭൂമിയിലെ വനവല്*ക്കരണം. 1949 ല്* 10 ശതമാനമായ രാജ്യത്തിന്റെ വനഭൂമിയുടെ വലിപ്പം 25 ശതമാനത്തിലേക്കെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായിട്ടായിരുന്നു പദ്ധതി. 1978-2000 വരെ ഒരു ഘട്ടം, 2001 മുതല്* 2020 വരെ രണ്ടാം ഘട്ടം, 2020 മുതല്* 2050 വരെ മൂന്നാം ഘട്ടം. പദ്ധതിയുടെ ഭാഗമായി ഇതുവരെ 30 മില്ല്യണ്* ഹെക്ടറിലാണ് ചൈന മരങ്ങള്* നട്ടത്.

സിന്*ജിയാങ് പ്രവിശ്യയിലാണ് ചൈനയിലെ വലിയ മരുഭൂമികളിലൊന്നായ തക്ലമഖാന്* വ്യാപിച്ചുകിടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ മരുഭൂമിയുടെ വ്യാപ്തി വര്*ധിക്കുന്നത് നേരത്തെ തന്നെ ശ്രദ്ധയില്* പെട്ടിരുന്നു. ഇതിനിടെയാണ് ചൈനയിലുടനീളമുള്ള മരുഭൂവത്കരണത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വനവല്*ക്കരണ സംരംഭത്തിന്റെ ഭാഗമായി വനവത്കരണ പദ്ധതി നടപ്പിലാക്കിയത്.

മരുഭൂമിയില്* നിന്നുള്ള മണല്*ക്കാറ്റിനെ വനം നിര്*മിച്ച് തടഞ്ഞുനിര്*ത്തി മരുഭൂമിയുടെ വ്യാപനം തടഞ്ഞുനിര്*ത്തുക എന്നതാണ് പദ്ധതികൊണ്ട് ചൈന ലക്ഷ്യമിട്ടത്. പദ്ധതി 2050-ല്* പൂര്*ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്* നിര്*ണായകമായ നേട്ടമാണ് തക്ലമഖാന്* മരുഭൂമിയില്* ചൈന കൈവരിച്ചത്.

പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചൈനയുടെ പ്രയത്നങ്ങളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്. വരണ്ട വടക്കു-പടിഞ്ഞാറന്* ഭാഗത്ത് മരങ്ങള്* നട്ടുപിടിപ്പിച്ചതുവഴി കഴിഞ്ഞ വര്*ഷം അവസാനത്തോടെ ചൈനയുടെ മൊത്തം വനവിസ്തൃതി 25 ശതമാനത്തിന് മുകളില്* എത്തിക്കാന്* സഹായിച്ചുവെന്നും ബന്ധപ്പെട്ടവര്* പറയുന്നു.

കഴിഞ്ഞ 40 വര്*ഷത്തിനിടെ സിന്*ജിയാങ്ങിലെ വനവിസ്തൃതി ഒരു ശതമാനത്തില്* നിന്ന് അഞ്ച് ശതമാനമായി ഉയര്*ന്നതായും പീപ്പിള്*സ് ഡെയ്*ലി റിപ്പോര്*ട്ട് ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവത്കരണ ഉദ്യമമായാണ് ഇതിനെ കണക്കാക്കുന്നത്. മരുഭൂവല്*ക്കരണം നിയന്ത്രണവിധേയമാക്കാന്* ചൈന തക്ലമഖാനില്* സസ്യങ്ങളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് തുടരുമെന്നും ബന്ധപ്പെട്ടവര്* ചൂണ്ടിക്കാട്ടുന്നുണ്ട്.