ടര്*ക്കി കോഴികളെ വിശ്വസിച്ചു വാങ്ങാന്* ഒരിടം
ശാസ്ത്രീയമായ ടര്*ക്കി വളര്*ത്തല്* കര്*ഷകരെ പരിശീലിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്* ഒരുക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കാന്* നടപടി സ്വീകരിച്ചു വരുന്നു
![]()
ടര്*ക്കി പക്ഷികളെ വളര്*ത്താന്* ആഗ്രഹിക്കുന്നവര്*ക്ക് കോഴിക്കുഞ്ഞുങ്ങളും മുട്ടയും ഇറച്ചിയും കൊല്ലം ജില്ലയിലെ ടര്*ക്കി ഫാമില്* നിന്ന് വിശ്വസിച്ച് വാങ്ങാം. കുരീപ്പുഴ ടര്*ക്കി ഫാമിലാണ് മേല്*ത്തരം ടര്*ക്കി കോഴികളെ വില്*ക്കുന്നത്.
' ബെറ്റ്*സ് വില്ലി ' എന്ന ഇനത്തില്*പ്പെട്ട ടര്*ക്കികളുടെ മാതൃശേഖരമാണ് ഇപ്പോള്* ഫാമിലുള്ളത്. ഇവയുടെ മുട്ടകള്* തിങ്കള്*, വ്യാഴം എന്നീ ദിവസങ്ങളില്* കൊല്ലം ജില്ലാ കളക്ടറേറ്റിലുള്ള വിപണന കേന്ദ്രത്തില്* നിന്നും പൊതുജനങ്ങള്*ക്ക് ലഭിക്കും.
ഫാമില്* നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള ടര്*ക്കി കുഞ്ഞുങ്ങളെ വ്യാഴം, വെള്ളി ദിവസങ്ങളില്* വാങ്ങാം. ഇവിടെ നിന്നും മാംസാവശ്യത്തിനുള്ള പക്ഷികളുടെ ലഭ്യത 2016 സെപ്റ്റംബറില്* ആരംഭിക്കുകയും വര്*ഷാവസാനത്തോടെ വിവിധ പ്രായത്തിലുള്ള ടര്*ക്കികളെ ഫാമില്* നിന്നും കര്*ഷകര്*ക്ക് നല്*കുകയും ചെയ്തു.
ശാസ്ത്രീയമായ ടര്*ക്കി വളര്*ത്തല്* കര്*ഷകരെ പരിശീലിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്* ഒരുക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കാന്* നടപടി സ്വീകരിച്ചു വരുന്നു. ഗുണമേന്*മയിലും പോഷക സമ്പുഷ്ടതയിലും ടര്*ക്കിയിറച്ചി മുന്നിട്ട് നില്*ക്കുന്നു. വീടുകളിലെ മാലിന്യം പോഷക സമൃദ്ധമായ മാംസമാക്കി മാറ്റാന്* ടര്*ക്കികളെ എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തില്* പരിശീലന പദ്ധതികള്* വിഭാവനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള ബ്രോയിലര്* കോഴിവളര്*ത്തല്*
നഴ്*സറികള്* ടര്*ക്കി പൗള്*ട്ട് നഴ്*സറികളാക്കി മാറ്റി ഇവയിലൂടെ 4-5 മാസം പ്രായമുള്ള ടര്*ക്കികളെ മാംസാവശ്യത്തിനായി വിതരണം ചെയ്യാനും സാധിച്ചാല്* ഉയര്*ന്ന പോഷകമൂല്യമുള്ള ടര്*ക്കിയിറച്ചിയുടെ ഉപഭോഗം സംസ്ഥാനത്ത് വ്യാപിപ്പിക്കാന്* കഴിയും. ഇതിനാവശ്യമായ ടര്*ക്കി പൗള്*ട്ടുകളെ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുകയെന്നതാണ് കൊല്ലം കുരിപ്പുഴയിലുള്ള സര്*ക്കാര്* ടര്*ക്കി ഫാമിന്റെ പ്രവര്*ത്തന ലക്ഷ്യം. കൊഴുപ്പും കൊളസ്*ട്രോളും അധികമില്ലാത്ത ഇറച്ചിയാണ് ഇത്.