പ്ലാവിലെ താരമാവാൻ പാത്താമുട്ടം വരിക്ക

Representative image
പ്ലാവാണ് ഇന്നത്തെ താരം. ഒരുസമയത്ത് ആർക്കും വേണ്ടാതെ പഴുത്തളിഞ്ഞു പൊയ്ക്കൊണ്ടിരുന്ന ചക്കയ്ക്ക് ഇന്ന് സൂപ്പർ മാർക്കറ്റുകളുലം മാളിലുമൊക്കെ മുന്തിയ സ്ഥാനമാണ്. തേൻ വരിക്കയും മുട്ടംവരിക്കയും പിന്നീട് ഗംലസ്സും പല രൂപത്തിലും ഭാവത്തിലും തീൻമേശയിലെത്തുന്നു.
അക്കൂട്ടത്തിലേക്ക് ഇതാ, കോട്ടയം ജില്ലയിലെ പാത്താമുട്ടത്തു നിന്ന് ‘പാത്താമുട്ടം വരിക്ക’കൂടി വരുന്നു. കാർഷിക സർവകലാശാലയുടെ പഠനത്തിൽ കർഷകരുടെ തോട്ടത്തിൽ നിന്നു കണ്ടെത്തിയ വരിക്കപ്ലാവിനമാണിത്. ചുവപ്പൻ ചുളകളും ഹൃദ്യമായ തേൻമധുരവുമുള്ള ചക്കകൾക്ക് പതിനഞ്ചു കിലോയോളം തൂക്കമുണ്ടാകും. പഴത്തിനും പാചകത്തിനും വറുക്കാനും യോജിച്ച ഇനമാണ് ഇതെന്നു കർഷകർ പറയുന്നു. മികച്ച പാത്താമുട്ടം പ്ലാവുകൾ ബഡ് ചെയ്ത് വളർ*ത്തുകയാണു പതിവ്. നല്ല ഫലം ലഭിക്കുന്ന മാതൃവൃക്ഷത്തിൽ നിന്നു ശേഖരിക്കുന്ന മുകുളങ്ങൾ കൂടകളിൽ വളർത്തുന്ന പ്ലാവിൻ തൈകളിൽ ബഡ് ചെയ്തെടുക്കുന്നു. നല്ല സൂര്യപ്രകാശം ലഭിക്കുന്ന, നീർവാർച്ചയുള്ള മണ്ണിൽ നട്ടുവളർത്തി ജലവും ജൈവവളങ്ങളും ചേർത്തു പരിപാലിച്ചാൽ മൂന്നുനാലു വർഷംകൊണ്ടു ഫലം തന്നുതുടങ്ങും