ശൈത്യകാലത്ത് കേരളത്തിലെത്തിയ വിരുന്നുകാര്*

Photo: Jimmy Kamballur
ഈ ലോകത്തിലെ ഏറ്റവും വലിയ സഞ്ചാരികളാണ് ദേശാടന കിളികള്*. ദേശങ്ങളുടെയോ ഭൂഖണ്ഡങ്ങളുയോ അതിര്*ത്തികള്*ക്കോ, പര്*വ്വതങ്ങൾളോ കടലുകളോ തീര്*ക്കുന്ന അതിരുകള്*ക്കോ അവയെ തടയാനാകില്ല. എല്ലാ ശൈത്യകാലത്തെയുമെന്ന പോലെ അനുകൂല ജീവിത സാഹചര്യം തേടിയുള്ള യാത്രയില്* ഇക്കുറിയും കേരളത്തിലേക്ക് ഒരു പിടി വിരുന്നുകാരത്തി. ഇവരില്* ചിലര്*ക്ക് ദൈവത്തിന്*റെ സ്വന്തം നാട് ലക്ഷ്യസ്ഥാനമായിരുന്നു. മറ്റു ചിലര്*ക്കാവട്ടെ ഇടത്താവളവും. ഇങ്ങനെ വിരുന്നെത്തിയവരില്* ചില പ്രമുഖരെ പരിചയപ്പെടാം.
ഫ്ലമിംഗോ

Greater flamingos. Photo: Jimmy Kamballur
ലോകത്തെ ഏറ്റവും വലിയ പറക്കുന്ന പക്ഷികളില്* ഒന്നാണ് ഫ്ലമിംഗോകള്*. ഇവ കൂടുതലും കണ്ടു വരുന്നത് ആഫ്രിക്ക, തെക്കന്* യൂറോപ്പ് , കിഴക്കന്* മധ്യേഷ്യ എന്നിവിടങ്ങളിലാണ്. ദേശാടനക്കിളികളുടെ പട്ടികയില്* ഇവയെ ഉൾപ്പെടുത്തിയിട്ടില്ല. കൃത്യമായ സഞ്ചാരപാതകളില്ലാതെ അുകൂല കാലാവസ്ഥ ലഭിക്കുന്നിടത്തു താമസിക്കുകയാണിവ ചെയ്യുക. ഇതിനാലാണ് ഇവയെ ദേശാടനക്കിളിയായി കണക്കാക്കാത്തതും. ഉത്തരധ്രുവത്തില്* ശൈത്യം രൂക്ഷമാകുന്ന മേഖലകളില്* നിന്നാണ് ഇവ സമശീതോഷ്ണ കാലാവസ്ഥ തേടി ഭൂമധ്യരേഖയോടു ചേര്*ന്നുള്ള പ്രദേശങ്ങളിലേക്കു നീങ്ങുന്നത്. കേരളമാണ് ശൈത്യകാലത്തെ ഇവയുടെ ലക്ഷ്യസ്ഥാനങ്ങളിലോന്ന്.
പെലിക്കൺ

Pelicanes philippensis. Photo: Jimmy Kamballur
പെലിക്കണുകള്* കൊക്കുമായി ഏറെ സാമ്യമുള്ള ജീവികളാണ്. പെലിക്കണ്* ഫിലിപ്പീനീസ് ആണ് കേരളത്തിലെത്തുന്ന പ്രധാന പെലിക്കണ്* വിഭാഗം. ഉത്തരേന്ത്യയില്* നിന്നും പാകിസ്ഥാനില്* നിന്നുമാണ് ഇവ ശൈത്യകാലത്തു ചൂടുതേടി കേരളത്തിലേക്കെത്തുന്നത്. വലിയ തടാകങ്ങളും തണ്ണീര്*ത്തടങ്ങളുമാണ് കേരളം ഇവയ്ക്ക് ആകര്*ഷകമായി തോന്നാന്* കാരണം.
ലിമോസ ലിമോസ

Black tailed godwit. Photo: Jimmy Kamballur
കറുത്ത വാലുള്ള ഈ ചെറുകിളികളുടെ ഔദ്യോഗിക നാമവും അതുമായി ബന്ധപ്പെട്ടതാണ്. ബ്ലാക്ക് ടെയില്*ഡ് ഗോഡ്വിറ്റ്. വടക്കന്* യൂറോപ്പില്* നിന്നും മധ്യേഷ്യയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും പിന്നീടു തെക്കുപടിഞ്ഞാറന്* ആഫ്രിക്കയിലേക്കുമാണ് ഇവ സഞ്ചരിക്കുക. വേനല്*ക്കാലത്തു തിരിച്ചും. ഇവയുടെയും പ്രധാന വിഹാരകേന്ദ്രങ്ങൾ നീര്*ത്തടങ്ങളും കായലുകളുമാണ്.
ഗാര്*ഗാനീസ്

Garganeys. Photo: Jimmy Kamballur
ചെറിയ താറാവുകളുടെ വിഭാഗത്തില്* പെട്ട ഇവ പക്ഷെ താറാവുകളെ പോലെ പറക്കാന്* മടിയുള്ളവരല്ല. യൂറോപ്പില്* നിന്നു ശൈത്യാകാലത്തിന്*റെ ആരംഭത്തിനു മുന്*പേ ഇവ പറക്കാന്* തുടങ്ങും. രാത്രി മാത്രമാണ് ഇവ സഞ്ചരിക്കുക. പകല്* തടാകങ്ങളിലും കുളങ്ങളിലും വിശ്രമിക്കും. പായലും പലവിധ ജലസസ്യങ്ങളും മത്സ്യവും തവളയും എല്ലാം ഇവയുടെ ഭക്ഷണത്തിൽ ഉൾപ്പെടും. കറക്കം മതിയാക്കി മാര്*ച്ചവസാനത്തോടെ ഇവ തിരിച്ചു യൂറോപ്പിലേക്കു മടങ്ങും. ഒക്ടോബര്* മുതല്* ജനുവരി വരെയാണ് ഇവ കേരളത്തില്* കാണപ്പെടുന്നത്.
ചെറിയ ചൂളാൻ എരണ്ട

Lesser whistling duck. Photo: Jimmy Kamballur
ലസര്* വിസിലിങ് ഡക്ക് എന്ന ഇവ സാധാരണ താറാവുകളുടെ തക്ക വലിപ്പമുള്ളവയാണ്. തെക്കുകിഴക്കന്* ഏഷ്യയാണ് ഇവയുടെ ശൈത്യകാലത്തെ പ്രധാന വാസസ്ഥലം. കയ്യേറ്റവും നശീകരണവും കാരണം വാസയോഗ്യമായ ഇടങ്ങള്* കുറഞ്ഞതോടെ ഇവ ഇപ്പോള്* തെക്കേ ഇന്ത്യയാണ് പുതിയ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കുളങ്ങളും തണ്ണീര്*ത്തടങ്ങളും തന്നെയാണ് ഇവയേയും കേരളത്തിലേക്കാകര്*ഷിക്കുന്നത്.
ഗള്*സ്

Gulls. Photo: Jimmy Kamballur
ദേശാടന പക്ഷികളുടെ കൂട്ടത്തിലെ വി.ഐ.പി വിഭാഗത്തില്* പെട്ട പക്ഷികളാണ് ഗള്ളുകള്*. വംശനാശ ഭീഷണി നേരിടുന്ന ഇവ അതി ശൈത്യമുള്ള പ്രദേശങ്ങളില്* നിന്നാണ് ഉഷ്ണമേഖലകള്* തേടി ശൈത്യകാലത്തെത്തുന്നത്. യൂറോപ്പ് , മംഗോളിയ തുടങ്ങി സ്ഥലങ്ങളില്* നിന്നാണ് ഇവ കേരളത്തിലേക്കെ ത്തുന്നത്.
പുള്ളിച്ചുണ്ടൻ താറാവ് (സ്പോട് ബില്*ഡ് താറാവ്)

Spot billed duck. Photo: Jimmy Kamballur
ചിറകില്* സുന്ദരമായ നീലനിറത്തോടു കൂടിയ ഈ താറാവുകളും തെക്കുകിഴക്കന്* ഏഷ്യയില്* നിന്നു കുടിയേറുന്നവരാണ്. ഇരതേടാനും വസിക്കാനും പറ്റിയ സ്ഥലങ്ങള്* അന്വേഷിച്ചുള്ള സഞ്ചാരമാണ് ഇവയെ കേരളത്തിലേക്കെത്തിക്കുന്നത്.
പച്ച എരണ്ട (കോട്ടണ്* പിഗ്മി ഗൂസ്)

Cotton pygmy goose. Photo: Jimmy Kamballur
വടക്കേ ഇന്ത്യ , ബംഗ്ലാദേശ്, പാകിസ്ഥാന്* എന്നിവിടങ്ങളില്* കാണപ്പെടുന്നവയാണ് കോട്ടണ്* പിഗ്മി ഗൂസ് എന്നയിനം പക്ഷികള്*. ഈ പ്രദേശങ്ങളിലെ ശൈത്യകാലത്താണ് ഇവ ചൂടുതേടി ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ചും കേരളത്തിലേക്കെത്തുന്നത്. ഇവ കാലാവസ്ഥക്കനുസരിച്ച് വീണ്ടും ചൂടു തേടി കൂടുതല്* തെക്കന്* പ്രദേശങ്ങളിലേക്കും പറക്കാറുണ്ട്. ശ്രീലങ്ക, മാലി എന്നിവിടങ്ങളിലും ഇവയെ കാണാറുണ്ട്.ഇതിൽ ചില ദേശാടനപക്ഷികളെയെങ്കിലും വർഷം മുഴുവൻ കേരളത്തിൽ കാണുന്ന സ്ഥിതി വിശേഷമാണിപ്പോൾ, കാലാവസ്ഥ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.