അറിയുമോ പത്തായപ്പക്ഷിയെ?
മറ്റു മൂങ്ങകളില്* നിന്ന് വ്യത്യസ്തനായ കര്*ഷകന്റെ സുഹൃത്തായ വെള്ളിമൂങ്ങയുടെ പ്രത്യേകതകളാണ്* ഇവിടെ വിവരിക്കുന്നത്
Photo credit: keralaparavakal.blogspot.in
പഴയ വീടുകളുടെ മോന്തായത്തിന്റെ മുഖപ്പില്* നമ്മുടെ കാരണവന്മാര്* ദ്വാരങ്ങളിടുക പതിവായിരുന്നു. വായുവും വെളിച്ചവും കയറാനാണിത്. ഈ ദ്വാരങ്ങളുടെ നടുവില്* വളരെ വലിയ ഒരു ദ്വാരമാണിട്ടിരിക്കുക. ഇതെന്തിനെന്നറിയുമോ? ഇതിലൂടെ പറന്നിറങ്ങുന്ന വെള്ളിമൂങ്ങകള്*ക്ക് തട്ടിന്*പുറത്ത് കൂടൊരുക്കാന്* വേണ്ടിയായിരുന്നു. ഇത്തരം പഴയവീടുകളുടെ തട്ടിന്*പുറത്ത് എലികളുടെ അവശിഷ്ടങ്ങളും മൂങ്ങകളുടെ ഉച്ഛിഷ്ടവും കാണാം.
കര്*ഷകന്റെ ആജന്മശത്രുവായ എലിയെ തട്ടിന്*പുറത്തിട്ട് വകവരുത്തുന്ന വെള്ളിമൂങ്ങയ്ക്ക് അങ്ങനെയാണ് 'പത്തായപക്ഷി' എന്ന ഓമനപ്പേര് കിട്ടിയത്. അക്കാലത്ത് പത്തായത്തിലും മറ്റും ഭദ്രമായി സൂക്ഷിച്ചിരുന്ന അരിയും ഇതര കാര്*ഷികോല്പന്നങ്ങളും സംരക്ഷിക്കുന്നു എന്നര്*ത്ഥത്തിലാണ് വെള്ളിമൂങ്ങയ്ക്ക് ഈ പേര് വീണത്. വടക്കന്* കേരളത്തിലാണ് ഈ പേര് സാധാരണം. പത്തായവും പത്തായപ്പുരയുമൊക്കെ വിസ്മൃതിയിലായ വര്*ത്തമാനകാലത്ത് വെള്ളിമൂങ്ങയുടെ പ്രാധാന്യം നാം ഓര്*ക്കാറില്ല.
ഇപ്പോള്* അപൂര്*വ്വമായി വെളിച്ചത്തെത്തുന്ന വെള്ളിമൂങ്ങയെ പലയിടത്തും നാട്ടുകാര്* പിടികൂടി എന്നൊക്കെ പത്രവാര്*ത്തകള്* വരുമ്പോള്* മാത്രമാണ് പലരും ഈ അപൂര്*വ്വ ജീവിയെക്കുറിച്ചോര്*ക്കുന്നത്. മറ്റു മൂങ്ങകളില്* നിന്ന് വ്യത്യസ്തനാണ് കര്*ഷകസുഹൃത്തായ വെള്ളിമൂങ്ങ. ഹൃദയാകൃതിയാണ് ഇതിന്റെ മുഖത്തിന്. കാക്കയോളം വലിപ്പം. മുഖം തൂവെള്ളനിറവും. ഇതിനു ചുറ്റും തവിട്ടു നിറത്തിലൊരു വലയമുണ്ട്. ബാക്കി ഭാഗമെല്ലാം തിളങ്ങുന്ന വെള്ളനിറവും. അങ്ങിങ്ങ് തവിട്ടുപുള്ളികളും. ആകെ ഒരു ആനച്ചന്തം. ചുണ്ടും കാലുകളും ശക്തിയുള്ളതാണ്. ഇംഗ്ലീഷില്* 'ബാണ്* ഔള്*' എന്നാണ് പേര്. രാത്രിഞ്ചരനാണ്. രാത്രിയേ പുറത്തിറങ്ങൂ. എലിയും പാറ്റയും പ്രധാന ഭക്ഷണം. കെട്ടിടങ്ങളുടെ മോന്തായത്തിലും ഭിത്തിയിലെ വിടവുകളിലുമാണ് ഇവ കൂടുകൂട്ടുക. ജീര്*ണിച്ച കെട്ടിടങ്ങളിലും സസുഖം പാര്*ക്കും.

Photo credit: commons.wikimedia.org
എലികളുടെ പ്രകൃത്യായുള്ള ശത്രുക്കളില്* പൂച്ചയേക്കാള്* പ്രഗത്ഭനാണ് വെള്ളിമൂങ്ങ. വീട്ടെലികള്*ക്കു പുറമെ പറമ്പിലെയും കൃഷിയിടങ്ങളിലെയുമൊക്കെ എലികളെ തിന്നുന്നതില്* മുന്*പന്തിയില്*. പാടത്ത് മടല്*ക്കുറ്റി (മൂങ്ങാക്കുറ്റി) നാട്ടി ഇവര്*ക്ക് സ്വസ്ഥമായി വന്നിരുന്ന് എലിയെ പിടിക്കാന്* പഴയകര്*ഷകര്* സൗകര്യമൊരുക്കിയിരുന്നു. ഇത്തരം 'മൂങ്ങാക്കുറ്റികള്*' ഇപ്പോഴും കൃഷിയിടങ്ങളില്* നാട്ടി എലികളെ പിടിക്കാം. സൈ്വര്യമായി കഴിയാനുള്ള താവളങ്ങള്* ഇല്ലാതായതാണ് വെള്ളിമൂങ്ങകള്* വെളിച്ചത്ത് ഇടയ്ക്കിടെ വരാന്* കാരണം.
കറുത്ത കലത്തില്* വെള്ളപ്പൊട്ടുകള്* കുത്തി ഉയരമുള്ള മരക്കൊമ്പുകളില്* വെച്ചാല്* വെള്ളിമൂങ്ങയെ ആകര്*ഷിക്കാം. ശാസ്ത്രീയമായി മൂങ്ങാപ്പെട്ടികളൊരുക്കിയും ഇവയെ സ്വീകരിക്കാം. തമിഴ്*നാട്ടിലും മറ്റും നെല്പാടങ്ങളില്* ചെലവുകുറഞ്ഞ കൃത്രിമ മൂങ്ങാക്കൂട് സ്ഥാപിക്കുക പതിവുണ്ട്. അര ഇഞ്ച് കനമുള്ള പലകയില്* തീര്*ത്ത കൂടില്* മൂങ്ങയ്ക്ക് കയറാനും ഇറങ്ങാനും സൗകര്യമുണ്ട്. ഉയരമുള്ള കെട്ടിടങ്ങളില്* പെട്ടി വെച്ച് പിടിക്കുന്ന മൂങ്ങകളെ ഇതുപോലുള്ള കൂട് അവയുടെ ഇഷ്ടസ്ഥാനത്തൊരുക്കി ശീലിപ്പിച്ചാല്* വെള്ളിമൂങ്ങകള്* കൃഷിയിടങ്ങളിലെ നിര്*ദ്ദോഷിയായ 'വാച്ച്മാന്*' ആയിക്കൊള്ളും.