
ജപ്പാന്*റെ ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക്, സമുദ്രം. പസഫിക്കിനെ സംരക്ഷിക്കുക, ഞങ്ങളെ സ്വൈര്യമായി ജീവിക്കാന്‍* അനുവദിക്കുക.
ദക്ഷിണ കൊറിയന്‍* തലസ്ഥാനമായ സോളിലെങ്ങും പ്ലക്കാര്*ഡുകളേന്തിയ പ്രതിഷേധക്കാരെ കാണാം.. ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍*നിന്ന് പസഫിക് സമുദ്രത്തിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള തീരുമാനത്തിനെതിരേയാണ് ജനങ്ങളും സാമൂഹിക പ്രവര്*ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആണവ റിയാക്ടറില്‍*നിന്നുള്ള വെള്ളം കടലിലേക്കൊഴുക്കിയാല്‍* വലിയ അപകടമാവും നേരിടേണ്ടി വരികയെന്ന ആശങ്കയിലാണ് ജനങ്ങള്‍*. എന്നാല്‍*, വെള്ളമൊഴുക്കി വിട്ടാലും സുരക്ഷാപ്രശ്*നങ്ങളില്ലെന്ന നിലപാടിലാണ് അധികൃതര്‍*. ജപ്പാന്*റെ നടപടിക്കെതിരേ ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ആണവമാലിന്യം ഒഴുക്കാനുള്ള അഴുക്കുചാലല്ല പസഫിക് എന്നാണ് ചൈനയിലെ മുതിര്*ന്ന ഉദ്യോഗസ്ഥന്* പ്രതികരിച്ചത്. ചൈനയും ദക്ഷിണ കൊറിയയും ഉന്നയിക്കുന്ന ഈ ആശങ്കകളില്‍* കഴമ്പുണ്ടോ? റിയാക്ടറില്‍*നിന്നുള്ള വെള്ളമൊഴുക്കുന്നത് സമുദ്രസമ്പത്തിനെ ബാധിക്കില്ലേ? എന്താണ് ജപ്പാനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്.?
ഫുകുഷിമ- സുനാമി തകര്*ത്ത ആണവനിലയം
ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍*നിന്ന് 220 കിലോ മീറ്റര്‍* അകലെ ജപ്പാന്റെ കിഴക്കന്‍* തീരത്തുള്ള ഫുതാബ ജില്ലയിലെ ഒകുമ ടൗണിലാണ് ഫുകുഷിമ നിലയം. ടോക്യോ ഇലക്ട്രിക് പവര്‍* കമ്പനിയുടെ (ടെപ്*കോ) മേല്‍*നോട്ടത്തില്‍* 370 ഏക്കറിലായിരുന്നു പ്ലാന്റ് പ്രവര്*ത്തിച്ചിരുന്നത്. 1982-ലാണ് പ്ലാന്റ് കമ്മീഷന്* ചെയ്തത്. എന്നാല്‍* 2011-ലെ സുനാമിയെ തുടര്‍*ന്നുണ്ടായ പ്രശ്*നങ്ങള്‍* മൂലം 2019-ല്‍* ഫുകുഷിമ ആണവ പ്ലാന്റ് ഡികമ്മിഷന്‍* ചെയ്യാനുള്ള നടപടികള്‍* ആരംഭിച്ചു.
2011-ല്‍* ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയുമാണ് ആണവ ദുരന്തത്തിലേക്കും പ്ലാന്റിന്റെ നാശത്തിലേക്കും വഴിതെളിയിച്ചത്. ജപ്പാനില്‍* ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍*വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു അന്നുണ്ടായത്. റിക്ടര്‍* സ്*കെയിലില്‍* 9 രേഖപ്പെടുത്തിയ ഭൂകമ്പം സര്*വനാശം വിതച്ചു. സുനാമിയെ തുടര്‍*ന്ന് ആണവ നിലയത്തില്‍* വെള്ളം കയറി. വൈദ്യുതി ലൈനുകള്‍* തകരാറിലായതോടെ വൈദ്യുതി നിലച്ചു. ഇതാണ് ആണവദുരന്തത്തിന് വഴിതെളിച്ചത്. പ്ലാന്‍*റിലെ മൂന്ന് വലിയ കോറുകള്‍* ഉരുകിപ്പോയി. റിയാക്ടര്‍* തണുപ്പിക്കാന്‍* സംവിധാനം ഇല്ലാതെ വന്നു. അടിയന്തര ഘട്ടങ്ങളില്‍* റിയാക്ടര്‍* തണുപ്പിക്കാനായി എമര്*ജന്‍*സി റിയാക്ടറുകള്‍* നിലയത്തില്‍* ഉണ്ടായിരുന്നുവെങ്കിലും സുനാമിയെത്തുടര്*ന്ന് വെള്ളം കയറി അവ തകരാറായി. റിയാക്ടര്‍* തണുപ്പിക്കുന്ന പ്രവര്*ത്തനം താത്കാലികമായി നിലയ്ക്കുന്ന അവസ്ഥ വന്നതോടെ റിയാക്ടര്‍* കോര്‍* ഉരുകുകയും മൂന്ന് വമ്പൻ സ്*ഫോടനങ്ങള്‍* ഉണ്ടാവുകയും ചെയ്തു. റേഡിയോ ആക്ടീവ് വസ്തുക്കള്‍* റിയാക്ടറിന് പുറത്തേക്ക് എത്തുന്ന ദുരന്തത്തിലേക്കാണ് ഇത് നയിച്ചത്.
ഏറെ അപകടം നിറഞ്ഞ ഈ ഘട്ടത്തില്‍* പ്രശ്*നം പരിഹരിക്കാന്‍* പ്ലാന്റിലെ ജീവനക്കാര്‍* മുന്നിട്ടിറങ്ങുകയായിരുന്നു. ഇതിനിടെ ഒട്ടേറെ ജീവനക്കാര്‍*ക്ക് ആണവ വികിരണമേറ്റു. ദിവസങ്ങളോളം നീണ്ട ദൗത്യത്തിന് ശേഷമാണ് റിയാക്ടര്‍* തണുപ്പിക്കാനായത്. റിയാക്ടര്‍* തണുപ്പിക്കാനായി കൂളന്റ് പമ്പ് ചെയ്യാന്‍* കഴിയാതെ വന്നതോടെ കടല്‍*വെള്ളം കടത്തിവിട്ട് റിയാക്ടര്‍* തണുപ്പിക്കാന്‍* അന്നത്തെ പ്ലാന്റ് മാനേജറായിരുന്ന മസാവോ യോഷിദ തീരുമാനിച്ചിരുന്നു. എന്നാല്‍*, കടല്‍*വെള്ളം കയറ്റിവിട്ടാല്‍* പ്ലാന്റ് ഉപയോഗശൂന്യമാവുമെന്ന കാരണത്താല്‍* ഈ നീക്കത്തിനെതിരേ ശക്തമായ എതിര്*പ്പുയര്*ന്നിരുന്നു. എതിര്*പ്പുകളെ അവഗണിച്ച് കടല്‍*വെള്ളം ഉപയോഗിച്ചുതന്നെ റിയാക്ടര്‍* തണുപ്പിക്കാനുള്ള ശ്രമം അദ്ദേഹം തുടര്‍*ന്നു. അന്ന് യോഷിദയുടെ തീരുമാനമാണ് മറ്റൊരു ദുരന്തത്തില്‍*നിന്ന് ലോകത്തെ രക്ഷപ്പെടുത്തിയത്. 2011 മാര്‍*ച്ചില്* ഉണ്ടായ അപകടത്തിലായ റിയാക്ടര്‍* പൂര്*ണമായും തണുപ്പിക്കാനായത് ജൂലൈ മാസത്തില്‍* മാത്രമാണ്.
ലെവല്‍* 7 വിഭാഗത്തിലാണ് ഫുക്കുഷിമ ആണവദുരന്തത്തെ അന്താരാഷ്ട്ര ആണവോര്*ജ ഏജന്*സി (ഇന്‍*റര്*നാഷണല്‍* ന്യൂക്ലിയര്‍* ആന്‍*റ് റേഡിയോളജിക്കല്‍* ഇവന്*റ്) ഉള്*പ്പെടുത്തിയിട്ടുള്ളത്. ചെര്*ണോബിലിനു ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ആണവ ദുരന്തമാണത്. അപകടം നടന്ന ആദ്യ നാല് ദിവസം ശക്തമായ ആണവവികിരണം ഈ പ്രദേശത്തുണ്ടായി. ആണവ വികിരിണത്തിന്റെ പശ്ചാത്തലത്തില്‍* നിലയത്തിന് ചുറ്റും 20 കിലോ മീറ്റര്‍* പരിധിയില്‍* താമസിച്ചിരുന്ന 1.54 ലക്ഷം പേരെയാണ് ഒഴിപ്പിക്കേണ്ടിവന്നത്. ഒരുപക്ഷെ അന്ന് ആ ജീവനക്കാര്‍* ജീവന്* പണയംവെച്ച് മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍* ടോക്യോ നഗരത്തിലെ മുഴുവന്‍* ജനങ്ങളെയും ഒഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നാണ് പില്*ക്കാലത്ത് വന്ന റിപ്പോര്*ട്ടുകള്* പറയുന്നത്. 1986-ല്‍* ഉണ്ടായ ചെര്*ണോബില്* ആണവദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ഫുകുഷിമ ദുരന്തത്തെ തുടര്‍*ന്ന് ജപ്പാന്* ആണവപ്ലാന്റ് അടച്ചുപൂട്ടി. 2011-ലെ ഫുകുഷിമ ആണവദുരന്തത്തിനുശേഷം സുരക്ഷാ ആശങ്കയെത്തുടര്*ന്ന് ജപ്പാനിലെ ഭൂരിഭാഗം ആണവനിലയങ്ങളും അടച്ചുപൂട്ടിയിരുന്നു. ഏറെ കാലത്തിനു ശേഷമാണ് രാജ്യത്തെ മറ്റ് ആണവ പ്ലാന്റുകള്‍* തുറന്നുപ്രവര്*ത്തിച്ചത്.

Photo: Reuters
ആണവ മാലിന്യങ്ങള്‍* നീക്കാന്‍* വേണ്ടത് 40 വര്*ഷം
പ്ലാന്റ്* ഡികമ്മിഷന്‍* ചെയ്യുന്നതിന് മുന്നോടിയായി പൂര്*ണമായും ആണവമാലിന്യ മുക്തമാക്കേണ്ടതുണ്ട്. മാലിന്യങ്ങള്‍* പൂര്*ണമായും നീക്കംചെയ്യാന്‍* ദശാബ്ദങ്ങള്‍* എടുക്കുമെന്നാണ് കണക്കാക്കുന്നത്. ആണവ ദുരന്തമുണ്ടായതിന് പിന്നാലെ നിലയത്തിനു ചുറ്റും അധികൃതര്‍* പ്രഖ്യാപിച്ച എക്*സ്*ക്ലൂഷണ്* സോണിന്റെ വ്യാപ്തി പിന്നീട് പലതവണ വര്*ധിപ്പിച്ചു. 1,50,000-ത്തിലധികം പേരെയാണ് നിലയത്തിന് സമീപത്തുനിന്ന് ഒഴിപ്പിച്ചത്. വര്*ഷങ്ങള്* കഴിഞ്ഞും എക്*സ്*ക്ലൂഷന്* സോണ്‍* അതേപടി നിലനിന്നു. ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍* പലതും പിന്നീട് നിലയത്തിന് സമീപത്തുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തിയില്ല.
ആണവദുരന്തം ദീര്*ഘകാലം നീണ്ടുനില്*ക്കുന്ന ആരോഗ്യ പ്രശ്*നങ്ങളുണ്ടാക്കുമോ എന്നകാര്യത്തില്‍* വിദഗ്ധര്‍*ക്കിടയില്* ഭിന്നാഭിപ്രായമുണ്ട്. ആണവ ദുരന്തത്തെത്തുടര്*ന്ന് പ്രദേശത്തെ കാന്‍*സര്* ബാധിതരുടെ എണ്ണം വര്*ധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്. ഗുരുതര ആരോഗ്യ പ്രശ്*നങ്ങള്‍*ക്ക് സാധ്യതയില്ലെന്നാണ് ജപ്പാനിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍* പറയുന്നത്. എന്നാല്‍*, എക്*സ്*ക്ലൂഷന്* സോണില്‍*നിന്ന് ഒഴിപ്പിച്ച കുടുംബങ്ങളില്‍* പലരും അധികൃതര്‍* പ്രദേശത്തെ നിയന്ത്രണങ്ങള്‍* നീക്കിയശേഷവും അവിടേക്ക് തിരിച്ചുവരാന്‍* തയ്യാറായിട്ടില്ല. നിലയത്തിലെ ജീവനക്കാരില്‍* ഒരാള്‍* ആണവവികിരണം ഏറ്റതിനെത്തുടര്*ന്ന് മരിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്*കുമെന്നും 2018-ല്‍* ജപ്പാന്* സര്*ക്കാര്* വ്യക്തമാക്കിയിരുന്നു.

വെള്ളം സംഭരിച്ചിരിക്കുന്ന ടാങ്കുകള്‍* | Photo: AP
വെള്ളം തുറന്നുവിടാന്‍* തീരുമാനം
സുനാമിയില്‍* തകര്*ന്ന ഫുകുഷിമ ആണവ നിലയത്തില്‍* പ്ലാന്‍*റ് തണുപ്പിക്കാനും മറ്റുമായി ഉപയോഗിച്ച വെള്ളം വമ്പന്‍* ടാങ്കുകളിലായി ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുകയാണ്. പ്ലാന്റില്‍* സ്ഥാപിച്ചിരിക്കുന്ന ആയിരത്തിലേറെ ടാങ്കുകളിലായി 13 ലക്ഷം ടണ്‍* റോഡിയോ ആക്ടീവ് വെള്ളമാണ് ശുദ്ധീകരിച്ച് സംഭരിച്ചിരിക്കുന്നത്. ഒളിമ്പിക്*സ് മത്സരങ്ങള്‍*ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള 500 സ്വിമ്മിങ്ങ് പൂളുകളിലേക്ക് ആവശ്യത്തിനുള്ളത്രയും വെള്ളം എന്നാണ് ഈ അളവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ശുദ്ധീകരിച്ച് നേര്*പ്പിച്ച് കടലിനടിയിലൂടെയുള്ള കുഴലുകളിലൂടെ പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതി. കൂടുതല്‍* ടാങ്കുകള്‍* സ്ഥാപിക്കാന്‍* കഴിയില്ലെന്നും വെള്ളം സംഭരിക്കാനുള്ള സൗകര്യം പ്ലാന്റില്‍* നിലവില്‍* ഇല്ലെന്നാണ് ടെപ്*കോ പറയുന്നത്. പ്ലാന്റ് ഡികമ്മീഷന്‍* ചെയ്യാനുള്ള നടപടികളുടെ ഭാഗമായി സംഭരിച്ചിരിക്കുന്ന വെള്ളം മാറ്റേണ്ടതുണ്ട്. പ്ലാന്റ് അണുവിമുക്തമാക്കുന്നതും പ്ലാന്റ് പൂര്*ണമായും അടച്ചുപൂട്ടി കെട്ടിടം പൊളിച്ചുമാറ്റുന്നതും ഡികമ്മീഷന്‍* നടപടികളുടെ ഭാഗമാണെന്നും ടെപ്*കോ വ്യക്തമാക്കി.
റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച ചര്*ച്ചകള്* വര്*ഷങ്ങള്*ക്ക് മുന്‍*പേ തന്നെ ആരംഭിച്ചിരുന്നു. പ്ലാന്റില്‍* നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക്* ഒഴുക്കാന്‍* തീരുമാനിച്ചത് 2021 ഏപ്രിലിലാണ്. തുടര്‍*ന്ന് തീരുമാനം പരിശോധിക്കാനും അവലോകനം ചെയ്യാനും ജപ്പാന്* ഐ.എ.ഇ.എയോട് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്*ഷത്തിനിടെ അഞ്ച് അവലോകനങ്ങളാണ് നടത്തിയത്. വെള്ളമൊഴുക്കാനുള്ള ആസൂത്രണം, പ്രക്രിയ, അവലോകനം, സാംപ്ലിങ് തുടങ്ങി വിവിധഘട്ടങ്ങളിലുളള പഠനമാണ് ഐ.എ.ഇ.എ. നടത്തിയത്. തുടര്‍*ന്ന് വെള്ളമൊഴുക്കല്‍* സംബന്ധിച്ച റിപ്പോര്*ട്ട് ജപ്പാന് കൈമാറി. പതിനൊന്ന് രാജ്യങ്ങളില്‍*നിന്നുള്ള അംഗീകൃത അന്താരാഷ്ട്ര ആണവ സുരക്ഷാ വിദഗ്ധര്‍* അടങ്ങുന്ന ടാസ്*ക് ഫോഴ്*സിന്റെ രണ്ട് വര്*ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ റിപ്പോര്*ട്ട്.
ഒഴുക്കുന്നത് ആണവമാലിന്യം കലര്*ന്ന വെള്ളമോ? അപകടമെന്ത്?
പ്ലാന്റില്‍* സംഭരിച്ചിരിക്കുന്ന വെള്ളത്തില്‍* സ്വാഭാവികമായും ആണവമാലിന്യങ്ങള്‍* കലര്*ന്നിട്ടുണ്ടാവും. എന്നാല്‍*, മാലിന്യം കലര്*ന്ന വെള്ളം നേരിട്ട് ഒഴുക്കിക്കളയുകയല്ല ചെയ്യുന്നത്. പകരം അവ വിവിധ പ്രക്രിയകളിലൂടെ ഭാഗികമായി ശുദ്ധീകരിക്കപ്പെടുന്നുണ്ട്. ഈ വെള്ളത്തില്‍*നിന്ന് ട്രിടിയം ഒഴികെ അപകടകരമായ എല്ലാ ഐസോടോപ്പുകളും നീക്കം ചെയ്യും. വെള്ളത്തില്‍*നിന്ന് വേര്*തിരിച്ചെടുക്കാന്‍* വളരെ ബുദ്ധിമുട്ടുള്ള ഹൈഡ്രജന്‍* ഐസോടോപ്പാണ് റേഡിയോ ആക്ടീവ് ട്രിടിയം, ഇത് വേര്*തിരിക്കാനുള്ള സാങ്കേതികത ഇന്ന് നിലവിലില്ല. അതിനാല്‍* ഈ വെള്ളം നേര്*പ്പിച്ച് ട്രിടിയത്തിന്റെ അളവ് സുരക്ഷാ നിര്*ദേശങ്ങള്‍*ക്കനുസൃതമായി നിയന്ത്രണവിധേയമാക്കിയതിന് ശേഷം വര്*ഷങ്ങളെടുത്താവും കടലിലേക്കൊഴുക്കുകയെന്ന് ടെപ്*കോയും ജപ്പാന്* സര്*ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതിയില്‍*, മഴയിലും കടലിലും വെള്ളത്തിലും മനുഷ്യശരീരത്തില്‍* പോലും ട്രിടിയത്തിന്റെ സാന്നിധ്യമുണ്ടെന്നും അതിനാല്‍* ഇത് അടങ്ങിയ വെള്ളം ഒഴുക്കിക്കളയുന്നത് ആശങ്കയുണര്*ത്തുന്ന കാര്യമല്ല, ലോകത്തിന്റെ പലഭാഗത്തുള്ള ആണവ പ്ലാന്റുകളില്‍* നിന്നും ട്രിടിയം കലര്*ന്ന വെള്ളം കടലിലേക്ക് ഒഴുക്കുന്ന രീതി പിന്തുടര്*ന്നുപോവുന്നുണ്ട്. ഇത് പൂര്*ത്തിയാവാന്* പതിറ്റാണ്ടുകള്‍* വേണ്ടിവരുമെന്നും ടെപ്*കോ പറയുന്നു.
ജപ്പാന്* പ്രതിവര്*ഷം പുറത്തുകളയുന്നത് അയല്‍*രാജ്യങ്ങളേക്കാള്‍* കുറവ് ട്രിടിയം ആണെന്നാണ് ജപ്പാന്* വ്യവസായ വകുപ്പ് മന്ത്രി ഴാങ്ജിയാങ് പ്രതികരിച്ചത്. ചൈന പ്രതിവര്*ഷം 112 ടണ്‍* ബെക്വെറെല്*സ് ട്രിടിയമാണ് പുറത്തേക്കൊഴുക്കുന്നത്, ദക്ഷിണ കൊറിയ 49 ടണ്‍* ആണ്. എന്നാല്‍*, ജപ്പാന്* പുറത്തേക്കൊഴുക്കാന്‍* ഉദ്ദേശിക്കുന്നത് 22 ടണ്‍* ബെക്വെറെല്*സ് ട്രിടിയം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തില്‍* വിദഗ്ധര്‍* ഭിന്നാഭിപ്രായമാണ് പറയുന്നത്. ട്രിടിയത്തെ വിനാശകാരിയല്ലാത്ത ഘടകം എന്നാണ് പൊതുവേ വിലയിരുത്തുന്നത്. കാരണം മനുഷ്യന്റെ ചര്*മത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കഴിവ്* ഈ ഐസോടോപ്പുകളില്‍* ഇല്ല. ഏതെങ്കിലും തരത്തില്‍* ഇവ ശരീരത്തിനകത്തെത്തിയാല്‍* അത് അര്*ബുദമുള്*പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍*ക്ക് കാരണമായേക്കാമെന്നാണ് കനേഡിയന്‍* ന്യൂക്ലിയര്‍* സേഫ്റ്റി കമ്മീഷന്* പറയുന്നത്. ആണവവികിരണത്തോടുള്ള ഏത് തോതിലുമുള്ള സമ്പര്*ക്കം അപകടസാധ്യത തന്നെയാണെന്നാണ് യു.എസ്. ന്യൂക്ലിയര്‍* റെഗുലേറ്ററി കമ്മീഷന്* അഭിപ്രായപ്പെടുന്നത്. അതേസമയം, എല്ലാ മനുഷ്യരും ഏതെങ്കിലും തരത്തിലുള്ള ട്രിടിയം സാന്നിധ്യവുമായി നിത്യവും സമ്പര്*ക്കത്തിലേര്*പ്പെടുന്നുണ്ടെന്നും കമ്മീഷന്* കൂട്ടിച്ചേര്*ത്തു.
പസഫിക് സമുദ്രത്തിലേക്കുള്ള വെള്ളമൊഴുക്കലിനെ അപകടകരമായ നിര്*ദേശം എന്നാണ് ഹവായ് സര്*വ്വകലാശാലയിലെ മറൈന്‍* ലബോറട്ടറിയുടെ ഡയറക്ടര്‍* റോബര്*ട്ട് എച്ച്.റിച്ച്മണ്ട് വിശേഷിപ്പിച്ചത്. പസഫിക് ഐലന്*ഡ് ഫോറവുമായി ചേര്*ന്ന് വെള്ളമൊഴുക്കലിനെ വിലയിരുത്തുന്ന അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘത്തിലൊരാളാണ് റിച്ച്മണ്ട്.
ആണവ മലിനജലം നേര്*പ്പിക്കുന്നത് സമുദ്രജീവികള്‍*ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍* മതിയാകില്ല. ട്രിട്രിയം പോലെയുള്ള മലിനീകരണ ഘടകങ്ങള്‍*ക്ക് ഭക്ഷ്യശൃംഖലയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാന്‍* കഴിയും. അത് സമുദ്ര ആവാസവ്യവസ്ഥയില്‍* കാലങ്ങളോളം നിലനില്*ക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ സമുദ്രങ്ങള്‍* ഇതിനകംതന്നെ കാലാവസ്ഥാ വ്യതിയാനം, അമ്ലവത്കരണം, അമിത മത്സ്യബന്ധനം, മലിനീകരണം തുടങ്ങിയ കാരണങ്ങള്‍* കൊണ്ട് സമ്മര്‍*ദത്തിലാണ്. അതിനാല്‍* ആണവ ജലമൊഴുക്കാന്‍* ബദല്‍* മാര്‍*ഗങ്ങള്‍* തേടേണ്ടതുണ്ട്. ആ അപകട സാധ്യത ഏഷ്യ-പസഫിക് മേഖലയില്‍* മാത്രമല്ല നിലനില്*ക്കുന്നത്. ബ്ലുഫിന്‍* ട്യൂണ എന്ന മത്സ്യവിഭാഗത്തിലൂടെ റേഡിയോ ന്യൂക്ലിഡുകള്* (ആണവ മാലിനജലത്തിലുള്ളതിന് സമാനമായ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍*) കാലിഫോര്*ണിയന്‍* സമുദ്രമേഖലയില്‍* എത്തിയതായി 2012-ല്‍* പുറത്തുവന്ന പഠനത്തില്‍* കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo: AP
ആശങ്ക വേണ്ട, വെള്ളമൊഴുക്കല്‍* സുരക്ഷിതമെന്ന് അന്താരാഷ്ട്ര ഏജന്*സി
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍*ക്ക് അനുസൃതമായി ആണവ പ്ലാന്റില്‍* നിന്നുള്ള ശുദ്ധീകരിച്ച വെള്ളം പുറത്തേക്കൊഴുക്കുന്നത് സുരക്ഷിതമാണെന്നാണ് ഇന്റര്‍*നാഷണല്‍* അറ്റോമിക് എനര്*ജി ഏജന്*സി പറയുന്നത്. പ്ലാന്റില്‍*നിന്നുള്ള ശുദ്ധീകരിച്ച ജലത്തിന്റെ പുറന്തള്ളല്‍* ആളുകള്‍*ക്കും പരിസ്ഥിതിക്കും വളരെ നിസാരമായ തോതിലുള്ള റേഡിയോളജിക്കല്‍* ആഘാതം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും അത് തീര്*ത്തും ആശങ്കപ്പെടേണ്ടതല്ലെന്നും ഐ.എ.ഇ.എ. ഡയറക്ടര്‍* ജനറല്‍* റാഫേല്‍* മരിയാനോ ഗ്രോസി തങ്ങളുടെ ഔദ്യോഗിക റിപ്പോര്*ട്ടില്* പറഞ്ഞു.
പ്ലാന്റില്‍* സംഭരിച്ചിരിക്കുന്ന ജലം അഡ്വാന്*സ് ലിക്വിഡ് പ്രോസസിങ് സിസ്റ്റം ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്. ഈ പ്രക്രിയയിലൂടെ ട്രിടിയം ഒഴികെ റിയാക്ടര്‍* ജലത്തിലുള്ള ഭൂരിഭാഗം റേഡിയോ ആക്ടീവ് ഘടകങ്ങളും ഒഴിവാക്കപ്പെടും. ഇതുകൂടാതെ ജലം നേര്*പ്പിക്കുകയും ചെയ്യുമെന്ന് ഐ.എ.ഇ.എ. പ്രസിദ്ധീകരിച്ച ഔദ്യോഗിക റിപ്പോര്*ട്ടില്* വ്യക്തമാക്കി.

ജപ്പാനില്‍* മത്സ്യവിപണനത്തിലേര്*പ്പെട്ടിരിക്കുന്ന ആള്* | Photo: Reuters
ആശങ്ക, പിന്തുണ, പ്രതിഷേധം
ജപ്പാന്റെ നടപടി സുതാര്യമാണെന്നാണ് അമേരിക്കന്‍* സ്റ്റേറ്റ് ഡിപ്പാര്*ട്ടുമെന്റ് പ്രതികരിച്ചത്. ജപ്പാന്* സ്വീകരിക്കുന്നത് ആഗോള വ്യാപകമായ രീതിയാണെന്നും ഡിപ്പാര്*ട്ട്*മെന്റ്* പ്രതികരിച്ചു. ജപ്പാന്റെ നടപടിയില്‍* ആശങ്കയില്ലെന്ന് തായ്*വാനും പ്രതികരിച്ചു. എന്നാല്‍*, ആണവ പ്ലാന്റില്‍* നിന്നുള്ള വെള്ളം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ ജപ്പാന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും കടല്‍* അനുബന്ധ തൊഴിലിലേര്‍*പ്പെട്ടവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെള്ളം തുറന്നുവിടാനുള്ള ചര്*ച്ചകള്* നേരത്തെ ഉയര്*ന്നപ്പോള്* തന്നെ അതിനെതിരേ ഫുകുഷിമയിലെ മത്സ്യത്തൊഴിലാളി യൂണിയനുകള്‍* സര്*ക്കാരിനെ സമീപിച്ചിരുന്നു. ജപ്പാനിലെ തകര്*ന്ന മത്സ്യബന്ധനമേഖലയെ കരയറ്റാനുള്ള ശ്രമത്തിലാണ് തങ്ങളുള്ളതെന്നും ആണവ പ്ലാന്റിലെ വെള്ളം ഒഴുക്കുന്നതിലൂടെ ഈ ശ്രമങ്ങളെ ഇല്ലാതാക്കരുതെന്ന് യൂണിയന്* ആവശ്യപ്പെട്ടു.
വെള്ളമൊഴുക്കാനുള്ള ജപ്പാന്റെ തീരുമാനത്തില്‍* അയല്‍*രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. ജപ്പാന്റെ പദ്ധതി നിരുത്തരവാദപരവും ജനവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ചൈന അഭിപ്രായപ്പെട്ടത്. മലിനജലം ഒഴുക്കുന്നത് സമുദ്രത്തിലെ പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും പ്രവചനാതീതമായ ദോഷം വരുത്തും. പസഫിക് സമുദ്രം ജപ്പാന്റെ ആണവ മലിനജലം പുറന്തള്ളുന്നതിനുള്ള അഴുക്കുചാലല്ലെന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്* പ്രതികരിച്ചു. ജപ്പാനിലെ പത്ത് പ്രവിശ്യകളില്‍* നിന്ന് ഭക്ഷ്യസാധനങ്ങള്‍* ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്നും മറ്റ് മേഖലകളില്‍* നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍* റേഡിയേഷന്* പരിശോധന നടത്തുമെന്നും ചൈനീസ് സര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്.
പസഫിക് ഐലന്*ഡ്സ് ഫോറത്തിന്റെ സെക്രട്ടറി ജനറലും ജപ്പാന്റെ നടപടിയില്‍* ഗുരുതരമായ ആശങ്കകള്‍* പ്രകടിപ്പിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടേയും പേരക്കുട്ടികളുടേയും ഭാവി സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍*ക്കുണ്ടെന്ന് സെക്രട്ടറി ജനറല്‍* പറഞ്ഞു.
ദക്ഷിണ കൊറിയന്‍* പ്രധാനമന്ത്രി ഹാന്‍* ഡക്ക് സൂ വെള്ളമൊഴുക്കാനുള്ള പദ്ധതിയെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാനദണ്ഡം പിന്തുടരുന്ന രീതിയില്‍* മലിനജലം ശുദ്ധീകരിച്ച് പുറത്തുവിട്ടാല്‍* താന്‍* അത് കുടിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍* ഈ പ്രസ്താവനയ്*ക്കെതിരേ രാജ്യത്ത പ്രതിപക്ഷ പാര്*ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍* അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പിന്തുടരുന്നതിനാല്* പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ജപ്പാന്*റെ തീരുമാനം.