ഒരു ഇടത്തരം കപ്പല്* പൊളിക്കുമ്പോള്* ഉണ്ടാകുന്ന ആസ്ബറ്റോസ്* മാലിന്യം മാത്രം ഏതാണ്ട്* 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്*ക്കറ്റുകളില്* ആവും എത്തുന്നത്*. മിക്ക പൊളിക്കല്* കേന്ദ്രങ്ങളിലും മാലിന്യങ്ങള്* സംസ്കരിക്കാന്* യാതൊരുമാര്*ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയേയും മല്*സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്* എല്ലായിടവും വ്യാപിക്കുന്നു
.jpg?$p=58a6773&f=16x10&w=852&q=0.8)

പാകിസ്താനിലെ കപ്പൽ പൊളിക്കൽ കേന്ദ്രം, ലോകത്തിലെ വലിയ മൂന്നാമത്തെ കേന്ദ്രം കൂടിയാണിത് | Photo: Gettyimages
പാരിസ്ഥിതിക ദുരന്തം
ഈ മേഖലയില്* ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തിലുപരി പാരിസ്ഥിതികമായി വലിയ ദുരന്തമാണ്* കപ്പലുകള്* പൊളിച്ചുമാറ്റുന്ന പരിപാടി. കാന്*സര്* പോലുള്ള മാരകരോഗങ്ങള്*ക്കു കാരണമായ മെര്*ക്കുറി, സള്*ഫ്യൂറിക്* ആസിഡ്*, ആസ്ബറ്റോസ്* എന്നിവ ഉള്*പ്പെടെയുള്ള രാസവസ്തുക്കളാണ്* ഓരോ കപ്പലുകളും പൊളിക്കുമ്പോള്* അതില്* പണിയെടുക്കുന്നവരിലേക്കും പരിസ്ഥിതിയിലേക്കും എത്തിച്ചേരുന്നത്*. ഒരു ഇടത്തരം കപ്പല്* പൊളിക്കുമ്പോള്* ഉണ്ടാകുന്ന ആസ്ബറ്റോസ്* മാലിന്യം മാത്രം ഏതാണ്ട്* 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്*ക്കറ്റുകളിലാവും എത്തുന്നത്*. മിക്ക പൊളിക്കല്* കേന്ദ്രങ്ങളിലും മാലിന്യങ്ങള്* സംസ്കരിക്കാന്* യാതൊരു മാര്*ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയെയും മത്സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്* എല്ലായിടവും വ്യാപിക്കുന്നു. ജോലിക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ ജോലി പലപ്പോഴും ചെയ്യുന്നത്* പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികളാണ്*. മാരകമായ രാസപദാര്*ത്ഥങ്ങളുമായി ഇടപെട്ടുകൊണ്ട്* സാഹസികമായി* ചെയ്യേണ്ടി വരുന്ന ഈ തൊഴിലില്* കാര്യമായ സുരക്ഷാമാര്*ഗങ്ങള്* ഒന്നും സ്വീകരിക്കാറുമില്ല.
പരിശീലനം സിദ്ധിക്കാത്ത തൊഴിലാളികളാണ് പലപ്പോഴും ആരോഗ്യം നശിക്കുന്ന ഈ ജോലി ചെയ്യുന്നത്

പൊളിച്ചു കൊണ്ടിരിക്കുന്ന കപ്പലുകളിൽ ഒന്ന് | Photo: Gettyimages
ഏറിയ പങ്കും ഉരുക്ക്
കപ്പലില്*നിന്ന്* ഏറ്റവും കൂടുതല്* ലഭിക്കുന്നത്* ഉരുക്ക്* തന്നെയാണ്*. അവ ഉരുക്കു നിര്*മ്മാണ ഫാക്ടറികളിലേക്കാണു പോവുന്നത്. ഇന്ത്യയിലെ ഉരുക്കിന്റെ 10% പൊളിക്കുന്ന കപ്പലുകളില്* നിന്നുള്ളതാണ്*. ബംഗ്ലാദേശിലാവട്ടെ ഇത്* 20% വരും. 1930 -കളില്* കപ്പലുകള്* പൊളിക്കാന്* ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യതന്നെയാണ്* ഏഷ്യന്* രാജ്യങ്ങളില്* ഇന്നും ഉപയോഗിക്കുന്നത്*. അന്നു യൂറോപ്യന്* രാജ്യങ്ങളിലായിരുന്നു കപ്പലുകള്* പൊളിച്ചിരുന്നത്*. 1960 -ലെ ഒരു കൊടുങ്കാറ്റില്* ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്* അടിഞ്ഞ ഒരു ഗ്രീക്കു കപ്പല്* എത്ര ശ്രമിച്ചിട്ടും പിന്നീട്* കടലില്* ഇറക്കാനായില്ല. അങ്ങനെ നാലഞ്ചു വര്*ഷങ്ങള്* കരയില്* കിടന്ന കപ്പലിനെ അവിടത്തെ ഒരു ഉരുക്കുകമ്പനി വാങ്ങുകയും പൊളിച്ചെടുക്കുകയും ചെയ്തു. അതിനായി വര്*ഷങ്ങള്* തന്നെയെടുത്തെങ്കിലും ബംഗ്ലാദേശിലെ കപ്പല്* പൊളിക്കല്* വ്യവസായത്തിനു തുടക്കമാകാന്* കാരണമായി ആ സംഭവം. പാരിസ്ഥിതികനിയമങ്ങള്* കര്*ശനമായപ്പോള്* കപ്പല്* പൊളിക്കല്* യൂറോപ്പില്* അസാധ്യമാവുകയും അവയെല്ലാം ഇന്ത്യയടക്കമുള്ള ഏഷ്യന്* രാജ്യങ്ങളിലേക്കു മാറുകയും ചെയ്തു. പാരിസ്ഥിതികനിയമങ്ങള്* കര്*ശനമായ രാജ്യങ്ങളില്* കുറഞ്ഞ വിലയേ കപ്പലിനു കിട്ടുകയുള്ളൂ. ബംഗ്ലാദേശില്* ഈ വ്യവസായത്തിന്റെ 69% പണവും കപ്പല്* വാങ്ങാനാണു ചെലവഴിക്കുന്നത്*. എന്നാല്*, അവിടെ തൊഴിലാളികള്*ക്കുള്ള വേതനമാവട്ടെ വെറും രണ്ടുശതമാനമേ വരൂ.
ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം കൂടിയാണ് ഗുജറാത്തിലെ അലാംഗിലേത്
വികസിത രാജ്യങ്ങളിൽ വേറെ രീതി
വികസിത രാജ്യങ്ങളിലെ കപ്പല്* പൊളിക്കുന്ന രീതികള്*ക്ക്* ഏഷ്യയിലേതുമായി താരതമ്യം ഇല്ലെന്നുതന്നെ പറയാം. 2003-ലെ ബേസല്* കണ്*വെന്*ഷന്* പാലിച്ചുകൊണ്ടാണ്* അവിടെ കപ്പലുകള്* പൊളിക്കുന്നത്*. കപ്പലുകളിലെ വസ്തുക്കള്* 98% വരെ അവിടെ റീസൈക്കിള്* ചെയ്യപ്പെടുന്നുണ്ട്*. അപകടകരമായ വസ്തുക്കളുടെ ഒരു പട്ടികയുണ്ടാക്കിയ ശേഷം വേണം അവിടെ പൊളിക്കല്* തുടങ്ങാന്*. വാതകങ്ങള്* പുറത്തുപോകാന്* തുളകള്* തുരന്നുണ്ടാക്കണം. ചില ജോലികള്* സാമ്പത്തികമായി നഷ്ടമാണ്* ഉണ്ടാക്കുന്നതെങ്കിലും കപ്പലിനെ പൂര്*ണ്ണമായും ഇളക്കിമാറ്റണം. ദോഷകരമായതും അല്ലാത്തതുമായ വസ്തുക്കള്* വെവ്വേറെതന്നെ സംഭരിക്കണം. ആസ്ബറ്റോസ്* വേറെതന്നെ പ്ലാസ്റ്റിക്കില്* പൊതിഞ്ഞ്* ഉരുക്ക്* സംഭരണികളിലാക്കിവേണം ഉപേക്ഷിക്കാന്*. ഓരോ ഭാഗവും കൃത്യമായും പൂര്*ണ്ണമായും റീസൈക്കിള്* ചെയ്യേണ്ടതുണ്ട്*.
യൂറോപ്പിലൊക്കെ ഇങ്ങനെ കപ്പലുകള്* പൊളിക്കുമ്പോള്* ലോകത്തെ കപ്പല്* പൊളിക്കല്* തലസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും കാര്യങ്ങള്* വളരെ വ്യത്യസ്തമാണ്*. വയറിംഗും ഫര്*ണിച്ചറുകളും യന്ത്രങ്ങളുമെല്ലാം നാട്ടിലെ ചന്തകളിലേക്ക്* മാറ്റും. വയറുകള്* കത്തിച്ച്* അതിനുള്ളിലെ ചെമ്പ്* എടുക്കുന്നു. ഉള്ളിലെ അറകളില്* വിഷവാതകങ്ങള്* ഉണ്ടോ എന്നറിയാന്* ജീവനുള്ള കോഴിയെ കെട്ടിയിറക്കി നോക്കുന്നു. അവ ചത്തില്ലെങ്കില്* പ്രശ്നമില്ലെന്നു തീരുമാനിക്കുന്നു. ജോലിക്കാര്* സുരക്ഷാ മാനദണ്ഡങ്ങളുള്ള വസ്ത്രങ്ങളോ ഷൂസോ മാസ്*കോ ഉപയോഗിക്കുന്നില്ല. ചെലവു കൂടുതല്* ഉള്ളതിനാല്* ക്രെയിനുകള്* ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്* അടങ്ങിയ പെയിന്റ്* അടിച്ചിട്ടുള്ള ഉരുക്കുപലകകളും ലാഭകരമല്ലാത്ത മാലിന്യങ്ങളുമെല്ലാം ബീച്ചില്*ത്തന്നെയിട്ട്* കത്തിക്കുന്നു. ബംഗ്ലാദേശില്* കപ്പല്* പൊളിക്കുന്ന ഇടങ്ങളില്* കൂട്ടിയിട്ടിരിക്കുന്നത്* 79000 ടണ്* ആസ്ബറ്റോസ്*, മാരകമായ 240000 ടണ്* പോളിക്ലോറിനേറ്റഡ്* ബൈഫെനില്*, ഓസോണ്* പാളികളെ തകരാറിലാക്കുന്ന 210000 ടണ്* മറ്റു മാലിന്യങ്ങള്* എന്നിവയാണ്*.

കപ്പലിൽനിന്ന് വേർപ്പെടുത്തിയ നങ്കൂരം | Photo: Gettyimages
ആസ്ബറ്റോസ്* നിരോധനം
1980 -കളിലാണ്* കപ്പലുകളില്* ആസ്ബറ്റോസ്* ഉപയോഗിക്കുന്നത്* മിക്ക വികസിതരാജ്യങ്ങളും നിരോധിച്ചത്*. ആസ്ബറ്റോസ്* കൈകാര്യം ചെയ്യുന്നതിന്* വികസിത രാജ്യങ്ങളില്* കര്*ശനനിയന്ത്രണമാണ്*. അതിനാല്* ലാഭകരമായി കപ്പല്* പൊളിക്കല്* അവിടെ നടക്കില്ല, അതുകൊണ്ട്* അക്കാലത്തുണ്ടാക്കിയ കപ്പലുകള്* എല്ലാം പൊളിക്കാന്* ഏഷ്യയില്* എത്തുന്നു. മാരകമായ രാസവസ്തുക്കളുമായുള്ള സമ്പര്*ക്കം, പൊള്ളലുകള്*, മുറിവുകള്*, അപകടകരമായ വാതകങ്ങള്* ശ്വസിക്കല്*, തീപ്പൊള്ളല്*, ശ്വാസംമുട്ടല്*, കാന്*സര്* ഉള്*പ്പെടെയുള്ള മാരകരോഗങ്ങള്* എല്ലാം ഇവിടെ സാധാരണമാണ്*.
തൊഴില്* അപകടങ്ങള്* ഉണ്ടാവുന്നപക്ഷം ഉണ്ടാകാവുന്ന ഭീമമായ നഷ്ടപരിഹാരവും യൂറോപ്പില്* കപ്പല്* പൊളിക്കല്* വലിയ നഷ്ടമാകാന്* കാരണമാണ്*. കപ്പല്* പൊളിച്ചുവിറ്റാല്*കിട്ടുന്ന കാശിലും കൂടുതലാണ്* പലപ്പോഴും അവിടെയതു പൊളിക്കാന്* വേണ്ടിവരുന്ന ചെലവ്*. ആഴ്*ചയില്* ഒരു തൊഴിലാളിയെങ്കിലും ബംഗ്ലാദേശില്* മരിക്കുന്നുണ്ടെന്നാണ്* കണക്ക്*, പരിക്കുകള്* അതിലും എത്രയോ കൂടുതലും. അവിടെ തൊഴിലെടുക്കുന്നവരില്* 20% പേരും 15 വയസ്സില്* താഴെയുള്ളവരുമാണ്*. ഗുജറാത്തിലെ അലാംഗാണ്* ഇന്ത്യയിലെ പ്രധാന കപ്പല്* പൊളിക്കല്* കേന്ദ്രം. 15000 -20000 തൊഴിലാളികള്*ക്ക്* നേരിട്ടും ലക്ഷത്തോളം ആള്*ക്കാര്*ക്ക്* അല്ലാതെയും ജോലികൊടുക്കുന്ന ഒരു വ്യവസായമാണിത്*. ഒറീസയില്*നിന്നും ഉത്തര്*പ്രദേശില്* നിന്നുമുള്ള തൊഴിലാളികള്* ഇവിടെ ജോലി ചെയ്യുന്നു. അവര്* പരിതാപകരമായ ചുറ്റുപാടില്* ആണ്* ജീവിക്കുന്നത്*. നല്ലൊരു ആശുപത്രി 50 കിലോ മീറ്റര്* ദൂരെ ഭാവ്*നഗറില്* ആണുള്ളത്*.
%20(1).jpg?$p=4639d3a&&q=0.8)
ഗുജറാത്തിലെ അലാംഗിലുള്ള കപ്പൽ പൊളിക്കൽ കേന്ദ്രം| Photo: PTI
കപ്പല്* പൊളിക്കുന്നതിന്റെ പാരിസ്ഥിതികഅപകടങ്ങള്* ഇതിലും എത്രയോ ഏറെയാണ്*. 2009 -ല്* മാത്രം തീരത്ത്* കപ്പല്* അടുപ്പിക്കാനായി 40000 കണ്ടലുകള്* ബംഗ്ലാദേശില്* നശിപ്പിക്കുകയുണ്ടായി. ഇവയാണ്* അവിടത്തെ തീരത്തെ കടലില്*നിന്നു രക്ഷിച്ചുകൊണ്ടിരുന്നത്*. കടലില്* കലരുന്ന വിഷപദാര്*ത്ഥങ്ങള്* 21 തരം മല്*സ്യങ്ങളെ ഇല്ലായ്മ ചെയ്തു. കടലിലേക്കൊഴുക്കുന്ന രാസവസ്തുക്കള്* ഉണ്ടാക്കുന്ന നാശങ്ങള്* എത്രയെന്നു പോലും നിശ്ചയമില്ല. തങ്ങളുടെ പരിസ്ഥിതിയേയും ആള്*ക്കാരെയും രക്ഷിക്കാനുള്ള വ്യഗ്രതയില്* പാശ്ചാത്യരാജ്യങ്ങളില്*നിന്നു പൊളിക്കാന്* ഏഷ്യയിലേക്കു കൊണ്ടുവരുന്ന കപ്പലുകള്* ചെലവു ചുരുക്കാനായി തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം അപകടത്തിലാക്കുന്നത്* എത്ര കാലം കണ്ടില്ലെന്നു നടിക്കാനാവും? -