ബസിന്റെ പുറകിൽ ഈ കലാകാരൻ ചെയ്ത.Art വർക്ക്*
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Sponsored Links ::::::::::::::::::::Remove adverts | |
"എന്റെ പേര് ജീവൻ; രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതു പോലെ ഈ റോഡിലെ മഞ്ഞ് കാണാൻ സാധിക്കുകയുള്ളൂ. രണ്ടു വർഷം കഴിഞ്ഞേ ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നത് കാണാനുള്ള അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ ഇനിയിപ്പൊ സങ്കടപ്പെടുക എന്ന് പറഞ്ഞാൽ" - ജീവൻ(സീസൺ-1989).
1988-ലെ ഒരു പ്രഭാതം, പോലീസ് ജീപ്പിൽ കയറ്റി ജയിലിലേക്ക് കൊണ്ടു പോകുമ്പോഴുള്ള ജീവന്റെ ആത്മഗതം.
ഒരു സംവിധായകൻ എന്ന നിലയിൽപത്മരാജനെ പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ 'മാസ്റ്റർ പീസ്' എന്ന് പലപ്പോഴും അനുഭവപ്പെടുന്നത് 'സീസൺ' എന്ന ചിത്രമാണ്. സംവിധായകന്റെ കരിയറിലെ പല ചിത്രങ്ങളെയും പിൽക്കാലത്ത് പലരും വാഴ്ത്തുമ്പോൾ/ വാഴ്ത്തപ്പെടുമ്പോൾ സീസൺ അത്ര കണ്ട് മുന്നിട്ട് നിൽക്കുന്നതായി കാണാറില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും അത്തരം വിലയിരുത്തലുകളുണ്ടാവാം എന്നാലും. സിനിമ ഒരു വിഷ്വൽ മീഡിയം കൂടിയാവുമ്പോൾ ഒരു സംവിധായകന് അവശ്യം വേണ്ടത് 'ദൃശ്യ ബോധ'മാണല്ലോ. അങ്ങനെ നോക്കിയാലും സീസണും അപരനും പലപ്പോഴും മുന്നിട്ട് നിൽക്കുന്നു എന്നാണ് വ്യക്തിപരമായി തോന്നിയത്. കഥാപാത്രങ്ങളുടെ ആന്തരികതയിലേക്ക് ഉറ്റുനോക്കുന്ന, അല്ലെങ്കിൽ മനുഷ്യന്റെ ഒരു 'Dark shade' ആണ് ഇരുചിത്രങ്ങളിലും പ്രതിഫലിക്കുന്നത്.
പണ്ട് കാലത്തെ പല സിനിമകളും പിന്നീട് കുറെ വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോൾ പലപ്പോഴും 'out dated' ആയി മാറാറുണ്ട്. സീസൺ അന്നും ഇന്നും ഒരു പോലെ ഫ്രഷ്നെസ്സ് നിലനിർത്തുന്ന സംവിധായകന്റെ മാസ്റ്റർ പീസുകളിലൊന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലാസിക്ക് എന്ന് തെറ്റിക്കാതെ വിളിക്കണ്ട ഐറ്റം. അമൽ നീരദ് തന്നെ ഈ സിനിമ റീ മേയ്ക്ക് ചെയ്യാനോ മറ്റോ ആഗ്രഹിച്ചതും ഓർക്കുന്നു. പൊതുവെ ഒരു മിതത്വം പാലിച്ച ഒരു മിനിമൽ ശൈലിയാണ് ഈ സിനിമക്കുള്ളത്. ഒരു പ്രത്യേക മൂഡുള്ള അന്തരീക്ഷം ത്രോ ഔട്ട് ഈ ചിത്രം കീപ്പ് ചെയ്യുന്നു. കഥാപാത്രങ്ങൾ നന്മയുടെയോ തിന്മയുടെയോ പക്ഷം ചേരുന്നില്ല.
കഥാപാത്രങ്ങളെ നന്മ മരങ്ങളും തിന്മ മരങ്ങളുമായി മാത്രം പൊതുവെ ചിത്രീകരിക്കുന്ന മലയാള സിനിമകളിൽ സംവിധായകൻ അതിന് മുതിർന്നില്ല എന്നത് ശ്രദ്ധേയം. മലയാള സിനിമ അന്നേ വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രമേയവും നറേഷനുമാണ് ചിത്രത്തിനുള്ളത്. ഉദാഹരണത്തിന് ജീവന്റെ ആത്മഗതം പറയുമ്പോൾ ജയിലിന്റെ പുറം ഭാഗത്തെ കാഴ്ചകളൊക്കെയാണ് കാണിക്കുന്നത്. വലിയ മതിൽ കെട്ടും അതിനകത്തെ ജയിലുമൊക്കെ. അതു പോലെ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അന്യായമെന്ന് പറയാതെ വയ്യ. സിനിമ അനുഭവപ്പെടുത്തുന്നതിൽ അതിന്റെ മൂഡ് സ്*പെഷലായി നിലനിർത്തുന്നതിൽ അതിന് വലിയൊരു പങ്കു തന്നെയുണ്ട്. ഗാന്ധി ജയന്തിക്ക് ജയിൽ ചാടാനായി ജീവനും ഫാബിയനും ലോറിക്കടിയിൽ നൂണ്ടു കയറി പുറത്തേക്കിറങ്ങി രക്ഷപ്പെടുന്നതൊക്കെ അന്യായ കൈയ്യടത്തോടെയാണ് പത്മരാജൻ എടുത്തിരിക്കുന്നത്, കൈയ്യടിക്കാതെ തരമില്ല. അതു പോലെ ഫാബിയനെ കൊന്നു കഴിഞ്ഞ് വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന ജീവൻ; ആ സമയത്തെ ബാക്ക് ഗ്രൗണ്ട് സ്കോർ. അതു കഴിഞ്ഞ് വളരെ കൂളായി ജയിലിലേക്ക് വാനിൽ വന്ന് വണ്ടിയുടെ പിൻഭാഗം പോലീസുകാർക്ക് തുറന്ന് കൊടുത്ത് കൊല്ലപ്പെട്ട ഫാബിയാന്റെ ബോഡി കാട്ടിക്കൊടുക്കുക, എന്നിട്ട് സിമ്പിളായി കൂളായി ചിരിക്കുക. സിനിമയുടെ പ്ലോട്ട് സെറ്റ് ചെയ്തിരിക്കുന്നത് കോവളം ബീച്ച് സൈഡിലാണ്. പൂജപ്പുര സെൻട്രൽ ജയിലിന്റെ പശ്ചാത്തലവും അതിനുണ്ട്. ബീച്ച് സൈഡിൽ നടക്കുന്ന മയക്കു മരുന്ന് മാഫിയായുടെ ചെയ്തികളും ചിത്രത്തിന് വേറിട്ട ഒരു പ്ലോട്ട് കൊടുക്കുന്നു. ഒരു ബീച്ച് സൈഡിൽ റെസ്റ്റോറന്റ് നടത്തുന്ന ജീവൻ എന്ന ദുരൂഹമായ കഥാപാത്രം മലയാളത്തിൽ ഒരു പ്രത്യേകതയായാണ് തോന്നിയത്. അതും അന്ത കാലത്ത് ഇങ്ങനെ ഒരു ഡീറ്റയിൽഡ് ക്യാരക്ടറൈസേഷൻ. നമ്മൾ കാണുന്നതിന് പുറത്തും ഒരു സിനിമ കാഴ്ചയുണ്ട് അങ്ങനെ നോക്കുമ്പോൾ.
ഇനി ജീവനിലേക്ക് വരാം. ജീവനെന്ന കഥാപാത്രത്തിലേക്ക് പോയാൽ അയാൾ പലപ്പോഴും ഒരു ദുരൂഹതയാണ് അവശേഷിപ്പിക്കുന്നത്. അയാളാ കോവളം ബീച്ച് സൈഡിൽ നാട്ടിൻ പുറ ഭാഷയിൽ പറഞ്ഞാൽ ഒരു 'വരുത്തനാണ്'. അതിന് മുന്നേ അയാളാരായിരുന്നോ എന്തായിരുന്നോ എന്നോ അയാളുടെ പാസ്റ്റ് എന്താണെന്നോ ഒരു തരത്തിലും പത്മരാജൻ അടയാളപ്പെടുത്തുന്നില്ല. നല്ല പോലെ കാശുണ്ടാക്കിയ ഒരു വരുത്തനായാണ് നാട്ടുകാരുടെ കണ്ണിലയാൾ. ചെയ്യുന്ന ബിസിനസ് അത്ര നല്ലതൊന്നുമല്ല താനും. ഉള്ളിൽ കളികളുണ്ടെന്നർത്ഥം. അയാൾ പലപ്പോഴും ഏകാകിയുമായാണ് തോന്നിയത്. ഒരു പ്രശ്നം വരുമ്പോൾ അയാളതങ്ങനെ അധികമാരോടും പങ്കുവെക്കുന്നില്ല. അയാളുടെ കൂടെയുള്ളയാളെ കാണാതായി എന്നറിയുമ്പോൾ കടൽ പുറത്ത് പാറയിൽ എന്തോ ആലോചിച്ച് വിദൂരതയിലേക്ക് നോക്കുന്ന സീൻ ഓർത്താൽ മതി. അയാൾ പലപ്പോഴും ഒരു നിശ്ചിത അകലം ചുറ്റുമുള്ളവരോട് പാലിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. എന്തിന് കൂടെ നിൽക്കുന്ന കാന്തിയോടും പൊറിഞ്ചുവിനോട് പോലും. ഒരു പക്ഷേ ഒറ്റക്കിത്ര കാലം കൊണ്ട് സമ്പാദിച്ച പണം നഷ്ടപ്പെടാൻ അധികം സമയമൊന്നും വേണ്ട എന്ന തോന്നലാകാം, ഒരുത്തനെയും അത്രക്കങ്ങട് വിശ്വസിക്കാൻ പറ്റില്ല എന്ന തോന്നലാകാം. അതു കൊണ്ട് കൂടിയാകാം ഏതോ വിദേശി വീട്ടിൽ കയറി വന്നപ്പോൾ ചുവരിലെ പണം വച്ച അറ പേപ്പർ കൊണ്ട് മറച്ചു പിടിച്ചിരുന്നത് അയാൾ കണ്ടു പോയപ്പോൾ വീട്ടിൽ നിന്നും ഒഴിവാക്കി വിടുന്നത്.
സംവിധായകൻ തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയ സീസൺ 1989-ലിറങ്ങിയ ഒരു ബോക്സ് ഓഫീസ് ദുരന്തമാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. പ്രതികാരത്തിന്റെ വ്യത്യസ്തമായ മറ്റൊരു തലം അനുഭവപ്പെടുത്തിയ, വേറിട്ട ആഖ്യാനശൈലി സ്വീകരിച്ചുവെന്ന നിലയിൽ സീസൺ മലയാള സിനിമയിൽ വേറിട്ട ഒരു ഓഡ് ആറ്റംപ്റ്റാണ്. അതിൽ പകയുണ്ട്, പ്രതികാരമുണ്ട്, കൊലപാതകമുണ്ട്, ചതിയുണ്ട്, ദുരന്തമുണ്ട്, പ്രണയമുണ്ട്. ജീവിതവും മരണവും പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒന്ന്. മോഹൻലാലിന്റെ അവിസ്മരണീയ ഭാവപ്രകടനങ്ങൾ കൂടി അതിലുൾച്ചേർന്നിരിക്കുന്നു. കാലത്തിനു മുന്നേ പിറന്ന സിനിമ എന്നൊക്കെ എന്തുകൊണ്ടും വിളിക്കാം. എന്തുകൊണ്ടും അതർഹിക്കുന്നു. സ്വന്തം പണം മോഷ്ടിച്ച വ്യക്തി, കൂടെ നിൽക്കുന്നവരെ കൊന്ന് തള്ളിയ വ്യക്തി എല്ലാം കൂടി ജീവന് ഫാബിയാനോടുള്ള പ്രതികാരം ഒരു പാടായിരുന്നു. കൂടാതെ ഒരു സ്ത്രീയുടെ മരണം അതിനെല്ലാം പുറമേ ഇതിനെല്ലാം കൂടി ഒന്നും ചെയ്യാതെ ജയിൽവാസം അനുഭവിക്കേണ്ടി വരിക. പ്രതികാരം തീർക്കാൻ വെൽ പ്ലാൻ ചെയ്ത് ഫാബിയാനെ ജയിലിന് പുറത്തെത്തിക്കുക, പണ്ട് ജീവന് നഷ്ടപ്പെട്ട പണം, ജയിലിന് പുറത്ത് എത്തിക്കാനെന്ന പ്രതിഫലമെന്ന നിലയിൽ ഫാബിയാനോട് വാങ്ങുക എന്നിട്ട് താൻ ആരാണെന്ന് അയാളോട് തുറന്ന് പറയുക. എല്ലാം കൂടി നല്ല ഒന്നാം തരം റിവഞ്ച്.
"വീണ്ടും എനിക്ക് തെരുവ് വിളക്കുകൾ നഷ്ടമാവാൻ പോവുന്നു. ഈ പ്രാവശ്യം എത്ര കാലത്തേക്കാണ് എന്നറിയില്ല. പക്ഷേ ഒരാശ്വാസമുണ്ട്. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യത്തെളിവുകൾ ഒന്നുമില്ല. ഉള്ളത് മുഴുവൻ തെളിവുകളാണ്. എന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചു നോക്കുമ്പോൾ ഇതിനൊരുപാട് സുഖമുണ്ട്." (തിരികെ ജയിലിലേക്ക് കയറാൻ പോകുമ്പോഴുള്ള ജീവന്റെ ആത്മഗതം!!)
സംവിധായകന്റെ ദൃശ്യ ബോധം ഇത്രക്കങ്ങട് നന്നായി കണ്ട മറ്റൊരു ചിത്രമില്ലെന്ന് തോന്നുന്നു.
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Still kollam
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
Ettan...Ejjathi look ayyirunu..Dasaratham
![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise