തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ, ചെമ്പിൽ പൊതിഞ്ഞ വേൽ സമർപ്പിച്ചു
നിത്യേന കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് മലമുകളിൽ നൂറ്റാണ്ടുകൾക്കുമുൻപ്* നിർമിച്ച തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
തിരുമലക്കോവിലിൽ മോഹൻലാൽ വഴിപാടായി ചെമ്പിൽപൊതിഞ്ഞ വേൽ സമർപ്പിക്കുന്നു |
തെന്മല:കേരള-തമിഴ്*നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. വഴിപാടായി ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു.
നിത്യേന കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് മലമുകളിൽ നൂറ്റാണ്ടുകൾക്കുമുൻപ്* നിർമിച്ച തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.