ആനന്ദത്തിലെ ഏഴിലൊരാള്* ഇനി നായകന്*, മലബാറിന്റെ പ്രണയകഥയില്* പ്രയാഗയും
വിനീത് ശ്രീനിവാസന്* നിര്*മ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം ഏഴ് പുതുമുഖങ്ങളെയാണ് മലയാളത്തിന് സമ്മാനിച്ചത്. ഇവരില്* റോക്ക് സ്റ്റാര്* ഗൗതമായി എത്തിയ റോഷന്* മാത്യു ഇനി പ്രണയകഥയിലെ നായകനാകും. പിടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്*വം മന്*സൂര്* എന്ന ചിത്രത്തിലാണ് റോഷന്* ലീഡ് റോളിലെത്തുന്നത്. മലയാളത്തില്* തിരക്കേറിയ നായികയായി മാറിയ പ്രയാഗാ റോസ് മാര്*ട്ടിനാണ് റോഷനൊപ്പം ചിത്രത്തിലെത്തുന്നത്. ജയകൃഷ്ണന്* കാവിലിന്റെ കഥയ്ക്ക് പിടി കുഞ്ഞിമുഹമ്മദ് തിരക്കഥയൊരുക്കുന്നു.
വെര്*ജിന്* പ്ലസ് മുവീസിന് വേണ്ടി കെവി മോഹനന്* ആണ് നിര്*മ്മാണം. മുഹമ്മദ് അബ്ദുറഹിമാന്* സാഹിബിന്റെ ജീവിതം പറഞ്ഞ വീരപുത്രന് ശേഷം പിടി കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസപൂര്*വം മന്*സൂര്*.
ഒരു പട്ടണത്തിലേക്ക് സ്വയരക്ഷ തേടിയെത്തുന്ന സൈറാ ബാനുവും മകള്* മുംതാസും വടക്കന്* മലബാറിലെ മാളിയേക്കല്* തറവാട്ടിലെ അതിഥികളാകുന്നു. സിനിമ സ്വപ്*നമാക്കിയ മന്*സൂറിനെയാണ് റോഷന്* അവതരിപ്പിക്കുന്നത്. കേരളത്തിലെ മതേതര ജീവിതവും കാലിക വിഷയങ്ങളും സിനിമയ്ക്ക് പ്രമേയമാകുന്നു.
ഗൗതമി, ശ്വേതാ മേനോന്*, രഞ്ജി പണിക്കര്*, വികെ ശ്രീരാമന്*, സുനില്* സുഖദ, സന്തോഷ് കീഴാറ്റൂര്* എന്നിവരും ചിത്രത്തിലുണ്ട്. എം ജെ രാധാകൃഷ്ണനാണ് ക്യാമറ. പ്രഭാവര്*മ്മ, റഫീക്ക് അഹമ്മദ്, പ്രേംദാസ് എന്നിവരാണ് ഗാനരചന. സംഗീതം രമേശ് നാരായണന്*.